ലോഹിതദാസ് മലയാ‍ള സിനിമയില്‍ ചെയ്തത്….

മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..


മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..

ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ്  അദ്ദേഹം മാച്ചുകളഞ്ഞു…


തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..

കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…


ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത്  ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..


എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..


എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..


കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട്  അദ്ദേഹം പറഞ്ഞ വാക്കുകള്‍,  ഞങ്ങള്‍ക്ക്  ഏറെ സങ്കടമുണ്ടാക്കിയിരുന്നു…

മികച്ച തിരക്കഥകള്‍ രചിച്ച്…ആളാണോ ഇത് എന്ന്  അമ്പരന്നുപോയി…


കലാസൃഷ്ടിയുടെ പ്രയോജനത്തെപ്പററി നടന്ന ചര്‍ച്ചയില്‍ , പല ക്യാമ്പംഗങ്ങളുമായി അഭിപ്രായ വ്യത്യാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു..

ലോഹിയുടെ അഭിപ്രായം തീര്‍ത്തും പിന്തിരിപ്പനായിരുന്നു…


അതിനുശേഷം ഞാനും എന്റെ സുഹൃത്തും ഒരു തീരുമാനമെടുത്തു…


കലാകാരന്മാരെ സൃഷ്ടികളില്‍ക്കൂടി മാത്രം അറിയുക..വ്യക്തിപരമായി അറിയാന്‍ ശ്രമിക്കാതിരിക്കുക..


അതിന്നും തുടരുന്നു…


കലാകാരനായ ലോഹി  വ്യത്യസ്തനായിരുന്നു…

ഇരട്ടവ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് തോന്നുന്നു..


നമുക്ക് പ്രധാനം കലാകാരനാണ്…

മലയാള സിനിമ എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിതദാസിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു…

Advertisements

ബ്ലോഗ് നിരൂപണം വീണ്ടും ആരംഭിക്കുന്നു…

പല പല കാരണങ്ങള്‍കൊണ്ട് മുടങ്ങിപ്പോയ ബ്ലോഗ് നിരൂപണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു…

ബൂലോകത്തിന്റെ നല്ല പിന്തുണ ലഭിച്ചിരുന്നു..
അത് ഇനിയും പ്രതീക്ഷിക്കുന്നു..

മുന്‍പ് ആഴ്ചകള്‍തോറും നിരൂപണം നടത്തിയിരുന്നു…

അങ്ങനെ കഴിയില്ല..

മാസത്തില്‍ ഒന്നോ രണ്ടോ കഴിയും എന്ന് വിചാരിക്കുന്നു…

ഞാന്‍ ഒടുവില്‍ ബ്ലോഗ് നിരൂപണം നടത്തിയത് 14/08/2008 ല്‍ ആണ്..

അതിനുശേഷം മാസങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു…

ബൂലോകത്ത് ഒട്ടേറെ മാററങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു…

എല്ലാം നല്ലതിനാകട്ടെ…

ഒന്‍പതാം വാല്യം പു:നപ്രസിദ്ധീകരിച്ചുകൊണ്ട് തുടക്കം കുറിക്കുന്നു….

—————————————————————————————————————————————————————–

ബ്ലോഗ്‌ നിരൂപണം .വാല്യം-9 (14/08/2008)

പ്രവിണീന്റെ ‘സർക്കസ്‌ ‘

സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ്‌ പ്രവീൺ.


കഥ പറച്ചിൽ തന്ത്രം പഠിച്ചെടുക്കേണ്ടീരിക്കുന്നു ; അങ്ങനെയൊരു തന്ത്രമുണ്ടെങ്കിൽ.


യു.പി.സ്കൂൾ കുട്ടികൾ എഴുതേണ്ട കഥയാണിത്‌.


ഒറ്റ വീർപ്പിൽ കഥാസാരം പറഞ്ഞ്‌ തീർത്തിരിക്കുന്നു!


എന്ത്‌ ? എങ്ങനെ ? സംഭവിക്കുന്നു എന്നതാണ്‌ കഥയിൽ വേണ്ടത്‌.ഇവിടെ എന്ത്‌ എന്നതിനുമാത്രം സമാധാനമുണ്ട്‌.


