ബ്ലോഗ്‌ നിരൂപണം. വാല്യം-6 (29/06/2008)

(മേയ് 1 നാണ് ഈ ബ്ലോഗ് തുടങ്ങിയത്.ആദ്യമാസത്തെ സന്ദര്‍ശകരുടെ എണ്ണം-947 ആണ്.
ഇന്ന് ജുണ്‍ 29.ആകെ സന്ദര്‍ശകര്‍-2447.
എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.)

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌______________________________________________________________________________________

ആ കാപാലികരെ തീക്കുണ്ഠത്തിലെറിയൂ…
——————————————–

അധ്യാപക സമൂഹത്തിന്‌ അപമാനമായ രണ്ട്‌ മനുഷ്യാധമരാണ്‌ മലപ്പുറം തിരൂരങ്ങാടി തൃക്കുളം ഗവ.യു.പി.സ്കൂള്‍ അധ്യാപകനായ ടി.സൂപ്പിയും മാട്ടൂല്‍ നോര്‍ത്ത്‌ എന്‍.എം.യു.പി.സ്കൂള്‍ അധ്യാപികയായ പി.വി.ശൈലജയും!

ഏഴാം തരം സാമൂഹ്യപാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗം നശിപ്പിക്കാന്‍ രണ്ടുപേരും കുട്ടികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു!പാവം കുട്ടികള്‍ അതനുസരിച്ചു.

ഈ മനോരോഗികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടേണ്ടതാണ്‌!
സര്‍ക്കാര്‍ പാഠപുസ്തകം കീറാന്‍ പ്രേരിപ്പിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏഴയല്‍പക്കത്ത്‌ പ്രവേശിക്കാന്‍ അവരെ അനുവദിച്ചുകൂടാ..

ഈ രണ്ട്‌ സാമൂഹ്യ ദ്രോഹികളെയും തീക്കുണ്ഠത്തിലെറിയണമെന്നാണ്‌ വിദൂഷകന്റെ അഭിപ്രായം.
പാതി വേകുമ്പോള്‍ കിണ്ടിയെടുത്ത്‌ ശൈലജയുടെ ഭര്‍ത്താവും ‘സംഘടനാ’പ്രവര്‍ത്തകനുമായ ആ വൃത്തികെട്ട ജന്തുവിനെക്കൊണ്ട്‌ തീറ്റിക്കണം!

ഇതാണ്‌ അന്ത്യവിധി!!

______________________________________________________________________________________

വെള്ളെഴുത്തിന്റെ ‘പല പോസിലുള്ള ചവിട്ടുകള്‍’
____________________________________________________

മലയാള സാഹിത്യരംഗത്തെ തൊഴിത്തില്‍ക്കുത്തുകള്‍ പുതിയ വാര്‍ത്തയല്ല.

‘അമ്പട ഞാനേ’-എന്ന ഭാവമില്ലാത്ത എഴുത്തുകാര്‍ ചുരുക്കം.

മേതില്‍ രാധാകൃഷ്ണനേയും കെ.പി.നിര്‍മ്മല്‍ കുമാറിനേയും കുറേക്കാലം കെട്ടി എഴുന്നള്ളിച്ച്‌ നടന്നത്‌ കെ.പി.അപ്പനാണ്‌.
ആസ്വാദകര്‍ കണ്ടതായി ഭാവിച്ചില്ല!

മറ്റൊരു സാഹിത്യപുപ്പുലിയാണ്‌ സച്ചിദാനന്ദന്‍.
ഭേദപ്പെട്ട കുറേ കവിതകള്‍ എഴുതിയിട്ടുണ്ട്‌.
അതൊക്കെ ക്ലാസ്സിക്കുകളെന്നാണ്‌ അദ്ദേഹത്തിന്റെ ഭാവം..

ഇവരുടെ പടലപ്പിണക്കങ്ങളെയും മറ്റും കുറിച്ച്‌ വെള്ളെഴുത്ത്‌ വിശദമായി എഴുതിയിരിക്കുന്നു..
‘വെള്ളെഴുത്തില്ലാത്ത ഒരാള്‍’-എന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നു.

സത്യസന്ധമായ ആ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തുന്നത്‌ പഴയ ഞണ്ട്‌ പ്രദര്‍ശനമാണ്‌.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഞണ്ടുകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു.
ഓരോ രാജ്യക്കാരും അടച്ച കുപ്പികളില്‍ ഞണ്ടുമായി വന്നു.
കേരളത്തില്‍ നിന്നുള്ള ഞണ്ടുകള്‍ ഇട്ടിരുന്ന കുപ്പിയ്ക്ക്‌ മാത്രം അടപ്പില്ലായിരുന്നു!

-അവ പുറത്ത്‌ ചാടി പോവില്ലേ-എന്ന് കാണികള്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണത്രെ…

‘ഇല്ല.ഒന്ന് മുകളിലേക്ക്‌ കയറുമ്പോള്‍ മറ്റുള്ളവ അതിനെ പിടിച്ച്‌ താഴത്തേക്ക്‌ ഇട്ടോളും’

മലയാള സാഹിത്യത്തിന്‌ വളരെ യോജിക്കുന്ന ഫലിതമാണിത്‌.

സാഹിത്യപ്രേമികള്‍ ആ പോസ്റ്റ്‌ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്‌…

ഏറെ പണിപ്പെട്ട്‌ സമയം ചെലവഴിച്ചാണ്‌ പോസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌

കെട്ട്യോളും കുട്ട്യോളും ശല്യ(?)പ്പെടുത്താന്‍ ഇല്ലാത്തത്‌ ഭാഗ്യം!

എല്ലാ ഭാവുകങ്ങളും നേരുന്നു.

www.vellezhuthth.blogspot.com

________________________________________________________________________________________

ഞങ്ങളുടെ അന്നദാതാവ്‌
——————————


ഒരു അനുഭവ കഥ ഇവിടെ വായിക്കാം.
ധന്യയെന്ന 22 കാരിയുടെ കൊച്ചു ജീവിതത്തിന്റെ നഖചിത്രം.

ചെങ്കല്‍ച്ചൂള ടൈംസ്‌ -ആണത്രെ ധന്യ..
ഉരുളയ്ക്ക്‌ ഉപ്പേരിപോലെ മറുവാക്ക്‌ പറയുന്നവള്‍..
ഏറെ സ്വപ്നം നെയ്തു കൂട്ടിയിട്ടുള്ളവള്‍..

ഉള്ളതുകൊണ്ട്‌ തൃപ്തിയുള്ള ജീവിതം നയിക്കുന്ന ഒരാള്‍..
നാഗരികതയുടെ നാട്യങ്ങള്‍ അജ്ഞാതമാണ്‌.

ഒഴുക്കുള്ള വിവരണം.
‘ചെറിയ ചില വര്‍ത്തമാനങ്ങള്‍’ എന്ന ബ്ലോഗിന്‌ തികച്ചും അനുയോജ്യമായത്‌.

www.cheriyachilavarthamanagal.blogspot.com

_______________________________________________________________________________________

ഏലാ വാര്‍ത്തകള്‍
—————————

1
———————–

-എടീ സരസൂ നീ അറിഞ്ഞാ..പാഠപുസ്തകത്തിനെതിരെയുള്ള ഇടയ ലേഖനം തയ്യാറായത്രെ!29/06/08 ന്‌ കത്തോലിക്കാ പള്ളികളില്‍ വായിക്കാന്‍ പോകുന്നു..

-ചേച്ചീ,ഇവന്മാര്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ?

-കൊറേ കെഴങ്ങനച്ചന്മാര്‍ക്കും കൊച്ചച്ചന്മാര്‍ക്കും ‘ഊരലും കടിയും’തൊടങ്ങിയിട്ട്‌ കുറച്ചായി..ളോഹയ്ക്കുള്ളില്‍ കൈയിട്ട്‌ ചൊറിയാന്‍ വല്യ പാടാ…

-അത്‌ ശരി തന്നെ.പക്ഷെ അതിനിപ്പൊ ചെന്നിത്തലയനും ചണ്ടിയും കുഞ്ചാലിയും മാണിയും ഉണ്ടല്ലോ..

-ഇത്‌ അതുകൊണ്ടൊന്നും തീരില്ല മോളേ…വിമോചന സമരം ഒണ്ടാക്കാനാ പരിപാടി…

-മറ്റ്‌ ക്രിസ്ത്യന്‍ സമൂഹങ്ങള്‍…?

-അവര്‍ക്ക്‌ ബോധമുണ്ട്‌.പാഠപുസ്തകത്തില്‌ മതത്തിനെതിരെ ഒന്നുമില്ലെന്നും സമരം അനാവശ്യമാണ്‌ എന്നും അവര്‍ പറഞ്ഞുകഴിഞ്ഞു.

