രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കറ്റകരമായ മൌനത്തിൽ – കാരണം ബാക്ടീരിയ അല്ല….

മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലപാടില്ലാതെ രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും…

ആർക്കും ഒരഭിപ്രായവുമില്ല..

സി.പി.ഐ യുടെ യുവജന- വിദ്യാർത്ഥി സംഘടനകൾ മാത്രമാണ് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്..അവർ മഠത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.. 

ബാക്കിയുള്ളവർ മൌനത്തിന്റെ വൽമീകത്തിലാണ്…!

എന്താവാം കാരണം?

ആൾ ദൈവങ്ങൾക്കെതിരെ പ്രഖ്യാപിത നിലപാടെടുത്തിട്ടുള്ളവർ പോലും നിശബ്ദതയിലാണ്..

ആമസോണിൽ നിന്ന് പുസ്തകം വരാൻ കാത്തിരിക്കുകയാണ് ചിലർ എന്ന് കേൾക്കുന്നു..വായിച്ചതിനുശേഷം പ്രതികരിക്കാം എന്നായിരിക്കാം..

എന്നാലും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ…..

amma-2

കേരളം ലോകത്തിനു മുന്നിൽ നാണംകെട്ടു..

ലോക പ്രസിദ്ധരായ ആമസോൺ ആണ് ഗായത്രിയിടെ പുസ്തകം വിപണനം നടത്തുന്നത്.വിദേശിയായ ഒരു സ്ത്രീയ്ക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.വിശുദ്ധ നരകം എന്നാണ് അമൃതാനന്ദമയീ മഠത്തെ അവർ വിളിക്കുന്നത്.അവർക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് സവിസ്തരം വിവരിക്കുന്നു.മഠം അത് നിഷേധിച്ചിട്ടില്ല.

നമ്മുടെ ഗവണ്മെന്റ് ഇക്കാര്യം അറിഞ്ഞമട്ടേയില്ല.ആഭ്യന്തരമന്ത്രി രാഷ്ട്രീയം പറയുന്നു..പുസ്തകത്തിലെ ഉള്ളടക്കം വച്ചുകൊണ്ട് കേസെടുക്കാൻ കഴില്ലാ‍ത്രെ!അവർ നേരിട്ടു വന്ന് മൊഴി നൽകണമെന്നായിരിക്കും.നാണംകെട്ട വാദമാണത്.

മീഡിയകൾ വാർത്ത മുക്കി

നമ്മുടെ മീഡിയകൾ മഠം വാർത്തകൾ തമസ്കരിച്ചു..ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഇങ്ങനെയൊരു വാർത്ത കേട്ടതേയില്ല..എന്റൊരു ജാഗ്രത!!സോഷ്യൽ മീഡിയകൾ മാത്രമാണ് സജീവമായി പ്രതികരിച്ചത്.

ഇന്ത്യാ വിഷൻ നന്നായി വാർത്ത കവർ ചെയ്തു എന്നത് മറക്കുന്നില്ല.

amma_Gail-Tredwell_amritanandamayi

പ്രതികരിച്ചവർക്കെതിരെ നടപടി

സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികളുമായി ചെന്നിത്തലയും കൂട്ടരും ഇറങ്ങിയിരിക്കുകയാണ്..!എന്തൊരു ശുഷ്കാന്തിയാണ് കേസെടുക്കാൻ…

കഷ്ടം….?!

ഇത് ഫാസിസമാണ്..

കട്ടവനെ വണങ്ങുകയും വിളിച്ചറിയിച്ചവനെ പൂട്ടുകയും ചെയ്യുന്നു…

ഇത് ജനാധിപത്യ ധ്വംസനമാണ്…അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള കയ്യേറ്റമാണ്..ഇത് അനുവദിക്കാൻ പാടില്ല…

നമ്മൾ ഒന്നായി പ്രതികരിക്കണം..

Advertisements

സരിതയെ പുറത്തിറക്കി നാടകം ശുഭമാക്കി…

സരിത പുറത്തിറങ്ങി..എല്ലാം കേസുകളിലും ജാമ്യം കിട്ടി..

