ഹെഡ്മാസ്റ്ററുടെ ബുദ്ധി അപാരം ….SSLC യ്ക്ക് 100% വിജയം നേടാന്‍ ഇരുപത്തഞ്ചോളം കുട്ടികളെ ‘മന്ദബുദ്ധി’കളാക്കി…

നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍…
തിരുവനന്തപുരം നഗരത്തിനടുത്തുള്ള സ്കൂള്‍…
ശാന്തപ്രകൃതിയായ എച്ച്.എം ..

അടുത്തവര്‍ഷം പെന്‍ഷനാണ്…
അതിനുമുമ്പ് ചിലതൊക്കെ ചെയ്തിട്ടുതന്നെ കാര്യം …

തലമൂത്ത അധ്യാപകരുമായി കൂടിയാലോചിക്കുന്നു…
100% റിസള്‍ട്ട് ഉണ്ടാക്കാന്‍ എന്താ വഴി..?
നേരായ വഴിക്ക് സാധ്യമല്ല…

ആ തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്…

കുത്തിയിരുന്ന് ആലോചിച്ച് ഉപായം കണ്ടുപിടിച്ചു…

ശരാശരിയില്‍ താഴെയുള്ളവരെ ‘IED’ ആക്കുക! ഭിന്നതല ശേഷിയുള്ളവര്‍ എന്ന് സര്‍ക്കാര്‍ ഭാഷ്യം ! ‘മന്ദബുദ്ധികള്‍’ എന്ന് പച്ച മലയാളം …

സംഗതി കൊള്ളാം …
എസ്.എസ്.എല്‍.സി എഴുതുന്നവര്‍ 100 ല്‍ താഴെ…
25 പേരോളം ഐ.ഇ.ഡി ക്കാര്‍…

ഒന്‍പതാം ക്ലാസ്സുവരെ നേര്‍ബുദ്ധികളായിരുന്നവരെയാണ് പുതിയ എച്ച്.എം . മന്ദബുദ്ധികളായി പ്രഖ്യാപിച്ചത്!
രക്ഷിതാക്കള്‍ ആദ്യം ഒന്ന് ഞെട്ടി…
അവരെ അധ്യാപക പുംഗവന്മാര്‍ ചേര്‍ന്ന് ‘ ബോധവല്‍ക്കരിച്ച്’ ‘ അംഗീകരിപ്പിച്ചു..
അംഗീകരിക്കാത്തവരെ പരീക്ഷയ്ക്കുമിരുത്തിയില്ല!!

ക്ലാസ്സില്‍ അല്പസ്വല്പം കുറുമ്പൊക്കെ കാണിക്കുന്നവര്‍ മുഴുവന്‍ ഐ.ഇ.ഡി ലിസ്റ്റിലുണ്ട്!!

അവര്‍ രാജകീയമായാണ് പരീക്ഷ എഴുതുന്നത്..
മൂന്നുപേര്‍ക്ക് ഒരു ടീച്ചര്‍ എന്ന നിലയില്‍ ‘ഇന്റര്‍പ്രട്ടര്‍’മാരുണ്ട്…
ആ സ്കൂളിലെ എല്‍.പി,യു.പി ടീച്ചര്‍മാരാണ് ഈ റോളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്…

പാഠപുസ്തകം , നോട്ടുബുക്ക് എന്നിവ ആവശ്യാനുസരണം എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ഇന്റര്‍പ്രട്ടര്‍മാരുടെ ജോലി..!!
അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്…
മാത്രമല്ല , ഇവര്‍ക്ക് 25% മാര്‍ക്ക് സൌജന്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്യും !!

പരീക്ഷാഡ്യൂട്ടിയ്ക്കുവന്ന ഒരു ടീച്ചര്‍ പറഞ്ഞ കമന്റ് – അവര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടും എന്നാണ്..!!

എങ്ങനെയിരിക്കുന്നു സാറിന്റെ ബുദ്ധി?

ആനാവൂരും വിദ്യാഭ്യാസമന്ത്രിയും തയ്യാറായിയിരിക്കുക…അവാര്‍ഡ് കൊടുക്കാന്‍…

വിദൂഷകവാക്യം – ഈ അധ്യാപകന് കേരളത്തിന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കേണ്ടതാണ്…

Advertisements

മമ്മൂട്ടിയെ കൈരളി ടിവിയില്‍ നിന്ന് പുറത്താക്കണം …

മൂല്യങ്ങളില്ലാത്ത കോമാളികളാണ് നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍..

നാടിനോടും നാട്ടാരോടും കൂറില്ലാത്ത നാറികള്‍..
രാജ്യം കത്തിയെരിയുമ്പോഴും പനത്തിനായി കൈനീട്ടുന്ന ദുഷ്ടജന്മങ്ങള്‍…

ഒരുത്തന്‍ സ്വര്‍ണ്ണക്കടയുടെ വണ്ടിയുന്തുന്നു…
മറ്റൊരുത്തന്‍ തുണിക്കടയുടേയും …

പണത്തിനുവേണ്ടി എന്ത് നാറിത്തരവും വിളിച്ചുകൂവാന്‍ നാണമില്ലാത്ത ഇവറ്റകളെ ചുമക്കുന്ന നമ്മളെപ്പറഞ്ഞാല്‍ മതിയല്ലോ…

പരസ്യങ്ങള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇവരറിയണം …

പാവം അഴീക്കോടിനെ തെറിവിളിക്കാന്‍ അണ്ണനും തമ്പിയും മത്സരിച്ചത് നാം കണ്ടതാണ്…
അഴീക്കോടിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ ഈ ജംബുകങ്ങള്‍ക്ക്…?

ഇന്നസെന്റ് എന്ന സാധനം എന്തൊക്കെയാണ് വിളിച്ചുകൂവിയത്?

ഈ പറട്ട കാമുകന്മാരെ ഇനിയും നാം സഹിക്കേണ്ടതുണ്ടോ?
ജയ് വിളിച്ച നാവുകൊണ്ട് തെറിവിളിപ്പിച്ചേ അടങ്ങൂ…
കലികാലം തന്നെ…

ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടതുപോലെ സമൂഹത്തിലെ പ്രധാനികള്‍ പരസ്യക്കമ്പോളത്തില്‍ നിന്ന് മാറിനില്‍ക്കണം …
അവര്‍ സമൂഹത്തിന്റെ വിളക്കാകണം …

ഇത്ര പണക്കൊതി നന്നല്ല…

കൈരളി ചാനലിന്റെ തലപ്പത്തുനിന്ന് പണക്കൊതിയനായ മമ്മൂട്ടിയെ ആട്ടിയോടിക്കണം …
ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമണ് അയാള്‍ നള്‍കുന്നത്…

സ്വയം മാറിനില്‍ക്കും എന്ന് വിചാരിക്കേണ്ടതില്ല…അത് കോഴിക്ക് മുല വരുന്ന കാലത്തേ സംഭവിക്കൂ…

പുരോഗമന പ്രസ്ഥാനങ്ങള്‍ ഇനി സമരം ചെയ്യേണ്ടത് ഈ ഷൈലോക്കുമാര്‍ക്കെതിരെയാണ്…!!!