ബോംബുവച്ച് തകർക്കേണ്ട സർക്കാർ ആഫീസുകൾ ..

അതെ, ആരും ഞെട്ടണ്ട,കേരളത്തിലെ ചില സർക്കാർ ആഫീസുകൾ പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..
ഭരണമാറ്റം പെട്ടെന്ന് പ്രതിഫലിച്ചതാണോ?
അങ്ങനെയാണെന്ന് തോന്നുന്നില്ല..
ഈ ആപ്പീസുകൾ എന്നും മനുഷ്യവിരുദ്ധമായിരുന്നു എന്നതാണ് സത്യം..!
ഭരണക്കാരെയൊന്നും അവർക്ക് പേടിയില്ല..

  • SLI ആഫീസ്

കേരളത്തിൽ എത്രയും വേഗം തകർക്കേണ്ട ഒരു ആഫീസാണിത്..
ജീവനക്കാരന്റെ ഇൻഷ്വറൻസ് പണം കൈകാര്യം ചെയ്യുന്ന ആപ്പീസ്..
അവിടെയൊന്ന് ചെന്നുനോക്കൂ ; മനുഷ്യമുഖമുള്ള ഒരുപാട് ചെന്നായ്ക്കളെ കാണാം..!!!
ഒരിക്കൽ അവിടെ പോയവൻ രണ്ടാമത് പോകാൻ മടിക്കും..

സംസ്ഥാന ആപ്പീസും ജില്ലാ ആപ്പീസും ഒരുപോലെയാണ്..
നിങ്ങൾ ആവശ്യപ്പെടുന്ന വിവരം ലഭിക്കാൻ മാസങ്ങൾ നടക്കേണ്ടിവരും..
മര്യാദയ്ക്ക് പെരുമാറുന്ന ഉദ്യോഗസ്ഥർ വളരെ കുറവ്…

സംസ്ഥാന ആപ്പീസിൽ പോയ എന്റെ സുഹൃത്തിന്റെ അനുഭവം ഇങ്ങനെ:‌‌-

എസ്.എൽ.ഐ യിൽ നിന്നും ലോണെടുക്കാനാണ് പോയത്…
ലോൺ ഫോം കിട്ടുന്നിടത്ത് ചെന്നപ്പോൾ രണ്ട് അക്കന്മാരെ കണ്ടു..സംസാരത്തോട് സംസാരം..(കെട്ടിയോന്മാരെ സമ്മതിക്കണം!) അല്പം ഇളവ് കിട്ടിയപ്പോൾ കാര്യം പറഞ്ഞു..
ഫോം തരേണ്ട ആൾ പുറത്ത് പോയിരിക്കുന്നു…
ഫ്രീയായിട്ട് കിട്ടുന്ന ഫോം..
ഒന്നു നോക്കൂ.. കിട്ടിയാൽ നന്നായിരുന്നു…
രക്ഷയില്ല…

നേരെ മേലാളനെ കാണാൻ ചെന്നു..
മാഡമാണ്..
ആവശ്യം പറഞ്ഞു..
മറുപടി ഇങ്ങനെ –
ജൂനിയർ സൂപ്രണ്ട്,സീനിയർ സൂപ്രണ്ട്,ഡെപ്യൂട്ടി ഡയറക്ടർ പിന്നെയും ആരെയെക്കെയോ കണ്ടിട്ടും നടന്നില്ലെങ്കിലേ മാഡത്തിന്റെ അടുത്ത് ചെല്ലാവൂ ..
എങ്ങനെയിരിക്കുന്നു മറുപടി..
മാസാമാസം ശമ്പളത്തിൽ നിന്നും അടയ്ക്കുന്ന തുകയിൽ നിന്നു ലോണെടുക്കാൻ ചെന്നപ്പോഴത്തെ അനുഭവമാണിത്..!!!

  • ജില്ലാ ആഫീസിൽ…

ജില്ലാ ആഫീസിൽ എല്ലാവരും വെളിച്ചപ്പാടുകളാണ്..
പ്യൂണൊക്കെ ഡയറക്ടറെക്കാൾ വല്യ ആളുകളാണ്..
സെക്ഷനിൽ ചെന്നാൽ മര്യാദയ്ക്ക് ഒരു വിവരവും ലഭ്യമല്ല..
ലോൺ കൈകാര്യം ചെയ്യുന്ന അമ്മച്ചിയുടെ താണ്ഡവം കാണേണ്ടതുതന്നെ..!
ആപ്ലിക്കേഷൻ കൊടുക്കുന്ന ദിവസം തന്നെ പാസ്സാക്കാൻ കഴിയേണ്ടതാണ്..
ഒരു മൂന്നാഴ്ച കഴിയാതെ കാര്യം നടക്കില്ല തന്നെ…!

