ഒബാമ തനിനിറം കാട്ടി…നമ്മുടെ സിംഗ് ഇളിഭ്യനായി മടങ്ങുന്നു…

അതങ്ങനെയാണ്….

പണ്ടത്തെ ആളുകള്‍ ഒരു കഥ പറയാറുണ്ട്…

എലിയും പൂച്ചയും ചങ്ങാതിമാരായ കഥ…..അന്ത്യത്തില്‍  പൂച്ച എലിയെ ശാപ്പിട്ടു..!!

ആ കഥ സോണിയാ ഗാന്ധി കേട്ടിട്ടില്ല…സിംഗും കേട്ടിട്ടില്ല…(പുള്ളി ഭഗത് സിംഗിനെക്കുറിച്ചുപോലും കേട്ടിട്ടില്ല!)

കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഈ കഥ അറിവുള്ളതാണല്ലോ?

അവരും മറന്നതാവാം…

എന്തയാലും മന്മോഹന്‍ ഒരു പോക്കുപോയി…അമേരിക്കയിലേക്ക്…

ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ അഭിമാനപുളകിതരാ‍യി….

അവര്‍ അത്ഭുതം കൂറി…

എന്തെങ്കിലും നടക്കും!!


എന്ത് നടക്കാന്‍ ….

സിംഗ് വന്നതും തിന്നതും അമേരിക്കന്‍ പത്രങ്ങള്‍ അവഗണിച്ചു…!

ഒരു പഞ്ചായത്ത്  പ്രസിഡന്റിന് കൊടുക്കുന്ന വിലപോലും…..

കഷ്ടം…..

ഇതാണ് ഇന്ത്യക്കാരോടുള്ള അമേരിക്കന്‍ മനോഭാവം…!


സിംഗ് അതും സഹിച്ചു…(യജമാനനനെ പിണക്കാന്‍ കഴിയുമോ?)

ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ചില മാന്യന്മാര്‍ അമേരിക്കക്കാരാണുപോലും…

ഹെയ്ഡ്ലിയും റാണയും മറ്റും….

അവരെ ചോദ്യം ചെയ്യാന്‍ ചില ഉദ്യോഗസ്ഥരെ അമേരിക്കയിലേക്ക് പറഞ്ഞയച്ചിരുന്നു…ഒബാമ സമ്മതിച്ചില്ല…

അത് അമേരിക്കയില്‍ പറ്റില്ലാത്രെ…

ഞങ്ങള്‍ മറ്റുള്ളിടത്തുവന്ന്  അതൊക്കെ നടത്തും ഇവിടെവന്നാരും…..

അതാണ് പതിവ്….

അതിനാല്‍ …

പോയവര്‍ നിരാശരായി മടങ്ങി….


പങ്കുകച്ചവടത്തെക്കുറിച്ച് പറഞ്ഞുവന്ന കൂട്ടത്തില്‍  ആ ഗമണ്ടന്‍ തീവ്രവാദികളെക്കുറിച്ചും സിംഗ് പരാമര്‍ശിച്ചു….

വിവരങ്ങള്‍ തരാം…ചോദ്യം ചെയ്യാന്‍ പറ്റില്ല….!

നല്ല മറുപടി….

അത്  സിംഗിന് ബോധിച്ചുവെന്ന്  അമേരിക്കന്‍ വിശദീകരണം!

നല്ല പ്രധാനി….ഒന്നും കളയാനില്ല….


നേരത്തെ  അമേരിക്കന്‍ അന്വേഷണക്കാര്‍ ഇന്ത്യയില്‍ വന്ന് പലരേയും ചോദ്യം ചെയ്തിട്ടുണ്ട്…

അത് നമ്മുടെ മഹാ മനസ്കതയത്രെ…!

അവര്‍ വീണ്ടും വരുന്നു…വിവരങ്ങള്‍ ശേഖരിക്കാന്‍ …

ആഭ്യന്തരവകുപ്പ്  അവരെന്നാണാവോ ആവശ്യപ്പെടുക?

എന്തൊ കോപ്പുകളൊക്കെ അവിടെച്ചെന്ന് ഒപ്പിട്ടുവത്രെ….