-ഇവന്മാരുടെ അസുഖം അപ്പോ തീരില്ലേ?

-തീര്‍ക്കാന്‍ വഴിയുണ്ട്‌.പാവം സാധാരണ വിശ്വാസികള്‍ ഉണരണം.അവര്‍ ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട്‌….
ഇവന്മാരുടെ ളോഹ പൊക്കി…നല്ല ചൂരല്‍കൊണ്ട്‌..’ക ച ട ത പ’…..

-ശാന്തം പാപം…

-ഓ…ഒരു പാപോം ഇല്ലെടീ..

നാട്‌ നന്നാവണ്ടേ?
ഒരു രാജ്യത്തിനുവേണ്ടി ഒരു സംസ്ഥാനത്തേയും ഒരു സംസ്ഥാനത്തിനുവേണ്ടി ഒരു ജില്ലയേയും ഒരു ജില്ലയ്ക്കു വേണ്ടി ഒരു പഞ്ചായത്തിനേയും ബലികഴിക്കാമെന്ന് പണ്ടാരോ പരഞ്ഞിട്ടുണ്ട്‌.ആ പ്രമാണം വച്ച്‌ ഒരു സംസ്ഥാനത്തിനുവേണ്ടി മേല്‍പ്പറഞ്ഞ മതവെറിയന്മാരെ………!!!

പെട്ടെന്ന് ദൂരെ പള്ളിമണികള്‍ ശബ്ദിക്കുന്നു..ഏറെ സന്തുഷ്ടനായുള്ള യേശുവിന്റെ മുഖം ആകാശത്തില്‍ നറയുന്നു…
കൂടെ ഒരശരീരിയും…

“ഇവരെ കല്ലെറിയുക”

2
—————-

-സരളേച്ചീ,ഓടിക്കോ…ഐസ് ക്രീംവീരന്‍ വരുന്നു…കയ്യില്‍ കിത്താബുമുണ്ട്‌…

-പേടിക്കേണ്ടടീ.. ഓനെ റജീന നേരിട്ടോളും..

-എന്താ ഇപ്പോ കിത്താബുമായിട്ട്‌?

-കിത്താബല്ലെടീ,മുസ്ലിം പള്ളികളില്‍ വായിക്കാനുള്ള സാധനമാ..പാഠപുസ്തകത്തിനും സര്‍ക്കാരിനും എതിരെയുള്ള ലേഖനങ്ങള്‍…

-അപ്പൊ ഇയവരും തൊടങ്ങിയോ?

-വല്ല നേരമ്പോക്കും വേണ്ടേ…മറ്റേ പണി തടികേടാക്കുന്നതാ..പോരെങ്കില്‍ കോടിയേരിയുടെ പോലീസാ …ഇതാകുമ്പോ ആ പ്രശ്നമില്ല.

-ഉദണ പുരണം തന്നെ പ്രശനം അല്ലേ?

-പിന്നല്ലാതെ.

-മാമനും മച്ചമ്പിക്കും നേതാവാന്‍ കഴിയുന്ന ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയേയുള്ളൂ…അത്‌ ലീഗാണ്‌.

കുട്ടികള്‍ക്ക്‌ വിവരം വന്നുതൊടങ്ങിയിട്ടുണ്ട്..വളരെക്കാലം അവരിത് അനുവദിക്കില്ല!

-തന്ന തന്നെ…

Advertisements

വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം-വാല്യം-5

വിദൂഷകന്റെ ബ്ലോഗ് നിരൂപണത്തിന്റെ 5വാല്യങ്ങള്‍ ഇവിടെ നിന്ന് വായിക്കാവുന്നതാണ്.

(വിദൂഷകന്റെ ബ്ലോഗില്‍ 22/06/2008 ല്‍ വന്നത്)

———————-

മികച്ച രണ്ട്‌ കഥകള്‍
——————-

ബ്ലോഗ്‌ പോസ്റ്റുകളില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞാന്‍ കണ്ടുമുട്ടിയ രണ്ട്‌ മികച്ച കഥകള്‍ ഇവയാണ്‌.

1.അപര്‍ണ്ണയുടെ ദൈവങ്ങള്‍
2.ടിഫിന്‍ കാരിയര്‍(www.chinthukal.blogspot.com)

മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളുടെ കഥകളോട്‌ കിടപിടിക്കുന്നവയാണ്‌ ഈ രചനകള്‍ എന്ന് ഞാന്‍ കരുതുന്നു.

——————————————–

അപര്‍ണ്ണയുടെ ദൈവങ്ങള്‍
——————————————–

മലയാളത്തിലെ ഏറ്റവും മികച്ച കഥകളിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ്‌ ശ്രീയുടെ ‘അപര്‍ണ്ണയുടെ ദൈവങ്ങള്‍’.

ദൈവങ്ങളെ ഇഷ്ടപ്പെടുന്ന…അവരുടെ സങ്കടങ്ങളും മറ്റും തൊട്ടറിയുന്ന അപര്‍ണ്ണ വിശാഖന്റെ ജീവിതത്തില്‍ ഉത്തരം കിട്ടാത്ത ധാരാളം ചോദ്യത്തീക്കനലുകള്‍ വാരിയിടുന്നു.
ദൈവമാകാന്‍ വിശാഖനു വയ്യ.

അപര്‍ണ്ണയുടെ ഉള്ളില്‍ പ്രാര്‍ത്ഥനകള്‍ നിറയുന്നു.
യേശുവിന്റെ ആണിപ്പഴുതുകള്‍ സ്വന്തം ശരീരത്തില്‍ അറിയുന്നു!

വാക്കുകള്‍ക്കതീതമായ അനുഭൂതിയുണര്‍ത്തുന്നൂ ഇക്കഥ.
ക്രാഫ്റ്റ്‌ അസാധ്യം എന്നേ പറയേണ്ടൂ..

നമ്മെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട്‌…മോഹിപ്പിച്ചുകൊണ്ട്‌ ആ കഥ നിലകൊള്ളുന്നു.

മലയാള ചെറുകഥാ സാഹിത്യത്ത്യത്തിന്റെ നാലുകെട്ടില്‍ ഒരാള്‍ കൂടി തലയുയര്‍ത്തി കടന്നു വരുന്നത്‌ ഞാന്‍ ഭാവന ചെയ്യുന്നു..

നന്ദി ശ്രീ…
വീണ്ടുമെഴുതൂ..
എല്ലാ ആശംസകളും…

സാഹിത്യത്തില്‍ താല്‍പര്യമുള്ള എല്ലാപേരും വായിച്ചിരിക്കേണ്ട കഥയാണിത്‌.

www.ladylazarusspage.blogspot.com

______________________________________________________________________________________

പേക്കൂത്തുകള്‍
——————-

പരിശീലനത്തില്‍ പങ്കെടുക്കാന്‍ വന്ന അധ്യാപകരെ തല്ലാന്‍ കെ.എസ്‌.യു വിന്റെ ബാനറില്‍ ഗുണ്ടകളെ ഇറക്കിയിരിക്കുന്നു!

ഈ പരിപാടിയുടെ പ്രായോജകര്‍ കോണ്‍-ലീഗ്‌-മാണി കോണ്‍ മുതലായ പുരാവസ്തുക്കളാണ്‌.

നല്ല ഗുരുത്വം…

കുരങ്ങനെക്കൊണ്ട്‌ ചുടുചോറ്‌ വാരിക്കല്‍-ചൊല്ല് ഇവിടെ അന്വര്‍ത്ഥമാകുന്നു.

നാട്ടുകാരുടെ ‘കൈകാര്യം’ ചെയ്യല്‍ തുടങ്ങും മുമ്പ്‌ കുട്ടിക്കുരങ്ങന്മാര്‍ അടങ്ങുന്നത്‌ നന്നായിരിക്കും എന്ന് വിദൂഷകന്‍.

ഈ കത്തിവേഷക്കാര്‍ക്ക്‌ വരുന്ന ആഴ്ച അത്ര ശോഭനമല്ലെന്ന് ആട്ടുകല്‍ രോഗാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.
ജാഗ്രതൈ!

_______________________________________________________________________________________

നേര്‌ പറയുന്ന ‘മൂകം’
—————————

മുഹമ്മദ്‌ സാഹിര്‍ പണ്ടാരത്തിലിന്റെ കവിത’മൂകം’-ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ളതാണ്‌.

നാം എന്തെക്കെയോ ചെയ്യണമെന്ന് വിചാരിക്കുന്നു..


തയ്യാറെടുപ്പുകള്‍ നടത്തുന്നു…
പക്ഷെ ആയുസ്സ്‌…..?

