വിശ്വം കുണ്ടൂര്‍ ആത്മഹത്യ ചെയ്യാത്തതെന്തുകൊണ്ട് ?

മാത്സ് ബ്ലോഗ് ടീമിലെ ഹരിയ്ക്ക് നന്ദി പറയുന്നു…
അദ്ദേഹമാണ് ഈ പോസ്റ്റെഴുതാന്‍ പ്രചോദനമായത്..
അധ്യാപകന്റെ ഉദാസീനമയ ഇടപെടല്‍ കുട്ടികളില്‍ എത്രമാത്രം തെറ്റായ ധാരണകള്‍ രൂപപ്പെടുത്തുന്നു എന്ന് ഉദാഹരിക്കാനുള്ള ഒരു ശ്രമമാണിത്…

കൊമാല(സന്തോഷ് ഏച്ചിക്കാനം )

+2 മലയാളം പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണീറ്റിലെ ഒരു കഥയാണ് ‘കൊമാല’ ..
ഒന്നാമത്തെ യൂണീറ്റിന് നല്‍കിയിരിക്കുന്ന പേര്- സാഹിത്യവും സമൂഹവും എന്നാണ്..

കൊമാല പ്രശസ്തമായ കഥയാണ്…ന്യൂസ് ടൈംമിന്റെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്..
അതിലെ കഥ ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു…

വിശ്വന്‍ കുണ്ടൂര്‍ എന്ന കഥാനായകന്‍ തന്റെ സുഹൃത്തായ സുധാകരന് ജാമ്യം നിന്നതിന്റെ ഫലമായി ജപ്തി നേരിടുകയാണ്…
“കടബാധ്യതമൂലം ഈ വരുന്ന ആഗസ്റ്റ് 15 പുലര്‍ച്ചെ 12.00 ന് ആത്മഹത്യ ചെയ്യും .”- എന്ന് വീടിനുമുന്നില്‍ എഴുതിവച്ചിട്ടുണ്ട്..
ന്യൂസ് ടൈംമില്‍ എത്തുന്ന വിശ്വന് അവതാരകന്റേയും ക്ഷണിതാക്കളുടേയും പരിഹാസത്തിന് പാത്രമാകേണ്ടിവരുന്നു..
സമൂഹത്തിന്റെ നിസ്സംഗത നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്നുണ്ട്..
സുധാകരനെത്തേടിയിറങ്ങിയ യാത്രയുടെ അഞ്ചാം ദിവസം ഒരു ആക്സിഡന്റ് കാണാന്‍ ഇടയാകുന്നു..പരിക്കേറ്റുകിടന്ന ആളിനെ എല്ലാവരും അവഗണിച്ചു..അയാളെ രക്ഷിക്കണമെന്ന് വിശ്വന് തോന്നി.. ആശുപത്രിയില്‍ കൊണ്ടുപോകവേ, വഴിയില്‍ വച്ച് പരിക്കേറ്റയാള്‍ മരിക്കുന്നു..

വിശ്വന്റെ മനോഗതത്തോടെ കഥ അവസാനിക്കുന്നു -” രണ്ടുതുള്ളി വെള്ളമായിരുന്നു എന്റെ കടം . അത് ഞാന്‍ കുറച്ചു മുന്പേ വീട്ടിക്കഴിഞ്ഞു.വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി.എത്രയും പെട്ടെന്ന് അതവിടെ നിന്ന് മാറ്റണം .”

ധാരാളം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ കഥ കുട്ടികളിലെത്തുന്നത്..ഇതിലൂടെ ചില ധാരണകളും ഉറപ്പിക്കേണ്ടതുണ്ട്..

പുസ്തകത്തിലെ ഒരു പ്രവര്‍ത്തനം വിശകലനക്കുറിപ്പ് തയ്യാറാക്കുക എന്നതാണ്..
അതിങ്ങനെ-

1. വീശകലനക്കുറിപ്പ്

” അമ്മയോടായാല്‍പ്പോലും കാശിന്റെ കാര്യത്തില്‍ ഒരു കണക്കു നല്ലതാ”

” ആത്മസുഹൃത്തുക്കള്‍ ഒരിക്കലും പരസ്പരം പണമിടപാട് നടത്തരുത്.”