അതിന്റെ പരിണിതഫലം അനുഭവിക്കനിരിക്കുന്നതേയുള്ളൂ…


ഒരു സാധാരണ ഇന്ത്യക്കാരന്റെ സംശയം ഇങ്ങനെ – അമേരിക്കയെക്കൊണ്ട് ഇന്ത്യയ്ക്ക് എന്തു പ്രയോജനം?

ഉത്തരം വിദൂഷകന്‍ വക – ചില വ്യക്തികള്‍ക്ക് പ്രയോജനം ഉണ്ട് .. അത് മാത്രം അറിയുക…

Advertisements

FM – ല്‍ ജോക്കികളെന്ന ‘അലപ്പറകള്‍ ‘ ഉറഞ്ഞുതുള്ളുന്ന കാലം…

എഫ്.എം -ല്‍ മത്സരത്തിന്റെ കാലമാണ്..

അനന്തപുരിയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട്  ഒട്ടേറെ എഫ്.എമ്മുകള്‍ ..

സംഗീതപ്രേമികള്‍ വളരെയധികം സന്തോഷിച്ചു..മത്സരം വരുമ്പോള്‍ നല്ല പ്രോഗ്രാമുകള്‍ കേള്‍ക്കാം..

ആ വിചാരം അസ്ഥാനത്തായിരുന്നു എന്ന് ഇപ്പോള്‍ നാം മനസ്സിലാക്കുന്നു…

നല്ല പരിപാടൊകളൊന്നും കണ്ടില്ല…

കൊറേ അലപ്പറകളെ കൊണ്ട് പൊറുതിമുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ…നേരം ഒത്തുവെളുക്കുമ്പോ ഓരോ പരിപാടികളുമായി…

ഈ കഴുതകളുടെ വായാടിത്തം കേട്ട് മടുത്തു…പാട്ട് കേള്‍ക്കാനിരിക്കുമ്പോഴാണ് ഈ വകകളുടെ….

കൊറേ ആണ്‍കഴുതകളും പെണ്‍കഴുതകളും ഉണ്ട്…കിടിലനെന്നോ…കോപ്പനെന്നോ  ഒക്കെയാണ് ചിലര്‍ അറിയപ്പെടുന്നത്…

എല്ലാം സാമാന്യ ബുദ്ധിയില്ലാത്ത സാധനങ്ങളാണ്…

എല്ലാം വെടക്കുകളും പറയുന്നു- നിങ്ങളുടെ സ്വന്തം –! ആരുടെ സ്വന്തം?


ഇവറ്റകളെക്കൊണ്ട് മലയാളികള്‍ വലഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലോ?

ആദ്യമൊക്കെ അനന്തപുരിയ്ക്ക്  വെല്ലുവിളി ഉയര്‍ത്താന്‍ സ്വകാര്യക്കാര്‍ക്ക് കഴിഞ്ഞിരുന്നു…


മേല്‍പ്പറഞ്ഞ്  കഞ്ഞികളെ മടുത്തപ്പോള്‍ സംഗീതപ്രേമികള്‍ തിരിച്ചുവരവ് നടത്തിയിരിക്കയാണ്, അനതപുരിയിലേക്ക്..

അത് ശുഭസൂചനയാണ്…

സ്വകാര്യ എഫ്.എമ്മുകള്‍ നഷ്ടത്തിലാണത്രെ!

അതില്‍ അതിശയമേയില്ല…

കാരണം ജനം എന്നും കഴുതയല്ല!!


വിദൂഷകവചനം — ഒരു അമ്മൂമ്മ പറഞ്ഞതുപോലെ ജൌളിപൊക്കി  ചൂരല്‍ പ്രയോഗം നടത്തിയാലേ ജോക്കികള്‍ നന്നാവൂ….


‘ഗലീലിയോ’ നാടകം ചില ടീച്ചര്‍മാരെ വെകിളിപിടിപ്പിക്കുമ്പോള്‍…

ശാസ്ത്ര സാഹിത്യ പരിഷത്ത്  അവതരിപ്പിക്കുന്ന ‘ഗലീലിയോ’ ഒരു ഗംഭീര നാടകമാണ്..

