മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…

നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…

ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…

അംഗീകാരമിലാത്തവയാണ്…

ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..

ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’

ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…

ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?

-വിദ്യാ‍ര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച്  പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു

– അച്ചടക്കം എന്നു പറഞ്ഞ്  വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…

-രക്ഷകര്‍ത്താക്കളെ  ഇടയ്ക്കിടെ വിളിച്ച്  കുട്ടികളെക്കുറിച്ചുള്ള പരാതി പറയല്‍…പലപേരില്‍ സംഭാവന വാങ്ങല്‍…

– യോഗ്യതയില്ലാത്ത അധ്യാപകരുടെ താവളമാണവിടം…ലേഡീസിന് മുന്‍ഗണന (?).. ശമ്പളത്തില്‍ കണക്കു പറയരുത്..പ്ലീസ്..

-കുട്ടികളില്‍ നിന്ന് കനത്ത ഫീസ് പിരിച്ചെടുക്കും..

– കുടുസു മുറികളില്‍ അധ്യയനം..

-വലിയ ഗേററും വാച്ചുമാനും നിര്‍ബന്ധമായും ഉണ്ടാവണം…ആരും അകം കാണരുത്..

സാമൂഹ്യബോധമില്ലാത്ത കുറെ പുസ്തകപ്പുഴുക്കളെയാണ് ഇവര്‍ അട വച്ചിറക്കുന്നത്!

നാടും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് ജീവിതത്തിലേക്ക് കാല് വയ്ക്കുന്നത് !!!

ഫലമോ?


ദുരന്തങ്ങള്‍…….


ആ വിദ്യാഭ്യാസ കച്ചവടക്കാര്‍ സമൂഹത്തിന് ഭീഷണിയല്ലേ?

അതുകൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം വച്ചു-‘അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറണം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കും!‘


അതിനെതിരെയാണ് ചില മുസ്ലിം മുതലാളിമാര്‍ കലിതുള്ളി നില്‍ക്കുന്നത്…

അത് ന്യൂനപക്ഷ പീഡനമാണത്രെ!…നല്ല പുളിവാറല്‍കൊണ്ട്  ചന്തിയില്‍……….!!


ഒരു പുതിയ തലമുറയെ വര്‍ത്തെടുക്കുന്ന പ്രക്രിയ ലാഭപ്പിശാചുക്കളായ തങ്ങളെ ഏല്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്!


കഷ്ടം, ഇവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കട്ടെ…!

4 thoughts on “മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…

  1. അർഹതപ്പെട്ടവ ,ഗവണ്മെന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം കൊടുക്കുകയല്ലേ ഒറ്റക്കണ്ണനായ വിദൂഷകാ ഗവണ്മെന്റ് ചെയ്യേണ്ടത് ?

  2. അങ്ങനെയുള്ളവ ഇല്ലാത്തതുകൊണ്ടല്ലേ അംഗീകാ‍രം നല്‍കാത്തത്,സുലൂ…
    മാന്യമായി അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ ഇവര്‍ തയ്യാറാകുമോ?..

  3. അങ്ങിനെയുള്ളവ അല്ലാത്തതും അധ്യാപകർക്ക് മാന്യമായി വേതനം നൽകാത്തതും ആയത് മാത്രമാണോ വിദൂ നിർത്തലാക്കാൻ പോകുന്നത് ?

    അല്ലല്ലോ..

  4. വിദ്യയെ ദൈവമായി കാണുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ നാട്. (സരസ്വതി) ആ ദൈവത്തെയും വിറ്റുകാശാക്കാന്‍ ( വേറൊരു ദൈവം-ലക്ഷ്മി ) മതങ്ങള്‍ കാണിക്കുന്ന ഉത്സാഹം?

ഒരു അഭിപ്രായം ഇടൂ