പിറ്റേന്ന് പകല്‍-
ഒരു അപകടം…എല്ലാം അവസാനിക്കുന്നു!
(അതോ വിധിയോ)

-‘….ദു:ഖാങ്ങളും
സ്വപ്നത്തിന്റെ ഭാവിയും
പിന്നെ ജീവനും റോഡില്‍ ചതച്ചരച്ചു.’

ഒരു കൊച്ചു മനോഹരമായ കവിത.
ലാളിത്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌.

www.sageerpr.blogspot.com

_______________________________________________________________________________________

ബീരാന്‍ കുട്ടി വിട പറയുന്നു..
———————————–

ബീരാന്‍ പച്ചമുളകിനെ പരിചയപ്പെട്ടതാണ്‌ പുലിവാലായത്‌.


പച്ചമുളകിന്റെ കൊഞ്ചിക്കുഴയല്‍ ബീരാന്റെ വാമഭാഗത്തിന്‌ പിടിച്ചില്ലത്രെ.


-‘ഇഞ്ഞി മേലില്‍ ഇങ്ങള്‌ ബ്ലോഗാന്‍ പോയാല്‍ കൈ രണ്ടും കൊത്തി അരിയും.ഇങ്ങക്ക്‌ ബ്ലോഗാന്‍ ഞാന്‍ ഇണ്ട്‌ ഇവടെ’-എന്ന് രാസാത്തി പ്രഖ്യാപിച്ചുകളഞ്ഞു!


ബീരാന്‍ കീഴടങ്ങി..
ബ്ലോഗിംഗ്‌ മതിയാക്കുന്നു..


പ്രിയ ബീരാനെ കീഴടങ്ങരുത്‌..
കരുത്തോടെ തിരിച്ചു വരൂ..


പെണ്ണിന്റെ മനസ്സ്‌ മാറാന്‍ അധിക നേരം വേണ്ട.സോപ്പ്‌ നന്നായി പതപ്പിക്കൂ…
സ്തുതിഗീതങ്ങള്‍ ആലപിക്കൂ…


(വേറെ എവിടെ നിന്നെങ്കിലും ഭീഷണി ഉണ്ടോ?
വിദൂഷകന്‍ അങ്ങനെയും സംശയിക്കുന്നു..)


www.beerankutty.blogspot.com
__________________________________________________________________________________________

(ജീവിത)ചിത്രങ്ങളുടെ പണിപ്പുര
———————————–

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളാണ്‌ സുരേഷ്‌ ഐക്കരയുടെ കവിതയിലെ പ്രതിപാദ്യം.


ആധുനികനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
-‘ചുമരുകളില്ലാതെ
ചിത്രം വരയ്ക്കുന്നവര്‍’


ഉപഭോഗസംസ്കാരത്തിന്റെ തള്ളിച്ചയില്‍ എല്ലാം നഷ്ടമാകുന്നു..
എല്ലാപേരും ഉപഭോക്താക്കള്‍ മാത്രം!


മാതൃകകളില്ലാത്ത ജീവിതമാണ്‌ ഇന്നത്തേത്‌.
മാതൃകയാകുന്നത്‌ പഴയ ചിത്രങ്ങ്ലാണത്രെ.


പുതിയ തലമുറയുടെ ഭാവിയില്‍ കവിയ്ക്ക്‌ ഉല്‍കണ്ഠയുണ്ട്‌,
-‘എന്റെ കൊച്ചുകുട്ടി
എങ്ങനെ ജീവിക്കണം
ആരുടെ കൈ പിടിച്ച്‌
അവള്‍ വളരണം?

ഓരോ കൈകള്‍ക്കും
ഓരോ നിറങ്ങളും
ദൈവങ്ങളും പിന്നെ
ചലനങ്ങളും
ഉറവ വറ്റാത്ത
സ്വാര്‍ത്ഥതകളുടെ
പ്രവാഹങ്ങളും..’


മതവും വ്യാജദൈവങ്ങളും സമകാലിക ജീവിതത്തെ മലീമസമാക്കുന്നു.മനുഷ്യനെ അപമാനവീകരിക്കുന്നു.
സത്യം തിരിച്ചറിയാന്‍ കക്ഷ്ഹിയുന്നില്ല.


ഇന്നിന്റെ ചിന്തകളുടെ സമാഹാരമാണ്‌ ഈ കവിത.


www.aickara.blogspot.com
_______________________________________________________________________________________________

മനം മറിക്കല്‍ കോഴ്സ്‌
—————————–

തികച്ചും പ്രസക്തമായ പോസ്റ്റ്‌.


എല്ലാ ബ്ലോഗര്‍മാരും വായിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതുമായ ഒന്ന്-


-അച്ചന്മാര്‍ വംശവര്‍ദ്ധനവിന്‌ ആഹ്വാനം ചെയതത്‌ പത്രം മുഖേന നാം അറിഞ്ഞതാണല്ലോ’


ആള്‍ ബലം കൂട്ടി സര്‍ക്കരിനോട്‌ വിലപേശാന്‍ ക്രിസ്ത്യന്‍ സ്ത്രീകളെ പ്രസവയന്ത്രമാക്കണമത്രെ!
ദൈവം തരുന്നത്‌ വാങ്ങിക്കൂട്ടാനാണ്‌ ഉപദേശം.
അവരുടെ ഭക്ഷണം,വിദ്യാഭ്യാസം മറ്റ്‌ കാര്യങ്ങള്‍…
ആ സമയത്ത്‌
-‘ദൈവവചനം പ്രാര്‍ഥിക്കാം’-ഇതാണ്‌ ഇപ്പോഴത്തെ രീതി.


ഇവിടെ മോളമ്മ സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌.


വിവാഹ ജീവിതത്തെക്കുറിച്ച്‌ ഒന്നും അറിഞ്ഞുകൂടാത്ത പാതിരിമാരും കന്യാസ്ത്രീകളുമാണ്‌ വധുവിനേയും വരനേയും ജീവിതം പഠിപ്പിക്കുന്നത്‌..?!
മോളമ്മയുടെ വിമര്‍ശനം അസ്സലായിട്ടുണ്ട്.


മോളമ്മയുടെ പുറകില്‍ നമുക്കും അണിചേരാം..


ഇന്‍ഡ്യ സോമാലിയ ആകാതിരിക്കന്‍ പ്രാര്‍ത്ഥിക്കാം.
ആമേന്‍!


www.pedikathinna.blogspot.com
____________________________________________________________________________________________

ഏലാ വാര്‍ത്തകള്‍
—————————-

(കുഴിച്ചെടുത്ത്‌ അവതരിപ്പിക്കുന്നത്‌ സരസുവും സരളയും)


-ടിവി യിലെ ഏറ്റവും വൃത്തികെട്ട മുഖത്തിന്റെ ഉടമ ആരാണ്‌?


-കഴിഞ്ഞ വര്‍ഷത്തെ ഒരു(ഐഡിയ കിട്ടിയോ) സ്റ്റാര്‍ സിംഗറിലെ അവതാരിക(അവതാരം)
വായകൊണ്ടുള്ള ഗോഷ്ഠികള്‍ ജുഗുപ്സ ജനിപ്പിക്കും.
ജീവിതത്തോട്‌ വൈരാഗ്യം തോന്നാന്‍ ഇതൊന്നുകണ്ടാല്‍ മാത്രം മതി.


-എടീ സരസൂ പെറ്റ തള്ള സഹിക്കൂല കേട്ടാാ…


അറിയിപ്പ്‌-കുട്ടികളും ഗര്‍ഭിണികളും കാണാന്‍ ശ്രമിക്കുന്നത്‌ അപകടമാണ്‌!

2
———-

-ഏഷ്യാനെറ്റിലെ ‘തകധിമി’യില്‍ അശുഭകരമായത്‌ എന്തെങ്കിലും ഉണ്ടോ സരളേ….

-ഉണ്ട്‌ ഒരു സാധനം..

-അതെന്താ?

-സംഗതി മേല്‍ പറഞ്ഞതുപോലൊരു സാധനം

-അതെയോ?

-വസ്ത്രധാരണം കെങ്കേമം..
വസ്ത്രദാരിദ്ര്യം ശരിക്കും അനുഭവിക്കുന്നു.
മുകളില്‍ ഒരു ഞാണിന്മേല്‍ എല്ലാം…
എല്ലാം വ്യക്തമാക്കാന്‍ അര ഇഞ്ച്‌ തുണിയില്‍ ഒരു ബോര്‍ഡര്‍ മാത്രം!
കുട്ടി നിക്കറിന്റെ ഇറക്കം കുറയ്ക്കുന്നതില്‍ നിരന്തരഗവേഷണം …
അതില്‍ നല്ല ഭാവിയുണ്ട്‌…
കടുവാകളിക്കിട്ട മേയ്ക്കപ്പുമുണ്ട്‌.