പെൻഷൻ പറ്റിയവർ അക്കൌണ്ട് ക്ലോസ്സു ചെയ്ത് പണം വാങ്ങാൻ കൊറേ നടക്കേണ്ടിവരും..!
പലരും കണ്ണീരോടെ നിൽക്കുന്നത് കാണാവുന്നതാണ്…

ഇനി പറയൂ, ജനവിരുദ്ധമായ ഇങ്ങനെയൊരു ആഫീസ് നിലനിൽക്കേണ്ടതുണ്ടോ?…

വിദൂഷകവചനം – ഈ ആപ്പീസ് ഇടിച്ചുനിരത്തി തട്ടുകട തുടങ്ങാൻ ടെണ്ടർ വിളിക്കേണ്ടതാണ്…

Advertisements

ശക്തനെതിരെ ചൂലെടുക്കാൻ കോൺഗ്രസ്സുകാരില്ലേ…

അഴിമതിവീരൻ ശക്തന്റെ ദുര അവസാനിക്കുന്നില്ല..
മന്ത്രിക്കസേരയിൽ ഇരുന്ന് രണ്ടുതലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്..
ബിനാമികളുടെ പേരിൽ പലയിടത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്..
കാട്ടാക്കട മണ്ഡലത്തിലുള്ളവർക്ക് അതറിയാം..

ഇപ്പോൾ ലോകായുക്തയിൽ കേസ് നടക്കുകയാണ്..കെ.എസ്.ആർ.റ്റി.സിയിൽ പല തിരിമറികളും നടത്തിയതായി കേൾക്കുന്നു..

നാടാർ മക്കൾ രാജിവയ്ക്കുവാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ ദുർബലന്റെ പുതിയ വെളിപ്പെടുത്തൽ..
മന്ത്രിസ്ഥാനം കിട്ടാത്തതിൽ നാടാന്മാർ കലിപ്പിലാണത്രെ!
എവിടത്തെ നാടാന്മാർ…
സ്വന്തം കുടുംബത്തിലെ…..!

വി.എസ്.ഡി.പി എന്ന ഒരു തലതിരിഞ്ഞ സമുദായ സംഘടനയുണ്ട്..ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കുന്ന സാധനം എന്ന് നിർവചിക്കാം…
കുറേ പാവങ്ങൾ(സ്ഥാനമോഹികൾ ഉൾപ്പെടെ) അതിൽ അംഗങ്ങളായിട്ടുണ്ട്..
അവർ ശക്തനുവേണ്ടി രംഗത്തെയിരിക്കുന്നു..

വിദൂഷകന്റെ സംശയം ഇതാണ് – ശക്തനെ സ്ഥാനാർത്ഥിയാക്കിയത് ആരാണ്?
വി.എസ്.ഡി.പി യോ,
കോൺഗ്രസ്സോ…?

ജാതിമത സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി…യു.ഡി.എഫ് അവയുടെ കൂടാരമാണല്ലോ..
നാട് നാശത്തിലേക്കാണ് പോകുന്നത്..
കഴിഞ്ഞ വർഷം പത്തിതാഴ്ത്തി ഒതുങ്ങിക്കഴിഞ്ഞ ജാതി-മത സർപ്പങ്ങൾ വിഷം ചീറ്റി രംഗത്തെത്തി..

രമേശ് ചെന്നിത്തലയെ സ്പോൺസർ ചെയ്യുന്നത് – NSS
അടൂർപ്രകാശ് – SNDP
ശക്തൻ – VSDP
ഉമ്മൻ ചാണ്ടി – ക്രിസ്തീയ സഭ
വി.എസ്.ശിവകുമാർ – NSS

ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്…
സർ, അപ്പോൾ കോൺഗ്രസ്സുകാർ….
ഇപ്പോ കാമ്പ്രസ്സ് ഇല്ലേടേയ്…
കഷ്ടം…!!!!

    വിദൂഷകവചനം – മലയാളീ..ഈ വിഴുപ്പികൾ നീ ചുമക്കണം..ഇത് നിന്റെ പ്രവർത്തിയുടെ ഫലമാണ്..!!!

