ആൾ ദൈവങ്ങൾക്കെതിരെ പ്രിയനന്ദനന്റെ സിസർകട്ട്…

പ്രിയനന്ദനന്റെ പുതിയ സിനിമ-ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,ആൾ ദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് പരിശോധിക്കുന്നു..

മനുഷ്യദൈവങ്ങൾ ഉണ്ടാക്കപ്പെടുകയാണ് ,സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടി..

മാതാ അമൃതാനന്ദമയിയുടെ ഭക്തർ ഈ സിനിമയെ എങ്ങനെ കാണും എന്നത് കൌതുകകരമായ വിഷയമാണ്..

സിനിമയിലെ സുമംഗല ദേവിയ്ക്ക് കേരളത്തിലെ ആരുടേയെക്കെയോ ഛായയില്ലേ?

ഇടത്തരക്കാരനാണ് ആൾദൈവങ്ങൾക്ക് പിറകേ കൂടുന്നത്.

അവനെ തൃപ്തിപ്പെടുത്താനുള്ള വകകളൊക്കെ ഇത്തരം ‘അവതാരങ്ങൾ’ മുന്നോട്ടുവയ്ക്കുന്നു..

അവനെ ആകർഷിക്കുന്ന തരത്തിലുള്ള ആരധനാരീതികൾ..ചുറ്റുപാടുകൾ..ആഡംബരങ്ങൾ…

മേമ്പൊടിയായി കാരുണ്യപ്രവർത്തനങ്ങളും..!

സമൂഹത്തെ മൊത്തത്തിൽ ആകർഷിക്കാൻ പര്യാപ്തമായ സൌജന്യങ്ങൾ…

കാടടച്ചുള്ള പരസ്യങ്ങൾ…കട്ടൌട്ടുകൾ…

ആൾ ദൈവങ്ങളുടെ ഭകതരെ ഒന്നു ചിന്തിപ്പിക്കുന്നതിന് ഈ സിനിമ കാരണമാകുമെന്ന് തോന്നുന്നു..

ദേവിയായി കാവ്യ മാധവൻ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്..

കേരളീയന്റെ അതിരുകടന്ന ഭക്തി ജാടയ്ക്കുള്ള മുഖമടച്ചുള്ള അടിയാണ് പ്രിയനന്ദനന്റെ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.’

Advertisements

ദി ബ്രിഡ്ജ് ,മകള്‍ ,പുറംകാഴ്ചകള്‍ – കേരള കഫേയിലെ മികച്ച വിഭവങ്ങള്‍ …..

രണ്‍ജിത്തിന്റേയും  കൂട്ടരുടേയും പരിശ്രമം വൃഥാവിലായില്ല…

പത്തു സംവിധായകരുടെ പത്ത്‌ ചിത്രങ്ങള്‍ ..

മലയാളത്തില്‍ ഒരു പുതുമ തന്നെയാണ്‌…

ഭൂരിഭാഗം ചിത്രങ്ങളും ബോറടിപ്പിക്കുന്നവയാണ്‌..

ചിലതൊക്കെ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ്‌ വിളമ്പിയത്‌..

ദി ബ്രിഡ്ജ്‌

ആ ചിത്രക്കൂട്ടത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണെന്ന് എനിക്ക്‌ തോന്നുന്നു..

അവയിലൊന്നാണ്‌ ദി ബ്രിഡ്ജ്‌..

വാര്‍ദ്ധക്യത്തിന്റെ  പ്രശ്നങ്ങള്‍ നമ്മെ അലോരസപ്പെടുത്തി നിലകൊള്ളുന്നു..

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതാണ്‌ ആ സിനിമ..

തെരുവില്‍ നിന്ന് കിട്ടിയ പൂച്ച കുഞ്ഞിനെ സ്നേഹിക്കുന്ന കുട്ടി..അച്ഛന്‍ ആ പൂച്ചക്കുട്ടിയെ ചവറ്റുകൂനയില്‍ കൊണ്ട്‌ ഉപേക്ഷിക്കുന്നു..

ആ കുട്ടിയുടെ നൊമ്പരങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നു…

സ്വന്തം അമ്മയെ ഉപേക്ഷിക്കുന്ന മകന്‍ …(അവര്‍ അന്ധയാണ്‌)..

തിയേറ്ററില്‍ ഇരുത്തിയിട്ട്‌ കടന്നുകളയുന്നു അയാള്‍ ..

ആവൃദ്ധയുടെ ദൈന്യം….