-നല്ല പുളിവാറല്‍ കൊണ്ട്‌……….

3
———————

-കൊച്ചുമോന്‍ പാപ്പം കഴിക്കുന്നില്ല എന്ന് പരാതിപ്പെട്ട രമണിയോട്‌ സരസു-

‘അതിന്‌ വഴിയുണ്ടെടീ..കിരണ്‍ ടിവിയില്‍ കുളിയും നനയും ഇല്ലാത്ത ഒരു ആട്‌ മോന്തന്‍ ഉണ്ട്‌.അതിനെ കാണിച്ചാല്‍ മതി.അതിന്റെ കോപ്രായങ്ങള്‍ കണ്ടാല്‍ കുഞ്ഞ്‌ എന്തും കഴിച്ചോളും.

-മൂന്ന് ദിവസത്തിന്‌ ശേഷം രമണി-

‘വിദ്യ ഫലിച്ചു ചേച്ചീ…നന്ദിയുണ്ട്‌ കേട്ടാാ…

________________________________________________________________________________________________________

വാല്യം-6

29/06/2008 ന്

വിദൂഷകന്റെ ബ്ലോഗില്‍

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌___________________________________________________________________________________________

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
www.vidushakan.wordpress.com

വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം-വാല്യം-4

(15/6/2008 ന് വിദൂഷകന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)

ഏറെ സംഭവ ബഹുലമായ ആഴ്ചയാണ് കടന്നുപോയത്.

കേരളത്തിലെ സിനിമാരംഗത്തെ ‘കശപിശകള്‍’,

മഹാകവി പാലാ നാരായണന്‍ നായരുടെ നിര്യാണം,

സര്‍ക്കാരിന്റെ ഉത്തരവ്‌ ലംഘിച്ച്‌ +1 അപേക്ഷാഫോറം സ്വന്തം നിലയ്ക്ക്‌ (മാനേജുമെന്റു-സമുദായ ക്വാട്ടയ്ക്കുള്ളത്‌)അച്ചടിച്ചു വിതരണം ചെയ്തത്‌,

കന്യാസ്ത്രീയാകാനുള്ള പ്രായം 18 ആക്കണമെന്ന കേരള വനിതാകമ്മീഷന്റെ ഉത്തരവ്‌,

കെ.പി.സി.സി യും മാണിയും ലീഗും മറ്റും ‘വായന’ആരംഭിച്ചത്‌(ചെറിയ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍),
അതില്‍ കമ്മ്യൂണിസവും നിരീശരത്വവും കണ്ടെത്തിയത്‌…..

തുടങ്ങിയവ അവയില്‍ ചിലത്‌ മാത്രം.

എന്തായാലും കേരളത്തില്‍ അന്തരീക്ഷം പ്രശ്നമേഘാവൃതമായിരുന്നു.

മഴ പ്രതീക്ഷിച്ചപോലെ പെയ്തുമില്ല…

ബംഗാളില്‍ നിന്ന് അരിയെത്തിയതും ശുഭകരമായ വാര്‍ത്തയാണ്‌.
——————————————————————————————-

മസാലപുരാണം
————————–

നായികയും നായകനും കൂടി മസാല ദോശ കഴിക്കാന്‍ പോയതാണ്‌ കഥ.

കത്തിയും മുള്ളും കൊണ്ട്‌ നായിക ദോശ കഴിച്ചു.
കൂട്ടുകാരനോട്‌ സംസാരിക്കാന്‍ പോയ ഭര്‍ത്താവ്‌ മടങ്ങി വന്നപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌!

‘ദോശ ആരും ഇതോണ്ട്‌ കഴിക്കില്ല’
നായികയ്ക്ക്‌ ചമ്മലായി.

കുടുംബപുരാണം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

കഥയ്ക്ക്‌ ഒഴുക്കുണ്ട്‌..

‘കാന്തന്‍’എന്ന പദം ആവര്‍ത്തനത്തിലൂടെ അലോരസം ഉണ്ടാക്കുന്നുണ്ട്‌.

ലളിതമായ വിഷയം അതിലും ലളിതമായി പറഞ്ഞിരിക്കുന്നു.

ആ കുടുംബാന്തരീക്ഷം അസൂയ ജനിപ്പിക്കുന്നതാണ്‌.

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട കഥയാണ്‌.

www.swapnabhumi.blogspot.com——————————————————————————————-

ടെക്നോ പാര്‍ക്കിലെ യാഥാര്‍ത്ഥ്യം
———————————————–

നമ്മുടെ മുന്‍പില്‍ ടെക്നോ പാര്‍ക്ക്‌ പണം വീഴ്ത്തുന്ന മഹാവൃക്ഷമാണ്‌!

പക്ഷെ യാഥാര്‍ത്ഥ്യം എന്താണ്‌?

ചില കമ്പനികള്‍ നല്ല വേതനം നല്‍നുന്നുണ്ട്‌.

നാലാം വര്‍ഷം മുതല്‍ പാച്ചന്റെ തുക 4200/രൂപയാണ്‌!

പ്രത്യേക സാമ്പത്തിക മേഖലയാതിനാല്‍ സംഘടനാ സ്വാതന്ത്യമില്ല.

കമ്പനി മാനേജുമെന്റുകള്‍ സംഘടിച്ച്‌ തൊഴിലാളി ദ്രോഹ നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഇതിനെതിരെ നാം പ്രതികരിക്കണം.

ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ എല്ലാ ബ്ലോഗര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.

ഈ വാര്‍ത്തയ്ക്ക്‌ പ്രചാരണം നല്‍കുക..
അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ എന്നാണല്ലോ..

www.pachaloorpachan.blogspot.com

——————————————————————————————-

ദിലീപിനേയും തുളസീദാസിനേയും പിടിച്ചു പുറത്താക്കുക..
———————————————————————–

മലയാള സിനിമാ രംഗം നന്നാവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഈ രണ്ടു കക്ഷികള്‍ക്കും വി.ആര്‍.എസ്സു നല്‍കുക
എന്നതാണ്‌.

ഇവര്‍ രണ്ടുപേരുമായുള്ള പ്രശ്നമാണ്‌ സംഘടനകള്‍ ഏറ്റെടുത്ത്‌ വഷളാക്കിയത്‌.

വേലിയിലിരുന്നതെടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ച പോലെ….

ദിലീപും തുളസീദാസും മലയാള സിനിമയ്ക്ക്‌ അനിവാര്യരാണോ?

അല്ലേയല്ല!

ഈ രണ്ടുപേരും അവരുടെ ‘റെയ്ഞ്ച്‌’ ഇതിനകം തന്നെ കാട്ടിക്കഴിഞ്ഞു.

വളരെ ദയനീയം എന്ന് ഒറ്റവാക്കുത്തരം!

‘ചളിച്ച വളിപ്പുകള്‍’ക്ക്‌ ദിലീപിനോട്‌ നന്ദി പറയുക…

തുളസീദാസിനെ എന്തിന്റെ പേരിലാണ്‌ ഓര്‍മ്മിക്കുക?

മികച്ച സിനിമകളെടുക്കുന്ന ആരും ഈ അടുക്കളപ്പോരില്‍ പങ്കെടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌.

സര്‍ഗ്ഗ ശേഷി മുരടിച്ച ഒരു പിടി സിനിമാ കാമുകന്മാരുടെ ‘പടലപ്പിണക്ക’മാണ്‌ ഇവിടത്തെ പ്രധാന പ്രശ്നം.

അടൂരോ,ശ്യാമപ്രസാദോ,ലെനിന്‍ രാജേന്ദ്രനോ,കെ.ജി.ജോര്‍ജ്ജോ,പ്രിയ നന്ദനനോ ഒന്നും ഇതില്‍ ഭാഗഭാക്കല്ല!

സിനിമാ രംഗത്ത്‌ അട്ടിമറി പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങി നില്‍ക്കുന്ന കടലാസ്‌ സംഘടനകളെ പിരിച്ചുവിടേണ്ടതാണ്‌ എന്ന് വിദൂഷകന്‍.

——————————————————————————————-

പുതിയ അര്‍ത്ഥങ്ങള്‍ -ശ്രീദേവി നായര്‍ വക
————————————————————–

മഴക്കാലം വരും മുമ്പ്‌ കഥകളിലും കവിതകളിലും മഴ നിറഞ്ഞു.
അതിനാലാവണം മഴ പെയ്ത്ത്‌ നിര്‍ത്തി!
40% മഴ കുറവ്‌…

പുലര്‍ക്കാലത്തിന്റെ പുതുമഴയെക്കുറിച്ചാണ്‌ കവിത.