ചരിത്രത്തെ വളച്ചൊടിക്കാതെ വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു..

അന്ന്  സഭയ്ക്ക്  സമൂഹത്തിലുണ്ടായിരുന്ന വന്‍ സ്വാധീനം, അവര്‍ പുരോഗതിയെ കുറച്ചുകാലം തടഞ്ഞുനിര്‍ത്തിയത് ഒക്കെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു..


ബെര്‍ത്തോള്‍ഡ് ബ്രെഹ്തിന്റെ നാടകത്തെ ഉപജീവിച്ചാണ് രംഗപാഠം തയ്യാറാക്കിയിരിക്കുന്നത്…


അരിസ്റ്റോട്ടലിന്റെ വാദമാണ് ശരി -സൂര്യന്‍ ഭൂമിയെ വലം വയ്ക്കുന്നു- എന്ന് സഭ ഉറച്ചു വിശ്വസിച്ചു…

അത് തെറ്റെന്നുപറഞ്ഞവരെ നിഷ്കരുണം വധിച്ചു…

ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തി…


ഗലീലിയോ തന്റെ തന്റെ സൂഷ്മ ദര്‍ശിനിയിലൂടെ പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു…

ഭൂമി സൂര്യനെയാണ് വലം വയ്ക്കുന്നത് എന്നദ്ദേഹം വിളിച്ചുപറഞ്ഞു…

അത് സഭയ്ക്ക് എതിരാണെന്ന്  വ്യാഖ്യാനിക്കപ്പെട്ടു…

അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ സഭയെ സമീപിച്ചു…

കര്‍ശന വ്യവസ്ഥകളോടെ  അംഗീകാരം നല്‍കുന്നു….

അതൊക്കെ കണ്ട് നാം അഭുതപ്പെട്ടുപോകും….

അതെ, അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു!


പിന്നീട് തന്റെ കണ്ടെത്തലുകള്‍ അദ്ദേഹത്തിന് തള്ളിപ്പറയേണ്ടിവരുന്നു…ജീവിതകാലം മുഴുവന്‍ വീട്ടുതടങ്കലില്‍…അവിടെ കിടന്ന് മരിക്കുന്നു…


വര്‍ഷങ്ങള്‍ക്ക് ശേഷം സഭ തെറ്റ് തിരുത്തി….


വിദ്യാര്‍ത്ഥികള്‍ക്ക്  നല്ലൊരു വിരുന്നായിരുന്നു ആ നാടകം…

പല സ്കൂളുകളും കുട്ടികളെ നാടകം കാണാന്‍ അയച്ചിരുന്നു…


തിരുവനന്തപുരം ജില്ലയിലെ പേയാടുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളും അവരുടെ കുറച്ച് കുട്ടികളെ നാടകം കാണാന്‍ കൊണ്ടുവന്നിരുന്നുവത്രെ!

അതൊരു എയിഡഡ് സ്കൂളാണ്..ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ …


കുട്ടികളെ  കൊണ്ടുവരാന്‍ ഏതാനും അധ്യാപകരെ ചുമതലപ്പെടുത്തി…

നാടകം തുടങ്ങി…

കൂടെ വന്ന രണ്ട് ടീച്ചര്‍മാര്‍ക്ക്  സംഗതി പിടിച്ചില്ല….

നമ്മുടെ സഭയെക്കുറിച്ച് ഇങ്ങനെയൊക്കെ….

അവര്‍ ഹാളിലിരുന്ന് ഉറക്കെ സംസാരിക്കാന്‍ തുടങ്ങി…

പുസ്തകം എടുത്ത് വയിക്കാന്‍ തുടങ്ങുന്നു…ഇംഗ്ലീഷ് പത്രം തല തിരിച്ച്  വായിക്കാന്‍ ശ്രമിക്കുന്നു….


മറ്റുകാണികളുടെ ക്ഷമാശീലത്തിന് നന്ദി പറയുക….


കുറച്ചുകഴിഞ്ഞ്  ടീച്ചര്‍മാര്‍ ഷോപ്പിങ്ങിനുപോയി….

