രാഹൂല്‍ ഗാന്ധിയുടെ ഹൈ- ടെക്‌ വിദ്യ(തെരഞ്ഞെടുപ്പ്‌)കള്‍ …

അങ്ങനെ അതും സംഭവിച്ചു…

എന്നും കാലം മോശമായിരിക്കില്ല…

കെ.എസ്‌ .യു വില്‍ തെരഞ്ഞെടുപ്പ്‌ തുടങ്ങി…

നീണ്ട 18  വര്‍ഷങ്ങള്‍ക്കുശേഷം.. !

രാഹൂലിന്‌ സ്തുതി…

യൂണീറ്റ്‌ തല മാമാങ്കങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌…

കൂട്ടത്തല്ല്..തെറിയഭിഷേകം..തുടങ്ങിയവ മേമ്പൊടിയായുണ്ട്‌ എന്നാണ്‌ കേള്‍വി…

തെരഞ്ഞെടുപ്പ്‌ എന്നാല്‍ പഴയ അഴകൊഴമ്പന്‍ ഏര്‍പ്പാടെന്ന് തെറ്റിദ്ധരിക്കണ്ട..

എല്ലാം ഹൈ- ടെക്കാണ്‌..

അഭിനവ പ്രധാനമന്ത്രി വക…

അതൊരു വക തന്നെ…. !

യൂണീറ്റ്‌ ഭാരവഹി തെരഞ്ഞെടുപ്പിന്‌ നിരീക്ഷകരുണ്ട്‌…!

എല്ലാം കേരളത്തിനു പുറത്തുനിന്ന്…

അല്ല പിന്നെ…

രാഹൂലിനോടാണ്‌ കളി…

പത്തോ പതിനഞ്ചോ വോട്ട്‌ ഉള്ളിടത്താണ്‌ ഈ വക ഗോസായിമാരെ ചെല്ലും ചെലവും കൊടുത്ത്‌ കൊണ്ടിരുത്തിയിരിക്കുന്നത്‌…

പണത്തിന്റെ  ധൂര്‍ത്ത്‌ തന്നെ…!!

എന്നാലും കാര്യങ്ങളൊക്കെ ഞെരിപ്പായിത്തന്നെ….

സാമ്പത്തികം കണ്ടെത്താനും ഭാവി പ്രധാനി സൂത്രം കണ്ടെത്തി…

ഭാരവാഹി കാമുകന്‍മാരില്‍ നിന്ന്‌ നിര്‍ലോഭമായി പിരിക്കുക…!

പത്തുകാശ്‌ മടിയിലുള്ളവരാണ്‌ കെ.എസ്‌.യു ക്കാരെന്ന് പയ്യനറിയാം..

പിരിവ്‌ കോടികള്‍ കവിയുമെന്നാണ്‌ പ്രാഥമികമായ വിലയിരുത്തല്‍ ….

വട്ടച്ചെലവ്‌ കഴിച്ച്‌ ബാക്കിയുള്ളവ(?) സംഘടനാ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കാമല്ലോ…

അംഗങ്ങളെക്കാള്‍ സ്ഥാനാര്‍ത്ഥികള്‍ …

സംഗതി കലക്കി…

കോണ്‍ഗ്രസ്സിലെ കടല്‍ക്കിഴവന്‍മാര്‍ അന്തം വിട്ടിരിക്കയാണ്‌…

രാഹൂല്‍ കലക്കും…

വിവിധ ഗ്രൂപ്പുകളും സജീവമായിട്ടുണ്ട്‌…

എ,ഐ,മൂന്ന്,നാല്‌ ഗ്രൂപ്പുകള്‍ വോട്ടുപിടിത്തം ശക്തമാക്കിയിട്ടുണ്ട്‌…കൊട്ടേഷന്‍ സംഘങ്ങള്‍ക്കും ഒരു പണിയായി…

ഈ രീതി എല്ലാ തലങ്ങളിലും വരട്ടെ എന്ന് വിദൂഷകന്റെ  പ്രാര്‍ത്ഥന..

