ആൾ ദൈവങ്ങൾക്കെതിരെ പ്രിയനന്ദനന്റെ സിസർകട്ട്…

പ്രിയനന്ദനന്റെ പുതിയ സിനിമ-ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,ആൾ ദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് പരിശോധിക്കുന്നു..

മനുഷ്യദൈവങ്ങൾ ഉണ്ടാക്കപ്പെടുകയാണ് ,സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടി..

മാതാ അമൃതാനന്ദമയിയുടെ ഭക്തർ ഈ സിനിമയെ എങ്ങനെ കാണും എന്നത് കൌതുകകരമായ വിഷയമാണ്..

സിനിമയിലെ സുമംഗല ദേവിയ്ക്ക് കേരളത്തിലെ ആരുടേയെക്കെയോ ഛായയില്ലേ?

ഇടത്തരക്കാരനാണ് ആൾദൈവങ്ങൾക്ക് പിറകേ കൂടുന്നത്.

അവനെ തൃപ്തിപ്പെടുത്താനുള്ള വകകളൊക്കെ ഇത്തരം ‘അവതാരങ്ങൾ’ മുന്നോട്ടുവയ്ക്കുന്നു..

അവനെ ആകർഷിക്കുന്ന തരത്തിലുള്ള ആരധനാരീതികൾ..ചുറ്റുപാടുകൾ..ആഡംബരങ്ങൾ…

മേമ്പൊടിയായി കാരുണ്യപ്രവർത്തനങ്ങളും..!

സമൂഹത്തെ മൊത്തത്തിൽ ആകർഷിക്കാൻ പര്യാപ്തമായ സൌജന്യങ്ങൾ…

കാടടച്ചുള്ള പരസ്യങ്ങൾ…കട്ടൌട്ടുകൾ…

ആൾ ദൈവങ്ങളുടെ ഭകതരെ ഒന്നു ചിന്തിപ്പിക്കുന്നതിന് ഈ സിനിമ കാരണമാകുമെന്ന് തോന്നുന്നു..

ദേവിയായി കാവ്യ മാധവൻ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്..

കേരളീയന്റെ അതിരുകടന്ന ഭക്തി ജാടയ്ക്കുള്ള മുഖമടച്ചുള്ള അടിയാണ് പ്രിയനന്ദനന്റെ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.’

Advertisements

വി.എം.സുധീരനെ കോൺഗ്രസ് തൂക്കിലേറ്റുമോ..?

എല്ലാ വൃത്തികേടുകളുടേയും ആകെത്തുകയെ കോൺഗ്രസ് എന്നു വിളിക്കാം..

കള്ളന്മാരും അഴിമതിക്കാരും ഊട്ടിയറുപ്പന്മാരും എല്ലാം ആ നൌകയിൽ കയറിപ്പറ്റിയിട്ടുണ്ട്..

കമ്മ്യൂണിസ്റ്റുകാരെ ഇന്ത്യയിൽ നിന്ന് തൂത്തെറിയാൻ ഇവർ എന്തൊക്കെ ചെയ്തില്ല..!

അവസാന വെളിപ്പെടുത്തൽ ഇങ്ങനെ – പശ്ചിമ ബംഗാളിലെ പുരുളിയയിൽ ആയുധ വർഷം നടത്തിയത് അന്നത്തെ കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ്..!കേസിലെ സൂത്രധാരനാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്..! ക്രമസമാധാനം തകർന്നു എന്നു പറഞ്ഞു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു ലക്ഷ്യം…

പന്നയന്മാര്…(അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു)

കേരളത്തിൽ…

എൻഡോസൾഫാൻ വിഷയത്തിൽ കേരളത്തിലെ ശകുനിമാർ വെള്ളം കുടിക്കുകയാണ്…

ജനരോഷം ഭയന്ന് ഏതോ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്…

സുധീരൻ കോൺഗസിലെ കലാപകാരിയാണ്..

അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നു…

പലപ്പോഴും അദ്ദേഹം ശരിയുടെ വഴിയിലാണ്…

കീടനാശിനി പ്രശ്നത്തിലും ശരിയായ നിലപാടെടുത്തു..

കോൺഗ്രസിന്റെ നിലപാടിനെതിരെ നിൽക്കുന്നു…ചാണ്ടി-ചെന്നിത്തല പ്രഭൃതികൾ അദ്ദേഹത്തിനെതിരെ വിഷം ചീറ്റുന്നു..!