ഒടുവില്‍ അവരും ആ പൂച്ചക്കുട്ടിയും ഒന്നിച്ച്‌ ഒരിടത്ത്‌…

കേരള കഫേ യുടെ വരാന്തയില്‍ ..

അര്‍ത്ഥഗര്‍ഭമായി ചിലതൊക്കെ ഭംഗിയായി പറഞ്ഞിരിക്കുന്നു സംവിധായകന്‍ …

കാപട്യം നിറഞ്ഞ മലയാളിയുടെ മുഖമടച്ച്‌ കിട്ടിയ ഒരടിയാണ്‌ ഒരര്‍ത്ഥത്തില്‍ ആ സിനിമ..

മകള്‍

ഇത്തരം കഥകള്‍ എന്നും നമ്മെ വേട്ടയാടുന്നവയാണ്‌..

ദാരിദ്ര്യം  നിറഞ്ഞ കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങി ഭിക്ഷാടനത്തിനും വാണിഭത്തിനും ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണല്ലോ ഇക്കാലത്ത്‌…

ദത്തെടുക്കല്‍ എന്ന ഓമനപ്പേരില്‍ ….

ആ ദരിദ്രകുടുംബത്തിണ്റ്റെ ദൈന്യം….

ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെ  അസുലഭ മുഹൂര്‍ത്തങ്ങള്‍ ..

വേര്‍പിരിയലിന്റെ  …..

തനിക്ക്‌ അമ്മ നല്‍കിയ മിഠായി അനുജന്‌ നല്‍കിക്കൊണ്ട്‌ ചേച്ചി പറയുന്ന വാക്കുകള്‍ …’ഇനി ചേച്ചിയ്ക്ക്‌ ധാരാളം മിഠായി ലഭിക്കുമെല്ലോ… ‘

ദത്തെടുത്ത വീട്ടമ്മ…തട്ടിപ്പുകാരിയാണ്‌ ആ തിരിച്ചറിവ്‌ നമ്മെ നടുക്കുന്നു…

അവള്‍ ഒരു പെണ്‍ വാണിഭക്കാരന്‌ ആ കുട്ടിയെ കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുന്നു….

ഇന്നിന്റെ  നേര്‍സാക്ഷ്യം….

ഒരു വിതുമ്പലോടുകൂടിയേ ഈ സിനിമ കണ്ടിരിക്കാനാവൂ…

സിനിമ തീര്‍ന്നിട്ടും ഒരു തേങ്ങലായി ആ പെണ്‍കുട്ടി ….

രേവതിയുടെ സിനിമയാണെന്ന് തോന്നുന്നു…

എനിക്ക്‌ ആ സിനിമ വളരെ ഇഷ്ടപ്പെട്ടു …

പുറംകാഴ്ചകള്‍

പുറംകാഴ്ചകള്‍ കണാന്‍ സംവിധായകല്‍ ക്ഷണിക്കുന്നു…

ശ്രീനിവാസന്റെ  ജീവിതം ഒരു കാഴ്ച….

ബസ്സ്‌ യാത്രയിലാണ്‌ എല്ലാപേരും ഒന്നിക്കുന്നത്‌..

വഴിയിന്‍ നിന്ന് കയറുന്ന കോളേജു പിള്ളേര്‍…

അവരുടെ കലമ്പലുകള്‍ …

ഈ ബഹളങ്ങളില്‍ അക്ഷമനായി മമ്മൂട്ടിയുടെ കഥാപാത്രം…

അയാള്‍ ഒരസികനായി നമുക്കും തോന്നും…

എന്നാല്‍ അതിന്റെ  അന്ത്യം, അത്‌ നമ്മെ വല്ലതെ നടിക്കിക്കളയുന്നു…

ഒരു അപ്രതീക്ഷിതമായ അന്ത്യം…

അയാളുടെ പ്രിയപ്പെട്ട ആരോ മരിച്ചിരിക്കുന്നു…

അവിടേക്കാണ്‌ അയാള്‍ …

യാത്രക്കാരോടൊപ്പം നമ്മളും ദുഖാര്‍ത്തരാകുന്നു…

നല്ല കൈയൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു…

കേരള കഫേ ഒരു നല്ല സംരംഭമാണെന്ന് എനിക്ക്‌ തോന്നുന്നു…

അയ്യോ.. കാവ്യ പോയല്ലോ…നവ്യേ,മീരേ..പോവല്ലേ…

മലയള സിനിമാ ലോകത്തിന്റെ ഒരു പ്രാര്‍ത്ഥനയാണിത്…

മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍ ..സംശയമില്ല…

ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിച്ചു…

വിവാഹത്തൊടെ രംഗം വിട്ടതുപോലെയാണ്…

ആ ദാമ്പത്യത്തിലെ താളപ്പിഴകളാണ് കാരണമെന്ന്  തോന്നുന്നു…

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു….?