‘ഓൻ ഞമ്മടെ പെങ്കുട്ടികളെയല്ലേ പെഴപ്പിച്ചത്‌,അതില്‌ ഇങ്ങെക്കെന്താ… ‘

കണ്ട കള്ളനും കൊള്ളക്കാരനും അണ്ടനും അടകോടനും ഒക്കെ മന്ത്രിസഭയിലെത്തുമെന്ന് ഏതാണ്ട്‌ ഉറപ്പായി…

തിരുവനന്തപുരത്ത്‌ മുന്തിയ ഇനം കാറുകളിൽ ഗുണ്ടകളും സാമുഹ്യദ്രോഹികളും എത്തിച്ചേർന്നിട്ടുണ്ട്‌..
മലപ്പുറത്തുനിന്നും തെമ്മാടിക്കൂട്ടങ്ങൾ എത്തിത്തുടങ്ങി..

ഭരണം പൊടിപൊടിക്കും,സംശയമില്ല…!

പീഡനവീരൻ കുഞ്ഞാലി ഭരണം നടത്തിത്തുടങ്ങി…
പൊതുമേഖല ലാഭത്തിൽ അല്ലെന്നാണ്‌ വിദ്വാൻ പറയുന്നത്‌…

പണ്ട്‌ ഈ വകുപ്പിൽ നിന്നും വാരിക്കോരി പെണ്ണുങ്ങൾക്ക്‌ കൊടുത്തത്‌ ടിയാൻ ഓർക്കുന്നുണ്ടാവുമോ? അങ്ങനെയല്ലേ അവ നഷ്ടത്തിലായത്‌?

റജീനയ്ക്കും മറ്റും കൊടുത്ത ലക്ഷങ്ങൾ എവിടെ നിന്നും കിട്ടിയതാണ്‌?

മലപ്പുറത്തെ മുസ്ലിംങ്ങളെ സമ്മതിക്കണം…ജാതിസ്നേഹമെന്നാൽ ഇതാണ്‌…

അപാരം തന്നെ…

പന്നയന്മാരെയൊക്കെ വൻ ഭൂരിപക്ഷത്തിലാണ്‌ തിരഞ്ഞെടുത്ത്‌ വിട്ടിരിക്കുന്നത്‌!!

ഈ മണ്ടന്മാർ തിരുവനന്തപുരത്തുവന്ന് എന്തൊക്കെ കാട്ടിക്കൂട്ടാൻ പോകുന്നുവെന്ന് കാത്തിരുന്ന് കാണുകതന്നെ..

പാഠപുസ്തകം കത്തിക്കാൻ നേതൃത്വം കൊടുത്ത നാലകത്ത്‌ സൂപ്പിയെ ഇവിടെ ഓർക്കാം…(പൊന്നൊരുക്കുന്നിടത്ത്‌ പൂച്ചയ്ക്കെന്ത്‌ കാര്യം..)

മലപ്പുറം എന്ന ഇട്ടാവട്ടത്തെ സമുദായക്കോമരങ്ങൾ വിദ്യാഭ്യാസം പോലുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്‌ ഓർക്കാനേ കഴിയുന്നില്ല..(അധ്യാപകനെ ചവിട്ടിക്കൊന്ന ചെകുത്താന്മാരാണ്‌)

ഇത്‌ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതല്ലേ?
ലീഗ് പതിറ്റാണ്ടുകൾ ഭരണത്തിൽ പങ്കാളിയായിട്ടുണ്ട്…എന്നിട്ട് മുസ്ലിംങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ; ആ സമുദായത്തിലെ സമ്പന്നൻമാർക്കല്ലാതെ..മലപ്പുറത്തടക്കമുള്ള മുസ്ലിങ്ങൾ ഇപ്പോഴും പരമ ദരിദ്രരല്ലേ..

എല്ലാ ജില്ലകളിലും സാന്നിധ്യമുള്ളവർക്കേ ഇലക്ഷൻ കമ്മീഷൻഅംഗീകാരം നൽകാവൂ… മത സംഘടനകളെ നിരോധിക്കുകയും വേണം.!

വിദൂഷകവചനം – കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചുകൊണ്ട്‌ ഒരു മൊല്ലാക്ക പറഞ്ഞ വാക്കുകളാണ്‌ ഇതിന്റെ ശീർഷകം.എങ്ങനെയുണ്ട്‌ ആശാനേ….

മാണിയെത്തി,ഖജനാവ് കട്ടുമുടിക്കാൻ..