” അവനവന്റെ നിലനില്‍പ്പും രക്ഷയും നോക്കാതെ ഒരു പൈസയുടെ സഹായം പൊലും ആര്‍ക്കും ചെയ്യരുത്.”

–ഇത്തരം ഒരു ജീവിതപാഠത്തിലേക്ക് വിശ്വന്‍ കുണ്ടൂരിനെപ്പോലുള്ളവരെ എത്തിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ വിശകലനം ചെയ്യുക.പുതിയ തലമുറയില്‍ അഭിലഷണീയമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും വേണം .

ഈ പ്രവര്‍ത്തനം ക്ലാസ്സില്‍ നടത്തുന്നതിന് അധ്യാപകന്‍ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു..
കുട്ടികളെ ഗ്രൂപ്പായി തിരിച്ച് കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടുനോക്കൂ…

95 ശതാനം കുട്ടികളും വിശ്വന്റെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെടാനാണ് സാധ്യത..
ഗുണപാഠം ഇങ്ങനെ – ആയതിനാല്‍ നിങ്ങള്‍ ആത്മസുഹൃത്തുക്കള്‍ക്ക് കടം കൊടുക്കരുത്…അമ്മയോടായാല്‍പ്പോലും കണക്കുവേണം …
അധ്യാപകന് സന്തോഷം ..
പ്രവര്‍ത്തനം കഴിഞ്ഞു…

– ഒരു നല്ല സമൂഹത്തിന് യോജിച്ച് നിലപാടാണോ വിശ്വന്റേത്?
എല്ലാപേരും നാളെ അങ്ങനെ ചിന്തിച്ചാല്‍ …
അമ്മയോട് കണക്കുപറയല്‍….
പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സമൂഹം നിലനില്‍ക്കുന്നത്…
അപ്പോള്‍….
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ മുന്നില്‍ വയ്ക്കണം …
കൂട്ടായ്മകളുടെ പ്രാധാന്യം മനസ്സിലാക്കിക്കണം …
വിശ്വന്റെ വ്യക്തിത്വത്തിലെ പരിമിതികള്‍ വിശകലനം ചെയ്യണം …
ഒരു വലിയ കൂട്ടായ്മയില്‍ വിശ്വന്റെ പ്രശ്നം ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍…..
ലോകത്തെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കുന്നത്….

ഞാന്‍ എന്റേത് എന്ന് മാത്രം ചിന്തിക്കുന്നത് ശരിയല്ല…
പരിക്കേറ്റവനെ രക്ഷിക്കാന്‍ മെനക്കടാത്ത മനോഭാവം നിരൂപണം ചെയ്യണം …
തന്നെപ്പോലുള്ളവര്‍ സമൂഹത്തില്‍ ജീവിച്ചിരിക്കേണ്ടതുണ്ട് എന്നയാള്‍ തിരിച്ചറിയുന്നു…

തന്റെ കടം ഒരു പ്രധാന പ്രശ്നമല്ലാതായിമാറുന്നു….

— ഇത്തരത്തില്‍ കുട്ടികളുടെ ചിന്തയെകൊണ്ടുപോകണം എന്ന് ഞാന്‍ വിചാരിക്കുന്നു…
ഇത്തരത്തില്‍ എത്ര അധ്യാപകര്‍ ആ പാഠത്തെ സമീപിച്ചിട്ടുണ്ട്?
ഞാന്‍ നടത്തിയ ഒരു എളിയ അന്വേഷണത്തില്‍ 85 ശതമാനം പേരും പഴേപടി പാഠത്തെ സമീപിച്ചവരാണ് എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ…

Advertisements

അരിക്ക് 42,ഉള്ളിക്ക് 48, ഹര്‍ത്താല്‍ നടത്തേണ്ടത് കര്‍ണാടകത്തിലാണ്…

ബി.ജെ.പി യ്ക്ക് ശനിദശയാണ്…
എന്ത് ചെയ്തിട്ടും ശരിയാകുന്നില്ല…
പലരേയും മാറ്റി പയറ്റി….
രക്ഷയില്ല….