വിവാഹ മോചനം സിനിമാലോകത്തില്‍ കൂടുതലാണ്…

മലയാളത്തിലും ആ പ്രവണത കൂടി വരുന്നെന്നു തോന്നുന്നു…


ഈഗോയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രധാനമായി പറഞ്ഞുകേള്‍ക്കുന്നത്…

പണവും പ്രശസ്തിയും മോഹിച്ച്  നടികളെ കല്യാണം കഴിക്കാനെത്തുന്നവരുമുണ്ടത്രെ…

അവര്‍ക്ക് ഭാര്യയെയല്ല വേണ്ടത്….


മഞ്ജുവാര്യരുടെ മടക്കം സിനിമാപ്രേമികള്‍ക്ക്  ഒരു വലിയ നഷ്ടമായിരുന്നു..ആ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്  സന്തോഷത്തിന് വക നല്‍കുകയും ചെയ്യുന്നു…

അതിനുശേഷം മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് കാവ്യ….

കാവ്യയുടെ മടങ്ങിവരവ്  മലയാളികള്‍ ആഗ്രഹിക്കുന്നുണ്ട്…


മീരാജാസ്മിനും നവ്യയും മറ്റും സജീവമായി രംഗത്തുണ്ട്…അവരില്‍ നിന്ന് ചില നല്ല കഥാപാത്രങ്ങല്‍ ലഭിക്കുന്നുമുണ്ട്…

ഒരേകടലില്‍ മീര തകര്‍ത്തഭിനയിച്ചിരിക്കുന്നു..


മീരയുടെ വിവാഹം ഉടനുണ്ടെന്നറിയുന്നു…

അത് നല്ലതുതന്നെ…


നടിമാര്‍ വരനെ തെരഞ്ഞടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടേ….

ഇനി ഒരു തകര്‍ച്ച ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ!

( സിനിമാലോകത്തിന്റെ അത്രയില്ലെങ്കിലും മോശമല്ലാത്ത ശതമാനം ദാമ്പത്യത്തകര്‍ച്ച പൊതുസമൂഹത്തിലുണ്ട്…അതിന് മറ്റ് പല കാരണങ്ങളാണുള്ളത്….)

ഇന്‍ഡ്യന്‍ സിനിമയെ പിന്നോട്ടടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി..

വീണ്ടും നമുക്ക് ഓസ്ക്കാര്‍…

സത്യജിത്റായിയ്ക്ക് ലഭിച്ച അതുല്യ പുരസ്കാരം ..

പക്ഷെ ആ പുരസ്കാരത്തിന് ഇപ്പോള്‍ പഴയ മാറ്റുണ്ടോ?

അവാര്‍ഡുകള്‍ എന്നും വിവാദങ്ങള്‍ കൊണ്ടുവരുന്നു..ഒരവാര്‍ഡും അതില്‍ നിന്ന് മുക്തമല്ല.

നമ്മുടെ ദാരിദ്ര്യവും ഇരുണ്ടവശങ്ങളും മാത്രം എന്തുകൊണ്ട് അവാര്‍ഡ് നേടുന്നു?

‘അപുത്രയ’ത്തെ നമുക്ക് മാറ്റി നിര്‍ത്താം.

-സ്ല്ം  ഡോഗ് മില്യണയര്‍ തന്നെ നോക്കുക..

അത് അത്ര മികച്ച സിനിമയാണോ?

ഒരു ശരാശരി ചിത്രത്തിനപ്പുറം പോകാന്‍ അതിന് കഴിഞ്ഞിട്ടുണ്ടോ?

ഇല്ലെന്നാണ് തോന്നുന്നത്.

ഇന്ത്യയില്‍ നല്ല സിനിമകള്‍ ധാരാളമായി വരുന്നത്  ബംഗാള്‍,മലയാളം ,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു.

തമിഴില്‍ ചില നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.

ലോകപ്രശസ്തരായ അടൂരിന്റേയോ,അരവിന്ദന്റെയോ ചിത്രങ്ങള്‍ എന്തുകൊണ്ട് ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നില്ല..