എത്ര സുന്ദര സുരഭിലമായ ലോകം…

ഇനി വിശുദ്ധയായി പ്രഖ്യാപിക്കാം..

പാവം ബിജു കുറേ ഉണ്ട തിന്നതു  തന്നെ..(ഞങ്ങളുടെ പവറ്‌ കണ്ടോ എന്ന് സ്വപ്നത്തിൽ ശാലുവും സരിതയും..!)

saritha & chandi

ആളുകളെ പറ്റിച്ച് പണം തട്ടിയതിനാണല്ലോ സരിതയും മറ്റും അകത്തായത്.മുഖ്യമന്ത്രിയുടെ ആഫീസ് ആയിരുന്നു വ്യവഹാരകേന്ദ്രം..

പണം നഷ്ടപ്പെട്ടവർ പരാതിപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ചാണ്ടി പ്രഭൃതികൾ അറസ്റ്റ് ചെയ്യുകയായിരുന്നല്ലോ..

അതിന്റെ ഗുട്ടൻസ് കേരളീയർക്ക് മനസ്സിലായിട്ടുണ്ട്..

ഇപ്പോൾ

ജയിലിൽ കിടന്നുകൊണ്ട് സരിത എല്ലാ കടങ്ങളും വീട്ടിയത്രെ!

എന്തു നല്ല ജയിൽ..

കേരളീയർക്കൊക്കെ ജയിലിൽ കിടക്കാൻ തോന്നുന്നില്ലേ..

അവിടെ എന്ത് ജോലി ചെയ്തിട്ടാണ് ഇക്കണ്ട ലക്ഷങ്ങളൊക്കെ ഉണ്ടാക്കിയത്…

ആ ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു…

ഉത്തരം ഒരു പക്ഷെ തിരുവഞ്ചൂരിനും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും അറിയാമായിരിക്കാം..

ഇതിൽ നിന്നുള്ള ഗുണപാഠം – കോൺഗ്രസ്സിന്റെ കാലത്ത് ജയിലിൽ കിടന്നാൽ……!!!

saritha

 

സുധീരൻ വന്നതുകൊണ്ട് വല്ല മാറ്റവും ഉണ്ടാവുമോ?

കണ്ടുതന്നെ അറിയണം..

ബിന്ദുകൃഷ്ണയുടെ ആക്രോശങ്ങൾ….അഥവാ എന്തിനോ തിളയ്ക്കുന്ന സാമ്പാർ…

കോൺഗ്രസ്സിന്റെ പെൺകരുത്ത് ബിന്ദുകൃഷ്ണ സ്ത്രീ ശാക്തീകരണത്തിനിറങ്ങിരിക്കുകയാണല്ലോ…

നല്ല കാര്യം തന്നെ..

വിനാശകാലേ വിപരീത ബുദ്ധി എന്ന് വിരോധികൾ പറയുന്നത് അവഗണിക്കുക..

മൈക്ക് നിരോധിച്ചിടത്ത് മൈല്ലിൽ സംസാരിച്ചു…എതിർത്ത പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി…

തൊപ്പി തെറിപ്പിക്കും എന്നായിരുന്നു വിരട്ട്..

പാവം പോലീസുകാരൻ…അമർഷം ചവച്ചിറക്കി നിന്നു…കലികാലം ,സഹിക്കുക തന്നെ..

പിണറായിയുടെ മൈക്ക് ഓഫുചെയ്യാൻ ധൈര്യപ്പെടുമോടോ…എന്ന ചോദ്യം വീശിയെറിഞ്ഞു…അടുത്തുനിന്ന കുഞ്ഞമ്മമാർ ചിരിച്ചാർത്തുവത്രെ!

ആന ……….പോലെ    അണ്ണാൻ……എന്ന് ചില പോക്കിരികൾ …

Image

 

 

തന്നെ പിണറായിയോട് താരതമ്യം ചെയ്തത് അല്പം കടന്ന കയ്യായിപ്പോയി എന്ന് വിദൂഷകൻ…

പറഞ്ഞാപറഞ്ഞ പോലെ തന്നെ…ആഭ്യന്തരം ചെന്നിത്തലയാണല്ലോ..

