SSLC യോ +2 വോ വലുത്;കേരളത്തില്‍.

കേരളത്തിലെ വിദ്യാഭ്യാസ രംഗം സൂക്ഷമമായി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു സംശയമാണിത്.

പുതിയ പാഠ്യപദ്ധതി സ്കൂള്‍ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ്സുവരെയെന്ന് പറയുന്നു.

അതായത് ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടി പ്രായപൂര്‍ത്തിഘട്ടത്തില്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുന്നു.

നല്ല കാഴ്ചപ്പാടാണ്.

ദേശീയ വിദ്യാഭ്യാസ നയവും അതുതന്നെ..

അപ്പോള്‍ സ്കൂള്‍ വിഭാഗത്തിലെ വലിയ ക്ലാസ്സേത്?

+2 അല്ലേ?

ആ കോഴ്സ് കഴിഞ്ഞാല്‍ സ്വന്തം വഴി തെരഞ്ഞെടുക്കുന്ന …ഉപരിപഠന മേഖലയിലേക്ക് പോകാം..

അപ്പോള്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന +2 അല്ലേ ഉയര്‍ന്ന  ക്ലാസ്സ്?

ആണെന്നത് പകല്‍പോലെ വ്യക്തമാണ്.

പക്ഷെ,നമ്മുടെ വിദ്യാഭ്യാസ വകുപ്പും മറ്റും  അതംഗീകരിക്കുന്നില്ല!

അവര്ക്കിപ്പോഴും വലുത് SSLC ആണ്.

ഞാന്‍ വെറുതെ പറയുന്നതല്ല.

ചില വസ്തുതകള്‍ നോക്കുക-

SSLC പരീക്ഷയ്ക്ക് ഒരു ഹാളില്‍ 16 കുട്ടികളാണ് ഇരിക്കുന്നത് ,ഒരു ബഞ്ചില്‍ രണ്ടു പേര്‍.

നല്ല രീതി.

എന്നാല്‍ +2 വിനോ ,

ഒരു ഹാളില്‍ 30 പേര്‍,ഒരു ബഞ്ചില്‍ 3 പേര്‍!(രണ്ട് +2 ക്കാരും ഒരു +1 കാരനും)

മുതിര്‍ന്ന കുട്ടികളാണ് ‌+2 വിലേത്.ആണ്പെണ് ഇടകലര്‍ത്തി മൂന്നുപേര്‍ ഒരു ചെറിയ ബഞ്ചില്‍!

എങ്ങനെയിരിക്കുന്നു നയം??

ഇനി ചോദ്യപേപ്പറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുക..

SSLC ചോദ്യപേപ്പര്‍ പോലീസ് അകമ്പടിയോടുകൂടി പരീക്ഷാദിവസം രാവിലെ സ്കൂളുകളില്‍ എത്തിക്കുന്നു.

മേല്‍നോട്ടത്തിന് സ്പെഷ്യല്‍ ഓഫീസര്മാരായി അധ്യാപകരെ നിയമിക്കുന്നു!

+2 ചോദ്യപേപ്പര്‍ വര്ഷ പരീക്ഷ ആരംഭിക്കുന്നതിനു മുന്പ് ഒരു ദിവസം എല്ലാംകൂടി കൊണ്ടുവരും.

സ്കൂളിലെ ഒരു അലമാരയില്‍ വച്ച് പൂട്ടും..പൂട്ടിന് പുറത്ത് അല്പം വാക്സ് ഉരുക്കിയൊഴിക്കും.

എല്ലാം കഴിഞ്ഞു…

സെക്യൂരിറ്റിയൊന്നുമില്ല.

വേണമെങ്കില് സ്കൂളിലെ പ്യൂണിനെ നൈറ്റ് ഡ്യൂട്ടിയ്ക്ക് ഏര്‍പ്പെടുത്താം.

സര്‍ക്കാര്‍ നാമമാത്രമായ തുക നല്‍കും.ആ തുകയ്ക്ക് ആരും നില്‍ക്കില്ല.

പിന്നെ ചെയ്യുന്നത് പിറ്റിഎ യില്‍ നിന്ന് ഒരു തുക നല്‍കുക എന്നതാണ്.

പക്ഷെ,സര്‍ക്കാര്‍ സ്കൂളുകളിലെ പിറ്റിഎ ഫണ്ട് ഇപ്പോള്‍ത്തന്നെ കാലിയാണ്!

ചില സ്കൂളുകളിലെ പിറ്റിഎ അംഗങ്ങള്‍ ഇതിന് എതിര് നില്ക്കാറുണ്ടത്രെ!

+2 ക്കാര്‍ എങ്ങനെയെങ്കിലും പണ്ടാരമടങ്ങട്ടെ എന്നൊരു ലൈന്‍!

പിന്നെന്തു ചെയ്യും?

പ്രിന്സിപ്പാള്‍ അഡ്വാന്സ് ചെയ്യണം.

(85% സര്‍ക്കാര്‍ സ്കൂളുകളിലും പ്രിന്‍സിപ്പാളുമാരില്ല,ചാര്‍ജുകാരേയുള്ളൂ.അവര്‍ ശരശയ്യയില്‍ കഴിയുന്നവരാണ്.

ക്ലാസ്സെടുക്കണം,മാര്‍ക്കിടണം,സി.ഇ.നല്‍കണം

ഓഫീസ് വര്‍ക്കുചെയ്യണം-ഹയര്‍ സെക്കന്ററി തലത്തില്‍ പ്യൂണും ക്ലര്‍ക്കുമില്ല.,

അച്ചടക്കം പരിപാലിക്കണം,

കാക്കത്തൊള്ളായിരം മീറ്റിങ്ങുകളില്‍ പങ്കെടുക്കണം,

ഡയറ്ക്ടറേറ്റില്‍ നിന്നുള്ള കല്ലേ പിളര്‍ക്കുന്ന ആജ്ഞകള്‍ അനുസരിക്കണം(ചെറിയ വീഴ്ചകള്‍ക്കുപോലും തലയെടുക്കുമെന്നാണ് ഭീഷണി! മിക്ക സ്കൂളുകളിലും പുതിയതായി നിയമിതരായവരാണ് ചാര്‍ജുകാര്‍!

അധിക ജോലിക്ക് പ്രതിഫലം?

ഒരു കോഴിമുട്ട!!!)

എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം..

ഇനി സി.ഇ. യുടെ കാര്യം-

SSLC യ്ക്ക് എഴുത്തു പരീക്ഷയ്ക്ക് മിനിമം മാര്‍ക്കില്ല.ഒറ്റ സംഖ്യ മതി പാസ്സാകാന്‍.10 ന് 9ഉം 10ഉം നല്‍കണമെന്നത്രെ നിര്‍ദ്ദേശം!

+2 വിന് മിനിമം മാര്‍ക്ക് നിബന്ധനയുണ്ട്.60ന് 18 ഉം 80 ന് 24 ഉം കൂടിയേ തീരൂ.

അപ്പോള്‍ വീണ്ടും ആ പഴയ ചോദ്യം-

SSLC യോ +2 വോ വലുത്?

Advertisements

അപൂര്‍ണ്ണ ശില്പങ്ങള്‍ ‌(നാടകം)-പൂര്‍ണ്ണരൂപത്തില്‍

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഒരു നാടകം പ്രസിദ്ധീകരിക്കുകയാണ്.
16 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയതാണ്.ഇത് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ vidushakan1@gmail.com എന്ന ഈമെയിലില്‍ അറിയിക്കാന്‍ അപേക്ഷ.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌—————————————————————————–

കഥാപാത്രങ്ങള്‍

മുത്തച്ഛന്‍

ബ്രഹ്മദത്തന്‍

ദേവദത്തന്‍

കാവിവേഷധാരി

പച്ചവേഷധരി

വെള്ളവേഷധാരി

പഥികന്‍

—————————————————————————————-

രംഗം-1

(ഒരു പഴയ ബംഗ്ലാവിന്റെ പൂമുഖമാണ് രംഗം.രംഗത്ത് ഇടതുവശത്തയി ഒരു ചാരുകസേര കാണാം.കസേരയില്‍ വയസ്സനായ ശില്പി(മുത്തച്ചന്‍)ചാഞ്ഞുകിടക്കുന്നു.എന്തോ ആലോചനയിലാണ്.നിമിഷം.ബ്രഹ്മദത്തന്‍ അകത്തുനിന്നും വരുന്നു.)

ബ്രഹ്മ:-മുത്തച്ഛാ.. മുത്തച്ഛാ…

ശില്പി:എന്താ കുഞ്ഞേ..

ബ്രഹ്മ:മുത്തച്ഛന്‍ എന്തോ വല്യ ആലോചനയിലാണെന്ന് തോന്നുന്നു?

ശില്പി:ങ്ങ്ഹാ..ഇനി ചിലപ്പോ ആലോചനകള്‍ക്കൊന്നും സമയം കിട്ടിയില്ലെങ്കിലോ..ജീവിതമല്ലേ,അതിനൊരു പളുങ്കുപാത്രത്തിന്റെ വിലയേയുള്ളൂ.എപ്പോള്‍ വേണമെങ്കിലും നിലത്തുവീണ് പൊട്ടിത്തകരാവുന്നതാണ്.

ബ്രഹ്മ:ഓ തത്വശാസ്ത്രം?

