കൂതറകള്‍ സ്വര്‍ണ്ണക്കടകള്‍ക്കു വേണ്ടി മാറും മൂടും കുലുക്കുമ്പോള്‍ നഷ്ടമാകുന്നത്….

സ്വര്‍ണ്ണക്കട നടത്തുകയാണ് ഏറ്റവും പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു വഴി…

ലാഭം നൂറുമേനി എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്…
മാറ്റ് 100ഉം 101 ഉം ഒക്കെ പറയും ..
വില്‍ക്കാന്‍ ചെല്ലുമ്പോളാണ് രസം …

വാങ്ങിയെടുത്ത് തന്നെ ചെന്നാല്‍ കുഴപ്പമില്ല..
അല്ലെങ്കിലോ?

ഒരു നൂറ് കുറ്റം പറയും ..
മാറ്റ് കുറവാണ് ..
അതിനാല്‍….

നാം വാ പൊളിച്ച് നില്‍ക്കും …
നൂറു മാറ്റെന്ന് പറഞ്ഞ് വാങ്ങിയത്…
എന്തോ ആര്‍ക്കറിയാം ..

അതൊക്കെ ഒരു മറിമായമാണ്…

നമ്മുടെ വിഷയം അതല്ല…

പെണ്ണിനെ കൊല്ലുന്ന സ്വര്‍ണ്ണക്കമ്പം

സ്വര്‍ണ്ണത്തെ സ്നേഹിക്കുന്നവര്‍ ആരാണ്?
ആണോ പെണ്ണോ?
അത് പെണ്ണാണ്…

ലോകത്ത് എല്ലായിടത്തും …

ഇന്ത്യാക്കാരെപ്പോലെ ഇത്ര മഞ്ഞലോകക്കമ്പം ഉള്ള ജനത ഭൂലോകത്തില്ല എന്നാണറിയുന്നത്..!

അതിന്റെ കാരണം പലതാകാം …

തങ്ങളുടെ സ്വര്‍ണ്ണം വില്‍ക്കാന്‍ കടക്കാരന്മാര്‍ പതിനെട്ടടവും പയറ്റും ..
അത് സ്വാഭാവികമാണ്..

അവരുടെ വലയില്‍ വീണുപോകുന്നത് കൂടുതലും സ്ത്രീകളാണ്…(പുരുഷന്മാരും പിന്നിലല്ല)
സ്വര്‍ണ്ണം വില്‍ക്കാന്‍ പുതിയ പുതിയ നാളുകള്‍ തന്നെ അവര്‍ കണ്ടെത്തിയിരിക്കുന്നു..!!

സ്വര്‍ണ്ണം ധരിച്ചാല്‍ സുന്ദരിയാകും എന്ന് നമ്മുടെ സ്ത്രീകള്‍ വിശ്വസിക്കുന്നു…
അവര്‍ കഥയില്ലാത്തവരാകുന്നത് അങ്ങനെയാണ്…

സ്വര്‍ണ്ണം നിമിത്തം ഏറെ ദു:ഖിക്കുന്നതും വനിതകളണ്..
വിവാഹത്തിന് കിലോക്കണക്കിന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍…

വില വാണം പോലെ കുതിക്കുകയാണ്..

കേരളത്തിലെ സ്ത്രീകളെങ്കിലും ഒരു പുനരാലോചന നടത്തണം …

യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ സ്വര്‍ണ്ണത്തിന് സ്ഥാനമില്ലെന്ന് അവരറിയണം …

തനിക്ക് താന്‍ കുഴിക്കുന്ന കുഴിയാണ് അതെന്ന് അവര്‍ മനസ്സിലാക്കണം …
ഒന്നോ രണ്ടോ പവന്‍ മാത്രം മതി എന്ന് തീരുമാനിക്കണം …

പരസ്യത്തില്‍ വരുന്ന കൂതറകളെ അടിച്ചോടിക്കണം ..
പണം കൊടുത്താല്‍ അവളൊക്കെ എന്തും പറയും …പ്രവര്‍ത്തിക്കും …

കുറേ താരങ്ങളും അവരുടെ കൂട്ടത്തിലുണ്ട്…
ആ ചൂലുകളെയും വിചാരണ ചെയ്യണം …

ബുദ്ധിയില്ലാത്ത സാധനങ്ങളാണ് അവറ്റകള്‍…
റോള്‍ മോഡലുകളായി ആവകകളെ കാണാതിരിക്കുക..!

