മതപാഠശാലകൾ നിരോധിക്കണം…

ഇന്ത്യയിൽ മത പാഠശാലകൾ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

സർക്കാരിന്റെ സഹായത്തോടെയുള്ള മത പഠനമാണ്‌ നിർത്തലാക്കേണ്ടത്‌…

അത്തരം പരിപാടികൾക്ക്‌ ഖജനാവിലെ പണം ചിലവഴിക്കാൻ പാടില്ല.
സ്വകാര്യമായി നടക്കുന്ന മത പഠന കേന്ദ്രങ്ങൾക്കുമേൽ ശക്തമായ നിരീക്ഷണം ഉണ്ടാവണം..

അവിടെ എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് ഭരണകൂടം അന്വേഷിക്കണം..

എന്തും പഠിപ്പിക്കാൻ കഴിയും എന്ന നില മാറണം..
പിഞ്ചുകുട്ടികളെ തീവ്രവാദത്തിന്റെ വഴിയിലൂടെ നടത്താൻ എളുപ്പമാണ്‌..

അത്തരം ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്ക്‌ കഴിയും?
എല്ലാ തീവ്രവദവും എതിർക്കപ്പെടേണ്ടതാണ്‌..

അമ്പലങ്ങളും പള്ളികളും അവയുടെ ഉദ്ഭവ കേന്ദ്രങ്ങക്കായിക്കൂടാ..

കേരളത്തിൽ..

—————

മത സഹിഷ്ണുതയ്ക്ക്‌ പേരുകേട്ട കേരളത്തിലും മത തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തി എന്നത്‌ ഭയപ്പെടുത്തുന്ന ഒന്നാണ്‌.

പൊതു വിദ്യാലയത്തിൽ ഇവ പഠിപ്പിക്കുന്നില്ല..

തീവ്രവാദ ആശയങ്ങൾ കുട്ടികൾക്ക്‌ എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌?

അത്‌ അനേഷിക്കേണ്ടതല്ലേ?
വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രമായി,പന്ത്രാം തരം വരെയെങ്കിലും,പരിമിതപ്പെടുത്തണം.എയിഡഡ്‌ സ്കൂളുകൾ സർക്കാർ സ്കൂളുകളായി മാറണം.അവിടെ ഒരു മാനേജുമെന്റിന്റേയും ഇടപെടൽ പാടില്ല!
സ്വകാര്യ സ്കൂളുകളും മതപാഠശാലകളും ഏറെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാട്‌ വച്ചുപുലർത്തുന്നവയാണ്‌.

ഒട്ടേറെ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു!

കേവലം കുട്ടികളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായ്യാണ്‌ അവരെ മത പാഠശാലകൾ കൈകാര്യം ചെയ്യുന്നത്‌!
ഇതൊക്കെ മാറണം..

മതേതരമായ കാഴ്ചപ്പാടിന്‌ എതിരു നിൽക്കുന്നവയെയെല്ലാം എതിർത്തു തോൽപിക്കണം..

സ്ത്രീ ശാക്തീകരണവും പ്രധാനപ്പെട്ട ഒരു അജണ്ടയാവണം…

ഫെയ്സ്‌ ബുക്ക്‌ തനിനിറം കാട്ടിത്തുടങ്ങി…

ഫെയ്സ്‌ ബുക്ക്‌ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒന്നല്ല..

ഇത്‌ അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാവുന്നതാണ്‌..

ഭൂലോകത്തെ സജീവ സാന്നിധ്യമായിരുന്ന ഇഞ്ചിപ്പെണ്ണ്‌,പ്രീത ജി പി തുടങ്ങിയവർക്കെതിരെയുള്ള നടപടികൾ ന്യായീകരിക്കത്തക്കതല്ല തന്നെ…

കൂടുതൽ വിവരങ്ങൾ ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ…

image

മോഡൽ സ്കൂൾ ‘ആൺകുട്ടികളെ മാത്രം’ ഇന്റർ നാഷണൽ ആക്കുമ്പോൾ…….

തിരുവനന്തപുരത്തെ ഗവ.മോഡൽ ബോയ്സ്‌ ഹയർ സെക്കണ്ടറി സ്കൂൾ (തൈക്കാട്‌) അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തപ്പെടുകയാണ്‌…

വളരെ സന്തോഷം…

ഒരു പൊതു വിദ്യാലയം ഇത്തരത്തിൽ നന്നാവുന്നത്‌ നല്ലതു തന്നെ..

ക്രിസ്‌ ഗോപാലകൃഷ്ണൻ,ചന്ദ്രഹാസൻ,മോഹൻലാൽ മുതലായവരാണത്രെ ഇതിനു പിന്നിൽ…അവർക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു…

 

എന്തുകൊണ്ട്‌ ആൺകുട്ടികൾ മാത്രം ?