സുധീരനെ പുകച്ചുചാടിക്കാൻ അവർ ശ്രമിക്കാതിരിക്കുമോ?

മഹാത്മാ ഗാന്ധി ദീർഘദർശിയായിരുന്നു, അതുകൊണ്ടാണ് കോൺഗ്രസ് പിരിച്ചുവിടാൻ അദ്ദേഹം നിർദ്ദേശിച്ചത്…

അധികാരമോഹികൾ അതിന് തയ്യാറാകുമോ?

ജനങ്ങൾക്ക് വേണ്ടാത്ത ഇവറ്റകൾക്ക് ചത്തുകൂടേ…

അതിന് അവർ തയ്യാറാകാൻ സാധ്യതയില്ലാത്തതിനാൽ ബദൽ നിർദ്ദേശം വിദൂഷകൻ വക –

 ഇവന്മാരെ എൻഡോസൾഫാൻ കുടിപ്പിക്കുക…!!

സായിബാബ-ഒരാൾദൈവം കൂടി നാടുനീങ്ങി….പിന്നാമ്പുറത്ത് സംഘട്ടനം തുടങ്ങി…

സായിബാബ ഓർമ്മയായി…

അണിയറയിൽ സംഘട്ടനം ആരംഭിച്ചു കഴിഞ്ഞു…

നാല്പതിനായിരം  കോടിയാണ്…കിട്ടിയാൽ പുളിക്കുമോ?

ട്രസ്റ്റ് കൂടി …ചർച്ചിച്ച്…പിരിഞ്ഞു…

പ്രഖ്യാപനവും നടത്തി…പിൻഗാമിയായി ആരെയും ബാബ തീരുമാനിച്ചിരുന്നില്ലത്രെ!

കുടുംബത്തിൽ നിന്നുള്ള പയ്യനെ ഭംഗിയായി ഒഴിവാക്കി…

അയാളെയാണ് മാധ്യമങ്ങൾ അടുത്ത അവകാശിയായി ഉയർത്തിക്കാട്ടിയത്..

അന്തരിക്കും മുൻപ് ബാബ ഭാഗപത്രമൊന്നും എഴുതിവച്ചില്ലെന്ന് ട്രസ്റ്റ് അംഗങ്ങൾ..

അത് മോശമായിപ്പോയി…

കുറഞ്ഞപക്ഷം സ്വന്തം മരണം അദ്ദേഹം മുൻകൂട്ടി കാണേണ്ടതായിരുന്നു..

ആരെയെങ്കിലും ഒരാളെ….!


വിദൂഷക വചനം –

ഉപജാപക സംഘങ്ങൾ ഉണർന്നിരിക്കുന്നു….ഭക്തർ ജാഗ്രതൈ.!!!

ജഗദീഷ് മുകേഷിന്റെ കസേര കണ്ട് പനിക്കുന്നു….

സിനിമാക്കാർ ഇത്ര അല്പന്മാർ ആവാൻ പാടുണ്ടോ?

ജഗദീഷാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അസ്സൽ താരം…!

അധികാരമോഹം എന്നു പറഞ്ഞാൽ ഇതാണ്..

മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാണ് രംഗം….

ഈ വിദ്വാൻ എന്തൊക്കെയാണ് തട്ടിവിട്ടുകളഞ്ഞത്….

‘വി.എസ്സിന്റെ ഭരണത്തിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവത്രെ!ഇപ്പോഴെങ്കിലും അതിനെതിരെ സംസാരിച്ചില്ലെങ്കിൽ താൻ ചത്തുപോകുമത്രെ!‘-

പാവം പയ്യൻ…ഒരു വേള , കേരളം തമിഴ്നാടെന്ന് നണ്ണിക്കാണും..

ഇയാൾ വല്യ നടനെന്നാവും ഭാവം…

പാവത്തെ ആരോ പറഞ്ഞുപറ്റിച്ചിരിക്കുകയാണ്..!

ടിയാന് മലയാള സിനിമാചരിത്രത്തിൽ എവിടെയാണ് സ്ഥാനം..?

ജഗദീഷിന്റെ വാക്കുകൾ ജനം ഒരു തമാശയായിട്ടാണ് എടുത്തത്..തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കും…

ആ സമയത്ത് ഈ വിദ്വാൻ ഓടിക്കിതച്ചെത്തിയതിന് മറ്റുവല്ല കാരണവുമുണ്ടോ…

പിന്നമ്പുറ സംസാരം ഇങ്ങനെയാണ് – ഓൻ മുകേഷിന്റെ കസേരയാണ് നോട്ടമിട്ടിരിക്കുന്നത്…

അതിനു വേണ്ടി എന്തും പറയും..