കവിതയുടെ വിവിധ ഭാവങ്ങള്‍ കവയിത്രി വിവരിക്കുന്നു.

ഇടയ്ക്കുള്ള കുത്തും കോമയും എടുത്തുകളഞ്ഞാല്‍ വായിക്കാന്‍ രസമുള്ള ഉപന്യാസമാകും!

ഗദ്യവും കവിതയാകാം..
അതെപ്പോള്‍..
അത്‌ ആര്‍ക്കും പറയാന്‍ വയ്യ…

ഇവിടെ വാക്കുകളില്‍ കവിത ആവേശിച്ചിട്ടില്ല.

ഭരണ-പ്രതിപക്ഷത്തെ പറ്റി മഴയുടെ പശ്ചാത്തലത്തില്‍-അതൊരു പുതുമയാണ്‌…

അത്രമാത്രം.

www.orukadankkadha.blogspot.com

——————————————————————————————-

ഞങ്ങള്‍ക്ക്‌ കളിക്കാന്‍ സമയം തരൂ
————————————————–

ഒരു അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയുടെ കത്തിന്റെ തലക്കെട്ടാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌.

തിരുവനന്തപുരം ജില്ലയിലെ ഒരു സി.ബി.എസ്‌.ഇ സ്കൂളിലെ കുട്ടിയാണ്‌ കത്തെഴുതിയിരിക്കുന്നത്‌.ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായതിനാല്‍ കളിക്കാന്‍ സമയം കിട്ടുന്നില്ല എന്നതാണ്‌ പരാതിയുടെ ഉള്ളടക്കം.

ഈ പരാതി വളരെ പ്രധാനപ്പെട്ടതാണ്‌.

അഞ്ചാം ക്ലാസ്സിലെ കുട്ടി എന്ത്‌ എങ്ങനെ പഠിക്കണം എന്ന് തീരുമാനിക്കുന്നത്‌ വിദ്യാഭ്യാസക്കച്ചവടക്കാരാകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ബ്ലോഗ്‌ അഭിപ്രായപ്പെടുന്നു…

www.kizhakkunokkiyandram.blogspot.com

——————————————————————————————-

വെള്ളരിക്കാപ്പട്ടണം ജംഗ്ഷന്‍…
————————————————

വെള്ളരിക്കാപ്പട്ടണത്തില്‍ നിന്ന് കേട്ട സംഭാഷണം ഇങ്ങനെ…..

-പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ കന്യാസ്ത്രീകളാക്കുന്നത്‌ ശരിയല്ല..

-അതെയതെ.

-സ്വമനസ്സാലെ ആരും എത്തുന്നില്ലത്രെ.അതുകൊണ്ടാണ്‌ …..

-ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ ദൈവ വിളി ഉണ്ടാകുന്നില്ല എന്നാണോ….

-ഏയ്‌ ..അതല്ല കാര്യം…

-പിന്നെ?

-ദൈവത്തിന്റെ മണവാട്ടികളാകാന്‍ അവര്‍ക്ക്‌ താല്‍പര്യമാണ്‌.പക്ഷെ……

-അതെന്താ ഒരു പക്ഷെ…?

-അവര്‍ക്ക്‌ ഇവിടത്തെ അച്ചന്മാരെ പേടിയാ…അതാണ്‌ കാര്യം..

-ഹോ…..ശാന്തം പാപം…

ക്രമേണ രംഗം ഇരുളുന്നു..പശ്ചാത്തലത്തില്‍ സിസ്റ്റര്‍ അഭയയുടെ നിലവിളി ഉച്ചസ്ഥായിയില്‍ നിന്ന് അവരോഹണത്തിലേക്ക്‌….

അവിടേക്ക്‌ ഒരു കൊല്ലുന്ന ചിരിയുമായി വിദൂഷകന്‍ രംഗത്ത്‌….

ശുഭം..

———————————————————————-

(ഇ)’നീയെത്ര ദൂരം’-നല്ല കഥകള്‍ക്ക്‌
———————————————

മഴയുടെ പശ്ചാത്തലത്തില്‍ ഒരു കഥ കൂടി..

വര്‍ത്തമാന കാലത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ക്ക്‌ എന്ത്‌ വില എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ കഥ.

വൃന്ദയുടെ കാമുകന്‍ വിദേശത്തെക്ക്‌ പോകുമ്പോള്‍,തനിക്ക്‌ മടങ്ങി വരാതിരിക്കാനാവില്ലെന്നും നാടും താനും അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും പറയുന്നുണ്ട്‌…

കാലം കഴിഞ്ഞപ്പോള്‍ ബന്ധത്തിന്‌ തീവ്രത കുറഞ്ഞു..

വൃന്ദയെ അങ്ങോട്ട്‌ ക്ഷണിക്കുന്നു,അയാള്‍..

അവള്‍ക്ക്‌ പോകാനാവുമായിരുന്നില്ല..

വിഷയത്തിന്‌ പുതുമയില്ല.എങ്കിലും അവതരണം തെറ്റില്ല.

www.rudra-n-roudram.blogspot.com

——————————————————————————————-

‘കരിവാരം’പൊടിപൊടിപൊടിക്കുന്നു…..
——————————————————–

ബ്ലോഗുകളില്‍ നിന്ന് പോസ്റ്റുകള്‍ മോഷ്ടിക്കുന്ന കിടിലന്‍ വാര്‍ത്ത കേട്ട്‌ വിദൂഷകനും ഞെട്ടി..

അത്‌ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌.

ഒട്ടേറെ മുറവിളികളുണ്ടായി…

ബ്ലോഗ്‌ അക്കാദമി എവിടെ എന്ന് ചിലര്‍ ചോദിച്ചു..

ചിത്രകാരന്‍ ഇഞ്ചിയേയും മുളകിനേയും മല്ലിയേയും പ്രഹരിച്ചു…

ഒറ്റയ്ക്കൊറ്റയ്ക്ക്‌ കോടതിയില്‍ പോകാന്‍ ഉപദേശിച്ചു..

പെണ്ണിന്റെ പേരിലെഴുതുന്നവന്മാരെ ഭര്‍ത്സിച്ചു….
അല്ലെങ്കിലും അവരുടെ പുറകെ നടക്കാന്‍ എന്നും ആളുണ്ടല്ലോ എന്ന് കൊതിയോടെ കെര്‍വ്വിച്ചു…

പിന്നീട്‌ ശാന്തത മാത്രം…

-കരി(ആന)ചില അതിക്രമങ്ങളും നടത്തുകയുണ്ടായി..
തിരുവനന്തപുരത്ത്‌ ഒരു പാപ്പാനെ ചവിട്ടിക്കൊന്നു..

ഈശ്വരോ രക്ഷതു….

——————————————————————————————-

ഏറ്റവും ദു:ഖഭരിതമായ വരികള്‍-ലൈവ്‌
———————————————————-

പാബ്ലോ നെരൂദ യുടെ’ Tonight I can write the saddest lines’ എന്ന കവിതയ്ക്ക്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ നല്‍കിയ പരിഭാഷ-‘ഏറ്റവും ദു:ഖഭരിതമായ വരികള്‍’-ചൊല്ലിക്കേള്‍ക്കാനുള്ള അവസരം കൈവന്നിരിക്കുന്നു!

കവിതയുടെ ഭാവം ഉള്‍ക്കൊണ്ട്‌ ചൊല്ലിയിരിക്കുന്നു..

ബഹുവ്രീഹിക്ക്‌ അഭിനന്ദനങ്ങള്‍ …

www.bahuvreehi.blogspot.com

——————————————————————————————-

വാല്യം-5
22/06/2008 ന്.വിദൂഷകന്റെ ബ്ലോഗില്‍

——————————————————————————————-

വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു..

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌. വാല്യം-3
————————————————————————————

പുതിയ ബ്ലോഗര്‍മാരുടെ ‘മാഗ്നാകാര്‍ട്ട’ഏതാണ്‌?

ഉത്തരത്തിന്‌ വിഷമിക്കേണ്ട.

അത്‌ അപ്പുവിന്റെ പുതിയ പോസ്റ്റാണ്‌!

പേര്‌-‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’.

തുടക്കക്കാരെ സഹായിക്കുന്നതിനുവേണ്ടി ധാരാളം പോസ്റ്റുകള്‍ ബൂലോകത്തിലുണ്ട്‌.അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ്‌ അപ്പുവിന്റെ പോസ്റ്റ്‌.

ഏറെ പ്രയോജനകരമാണത്‌.

“““““““““““““`

അപ്പുവിന്റെ ലോകത്തിലേക്ക്‌ സ്നേഹപൂര്‍വ്വം…
***********************************

‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’ വളരെ വിശദമായി തയ്യാറാക്കിയ പോസ്റ്റാണ്‌.