പ്രേമത്തെ എതിര്‍ക്കുന്നവര്‍

പ്രേമത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ ആരാണ്?
സ്വന്തം മാതാപിതാക്കളല്ല..
സ്വര്‍ണ്ണക്കടക്കാരാണ്…

ലൌ ജിഹാത് ഒക്കെ അവരുടെ സൃഷ്ടികളാണെന്ന് പറഞ്ഞുകേള്‍ക്കുന്നു..
ശരിയാകാനാണ് സാധ്യത..

അറേഞ്ച് മാരേജ് നടന്നാലേ സ്വര്‍ണ്ണം വില്‍ക്കൂ…
അതിനാല്‍ …

കല്യാണിന്റെ പരസ്യം കണ്ടില്ലേ…
– വിശ്വാസം അതാണത്രെ പ്രധാനം …
ആരോട് ?
മാതാപിതാക്കളോട്..
കാമുകനോടോ?
പാടില്ല…!

വിദ്യാസമ്പന്നകളായ സഹോദരിമാര്‍ കണ്ണു തുറക്കണം …
കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ തയ്യാറാകണം …

സത്യം സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവച്ചിരിക്കുന്നു…
ആ പാത്രം വലിച്ചെറിയുക…

Advertisements

ഉണ്ണുന്ന ചോറിനോട് കൂറില്ലാത്ത അധ്യാപകരെ സര്‍ക്കാര്‍ ശിക്ഷിക്കണം …!

ഗവ-എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നു…
സ്കൂളുകളില്‍ ഡിവിഷന്‍ ഫാള്‍…
അധ്യാപകര്‍ പുറത്താകുന്നു…

അധ്യാപകരും അധ്യാപക സംഘടനകളും പൊതുജനത്തെ പഴിക്കുന്നു…
– നിങ്ങള്‍ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ അയയ്ക്കൂ…ഞങ്ങള്‍ ജീവിക്കട്ടെ…

പൊതുജനം കേട്ട മട്ടില്ല…
അധ്യാപകര്‍ അങ്കലാപ്പിലാണ്…

പൊതുജനം പൊതുവിദ്യാലയങ്ങളെ കയ്യൊഴിയുന്നതെന്തുകുണ്ട്?
അധ്യാപകര്‍ ചിന്തിക്കണം …
പാഠൃപദ്ധതി മോശമാണോ?
അല്ലേയല്ല…
അടിസ്ഥാന സൌകര്യങ്ങള്‍?
അതും മെച്ചമാണ്…

പിന്നെ?

എന്നിട്ടും പൊതുജനം പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്നുല്ല..(മാറ്റം വരുന്നുണ്ട് എന്നത് മറക്കുന്നില്ല)

ഇതിന് പ്രധാന കാരണക്കാര്‍ ആര്?
അത് മറ്റാരുമല്ല , അധ്യാപകര്‍ തന്നെ!
സംശയിക്കേണ്ട…
സത്യമാണ്…!!

ഹലോ ടീച്ചര്‍ നിങ്ങളുടെ കുട്ടി എവിടെയാണ്……
അയ്യോ അത്….പിന്നെ……

അതെ , 90 ശതമാനം അധ്യാപകരുടേയും മക്കള്‍ സ്വകാര്യ വിദ്യാലയങ്ങളിലാണ് പഠഈക്കുന്നത്..!
എന്തുകൊണ്ടിങ്ങനെ?
സ്വന്തം സ്കൂളിനെ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ?
അത് പൊതുജനം മനസ്സിലാക്കുന്നു…

ജോലിസ്ഥിരതയ്ക്ക് തങ്ങളുടെ മക്കളെ നല്‍കാല്‍ അവര്‍ തയ്യാറല്ല..അത്രതന്നെ…

ഹയര്‍ സെക്കണ്ടറിയില്‍

ഹയര്‍ സെക്കന്ററിയിലെ അധ്യാപകരുടെ ഇടയില്‍ ഒരു അന്വേഷണം നടത്തുകയുണ്ടായി..
അവിടെയുള്ള അധ്യാപകരില്‍ 98% പേരും മക്കളെ സ്വകാര്യ അണ്‍ അയിഡഡ് വിദ്യാലയങ്ങളിലാണ് അയയ്ക്കുന്നത്!