അവര്‍ മഹാന്മാരായ ചലച്ചിത്രകാരന്മാരാണെന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്.

എന്നിട്ടും-

ഉത്തരേന്ത്യന്‍ ലോബിയുടെ ശക്തിയാണ് അവരെ പിന്നണിയില്‍ നിര്‍ത്തുന്നത്!

‘ഒരേ കടല്‍’പോലൊരു സിനിമ ഹിന്ദിയില്‍ ഉണ്ടാകുമോ?

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതു പോലൊരു ചലച്ചിത്രമേള ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നടത്താന്‍ കഴിയുമോ?

ധാരാളം നല്ല ചലച്ചിത്രകാരന്മാര്‍ നമുക്കുണ്ട്.പക്ഷെ അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ നമുക്കാവുന്നില്ല.

ഉത്തരേന്ത്യന്‍ ലോബിയെ ഫലപ്രദമായി ചെറുക്കാന്‍ നമുക്കാവണം.

നമ്മുടെ ആളുകളുടെ അനൈക്യവും ഒരു പ്രശ്നമാണ്.സഹിഷ്ണുതയും വിശാലവീക്ഷണവും ഇല്ലാത്ത സിനിമാക്കാര്‍ ധാരാളമായി നമുക്കിടയിലുണ്ട്..

പരസ്പരംപാര-എന്നതാണ് ഒരു രീതി..

അതില്ലാതാകണം..

നല്ലതിനൊപ്പം ശക്തമായി നിലകൊള്ളണം.

സിനിമാസംഘടനകള്‍ക്കും ഇവിടെ ഫലപ്രദമായി ഇടപെടാന്‍ കഴിയും..

“ഒരേ കടല്‍“-പ്രണയ സംഘര്‍ഷങ്ങളുടെ ഉള്‍ക്കടല്‍…

(എന്റെ സുഹൃത്തായ ശ്രീ.ഡി.യേശുദാസാണ് ഈ സിനിമാനിരൂപണം തയ്യാറാക്കിയത്.തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനാണദ്ദേഹം.അറിയപ്പെടുന്നൊരു കവികൂടിയാണ്.)


ശില്‍പഭദ്രമായൊരു ചലച്ചിത്രകാവ്യമാണ്‌ ‘ഒരേ കടല്‍’.സുഘടിതത്വവും ഏകാഗ്രതയും ഈ സിനിമയുടെ ആവര്‍ത്തിച്ചുള്ള കാഴ്ച്യയ്ക്ക്‌ മിഴിവേകുന്നു.
സിനിമ സംവിധായകന്റെ കലയാണെന്ന ധാരണയ്ക്‌ ഒരു തെളിവുകൂടി എന്നുപറയാം.

സ്ഥലകാലങ്ങളും ഭാവഹാവാദികളും ചലനങ്ങളും അര്‍ത്ഥപൂര്‍ണ്ണമായി നിര്‍ണ്ണയിക്കപ്പെടുകയും വേണ്ട രീതിയില്‍ ആവിഷ്കൃതമാകുകയും ചെയ്തിരിക്കുന്നു.അനാവശ്യമെന്നുപറയാവുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഈ സിനിമയില്‍ കാണാനാവില്ല. ഈ ചലച്ചിത്രത്തിന്റെ സമഗ്രഘടനയ്ക്ക്‌ ചാരുതയേകുന്ന ഘടകമായാണ്‌ ഓരോ അംശവും പ്രവര്‍ത്തിക്കുന്നത്‌.തിരക്കഥാ രചന മുതല്‍ ചലച്ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും ഉണ്ടായ ആഴമേറിയ ശ്രദ്ധയുടെ ഫലമാണ്‌ ജീവിതത്തിന്റെ ഉള്ളറകളെ തുറന്നു കാട്ടുന്ന ഈ അഭ്രകാവ്യം!

ശ്യാമപ്രസാദിന്റെ മിക്ക സിനിമയും ഇതര ഗ്രന്ഥകാരന്മാരെ ആശ്രയിച്ചിട്ടുള്ളതാണ്‌.എന്നാല്‍ ഇദ്ദേഹത്തിന്‌ പറയാന്‍ ചില സവിശേഷ കാര്യങ്ങള്‍ ഉണ്ട്‌.’ഒരേ കടല്‍’ ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചലച്ചിത്രമാണ്‌
.