ബ്ലോഗ്‌ തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അധ്യായങ്ങളായി തിരിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു.

ജൂണ്‍-1 ആം തീയതിയാണ്‌ അപ്പു തന്റെ പോസ്റ്റ്‌ വായനക്കാര്‍ക്ക്‌ സമര്‍പ്പിച്ചത്‌.തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന ബ്ലോഗ്‌ ശില്‍പശാലയില്‍ അങ്കിള്‍ അക്കാര്യം പ്രഖ്യാപിക്കുകയുണ്ടായി.

അപ്പുവിന്റെ സഫലമായ പ്രയത്നത്തിന്‌ ആശംസകള്‍ നേരുന്നു.

www.bloghelpline.blogspot.com

***********************************************************************

മലയാളം ബ്ലോഗിംങ്ങിലേക്ക്‌ ധാരാളം പുതിയ ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.അവരെ സഹായിക്കാന്‍ ബൂലോകത്ത്‌ ധാരാളം ബ്ലോഗുകളും പോസ്റ്റുകളുമുണ്ട്‌.

അത്‌ മാത്രം മതിയോ?

പോര…

ആ തിരിച്ചറിവാണ്‌ ബ്ലോഗ്‌ ശില്‍പശാല നടത്താന്‍ കേരള ബ്ലോഗ്‌ അക്കാദമിയെ പ്രേരിപ്പിച്ചത്‌ എന്നു തോന്നുന്നു.

““““““““““““““““““`

തിരുവനന്തപുരത്തെ ബ്ലോഗ്‌ ശില്‍പശാല-ചില വിയോജനക്കുറിപ്പുകള്‍…
****************************************************

ജൂണ്‍-1 ന്‌ തിരുവനന്തപുരത്ത്‌ ശില്‍പശാല സംഘടിപ്പിച്ച തിരുവനന്തപുരം ബ്ലോഗ്‌ അക്കാദമിയുടെ പ്രവര്‍ത്തകരെ ആദ്യമായി അനുമോദിക്കുന്നു.

നിസ്വാര്‍ത്ഥമായ സേവനമാണ്‌ അവരുടേത്‌…

അത്‌ അംഗീകരിക്കുന്നു.

പക്ഷെ സംഘാടനം വളരെ മോശമായിരുന്നു എന്ന് പറയാതെ വയ്യ….

ഒരു മാരത്തോണ്‍ ഓട്ടത്തെ അനുസ്മരിക്കുന്ന ക്ലാസ്സുകള്‍..

ഒന്നും പൂര്‍ത്തിയാക്കാന്‍ സമ്മതിക്കില്ലെന്ന് വാശിയുള്ളതുപോലെ…

ഒരു സംഘാടകന്‍ ക്ലാസ്സെടുക്കുന്നവരുടെ കാത്‌ കടിക്കാന്‍ തയ്യാറായി എപ്പോഴും മുന്നില്‍…

വിദൂഷകന്റെ അടുത്തിരുന്നിരുന്ന,ബ്ലോഗിംങ്ങിനെക്കുറിച്ച്‌ മനസ്സിലാക്കാന്‍ വന്ന ചെറുപ്പക്കാര്‍ നിരാശ മറച്ചുവച്ചില്ല…
അവര്‍ നിരാശരായിരുന്നുവെന്ന് മുഖഭാവങ്ങളും വാക്കുകളും സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു..

മുന്നൊരുക്കത്തിന്റെ കുറവ്‌ മുഴച്ചു നിന്നു..

ഒറ്റയടിക്ക്‌ ഇത്രയും കാര്യങ്ങള്‍ പരിചയടുത്തേണ്ടിയിരുന്നോ എന്ന് വിദൂഷകന്‌ സംശയം..

ഉച്ചയ്ക്കുമുന്‍പ്‌ എല്ലാം അവസാനിപ്പിക്കും എന്ന് തീരുമാനിച്ചുറച്ചതു പോലെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

ഉച്ചയ്ക്കുശേഷം സമയം വിശാലമായി നീണ്ടുനിവര്‍ന്നു കിടന്നു..

ചില സോഫ്റ്റുവെയറുകള്‍ കോപ്പി ചെയ്ത്‌ നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു..
ഒരു കോപ്പി മാത്രമാണ്‌ ഉണ്ടായിരുന്നത്‌!
അതിന്റെ കോപ്പിയെടുക്കാന്‍ തീവ്രമായ ശ്രമങ്ങള്‍..പരജയങ്ങള്‍..-അതും ശില്‍പശാലയ്ക്കിടയ്ക്ക്‌…..!

ക്ലാസ്സെടുക്കുന്നവര്‍ക്ക്‌ മതിയായ സമയം അനുവദിക്കേണ്ടീരുന്നു.ഇ മെയില്‍ അക്കൗണ്ട്‌ തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നു.

ഉദ്യമത്തെ അഭിനന്ദിക്കുന്നു..

ബ്ലോഗ്‌ അക്കാദമിക്ക്‌ ആശംസകള്‍ നേരുന്നു…

***********************************************************************

ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഏത്‌?

കിരാതന്മാരുടെ നാടേത്‌?

ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി അമേരിക്കയെ അല്ലാതെ മറ്റൊന്നിനെ ചൂണ്ടികാണിക്കാന്‍ കഴിയുമോ?

ഇല്ലതന്നെ!!

അമേരിക്കന്‍ ഭരണകൂടത്തിനെതിരെ അവിടത്തെ പൗരന്മാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു…

ആ സന്തോഷം രാജീവ്‌ ചേലനാട്ട്‌ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
“““““““““““““““““

രാജീവ്‌ ചേലനാട്ടിന്റെ ‘ഒരു സന്തോഷവര്‍ത്തമാനം’
***************************************

അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തുന്ന നരനായാട്ട്‌ ഒരു പുതിയ വാര്‍ത്തയല്ല.

ലോകത്തിന്റെ പോലീസ്‌ ചമയുന്ന അവര്‍ക്ക്‌ തിരിച്ചടികള്‍ നേരിട്ടു തുടങ്ങിയിരിക്കുന്നു…

മനുഷ്യത്വത്തെ ചങ്ങലക്കിട്ടിട്ട്‌ വൈറ്ററന്‍സ്‌ എന്നു വിളിക്കുന്ന യുദ്ധനിപുണന്മാര്‍ മാസ ശമ്പളത്തിനുവേണ്ടി നടത്തുന്ന അരും കൊലകള്‍…

ഒടുവില്‍ അവധിയില്‍ നാട്ടിലെത്തുമ്പോള്‍ അറിയുന്നു,തങ്ങളും നിരാലംബരാണെന്ന്!

അമേരിക്കന്‍ പട്ടാളക്കാര്‍ അസംതൃപ്തരാണ്‌.അവരുടെ ഉള്ളില്‍ പ്രതിഷേധത്തിന്റെ അഗ്നിപര്‍വ്വതം പുകയുന്നു…
ഇന്‍ഡ്യയിലെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ തുടക്കം സ്മരണയിലെത്തുന്നില്ലേ…

ലേഖകന്‍ പറയുന്നതുപോലെ നമുക്കും ആശിക്കാം–

‘നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്‌,സംഘടിക്കുക!ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക.പുതിയ ഒരു അമേരിക്കയെ സൃഷിക്കുക.ജനാധിപത്യമൂല്യങ്ങള്‍ക്കും,ലോക സമാധാനത്തിനും,ആഗോള പാരസ്പര്യത്തിനും വിലകല്‍പ്പിക്കുന്ന അമേരിക്കയെ…’

www.rajeevchelanat.blogspot.com

***********************************************************************

ചുവപ്പ്‌ കണ്ടാല്‍ വെകളി പിടിക്കുന്ന കാളകളെ ‘രാജമാണിക്യ’ത്തില്‍ കണ്ടതോര്‍ക്കുന്നു..

ആ ഗണത്തില്‍പ്പെട്ട മനുഷ്യരും ഉണ്ടെന്ന് അടുത്ത കാലത്ത്‌ മനസ്സിലായി..

ഇന്നുവരെ കുനിഞ്ഞൊരു കുപ്പയെടുത്തിട്ടില്ലാത്ത …ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടില്ലാത്ത ചില വെളുത്ത കുപ്പായക്കാരെയും ഈ ഗണത്തില്‍പ്പെടുത്താനാണ്‌ വിദൂഷകന്‌ താല്‍പര്യം..