പുതുമയില്ലാത്ത വിഷയമാണ്‌.


തല്ലി കഥ പറയിപ്പിക്കൽ-ഇവിടെ സാർത്ഥകമാകുന്നു.


പ്രവീൺ ധാരാളം കഥകൾ വായിക്കേണ്ടീരിക്കുന്നു.


അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്‌.അത്‌ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്‌.


പാരഗ്രാഫ്‌ തിരിച്ച്‌ എഴുതണം.


കഥ എഴുതാനുള്ള ശ്രമത്തെ ആദരിക്കുന്നു.

നല്ല കഥകളുമായി തിരികെ വരിക.

www.pravee2987.blogspot.com

________________________________________________________________________________________________

സാധ്യതകൾ

കുഞ്ഞുകവിതകളുടെ ശക്തി ബോധ്യപ്പെടുത്തിയ  കവിയാണ്‌ കുഞ്ഞുണ്ണിമാഷ്‌.

ആ പാതയിലൂടെ അധികമാരും സഞ്ചരിച്ചു കണ്ടിട്ടില്ല.


ഇപ്പൊളിതാ മറ്റൊരു കവി അത്തരം കവിതകളുമായി-


‘ആകയാൽ

‘പാതിര’യിൽ  നിന്നും

പാതിരിയുണ്ടാകാം

എന്നാണോ കർത്താവേ

ഞങ്ങളറിയേണ്ടത്‌.(ഒരു  നിരുക്തി)


സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആലോചനാമൃതമാണ്‌ ഈ  കവിത.


‘ഭരണം

ഒരു രണമാണെങ്കിലും

ഭ! രണമേ

എന്നവരാരും പറയാറില്ല.’


ഭരണത്തിന്റെ സുഖലോലുപതയുടെ പ്രലോഭനം അത്രയ്ക്കാണ്‌…


അദ്ദേഹത്തിന്റെ പുതിയ കവിതയാണ്‌ -സാധ്യതകൾ


വർത്തമാന കാലത്തിന്റെ  നേർക്കാഴ്ചകൾ വാക്കുകളിൽ ആവാഹിക്കുന്നു കവി-


അധികരത്തിന്റെ പല്ലിനടിയിൽ  ചതഞ്ഞരഞ്ഞുപോകുന്നവരെ …അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ഒക്കെ കവി ഓർക്കുന്നു..


കെടുകാലത്തിന്റെ ദുരിതങ്ങൾ ഒന്നാം ഖണ്ഡത്തിലും ഭാവിയുടെ വിഹ്വലതകൾ രണ്ടാം  ഖണ്ഡത്തിലും അവതരിപ്പിച്ചിരിക്കുന്നു…


എല്ലാം വില്‌പനച്ചരക്കാക്കുന്ന  ലോകത്ത്‌ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം..ആ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.

www.dyesudas.wordpress.com

_____________________________________________________________________________________________________

ചരിത്രം വളച്ചൊടിക്കുന്നു

മലങ്കര  റിലീജിയസ്‌ കോൺഫ്രഡിന്റെ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു…

‘കേരള  സർക്കാരിനെക്കൊണ്ട്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പിൻ വ്ലിപ്പിക്കാൻ  സാധിക്കാത്തത്‌ കേരളത്തിന്‌ അപമാനകരവും സമൂഹത്തിന്റെ ധാർമ്മിക അധ:പതനത്തിന്റെ  തെളിവുമാണ്‌’

ആ കണ്ടെത്തലിനെ ലേഖകൻ ചോദ്യം ചെയ്യുന്നു..

ചരിത്രവസ്തുതകൾക്ക്‌ നിരക്കാത്ത പ്രഖ്യാപനങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം  ആവശ്യപ്പെടുന്നു.