ശില്പി:-ജീവിതത്തിന്റെ സായാഹ്നമാകുമ്പോള്‍ എല്ലാവരും വല്യ തത്വചിന്തകന്മാരായിത്തീരും.

ബ്രഹ്മ:ആന്തരാര്‍ത്ഥങ്ങളുടെ ആഡംബരങ്ങള്‍കൊണ്ട് മരണത്തെ ജയിക്കമെന്ന വ്യാമോഹം..

ശില്പി:നിന്റെ വ്യാഖ്യാനം നന്നായി.ങ്ങ്ഹാ..പിന്നെ നിന്റെ ശില്പത്തിന്റെ പണി ഏതുവരെയായി?

ബ്രഹ്മ:പുരോഗമിക്കുന്നു.പക്ഷെ മുത്തച്ഛാ…

ശില്പി:പൂര്‍ണ്ണതയിലെത്തുമെന്ന വിശ്വാസം നിനക്കില്ല എന്നല്ലേ പറയാന്‍ വന്നത്?

ബ്രഹ്മ:-അതെ മുത്തച്ഛാ..

ശില്പി:പക്വതയുള്ള ഒരു മനസ്സിന് മാത്രമേ പൂര്‍ണ്ണതയുള്ള ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കാനാവൂ.

ബ്രഹ്മ:അതിന് ഞാനെന്താണ് വേണ്ടത് മുത്തച്ഛാ..

ശില്പി:ഒറ്റവാക്കിലുള്ള ഒരു പരിഹാരം ഈ മുത്തച്ഛന്റെ കയ്യിലിലുണ്ണീ..കാത്തിരിക്കുക,കാലം നിന്നെ പൂര്‍ണ്ണനാക്കും.

ബ്രഹ്മ:-അതുവരെ എന്റെ ശില്പം അപൂര്‍ണ്ണാവസ്ഥയില്‍ തുടരണമെന്നോ..

ശില്പി:അതെ.ശില്പിക്ക് ഒരു തപസ്യയാണ്,ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കുക എന്നത്.ചിലപ്പോള്‍ അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേയ്ക്കാം..എങ്കിലും നമ്മള്‍ ക്ഷമയോടെ കാത്തിരുന്നേ പറ്റൂ..

ബ്രഹ്മ:മുത്തച്ഛന്‍ കണ്ടോ എന്റെ ആ അപൂര്‍ണ്ണ ശില്പം?

ശില്പി:ഞാന്‍ കണ്ടു.എനിക്കത് ഇഷ്ടപ്പെട്ടു.നീ അത് സാവധാനം പൂര്‍ത്തിയാക്കുക.ഭാരതാംബയുടെ ചൈതന്യത്തെയല്ലേ അതിലാവാഹിക്കാന്‍ നീ ശ്രമിച്ചിരിക്കുന്നത്.

ബ്രഹ്മ:അതെ,ഭാരതാംബയുടെ പുതിയൊരു ശില്പം,അതാണെന്റെ സ്വപ്നം.പക്ഷെ മുത്തച്ഛാ..ആ ശില്പത്തിന്റെ മുഖത്തെ ദൈന്യത..ആ പേടിച്ചരണ്ട മിഴികള്‍.. ദാഹംകൊണ്ട് വിടര്‍ന്ന ആ ചുണ്ടുകള്‍..ഈ രൂപം ഒരിക്കലും എന്റെ മനസ്സിലുണ്ടായിരുന്നില്ല.പക്ഷെ എങ്ങിനെയോ…ഞാന്‍ കുറേ നാളായി അവ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു..പുഞ്ചിരി തൂകിനില്‍ക്കുന്ന നിത്യസ്വരൂപിണിയായ ഭാരതാബ-അതാണെന്റെ ലക്ഷ്യം.

ശില്പി:-എത്ര സുന്ദരമായ ലക്ഷ്യം!ഉണ്ണീ..അത്തരത്തിലൊരു ശില്പം നിര്‍മ്മിക്കാന്‍ നിനക്ക് കഴിയും,കഴിയണം.

ബ്രഹ്മ:തീര്‍ച്ചയായും മുത്തച്ഛാ..ആ ശില്പത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിവന്നാല്‍ എന്റെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്.

ശില്പി:(പെട്ടെന്ന്)ഉണ്ണീ…
‌‌‌‌‌‌‌‌‌‌
ബ്രഹ്മ:അതെ മുത്തച്ഛാ..എന്റെ മനസ്സിപ്പോഴും പറയുന്നു എനിക്കത്തരത്തിലൊരു ശില്പത്തിന് രൂപം നകകാന്‍ കഴിയുമെന്ന്.

ശില്പി:നിന്റെ ആഗ്രഹം സഫലമാകട്ടെ.കുട്ടീ,അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാം.

ബ്രഹ്മ:മുത്തച്ഛന്റെ അനുഗ്രഹം മാത്രം മതിയെനിക്ക്.

ശില്പി:അതെപ്പോഴും ഉണ്ണിക്കുണ്ടാവും.എനിക്കുശേഷം എന്റെ പാത പിന്‍തുടരാന്‍ എന്നേക്കാള്‍ സമര്‍ത്ഥനായ എന്റെ ഉണ്ണിയുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
മതി..മതി..എനിക്ക് തൃപ്തിയായി.ഉണ്ണിക്കറിയോ പണ്ടെനിക്കും ഇത്പോലൊരു സ്വപ്നമുണ്ടായിരുന്നു..

ബ്രഹ്മ:മുത്തച്ഛാ..

ശില്പി:അതെ ഉണ്ണി,അന്നദാതാവും കരുണാമയിയുമായ ഭാരതാംബ തന്റെ പ്രിയ പുത്രര്‍ക്ക് അനുഗ്രഹവചസുകള്‍ ചൊരിയുന്ന സുന്ദരരൂപം.പക്ഷെ അതെന്നോ തകര്‍ക്കപ്പെട്ടു.ആ തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് മോചനം നേടാന്‍ ഇന്നുവരെ ഈ മുത്തച്ഛന് കഴിഞ്ഞിട്ടില്ല.
ഞാന്‍ തോറ്റുമടങ്ങിയയിടത്ത് എന്റെ ഉണ്ണി ജയിക്കണം!

(ബ്രഹ്മദത്തന്റെ അനുജന്‍ ഓടിക്കിതച്ചെത്തുന്നു.)

ദേവദത്തന്‍:(പുറത്തുനിന്ന്)മുത്തച്ഛാ..മുത്തച്ഛാ..

ശില്പി:എന്താ..എന്താ…

ദേവ:മുത്തച്ഛനത് മറന്നു..മുത്തച്ഛനത് മറന്നോ?

ശില്പി:-എന്താണ് ദേവാ…

ദേവ:ഇന്നവര്‍ വരും.അതെ ഇന്നവര്‍ വരും..

ബ്രഹ്മ:ദേവാ..നീ ആരുടെ കാര്യമാണിപ്പറയുന്നത്?
(മുത്തച്ഛന് മൗനം)

ദേവ:ഞാന്‍ പറയുന്നതോ,ചേട്ടനുമത് മറന്നു.ആ ശില്പങ്ങള്‍ക്കായി അവരിന്ന് വരും.ശില്പവുമായല്ലാതെ അവര്‍ മടങ്ങില്ല.ഇന്ന് ആഗസ്റ്റ് 15 ആണ്.

ബ്രഹ്മ:ദേവാ…

ദേവ:അതെ ചേട്ടാ..

ശില്പി:-അതെ അവരിന്ന് വരും.

ബ്രഹ്മ:മുത്തച്ഛനാ ശില്പങ്ങള്‍ക്ക് രൂപം കൊടുത്തോ?

ദേവ:ഇല്ല,മുത്തച്ഛനാ പണി തുടങ്ങിയതുപോലുമില്ല.

ശില്പി:-അതെ ഉണ്ണി,ഞാന്‍ ആശില്പങ്ങളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

ദേവ:ഇന്ന് നാം അവരോട് എന്ത് പറയും?

ശില്പി:ഉണ്ണീ..ഞാന്‍ നിസ്സഹായനാണ്.

ദേവ:മുത്തച്ഛന്‍ ഒഴിഞ്ഞുമാറുന്നു.വയ്യങ്കിലെന്തിനേറ്റു?

ശില്പി:അല്ലാതെന്തു ചെയ്യും?നാം ശില്പിമാരല്ലേ?ശില്പങ്ങള്‍ പണിയുക എന്നതല്ലേ നമ്മുടെ കര്‍ത്തവ്യം?

ബ്രഹ്മ:-പിന്നെന്തുകൊണ്ട്…

ശില്പി:ഉണ്ണീ..ആ ശില്പങ്ങള്‍ക്ക് രൂപം നലകാന്‍ കഴിയില്ല.അതെ,ആര്‍ക്കും കഴിയില്ല.

ദേവ:മുത്തച്ഛാ…

ശില്പി:അതെ കുട്ടി,കഴിഞ്ഞ 62 വര്‍ഷങ്ങളായി ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഇന്നുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല.ഇനിയൊരാള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും എനിക്കില്ല.

ദേവ:പക്ഷെ മുത്തച്ഛാ..