അവരില്‍ ചിലരെ പരിചയപ്പെടേണ്ടതാണ്‌….
“““““““““““““““““““““““““

ഡീക്കന്റെ ‘കമ്മ്യൂണിസം ക്ലാസ്‌ മുറികളിലൂടെ’…
************************************

‘ഡീക്കന്റെ തലച്ചോറില്‍ ചിതലരിക്കുന്നു..’-എന്നാണ്‌ വിദൂഷകന്‍ ഈ പോസ്റ്റിന്‌ നല്‍കുന്ന പേര്‌.

പ്രൈമറി ക്ലാസ്സികളിലെ പുതിയ പാഠപുസ്തകങ്ങളാണ്‌ ജഢ ചിന്തകളെ വീണ്ടും വിളമ്പാന്‍ ഡീക്കനെ നിര്‍ബന്ധിച്ചത്‌!

പാഠപുസ്തകങ്ങളെയും ഉള്ളടക്കത്തെയും കുറിച്ച്‌ ഇവര്‍ പറയാന്‍ തുടങ്ങിയത്‌ എന്നു മുതലാണ്‌?മുന്‍പും പാഠപുസ്തകം പരിഷ്കരിക്കലുകള്‍ നടന്നിട്ടുണ്ടല്ലോ.

അന്നൊന്നും ആരും മിണ്ടിയിട്ടില്ല..

എന്താ കാരണം..?

പാഠ്യപദ്ധതിയുണ്ടാക്കല്‍ വിദ്യാഭ്യാസ വിദഗ്ദ്ധന്മാരായ ഏതാനും ചിലരുടെ പണിയായിരുന്നു ഇതുവരെ…

അത്‌ ഈ സര്‍ക്കാര്‍ തിരുത്തി…

വിദ്യാഭ്യാസം ഒരു സാമൂഹ്യാവശ്യമാണ്‌.പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി അത്‌ പ്രവര്‍ത്തിക്കണം.അതിന്‌ സക്രിയവും സജീവവുമായ ബോധന രീതികളും വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയും വിധത്തിലുള്ള പാഠ്യഭാഗങ്ങളും വേണം.

സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരുമായി ചര്‍ച്ച നടത്തി ഒരു പാഠ്യപദ്ധതി പരിഷകരണം-ഡീക്കന്റെ ജീവിതകാലത്ത്‌ ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടോ?

സാധാരണയായി പുതിയ വര്‍ഷം ക്ലാസ്സിലെത്തുമ്പോഴാണ്‌ പുസ്തകം മാറിയ വിവരം അധ്യാപകരും വിദ്യാര്‍ത്ഥികളും അതുവഴി സമൂഹവും അറിഞ്ഞിരുന്നത്‌.

അതാണോ നല്ലത്‌?

-‘പ്രശ്നങ്ങളെ അറിയലല്ല,അതില്‍ ഇടപെടലാണ്‌ വരുംകാല ക്ലാസ്‌ മുറികളില്‍ ലക്ഷ്യം വയ്ക്കുന്നത്‌.’-ഇതൊരു പച്ചപ്പരമാര്‍ത്ഥം മാത്രമാണ്‌!(ശ്രീ.എന്‍.എസ്‌.മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന കഥ വായിക്കാന്‍ വിദൂഷകന്‍ ശുപാര്‍ശ ചെയ്യുന്നു.ഇടയ ലേഖന മത്സനം മാത്രം പോരല്ലൊ.ആ കഥയിലെ ഗീവര്‍ഗ്ഗീസച്ചനെ സഭ പുറത്താക്കുമോ?)

-‘സ്വാര്‍ത്ഥതയുടെ ആള്‍ രൂപങ്ങളല്ല നമുക്ക്‌ വേണ്ടത്‌’-എന്ന് ഡീക്കനും കൂട്ടരും ഇനി എന്നാണ്‌ മനസ്സിലാക്കുക???

ജഢ ചിന്തകള്‍ ഇഷ്ടമുള്ളവര്‍ക്ക്‌ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാവുന്നതാണ്‌.

www.catholicismindia.blogspot.com

***********************************************************************

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച സാഹിത്യരൂപം ചെറുകഥയാണ്‌ എന്ന് നിസംശയം പറയാം.
ആഖ്യാന രീതിയില്‍ തന്നെ ഏറെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു.

ആധുനിക കാല പരിസരത്തു നിന്നും ആവിഷ്കാരോപാധികള്‍ കഥാകൃത്തുക്കള്‍ തെരെഞ്ഞെടുക്കാറുണ്ട്‌.ന്യൂസ്‌ ടൈമിന്റെ പ്ശ്ചാത്തലം കഥ പറയാന്‍ ശ്രീ.സന്തോഷ്‌ ഏച്ചിക്കാനം തെരെഞ്ഞെടുത്തത്‌ ഒരു ഉദാഹരണം(കഥ-കൊമാല)

പുതിയ തൊഴില്‍ മേഖലകളും ഏറ്റവും ആദ്യം ചെറുകഥയില്‍ പ്രത്യക്ഷപ്പെടുന്നു..

‘ഹോം നഴ്സ്‌’ പുതിയകാലം സംഭാവന ചെയ്ത തൊഴില്‍ മേഖലയാണ്‌.

അത്തരക്കാരുടെ കഥയുമായി സൂര്യോദയം എത്തുന്നു..

““““““““““““““““

ഹോം നഴ്സ്‌
—————–

ഒരു ഹോം നഴ്സിന്റെ ജീവിത സങ്കടങ്ങളാണ്‌ ഇവിടെ കോറിയിട്ടിരിക്കുന്നത്‌.

വയസ്സായവരെയോ കുട്ടികളെയോ നോക്കാനാണ്‌ അത്തരക്കാരെ വിളിക്കുന്നത്‌.

ഭര്‍ത്താവും ഭാര്യയും ഉദ്യോഗസ്ഥരായ ഒരു വീട്ടിലെ കുട്ടികളെ നോക്കാന്‍ ആ ഹോം നഴ്സ്‌ നിയൊഗിക്കപ്പെടുന്നു.

മൂന്നു വയസ്സായ കുട്ടിക്ക്‌ അവളെ വളരെ ഇഷ്ടമായിരുന്നു.കുഞ്ഞ്‌ ഉറങ്ങുമ്പോള്‍ അവള്‍ കഥ ഓര്‍മ്മിക്കുന്നു…

തെറ്റിദ്ധാരണ നിമിത്തം ഭര്‍ത്താവ്‌ ഉപേക്ഷിച്ചു.കുട്ടികളെ പോലും വിട്ടുകൊടുത്തില്ല.
അവര്‍ വലുതായപ്പോള്‍ അമ്മയെ വെറുത്തു.
എന്നെങ്കിലും അവര്‍ തന്റെ നിരപരാധിത്വം തിരിച്ചറിയുമെന്ന് അവള്‍ കരുതുന്നു.

വിഷയം വര്‍ത്തമാനകാല പ്രസക്തമാണ്‌.മറ്റു പുതുമകളൊന്നിമില്ല.

ശ്രമം തുടര്‍ന്നാല്‍ നല്ല കഥകള്‍ എഴുതാന്‍ സാധിക്കുമെന്ന് വിദൂഷകന്‍.

www.sooryodayamstories.blogspot.com

***********************************************************************

റയില്‍പാളം കടന്നു വരുന്ന പെണ്‍കുട്ടി-നജീബ്‌ ചേന്നമാംഗ്ലൂര്‍
———————————————————-

റയില്‍പാളം കടന്നു വന്ന പെണ്‍കുട്ടി ആലിക്കുട്ടിയുടെ കരളും കീറി മുറിച്ചുകൊണ്ട്‌ നടന്നു പോയത്രെ!

മീശമുളച്ചു വരുന്ന അധ്യാപകനാണ്‌ ആലിക്കുട്ടി.അയാള്‍ കാസിമിച്ചയെ പരിചയപ്പെടുന്നു.അയാള്‍ പരോപകാരിയാണ്‌.അവര്‍ രണ്ടുപേരും ചേര്‍ന്ന് ജീവിത സ്വപ്നങ്ങള്‍ നെയ്തു..കണ്ണൂരില്‍ പോയി സിനിമ കണ്ടു.

റയില്‍പാളത്തില്‍ വച്ച്‌ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയെക്കുറിച്ചും കാസിമിച്ച പറയുന്നു.അവളെ കാണാന്‍ ആലിക്കുട്ടിക്കും മോഹമുദിക്കുന്നു.

കഥയുടെ അവസാനം ഇങ്ങനെ-

‘റയില്‍പാളത്തിനടുത്തുള്ള വായനശ്ശാലയുടെ മുമ്പില്‍ അവര്‍ കാത്തുനിന്നു.അവള്‍ വന്നു റയില്‍പാളം മുറിച്ചു കടന്നു വായനശ്ശാലയ്ക്കു മുമ്പിലൂടെ…ആലിക്കുട്ടിയുടെ കരളും കീറിമുറിച്ചുകൊണ്ടു സുഹറയെന്ന ആ പെണ്‍കുട്ടി നടന്നുപോയി…’

നജീബ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌?