സഭയുടെ സ്കൂളുകളിൽ ബൈബിൾ വിതരണം നടത്താറുണ്ട്‌.മറ്റുള്ളവർ  ഭഗവത്ഗീതയോ ഖുറാനോ ക്രിസ്ത്യാനിക്കുട്ടികൾക്ക്‌ നൽകിയിരുന്നെങ്കിൽ എന്തൊക്കെ  സംഭവിക്കാം…!

അത്രയ്ക്ക്‌ വിവരദോഷികളായി…മൗലികവാദികളായി  മാറിയിരിക്കുന്നു ചില പാതിരിമാർ…

സമ്പത്തിന്റെ കൈകാര്യാവകാശം ളോഹക്കാരിൽ  നിന്നും എടുത്തുമാറ്റിയാൽ കാര്യങ്ങൾ ഒരുവിധം ശരിപ്പെടും.

ആദാമിന്റെ വാരിയെല്ല് ഊരിയെടുത്താണ്‌ സ്ത്രീയെ സൃഷ്ടിച്ചത്‌ എന്നതിനെ വെല്ലുവിളിക്കുന്നു  ഡാർവ്വിന്റെ സിദ്ധാന്തം.ലേഖകൻ ചൂണ്ടിക്കാണിക്കുന്നതുപോലെ ഡാർവ്വിന്റെ അത്ര  ‘മതനിഷേധം(?)’ നടത്തിയ മറ്റൊരാളുണ്ടോ?

സണ്ഡേ ക്ലാസ്സിൽ നട്ടെല്ല് ഊരി  സൃഷ്ടിച്ച കാര്യം പഠിക്കുകയും വിദ്യാലയങ്ങളിൽ പരിണാമ സിദ്ധാന്തം പഠിക്കുകയും  ചെയ്യുന്ന കുട്ടി വലുതാകുമ്പോൾ ആദ്യത്തേതിനെ ഒരു മുത്തശ്ശിക്കഥയായി  മനസ്സിലാക്കുകയാണ്‌ പതിവ്‌.അതവരുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കറില്ല.

ഒരു പാഠപുസ്തകത്തിലെ ഒരു പാഠം പഠിച്ചാൽ മതത്തെ കുട്ടികൾ കൈവിട്ടുകളയും എന്ന  വെപ്രാളം അച്ചന്മാർമ്മ് എങ്ങനെ ഉണ്ടായി?

ബോധമുള്ളവരെ മതത്തിന്റെ  ‘ഡെപ്പാംകുത്ത്‌’ കളിക്ക്‌ കിട്ടില്ലെന്ന് പുരോഹിതർ കണ്ടെത്തിയിരിക്കുന്നു.

അതാണ്‌ കാര്യം.

കേരളത്തിൽ ഇവർക്ക്‌ വലിയവായിൽ സംസാരിക്കാൻ  കഴിയുന്നത്‌ എന്തുകൊണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.അതിനോട്‌  യോജിക്കാതിരിക്കാൻ കഴിയില്ല.

എല്ലാ ബ്ലോഗർമാരും വായിച്ചിരിക്കേണ്ട  ലേഖനമാണിത്‌.

www.varthamanam.wordpress.com

___________________________________________________________________________________________

ഇവൻ എന്റെ പ്രിയപ്പെട്ടവൻ

കവിതയുടെ രീതിയിലാണ്‌ ഈ രചന.


കഥയായി വായിക്കുന്നതാണ്‌ നല്ലത്‌.


അത്‌ എന്താണെന്ന് എഴുത്തുകാരി നിർവ്വചിച്ചിട്ടില്ല!


കഥയുടെയും കവിതയുടെയും അതിർവ്വരമ്പുകൾ എവിടെയാണ്‌?


ആകെ കൺഫ്യൂഷനിലാണ്‌…


ഈ രചനയ്ക്കൊപ്പം ചേർത്തിരിക്കുന്ന ചിത്രം നയന മനോഹരമാണ്‌.


ഒരു പെൺ കുട്ടിയുടെ ഏകാന്തത്തയിലെ ഭ്രാന്തൻ ചിന്തകളാണ്‌ ഈ രചനയിൽ കാണാനാവുക.


എഴുത്തിന്‌ ഒഴുക്കുണ്ട്‌.