മറ്റൊരു വിശേഷം അവിടത്തെ മിക്ക അധ്യാപകരും അതി സമ്പന്നരാണ്..
സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവര്‍…ജോലി വെറും നേരമ്പോക്കായി കാണുന്നവര്‍..
ഞെട്ടിപ്പിക്കുന്ന അറിവാണിത്…

ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..

സ്കൂള്‍ അധ്യാപകര്‍ സ്വന്തം കുട്ടികളെ പൊതു വിദ്യാലയത്തിലയച്ചാല്‍ ഒരിടത്തും ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..
കുട്ടികള്‍ ആവശ്യത്തിലധികമാവും …
പുതിയ പോസ്റ്റുണ്ടാവും …

അധ്യാപക സംഘടനകളോട്

നിങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണം …
എല്ലാ അംഗങ്ങളുടേയും മക്കളെ പൊതുവിദ്യാലയത്തിലയ്ക്കണം എന്ന് ആവശ്യപ്പെടണം …
അതിന് തയ്യാറല്ലാത്തവര്‍ക്ക് അംഗത്വം നല്‍കരുത്…

സര്‍ക്കാര്‍ ചെയ്യേണ്ടത്..

മക്കളെ പൊതു വിദ്യാലയത്തിലയ്ക്കുന്ന അധ്യാപകര്‍ക്ക് ഒരു ചെറിയ തുകയോ ഒരു ഡി.എ യേയോ പാരിതോഷികം പ്രഖ്യാപിക്കണം …
ആനുകൂല്യങ്ങളെന്ന് കേട്ടാല്‍ ടീച്ചര്‍മാര്‍ കമിഴ്ന്ന് വീഴും ….
50 രൂപയ്ക്കുപോലും അടിയുണ്ടാക്കുന്ന കൂട്ടരാണ്…

വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരയാകുന്നത് ഇത്തരം അധ്യാപകരാണ്…
ഇവരെ നക്കാപ്പിച്ച് എറിഞ്ഞ് പിടിക്കണം …

മരമറിഞ്ഞ് തിലാപ്പ് കെട്ടണം എന്നുണ്ടല്ലോ…

വിദ്യാഭ്യാസ മേഖല നന്നാക്കാന്‍ ഇങ്ങനെയൊക്കെയേ കഴിയൂ…

ബോഗ് നിരൂപണം – വാല്യം – 10

മാസങ്ങള്‍ക്ക് ശേഷം ബോഗ് നിരൂപണം  പുനരാരംഭിക്കുകയാണ്…

വാഴക്കോടന്റെ ‘കാന്തവലയം ‘

നല്ല ഒഴുക്കുള്ള കഥ…
വഴുക്കാതെ കഥ പറഞ്ഞിരിക്കുന്നു..
തൊണ്ണൂറു ശതമാനം ദാമ്പത്യവും അഡ്ജസ്റ്റ്മെന്റിലാണ് മുന്നോട്ടുപോകുന്നത്..

നിരാശകള്‍ ഉള്ളൊലൊതുക്കികഴിഞ്ഞുകൂടുന്നു..അത്രതന്നെ!
ആനന്ദകരമായ സെക്സ് അനുഭവം കുടുംബത്തില്‍ ലഭിച്ചില്ലെങ്കില്‍….
ആണും പെണ്ണും ഇങ്ങനെയായേക്കാം …

ദാമ്പത്യപ്രശ്നങ്ങള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യപ്പെടുന്നത്…മലയാളിയുടെ കാപട്യം നിറഞ്ഞ സദാചാരബോധത്തിന് മുറിവേല്പിക്കുന്നു ഈ കഥ..

പറയാതെ പറയുക എന്ന സൂത്രം വാഴക്കോടന് സ്വായത്തമാണ്…
രമേഷ് മേനോന് ഒരു ശരാശരി മലയാളിയുടെ മുഖമല്ലേയുള്ളത്?(ഫെമിനിസ്റ്റുകള്‍ വടിയെടുക്കേണ്ട..മിക്ക സ്ത്രീകളും ശയനമുറിയില്‍ അസംതൃപ്തരാണ് എന്നും ഓര്‍ക്കാവുന്നതാണ്)
വായിച്ചിരിക്കേണ്ട കഥയാണ്..

http://vazhakodan.blogspot.com

നായരുടെ അരിശം അണപൊട്ടി…

കേന്ദ്രസഹമന്ത്രി കെ.വി.തോമസ് ഉയത്തിവിട്ട റേഷന്‍ വിവാദം പൊടിപൊടിക്കുകയാണ്…
അമ്മേടെ നായര്‍ നിശിതമായി പ്രതികരിച്ചിരിക്കുന്നു..