പോലീസ് ഓഫീസറെ സ്ഥലം മാറ്റി.!

എന്തിന്..?

നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിന്…!

എന്തു നല്ല ഭരണം…?!

 

അര്യാടന്റെ ആഫീസ് ജീവനക്കാരി കൊല്ലപ്പെട്ടതിൽ മാഡത്തിനു കുണ്ഠിതമുണ്ടോ..?

ഉണ്ടാവാൻ വഴിയില്ല…

 

പക്ഷെ ജനത്തിന് വിവരമുണ്ട്…(പോലീസുകാർക്കും..)

അവർ എട്ടിന്റെ പണിയും കൊടുത്തു…

ശൂന്യമായ സദസ്സിനെ നോക്കി അവർ ഗർജ്ജിച്ചു…

Image

 

 

സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍

2008 ജൂൺ 15 ന് പ്രസിദ്ധീകരിച്ച പോസ്റ്റ് വീണ്ടും …

Vidushakan's Weblog-(വിദൂഷകന്‍ )

മാതാ അമൃതാനന്ദമയീ മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വികാരവിവശനായി ആത്മഗതങ്ങള്‍ കോറിയിട്ടത്‌ കാണണമെങ്കില്‍ 28/5/2008 ലെ മാതൃഭൂമി പത്രത്തിന്റെ നാലാം പേജ്‌ കാണുക.

സന്തോഷ്‌ മാധവനും ഭദ്രാനന്ദനും മറ്റും കള്ളന്മാര്‍,ഞങ്ങള്‍ കുറെപ്പേര്‍ യോഗ്യന്മാര്‍ എന്ന് മാലോകരെ അറിയിക്കുകയാണ്‌ ഇപ്പോഴത്തെ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം!

“കണ്ണുണ്ടായാല്‍ പോരാ,കാണണം”-എന്നാണ്‌ സ്വാമി സന്ദേശത്തിന്റെ പേര്‌.

എന്താ കാണേണ്ടത്‌?

ഞങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

അമ്മ ലോകമെമ്പാടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

എല്ലാം കാണുന്നുണ്ട്‌,കേള്‍ക്കുന്നുമുണ്ട്‌!നല്ല കാര്യങ്ങള്‍…

തങ്ങളെ ന്യായീകരിക്കാന്‍ ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ശ്രീശങ്കരനേയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും കൂട്ടുപിടിക്കേണ്ടിയിരുന്നില്ല!!

കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെക്കുറിച്ചോ ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചോ സ്വാമിക്ക്‌ ഒന്നും അറിയില്ല.

കേരള ചരിത്രം സ്വാമി രേഖപ്പെടുത്തുന്നു-‘നമ്മുടെ കൊച്ചുകേരളത്തിനെ അന്യസംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ആദരപൂര്‍വ്വം സ്മരിക്കുന്നെങ്കില്‍, അതിവിടെ ശ്രീശങ്കരനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഉണ്ടായതുകൊണ്ടാണ്‌.ഇന്നു മലയാള നാടിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നെങ്കില്‍ അത്‌ ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ,ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി അമ്മ നിലകൊള്ളുന്നതുകൊണ്ടാണ്‌.ഐക്യരാഷ്ട്രസഭയുടെ അകത്തളം വരെ മലയാള ഭാഷയെ അമ്മ എത്തിച്ചില്ലേ?’

എങ്ങനെയിരിക്കുന്നു ചരിത്രം?സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഭാവനയോ?ഹേയ്‌ അതെന്തോന്നു സാധനമാാാ……..

ചരിത്രത്തെ ആത്മീയതകൊണ്ട്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌ ഇങ്ങനെയാണ്‌!

അമ്മയില്ലായിരുന്നുവെങ്കില്‍ കേരളം നിലനില്‍ക്കുമായിരുന്നോ?