നന്ദി..നമസ്കാരം…

Advertisements

KSTA മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌..

കെ.എസ്‌.റ്റി.എ എന്ന അധ്യാപക സംഘടന ചരിത്രത്തിന്റെ  ഭാഗമാണ്‌..

കേരള ചരിത്രത്തില്‍ ആ സംഘത്തിന്‌ അതിപ്രധാനമായ സ്ഥാനമുണ്ട്‌..

കേരളത്തിന്റെ  സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി ആ സംഘടന ഇടപെടാറുണ്ട്‌..

പൊതു വിദ്യാഭ്യാസ രംഗത്തിന്റെ  അഭിവൃദ്ധിക്കുവേണ്ടി അനവരതം പ്രയത്നിക്കുന്നു..

ഇതിന്‌ തുല്യമായി മറ്റൊരു സംഘത്തെ ഉയത്തിക്കാണിക്കാന്‍ കഴിയില്ല..

സ്വാതന്ത്യ സമരകാലത്തും സമൂഹത്തിണ്റ്റെ നേതൃ സ്ഥാനത്ത്‌ ഈ സംഘവും നേതാക്കളും ഉണ്ടായിരുന്നു..

തെറ്റ്‌ പറ്റുക എന്നത്‌ സ്വാഭാവികമാണ്‌…അപ്പോഴക്കെ അത്‌ തുറന്നുപറഞ്ഞ്‌ തിരുത്താന്‍ സംഘം തയ്യാറായിട്ടുണ്ട്‌..

ഇപ്പോഴത്തെ ചോദ്യപേപ്പര്‍ വിവാദം നോക്കൂ…

സംഘടന തെറ്റു തിരുത്തല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു..സംഘത്തിന്‌ മുന്‍ തൂക്കമുള്ള അക്കാഡമിക്‌ കൌള്‍സിലാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്‌. വിവാധ ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു..

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌..കെ.എസ്‌.റ്റി.എ ചോദ്യപേപ്പര്‍ നിര്‍മ്മാണം തുടങ്ങിയത്‌ ഇന്നോ ഇന്നലേയോ അല്ല..

തുടര്‍ന്നുവന്ന സംവിധാനത്തില്‍ യാതൊരു പിശകും ഇതുവരെ പറ്റിയിട്ടില്ല…

ഇപ്പോഴാണ്‌ ഇങ്ങനെ….

ആയതിനാല്‍ അക്കാഡമിക്‌ കൌണ്‍സിലിന്റെ  ഘടനയില്‍ തന്നെ മാറ്റം വരുത്താന്‍ തയ്യാറാകുമെന്നാണ്‌ വിചാരിക്കേണ്ടത്‌..

രാഷ്ടമീമാംസ  ചോദ്യപേപ്പറില്‍ അപാകം കണ്ടതിന്റെ  ഫലമായി അത്‌ പിന്‍ വലിച്ചിട്ടുണ്ട്‌..

പകരം ചോദ്യപേപ്പര്‍ എത്തിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്‌..

ഉത്തരവാദിത്തമുള്ള അധ്യാപക സംഘം എന്ന നിലയിലുള്ള ഇടപെടലാണത്‌…

പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കെ.എസ്‌.റ്റി.എ യ്ക്ക്‌ എല്ലാ അഭിനന്ദനങ്ങളും….

ക്യാമ്പസിലെ പെണ്‍കിടാങ്ങള്‍ക്ക്‌ ‘അലമ്പന്‍മാര്‍ ‘മതി…മിടുക്കന്‍മാര്‍ക്ക്‌ മാര്‍ക്കറ്റില്ല…. !

ക്യാമ്പസിലെ പ്രണയങ്ങള്‍ക്ക്‌ ഭാവുകത്വ പരിണാമം …

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അഭിരുചികള്‍ അടിമുടി മാറിയിരിക്കുന്നു..

രമണന്റെ  കാലം ഇനി വരില്ല…വരേണ്ടതുമില്ല…

പ്രണയത്തിന്റെ  മോഡേണ്‍ യുഗവും അവസാനിക്കുകയാണ്‌..