കേരളത്തിലെ കാര്യം വളരെ പരുങ്ങലിലാണ്…
ഗ്രൂപ്പുപോരും പടലപ്പിണക്കങ്ങളും പാര്‍ട്ടിയുടെ നടുവൊടിച്ചു…
അടുത്ത 50 വര്‍ഷത്തേക്ക് നിയമ സഭ കാണാന്‍ വഴി കാണുന്നില്ല!!

ചില്ലറ തറ വേലകള്‍ നടത്തി കഴിഞ്ഞുകൂടുന്നു എന്നു മാത്രം …
അതിലൊന്നാണ് ഹര്‍ത്താല്‍!

അണികള്‍ നാലും മൂന്നും ഏഴേ ഉള്ളൂ എങ്കിലും ഹര്‍ത്താലുകളൊക്കെ വിജയിക്കുകയാണ് പതിവ്…
അതിന് കേരളീയരോട് നന്ദി പറയുക..
എങ്ങനെയെങ്കിലും കൊണ്ടാടട്ട് എന്നൊരു മനോഭാവമാണ് മലയാളിക്ക്…

ഇത്തവണ ഹര്‍ത്താലും ക്ലിക്കു ചെയ്തില്ല…!
ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് BMS ആണത്രെ! ആ സാധനം എന്താണെന്ന് ചോദിക്കരുത്…
അങ്ങനെയും ഒന്നുണ്ട് എന്നുമാത്രം അറിയുക…
ഹര്‍ത്താല്‍ വിഷയത്തില്‍ BJP മൂടുതാങ്ങിക്കൊടുത്തു…(രണ്ടും ഒന്നുതന്നെയാണ്..!!)
എന്നിട്ടും സംഗതി ഏറ്റില്ല..!

ജനത്തിന് വിവരം വച്ചിരിക്കുന്നു…

ഹര്‍ത്താലിന് പറഞ്ഞ ന്യായം എന്താണ്?
വിലക്കയറ്റം …
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള ഒരു സംസ്ഥാനം കര്‍ണാടകമാണ്…
അവിടെ ഭരിക്കുന്നത് ആരാണ്?
ബി.ജെ.പി…

(വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന് കേന്ദ്ര സര്‍ക്കാര്‍)

കേരളത്തില്‍ വിലയറ്റം താരതമ്യേന കുറവാണ്…
എന്താ അതിന് കാരണം ?
അത് ഗവണ്‍മെന്റിന്റെ ഇടപെടല്‍ കൊണ്ടാണ്….

കര്‍ണാടകത്തില്‍ അത്തരം ഇടപെടലൊന്നുമില്ല….

അപ്പോള്‍—
അതെ, ഹര്‍ത്താല്‍ നടത്തേണ്ടീരുന്നത് അവിടെയാണ്…!!

എങ്ങനെയിരിക്കുന്നു കാര്യങ്ങള്‍…

അതാണ് BJP.

കേരളത്തിലെ ബി.ജെ.പി കുഞ്ഞാടുകള്‍ അറിയാന്‍…

എത്യോപ്യ എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പട്ടിണി രാജ്യമാണ്…
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ മധ്യപ്രദേശ് ആ രാജ്യത്തിനൊപ്പമാണ്! ഇന്ത്യയില്‍ ഏറ്റവും പിന്നില്‍-
അവിടെ ഭരിക്കുന്നത്…..?
അതും BJP തന്നെ!!

പഹയന്മാരുടെ തൊലിക്കട്ടി അപാരം തന്നെ!!!!!

ഭക്ഷ്യ സുരക്ഷയില്‍ കേരളം രണ്ടാം സ്ഥാനത്താണ്…..കര്‍ണാടകം പതൊനൊന്നാമതും !

വിദൂഷകവചനം

സംഘപരിവാരുകാര്‍ സമയം കിട്ടുമ്പോള്‍ കണ്ണാടി നോക്കുന്നത് നന്നായിരിക്കും …!