‘ഹീരക്‌ ദീപ്തി’ എന്ന ബംഗാളി നോവലിന്റെ ആവിഷ്കാരമായതിനാല്‍ കേരളീയതയ്ക്ക്‌ അന്യമായ പശ്ചാത്തലമാണുള്ളത്‌.എന്നാല്‍ സാര്‍വ്വലൗകികവും സാര്‍വ്വകാലികവും എന്നു പറയാവുന്ന ഒരു ജീവിത കഥയാണ്‌ ഒരേ കടല്‍.സിനിമയുടെ തുടക്കം മുതലേ ഉള്ളില്‍ അലയടിക്കുന്ന ഒരു കടല്‍ നാമറിയുന്നു.

മലയാളികളുടെ മറ്റൊരു നഗരത്തിലെ അനുഭവമായാണ്‌ ചലച്ചിത്രം സഞ്ചരിക്കുന്നത്‌.നഗരം നല്‍കുന്ന യാന്ത്രികവീക്ഷണം സാമ്പത്തിക ശാസ്ത്രജ്ഞനായ നായകനെ ഭരിക്കുന്നുണ്ട്‌.ഒന്നിനോടും ഒരു വിധത്തിലും സ്നേഹമോ കടപ്പാടോ കരുതേണ്ടതില്ലായെന്ന് അയാള്‍ ചിന്തിക്കുന്നു.നൈമിഷികമായ തോന്ന്യാസങ്ങളില്‍ തെന്നിത്തെന്നിപ്പോകുന്നതും ഉത്തരവാദത്ത ഹീനവുമായ ഒരവസ്ഥയോടാണ്‌ അയാള്‍ക്ക്‌ ആസക്തി.അയാള്‍ ജീവിതത്തിന്റെ പച്ചമണ്ണിലേക്ക്‌,പ്രണയത്തിന്റെയും രതിയുടെയും യാഥാര്‍ത്ഥ്യത്തിലേക്ക്‌ വശീകരിക്കപ്പെടുന്നു.സ്നേഹത്തിന്റെ ഭ്രാന്തമായ കടല്‍ച്ചുഴികളികളില്‍ അയാള്‍ അകപ്പെട്ടുപോകുന്നു.താനാര്‌ എന്ന ഊതിവീര്‍പ്പിക്കപ്പെട്ട കാപട്യത്തെ അയാള്‍ മുഖാമുഖം കാണുന്നു.

ഗ്രാമീണമായ ഏകാന്തതയുടെ ചാരുതയാണ്‌ നായികയ്ക്കുള്ളത്‌.(അവളുടെ കുട്ടിക്കാലം അനാവൃതമാക്കാനുപയോഗിച്ച ഗ്രാമചിത്രം അതീവ സുന്ദരം)പ്രണയത്തിന്റെ ‘ഒരേ കടല്‍’ ഗൃഹസ്ഥയായ നായികയേയും സേച്ഛാചരിയായ നായകനേയും ആവേശിക്കുന്നു.ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌,മക്കളേയും കൂട്ടി,നായകന്റെ ഫ്ലാറ്റിലേക്ക്‌,പ്രണയത്തിന്റെ മറ്റൊരു ജീവിതത്തിലേക്ക്‌ കയറിപ്പോകുന്നത്‌ വ്യവസ്ഥാപിത ജീവിതത്തിനു നേരെ നിരവധി ചോദ്യങ്ങള്‍ വിക്ഷേപിച്ചുകൊണ്ടാണ്‌.എല്ലാ വരട്ടുവാദങ്ങല്‍ക്കുമപ്പുറം ജീവിതം അതിന്റെ തനിസ്വരൂപം കാട്ടി പ്രണയത്തിന്റെ നിഗൂഢതയും നിരാര്‍ദ്രതയും നല്‍കി ചലച്ചിത്രം അവസാനിക്കുന്നു.

യാദൃച്ഛികത ചിലപ്പോള്‍ ചില അര്‍ത്ഥവും രസവും വശ്യതയും ഉല്‍പാദിച്ചുകൊണ്ട്‌ ജീവിതത്തെ തുടര്‍ച്ചയായ ആകസ്മികതകളിലേക്ക്‌ എടുത്തെറിയുന്നത്‌ കാണാം.ഒരു വശം ശോകാന്തമാകുമ്പോള്‍ മറുപുറം ശുഭാന്തമാകുന്നു.പ്രണയത്തിന്‌ പലപ്പോഴും ബോധപൂര്‍വ്വത സാധ്യമല്ല.ബോധപൂര്‍വ്വത വ്യവസ്ഥാപിത ജീവിത രീതിയാണ്‌.പ്ലാന്‍ഡ്‌ ലൈഫ്‌.