കുട്ടികള്‍ സസുഖം നാടകം ആസ്വദിച്ചു….


ഈ വിവര ദോഷികളെ അധ്യാപികമാര്‍ എന്നു വിളിക്കാമോ എന്ന്  വിദൂഷകന് സംശയം..


പെണ്‍കുട്ടികള്‍ ‘ഓജോ ബോര്‍ഡി’ നു മുമ്പില്‍ ….കാമ്പസുകളില്‍ ആത്മാക്കള്‍ പറന്നിറങ്ങുന്നു…..!

കാമ്പസുകളില്‍  നിന്ന് പുതിയ വാര്‍ത്തകള്‍ എത്തുകയായി…

ഓജോ ബോര്‍ഡാണ്  ഇപ്പോഴത്തെ താരം!


പെണ്‍കുട്ടികളാണ്  ഈ പരിപാടികളുടെ മുഖ്യ പ്രായോജകര്‍ ….എ മുതല്‍ ഇസഡ് വരെ ഉള്ള അക്ഷരങ്ങളും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമാണ്  ആ ബോര്‍ഡിലുള്ളത്…ഇരുട്ടത്ത്, മെഴുകുതിരി വെളിച്ചത്തില്‍ അതിനടുത്തിരുന്ന്  വിളിച്ചാല്‍ ആത്മാക്കള്‍ വരുമത്രെ!

ധാരാളം പെണ്‍കുട്ടികള്‍ ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…

ഹൈസ്കൂള്‍ – പ്ലസ് ടു- കോളേജ്  കുട്ടികളാണ്  ഈ ‘ ആത്മാവ് വേട്ട’ നടത്തുന്നത്…

മന:ശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഒട്ടെറെ പേഷ്യന്‍സിനെ കിട്ടുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം…

ഹോസ്റ്റലുകളില്‍ പാതിരാത്രികളില്‍ കൂട്ട നിലവിളി ഉയരുന്നു…. കത്തിച്ചു വച്ച മെഴുകുതിരി  അണയുകയോ…കാറ്റടിക്കുകയോ ചെയ്യുമ്പോള്‍  കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതാണത്രെ!

ആത്മാക്കള്‍ ഇറങ്ങിവന്ന് നമ്മുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം തരുമത്രെ!

പരീക്ഷയ്ക്ക് ജയിക്കുമോ, കാമുകനെ കിട്ടുമോ…തുടങ്ങിയവയാണ് ഇവര്‍ക്ക് അറിയേണ്ടത്…

പരീക്ഷാക്കാലത്ത്  ചോദ്യപേപ്പര്‍ കൊണ്ടുകൊടുക്കാനും ചില ആത്മാക്കള്‍ തയ്യാറായത്രെ…

ഈ വക വിശ്വാസങ്ങള്‍ വിദ്യാലയങ്ങളുടെ താളം തെറ്റിക്കാന്‍ തുടങ്ങിയിട്ടുണ്ട്…

ഇത്  ഗൌരവനായി കാണേണ്ട കാര്യമാണ്…

തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്കൂളിലെ നാലു കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ ഒത്തുകൂടി ഓജോ കളിച്ചു…ക്ലാസ്സുകള്‍ നടത്താതെ അടച്ചിട്ടിരുന്ന മുറിയാണത്…ഇവര്‍ അതിനകത്ത് കയറി കളി തുടങ്ങി…ദൂരെ എവിടെയോ വെന്തുമരിച്ച ഒരു ബ്രാഹ്മണ സ്ത്രീവന്ന് അവരുടെ കഥ പറഞ്ഞുവത്രെ! ഒരു വലിയ നിലവിളി കേട്ട്  അധ്യാപകര്‍ ചെന്നുനോക്കുമ്പോള്‍ മുടിയൊക്കെ അഴിച്ചിട്ട്  കുട്ടികള്‍ ഒരു പ്രത്യേക ഭാവത്തില്‍ നിന്ന്  ഒരു കുട്ടിയെ ആക്രമിക്കുന്നു!!