മിടുക്കന്‍മാരും മിടുക്കികളും തമ്മില്‍ പ്രണയിക്കുന്ന കാലവും മണ്‍മറഞ്ഞു..

ഇന്നായിരുന്നുവെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വിജയലക്ഷ്മിയെ പ്രണയിക്കുമായിരുന്നില്ല.. !

തീര്‍ച്ച…

പ്രണയത്തിന്റെ  പോസ്റ്റ്‌ മോഡേണ്‍ കാലമാണിത്‌…

നേരെചൊവ്വേ നടക്കുന്നവന്‍  …കുഞ്ഞനത്രെ…

താന്തോന്നികള്‍ വീരന്‍മാരാകുന്നു…

പഠനത്തിലും കലാ-കായിക രംഗങ്ങളിലും ശോഭിക്കുന്നവനൊക്കെ വെടക്കുകളത്രെ..

കുളിയും നനയും ഇല്ലാതെ …കുടിച്ച്‌ കൂത്താടി നടക്കുന്നവന്‍ ആരാധ്യനാണ്‌…

ഇക്കാലത്തെ പെണ്‍കുട്ടികള്‍ അങ്ങനെയാണ്‌…

നായകന്‍ല്ല അവരുടെ കാമുകന്‍  …പ്രതിനായകന്‍മാരാണ്‌..

സ്കൂളിലും കോളേജിലും ഈ മാറ്റം കാണാന്‍ കഴിയും..

എന്താണ്‌ ഇതിന്‌ കാരണം.. ?

ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല..

കൊട്ടേഷന്‍ സംഘങ്ങള്‍ക്കും മറ്റും ലഭിക്കുന്ന മീഡിയാ കവറേജ്‌ ഒരു കാരണമാണ്‌…

ആരും ശിക്ഷിക്കപ്പെടുന്നില്ല…

കുറച്ചു നാളത്തെ ജയില്‍ വാസത്തിനു ശേഷം കുട്ടപ്പന്‍മാരായി പുറത്തിറങ്ങുന്നു…

അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന മാന്യത ഒരു ഘടകമാണ്‌…പണത്തിനും സ്വാധീനത്തിനും മീതെ പരുന്തും പറക്കില്ല…

നമ്മുടെ സിനിമകളും അവരെ സ്വാധീനിക്കുന്നു..

പ്രത്യേകിച്ച്‌ തമിഴ്‌ സിനിമ..അവിടെ വൃത്തികെട്ടവന്‍മാരാണ്‌ നായകന്‍മാര്‍  .(പെണ്ണുപിടിയന്‍ ..കൊലയാളി…മയക്കുമരുന്നു കച്ചവടക്കാരന്‍ …ഗുണ്ടാനേതാവ്‌…തുടങ്ങിയവര്‍  .. )മലയാളവും മോശമല്ല…

ഇതും കുട്ടികളെ സ്വാധീനിക്കുന്നുണ്ടാവാം…

ഇവകൂടാതെയുള്ള അനവധി കാരണങ്ങളും ഉണ്ടാവാം…

ലക്ഷ്യബോധം ഇല്ലാത്ത ഒരു തലമുറയാണ്‌ അണിയറയില്‍ …

അവര്‍ നാളെ രംഗത്തു വരും..

ലൌ ജിഹാദും രഗത്തെത്തിയിട്ടുണ്ട്‌…

ഇതിനെയൊക്കെ ഫലപ്രദമായി നേരിടാന്‍ കെല്‍പുള്ള ഒന്നിനേയും കാണുന്നിമില്ല…

മരവിപ്പ്‌ തളംകെട്ടി നില്‍ക്കുന്ന ക്യാമ്പസ്സുകളെ ഒന്നൂതി ഉണര്‍ത്താന്‍ ഏത്‌ പുല്ലാങ്കുഴലിനാണ്‌ കഴിയുക…

പ്രണയത്തിന്റെ  വിശുദ്ധി വീണ്ടെടുക്കാന്‍ ഒരു കൃഷ്ണ ജന്‍മം എന്നാണുണ്ടാവുക….