കേരളത്തിലെ റേഷന്‍കടകളില്‍ വരുന്ന നാറുന്ന അരി വാങ്ങാന്‍ ആളില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്..
ആ അരി കേന്ദ്രം നല്‍കുന്നതാണ്…ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളെ തീറ്റിക്കുന്ന അരി കേരളത്തില്‍ വില്‍ക്കാന്‍ കഴിയില്ല എന്നകാര്യം തോമസിന് അറിയാത്തതല്ല…

പോസ്റ്റില്‍ പറയുന്നതുപോലെ ഇലക്‍ഷന് നിലമൊരുക്കലാണ് നടക്കുന്നത്…

നായര് ചിലപ്പോഴക്കെ കടത്തിപ്പറയുന്നുമുണ്ട്…
പറഞ്ഞിട്ടും പറഞ്ഞിട്ടും അരിശം തീരാത്തതുപോലെ…

എങ്കിലും വായിക്കാന്‍ രസമുണ്ട്…

http://ammedenaayar.blogspot.com

എം .ആര്‍.അനില്‍കുമാറിന്റെ ‘ദാഹശമിനി’

അസൂയക്കാരനായ വിരുന്നുകാരന് ദാഹശമിനി തയ്യാര്‍…

“ഞരമ്പു കീറീ
ഇപ്പോള്‍ തുള്ളി തുള്ളിയായി
ചോര്‍ത്തിയെടുത്തതേയുള്ളു”-

വെറുപ്പും സന്ദേഹവും നിറഞ്ഞ ആധുനികജീവിതം …
നന്മകളെല്ലാം നഷ്ടമായിരിക്കുന്നു…

ഇവിടെ കവി ചോദിക്കുന്നു–

“വെറുപ്പിന്റെ
കഠിനമാമീ
ഉച്ചവെയില്‍ക്കാറ്റിന്‍ വിരുന്നില്‍
ഞാന്‍ പകര്‍ന്നു തരുന്ന
മറ്റെന്തു ദാഹശമനിയാണ്‌
നിനക്കു മതിയാവുക.”

അനിലിന്റെ ദാഹശമിനി കവിതാപ്രേമികളുടെ ദാഹമകറ്റുമെന്നത് ഉറപ്പാണ്..

http://akasathekkullagovani.blogspot.com

ഏലാ വാര്‍ത്തകള്‍…

സ്റ്റാര്‍ സിംഗറില്‍ ഒരു ‘കൂതറ’

കഴിഞ്ഞ ആഴ്ച സിംഗറില്‍ ഒരു കൂതറ വന്നിരുന്നു…
പാര്‍വതിയെന്നോ മറ്റോ ആണ് പേര്..
ഏതോ ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ടത്രെ!
അതോടെ തുണിയോട് അനിഷ്ടം തുടങ്ങി…
അഞ്ച് വയസ്സില്‍ ഇട്ട ഫ്രോക്കും ധരിച്ചാണ് എത്തിയത്..
അത് ഇട്ടുകൊണ്ട് എല്ലാം കുലുക്കികൊണ്ട് ഒരു ഡാന്‍സും പാസ്സാക്കി എന്നറിയുന്നു..

കാണികള്‍ ഭയന്നിരുന്നുവത്രെ….
വല്ലതും ഉരുണ്ട് താഴെ വീഴുമോ?
ഭാഗ്യം അതുണ്ടായില്ല…

(വാര്‍ത്തകള്‍ കുഴിച്ചെടുത്തത് സരസ്സു..)

ഒരു അഭിനവ യൂദാസിന്റെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഏടുകള്‍….