ആ സംഭവം സ്കൂളിലെ മറ്റ് കുട്ടികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്…9-ആം ക്ലാസ്സിലെ കുട്ടികളാണ് ആ കഥാപാത്രങ്ങള്‍ …അപരിചിതന്‍ സിനിമയാണത്രെ  അവര്‍ക്ക് പ്രചോദനമായത്!

അവര്‍ ഇപ്പോഴും പഠനത്തിലേക്ക് തിരികെ വന്നിട്ടില്ല!

ഈ വക അന്ധവിശ്വാസങ്ങള്‍ ശരിയെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുമുണ്ട്…അവരെ എത്രയും വേഗം ജയിലിലടയ്ക്കണം..


നമ്മുടെ കുട്ടികള്‍ കൈവിട്ടു പോകുകയാണ്…

അധ്യാപകരും രക്ഷാകര്‍ത്താക്കളും അധികാരികളും ഉണരണം…ഈ വക വിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണം…

ലീഗിന്റെ തെമ്മാടിക്കൂട്ടം കൂത്താടാനിറങ്ങി…വാരിക്കുന്തങ്ങളുമായി ഉണര്‍ന്നിരിക്കുവിന്‍ ….

ലീഗ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്…

ആരം മൈന്റ് ചെയ്യാത്ത കാലമാണ് വരാന്‍ പോകുന്നത്…

ശിഹാബ് തങ്ങള്‍ എന്ന മനുഷ്യന്‍ ഒരു അസൌകര്യമായിരുന്നു, കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ക്ക്…

ഇപ്പോള്‍ ആ തടസ്സവും നീങ്ങിക്കിട്ടിയിരിക്കുന്നു…

ഹൈദരലി …ഓ…. അതങ്ങനെയിരിക്കും…

കുഞ്ഞാലിക്കുട്ടി തന്നെ സര്‍വ്വശക്തന്‍ …(റെജീനമാര്‍ ജാഗ്രതൈ!)

കലാപങ്ങളുണ്ടാക്കി വളരുക എന്നത്  ഒരു ഹീന തന്ത്രമാണ്…ലീഗിപ്പോള്‍ അതാണ് പയറ്റുന്നത്…

ഉറങ്ങിക്കിടക്കുന്ന അണികളെ ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം…


കാസര്‍കോട്ടത്തെ അക്രമം നോക്കൂ…

തെമ്മാടികളായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ എന്തൊക്കെ അക്രമങ്ങളാണ് കാട്ടിക്കൂട്ടിയത്?

കണ്ണീല്‍  കണ്ടതിനെയെല്ലാം തല്ലിത്തകര്‍ത്തു…പോലീസിനു നേരെ കല്ലെറിയുന്നു…

എന്താണ് പ്രകോപന കാരണം?

ആര്‍ക്കറിയാം..?

എല്ലാം ഒരു നമ്പരല്ലേ…

ആ പോലീസുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ട് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല…

ഇത് പ്ലാന്‍ ചെയ്തവര്‍ ഇതില്‍ കൂടുതല്‍ മരണം പ്രതീഷിച്ചിട്ടുണ്ടാവണം..


വീഡിയോ വളരെ വ്യക്തമാണ്… അതിനാല്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുക എന്ന ലീഗ് തന്ത്രം വിലപ്പോയില്ല..

ഇപ്പോള്‍ അവര്‍ പോലീസിന് നേരെ തിരിഞ്ഞിരിക്കുകയാണ്..

കൂടെ കോണ്‍ഗ്രസ്സുമുണ്ട്…(മറ്റെന്തു പണി…പണീയൊക്കെ തരൂര്‍ ഏറ്റെടുത്തിരിക്കയല്ലേ…)


ഒരു പോലീസുകാരനെയെങ്കിലും ബലിയാടാക്കി ഈ നാണക്കേടില്‍ നിന്ന് തലയൂരാനാണ് ലീഗും മറ്റും കിണഞ്ഞ്  ശ്രമിക്കുന്നത്…

അതിന് സര്‍ക്കാര്‍ വഴങ്ങാന്‍ പാടില്ല…

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലീഗ് ഓട്ടം പിടിച്ചിട്ടുണ്ട്…

കള്ളി വെളിത്താവുമോ?