കാത്തിരിക്കുക തന്നെ ….

നടി റോമയോട്-കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ…

ഐഡിയാ സ്റ്റാര്‍ സിംഗര്‍ ചില കെട്ടുകാഴ്ചകളെ  , വിധികര്‍ത്താക്കളുടെ നിരയില്‍ കൊണ്ടിരുത്താറുണ്ട്..

പ്രശസ്തരായ (?)വ്യക്തികളെയാണ് തെരെഞ്ഞെടുക്കുന്നത്…

മിക്കവാറും സിനിമാ രംഗത്തുള്ളവരായിരിക്കും…

മനോജ് കെ ജയനെ പോലുള്ളവരെ കൊണ്ടുവന്നത്  നന്നായിരുന്നു..

പാട്ടിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവരെ കൊണ്ടിരുത്തുന്നത് നല്ലതു തന്നെ…അവര്‍ക്ക് , 10 മാര്‍ക്കും കൊടുത്തിട്ടുണ്ട്- മത്സരാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കാന്‍…

സലിം കുമാറിനേയും ഒരിക്കല്‍ കൊണ്ടിരിത്തിയിരുന്നു..(?)..ഇഷ്ടന്‍ ഇരുന്ന് ഉറങ്ങിയെന്നത് വേറെ കാര്യം…

അവതാരികയെന്ന അവതാരത്തിന്റെ അംഗവിക്ഷേപങ്ങള്‍ തന്നെ സഹിക്കുന്നതിനുമപ്പുറമാണ്…

അതിനിടയ്ക്കാണ്  ഇത്തരം അവതാരങ്ങള്‍….

ഈ ആഴ്ചയില്‍ പുതിയ അവതാരം- നടി റോമ…!

പോരേ പൂരം…!

നടി എന്ന്  പ്രത്യേകം എഴുതിക്കാണിക്കണം..നടിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ല…

അഭിനയിക്കാന്‍ അരിയില്ല എന്ന്  ടി കക്ഷി തെളിയിച്ചുകഴിഞ്ഞതാണല്ലോ…

പിന്നെ, സിനിമയില്‍…

അതിന് അഭിനയിക്കാന്‍ കഴിയണമെന്നൊന്നുമില്ല…

പിന്നെ..?

പൊക്കിവിടാന്‍ ആളുണ്ടായാല്‍ മതി…

ടി കക്ഷി വന്നിരുന്ന് എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്?..കൂടെ ലക്ഷണം കെട്ട ആംഗ്യങ്ങളും..!

പാടുന്ന പിള്ളേര്‍ തന്നെ അമ്പരന്നു നില്‍ക്കുന്നു…ടി അവതാരം എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ…

സംഗീതം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന്  ‘നടി’യ്ക്കറിയില്ല…!!

കഷ്ടം…

ഇങ്ങനെയും….

കലികാലം തന്നെ…

വിദൂഷകവചനം

വിവരമില്ലാത്തവര്‍ വിളിച്ചെന്നു കരുതി ബോധമില്ലാ‍ത്തവര്‍ പോകരുത്..

പിന്മൊഴി

ക്ലാസ്സില്‍ അധ്യാപകന്‍ കുട്ടിയോട്– ശൂന്യാകാശത്ത്  ആദ്യം അയച്ചത് ഒരു പട്ടിയെയാണ്..ഇതില്‍ നിന്നും നിനക്ക് എന്താണ് മനസ്സിലായത്?

കുട്ടി– പൊക്കിവിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ശൂന്യാകാശം വരെ പോകാം..

ശുഭം…!


മലയാളം ബ്ലോഗ് കൌമാരത്തിലേക്ക്‌…സൌഹൃദ സൈറ്റുകള്‍ ശൈശവത്തില്‍ത്തന്നെ…. !