ശില്പി:നീ ഭയപ്പെടേണ്ട,അവര്‍ വരട്ടെ…അവര്‍ വരട്ടെ…

ദേവ:-കഴിഞ്ഞ ആഗസ്റ്റ് 15 നും അവര്‍ വന്നു.അവരുടെ ശില്പങ്ങള്‍ കാണാഞ്ഞ് അവര്‍ മുത്തച്ഛനുനേരെ കത്തിയോങ്ങി..

ബ്രഹ്മ:എന്ത്…

ദേവ:അതെ ചേട്ടാ..പിന്നെ,ഞാനൊരുവിധം അവരെ പറഞ്ഞയയ്ക്കുകയായിരുന്നു.ഇന്ന് അവര്‍ അങ്ങനെ മടങ്ങില്ല.

ബ്രഹ്മ:ആര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയാത്ത ആ ശില്പങ്ങള്‍ക്ക് രൂപം നല്‍കാമെന്ന് മുത്തച്ഛനെന്തിന് സമ്മതിച്ചു?

ദേവ:മുത്തച്ഛന്‍ സ്വമനസ്സാലെ സമ്മതിച്ചതല്ല.അവര്‍ മുത്തച്ഛനെക്കൊണ്ട് സമ്മതിച്ചതാണത്രെ..

ശില്പി:അതെ ഉണ്ണി..ഞാന്‍ ഞാന്‍..

(ബ്രഹ്മദത്തന്‍ മുത്തച്ഛനെ അകത്തേക്ക്കൊണ്ടുപോകുന്നു.നിമിഷം.പഥികന്‍ പ്രവേശിക്കുന്നു.അയാള്‍ ആകെ പരവശനാണ്)

ദേവ:നിങ്ങളാരാണ്?

പഥി:(മൗനം)

ദേവ:-നിങ്ങള്‍ക്കെന്താണ് വേണ്ടത്?

പഥി:-(കിതപ്പോടെ)എനിക്ക്..എനിക്ക്..കുറച്ച് വെള്ളം വേണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.ഈ സമയം പഥികന്‍ മുറിയാകെ നോക്കിക്കാണുന്നു.ദേവദത്തന്‍ വെള്ളവുമായി വരുന്നു.പഥികന്‍ വാങ്ങിക്കുടിക്കുന്നു.)

പഥി:ഇതൊരു ശില്പിയുടെ വീടല്ലേ?ഞാനന്വേഷിക്കുകയായിരുന്ന ശില്പിയുടെ വീട്.

ദേവ:-നിങ്ങളന്വേഷിക്കുന്ന ശില്പിയോ?

പഥി:അതെ,എനിക്കാ ശില്പിയെ കണ്ടെത്തണം.അദ്ദേഹത്തെ കണ്ടെത്താനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനീ യാത്ര ആരംഭിച്ചത്.

ദേവ:-നിങ്ങളുദ്ദേശിക്കുന്നത്…

പഥി:-(അത് ശ്രദ്ധിക്കാതെ)അദ്ദേഹത്തെ എനിക്ക് കണ്ടെത്തിയേ കഴിയൂ.അല്ലെങ്കില്‍ ഞാന്‍..എന്റെ നാട്…

ദേവ:എനിക്കൊന്നും മനസ്സിലായില്ല.

പഥി:-പറയൂ,ഇതാ ശില്പിയുടെ വീടല്ലേ…

ദേവ:-ഒരു ശില്പിയുടെ വീടാണ്.പക്ഷെ നിങ്ങള്‍ തേടിവന്ന ശില്പി?

പഥി:-അതെ,അദ്ദേഹത്തെത്തന്നെ.വിരല്‍ത്തുമ്പുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അതുല്യനായ ശില്പി.അദ്ദേഹത്തിന് മാത്രമേ ആ ശില്പങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയൂ.പക്ഷെ അത് പാടില്ല.

(മുത്തച്ഛന്‍ പ്രവേശിക്കുന്നു)

ശില്പി:നീ ഇതുവരെ തേടിനടന്ന ശില്പി ഞാനാണ്..

പഥി:ശില്പീ…ഞാന്‍..ഞാന്‍ വന്നത്..

ശില്പി:എനിക്കറിയാം..ആ ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നു പറയാനല്ലേ..

പഥി:അതെ,ആ ശില്പങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമാകാന്‍ പാടില്ല..

ദേവ:-അതെന്തുകൊണ്ട്?

പഥി:ഇതിനുപുറത്ത് അവര്‍ പൂപ്പന്തലുകള്‍ ഉയര്‍ത്തിത്തുടങ്ങി;ശില്പങ്ങള്‍ കുടിയിരുത്താന്‍.അവരുടെ അനുയായികള്‍ വാളുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്;ഈ ഭൂമിയെ വെട്ടിമുറിക്കുവാന്‍..

ശില്പി:-അയ്യോ…

ദേവ:-സത്യമാണോ നിങ്ങളീപ്പറയുന്നത്?

പഥി:-അതെ.അവര്‍ നമ്മുടെ മണ്ണ് പങ്കുവയ്ക്കാന്‍ കച്ചകെട്ടിനില്‍ക്കുകയാണ്.ഒരിക്കല്‍ വെട്ടിമുറിച്ചതിന് സാക്ഷിയാകേണ്ടിവന്നതിലുള്ള ദു:ഖം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.അതിനുമുന്‍പ്…

ദേവ:അതെന്തൊരു സംഭവമായിരുന്നു..ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത കുടുയൊഴിക്കല്‍..അതിന്റെ മറവില്‍ നടന്ന ലക്ഷക്കണക്കിന് മനുഷ്യക്കുരുതി-

പഥി:അത് വീണ്ടുമിവിടെ ആവര്‍ത്തിക്കാന്‍ പോകുന്നു.ശില്പീ..നിങ്ങളാ ശില്പങ്ങള്‍ അവരെ ഏല്പിക്കരുത്.

ദേവ:അതെ മുത്തച്ഛാ..അത് പാടില്ല.ഭാരത ചരിത്രത്തിന്റെ സുവര്‍ണ്ണത്താളുകളീല്‍ ഒന്നിലേറെ പ്രാവിശ്യം രക്തക്കറ പുരണ്ടു..അതിനി അനുവദിച്ചുകൂടാ..

ശില്പി:ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്കിയിട്ടില്ല.എനിക്കതിന് കഴിയുകയുമില്ല.സംശയിക്കേണ്ട ഞാന്‍ പറയുന്നത് സത്യമാണ്.

പഥി:മതി..മതി..ഞാന്‍ പോകുന്നു.എനിക്ക് ഒത്തിരിക്കര്യങ്ങള്‍ ഇനിയുമുണ്ട് ചെയ്തുതീര്‍ക്കാന്‍..

ശില്പി:ധൈര്യമായി പോകൂ കുട്ടീ..

ദേവ:-അതെ,നിങ്ങളുടെ പിന്നില്‍ എന്നം ഞങ്ങളുണ്ടായിരിക്കും.

(പഥികന്‍ പുറത്തേക്കും മുത്തച്ഛന്‍ അകത്തേക്കും പോകുന്നു.
ദേവദത്തന്‍ അകത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ കാവി വേഷധാരി വരുന്നു)

കാവി:-എവിടെയാ കിഴവന്‍?എന്റെ ശില്പം പൂര്‍ത്തിയായോ?ചോദിച്ചതു കേട്ടില്ലേ?

ദേവ:-കേട്ടു.

കാവി:എന്നിട്ടും മൗനം..?

ദേവ:നിങ്ങള്‍ക്കായി ഒരു ശില്പം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മുത്തച്ഛന്‍ പറഞ്ഞു..

കാവി:-എന്ത്?

ദേവ:-അതെ

കാവി:-എവിടെ അയാള്‍?എനിക്കായി ഒരു ശില്പം സാധ്യമാല്ലെന്നോ?

ദേവ:-ദയവായി നിങ്ങള്‍ ശാന്തനാകൂ.

കാവി:ഇനിയും എന്നെ കബളിപ്പിക്കാമെന്ന് കരുതേണ്ട.എനിക്ക് ഒരു ശില്പം വേണം.-എന്റെ ശില്പം-അതുംകൊണ്ടല്ലാതെ ഞാന്‍ മടങ്ങിപ്പോകില്ല.

ദേവ:-ഞാന്‍ മുത്തച്ഛനോട് പറയാം.

കാവി:-വേഗമായിരിക്കണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.പച്ച വേഷധാരി വരുന്നു.കാവി വേഷധാരി ചാരു കസേരയില്‍ ഇരിക്കുന്നു)

പച്ച:-എടാഹമുക്കേ..എവിടെ നമ്മുടെ ശില്പം? വെക്കം എടുക്ക് ..

(കാവി വസ്ത്രധാരി പെട്ടെന്ന് എണീക്കുന്നു)

പച്ച :-..നിങ്ങളോഎന്താ ഇബിടെ?

കാവി:-ഒരാവിശ്യമുണ്ട്.

പച്ച :-പറയാവുന്നതാണെങ്കില്‍ നമ്മളോട് പറയ്..

കാവി:-എന്റെ ശില്പം വാങ്ങാന്‍..

പച്ച:-ഞമ്മളും അതിന് തന്നെയാ വന്നത് ,ഞമ്മളെ ശില്പം വാങ്ങാന്‍..

62 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ആഗസ്റ്റ് 15 നാണ് ഞമ്മളെ ശില്പത്തിന്റെ പണി തുടങ്ങിയത്.