പരമശിവനും മഹാവിഷ്ണുവും ശ്രീകൃഷ്ണനും അയ്യപ്പനും ദുര്‍ഗ്ഗയും മറ്റും മറ്റും അമ്മയോളം വരുമോ?അതാണ്‌ സ്വാമിയുടെ ചോദ്യത്തിന്റെ പൊരുള്‍..

മേല്‍പ്പറഞ്ഞ ദൈവങ്ങള്‍ ആശുപത്രി നടത്തിയിട്ടുണ്ടോ?

സ്വാശ്രയ കോളേജുകള്‍ നടത്തിയിട്ടുണ്ടോ?

ഇല്ലേയില്ല….

.സ്വാമി തുടരുന്നു–‘ഇവരുടെ ശ്രദ്ധയും ആത്മാര്‍ത്ഥതയുമൊക്കെ ഉരുള്‍പൊട്ടലും ഭൂകമ്പവും സുനാമിയും വെള്ളപ്പൊക്കവും താണ്ഡവമാടിയപ്പോള്‍ എവിടെയായിരുന്നു?അന്ന് ചങ്കുപൊട്ടികരഞ്ഞവരുടെ…

View original post 97 more words

മാതാ അമൃതാന്ദമയി – ആത്മീയ നരകത്തിന്റെ അപ്പോസ്തലയാകുമ്പോൾ….

ഒടുവിൽ അതുതന്നെ സംഭവിച്ചു…

ഒരു ആൾ ദൈവത്തിന്റെ മുഖം മൂടി കൂടി അഴിഞ്ഞുവീഴുന്നു..

ആത്മീയത വൻ കച്ചവടമായി മാറിയിരിക്കുന്നു.അമൃതാന്ദാമയി  ആരുടേയോ ചട്ടുകമാണ്..

ഒരു വലിയ മാഫിയാസംഘമാണ് അവരെ നിയന്ത്രിക്കുന്നത്.ഭക്തിയാണ് കച്ചവടച്ചരക്ക്…

amma_Gail-Tredwell_amritanandamayi

ആശ്രമത്തിലെ  കാമ ക്രോധ- മാഫിയ ലീലകൾ ഒരു മുൻ ശിഷ്യ തുറന്നു പറയുന്നു.ആശ്രമത്തിൽ വച്ച് അമ്മയുടെ അറിവോടെ പീഡിപ്പിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിക്കുന്നു..!

‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ‘ എന്ന സിനിമയ്ക്ക് പ്രസക്തിയേറുന്നു..

കേരളത്തിൽ ഭക്തി വ്യവസായത്തിന്റെ  മുഖ്യകേന്ദ്രമാണ് അമൃതാനന്ദമയീ മഠം..പ്രശസ്തരും പ്രമുഖരുമായ ഒട്ടേറെപ്പേരെ സ്വാധീനിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്..

ഒട്ടേറെ അസ്വാഭാവിക മരണങ്ങൾ…അവയൊന്നും അന്വേഷിക്കപ്പെട്ടതേയില്ല..

c.p.nair

 

ഹിന്ദു സഘടനകൾ പലതും ഇവർക്ക് കൊടിപിടിക്കുന്നവരാണ്…തട്ടിപ്പുകാർക്ക് എല്ലാ സംരക്ഷണവും നൽകാൻ ചാണ്ടിയുടെ ദുർഭരണവുമുണ്ടല്ലോ..

ആനന്ദലബ്ധിക്കിനിയെന്തു വേണം..?

അനധികൃതമായി ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി വിശുദ്ധരാകുന്നു..!

ഗെയിൽ ട്രെഡ്വൽ

 

ഗായത്രി എന്ന പേരിൽ അമ്മയുടെ അന്തേവാസിയായിരുന്നു..അവരുടെ ആശ്രമാ‍നുഭങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം..

കപട സന്യാസികൾ നടിനെ കാർന്നുതിന്നുന്ന ക്യാൻസറാണ്..

അമ്മയ്ക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് നമ്മുടെ വാചകപ്പുപ്പുലികളൊന്നും പ്രതികരിച്ചു കണ്ടില്ല..

മിക്ക മലയാള പത്രങ്ങളും വാർത്ത വിഴുങ്ങി(ഓൺലൈൻ എഡീഷൻ)….