അന്താരാഷ്ട്ര നിലവാരം എന്നാൽ കുട്ടികളെ ആൺ-പെൺ കള്ളികളിൽപെടുത്തി നേടാവുന്ന ഒന്നാണോ?

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥിയെ പ്രാപ്തരാക്കുകയാണ്‌ നല്ല വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്‌..

അത്‌ ലിംഗനീതി കൂടി പരിഗണിച്ചുകൊണ്ടാവണം….പുതിയ നൂറ്റാണ്ടിലെ വിദ്യാഭ്യാസം അങ്ങനെ ആയേ കഴിയൂ…

ഈ സ്കൂൾ മിക്സഡ്‌ സ്കൂൾ ആക്കുക തന്നെ വേണം..!

കുട്ടികളെ വേർതിരിച്ച്‌ പഠിപ്പിക്കുന്നത്‌  ആധുനിക വിദ്യാഭ്യാസ രീതിക്ക്‌ ചേർന്നതല്ല,അത്‌ അപരിഷ്കൃതമാണ്‌..

നമ്മുടെ നാട്ടിൽ കമ്പാർട്ടുമെന്റൽ വിദ്യാഭ്യാസം

 

സി പി എം നടന്നടുക്കുന്നു മറ്റൊരു വാരിക്കുഴിയിലേക്ക്‌….

ചരിത്രം വീണ്ടും ആവർത്തിക്കുമെല്ലോ…

പാഠം പഠിക്കാത്തവർ വാരിക്കുഴികളിൽ വീണുകൊണ്ടേയിരിക്കും..

മാണിയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്‌,മാണി വിഷയത്തിൽ മൗനം പാലിച്ചത്‌….പ്രതികരിക്കാൻ വൈകിയത്‌…ഒക്കെ തെറ്റായ നടപടികൾ ആയിരുന്നു…

മാണിയുടെ ചുമലിലേറി ഭരണം പിടിക്കാമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടിരുന്നുവെന്നുവേണം അനുമാനിക്കാൻ…

കഷ്ടം…..

ഇത്രയും രാഷ്ട്രീയ പാപ്പരത്തം…???

മദനിയെ പൊക്കിനടന്ന് മുൻപ്‌ പുലിവാല്‌ പിടിച്ചതാണ്‌….

മറവി എത്രവേഗമാണ്‌ സഖാക്കളെ ആവേശിക്കുന്നത്‌….

പിള്ളയെ ചുമക്കുമോ..?

————————–

ബാലകൃഷ്ണപിള്ളയെ ഇടതു ക്യാമ്പിലെത്തിക്കാൻ നീക്കം തുടങ്ങിയതായി തോന്നുന്നു…

അഴിമതി കേസിൽ ജയിലിൽ കിടന്ന അതേ പിള്ളയെത്തന്നെ …..

പിള്ളയെ ജയിലിലാക്കിയവർ തന്നെ…..?

ഇപ്പോ പിള്ള നന്നായിയത്രെ…..

അവസരങ്ങൾ തുലക്കാൻ മിടുക്കരായ സി പി എം വീണ്ടും….

എന്തായാലും സാധാരണ പാർട്ടി അണികൾ ഇത്‌ സഹിക്കുകയില്ലതന്നെ….

അവർ പ്രതിക്ഷേധിക്കുക തന്നെച്ചെയ്യും….ബാലറ്റിലൂടെ….

 

സുരേഷ്‌ മോഡിയുടെ വെളിപാടുകൾ…

അങ്ങനെ നമ്മുടെ സുരേഷ്ഗോപി സുരേഷ് മോഡിയായി…
ഇനി മോഡിയുടെ മൊഴിമുത്തുകൾ ലോക്കലായി കേൾക്കാം…
നല്ലകാലം വന്നു അണ്ണാ…
Continue reading

അബ്ദുള്ള’ക്കുട്ടി’ വയസ്സറിയിച്ചെന്ന് സരിത….മഹിളാമണികളേ ജാഗ്രതൈ…!

അങ്ങനെ ഒരു കുലംകുത്തിയുടെ  കാര്യം കൂടി തീരുമാനമായി…

അബ്ദുള്ളക്കുട്ടിയുടെ തനിനിറം പുറത്തായി…

abdulla kutty-1

സരിതയെ മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവത്രെ,ഈ മാന്യൻ…രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണെന്ന് വിളിച്ചതെന്ന് ആരെങ്കിലും പറയുമോ..?

അതിന് പറ്റിയ വനിതാരത്നമാണല്ലോ സരിത…!!