കാവി:-എന്റെ ശില്പവും പണിയാന്‍ ആരംഭിച്ചിട്ട് 62 വര്‍ഷമായി..

പച്ച:-എന്നിട്ടും ആ ഹമുക്ക് ഒണ്ടാക്കിത്തീര്‍ന്നില്ലേ..

കാവി:-ഇല്ലെന്നാ തോന്നുന്നേ..എന്റെ ശില്പത്തിന്റെ പണിയിലായിരിക്കും അയാളിപ്പോള്‍..

പച്ച:അല്ല,ഞമ്മള ശില്പമായിരിക്കും പണീണത്..മനോഹരമായ മൊഞ്ചുള്ള ഞമ്മന്റെ ശില്പം..

കാവി:-ഇതുവരെ ആരും പണിതിട്ടില്ലാത്ത ,ഇനി ആരും പണിയാത്ത ശില്പമാണ് എന്റേത്..അതിനോട് കിടപിടിക്കാന്‍ ഈ ഭൂമുഖത്ത് മറ്റൊരു ശില്പവുമുണ്ടായിരിക്കുകയില്ല.

പച്ച :-ആ ശെയ്ത്താനെ കാണണില്ലല്ല് .ഞമ്മളെ ശില്പത്തിന്റെ പണിയിലായിരിക്കും..

(വെള്ള വസ്ത്രധാരി പ്രവേശിക്കുന്നു)

വെള്ള:-(പുറത്തുനിന്ന്)ഇവിടെ ആരും ഇല്ലേ..ഇവിടെ ആരും ഇല്ലേ..

കാവി:-നിങ്ങളെന്തിനാണ് വിളിച്ചുകൂവുന്നത്?

പച്ച:-നിങ്ങള്‍ക്കെന്താണ് വേണ്ടത്?

വെള്ള:-ഞാന്‍ എന്റെ ശില്പം വാങ്ങാന്‍ വന്നതാണ്..

കാവി:-നിങ്ങള്‍ക്കും ശില്പം പണിതുതരാമെന്ന് അയാള്‍ പറഞ്ഞോ?

വെള്ള:-പിന്നില്ലേ,62 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ആഗസ്റ്റ് പതിനഞ്ചാം തീയതിയാ എന്റെ ശില്പത്തിന്റെ പണി തുടങ്ങിയത്.

കാവി:-ങ്ങേഅപ്പോള്‍….

പച്ച :-ഞമ്മളെ മൂന്നുപേരുടേയും ശില്പം ഒണ്ടാക്കാന്‍ തുടങ്ങിയത് ഒരു ദെവസമാണല്ലോ..

വെള്ള:-ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വച്ച് ഏറ്റവും മനോഹരമായ ശില്പമാണ് എനിക്കുവേണ്ടി ഉണ്ടാക്കുന്നത്.

പച്ച:-എന്നോടും അങ്ങനെ തന്നെയാ പറഞ്ഞത്.

വെള്ള:-എനിക്കായിരിക്കും ഏറ്റവും നല്ല ശില്പം ഉണ്ടാക്കുന്നത്.

പച്ച:അല്ലന്നേ നമ്മക്കായിരിക്കും

കാവി:-ഏയ് എനിക്കായിരിക്കും

വെള്ള:-നമ്മളെന്തിന് തമ്മില്‍ തര്‍ക്കിക്കുന്നു.നമുക്കയാളെ വിളിച്ചു ചോദിക്കാം..

കാവി:-അതെ ,അങ്ങനെ തന്നെ..

വെള്ള:ഏയ്..ഇവിടെയരുമില്ലേ..ഏയ്

(മുത്തച്ഛന്‍ വരുന്നു.എല്ലാവരുടേയും മുഖത്ത് പ്രതീക്ഷ നിഴലിക്കുന്നു)

വെള്ള:എന്റെ ശില്പം പൂര്‍ത്തിയായോ?

കാവി:-എന്റെ ശില്പം?

പച്ച:-ഞമ്മന്റെ ശില്പം എവിടെ?

വെള്ള:-എന്താ നിങ്ങളൊന്നും മിണ്ടാത്തത്?

ശില്പി:ഞാന്‍..ഞാന്‍..ശില്പം ഇതുവരെ പണിതില്ല.

(എല്ലാവരും ഞെട്ടുന്നു)

പച്ച:അപ്പളേയ് എന്താ നെങ്ങടെ പരിപാടി?ഞമ്മളെ മക്കാറാക്കാനാ

വെള്ള:-മറ്റാരുടേയും ഉണ്ടാക്കിയില്ലെങ്കിലും എന്റെ ശില്പം കിട്ടിയേ തീരൂ..

കാവി:-എനിക്ക് എന്റെ ശില്പം വേണം.

ശില്പി:-എനിക്ക് നിങ്ങള്‍ക്കുവേണ്ടി ശില്പം പണിയാനാവില്ല.അതെ,നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഓരോ ശില്പം പണിയാന്‍ എനിക്ക കഴിയില്ല.

കാവി:-എനിക്കാവശ്യം എന്റെ ശില്പമാണ്..

പച്ച:ഞമ്മക്ക് ആവശ്യം ഞമ്മന്റെ ശില്പമാണ്.

വെള്ള:എനിക്കും എന്റെ ശില്പമാണ് വേണ്ടത്.

കാവി:-ഇവര്‍ക്കൊക്കെ ശില്പം പണിയാമെന്ന് എന്തിനേറ്റു?ഞാനല്ലേ അന്നാദ്യം വന്നത്.

പച്ച;അല്ല,ഞമ്മളാണ്..

വെള്ള:-ഞാനാണ്.

പച്ച:നോക്കിം..നിങ്ങളീ മറ്റേ ബര്‍ത്തമാനം പറയല്ല്,..ങ്ങാ

ശില്പി:-നിങ്ങള്‍ ഒരു പ്രാവിശ്യം കൂടി ക്ഷമിക്കൂ ,അടുത്ത പ്രാവിശ്യം..

കാവി:-അത് സാധ്യമല്ല.

പച്ച:-ഞമ്മക്കും അത് പറ്റൂല..

വെള്ള:-എനിക്ക് എന്റെ ശില്പം ഇപ്പോള്‍ കിട്ടണം.

കാവി:എന്റെ ആരാധനാലയത്തിന്റെ നിര്‍മ്മാണം ഇന്നാണ് നടക്കേണ്ടത്.അത് നടന്നേ പറ്റൂ.

പച്ചഞമ്മള് ഇങ്ങക്ക് രണ്ട് മണിക്കൂറുകൂടി തരാം..വെക്കം ഒണ്ടാക്ക്..

വെള്ള:-രണ്ടുമണിക്കൂറിനകം എനിക്കും കിട്ടണം.

കാവി:-അതെ രണ്ടുമണിക്കൂര്‍ സമയം..ഉം വേഗം ,എന്താ നോക്കി നില്‍ക്കുന്നത്.

ശില്പി:-ഞാന്‍..ഞാന്‍

വെള്ള:-ഉം..പോകൂ..

(മുത്തച്ഛന്‍ അകത്തേക്ക് പോകുന്നു.നിമിഷങ്ങള്‍ കടന്നുപോകുന്നു.ദേവദത്തനും ബ്രഹ്മദത്തനും കൂടി ഒരു കണ്ണാടി ശില്പം കൊണ്ടുവരുന്നു.മുഅത്തച്ഛന്‍ പുറകെ വരുന്നു.)

കാവി:-ഇതെന്താണ്?ഇതൊരു കണ്ണാടി ശില്പമല്ലേ?

വെള്ള:-എന്റെ ശില്പമെവിടെ?

ശില്പി:-ഇതാണ് നിങ്ങളുടെ ശില്പം.നിങ്ങള്‍ക്ക് മൂന്നുപേര്‍ക്കുംകൂടി ഞാനുണ്ടാക്കിയ ശില്പം.-കണ്ണാടി ശില്പം.

മൂന്നുപേരും:-കണ്ണാടി ശില്പമോ? തമാശ പറയാനുള്ള സമയമല്ലിത്.

ശില്പി:-തമാശയല്ല.ഇത ങ്ങിങ്ങളുടേതാണ്‘.അപൂര്‍ണ്ണരായ നിങ്ങള്‍ക്കുവേണ്ടി പൂര്‍ണ്ണതയുള്ള ഓരോ ശില്പങ്ങള്‍ പണിയാന്‍ എനിക്കാവില്ല.

മൂന്നുപേരും:-ഞങ്ങള്‍ അപൂര്‍ണ്ണരെന്നോ?

ശില്പി:-അതെ,സംശയമെങ്കില്‍ ആ കണ്ണാടി ശില്പത്തിലൊന്നു നോക്കൂ..

(അവര്‍ ഓരോരുത്തരായി,അക്ഷമരായി ശില്പത്തിന് മുന്നില്‍ ചെന്ന് നോക്കുന്നു.ലജ്ജിച്ച് തലതാഴ്ത്തി മൂന്നുപേരും പിന്‍വാങ്ങുന്നു.)

ശില്പി:ഇപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമായില്ലേ,നിങ്ങളോരോരുത്തരും അപൂര്‍ണ്ണരാണെന്ന്.അതുകൊണ്ടുതന്നെ നിങ്ങള്‍ക്കുവേണ്ടി ഓരോ ശില്പങ്ങള്‍ സാധ്യമല്ല.