കാത്തിരുന്ന് കാണുക തന്നെ…

വിദൂഷകവചനം

കേരളീയര്‍ക്ക്  കാളരാത്രികളാണ്  കുഞ്ഞാലികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്…അനുഭവിക്കുവിന്‍ ….
കത്തോലിക്കാ യൂണിവേഴ്സിറ്റി വേണം പോലും…!ഈ ന്യൂനപക്ഷങ്ങള്‍ക്കെന്താ കൊമ്പുണ്ടോ..?

പണ്ടത്തെ പൊന്മുട്ടയിടുന്ന താറാവിന്റെ കഥയാണ് ഓര്‍മ്മ വരുന്നത്…

ദിവസം ഓരോ സ്വര്‍ണ്ണമുട്ട പോരാത്രെ…

മൊത്തമായിത്തന്നെ കിട്ടാന്‍ ആഗ്രഹിച്ചു…

ആ കഥ പുതിയ രൂപത്തില്‍ പുനരവതരിക്കുന്നു…

കത്തോലിക്കാ സഭയാണ് അത്യാഗ്രഹിയുടെ പാര്‍ട്ട് എടുത്തിരിക്കുന്നത്…!!

അവര്‍ക്ക് മതിയാകുന്നില്ലത്രെ!

സ്കൂളുകളിലെ നിയമനത്തിന് 10 ലക്ഷത്തിന് മീതെയാണ് റേറ്റ്…(എല്ലാ എയിഡഡുകാരും കണക്കാ..)

ഓരോ വര്‍ഷവും കോടികളാണ് വന്നുകയറുന്നത്…

കൊറേ അധ്യാപകരെ നിയമിച്ച് വഴിയാധാരമാക്കിയിട്ടുമുണ്ട്…പോസ്റ്റില്ലാത്തിടത്താണ് നിയമിച്ചിരിക്കുന്നത്…

അതൊരും 4000 വരും!!( എല്ലാ മാനേജുമെന്റുകളും ചേര്‍ന്നാണ് കേട്ടോ..)

അവര്‍ പ്രൊട്ടക്ഷന്‍ നല്‍കണമെന്നാണ് ഒരാവശ്യം…

സ്കൂളില്‍ വരുന്ന ഒഴിവില്‍ പ്രൊട്ടക്ഷങ്കാരെ നിയമിക്കാന്‍ അവര്‍ തയ്യാറല്ല…!!(ഒരാളില്‍ നിന്ന് രണ്ടുപ്രാവിശ്യം പണം വാങ്ങാന്‍ കഴിയില്ലല്ലോ..)

സര്‍ക്കാര്‍ ഇക്കാര്യം ഗൌരവമായി എടുത്തിട്ടുണ്ട്..അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയ്യാറാവില്ല എന്നാണറിയുന്നത്…

KSTA ഒരു പോംവഴി  നിര്‍ദ്ദേശിച്ചിട്ടുണ്ട്..അതിതാണ് – ഇപ്പോള്‍ നിയമിച്ചവര്‍ക്ക് അംഗീകാരം നല്‍കുക…എയിഡഡില്‍ ഇനി വരുന്ന ഒഴിവില്‍ പ്രൊട്ടക്ഷങ്കാരെ മാത്രമേ നിയമിക്കുകയുള്ളൂ എന്ന്  എഴുതിവാങ്ങണം!!

ഒരു നല്ല നിര്‍ദ്ദേശമാണ്…

2

കത്തോലിക്കനച്ചന്മാര്‍ക്ക് വീണ്ടും ഉള്‍വിളി ഉണ്ടായിരിക്കുന്നു…

കച്ചവടം മെച്ച്പ്പെടുത്താന്‍ അവര്‍ പുതിയവഴികള്‍ ആലോചിച്ചു തുടങ്ങി…

അതിനൊരു സമിതിയൊക്കെ ഉണ്ടുപോലും..!കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്ര വര്‍ക്കിംഗ്‌ കമ്മിറ്റി – എന്നാണത്രെ അതിന്റെ പേര്..