ആലപ്പുഴയില്‍ ഒരു സത്യക്രിസ്ത്യാനി ഉണ്ടായിരുന്നു..
ബൈബിള്‍ അരച്ചുകലക്കി കുടിച്ചിട്ടുണ്ട്…
ഞായറാഴ്ചകളില്‍ മുടങ്ങാതെ പള്ളിയില്‍പ്പോകും …
ആളൊരു ഡോക്ടര്‍കൂടിയാണ്…
ആരെയും സൌജന്യമായി ചികിത്സിച്ചതായി കേട്ടിട്ടില്ല…

അങ്ങനെയിരിക്കെ ഒരു ദിനം ദൈവവിളി ഉണ്ടായി…
അതിപ്രകാരമാണ് – മകനേ നീ കമ്മ്യൂണിസ്റ്റാവുക…അങ്ങനെ ജനത്തെ സേവിക്കുക…
ഒട്ടും അമാന്തിച്ചില്ല…പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങി…

സത്യക്രിസ്ത്യാനി ആയതിനാല്‍ വിശ്വസിക്കാന്‍ കൊള്ളാം എന്ന് പാര്‍ട്ടി കരുതി…
2004 ല്‍ സ്ഥാനാര്‍ത്ഥിയാക്കി…
സഖാക്കള്‍ നന്നായി വിയര്‍പ്പൊഴുക്കി…
മനോജ് ഡോക്ടര്‍ എം .പി യായി…
അഞ്ചുവര്‍ഷം നന്നായി ജനസേവനം (?) നടത്തി…
അപ്പോഴും വിശ്വാസിയാണ്…
പള്ളിയില്‍ പോകേണ്ടെന്ന് ആരും പറഞ്ഞില്ല…
പത്രാസിലങ്ങനെ കഴിഞ്ഞു….

2009 ല്‍ വീണ്ടും മത്സരിച്ചു…
നന്നായങ്ങ് തോറ്റു…കഴിഞ്ഞ ടേമില്‍ നന്നായി സേവിച്ചതിനാല്‍ ജനം പണികൊടുത്തതാണ്…

അവിടം മുതല്‍ ഡോക്ടര്‍ക്ക് എയ്നക്കേട് തുടങ്ങി…
എം .പി. എന്നത് സുഖമുള്ള ഏര്‍പ്പാടായിരുന്നു…
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഡോക്ടര്‍ക്കായില്ല…
ഏതാണ്ട് സമനില തെറ്റിയതുപോലെ…

പിച്ചും പേയും പറഞ്ഞുതുടങ്ങി…
പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കാതെ ഡല്‍ഹിയില്‍ മുന്‍ എം .പി. എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് കഴിഞ്ഞുകൂടി…
പാര്‍ട്ടി സ്വയം വിശകലനം നടത്തി…
തെറ്റ് പറ്റിയിരിക്കുന്നു…
അവന്‍ യേശുവിനെ ഒറ്റിയവനാണ്…
അതിനാല്‍………!

ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നു…
അത് മണത്തറിഞ്ഞ മനോജ് ഡോക്ടര്‍ ഉടന്‍ രാജിവയ്ക്കുന്നു!

അപാര ബുദ്ധി തന്നെ…
സ്വന്തം നേട്ടത്തിനുവേണ്ടി ദൈവത്തെ ഒറ്റി….പാര്‍ട്ടിയെ ഒറ്റി….ജനങ്ങളെ ഒറ്റി…
ഇവന്‍ മനുഷ്യനോ?

സ്വാര്‍ത്ഥത മറച്ചുപിടിക്കാന്‍ വിശ്വാസത്തെ കൂട്ടുപിടിക്കുന്നു..!!
പാവം പാവം ക്രൂരന്‍…!

തിരുത്തല്‍ രേഖയെക്കുറിച്ച് ടി.വിയില്‍ കണ്ടപ്പോള്‍ ഉള്‍വിളിയുണ്ടായി എന്നാണ് ഭാഷ്യം ….
ഡോക്ടറുടെ തൊലിക്കട്ടി അപാരം തന്നെ!

ഈ യൂദാസിനെ നമ്മുടെ മാധ്യമങ്ങള്‍ വാഴ്ത്തിപാടുന്നു…
ഇതാണത്രെ പത്രധര്‍മ്മം …!
കലികാലം തന്നെ….

യൂദാസ് ചരിതം അവസാനിക്കുന്നില്ല…
ജാഗ്രതൈ!

കെ.എസ്.ചിത്ര ഇതിന് കൂട്ടുനില്‍ക്കരുതായിരുന്നു….!

കേരളത്തിന്റെ വാനമ്പാടിയ്ക്ക് മലയാളിയുടെ മനസ്സില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്..
ജാടയില്ലാത്ത പാട്ടുകാരി..
നമ്മുടെ അയല്‍പക്കത്തെ കുട്ടിയായിരുന്നു…

ഇന്ന് കഥയാകെ മാറിയിരികുന്നു..
കുരുന്നു സംഗീതപ്രതിഭകളെ കശക്കിയെറിയാന്‍ ചിത്രയും ….?