(പഥികന്‍ വതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നു)

ശില്പി:ങ്ആ..പഥികനെത്തി..ഇനി അയാള്‍ സംസാരിക്കട്ടെ.ഞാന്‍ എന്റെ നിലവറയിലേക്ക് ..ശില്പങ്ങളുടെ ഇടയിലേക്ക് മടങ്ങട്ടെ.

(മുത്തച്ഛനും ദേവദത്തനും അകത്തേക്ക് പോകുന്നു)

പഥി:-പ്രിയ സഹോദരരെ,നാം ഓരോരുത്തരും അപൂര്‍ണ്ണന്‍മാരാണ്.നാം ഒത്തുചേരുമ്പോള്‍ പൂര്‍ണ്ണത പ്രാപിക്കുന്നു.

ബ്രഹ്മ:-അതെ,നാം ഒറ്രക്കെട്ടായി നിന്നാല്‍ നമ്മെ ജയിക്കാന്‍ ആര്‍ക്കും കഴിയില്ല.

പഥി:-നമുക്കെല്ലാവര്‍ക്കുംകൂടി ഒരു ശില്പം വേണം.(ബ്രഹ്മദത്തനോട്)ആ ശില്പം നിര്‍മ്മിക്കാന്‍ ഇനി നിങ്ങള്‍ക്കേ കഴിയൂ.നിങ്ങളാ ശില്പം പണിയണം ഞങ്ങള്‍ക്കുവേണ്ടി..

കാവി:-അതെ,ഞാന്‍ സത്യം ചെയ്യുന്നു..എന്റെ അസ്ഥികള്‍കൊണ്ട് ഞാനാ ശില്പത്തിന് ബലമേകും.

വെള്ള:-എന്റെ ശരീരം കൊണ്ട് ഞാനതിന് പൂര്‍ണ്ണത നല്‍കും.

പച്ച:ഞമ്മളെ രക്തംകൊണ്ട് ഞമ്മളതിന് ജീവന്‍ നല്‍കും.

പഥി:-വരൂആ അതുല്യമായ ശില്പത്തിനുവേണ്ടി നമുക്കൊന്നിക്കാം.– ‌കര്‍ട്ടന്‍അപൂര്‍ണ്ണ ശില്പങ്ങള്‍ ‌(നാടകം)

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഒരു നാടകം പ്രസിദ്ധീകരിക്കുകയാണ്.
16 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയതാണ്.ഇത് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ vidushakan1@gmail.com എന്ന ഈമെയിലില്‍ അറിയിക്കാന്‍ അപേക്ഷ.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌—————————————————————————–

കഥാപാത്രങ്ങള്‍

മുത്തച്ഛന്‍

ബ്രഹ്മദത്തന്‍

ദേവദത്തന്‍

കാവിവേഷധാരി

പച്ചവേഷധരി

വെള്ളവേഷധാരി

പഥികന്‍

—————————————————————————————-

രംഗം-1

(ഒരു പഴയ ബംഗ്ലാവിന്റെ പൂമുഖമാണ് രംഗം.രംഗത്ത് ഇടതുവശത്തയി ഒരു ചാരുകസേര കാണാം.കസേരയില്‍ വയസ്സനായ ശില്പി(മുത്തച്ചന്‍)ചാഞ്ഞുകിടക്കുന്നു.എന്തോ ആലോചനയിലാണ്.നിമിഷം.ബ്രഹ്മദത്തന്‍ അകത്തുനിന്നും വരുന്നു.)

ബ്രഹ്മ:-മുത്തച്ഛാ.. മുത്തച്ഛാ…

ശില്പി:എന്താ കുഞ്ഞേ..

ബ്രഹ്മ:മുത്തച്ഛന്‍ എന്തോ വല്യ ആലോചനയിലാണെന്ന് തോന്നുന്നു?

ശില്പി:ങ്ങ്ഹാ..ഇനി ചിലപ്പോ ആലോചനകള്‍ക്കൊന്നും സമയം കിട്ടിയില്ലെങ്കിലോ..ജീവിതമല്ലേ,അതിനൊരു പളുങ്കുപാത്രത്തിന്റെ വിലയേയുള്ളൂ.എപ്പോള്‍ വേണമെങ്കിലും നിലത്തുവീണ് പൊട്ടിത്തകരാവുന്നതാണ്.

ബ്രഹ്മ:ഓ തത്വശാസ്ത്രം?

ശില്പി:-ജീവിതത്തിന്റെ സായാഹ്നമാകുമ്പോള്‍ എല്ലാവരും വല്യ തത്വചിന്തകന്മാരായിത്തീരും.

ബ്രഹ്മ:ആന്തരാര്‍ത്ഥങ്ങളുടെ ആഡംബരങ്ങള്‍കൊണ്ട് മരണത്തെ ജയിക്കമെന്ന വ്യാമോഹം..

ശില്പി:നിന്റെ വ്യാഖ്യാനം നന്നായി.ങ്ങ്ഹാ..പിന്നെ നിന്റെ ശില്പത്തിന്റെ പണി ഏതുവരെയായി?

ബ്രഹ്മ:പുരോഗമിക്കുന്നു.പക്ഷെ മുത്തച്ഛാ…

ശില്പി:പൂര്‍ണ്ണതയിലെത്തുമെന്ന വിശ്വാസം നിനക്കില്ല എന്നല്ലേ പറയാന്‍ വന്നത്?

ബ്രഹ്മ:-അതെ മുത്തച്ഛാ..

ശില്പി:പക്വതയുള്ള ഒരു മനസ്സിന് മാത്രമേ പൂര്‍ണ്ണതയുള്ള ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കാനാവൂ.

ബ്രഹ്മ:അതിന് ഞാനെന്താണ് വേണ്ടത് മുത്തച്ഛാ..

ശില്പി:ഒറ്റവാക്കിലുള്ള ഒരു പരിഹാരം ഈ മുത്തച്ഛന്റെ കയ്യിലിലുണ്ണീ..കാത്തിരിക്കുക,കാലം നിന്നെ പൂര്‍ണ്ണനാക്കും.

ബ്രഹ്മ:-അതുവരെ എന്റെ ശില്പം അപൂര്‍ണ്ണാവസ്ഥയില്‍ തുടരണമെന്നോ..

ശില്പി:അതെ.ശില്പിക്ക് ഒരു തപസ്യയാണ്,ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കുക എന്നത്.ചിലപ്പോള്‍ അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേയ്ക്കാം..എങ്കിലും നമ്മള്‍ ക്ഷമയോടെ കാത്തിരുന്നേ പറ്റൂ..

ബ്രഹ്മ:മുത്തച്ഛന്‍ കണ്ടോ എന്റെ ആ അപൂര്‍ണ്ണ ശില്പം?

ശില്പി:ഞാന്‍ കണ്ടു.എനിക്കത് ഇഷ്ടപ്പെട്ടു.നീ അത് സാവധാനം പൂര്‍ത്തിയാക്കുക.ഭാരതാംബയുടെ ചൈതന്യത്തെയല്ലേ അതിലാവാഹിക്കാന്‍ നീ ശ്രമിച്ചിരിക്കുന്നത്.

ബ്രഹ്മ:അതെ,ഭാരതാംബയുടെ പുതിയൊരു ശില്പം,അതാണെന്റെ സ്വപ്നം.പക്ഷെ മുത്തച്ഛാ..ആ ശില്പത്തിന്റെ മുഖത്തെ ദൈന്യത..ആ പേടിച്ചരണ്ട മിഴികള്‍.. ദാഹംകൊണ്ട് വിടര്‍ന്ന ആ ചുണ്ടുകള്‍..ഈ രൂപം ഒരിക്കലും എന്റെ മനസ്സിലുണ്ടായിരുന്നില്ല.പക്ഷെ എങ്ങിനെയോ…ഞാന്‍ കുറേ നാളായി അവ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു..പുഞ്ചിരി തൂകിനില്‍ക്കുന്ന നിത്യസ്വരൂപിണിയായ ഭാരതാബ-അതാണെന്റെ ലക്ഷ്യം.

ശില്പി:-എത്ര സുന്ദരമായ ലക്ഷ്യം!ഉണ്ണീ..അത്തരത്തിലൊരു ശില്പം നിര്‍മ്മിക്കാന്‍ നിനക്ക് കഴിയും,കഴിയണം.

ബ്രഹ്മ:തീര്‍ച്ചയായും മുത്തച്ഛാ..ആ ശില്പത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിവന്നാല്‍ എന്റെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്.

ശില്പി:(പെട്ടെന്ന്)ഉണ്ണീ…
‌‌‌‌‌‌‌‌‌‌
ബ്രഹ്മ:അതെ മുത്തച്ഛാ..എന്റെ മനസ്സിപ്പോഴും പറയുന്നു എനിക്കത്തരത്തിലൊരു ശില്പത്തിന് രൂപം നകകാന്‍ കഴിയുമെന്ന്.

ശില്പി:നിന്റെ ആഗ്രഹം സഫലമാകട്ടെ.കുട്ടീ,അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാം.

ബ്രഹ്മ:മുത്തച്ഛന്റെ അനുഗ്രഹം മാത്രം മതിയെനിക്ക്.