-സംസ്ഥാനത്ത്  ന്യൂനപക്ഷ സര്‍വ്വകലാശാലകള്‍ അനുവദിക്കണമെന്ന്  അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു..

“ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനും മാറിമാറി  വരുന്ന സര്‍ക്കാരുകളുടെ വികലമായ വിദ്യാഭ്യാസ നയങ്ങളില്‍ നിന്നും പീഡ്ഡനങ്ങളില്‍ നിന്നും  രക്ഷപ്പെടാനുമാണ്” സര്‍വ്വകലാശാലകള്‍ വേണമെന്ന് പറയുന്നത്..

അയ്യോ, പാവം ..എത്ര ന്യായമായ ആവശ്യം..!!

മറ്റ് ന്യൂനപക്ഷങ്ങളുടെ അഭിപ്രായം എന്താണാവോ?

പഴയ താറാവിന്റെ കഥ ഇവിടെ ഓര്‍മ്മിക്കണമെന്ന് വിദൂഷകന്‍ …

അണിയറയില്‍ ….

സിസ്റ്റര്‍ അഭയുടെ തേങ്ങല്‍ …

സ്റ്റെഫിഗ്രാഫിന്റെ  പൊട്ടിച്ചിരി…

അച്ചന്റേയും കൊച്ചിച്ചന്റേയും കാമശാസ്ത്ര പാരായണം…

എല്ലാത്തിനും സാക്ഷിയായി  ദൂരെ  പാവം ക്രിസ്തുവും…അദ്ദേഹം വിലപിച്ചു… ദൈവമേ…എന്റെ ദൈവമേ…ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല…ഇവര്‍ക്ക് ഒരിക്കലും മാപ്പു നല്‍കരുതേ….

ഏഷ്യാനെറ്റ് ഒരു തലമുറയെ മനോരോഗികളാക്കുന്നു….

ദൃശ്യമാധ്യങ്ങളുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന കാലഘട്ടമാണിത്..

സീരിയലുകള്‍ക്ക് ഇത് കഷ്ടകാലം..

അവയുടെ സ്ഥാനം  മറ്റ് ‘ഷോകള്‍ ‘  കൈയടക്കിയിരിക്കുന്നു..!


ഇത്തരം ഷോകള്‍ പൊടിപൊടിക്കുകയാണ്…എല്ലാ ചാനലുകളിലും..

ഒരു പുതിയ സംസ്കാരം തന്നെ ഉണ്ടായിവരുന്നതുപോലെ തോന്നുന്നു…


മക്കളെ പഠിപ്പിച്ച്  നല്ല ഉദ്യോഗസ്ഥരാക്കുക എന്നതായിരിക്കുന്നു അല്പകാലം മുന്‍പുവരെ കേരളത്തിലെ രക്ഷകര്‍ത്താക്കളുടെ  ആത്യന്തിക ലക്ഷ്യം…

ഇന്നത് പാടേ മാറിയിരിക്കുന്നു..

ഏതെങ്കിലും ലൈവ് ഷോകളില്‍ ‘തിളങ്ങുന്നതിന്’ പാകത്തില്‍ മക്കളേ വാര്‍ത്തെടുക്കാനാണ് അവര്‍ നെട്ടോട്ടമോടുന്നത്..!

പണ്ട് കിടപ്പാടം വിറ്റ് ഗള്‍ഫില്‍ പോകാന്‍ കാണിച്ചിരുന്ന തിടുക്കം ഓര്‍മ്മിക്കാവുന്നതാണ്….


സ്റ്റാര്‍ സിംഗര്‍ നോക്കൂ…

അത് ഒട്ടേറെ കിട്ടികളെ  മനോരോഗികളാക്കാന്‍ തുടങ്ങിയിട്ടുണ്ട്..

ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുക,നടക്കുക, എസ്.എം.എസ് അയയ്ക്കുക ഇവ ഒരു ജ്വരം പോലെ കൌമാരത്തെ പിടികൂടിയിട്ടുണ്ട്…

ഷോകളില്‍ പങ്കെടുക്കുന്നവര്‍ക്ക്  ലഭിക്കുന്ന താരപരിവേഷം വളരെ വലുതാണ്..