നിരന്തരം ഫോൺ വിളിക്കുമായിരുന്നത്രെ…കൂടെ ചൂടൻ മെസേജുകളും….

abdulla kutty

അബ്ദുള്ള ‘കുട്ടി’  വളർന്നിരിക്കുന്നു….

നല്ലതു തന്നെ…

കോൺഗ്രസ്സുകാരുടെ സഹവാസം കൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞുവെന്ന് സമാധാനിക്കാം..

രാജ്മോഹൻ ഉണ്ണിത്താൻ,പീതാബരക്കുറുപ്പ്,പി.ജെ.കുര്യൻ മുതലായവർ കാരണവന്മാരായി കാവൽ നിൽക്കുന്നുവല്ലോ…ഇനിയും നിലാവുള്ള രാത്രിയിൽ…..!!

കഷ്ടം…!!

രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കറ്റകരമായ മൌനത്തിൽ – കാരണം ബാക്ടീരിയ അല്ല….

മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലപാടില്ലാതെ രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും…

ആർക്കും ഒരഭിപ്രായവുമില്ല..

സി.പി.ഐ യുടെ യുവജന- വിദ്യാർത്ഥി സംഘടനകൾ മാത്രമാണ് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്..അവർ മഠത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.. 

ബാക്കിയുള്ളവർ മൌനത്തിന്റെ വൽമീകത്തിലാണ്…!

എന്താവാം കാരണം?

ആൾ ദൈവങ്ങൾക്കെതിരെ പ്രഖ്യാപിത നിലപാടെടുത്തിട്ടുള്ളവർ പോലും നിശബ്ദതയിലാണ്..

ആമസോണിൽ നിന്ന് പുസ്തകം വരാൻ കാത്തിരിക്കുകയാണ് ചിലർ എന്ന് കേൾക്കുന്നു..വായിച്ചതിനുശേഷം പ്രതികരിക്കാം എന്നായിരിക്കാം..

എന്നാലും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ…..

amma-2

കേരളം ലോകത്തിനു മുന്നിൽ നാണംകെട്ടു..

ലോക പ്രസിദ്ധരായ ആമസോൺ ആണ് ഗായത്രിയിടെ പുസ്തകം വിപണനം നടത്തുന്നത്.വിദേശിയായ ഒരു സ്ത്രീയ്ക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.വിശുദ്ധ നരകം എന്നാണ് അമൃതാനന്ദമയീ മഠത്തെ അവർ വിളിക്കുന്നത്.അവർക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് സവിസ്തരം വിവരിക്കുന്നു.മഠം അത് നിഷേധിച്ചിട്ടില്ല.

നമ്മുടെ ഗവണ്മെന്റ് ഇക്കാര്യം അറിഞ്ഞമട്ടേയില്ല.ആഭ്യന്തരമന്ത്രി രാഷ്ട്രീയം പറയുന്നു..പുസ്തകത്തിലെ ഉള്ളടക്കം വച്ചുകൊണ്ട് കേസെടുക്കാൻ കഴില്ലാ‍ത്രെ!അവർ നേരിട്ടു വന്ന് മൊഴി നൽകണമെന്നായിരിക്കും.നാണംകെട്ട വാദമാണത്.

മീഡിയകൾ വാർത്ത മുക്കി

നമ്മുടെ മീഡിയകൾ മഠം വാർത്തകൾ തമസ്കരിച്ചു..ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഇങ്ങനെയൊരു വാർത്ത കേട്ടതേയില്ല..എന്റൊരു ജാഗ്രത!!സോഷ്യൽ മീഡിയകൾ മാത്രമാണ് സജീവമായി പ്രതികരിച്ചത്.

ഇന്ത്യാ വിഷൻ നന്നായി വാർത്ത കവർ ചെയ്തു എന്നത് മറക്കുന്നില്ല.

amma_Gail-Tredwell_amritanandamayi

പ്രതികരിച്ചവർക്കെതിരെ നടപടി

സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികളുമായി ചെന്നിത്തലയും കൂട്ടരും ഇറങ്ങിയിരിക്കുകയാണ്..!എന്തൊരു ശുഷ്കാന്തിയാണ് കേസെടുക്കാൻ…

കഷ്ടം….?!

ഇത് ഫാസിസമാണ്..

കട്ടവനെ വണങ്ങുകയും വിളിച്ചറിയിച്ചവനെ പൂട്ടുകയും ചെയ്യുന്നു…

ഇത് ജനാധിപത്യ ധ്വംസനമാണ്…അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള കയ്യേറ്റമാണ്..ഇത് അനുവദിക്കാൻ പാടില്ല…

നമ്മൾ ഒന്നായി പ്രതികരിക്കണം..