ഇവിടെ ബ്ലോഗ് എന്ന് ഉദ്ദേശിക്കുന്നത്‌ ബ്ളോഗര്‍ ,വേഡ്പ്രസ്‌ തുടങ്ങിയവയില്‍ നടത്തുന്ന രചനാപ്രവര്‍ത്തനങ്ങളാണ്‌…

സൌഹൃദ സൈറ്റുകള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ‘കൂട്ടം’,’കന്‍മദം’ തുടങ്ങിയ കൂട്ടായ്മകളെയാണ്‌…

മലയാളത്തിലെ ബ്ലോഗിംഗ്  അതിന്റെ  ശൈശവ ദശ പിന്നിട്ട്‌ കൌമാരത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു എന്ന് പറയാവുന്നതാണ്‌…

ആയിരക്കണക്കിന്‌  ബ്ലോഗര്‍മാര്‍  …

പതിനായിരക്കണക്കിന്‌ പോസ്റ്റുകള്‍ …

ധാരാളം പുതിയ ബ്ലോഗര്‍മാര്‍ വന്നുകൊണ്ടേയിരിക്കുന്നു…


ആദ്യകാലത്തെ വെറും സൊറ പറച്ചിലില്‍ നിന്ന് ബ്ലോഗിംങ്ങ്‌ ഏറെ മുന്നോട്ടു പോയിരിക്കുന്നു..

സുഖാന്വേഷണങ്ങളും..ആശംസകളും ആണ്‌ ഒരു കാലത്ത്‌ നിറഞ്ഞുനിന്നത്‌…

ആ കാലം പോയി…

വിവിധ വിഷയങ്ങളെക്കുറിച്ച്‌…..ഗൌരവമായി ബ്ലോഗിംങ്ങ്‌ നടത്തുന്ന അനേകപേരുണ്ട്‌ ബൂലോകത്തില്‍ ..

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുട്ടിക്കളി മാറിയിരിക്കുന്നു..

അറിവും വിനോദവും നല്‍കുന്ന ഒന്നായി മലയാളം ബ്ലോഗിംങ്ങ്‌ വളര്‍ന്നിരിക്കുന്നു..

വൈവിധ്യം കൊണ്ട്‌ ഏത്‌ ഭാഷയേയും നാം പിന്നിലാക്കിയിരിക്കുന്നു…

തീര്‍ച്ചയായും മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നവയാണവ..

വിവിധ രംഗങ്ങളില്‍ പ്രശസ്തരായ പലരും ബൂലോകത്ത്‌ എത്തിപ്പെട്ടിട്ടുണ്ട്‌.

അതൊക്കെ ബ്ലോഗിംങ്ങിന്റെ  വളര്‍ച്ചയെ സഹായിക്കുന്നു…


കൂട്ടായ്മ സൈറ്റുകള്‍

ഇത്തരം സൈറ്റുകളും മലയാളത്തില്‍ വ്യാപകമായിട്ടുണ്ട്‌…

ബ്ലോഗിംങ്ങിന്റെ  ചരിത്രം അവര്‍ക്കും അവകാശപ്പെടാമെന്ന് തോന്നുന്നു..

പക്ഷെ ഗുണപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ …..

അവ ശൈശവ ദശയില്‍ തന്നെ നില്‍ക്കുന്നു..

അല്‍പം പോലും മുന്നോട്ടുപൊയിട്ടില്ല!

കാക്കയുടേയും കുരുവിയുടേയും പൂച്ചയുടേയും പേരില്‍ ഓരോരുത്തര്‍ പ്രത്യക്ഷപ്പെടുന്നു…

ഒരാള്‍ തന്നെ പല രൂപത്തില്‍ ..

ഒന്നായ  നിന്നെയിഹ…

അത്‌ തന്നെ സംഭവം…

സിനിമാ നടന്‍മാരുടേയോ നടികളുടേയോ പ്രൊഫൈല്‍ ചിത്രങ്ങളുമായി വന്ന് ചില കസര്‍ത്തുകള്‍ …

പരസ്പരം ആശംസകള്‍ കൈമാറുകയാണ്‌ പ്രധാന പരിപാടി…

പെണ്‍ പേരുകണ്ടാല്‍ അവിടെ ഈ വകകള്‍ ഇടിച്ചുകയറും.. !!