മക്കളെ ചുളുവില്‍ യേശുദാസും ചിത്രയുമാക്കാന്‍ രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്നു..അവര്‍ എന്തിനും തയ്യാറാണ്…


മത്സരാര്‍ത്ഥികള്‍ അമിത ടെന്‍ഷന് വിധേയരാകുന്നുണ്ട്…അവരുടെ ഭാവി തന്നെ അപകടത്തിലാകുന്ന തരത്തില്‍…

അത്  പഠന വിധേയമാ‍ക്കേണ്ട കാര്യമാണ്..


ഇല്യൂമിനേഷന്‍ എന്നൊക്കെ പറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്?

ഓരോ ആളെയും ടെന്‍ഷനടിപ്പിച്ച്  IN,OUT കളികള്‍ അരങ്ങേറുന്നു..!

ഔട്ടാകുന്നവരുടെ സങ്കടം ക്ലോസപ്പില്‍ …രക്ഷാകരത്തളുടെ ആര്‍ത്തനാദം ഒപ്പിയെടുത്തൊരു തരികിട…

അവതാരത്തിന്റെ ക്ലീഷേ പ്രകടനങ്ങള്‍ …

ജ്ഡ്ജസ്സിന്റെ മൂക്കുചീറ്റല്‍ വിത്ത്  എഫക്റ്റ് സഹിതം….

പിന്നെ കുത്തിനോവിക്കുന്ന കമന്റുകള്‍ …

ആയിരങ്ങളും ലക്ഷങ്ങളും മുടക്കിക്കഴിഞ്ഞ രക്ഷകര്‍ത്താവിന്റെ വിങ്ങല്‍ വീണ്ടും വീണ്ടും കാണിക്കും…

എല്ലാം നഷ്ടപ്പെട്ടതുപോലെ അവര്‍ കരഞ്ഞ് തകര്‍ക്കുന്നു…

ഇതും നാട്യമാണോ?


കൂടെ വിധികര്‍ത്താക്കളുടെ ഗമണ്ടന്‍ ഉപദേശങ്ങള്‍  ..മോളെ/മ്മോനെ നീ പുലിയാണ് കേട്ടാ…സംഗീതം കൈവിടരുത്…നിന്റെ ശബ്ദം ഭയങ്കരമാണ്….

ചിത്രയും ഈ തരികിടയില്‍ പെട്ടിരിക്കുന്നു..

കഷ്ടം…

ഇവരുടെ വിധികളൊന്നും പ്രധാനമല്ല…

എസ്.എം.എസാണ് പ്രധാനം…പാട്ടുംവേണ്ട കൂത്തും വേണ്ട…എസ്.എം.എസ് ഉണ്ടെങ്കില്‍ …

അതാണ് ‘വിജയികളെ ‘ തീരുമാനിക്കുന്നത്…

പിന്നെ ജഡ്ജസ്..?

അവര്‍ക്കിട്ട് ഒരു പണികൊടുത്തതല്ലേ….

ചുമ്മാ…ഇരിക്കട്ടെ പാവങ്ങള്‍ ….


ഒരു കണ്ണീര്‍ സീരിയല്‍ കണ്ട പ്രതീതീ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു…

അവരും സന്തുഷ്ടര്‍ ….

ഒരു കൂട്ടം മനോരോഗികള്‍ ഉണ്ടായിവരുന്നു എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം…


പിന്മൊഴി

ടേയ്…ശിവാ ആരാടെ ഈ SMS ഒക്കെ അയയ്ക്കുന്നത്….അമ്മേണ ഞാന്‍ ഇതുവരെ ഒന്നുപോലും അയച്ചിട്ടില്ല…

അതൊക്കെ ഓരോ സൂത്രങ്ങളാ…

ആര്‍ക്കാ ഇതിനൊക്കെ നേരം….

എല്ലാം മായ തന്നെ…

അതെയതെ …

കണ്ടതും കേട്ടതുമൊന്നുമല്ല കഥ…അത് സീക്രട്ടാ…..

ഓഹോ…..