കഷ്ടം…ഒരു അധ്യാപകന്റെ പതനം…!!!

കുറച്ചുകൂടെ മാന്യത നമ്മൾ അഗ്രഹിക്കുന്നത് ഒരു പക്ഷെ ഒരു തെറ്റായിരിക്കാം….

മുരളീധരന്റെ കൂടെ കൂടിയത് നന്നായി…അതൊരു കള്ള നാനയമാണ്,ഭാവിയിൽ ഇതും…!!

വിദൂഷകവചനം-വിനാശ കാലേ ജഗദീശ ബുദ്ധി…

കുഴിവെട്ടി മൂടുക കോൺഗ്രസ്സിനെ…

 കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മുഖം പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്..

ജനീവ ഉച്ചകോടിയിലും അവർ ഒറ്റപ്പെട്ടിരിക്കുന്നു..!

ഒരു ജനതയെ മുഴുവൻ ഒറ്റുകൊടുക്കാൻ മന്മോഹനും കൂട്ടരും കച്ചമുറുക്കിയിരിക്കയാണ്…

സ്വന്തം രാജ്യത്തോടും ജനതയോടും യാതൊരു താല്പര്യവുമില്ലാത്ത ഈ ചെകുത്താൻ കൂട്ടത്തെ തല്ലിക്കൊല്ലി കുഴിച്ചുമൂടുകയല്ലേ വേണ്ടത്..?

അങ്ങനെ ചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കും…

രാജ്യത്തെ മുച്ചൂടും മുടിച്ചിട്ടേ ഇവറ്റകൾ പോകൂ…

കേരളത്തിൽ ചാണ്ടിയും കൂട്ടരും പിച്ചും പേയും പറഞ്ഞു നടക്കുകയാണ്..

ആസ്ഥാന താർക്കികൻ വി.ഡി.സതീശനെ കാണാനേയില്ല…!!

പാവം…എവിടെ ഒളിച്ചോ ആവോ…

കോൺഗ്രസ്സുകാരെന്നു പറഞ്ഞ് പുറത്തി നടക്കരുതേ എന്നാണ് വിദൂഷകന്റെ അഭ്യർത്ഥന..!

ആളുകൾ തല്ലിക്കൊല്ലാൻ സാധ്യതയുണ്ട്…

കേരളീയർ എപ്പൊഴും എല്ലാം ക്ഷമിച്ചുവെന്ന് വരില്ല…!!(സുരേഷ് കൽമ്മാഡിക്കും കിട്ടി ചെരിപ്പേറ്..

ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ സന്ദർഭത്തിൽ എന്ത് തീരുമാനം എടുക്കുമായിരുന്നു..?

സംശയമില്ല,അദ്ദേഹം ഈ അഭിനവ ഹിറ്റ്ലർമാർക്കെതിരെ മറ്റൊരു ‘ക്വിറ്റ് ഇന്ത്യ’ നടത്തുമായിരുന്നു…!!!! 

എൻഡോസൾഫാൻ വിരുദ്ധ പ്രകടനം മൂല്യനിർണ്ണയ ക്യാമ്പിലും….

എൻഡോസൾഫാൻ വിരുദ്ധ സമരം ഒരു കൊടുങ്കാറ്റായി കേരളത്തിൽ ആഞ്ഞടിക്കാൻ പോവുകയാണ്…

കേരളത്തിലെ കോൺഗ്രസ് കടപുഴകി വീഴും…

ഇപ്പോൾ തന്നെ അവർ കേരളത്തിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു…

വി.എസ്സി ന്റെ ഉപവാസ സമരം അഖിലേന്ത്യാതലത്തിൽ താന്നെ ചലനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ന് (ഏപ്രിൽ-25) അദ്ദേഹത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ വരികയുണ്ടായി

അധ്യാപകരും…

മൂല്യനിർണ്ണയ ക്യാമ്പിലെ അധ്യാപകരും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തുകയുണ്ടായി….

തിരുവനന്തപുരത്തെ ഒരു മൂല്യനിർണ്ണയ  ക്യാമ്പിൽ(HSS) നിന്നുള്ള ദൃശ്യങ്ങളാണ് ചുവടെ….