എല്ലാവര്‍ക്കും അവരുടെ സുഹൃത്താവണം…

അവിടെ വലിപ്പച്ചെറുപ്പമോ…പ്രായഭേദമോ ഒന്നുമില്ല… !!

അതിനാല്‍ ചില വിരുതന്‍മാര്‍ പെണ്‍പേരിലാണ്‌ അംഗമായിരിക്കുന്നത്‌…


ഗൌരവമായി ബ്ലോഗിംങ്ങോ ചര്‍ച്ചയോ ഒന്നും അവിടങ്ങളില്‍ നടക്കുന്നില്ല…

അങ്ങനെ എന്തെങ്കിലും വന്നാല്‍ കണ്ട ഭാവം നടിക്കില്ല…

അംഗസംഖ്യയൊക്കെ ഭയങ്കരമാണ്‌… !

പക്ഷെ, പറഞ്ഞിട്ടെന്തുകാര്യം… ?

പൈങ്കിളികളുടെ ലോകം എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു…

അവിടെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നു..

വിദൂഷകാകാംഷ

ദൂരെ നല്ല പ്രഭാതം കാണുന്നുണ്ടോ..ചങ്ങാതീ…

കാറല്‍ മാര്‍ക്സിന്‌ സ്വാഗതം-കത്തോലിക്കാ സഭ തെറ്റ്‌ തിരുത്തി…

ചരിത്രം ചിലപ്പോള്‍ അങ്ങനെയാണ്‌…

അസംഭവ്യമെന്ന് കരുതിയത്‌….

പ്രത്യേകിച്ച്‌ കത്തോലിക്കാ സഭയുടെ ചരിത്രം അതാണ്‌…

ചരിത്രത്തിലുടനീളം തെറ്റുകള്‍ പറ്റിയവര്‍ ..പിന്നീറ്റ്‌ ആവുന്നത്ര ഉച്ചത്തില്‍ തുറന്നു പറഞ്ഞ്‌ അത്‌ തിരുത്തുയവര്‍ …

ഗലീലിയോ,ഡാര്‍വിന്‍ തുടങ്ങിയവര്‍ സഭയുടെ പ്രഖ്യാപിത ശത്രുക്കളായിരുന്നു,ഒരു കാലത്ത്‌…

അവരുടെ സിദ്ധാന്തങ്ങള്‍ക്കെതിരെ മുഖം തിരിച്ചുനിന്നു..

കാലങ്ങളോളം…

ഒടുവില്‍… അവരെ അംഗീകരിക്കേണ്ടിവന്നു!!


ഏറ്റവും ഒടുവിലിതാ സാക്ഷാല്‍ മാര്‍ക്സിനേയും അവര്‍ അംഗീകരിച്ചിരിക്കുന്നു!!

ഞെട്ടണ്ട…

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മാര്‍ക്സിനെത്തന്നെ… !

തെറ്റുപറ്റിക മനുഷ്യസഹജവും ക്ഷമിക്കുക എന്നത്‌ ദൈവീകവുമാണ്‌..

സഭയുടെ വിശാലമനസ്സിനെ ആദരിക്കുക തന്നെ വേണം!

മാര്‍ക്സിന്റെ  സാമൂഹിക-സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് സഭ കണ്ടെത്തിയിരിക്കുന്നു.

വത്തിക്കാനിലെ അര്‍ധ-ഔദ്യോഗിക പത്രമായി അറിയപ്പെടുന്ന ‘ല ഒസര്‍വേറ്ററെ റൊമാനോ’ ആണ്‌ മാര്‍ക്സിണ്റ്റെ കാഴ്ചപ്പാടുകള്‍ അംഗീകരിച്ചുകൊണ്ട്‌ ലേഖനം പ്രസിദ്ധീകരിച്ചത്‌.