പണ്ടെന്നോ മലയാളം കൈവിട്ട ‘മ’ സാഹിത്യത്തിന്റെ പ്രേതം ഇവിടെ കുടിയിരിക്കുന്നുവോ?


എന്തായാലും വായനക്കാർക്ക്‌ ഉണ്ടാകാവുന്ന സംശയങ്ങൾ എഴുത്തുകാരി മുൻ കൂട്ടി മനസ്സിലാക്കിയിട്ടുണ്ട്‌.


‘എനിക്ക്‌ ഭ്രാന്തായിരുന്നോ അതോ മുഴുവട്ടോ’


രണ്ടും ഒന്നല്ലേ…


ചികിത്സ എത്രയും വേഗം നടത്തുക…


തെളിഞ്ഞ മനസ്സിൽ നിന്നും നല്ല കൃതികൾ ഉറവെടുക്കുന്ന കാലത്തിനായി കാത്തിരിക്കുന്നു.

www.chitharypoyaenttekuppivalapottukal.blogspot.com

______________________________________________________________________________________

ഭാര്യയുടെ പരാതി

ഒരു ഗുണ പാഠ കഥ കൂടി….


കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മ വരുന്നു-


‘പെണ്ണുകാണാൻ പോകുമ്പോൾ

കണ്ണുമാത്രം പോര

കണ്ണാടിയും കൂടെ

കൊണ്ടുപോകണം’


നമുക്ക്‌ നമ്മുടെ തെറ്റ് കണ്ടറിയാൻ കഴിയില്ല.കണ്ണാടി അത്‌ കാട്ടിത്തരുന്നു.


കണ്ണാടിയും കള്ളം പറയുന്ന കാലമാണ്‌.


ഈമെയിലിൽ കിട്ടിയ കഥ എന്നു പറഞ്ഞാണ്‌ കഥ അവതരിപ്പിച്ചിരിക്കുന്നത്‌.


കഥ പറച്ചിൽ കൊള്ളാം..


മറ്റൊരു ബ്ലോഗിൽ ഈ കഥ കണ്ടതായി ഓർക്കുന്നു;ചെറിയ മാറ്റങ്ങളേയുള്ളൂ.


മോഷണം നടത്തിയത്‌ ആര്‌ എന്ന് മനസ്സിലാകുന്നില്ല.


ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വിളവൂർക്കലിന്റെ ബ്ലോഗിൽ ‘കാഴ്ച നന്നായാൽ’എന്ന കഥ കാണാം.+2 കോമേഴ്സിലെ ദീപ.ഡി.എസ്‌ എന്ന കുട്ടിയാണ്‌ കഥ എഴുതിയിരിക്കുന്നത്‌.


സമാനതകൾ ഇങ്ങനെയും വരുമോ എന്ന് വിദൂഷകന്‌ സംശയം.

www.vijayalokam.blogspot.com

www.vilavoorkalghss.blogspot.com

___________________________________________________________________________________________

നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്‌

അച്ഛനോടുള്ള സ്നേഹാദരങ്ങളുടെ വിളംബരമാണിക്കവിത.


വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞിരിക്കുന്നു..


‘അമ്മതൻ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ

യുള്ളത്തിൻ സുരക്ഷിതത്വം,അറിയുക

വൈകിയാണെങ്കിലും ,മകളുടെ നീർമുത്തുകൾ

നനഞ്ഞു കുതിർന്ന സ്നേഹത്തെയെങ്കിലും’.


ബാല്യകാലത്തെ സ്നേഹവായ്പൊടെ കവയിത്രി ഓർമ്മിക്കുന്നു..


കാലത്തെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചത്‌ അച്ഛനിൽ നിന്നാണ്‌.മഴയും വെയിലും കാലവേഗങ്ങൾക്ക്‌ സാക്ഷിയാണെന്ന്‌ ഉപദേശിച്ചതും അച്ഛനാണ്‌.


വായനക്കാർക്ക്‌ ഗൃഹാതുരത്വം സമ്മാനിക്കാൻ ഈ കവിതയ്ക്കാകുന്നു.ബാല്യകൗമാരങ്ങളിലേക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ സാധ്യമാക്കുന്നു.