ബൂലോകം ഓണ്‍ലൈനിന്റെ വോട്ടെടുപ്പ് ബഹിഷ്കരിക്കുക….

ബൂലോകം ഓണ്‍ലൈന്‍ വലിയ തമാശക്കാരാണ്..
2009 ലെ തമാശ രാജാക്കന്മാരായി അവരെ തെരഞ്ഞെടുക്കാവുന്നതാണ്..

മികച്ചവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണത്രെ!
അവര്‍ക്ക് അവാര്‍ഡ് നല്‍കുമോ?
ഭയങ്കര പരിപാടി തന്നെ…
പെറ്റതള്ള സഹിക്കൂലാ…

അണ്ടനും അടകോടനും മത്സരിക്കാം …
ആര്‍ക്കും പേര് നിര്‍ദ്ദേശിക്കാം …
ഉദാരമായ വ്യവസ്ഥകള്‍…

ഏത് മാനദണ്ഡം ഉപയോഗിച്ചാണ് ബ്ലോഗുകള്‍ തെരഞ്ഞെടുത്തത്?

അത് വേണ്ടതല്ലേ?
ബ്ലോഗുകള്‍ ചെറിയ വിവരണത്തോടെ പരിചയപ്പെടുത്തേണ്ടീരുന്നില്ലേ?

ആര് നിര്‍ദ്ദേശിച്ചതും ഉള്‍പ്പെടുത്തിയത് ശരിയായോ?

ഒരു കമ്മറ്റി ഉണ്ടാക്കി ഓരോ വിഭാഗത്തിലും നിന്ന് നാലോ അഞ്ചോ സെലക്ട് ചെയ്യുകയായിരുന്നു ചെയ്യേണ്ടീരുന്നത്…

വിഭാഗങ്ങള്‍ തന്നെ പൂര്‍ണ്ണമാണോ?

മികച്ച ബ്ലോഗര്‍മാര്‍ പലരും ഇതിനോട് സഹകരിച്ചിട്ടില്ല…
സര്‍ക്കാര്‍കാര്യം , ബ്ലോഗ് ഭൂമി, കേരള ഫാര്‍മര്‍ ഇവരെയൊക്കെ മാറ്റി നിര്‍ത്താന്‍ കഴിയുമോ?
എനിക്ക് അവാര്‍ഡ് നല്‍കണം എന്ന് അവരാരും ആവശ്യപ്പെട്ടില്ല , അതിനാല്‍ ലിസ്റ്റില്‍ വന്നില്ല…

ബൂലോകത്തിന്റെ അണിയറയില്‍ എന്തോ അഴുകി നാറുന്നു…
മൂക്കുള്ളവര്‍ കണ്ടെത്തുക…

സംരംഭം പരാജയമാണ്…
പുന:പരിശോധിക്കുക…

ഇത്തരം വണ്‍മാന്‍ ഷോകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്..

അവള്‍ രഞ്ജിനി ഹരിദാസിന് പഠിക്കുന്നുവത്രെ..!കഷ്ടം..?!

മലയാളത്തെ മലീമസമാക്കുന്നത് അരൊക്കെ?

അവതാരകരും റേഡിയോ ജോക്കിമാരും!


അവതാരകരുടെ മലയാളം സഹിക്കാന്‍ ഏറെ പ്രയാസമാണ്…

രഞ്ജിനി ഹരിദാസ്  മലയാളത്തെയും ഇംഗ്ലീഷിനേയും നീചഭാഷയാക്കി …

അവര്‍ ഒരു തരംഗമായിമാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്…

കേരളമേ സഹിക്കുക…..!

മറ്റ് അവതാരങ്ങള്‍ ഇപ്പോള്‍ രഞ്ജിനിയ്ക്ക് പഠിക്കുകയാണ്..

ആഭാസകരമായ വസ്ത്രധാരണമാണ് രഞ്ജിനിയുടെ മുഖമുദ്ര…

ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് എന്നൊരു പരിപാടി തുടങ്ങിയിട്ടുണ്ട്…

സംഗതി മോശമല്ല..