ശില്പി:അതെപ്പോഴും ഉണ്ണിക്കുണ്ടാവും.എനിക്കുശേഷം എന്റെ പാത പിന്‍തുടരാന്‍ എന്നേക്കാള്‍ സമര്‍ത്ഥനായ എന്റെ ഉണ്ണിയുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
മതി..മതി..എനിക്ക് തൃപ്തിയായി.ഉണ്ണിക്കറിയോ പണ്ടെനിക്കും ഇത്പോലൊരു സ്വപ്നമുണ്ടായിരുന്നു..

ബ്രഹ്മ:മുത്തച്ഛാ..

ശില്പി:അതെ ഉണ്ണി,അന്നദാതാവും കരുണാമയിയുമായ ഭാരതാംബ തന്റെ പ്രിയ പുത്രര്‍ക്ക് അനുഗ്രഹവചസുകള്‍ ചൊരിയുന്ന സുന്ദരരൂപം.പക്ഷെ അതെന്നോ തകര്‍ക്കപ്പെട്ടു.ആ തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് മോചനം നേടാന്‍ ഇന്നുവരെ ഈ മുത്തച്ഛന് കഴിഞ്ഞിട്ടില്ല.
ഞാന്‍ തോറ്റുമടങ്ങിയയിടത്ത് എന്റെ ഉണ്ണി ജയിക്കണം!

(ബ്രഹ്മദത്തന്റെ അനുജന്‍ ഓടിക്കിതച്ചെത്തുന്നു.)

ദേവദത്തന്‍:(പുറത്തുനിന്ന്)മുത്തച്ഛാ..മുത്തച്ഛാ..

ശില്പി:എന്താ..എന്താ…

ദേവ:മുത്തച്ഛനത് മറന്നു..മുത്തച്ഛനത് മറന്നോ?

ശില്പി:-എന്താണ് ദേവാ…

ദേവ:ഇന്നവര്‍ വരും.അതെ ഇന്നവര്‍ വരും..

ബ്രഹ്മ:ദേവാ..നീ ആരുടെ കാര്യമാണിപ്പറയുന്നത്?
(മുത്തച്ഛന് മൗനം)

ദേവ:ഞാന്‍ പറയുന്നതോ,ചേട്ടനുമത് മറന്നു.ആ ശില്പങ്ങള്‍ക്കായി അവരിന്ന് വരും.ശില്പവുമായല്ലാതെ അവര്‍ മടങ്ങില്ല.ഇന്ന് ആഗസ്റ്റ് 15 ആണ്.

ബ്രഹ്മ:ദേവാ…

ദേവ:അതെ ചേട്ടാ..

ശില്പി:-അതെ അവരിന്ന് വരും.

ബ്രഹ്മ:മുത്തച്ഛനാ ശില്പങ്ങള്‍ക്ക് രൂപം കൊടുത്തോ?

ദേവ:ഇല്ല,മുത്തച്ഛനാ പണി തുടങ്ങിയതുപോലുമില്ല.

ശില്പി:-അതെ ഉണ്ണി,ഞാന്‍ ആശില്പങ്ങളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

ദേവ:ഇന്ന് നാം അവരോട് എന്ത് പറയും?

ശില്പി:ഉണ്ണീ..ഞാന്‍ നിസ്സഹായനാണ്.

ദേവ:മുത്തച്ഛന്‍ ഒഴിഞ്ഞുമാറുന്നു.വയ്യങ്കിലെന്തിനേറ്റു?

ശില്പി:അല്ലാതെന്തു ചെയ്യും?നാം ശില്പിമാരല്ലേ?ശില്പങ്ങള്‍ പണിയുക എന്നതല്ലേ നമ്മുടെ കര്‍ത്തവ്യം?

ബ്രഹ്മ:-പിന്നെന്തുകൊണ്ട്…

ശില്പി:ഉണ്ണീ..ആ ശില്പങ്ങള്‍ക്ക് രൂപം നലകാന്‍ കഴിയില്ല.അതെ,ആര്‍ക്കും കഴിയില്ല.

ദേവ:മുത്തച്ഛാ…

ശില്പി:അതെ കുട്ടി,കഴിഞ്ഞ 62 വര്‍ഷങ്ങളായി ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഇന്നുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല.ഇനിയൊരാള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും എനിക്കില്ല.

ദേവ:പക്ഷെ മുത്തച്ഛാ..

ശില്പി:നീ ഭയപ്പെടേണ്ട,അവര്‍ വരട്ടെ…അവര്‍ വരട്ടെ…

ദേവ:-കഴിഞ്ഞ ആഗസ്റ്റ് 15 നും അവര്‍ വന്നു.അവരുടെ ശില്പങ്ങള്‍ കാണാഞ്ഞ് അവര്‍ മുത്തച്ഛനുനേരെ കത്തിയോങ്ങി..

ബ്രഹ്മ:എന്ത്…

ദേവ:അതെ ചേട്ടാ..പിന്നെ,ഞാനൊരുവിധം അവരെ പറഞ്ഞയയ്ക്കുകയായിരുന്നു.ഇന്ന് അവര്‍ അങ്ങനെ മടങ്ങില്ല.

ബ്രഹ്മ:ആര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയാത്ത ആ ശില്പങ്ങള്‍ക്ക് രൂപം നല്‍കാമെന്ന് മുത്തച്ഛനെന്തിന് സമ്മതിച്ചു?

ദേവ:മുത്തച്ഛന്‍ സ്വമനസ്സാലെ സമ്മതിച്ചതല്ല.അവര്‍ മുത്തച്ഛനെക്കൊണ്ട് സമ്മതിച്ചതാണത്രെ..

ശില്പി:അതെ ഉണ്ണി..ഞാന്‍ ഞാന്‍..

(ബ്രഹ്മദത്തന്‍ മുത്തച്ഛനെ അകത്തേക്ക്കൊണ്ടുപോകുന്നു.നിമിഷം.പഥികന്‍ പ്രവേശിക്കുന്നു.അയാള്‍ ആകെ പരവശനാണ്)

ദേവ:നിങ്ങളാരാണ്?

പഥി:(മൗനം)

ദേവ:-നിങ്ങള്‍ക്കെന്താണ് വേണ്ടത്?

പഥി:-(കിതപ്പോടെ)എനിക്ക്..എനിക്ക്..കുറച്ച് വെള്ളം വേണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.ഈ സമയം പഥികന്‍ മുറിയാകെ നോക്കിക്കാണുന്നു.ദേവദത്തന്‍ വെള്ളവുമായി വരുന്നു.പഥികന്‍ വാങ്ങിക്കുടിക്കുന്നു.)

പഥി:ഇതൊരു ശില്പിയുടെ വീടല്ലേ?ഞാനന്വേഷിക്കുകയായിരുന്ന ശില്പിയുടെ വീട്.

ദേവ:-നിങ്ങളന്വേഷിക്കുന്ന ശില്പിയോ?

പഥി:അതെ,എനിക്കാ ശില്പിയെ കണ്ടെത്തണം.അദ്ദേഹത്തെ കണ്ടെത്താനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനീ യാത്ര ആരംഭിച്ചത്.

ദേവ:-നിങ്ങളുദ്ദേശിക്കുന്നത്…

പഥി:-(അത് ശ്രദ്ധിക്കാതെ)അദ്ദേഹത്തെ എനിക്ക് കണ്ടെത്തിയേ കഴിയൂ.അല്ലെങ്കില്‍ ഞാന്‍..എന്റെ നാട്…

ദേവ:എനിക്കൊന്നും മനസ്സിലായില്ല.

പഥി:-പറയൂ,ഇതാ ശില്പിയുടെ വീടല്ലേ…

ദേവ:-ഒരു ശില്പിയുടെ വീടാണ്.പക്ഷെ നിങ്ങള്‍ തേടിവന്ന ശില്പി?

പഥി:-അതെ,അദ്ദേഹത്തെത്തന്നെ.വിരല്‍ത്തുമ്പുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അതുല്യനായ ശില്പി.അദ്ദേഹത്തിന് മാത്രമേ ആ ശില്പങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയൂ.പക്ഷെ അത് പാടില്ല.

(മുത്തച്ഛന്‍ പ്രവേശിക്കുന്നു)

ശില്പി:നീ ഇതുവരെ തേടിനടന്ന ശില്പി ഞാനാണ്..

പഥി:ശില്പീ…ഞാന്‍..ഞാന്‍ വന്നത്..

ശില്പി:എനിക്കറിയാം..ആ ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നു പറയാനല്ലേ..

പഥി:അതെ,ആ ശില്പങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമാകാന്‍ പാടില്ല..

ദേവ:-അതെന്തുകൊണ്ട്?

പഥി:ഇതിനുപുറത്ത് അവര്‍ പൂപ്പന്തലുകള്‍ ഉയര്‍ത്തിത്തുടങ്ങി;ശില്പങ്ങള്‍ കുടിയിരുത്താന്‍.അവരുടെ അനുയായികള്‍ വാളുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്;ഈ ഭൂമിയെ വെട്ടിമുറിക്കുവാന്‍..

ശില്പി:-അയ്യോ…

ദേവ:-സത്യമാണോ നിങ്ങളീപ്പറയുന്നത്?