ഒടുവിൽ,


കവയിത്രി ആഗ്രഹിക്കുന്നതുപോലെ –


‘വീണ്ടുമൊരിക്കൽ കൂടിയച്ഛനോടൊത്തൊരു മകളായ്‌ വളരുവാൻ’ നമ്മളും ആശിച്ചു പോകുക തന്നെ ചെയ്യും.

www.swapnabhumi.blogspot.com

______________________________________________________________________________________

ഒരു പ്യൂണ്‍ NSS(നായര്‍ സര്‍വ്വീസ് സൊസൈററി) നെ ഹൈജാക്ക് ചെയ്യുമ്പോള്‍…

മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ എന്‍.എസ്.എസിനെ നയിക്കുന്നത്..

നാരായണപ്പണിക്കരെ മൂലയ്ക്കിരുത്തി സുകുമാരന്‍ നായര്‍ എന്ന പഴയ ആഫീസ് പ്യൂണ്‍ ഭരണം തുടങ്ങിയിരിക്കുന്നു…


പുള്ളിക്ക് വിദ്യാഭ്യാസം കഷ്ടി…

വിവരം അതിലും കഷ്ടി…


കഴിഞ്ഞ ദിവസം എന്തൊരു പ്രകടനമാണ് ടിയാന്‍ വടത്തിയത്?

കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു…

എന്താ കാരണം?


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ‘നായന്മാര്‍ക്ക്’ സീററ് നല്‍കാത്തതാണ് കാരണം…

ഇടതുപക്ഷത്തെ നായന്മാരെ തങ്ങളുടെ കണക്കില്‍ കൂട്ടില്ലാ‍ത്രെ…

ശശി തരൂര്‍ തിരുവനന്തപുരം നായരല്ലാത്രെ!?


പിന്നെയും എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ്  ആ വിദ്വാന്‍ വിളിച്ചുകൂവിയത്…

പാവം പണിക്കര്‍ മൂകസാക്ഷിയായി നിലകൊണ്ടു….


ഒരു വലിയ സമുദായ സംഘടനയുടെ ഇന്നത്തെ അവസ്ഥ …ആരേയും ദു:ഖിപ്പിക്കുന്നതാണ്…


ഇത്ര നഗ്നമായ വര്‍ഗ്ഗീയവിഷം  ഇതിനു മുന്‍പ് ആരും ചീററിയിട്ടില്ല..


സ്വന്തം കഴിവുകൊണ്ട് വളര്‍ന്നുവരുന്ന ജനനേതാക്കളെ  ജാതി പറഞ്ഞ്  അനുകൂലിക്കുന്നതുകൊണ്ട്  സമുദായത്തിന്  എന്തു ഗുണമാണുള്ളത്?


നായന്മാര്‍ ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്…


വകയ്ക്കുകൊള്ളാത്ത നേതാക്കന്മാരെ കൈകാര്യം ചെയ്യാന്‍ ആ സമുദായത്തിലെ ആളുകള്‍ തന്നെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു…ഐഡിയ സ് ററാര്‍ സിംഗറിലെ ‘കെട്ടുകാഴ്ചകള്‍‘ ….

സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആളുകള്‍ ആസ്വദിക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെററിലെസ് ററാര്‍ സിംഗര്‍‘ …

ചിത്രകൂടി എത്തിയപ്പോള്‍ പരിപാടിയുടെ മാററ് വര്‍ദ്ധിച്ചു

അല്പവസ്ത്രധാരിണിയായകോപ്രായറാണിയായഅവതാരികയുടെ
ബാഭപ്രകടനങ്ങള്‍അസഹ്യമാണ്

ഹോ…. കേരളമേ മാപ്പു നല്‍കുക….

ഇപ്പോള്‍ ചില ഇറക്കുമതികള്‍ കൂടി പരിപാ‍ടി നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നു..