നായകന്‍ തന്നെ സ്നേഹിക്കുന്നില്ലെന്നു നായികയ്ക്ക്‌ മനസ്സിലാകുമ്പോള്‍ അവള്‍ മാതൃത്വത്തിന്റെ നിരര്‍ത്ഥകതയിലേക്കും നിപതിച്ചുപോകുന്നു.ഭര്‍ത്താവിന്റെ കുഞ്ഞിനെയെന്നപൊലെ കാമുകന്റെ കുഞ്ഞിനും അവള്‍ ജന്മം നല്‍കിയിട്ടുണ്ട്‌.

നായികയുടെ സ്നേഹസാന്നിധ്യങ്ങള്‍ തനിക്ക്‌ എന്തുമാത്രം അനിവാര്യമാണെന്നു നായകന്‍ അറിയുന്ന സന്ദര്‍ഭം ഈ സിനിമയിലുണ്ട്‌.പിതൃത്വത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും തന്റെ നിലനില്‍പിന്റെ ശക്തിസൗന്ദര്യങ്ങളാണെന്ന് അയാള്‍ അറിയുന്നതോടെ,ഒരു ജൈവ ജീവിതത്തിനായുള്ള അഭിവാഞ്ഛ ഉന്മാദ ജലധിയിലേക്ക്‌ അയാളെ കൂട്ടിക്കൊണ്ടുപോകുന്നു. അയാള്‍ തന്നിലെ പൊള്ളത്തരങ്ങളെ നേര്‍ക്കുനേര്‍ കാണുന്നു.മറ്റൊന്നിനും ശമിപ്പിക്കാനാവാത്ത ദാഹം അയാളെ കീഴ്മേല്‍ മറിക്കുന്നു!

ഭര്‍ത്താവിനെ നായിക കണക്കറ്റുസ്നേഹിക്കുന്നുണ്ട്‌.അവളനുഭവിക്കുന്ന ഉന്മാദം രണ്ടു പുരുഷന്മാര്‍ക്കിടയില്‍പ്പെട്ടു പോയ ഒരുവളുടെ സംഘര്‍ഷത്തിന്റെ ഫലം കൂടിയാണ്‌.രക്ഷിതാവിനും കാമുകനുമിടയിപ്പെട്ടവളുടെ തിരഞ്ഞെടുപ്പ്‌ ഇവിടെയും വന്നു ഭവിക്കുന്നു.ഒരിക്കലും ഇങ്ങനെയൊരു പ്രണയ ജലധിയിലേക്ക്‌ ഒരു നിസ്സഹായയെപ്പോലെ കൈമെയ്‌ മറന്ന് പതിച്ചു പോകരുതേയെന്ന് എന്നവള്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്‌.ഉന്മാദാനന്തരം ഭക്തിമാര്‍ഗ്ഗം കൂടി തിരഞ്ഞെടുക്കുമ്പോഴും പ്രണയത്തിന്റെ ഉന്മാദം അലയടിക്കുന്നുണ്ട്‌.ഒടുവില്‍ നായകന്റെ ഫ്ലാറ്റിലേക്കവള്‍ വരുമ്പോള്‍ കൈയില്‍ മൂര്‍ച്ചയുള്ളൊരു കണ്ണാടിച്ചില്ലു കരുതിയിരുന്നു.അതും കൈയില്‍ വച്ച്‌ അവള്‍ പറഞ്ഞത്‌-‘എനിക്കൊന്നും വേണ്ട..എന്നെ തിരിച്ചയയ്ക്കാതിരുന്നാല്‍ മതി’ എന്നാണ്‌!പ്രണയത്തിന്റെ വിചിത്രമായൊരു ആകസ്മികതയാണിത്‌.രണ്ടു ജന്മദീപുകളെ ചുറ്റിവരുയുന്ന പ്രണയത്തിന്റെ കഠിനകലധിയുടെ ഗാഢാലിംഗനം ചിലപ്പോള്‍ മനുഷ്യരാശിയുടെ സ്വകാര്യ വ്യാമോഹമാണ്‌!

അനന്വയമായ ഒരു ജീവിത ഗാഥയാണ്‌ ശ്യാമപ്രസാദില്‍ നിന്നു ലഭിച്ചിരിക്കുന്ന ‘ഒരേ കടല്‍’.ഒരു പുതിയ ജീവിതാവബോധം ഈ ചലച്ചിത്രം നല്‍കുന്നു.