സപ്പോര്‍ട്ടിംഗ് തരൂര്‍ – സ്പോണ്‍സര്‍ തരൂരാണോ ?

തരൂര്‍ പക്ഷപാതികള്‍ ( ലോകം രണ്ടായി പിരിഞ്ഞിരിക്കുന്നുവത്രെ- തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ) ക്ഷമിക്കുക…

ഇതൊരു ഭ്രാന്തന്‍ ഭാവനയല്ല…

തരൂര്‍ അങ്ങനെയും ചെയ്യും…!

ഖദറിട്ട മാംസപിണ്ഡങ്ങള്‍ എന്നാണ് കോണ്‍ഗ്രസ്സുകാരെ ഒരു കാലത്ത്  വിശേഷിപ്പിച്ചത്…

പിന്നീടത് വിഴുങ്ങി…

സോണിയയുടെ കാല്‍ക്കല്‍ മാപ്പിരന്നു…

മന്മോഹന്  ജയ് വിളിച്ചു..


ഇന്ത്യന്‍ ജനതയെ കന്നുകാലി ക്ലാസ്സുകാരാക്കി…

അമേരിക്കയെ കണ്ടുപഠിക്കാന്‍ എത്രയോപ്രാവിശ്യം ഉപദേശിച്ചിരിക്കുന്നു…

അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണോ തരൂരിനു സീറ്റ്  നല്‍കിയത്?


ഒരു വര്‍ഷത്തെ  മന്ത്രിപ്പണി രാജ്യത്തിന് എന്തു നേട്ടമുണ്ടാക്കി?

കേരളത്തിന്-

തിരുവനന്തപുരത്തിന്-

ബാഴ്സിലോണ,ഇരട്ട നഗരം എന്നൊക്കെ പറഞ്ഞുനറ്റക്കുന്നത് കേട്ടു…

ഒന്നും സംഭവിച്ചില്ല!

എന്ത് സംഭവിക്കാന്‍?

കേരള ഹൌസില്‍ താമസിച്ചാല്‍ സ്വകാര്യത നഷ്ടപ്പെടും എന്നായിരുന്നു പുള്ളിയുടെ കണ്ടെത്തല്‍–

സ്വകാര്യങ്ങള്‍ ഇപ്പോള്‍ വെളിച്ചപ്പെട്ടിരിക്കുന്നു….


പണ്ടാരോ ചന്തയ്ക്കുപോയതുപോലെ  തെക്കുവടക്കു കൊറേ നടന്നു…

ഉന്നതന്മാരുടെ സല്‍ക്കാരങ്ങളില്‍ പങ്കുകൊണ്ടു…

വായില്‍തോന്നിയത്  ട്വിറ്ററിലും മറ്റും വിളിച്ചുകൂവി…


ഇതൊക്കെയാണ് മന്ത്രിപ്പണി എന്നാണ് ഇഷ്ടന്‍ കരുതിയത്…

കേരളത്തിന്റെ അരിപ്രശ്നം കക്ഷിക്കൊരു പ്രശ്നമേയല്ല!

വെറും ഒരു ബ്യൂറോക്രാറ്റ് എന്നതില്‍ കവിഞ്ഞ്  മറ്റെന്താണ് തരൂര്‍?


സാധാരണക്കാരന്റെ ഏതെങ്കിലും പ്രശ്നത്തില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ടോ?

ക്രിക്കറ്റ്  കേരളത്തില്‍ വലിയ സംഭവമല്ല…

മറുനാട്ടുകാരെകൊണ്ടുവന്ന്  ഒരു ടീമുണ്ടാക്കി, അതില്‍ കൊച്ചി എന്ന് ചേര്‍ത്താല്‍ അത് കേരളത്തിന്റേതാവുമോ?

ശ്രീശാന്ത് തന്നെ കളിക്കുമോ എന്ന് സംശയമായിരുന്നു…

അതുകൊണ്ട് കേരളത്തിന് എന്ത് നേട്ടം?


വസ്ത്രം മാറുന്നതുപോലെ ഭര്യയെമാറുന്നത്  ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതാണോ?


മലയാളി തരൂരിനെ കൈയൊഴിയാന്‍  ഈ കാരണങ്ങളോക്കെമതി….!!!