മാണിയെന്ന ഈർക്കിൽ പാർട്ടി നേതാവ് തലസ്ഥാനത്തെത്തിയിട്ടുണ്ട്..
ചാണ്ടി-ചെന്നിത്തല പ്രഭൃതികളെ വെരട്ടി ധനവകുപ്പ് കൈക്കലാക്കിക്കഴിഞ്ഞു..
ഇനിയാണ് രസം…

സ്വന്തം നിഴലിനോളം പോലും ദൂരക്കാഴ്ചയില്ലാത്ത മാണി ധനവകുപ്പിൽ എന്തെടുക്കാൻ…?
മാണിക്ക് പഴയകാല കണക്കേ നിശ്ചയമുള്ളൂ..
തോമസ് ഐസക് എന്ന് പ്രഗത്ഭനായ കസേരയിലാണ് തരികിടകൾ കളിച്ച് രാഷ്ട്രീയത്തിൽ നിൽക്കുന്ന മാണി കയറിയിരിക്കുന്നത് എന്ന് കുറഞ്ഞപക്ഷം ചാണ്ടിയെങ്കിലും ഓർക്കേണ്ടതായിരുന്നില്ലേ?

കയറിയുടനെ ഖജനാവിലൊന്ന് കൈയിട്ടിട്ട് മാണി പ്രഖ്യാപിച്ചു – ഖജനാവിൽ ഒന്നുമില്ല..!ധവളപത്രം ഇറക്കാൻ പോകുന്നു..!
എങ്ങനെയിരിക്കുന്നു…?

2000 കോടിയിലേറെ അവിടെയുണ്ടെന്ന് പഴയ ധനമന്ത്രി..
ആരെയാണ് വിശ്വസിക്കേണ്ടത്?

ഉത്തരം വ്യക്തം–തോമസ് ഐസക്കിനെ തന്നെ..
മാണിയുടെ വാക്കുകൾക്കർത്ഥം ഇതാണ് – ഇപ്പോഴെ വീതിച്ചെടുക്കാൻ മതിയായ തുകയില്ല..!

ക്ഷേമ പെൻഷൻ കുടിശ്ശിക ഇല്ല,പണ്ട് ചാണ്ടി ഇറങ്ങുമ്പോൾ രണ്ടു വർഷത്തെ തക കുടിശ്ശിക ആയിരുന്നു..!

ധനവകുപ്പ് കോൺഗസ്സ് തന്നെ ഏറ്റെടുക്കേണ്ടീരുന്നു..(വല്യ കാര്യമുണ്ടായിട്ടല്ല,എന്നാലും…..)
മാണിയുടെ കണ്ണുരുട്ടൽ കാര്യമാക്കേണ്ടതില്ലായിരുന്നു..
മാണി പോയാൽ ഏതുവരെപ്പോകും?
ഇടതുപക്ഷം അടുപ്പിക്കില്ല..
പിന്നെ..?
പെരുവഴിതന്നെ..!
കേരളീയന്റെ നെഞ്ചിടിപ്പ് അറിഞ്ഞുകൂടാത്ത ഈർക്കിൽ പാർട്ടിക്ക് പ്രധാന വകുപ്പുകൾ ഒന്നും കൊടുക്കാൻ പാടില്ല..
അവർ അത് കുളമാക്കും ..അവർക്ക് ആരോടാണ് പ്രതിബദ്ധത?
സ്വന്തം കീശ വീർക്കണം ,അത്രതന്നെ!

    വിദൂഷകവചനം – മകനെ കേന്ദ്രമന്ത്രിയാക്കാൻ നടന്നു നടന്ന് ആർ.ബാലകൃഷ്ണപിള്ളയുടെ അടുത്ത് ചെന്നെത്തില്ലെന്ന് ആരുകണ്ടു..?

പ്ലീസ്,ഇനിയും ദ്രോഹിക്കരുത്…(എന്ന് മലയാള പത്രവായനക്കാർ)

ദേശാഭിമാനി പത്രത്തിന്റെ ഇടത്തേ പേജിൽ താഴെ മൂലയിൽ കയറിയിരുന്ന് ചിരിക്കുന്ന ഈ മാന്യദേഹത്തെ അറിയാമോ?

മഹാരാജാ കണ്ടുപിടിച്ചത്  ഈ ദേഹമാണത്രെ!

എന്നും ചില പുതിയ കത്തികളുമായി….

അമ്പട ഞാനേ…!

ടിയാന്റെ വീരകൃത്യങ്ങൾ വായിച്ചു വായിച്ചു വായനക്കാർ ഒരു വഴിക്കായിട്ടൂണ്ട്…

തിരുവതാംകൂർ മഹാരാജാവിനെ കണ്ടെത്താൻ നടത്തിയ യാത്ര,ചൈന കണ്ടെത്താൻ നടത്തിയ യാത്ര,ഫോട്ടൊഗ്രഫി പഠിക്കാനുള്ള മോഹവുമായി കയറിച്ചെന്ന സിങ്കത്തിന്റ ഗുഹ…

അങ്ങനെ…അങ്ങനെ….ഒട്ടനവധി അയനങ്ങൾ..