ലൈവ് ഷോകളിലെ ചതിക്കുഴികള്‍ ചിത്രയ്ക്ക് അറിയാത്തതാണോ?

മത്സരാര്‍ത്ഥികളെ കുത്തിനോവിക്കുന്ന തമാശകള്‍ ‘സംഗീത ജംബുലിംഗങ്ങള്‍’ തട്ടിവിടുന്നു…(ശരത്തും ശ്രീകുമാറും)
കൌമാരപ്രായക്കരന്റെ മനസ്സ് ഇവര്‍ പരിഗണിക്കുന്നേയില്ല…
ഇത്തരം വളിപ്പുകള്‍ ആ കുട്ടികളുടെ ഭാവിയെ ബാധിക്കാവുന്നതാണ്..

നിങ്ങള്‍ മികച്ച പാട്ടുകാരെന്ന് പറയുന്നവര്‍ എലിമിനേഷനില്‍ പുറത്താകുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ ആസ്ഥാന മാര്‍ക്കിടല്‍കാരാണല്ലോ…
പുറത്താകുന്നതിന് പറയുന്ന ന്യായം – എസ്.എം .എസ് കുറവാണത്രെ!
നിങ്ങളൊക്കെ പിന്നെന്തിനാ അവിടരിക്കുന്നത്?
വെറും കെട്ടുകാഴ്ചകളായിട്ടോ?

ആരാണ് ഈ എസ്.എം .എസ് ഒക്കെ അയയ്ക്കുന്നത്?
ആവോ?
സത്യം പറയാമെല്ലോ ഞാനിന്നേവരെ ഒരു എസ്.എം .എസ് പോലും അയച്ചിട്ടില്ല…

അതില്‍ എന്തൊക്കെ കള്ളക്കളികളാണുള്ളത്…
ആര്‍ക്കറിയാം ….

കുടുംബത്തില്‍ പണമുണ്ടെങ്കില്‍ സമ്മാനം – അതാണത്രെ അവസ്ഥ…

ഒരു തലമുറയെ മനോരോഗികളാക്കുന്ന ഈ കോപ്രായത്തില്‍ ചിത്ര ഭാഗഭാക്കാകരുതായിരുന്നു…

എലിമിനേഷന്‍

അതൊരു കിടിലന്‍ രംഗമാണ്…
ഒരു പൈങ്കിളി കഥ വായിച്ച അനുഭവം …
പുറത്താകുന്നവനെ പരമാവധി നോവിച്ച്, കരയിച്ച് പുറത്തേക്ക് തള്ളും ….
അപ്പോഴുള്ള ഗോഷ്ടികള്‍ ജുഗുപ്സാവഹം …

ആണാണെങ്കില്‍ രഞ്ജിനി കെട്ടിപ്പിടിച്ച് മുത്തം വയ്ക്കും …(അവള്‍ക്ക് ചെറുക്കന്മാരെ കാണുമ്പോള്‍ വല്ലാത്തൊരിളക്കമാണ്….ആഹാരത്തിന്റെ കുറവല്ല എന്ന് വ്യക്തമാണ്…)
ശരത്തും കൂട്ടരും ദു:ഖം കടിച്ചിറക്കും …
രംഗവാസികള്‍ കരയുന്നത് വീണ്ടും വീണ്ടും കാണിക്കും …

ചിത്രയും ഇത്തരം അഭിനയം തുടങ്ങിയിട്ടുണ്ട്..
അത് ബോറാണെന്ന് അറിയുക…

ചില ദിവസങ്ങളില്‍ നിങ്ങളെ വിഡ്ഡിവേഷം കെട്ടിച്ചാണ് എഴുന്നള്ളിപ്പിക്കുന്നത്…
അത് മനസ്സിലായിട്ടുണ്ടൊ?

നിങ്ങളുടെ അനേകയിരം ആരാധകരില്‍ ഒരാള്‍ എന്ന നിലയ്ക്ക് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്…
ദയവായി ഈ കോമാളിത്തത്തില്‍ നിന്ന് പിന്‍മാറുക…
അവിടെ ശ്രീകുമാറും മറ്റ് ബോറന്മാരും തിമിര്‍ത്താടട്ടെ!