അതിലെ അവതാരകയാണ് ഇപ്പോള്‍ രഞ്ജിനിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നത്…

വസ്ത്രധാരണം മാറിയിട്ടില്ല…

അതെന്നാണാവോ….

കാത്തിരിക്കാം…

വാല്‍ക്കഷണം


ഈ വകകളെ ചങ്ങലയ്ക്കിടാന്‍ ഇവിടാരുമില്ലേ….

ഉണ്ണിത്താന്റെ അനാശാസ്യം – വാര്‍ത്ത മനോരമ,മാതൃഭൂമി പ്രഭ്രൃതികള്‍ മുക്കി…

മലയാള പത്രങ്ങളുടെ വികൃത മുഖം ഒരിക്കല്‍ക്കൂടി കാണുക…..

പത്രപ്രവര്‍ത്തനം കണ്ടുപിടിച്ച മുത്തശ്ശി പത്രങ്ങള്‍ ചില വാര്‍ത്തകള്‍ മുക്കും ….
അത് യജമാന സ്നേഹമാണത്രെ!

കോണ്‍ഗ്രസ്സിനോട് ഇപ്പോള്‍ പെരുത്ത് സ്നേഹം മാതൃഭൂമിക്ക്….
ഇടതന്മാരെ കണ്ണെടുത്താ കണ്ടൂടാ…

കോണ്‍ഗ്രസ്സിന്റെ മൂര്‍ച്ചയുള്ള ജിഹ്വ രാജ് മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിയിലായത് മാ മുത്തശ്ശിമാര്‍ അറിഞ്ഞതേയില്ല!!

അന്വേഷണ പത്രപ്രവര്‍ത്തനം നടത്തുന്ന ഗമണ്ടന്‍ പുലികളാണ് അവയില്‍ ജോലി ചെയ്യുന്നത്…
ജനം നായകനേയും നായികയേയും അരമണിക്കൂറോളം തടഞ്ഞു വച്ചത്….പോലീസ് എത്തി കേസെടുത്തത് … ഇതൊന്നും ആ പാവങ്ങള്‍ അറിഞ്ഞില്ല…

നായിക സേവാദള്‍ നേതാവാണത്രെ….
ആയതിനാല്‍ ഇത് ഞങ്ങളുടെ കുടുംബപ്രശ്നമാണ് എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുമോ?
കോണ്‍ഗ്രസ്സിലെ വനിതാ നേതാക്കള്‍ ജാഗ്രതൈ….
ഉണ്ണിത്താന്മാര്‍ വട്ടമിട്ടു പറക്കുന്നു….

ദേശാമാനിയില്‍ വാര്‍ത്ത വന്നു…ഫോട്ടോ ഉള്‍പ്പെടെ….

മിക്ക മലയാള പത്രങ്ങളും ആ വാര്‍ത്ത മുക്കാന്‍ കാരണം ?
അത് അന്വേഷിച്ച് കണ്ടെത്തേണ്ടീരിക്കുന്നു…

ചില മാഫിയകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തെ ഇത്തരം സംഭവങ്ങള്‍ ശരിവയ്ക്കുന്നു…

വിമോചന സമരകാലത്ത് നടന്ന നാറിയ നാടകങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കയാണല്ലോ?
അതുപോലെ ഒരു നാള്‍………!!!!

റീമാ കല്ലിംങ്ങലിന്റെ പരാക്രമങ്ങള്‍…ഉദ്ഘാടന വേദിയില്‍…..

പതിനാലാമത് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയാണ് രംഗം ….
11/12/2009
സമയം – സായം സന്ധ്യ
വര്‍ണ്ണശബളമായ വേദി…
ഒരു അപശകുനം പോലെ ആ സാധനം ….
മലയാളിക്ക് തികഞ്ഞു…

പറഞ്ഞുതുടങ്ങിയതേ അബദ്ധം ……
ചിത്രകലാ അക്കഡമിയുടെ എന്നാണ് സാധനമൊഴി…..
കഷ്ടം !!!
ചലച്ചിത്രമേള അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത…..