ചുരുക്കിപ്പറഞ്ഞാൽ രാജായനം…

ഇതിനിടയ്ക്ക് ഫോട്ടോ എടുക്കാൻ സമയം കിട്ടുമോ എന്നാണ് എന്റെ സംശയം…

എന്തായാലും പത്രത്തിന് കുശാലായി…എന്നും പരസ്യം…

അതോ മറ്റുവല്ല അഡ്ജസ്റ്റുമെന്റുമോ?

ആർക്കറിയാം…

പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ പണ്ടത്തെ പട്ടാളക്കാരന്റെ വീരസ്യങ്ങളാണ് ഓർമ്മ വരുന്നത്…

പാകമാകാത്ത കോട്ടും സ്യൂട്ടും ധരിച്ചുള്ള നിൽ‌പ്പൊക്കെ കൊള്ളാം..(.ശിക്കാരി ശംഭുവിനെ ഓർക്കാതിരിക്കാൻ ശ്രമിക്കുക)

പെറ്റ തള്ള സഹിക്കൂല, കേട്ടാ..

പടവും പൊന്നും വിൽക്കാൻ ഇത്രയൊക്കെ തറപ്പണി ആവശ്യമുണ്ടോ?

മലയാള പത്രവായനക്കാരെ ഇനിയും പരീക്ഷിക്കരുതേ…

എല്ലാത്തിനും ഒരവസാനം ഇല്ലേ…

വിദൂഷകവചനം – ആസനത്തിൽ ആലുമുളച്ചാൽ അതും ..!..മൌനം തന്നെ ഭൂഷണം..!

കെ.ജി.ബാലകൃഷ്ണൻ കേരളത്തിന് അപമാനമാകുമ്പോൾ…

ഇന്ന് കേരളീയയർ അവജ്ഞയൊടെ കാണുന്ന ഒരു പേര് കെ.ജി.ബാലകൃഷ്ണൻ എന്നതായിരിക്കും..

ഈ പേരിൽ ഒരുപാട് അഭിമാനംകൊണ്ടിട്ടുണ്ട് ,ഒരിക്കൽ-

ഇപ്പോൾ….!!

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അനധികൃതമായി ഒരുപാട് സ്വത്തു സമ്പാദിച്ചിട്ടുണ്ട്..

ആദായനികുതി വകുപ്പ് അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്…

കുറേ ഫ്രോഡുകൾ ബന്ധുക്കളായി..

എണീറ്റുനിന്ന് വളിവിടാൻ കെല്പില്ലാത്ത ശ്രീനിജനും മറ്റും വക്കീൽ പണിയിൽ നിന്ന് സമ്പാദിച്ചതാണ് എന്നൊക്കെപ്പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്.?

ഇയാളെ ആരാണ് കേസ് ഏല്പിക്കുന്നത്,അമ്മായിയപ്പന്റെ ലേബലില്ലാതെ…

ഇതുവരെ മൌനിയായിരുന്ന കെ.ജി.ബി ഇന്ന് വായ തുറന്നു,ചില കള്ളങ്ങൾ മാലോകരെ അറിയിക്കാൻ..!

കഷ്ടം…!

തങ്ങൾ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലയെന്ന് അദ്ദേഹം യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിട്ടിരിക്കുന്നു…!

ആദായ നികുതി വകുപ്പ് ഡയറക്ടർ പറയുന്നത് കള്ളമാണത്രെ!

അപാര തൊലിക്കട്ടി…

ആരോപണം വന്നപ്പോൾ രാജിവയ്ക്കാൻ തയ്യാറാകാത്ത ടിയാൻ ഇനി എന്തിക്കെ പറയുമോ ആവോ…

അധികാരം ഒരു ലഹരി തന്നെ,സംശയമില്ല…

പ്രിയ കെ.ജി.ബി,

ഇനിയെങ്കിലും രാജിവച്ച് അസ്സൽ കേരളീയനാകാൻ തോന്നുന്നില്ലേ..

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ..

ഈ അവസരം കളഞ്ഞുകുടിക്കരുത്,പ്ലീസ്…

വിദൂഷകവചനം – നായ നടുക്കടലിലും നക്കിയേ കുടിക്കൂ...