നടി ഷീലയുടെ ക്രൂരകൃത്യങ്ങള്‍…

ചില നല്ല കഥാപാത്രങ്ങള്‍….അവ മലയാളികള്‍ എന്നും ഓര്‍ക്കും …
മലയാളത്തില്‍ ഷീലയ്ക്ക് മാന്യമായ സ്ഥാനവും ആദരവും ലഭിക്കേണ്ടതു തന്നെയാണ്..

എന്നാല്‍ ഈവകകളുടെ ഒരു പൊതു സ്വഭാവം കണ്ടുവരുന്നത് ഇങ്ങനെയാണ്- പ്രായത്തെ അംഗീകരിക്കാത്തവരാണത്രെ!
ചായങ്ങളൊക്കെ വാരി പൂശി ചില ചാനലുകളിലൊക്കെ കയറിയിരുന്ന് മണ്ടത്തരങ്ങള്‍ വിളിച്ചുപറയലാണ് ഇപ്പോഴത്തെ പണി?
അതും നസീറില്ലാത്ത കാലത്ത്….

ഒള്ള വെല കളഞ്ഞുകുളിക്കണ ഷീലാമ്മ- അങ്ങനെ പറയാമെന്ന് തോന്നുന്നു…
ജുഗുപ്സ ജനിപ്പിക്കുന്ന ഭവമാണ് ഇപ്പോള്‍ ഈ നടിയുടേത്…
തൊണ്ണൂറില്‍ വസന്തം വന്നതുപോലെ…!
പെറ്റ തള്ള സഹിക്കൂല…

ഇവറ്റകള്‍ കണ്ണാടി നോക്കില്ലാത്രെ!

ഒരു ചാനലിന്റെ അകത്തുകയറിയിരുന്ന് സ്ത്രീപ്രശ്നങ്ങള്‍ ചോദിച്ചറിയലാണ് ഇപ്പോഴത്തെ ജോലി…
ബോധമുള്ള പെണ്ണുങ്ങള്‍ പറയുന്നത് ടി കക്ഷിക്ക് മനസ്സിലാവില്ല…
മരം ചുറ്റലായിരുന്നല്ലോ ഹോബി…

ദു:ഖിതകളോട് കാണിക്കുന്ന കൃത്രിമ അനുഭാവമൊക്കെ പരിഹാസ്യമാണ്…

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സ്ത്രീയോട്—മുഖ്യമന്ത്രി നടപടി എടുക്കുന്നില്ല എന്ന് പരാതിയുണ്ടോ?
വിവരമുള്ള സ്ത്രീ – അത് ഒരു വ്യക്തിയ്ക്ക് കഴിയുന്ന കാര്യമല്ലല്ലോ?
ഷീല- മുഖ്യമന്ത്രി ധാരാളം അധികാരങ്ങളുള്ള ആളല്ലേ….

ഇതാണ് ലൈന്‍…..
കഷ്ടം തന്നെ….

ദേഹത്ത് തേച്ചിരിക്കുന്ന പെയിന്റുകളിലും സാരിയിലുമാണ് മൂപ്പത്തിയ്ക്ക് ശ്രദ്ധ….!!
ഈ വളിപ്പ് എന്നാണാവോ അവസാനിപ്പിക്കുക….?
സാമാന്യബോധമുള്ളവരെ ഇത്തരം പരിപാടികള്‍ ഏല്പ്പിക്കാന്‍ ചാനകുകാര്‍ ശ്രമിക്കണം …

വിദൂഷകവചനം – പ്ലീസ് ഷീലാമ്മ…ഇതൊന്നു നിര്‍ത്തൂ…..പ്രായത്തെ അംഗീകരിക്കൂ….ജയ് വിളിച്ച നാവുകൊണ്ട് തെറി വിളിപ്പിക്കരുത്…! കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ….!

മമ്മൂട്ടി-ലാല്‍-കാവ്യ-ഭാവന മുതലായവരെ ബഹിഷ്കരിക്കുക….

dyfi ടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്…
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയാണ് ഇവിടെ വളര്‍ന്നുവരേണ്ടത്..
നമ്മുടെ ജനപ്രിയ താരങ്ങള്‍ അവയുടെ പ്രചാരകരാകണം …

ഇന്നത്തെ അവസ്ഥ എന്താണ്?