നാലു ഗ്രൂപ്പ് തിരിച്ച് ഓരോന്നിന്റേയും ലീഡര്‍ സ്ഥാനം ഇറക്കുമതികള്‍ക്കാണ് നല്‍കിയിരിക്കുന്നത്

അവരുടെ പ്രകടനങ്ങള്‍ ഭീകരമെന്നേ പറയേണ്ടൂ

കണ്ടവാളിപ്പിള്ളേരെപ്പോലെ’ …….

ഏറെ കഷ്ടംജ്യോത്സനയുടെയും റിമി ടോമിയുടെയും പ്രകടമാണ്
പെററ തള്ള സഹിക്കൂല….

ജുഗുപ്സ ഉണ്ടാക്കുന്നപ്രകടനം’….ചുമക്കുന്നോന്മാരെ സമ്മതിക്കണം

പഴയ ചങ്ങാടങ്ങള്‍ ഓര്‍മ്മയിലെത്തുന്നു….

എന്താ ഒരു തുള്ളല്‍….
പണ്ടെന്നേ ഒന്നോ ഒരു മുറിയോ പാടിയ ബലത്തിലാണ് ഭാവപ്രകടനങ്ങള്‍

രണ്ട് പയ്യന്മാരുമുണ്ട് കൂട്ടിന്….
ഒരു വഴിക്ക് പോണതല്ലേ
ഒരുത്തന്‍ കുഴപ്പമില്ല
മററവന്റെ കാര്യം……കഷ്ടം…!!

ഇവരൊക്കെ എന്ത് മലയാണ് മറിക്കുന്നത് എന്ന് അറിയില്ല

ഒരു അഭ്യര്‍ത്ഥന


ശരത് പാട്ടവസാനിപ്പിക്കുക
സംഗീത സംവിധാനം ആവാം….
ചിത്രയുടേയും ശ്രീകുമാറിന്റേയും ഇടയില്‍ കയറിനിന്ന് ഒരപസ്വരം പോലെഎന്തിന് നാണംകെടുന്നു?

വിദൂഷകവചനം


മേല്‍പ്പറഞ്ഞ വസ്തുക്കള്‍ക്ക് കോമണ്‍സെന്‍സ് വിതരണം ചെയ്യാന്‍ എജന്‍സികളെ ക്ഷണിച്ചുകൊള്ളുന്നു

എന്നെ മറയ്ക്കുന്നത് ആരാണ്?

എന്റെ ചില പോസ് ററുകള്‍ മറയ്ക്കപ്പെടുന്നത്  എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല…


കഴിഞ്ഞ പോസ് ററ് വായിക്കാന്‍ ശ്രമിച്ചവര്‍ക്ക്  ഇങ്ങനെയൊരു  ജാലകമാണ്  കാണാന്‍ കഴിഞ്ഞത്-

400 Bad Request


nginxഇതിന്റെ അര്‍ത്ഥമെന്താണ്?


ആരെങ്കിലും മന:പൂര്‍വ്വം മറയ്ക്കുന്നതാണോ?


എങ്കില്‍ അതാര്?

എന്തിനുവേണ്ടി?


ഒന്നും മനസ്സിലാകുന്നില്ല..

ചാരന്മാര്‍ ഇറങ്ങിയതാണോ?


വേഡ് പ്രസ്സിലെ ബ്ലോഗ്  മറയ്ക്കപ്പെടുന്നതിനാല്‍ ഇപ്പോള്‍ ബ്ലോഗറില്‍  ഈ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..

രണ്ടിലും ഒരേ പോസ് ററിടുന്നു…

ഇതൊരു പരിഹാരമല്ലല്ലോ…
സാങ്കേതിക പരിചയമുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു…

പോലീസ് സേനയ്ക്ക് അപമാനമായി ഒരു പോലീസ് സ് റേറഷന്‍ -അതാണ് നേമം…(ആഭ്യന്തരമന്ത്രി അറിയാന്‍..)

നേമം പോലീസിന്റെ നടപടിയില്‍ മനംനൊന്ത്  ഒരു കുടുംബം ആത്മഹത്യ ചെയ്തിരിക്കുന്നു….!

കേരളം കാടത്തത്തിലേക്ക് നീങ്ങുകയാണോ?