പഥി:-അതെ.അവര്‍ നമ്മുടെ മണ്ണ് പങ്കുവയ്ക്കാന്‍ കച്ചകെട്ടിനില്‍ക്കുകയാണ്.ഒരിക്കല്‍ വെട്ടിമുറിച്ചതിന് സാക്ഷിയാകേണ്ടിവന്നതിലുള്ള ദു:ഖം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.അതിനുമുന്‍പ്…

ദേവ:അതെന്തൊരു സംഭവമായിരുന്നു..ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത കുടുയൊഴിക്കല്‍..അതിന്റെ മറവില്‍ നടന്ന ലക്ഷക്കണക്കിന് മനുഷ്യക്കുരുതി-

പഥി:അത് വീണ്ടുമിവിടെ ആവര്‍ത്തിക്കാന്‍ പോകുന്നു.ശില്പീ..നിങ്ങളാ ശില്പങ്ങള്‍ അവരെ ഏല്പിക്കരുത്.

ദേവ:അതെ മുത്തച്ഛാ..അത് പാടില്ല.ഭാരത ചരിത്രത്തിന്റെ സുവര്‍ണ്ണത്താളുകളീല്‍ ഒന്നിലേറെ പ്രാവിശ്യം രക്തക്കറ പുരണ്ടു..അതിനി അനുവദിച്ചുകൂടാ..

ശില്പി:ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്കിയിട്ടില്ല.എനിക്കതിന് കഴിയുകയുമില്ല.സംശയിക്കേണ്ട ഞാന്‍ പറയുന്നത് സത്യമാണ്.

പഥി:മതി..മതി..ഞാന്‍ പോകുന്നു.എനിക്ക് ഒത്തിരിക്കര്യങ്ങള്‍ ഇനിയുമുണ്ട് ചെയ്തുതീര്‍ക്കാന്‍..

ശില്പി:ധൈര്യമായി പോകൂ കുട്ടീ..

ദേവ:-അതെ,നിങ്ങളുടെ പിന്നില്‍ എന്നം ഞങ്ങളുണ്ടായിരിക്കും.

(പഥികന്‍ പുറത്തേക്കും മുത്തച്ഛന്‍ അകത്തേക്കും പോകുന്നു.
ദേവദത്തന്‍ അകത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ കാവി വേഷധാരി വരുന്നു)

കാവി:-എവിടെയാ കിഴവന്‍?എന്റെ ശില്പം പൂര്‍ത്തിയായോ?ചോദിച്ചതു കേട്ടില്ലേ?

ദേവ:-കേട്ടു.

കാവി:എന്നിട്ടും മൗനം..?

ദേവ:നിങ്ങള്‍ക്കായി ഒരു ശില്പം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മുത്തച്ഛന്‍ പറഞ്ഞു..

കാവി:-എന്ത്?

ദേവ:-അതെ

കാവി:-എവിടെ അയാള്‍?എനിക്കായി ഒരു ശില്പം സാധ്യമാല്ലെന്നോ?

ദേവ:-ദയവായി നിങ്ങള്‍ ശാന്തനാകൂ.

കാവി:ഇനിയും എന്നെ കബളിപ്പിക്കാമെന്ന് കരുതേണ്ട.എനിക്ക് ഒരു ശില്പം വേണം.-എന്റെ ശില്പം-അതുംകൊണ്ടല്ലാതെ ഞാന്‍ മടങ്ങിപ്പോകില്ല.

ദേവ:-ഞാന്‍ മുത്തച്ഛനോട് പറയാം.

കാവി:-വേഗമായിരിക്കണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.പച്ച വേഷധാരി വരുന്നു.കാവി വേഷധാരി ചാരു കസേരയില്‍ ഇരിക്കുന്നു.)

(തുടരും)

പിണറായിയ്ക്കെതിരെ നനഞ്ഞ പടക്കവുമായി കോണ്‍ഗ്രസ്സ്…

ഇലക്ഷന്‍ അടുക്കുമ്പോള്‍ ചില തരികിടകളുമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ സജീവമാകും.
ഇത്തവണയും പതിവ് തെറ്റിച്ചില്ല…
ലാവ് ലിനും സി.ബി.ഐ യുമായി പണി തുടങ്ങിക്കഴിഞ്ഞു..
അണികള്‍ക്ക് വലിയ സന്തോഷം..പറഞ്ഞു നടക്കാന്‍ ഒരു വിഷയം കിട്ടി..
ഇതെങ്കിലും കിട്ടിയില്ലായിരുന്നെങ്കില്‍……..അതാലോചിക്കാനേ വയ്യ.

അണികള്‍ അലറിമൊഴിഞ്ഞു-ലാവ് ലിന്‍ നീണാള്‍ വാഴട്ടെ…!

ചാണ്ടിപ്രഭൃതികള്‍ പറയുന്നത് ഏറ്റുപറയുന്നവര്‍ ചില വസ്തുതകള്‍ കൂടി അറിഞ്ഞിരിക്കണം…

ഈ കേസ് പൊന്തി വന്നതെപ്പോഴാണ്?

ആന്റണിയുടെ കാലത്ത്.

വെറുതെ പൊങ്ങിയതാണോ?

അല്ല.

പിന്നെ?

പൊക്കിയെടുത്തതാണ്.

എപ്പോള്‍?

വയനാട് നടന്ന സമരത്തെ ആന്റണിയുടെ പോലീസ് ക്രൂരമായി നേരിട്ടുവെല്ലോ..മുന്‍ മന്ത്രി ശിവദാസമേനോനൊക്കെ ഭീകരമര്‍ദ്ദനത്തിന് വിധേയരായി.ജനവികാരം സര്‍ക്കാരിനെതിരെ തിരിയുന്നു എന്നു കണ്ടപ്പോള്‍ ആന്റണി പ്രയോഗിച്ച പൂഴിക്കടകനാണ് -ലാവ് ലിന്റെ വിജിലന്‍സ് അന്വേഷണം!

എന്നിട്ട്?

വിനീത വിധേയരായ വിജിലന്‍സുകാര്‍ തിരിച്ചും മറിച്ചും നോക്കിയിട്ടും പിണറായിക്കെതിരെ ഒന്നും കണ്ടെത്താനായില്ല.അതവിടെ ഒടുങ്ങി..

പിന്നീട് അടുത്ത ഇലക്ഷന്‍ വന്നപ്പോള്‍-

‘ലാവ് ലിന്‍ സി.ബി.ഐ യ്ക്ക് വിടുന്നു’
അവര്‍ പരിശോധിച്ചു..
ഇതില്‍ കൂടുതല്‍ അന്വേഷിക്കാനൊന്നുമില്ല.വിജിലന്‍സ് നന്നായി പണിയെടുത്തിരിക്കുന്നു.
അതുകൊണ്ട്…..

കോണ്‍ഗ്രസ്സ് ഇനിയെന്തുചെയ്യും?

അപ്പോള്‍ അതാ വരുന്നു ഒരു പൊതുതാല്പര്യ(?)ഹര്‍ജി…
കോടതിയ്ക്ക് ഹരമായി..
ഉത്തരവിട്ടു,സി.ബി.ഐ അന്വേഷണത്തിന്-

അന്വേഷണം കുറേക്കാലമായി പൊടിപൊടിക്കുന്നു…

2
—–

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു…
കോണ്‍ഗ്രസ്സുകാര്‍ സടകുടഞ്ഞെണീറ്റു..

വയലാര്‍ രവിക്ക് കിട്ടിയ കേന്ദ്ര ഏജന്‍സിയിടെ റിപ്പോര്‍ട്ട് (കോണ്‍ഗ്രസ്സിന് കേരളത്തിലെ ഒരു മണ്ഡലവും 100% സുരക്ഷിതമല്ല.)ചെന്നിത്തലക്കൂട്ടത്തെ ദു:ഖത്തിലാഴ്ത്തി..(വിശദവിവരങ്ങള്‍ക്ക് എന്റെ പഴയ പോസ് റ്റ് കാണുക)

കുത്തിയിരുന്ന് പോംവഴി ആലോചിച്ചു…

ഒടുവില്‍-

കേന്ദ്രം കനിഞ്ഞു…

സി.ബി.ഐ യെക്കൊണ്ട് ചിലതൊക്കെ ഒപ്പിച്ചു…
ആ നാടകമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്..

നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭായോഗം ചര്‍ച്ചചെയ്തെടുത്ത തീരുമാനമാണ് ഇപ്പോള്‍ അന്വേഷണവിധേയമായിരിക്കുന്നത്.

ശരിക്കുപറഞ്ഞാല്‍ ഒന്നാം പ്രതി നായനാരും രണ്ടാംപ്രതി അന്നത്തെ ധനമന്ത്രി ശിവദാസമേനോനുമാണ്.
അവരെയൊക്കെ ഒഴിവാക്കിയിട്ട് പിണറായിയെമാത്രം ഫോക്കസ്സു ചെയ്യുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യംമാത്രമാണുള്ളത് എന്നുപറഞ്ഞാല്‍ അതൊരു സത്യംമാത്രമാണ്!

കോത്താഴത്തുകാരന്റെ പിന്‍വാക്ക്-കേരളത്തിലെ കേണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ പഴയ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം കാണുന്നു….