നമ്മുടെ നടന്മാരും നടികളും മറ്റും ബഹുരാഷ്ട്ര കമ്പനികളുടെ ഉല്പന്നങ്ങള്‍ക്ക് സ്തുതി പാടുന്നു…
യാതൊരു ഉളുപ്പുമില്ലാതെ ഇല്ലാത്ത ഗുണഗണങ്ങള്‍ വിളിച്ചുപറയുന്നു…

എന്തൊരു സങ്കടകരമായ അവസ്ഥയാണ്…
യുവജനങ്ങള്‍ അനുകരണപ്രിയരാണ്….
തങ്ങളുടെ ആരാധനാപാത്രങ്ങളെ അവര്‍ അന്ധമായി പിന്തുടരുന്നു…(80 ശതമാനം പേരും )

അവര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു…

ഇത് തിരുത്തപ്പെടേണ്ടതാണ്…

പരസ്യത്തിന്റെ ചതിക്കുഴി…

ഓരോ പരസ്യവും തെറ്റായ സന്ദേശങ്ങളാണ് വിനിമയം ചെയ്യുന്നത്…
അവയെ വിശകലന വിധേയമാക്കി നോക്കൂ…
നാം അമ്പരന്നുപോകുക തന്നെ ചെയ്യും …
ഒരു ഉദാഹരണമെടുക്കാം —

മലബാര്‍ ഗോള്‍ഡിന്റെ പഴയ പരസ്യമാണ് ഞാന്‍ വിശകലനത്തിന് ഉപയോഗിക്കുന്നത്…
മോഹന്‍ലാലും ഹേമമാലിനിയുമാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്–

അണിഞ് ഒരുങ്ങിവരുന്ന …സര്‍വ്വാഭരണവിഭൂഷിതയായ നടിയെ നമ്മുടെ നായകന്‍ തുറിച്ചുനോക്കുന്നു….കണ്ണുകൊണ്ട് ഭോഗിക്കുന്നതുപോലെ….
അത് പീഡ്ഡനത്തിന്റെ പരിധിയില്‍ വരുന്ന ചേഷ്ടയാണ്…
ഒരു സാധാരണക്കാരണാണെങ്കില്‍ ശിക്ഷ ഉറപ്പ്…

സ്വര്‍ണ്ണം ധരിച്ചപ്പോള്‍ സൌന്ദര്യം കൂടി എന്നാണ് നായകന്‍ പറയുന്നത്!
അതുകൊണ്ട് അല്ലയോ നാരിമാരെ നിങ്ങളും സ്വര്‍ണ്ണം വാങ്ങി ധരിക്കുവിന്‍….സൌന്ദര്യധാമങ്ങളാവൂ…!!

അഞ്ചോ പത്തോ പവന്‍ ധരിച്ചാല്‍ നിങ്ങള്‍ക്ക് ക്വാളിറ്റിയുണ്ടാകും …അല്ലെങ്കില്‍ നിങ്ങള്‍ ക്വാളിറ്റിയില്ലാത്തവരാണ്…

അതായത് പവന്‍ വാങ്ങാന്‍ കഴിയാത്തവര്‍ വിരൂപകളാണ്…
നാട്ടില്‍ ഭൂരിഭാഗവും ഇങ്ങനെയുള്ളവരാണ്…

ഈ പാവങ്ങളാണ് ഇവറ്റകളെ സ്റ്റാറാക്കിയത്….
അവര്‍ സൂപ്പര്‍ സ്റ്റാര്‍ നല്കിയ വിശേഷണം – വിരൂപകളും വിരൂപന്മാരും !!

സൌന്ദര്യം പുറമേയുള്ള മിനുക്കുപണികളാണ് എന്ന് ഇവര്‍ പറയാതെ പറയുന്നു…
അറിവ്…വ്യക്തിത്വം … അതൊക്കെ മായയാണ്…

പക്ഷെ സാര്‍..
ചോദ്യം വേണ്ട…
ഇതാണ് ശരി…

–യുവത്വത്തെ ഇവര്‍ വഴിപിഴപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്….

ഏത് പരസ്യം എടിത്താലും ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ കാണാവുന്നതാണ്…

ആയതിനാല്‍ നാം ഉണരണം ….
ഇവരെ തിരുത്തണം …
അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നാം അവരെ ബഹിഷ്കരിക്കണം !!!!!

വിദൂഷകവചനം – രജനീകാന്ത് എന്ന മനുഷ്യസ്നേഹിയെ ഇവര്‍ മാതൃകയാക്കിയെങ്കില്‍…..!