വെള്ളായണി ഊക്കോട് ,പുതുവല്‍ റോഡ് ശിവലക്ഷ്മി ഭവനില്‍ ശിവന്‍കുട്ടി നായര്‍(54),ഭാര്യ സരോജം(45) എന്നിവരാണ്  നേമം പോലീസിന്റെ ക്രൂരതയ്ക്ക്  ബലിയാടായിരിക്കുന്നത്..!!


ഒരു ചെറിയ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ്  ശിവന്‍കുട്ടിനായരെ, കൊടും ഭീകരനെ പിടിക്കുന്ന രീതിയില്‍ പാതിരാത്രിയില്‍ അറസ് ററു ചെയ്തത്..!!

കോടതി നല്‍കിയ സമന്‍സുകള്‍ കൈപ്പററാതിരുന്നതിനാണത്രെ വീട് വളഞ്ഞുപിടിച്ചത്!

ഒരു പോലീസുകാരനെവിട്ടു വിളിപ്പിച്ചാല്‍ എത്തുന്ന ആളാണ്  ശിവന്‍കുട്ടിനായര്‍ എന്നാണറിയുന്നത്…

പിന്നെന്തിനായിരുന്നു  ഈ നാടകം?


കോടതിയില്‍ നിന്നുള്ള സമന്‍സ് പോലീസ്  ശിവന്‍കുട്ടി നായര്‍ക്ക് നല്‍കിയിരുന്നില്ലെന്നും അറിയുന്നു..!!

എങ്ങനെയിരിക്കുന്നു…?


ഇതു താന്‍ടാ പോലീസ്…..

നേമം പോലീസിനെക്കുറിച്ച്  നാട്ടുകാര്‍ക്ക്  ഏറെ പരാതികളുണ്ട്…

അവിടത്തെ ഇപ്പോഴത്തെ എസ്.ഐ യും  സി.ഐ യും  പക്വതയില്ലാത്തവരാണ്…

സുരേഷ് ഗോപിയുടെ പോലീസ്  കഥാപാത്രങ്ങളാവാനാണ് രണ്ടുപേരും ശ്രമിക്കുന്നത്!!

ഒരു സംഭവം

വെടിക്കെട്ട്  നടത്തുന്നതില്‍ കേമനായ, കേരളത്തിനകത്തും പുറത്തും പ്രസിദ്ധിയുള്ള   പൂഴിക്കുന്ന് മണിയനാശാന്റെ വീട്ടില്‍ ഈ എസ്.ഐ  അനാവശ്യമായി റെയ്ഡ് നടത്തി  വീട്ടുകാരെ വിഷമിപ്പിച്ചു…

അസുഖബാധിതനായി കിടപ്പിലയിരുന്ന ആശാനെ അറസ് ററു ചെയ്തുകൊണ്ടു പോകാനും ശ്രമിച്ചു…

വലിയ പ്രകടനങ്ങളാണ് ആ അഭിനവ സുരേഷ് ഗോപി അവിടെ കാഴ്ചവച്ചത്! കരിനിറച്ചുവച്ചിരുന്ന രണ്ടുമൂന്ന് ചാക്കുകള്‍ ‘തൊണ്ടി സാധനം’ എന്ന നിലയില്‍ എടുത്തുകൊണ്ട് പോയത്രെ!

പാവം സ്ഫോടകവസ്തുവെന്ന് കരുതിയിട്ടുണ്ടാവും!

കഴുഞ്ഞില്ല…

അല്പനിമിഷങ്ങള്‍ക്കകം ഡിജിററല്‍ ക്യാമറയുമായി തിരികെ വരുന്നു… അവിടെയൊക്കെ ഷൂട്ടു ചെയ്യുന്നു… പടം പിടിക്കുന്നു…

കഷ്ടം………


ഇതിന്റെ ആഘാതം കൂടികൊണ്ടാവാം എതാനും ദിവസങ്ങള്‍ക്കകം  ആശാന്‍ മരിക്കുകയും ചെയ്തു…


മററൊരു സംഭവം…

ഒരു വഴിപ്രശ്നവുമായി ബന്ധപ്പെട്ടത്….