മടിയിൽ കനമുള്ളവന് പേടിക്കേണ്ടതുണ്ടല്ലോ…

സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും മറ്റും ഗൌരവമായ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്..

തട്ടിപ്പുകാരെ രക്ഷപ്പെടാൻ അനുവദിച്ചുകൂടാ…

 

നസ്രിയ നസീം അരങ്ങൊഴിയുമ്പോൾ…അഥവാ ഫാസിൽ സാദാ മുസ്ലീമാകുമ്പോൾ….

നസ്രിയയുടെ ഓം ശാന്തി ഓശാന മോശമല്ലാത്ത അഭിപ്രായം ഉണ്ടാക്കിയ സിനിമയാണ്..

ഇപ്പോഴും തിയേറ്ററിൽ തിരക്കുണ്ട്..

നസ്രിയ എന്ന നടിയുടെ അനായാസമായ അഭിനയരീതി എടുത്തുപറയേണ്ടതാണ്…ആ നടിയിൽ നിന്നും കൂടുതൽ നല്ല പ്രകടനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

അങ്ങനെയിരിക്കെയാണ്…ഫാസിൽ എന്ന സംവിധായകന്റെ അറിയിപ്പ് വരുന്നത്…നസ്രിയയെ മകനെക്കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചിരിക്കുന്നു!!

മലയാളികൾക്ക് എന്നെന്നും ഓർക്കാവുന്ന ചില ചിത്രങ്ങൾ (മഹത്തരങ്ങൾ അല്ല) നൽകിയ ഫാസിലിന്റെ പ്രഖ്യാപനം ചിലരെയെങ്കിലും ഞെട്ടിക്കുകതന്നെ ചെയ്തു.!

അവശകാമുകന്മാരെ അല്ല ഉദ്ദേശിച്ചത് കേട്ടോ…

ഫഹദ് നസ്രിയയെ കെട്ടുന്നതതിൽ ആർക്കും എതിർപ്പുണ്ടാകില്ല…എതിർക്കാനും കഴിയില്ല…

ഫഹദ് മോശമല്ലാത്ത നടനുമാണല്ലോ…

നസ്രിയ എന്ന കുട്ടിയെ(19 വയസ് എന്ന് നടി) കുറച്ചുകാലം കൂടി അഭിനയ രംഗത്ത് തുടരാൻ അനുവദിക്കാമായിരുന്നു…

വിവാഹശേഷമുള്ള അഭിനയമൊക്കെ വീട്ടിനകത്തുതന്നെ!! അതാണ് സാധാരണ കണ്ടുവരുന്നത്…

മിസ്ലീം സമുദായ അംഗമല്ലായിരുന്നുവെങ്കിൽ ഒരല്പകാലം കൂടി ഈ രംഗത്ത് നിൽക്കാൻ കഴിയുമായിരുന്നു….

അവർ പതിനാലിലും പതിനഞ്ചിലും കെട്ടിച്ചയയ്ക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരാണല്ലോ….(ഇപ്പോ അല്പം മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു…മത പണ്ഡിതന്മാർക്ക്  എതിർക്കുന്നുണ്ടെങ്കിലും..)

നിയമമനുസരിച്ച് നസ്രിയയ്ക്ക് കല്യാണ പ്രായമായി,സമ്മതിക്കുന്നു…എങ്കിലും ഒരു പരിഷ്കൃത സമൂഹത്തിൽ ….ഒരു മികച്ച കലാകാരിയായി മാറാൻ സാധ്യതകൾ ഉള്ളപ്പോൾ…

ഫാസിൽ അല്പം കൂടി മാറി ചിന്തിക്കണമായിരുന്നു എന്നാണ് വിദൂഷകപക്ഷം…വിവാഹം ഏതാനും വർഷം നീട്ടിവയ്ക്കാമായിരുന്നു….

അഭിപ്രായങ്ങൾ സോദ്ദേശ്യപരമാണ്…സ്ത്രീ ശാക്തീകരണത്തിന് അവസരം നൽകണമെന്ന ചിന്തയാണ് പിന്നിൽ….