ഇനി ആ ഗമണ്ടന്‍ സൈറ്റിന്റെ കാര്യം – അതിന്റെ സൂത്രധാരന്‍ തരൂരാണോ?

ന്യായമായും അങ്ങനെ സംശയിക്കാവുന്നതാണ്…

കാത്തിരുന്ന് കാണുക….

വിദേശത്ത്  താമസിക്കുന്ന, പണിയെടുക്കുന്ന ആളുകളാണ് തരൂരിനെ അനുകൂലിക്കുന്നവരില്‍ മുന്നില്‍…

അവര്‍ക്ക് ഒരു പക്ഷെ നാടിന്റെ പള്‍സ് അറിയാന്‍ കഴിയുന്നില്ലായിരിക്കാം…

വിദൂഷകവചനം- ടിറ്ററില്‍ 7 ലക്ഷത്തില്പരം ആളുകള്‍ തരൂരിനെ പിന്തുടരുന്നുവത്രെ!- അവര്‍ തിരുവനന്തപുരത്തുകാരായിരുന്നെങ്കില്‍ അടുത്ത തവണയും പാര്‍ലമെന്റില്‍ എത്താമായിരുന്നു..!!!!!Advertisements

തരൂരെന്ന കോടീശ്വരനെ ആര്‍ക്കുവേണം?

കേരളീയര്‍ക്ക് ആവശ്യമുണ്ടോ?

തിരുവനന്തപുരത്തിനു വേണോ?

ഇന്ത്യയ്ക്ക്….


ഉത്തരം വ്യക്തമാണ്…

ആര്‍ക്കും ഈ ലോകപൌരനെ വേണ്ട…!!

അത്രതന്നെ!


ഇദ്ദേഹം ഇന്ത്യയ്ക്ക് ചെയ്തുതന്ന സേവനങ്ങള്‍ എന്തൊക്കെയാണ്…

സേവനമോ?

ആ വാക്കിന്റെ അര്‍ത്ഥം ഈ സുന്ദരക്കുട്ടനറിയാമോ?


കോട്ടും സ്യൂട്ടും അണിഞ്ഞ് നല്ല ഇംഗ്ലീഷും പറഞ്ഞുനടക്കുന്നതാണ് മന്ത്രിപ്പണി എന്നാണ് ഈ വിദ്വാന്‍ ധരിച്ചുവച്ചിരിക്കുന്നത്…

വസ്ത്രം മാറുന്നതുപോലെ ഭാര്യയെ മാറുന്ന സാറ് ഒരു കൊച്ചു കൃഷ്ണന്‍ തന്നെ!

സുനന്ദ പുഷ്കറാണ് പുതിയ ചരക്ക്…


ശരാശരി ഇന്ത്യാക്കാരന്‍ പുളകം കൊണ്ടുപോകും…

ജനിച്ചാല്‍…….!


കേരളം നേരിടുന്ന വലിയ പ്രശ്നം ക്രിക്കറ്റാണെന്നാണ്  ലവന്റെ കണ്ടെത്തല്‍…!

നല്ല കാര്യവിവരം….

എന്തൊക്കെ പ്രഖ്യാപനങ്ങളുമായാണ്  ഇവിടെ വന്നിറങ്ങിയത്?

ഇവിടം സ്വര്‍ഗ്ഗം ആക്കും എന്നല്ലേ വീമ്പടിച്ചത്….

നല്ല വീക്ക് കിട്ടിയത് സ്വന്തം മണ്ടയ്ക്കാണ്…


തരൂര്‍ സാറിനെ പിന്തുണച്ച്  സൈറ്റൊക്കെ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്…

വല്ല സ്വപ്ന ജീവികളുമായിരിക്കും അതിനുപിന്നില്‍…

ബോധവും കമ്മിയായിരിക്കണം…

നല്ല മണ്ടത്തരവും വിവരദോഷവും ഉള്ളവര്‍ക്കെ അതിന് കഴിയൂ…


കഷ്ടം …അങങനെയും ചില വകകള്‍…


അപ്പോള്‍ ചോദ്യം ഇതാണ്…..

തരൂരിനെ ആര്‍ക്കും വേണം?

സുനന്ദ പൂ……വിന്…….