ബ്ലോഗര്‍മാര്‍ ആത്മസംയമനം പാലിക്കുകയും പരസ്പര ബഹുമാനം നിലനിര്‍ത്തുകയും വേണം…

    ശ്രീ.ബെര്‍ളിയുടെ പുതിയ പോസ്ററിനിട്ട കമന്റ് ഇവിടെ കൊടുക്കുന്നു..
    ——————————————————————-

കൂട്ടത്തിന് സംഭവിച്ച ഗതികേട് ഇവിടെയും ആവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു.(അവിടെ കാക്കയുടേയും പൂച്ചയുടേയും പേരു സ്വീകരിച്ചുകൊണ്ട് ചേരിതിരിഞ്ഞ് തെറി വിളിയാണ് മാസങ്ങളായി…!കഷ്ടം!)

പരസ്പര ബഹുമാനം എന്ന ഉത്തമഗുണം ബ്ലോഗര്‍മാര്‍ക്കിടയില്‍ കാണാനില്ല..

പലരും തികച്ചും ബാലിശമായും അപക്വമായും കാര്യങ്ങളില്‍ ഇടപെടുന്നു..
സഹിഷ്ണുത കണികാണാനില്ല..

എനിക്ക് ഈയിടെ ഒരു ദുരനുഭവം ഉണ്ടായി..
‘വിദൂഷകന്‍’ എന്ന പേരില്‍ ബ്ലോഗിംങ്ങ് നടത്തുന്ന ഒരു ബ്ലോഗറെ ബൂലോകത്ത് കാണുകയുണ്ടായി..അതേക്കുറിച്ച് ഞാനൊരു പോസ്റ്റിട്ടു..
ഒരു നേരമ്പോക്ക് അത്രയേ ഉദ്ദേശിച്ചുള്ളൂ..
പുള്ളി കയറിയങ്ങ് ചൂടായി..
മൃഗമെന്നൊക്കെ വിളിച്ച് കലിതുള്ളിനില്‍ക്കുകയാണ്…

അയാള്‍ക്കും എനിക്കും ബ്ലോഗാന്‍ സ്വാതന്ത്യമുണ്ട്.അത് ഏത് പേരിലും ആകാം..
വിദൂഷകന്‍ എന്ന പേരില്‍ ആര്‍ക്കുമെഴുതാം..
ഇവിടെ എന്തു കൊപ്പിറൈറ്റ്?

നര്‍മ്മം തിരിച്ചറിയാന്‍ കഴിയാതായാല്‍ എന്തുചെയ്യും?

അപരനായ വിദൂഷകനോട് എനിക്ക് പരാതിയൊന്നുമില്ല..
സംയമനത്തോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമേയുള്ളൂ…

ആരും ആരെക്കാളും വലുതുമല്ല,ചെറുതുമല്ല..!

ഗൂഗിളും വേഡ്പ്രസ്സും മറ്റും നല്‍കുന്ന സൗജന്യം ഗുണപരമായി ഉപയോഗിക്കാന്‍ എല്ലാ ബ്ലോഗര്‍മാരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ബര്‍ളിയുടെ പോസ്ററ് വായിച്ചപ്പോള്‍ ഇത്രയും ഇവിടെ കുറിക്കണമെന്ന് തോന്നിയെന്നുമാത്രം..

രംഗം-1, ഞണ്ട് പ്രദര്‍ശനം ( ചാണ്ടിയും സുന്ദരക്കുട്ടനും വയലാര്‍ രവിയെ ഒതുക്കാന്‍ ശ്രമിക്കുന്നു…)

തിരുവനന്തപുരത്ത് ‘നര്‍മ്മകൈരളി’ മാസംതോറും ചിരിയരങ്ങ് സംഘടിപ്പിക്കാറുണ്ട്..
പത്രത്തില്‍ ഒരറിയിപ്പ് മാത്രം കൊടുക്കും…
വി.ജെ.റ്റി. ഹാളിനുമുന്‍പില്‍ ഒരു ബാനര്‍ വലിച്ചുകെട്ടും.(മിക്കവാറും ചിരിയരങ്ങ് അവിടെയാണ് നടക്കുന്നത്‌‌)
മറ്റ് പരസ്യങ്ങളൊന്നുമില്ല..
പക്ഷെ 5 മണിക്ക് ഹാള്‍ നിറഞ്ഞുകവിയും.(6 മണിക്കാണ് പ്രോഗ്രാം)!

നര്‍മ്മകൈരളിയെ പരിചയപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം.
അവിടെ അവതരിപ്പിച്ച ഒരു നര്‍മ്മം നിങ്ങളുമായി പങ്കു വയ്ക്കുന്നു..(കൃഷ്ണ പൂജപ്പുര പറഞ്ഞതാണെന്ന് തോന്നുന്നു)

അഖില ലോക ഞണ്ട് മത്സരം നടക്കുകയാണ്.വിവിധ രാജ്യക്കാര്‍ ഞണ്ടുകളുമായി വന്നിട്ടുണ്ട്.
പ്രദര്‍ശനം തുടങ്ങി..

സന്ദര്‍ശകരുടെ തിക്കും തിരക്കും..
അവര്‍ ഓരോ രാജ്യത്തിന്റേയും സ് റ്റാളിനരികില്‍ ചെല്ലുന്നു…
അവിടെയുള്ളവര്‍ ആ ഞണ്ടിനത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുന്നു..
മുകളില്‍ മൂടിയുള്ള വലിയ ജാറുകളിലാണ് ഞണ്ടുകളെ ഇട്ടിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ഞണ്ടുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു..
അവിടെ വച്ചിരുന്ന ജാറിന് അടപ്പുണ്ടായിരുന്നില്ല.
അത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി..
അവര്‍ അധികൃതരോട് അതിന്റെ കാരണം തിരക്കി.

അവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്.-ആ ഞണ്ടുകള്‍ കേരളീയരുടെ സംസ്കാരമുള്ളവയാണ്.ജാറില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഏതെങ്കിലും ഞണ്ട് ശ്രമിച്ചാല്‍ ബാക്കിയുള്ളവ അതിനെ പിടിച്ച് താഴത്തിട്ടോളും.അതിനാല്‍ മൂടി ആവശ്യമില്ല.!

ഈ അടുത്ത സമയത്ത് ചാണ്ടിയും ചെന്നിത്തലയനും മേല്പ്പറഞ്ഞ കഥ അരങ്ങത്ത് ആടിത്തിമിര്‍ക്കാന്‍ തീരുമാനിക്കുകയുണ്ടായി..

കേരളത്തിലെ ഒരു ലോക സഭാമണ്ഡലവും സുരക്ഷിതമല്ല(യു.ഡി.എഫിന്) എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തുകയുണ്ടായി..
ആ വാര്‍ത്ത വയലാര്‍ രവിയെ ഞെട്ടിച്ചു..
ഇപ്പോഴത്തെ സുഖങ്ങള്‍ എങ്ങനെ കൈവിടും..
നാടുചുറ്റി വിടുവായത്തവും പറഞ്ഞുള്ള ജീവിതം എന്ത് സുഖമാണ്…എന്ത് സുഖമാണീ …..

എന്തെങ്കിലും സ്ഥാനമില്ലതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണിപ്പോള്‍-
കേരളത്തില്‍ താല്പര്യമില്ല..
മുഴുവന്‍ പാരകളാണ്..

അദ്ദേഹം കുത്തിയിരുന്ന് ചിന്തിച്ചു..
എന്താ വഴി…
ഒടുവില്‍ ന്യൂട്ടന്റെ ആപ്പിള്‍ തലയില്‍ പതിച്ചു…

രാജ്യ സഭാസീറ്റ് മതി.
അതാകുമ്പോള്‍ വലിയ റിസ്കില്ല..
നേരെ വിട്ടു പുരട്ചി തലൈവി സോണിയാ മാമിന്റെ അടുത്തേക്ക്…
സങ്കടം ബോധിപ്പിച്ചു..ഡല്‍ഹിയില്‍ താനില്ലാത്ത അവസ്ഥ പറഞ്ഞ് പേടിപ്പിച്ചു..
മങ്കമ്മാള്‍ അലിഞ്ഞു…
‘ശരി നോക്കാം’

വയലാര്‍ജി ആശ്വാസത്തോടെ ഹോം പൂകി..

പിറ്റേന്നത്തെ പത്രത്തില്‍-
‘രാജ്യ സഭാ സീറ്റിന് മാണി അവകാശം ഉന്നയിച്ചിരിക്കുന്നു..’

വയലാര്‍ജി വീണ്ടും വിഷമാവസ്ഥയില്‍…
ഒരു പ്രസ്താവനയിറക്കി-
‘ആ സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്(തന്റേതാണ് എന്ന് തര്‍ജ്ജുമ).’

അടുത്തനാള്‍ ചാണ്ടി-

‘മാണിയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്’..

വയലാര്‍ജി ഇനിയെന്തു ചെയ്യും?
തന്നെ ഒതുക്കാന്‍ ചാണ്ടിയും സുന്ദരക്കുട്ടനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ഉള്‍വിളിയുണ്ടായി…

നമുക്കാ ഞണ്ട് പ്രദര്‍ശനം വീണ്ടും കാണാം..

വിദൂഷകവചനം-ശ്രീകൃഷ്ണന്റെ കുലം മുടിഞ്ഞതെങ്ങനെയെന്ന് ഓര്‍ത്തുകൊള്‍വിന്‍….

ഇത് ഇഷ്ടായോ..?
(polls)