മുതുകില്‍ ചാപ്പകുത്തിയിരുന്നത് കാണികളില്‍ ചിരിയുണര്‍ത്തി….
ഒരു നമ്പര്‍ പ്ലേറ്റാണ് ഫിറ്റുചെയ്തിരുന്നത് എന്ന് തോന്നുന്നു….

ഇവറ്റകളെ ചാപ്പകുത്തേണ്ടതാണ് എന്ന് കാണികള്‍….

ഇത് എന്ത് പരിഷ്കാരമാണാവോ?
സത്യമായും ഞാന്‍ പറയുന്നു…- പെറ്റ തള്ള സഹിക്കൂലാ….

നവ്യയേയും കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നിരുന്നു….
ചുമ്മാ….
മിനുക്കൊക്കെ പിടിപ്പിച്ച തുണിയും ചുറ്റി…..
ഒരു കെട്ടികാഴ്ചപോലെ….
എന്തിന് ഇതിനൊക്കെ തയ്യാറാവുന്നു?
എന്തു നേട്ടം ?

സ്ത്രീകളെ ചിലര്‍ മന:പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നു..,ചില സ്ത്രീയകള്‍ തരം താണ രീതിയില്‍ പെരുമാറി സംസ്കാരം വെളിപ്പെടുത്തുന്നു…

എന്തായാലും കൊള്ളാം ….

സ്കൂള്‍ മേഖലയില്‍ റഫറണ്ടം വരണം …

സംഘടനകളെക്കൊണ്ട് ശ്വാസം മുട്ടുക എന്നത് ഒരു പ്രധാന സംഗതിയാണ്….


ഒന്നുമുതല്‍ പന്ത്രണ്ടുവരെ വരെ യുള്ള സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത് അറുപതോളം സര്‍വ്വീസ് സംഘടനകളാണ്…!


എല്ലാം അധ്യാപകരെ സേവിക്കാനുള്ളതാണത്രെ!

ഈ വക സംഘടനകള്‍ ഈ മേഖലയില്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ അനവധിയാണ്….


ഇവയെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ഇത്രയും സംഘടനകള്‍ ആവശ്യണ്ടോ?


ഇല്ലേയില്ല….


പല സംഘടനകളും മേളക്കാലത്തും മറ്റും പ്രത്യക്ഷപ്പെടുന്നവയാണ്…!!


മേള കഴിഞ്ഞാല്‍ മഷിയിട്ടുനോക്കിയാല്‍ കാണില്ല..!

കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞതുപോലെ ചിലതിന് പ്രസിഡന്റും സെക്രട്ടറിയും മാത്രമേയുള്ളൂ…!!


സ്ഥലമാറ്റത്തില്‍ നിന്നും മറ്റും രക്ഷപ്പെടാനുള്ള ഒരു സൂത്രമായി ചിലരിത് കൊണ്ടുനടക്കുന്നു….


മൊത്തം അധ്യാപകരുടെ ഇരുപതു ശതമാനത്തിന്റെ പിന്‍ബലമുള്ളവര്‍ക്ക് അംഗീകാരം നല്കുക എന്നത് നല്ല തീരുമാനമാണ്….


ആകെ ഒരു ലക്ഷത്തിഎഴുപതിനായിരത്തോളം അധ്യാപകരുണ്ടാവും (ഒരു ഏകദേശ കണക്ക്)


അതില്‍ ഒരു ലക്ഷത്തോളം പേര്‍ കെ.എസ്.റ്റി.എ യില്‍ അംഗങ്ങഅളാണ്…ബാക്കിയുള്ള എഴുപതിനായിരംപേരാണ് അന്‍പത്തൊന്പതോളം സംഘടനകളിലായി ഉള്ളത്..!!


റഫറണ്ടം വന്നാല്‍ ഇവരിലാരെങ്കിലും കരപറ്റുമോ?
സംശയമാണ്….


പലതും കാറ്റഗറി വിഭാഗക്കാരാണ്….!!


സമഗ്രമായ കാഴ്ചപ്പാടില്ലാത്ത വകകളെ എത്രയും വേഗം അടിച്ചുപുറത്താക്കണം !!