അവിടെ ഈ എസ്.ഐ ഏകപക്ഷീയമായാണ് പെരുമാറിയത്…

ഒരു ജോലിക്കാരനെ പിടിച്ചുകൊണ്ടുപോയി..

ആളുകള്‍ കൂടിയപ്പോള്‍..വിട്ടയച്ചു…

സി.ഐ  ഏമാന്‍ അവന്റെ ചെകിട്ടില്‍ ഒന്ന് പൊട്ടിക്കുകയും ചെയ്തു,വെറുതെ…

ജനം അതിനെതിരെ പ്രതികരിക്കും എന്നായപ്പോള്‍…ചില നേതാക്കള്‍ വിവരം തിരക്കിയപ്പോള്‍  ക്ഷമ പറഞ്ഞ്  തടിയൂരി….


അവിടംകൊണ്ടും തീര്‍ന്നില്ല…

എതിര്‍ കക്ഷിക്കാരെ നിര്‍ബന്ധിപ്പിച്ച്  ആശുപത്രിയില്‍ അഡ്മിററ് ചെയ്യിപ്പിച്ച്  കേസെടുത്തു…വീട് കയറി ആക്രമിച്ചു…വൃദ്ധയും കുടുംബവും ചികിത്സയില്‍…

തീര്‍ന്നില്ല..

മനോരമക്കാരെ വിളിച്ച്  വലിയ വാര്‍ത്തയും നല്‍കി….

അങ്ങനെ കള്ളക്കേസ് ഉണ്ടാക്കി പ്രതികളെ സൃഷ്ടിക്കാന്‍ വിരുതന്മാരാണ്  ഈ ഏമാന്മാ‍ര്‍…..

സാധാരണക്കാരെ വിറപ്പിച്ചുകളയും ഇവര്‍…

ആരും അങ്ങോട്ട് ഒന്നും പറയരുത്…ഇവര്‍ പറയുന്നത്  കേട്ടുകൊണ്ട് നില്‍ക്കണം…

പഴയ നാടുവാഴിത്തം തന്നെ….


ഇതു താന്‍ടാ പോലീസ്….

സര്‍ക്കാരിന്  ദുഷ്പേരുണ്ടാക്കിയേ അടങ്ങൂ എന്ന് ശപഥം ചെയ്തിരിക്കുകയാണിവര്‍…ഇവര്‍ക്ക് മന:ശാസ്ത്ര  ചികിത്സ നല്‍കണം!  കേരളത്തിന് പുറത്തേക്ക് നാടുകടത്തണം…

നാടുനന്നാവാന്‍ ഇതേയുള്ളൂ വഴി…


ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….

വീണ്ടും ഒരു സന്തോഷവാര്‍ത്ത….

നിയയമത്തെ വെല്ലുവിളിച്ചുകൊണ്ട്  പാറശ്ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന  സ്കൂളിനെതിരെ അധികൃതര്‍ നടപടി തുടങ്ങിക്കഴിഞ്ഞു…!

ആ സ്കൂളിനെക്കുറിച്ച്   കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാനൊരു പോസ് ററ്  പ്രസിദ്ധീകരിച്ചിരുന്നു….

ഏതാനും ബാച്ച് കോഴ്സ് മാത്രം നടത്താന്‍ അനുമതി ഉണ്ടായിരുന്ന അവര്‍ (ഹയര്‍ സെക്കന്ററി) ഒട്ടനവധി ബാച്ചുകള്‍ അനധികൃതമായി നടത്തിയിരുന്നു!

ഇപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കിയിരികയാണ്..ഇത് എന്റെ ബ്ലോഗിന്റെ ശക്തികൊണ്ട്കൂടിയാണെന്ന്  കരുതുന്നതില്‍ എന്താണ് തെററ്?

അങ്ങനെ കരുതാനാണ്‍` എനിക്കിഷ്ടം…

അമ്പട ഞാനേ………….!!!

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

പഴയപോസ് ററ് പു:നപ്രസിദ്ധികരിക്കുന്നു…

നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
(22/02/2009)