ആധുനിക കാലത്തെ ഏറ്റവും വലിയ വിപത്താണ്‌ മാര്‍ക്സിസമെന്ന് രണ്ടുവര്‍ഷം മുന്‍പ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു..

അവിടെ നിന്നുള്ള മുന്നോട്ടുപോക്കാണ്‌ ഇപ്പോഴത്തെ നിലപാട്‌..


വിദൂഷകവചനം

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ  നാവായ കത്തോലിക്കനച്ചന്‍മാര്‍ മാര്‍പ്പാപ്പയെ കൈകാര്യം ചെയ്യാനുള്ള സാധ്യത കാണുന്നു..

…മാര്‍ക്സിസ്റ്റ്‌ വിരോധം പറഞ്ഞ്‌ നിലനില്‍ക്കുന്ന ഇവര്‍ ചിലപ്പോള്‍ അമറും..കുരയ്ക്കും…(കടിക്കില്ല)നക്കും…..

വിശ്വാസികളെ കരുതിയിരിക്കുവിന്‍ ….

ശ്രീശാന്ത് കേരളത്തിന് അപമാനമാകുമ്പോള്‍ …..

ഒരു മലയാളിപ്പയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയപ്പോള്‍ നാമൊക്കെ അതിയായി സന്തോഷിച്ചു…

വളരെ  അഭിമാനം തോന്നി…

പലപ്പോഴും നല്ല പ്രകടനം കാഴ്ച വച്ചു..

അപ്പോഴക്കെ നാം അഭിനന്ദിച്ചു…അഭിമാനം കൊണ്ടു….

മുന്‍ കോപവും അമിത വികാര പ്രകടനങ്ങളും പ്രായത്തിന്റെ ചാപല്യങ്ങളായേ കരുതിയുള്ളൂ…

അത് മാറും എന്ന് കരുതി…

അത് തെറ്റാണെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു..


ഈ ചെറുക്കന്‍ കയ്യിലിരുപ്പുകൊണ്ട് സ്വന്തം കരിയര്‍ നശിപ്പിക്കാന്‍ പോകുകയാണ്…


കളിക്കളത്തിലെ പെരുമാറ്റം ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലാണ്….

എന്തുകണ്ടിട്ടാണ്….?

അവന്റെ നോട്ടവും ഭാവവും കണ്ടാല്‍ …കയ്യില്ലാത്തവന്‍ കൈകെട്ടിവച്ച് അടികൊടുക്കും….!

ഒരു അപരിഷ്കൃതന്‍ …

നമ്മുടെ നാടിന് ചീത്തപ്പേരുണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്…

കയ്യിലിരുപ്പുകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി….


അവിടേക്ക് തിരികെ ചെല്ലാന്‍ തുറന്നുകിട്ടിയ ഒരു വഴി ഇപ്പോള്‍ അഹങ്കാരം കൊണ്ട്  കൊട്ടിയടയ്ക്കപ്പെടാന്‍ പോകുന്നു…!!

കേരള ടീമിന്റെ ക്യാപ്റ്റനായി…നല്ല പ്രകടനം കാഴ്ച വച്ച്  വീണ്ടും…..

പരിശീലനം തുടങ്ങിയിട്ട്  ഏറെ ദിവസങ്ങളായി…


ഈ കുരുത്തംകെട്ട ചെറുക്കന്‍ മാത്രം എത്തിച്ചേര്‍ന്നില്ല…!!

അവന്‍ കറങ്ങി നടക്കുകയാണ്…

ചെറുപ്പത്തിലേ കിട്ടിയ പേരും പ്രശസ്തിയും പണവും  അവനെ താന്തോന്നിയാക്കിയിരിക്കുകയാണ്…

അവന്‍ നന്നാവാന്‍ ഒരു വഴിയും കാണുന്നില്ല…


നാടിന്റെ പേരു കളയാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിപ്പുപ്പെട്ടോളും…

കലി കാലം …

അല്ലാതെന്താ…