സുഹറയെ ഒറ്റനോട്ടത്തില്‍ ആലിക്കുട്ടിയ്ക്കും ഇഷ്ടമായെന്നോ?

ഒരു ഗമണ്ടന്‍ പൈങ്കിളിയില്‍ കവിഞ്ഞ്‌…..???

www.ktnajeebcmr.blogspot.com

***********************************************************************

മണലാരണ്യത്തില്‍ ജീവിക്കുന്നവരുടെ വികാര വിചാരങ്ങള്‍ മലയാളികള്‍ക്ക്‌ അന്യമല്ല.
ചില പുതിയ ചിന്തകളുമായി ശെഫി വീണ്ടും…

“““““““““““““““““““`

ശെഫിയുടെ ‘വിരഹച്ചൂട്‌’
—————————-

ശെഫിയുടെ വിരഹച്ചൂട്‌ എല്ലാ പ്രവാസികളുടേതുമാണോ..
ആയിരിക്കും..

ബിംബകല്‍പനകള്‍ക്ക്‌ പുതുമയുണ്ട്‌.

‘മരുഭൂവിലെ
മണലിന്റെ ചൂട്‌
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലേറ്റിട്ടാണ്‌..’-

ഈ കണ്ടുപിടിത്തം പുതിയതാണ്‌.

കാലം തെറ്റിവരുന്ന മഴ ഭാര്യമാരുടെ കണ്ണീരാണ്‌.

അതുപോലെ ചെങ്കടലിന്‌ ചുവപ്പ്‌ വന്നതോ…

;ചെങ്കടലിന്റെ
ചുവപ്പ്‌
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്‌..’

നല്ല കവിത.ആലോചനാമൃതമാണ്‌ വരികള്‍.

എന്റെ ശബ്ദം കേട്ടുവോ എന്ന ഈ കവി വിളിച്ചു ചോദിക്കുന്നു..ഈ വേറിട്ട ശബ്ദം ഒരിക്കല്‍ ഒരു ബാധപോലെ നമ്മെ ആവേശിക്കും എന്ന് ഞാന്‍ കരുതുന്നു..

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട കവിതയാണിത്‌.

www.shefees.blogspot.com

***********************************************************************

ആള്‍ ദൈവങ്ങളുടെ അവകശങ്ങള്‍-എം.എസ്‌. പ്രകാശിന്റെ കാര്‍ട്ടൂണ്‍
—————————————————————–

കാര്‍ട്ടൂണിലേക്ക്‌ ഒരു വാതായനം…

സാമൂഹ്യവിമര്‍ശനത്തിന്‌ ഏറ്റവും ഫലപ്രദമായ മാധ്യമമാണ്‌ കാര്‍ട്ടൂണ്‍.

പ്രകാശിന്റെ കാര്‍ട്ടൂണുകള്‍വായിക്കപ്പെടേണ്ടവയാണ്‌.

-ഡിഫിക്കാരില്‍ നിന്നും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ (ആ)സാമിയുടെ ഒാട്ടം–വിളിച്ചു പറയുന്നതോ വളരെ രസകരവും..

ധാരാളം പേജുകള്‍ എഴുതുന്നതിനേക്കാള്‍ ഫലവത്താണ്‌ ഓരോ കാര്‍ട്ടൂണും!

www.lokamalayalam.blogspot.com

***********************************************************************

മലയാളം മൊബെയിലിലും വരുന്നു..

മലയാളം സപ്പോര്‍ട്ടുചെയ്യുന്ന ഫോണുകളെക്കുറിച്ചും സെറ്റിംഗിനെക്കുറിച്ചും എഴുതിയിരിക്കുന്ന ഒരു പോസ്റ്റിതാ…

““““““““““““““““““““

മൊബെയില്‍ മലയാളം
—————————

നോക്കിയ 1110ഇ,6030,3110,2310,2610,1650,2626 എന്നീ മൊബെയിലുകളില്‍ നിന്ന് മലയാളത്തില്‍ സന്ദേശമയക്കാന്‍ കഴിയുമത്രെ.

മലയാളം സെറ്റുചെയ്യാനുള്ള രീതികളൊക്കെ ഇവിടെ നിന്നറിയാം.

മൊബെയിലില്‍ നിന്ന് ബ്ലോഗ്‌ സൈറ്റിലേക്ക്‌ പൊസ്റ്റിംഗ്‌ നടത്താന്‍ കഴിയുമോയെന്ന് അറിയില്ല..

www.jaganadhg.googlepages.com

***********************************************************************

പ്രതികരണങ്ങള്‍ അറിയിക്കുക…

അടുത്ത വാല്യം (വാല്യം-4) 15/6/2008 ന് വിദൂഷകന്റെ ബ്ലോഗില്‍

വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു…

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌.—-വാല്യം-2

പ്രകൃതി-ബിസ്മിയുടെ കവിത(വികൃതിയോ?)
——————————————-

ഒരു ഡോക്കുമെന്ററിയിലെ ശബ്ദ വിവരണത്തിന്‌ അനുയോജ്യമായ വരികള്‍.അത്രമാത്രം.

അക്ഷരത്തെറ്റുകള്‍ ധാരാളം.

കവിത എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യകുലത്തോളം പഴക്കമുണ്ട്‌.

അത്‌ എങ്ങനെയോ സംഭവിക്കുന്നു എന്നാണ്‌ തോന്നുന്നത്‌.എവിടെ വച്ച്‌ കവിത ജനിക്കുന്നു എന്നതിന്‌ ഉത്തരമില്ല.

ഇത്‌ കവിതയായോ എന്ന ചോദ്യം ബിസ്മിയ്ക്ക്‌ വിടുന്നു.

കവിതയെഴുതാനുള്ള ആഗ്രഹത്തെ അഭിനന്ദിക്കുന്നു.

www.chethass.blogspot.com
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പാറശ്ശാലക്കാരന്റെ കവിത-മഗ്ഗിയിലെ സെമിത്തേരി
————————————————–

‘ഉറ്റവരുടെ സ്നേഹനൊമ്പരങ്ങള്‍ കാത്ത്‌
ആത്മാക്കള്‍ വിശ്രമിക്കുന്ന
മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി
എല്ലായ്പ്പ്പ്പോഴും എനിക്ക്‌ പ്രിയപ്പെട്ടതായിരുന്നു.–

കവിയുടെ കൂടെ നമുക്കും യാത്ര ചെയ്യാം;മഗ്ഗിയിലെ സെമിത്തേരിയിലേക്ക്‌-

കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍
ചമതപ്പൂക്കള്‍ വീണുകിടക്കുന്നു..

അണഞ്ഞ മെഴുകുതിരികള്‍-ആരുടേയെക്കെയോ സ്നേഹത്തിന്റെ ബാക്കിയായി കല്ലറയില്‍ അവശേഷിച്ചിരിക്കുന്നു.

എല്ലാ വഴികളും അവിടെ അവസാനിക്കുന്നു.

കവിക്കെന്നപോലെ ആ സെമിത്തേരി നമുക്കും പ്രിയപ്പെട്ടതാകുന്നു.

www.parassalackaran.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അലക്സ്‌ സേവ്യറുടെ-‘പ്രണയം’-ഇന്നിന്റെ ചില സത്യങ്ങള്‍
——————————————————

പ്രണയത്തിന്‌ വര്‍ത്തമാനകാലത്ത്‌ സംഭവിച്ച ദുരന്തം കവി വരച്ചിടുന്നു.
ഇപ്പോള്‍ പ്രണയത്തിന്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌ മനുഷ്യത്വം തന്നെയാണ്‌!

കൈവെള്ളയില്‍ നേരിന്റെ വരകളും വാക്കുകളില്‍ ഹൃദയവും ഉള്ളത്‌ പോയകാല പ്രണയത്തിലായിരുന്നു.

ഇന്ന് അതാവശ്യമില്ല.
അത്‌ കുറ്റകരവുമാണ്‌!

ആഗോളവല്‍ക്കരണകാലത്തെ പ്രണയം ഇവയൊക്കെ തിരസ്കരിക്കുന്നു.റോബോട്ടുകളെപ്പോലെ പൊരുമാറണമത്രെ!

ദേഷ്യം വരാന്‍ പാടില്ല.അഥവാ ദേഷ്യം വന്നാല്‍ മുഖം ചുവക്കാന്‍ പാടില്ല.കണ്ണുനിറയാന്‍ പാടില്ല.

മനുഷ്യത്വവും വൈകാരികതയും ചോര്‍ന്ന ഇന്നിന്റെ പ്രണയ ചിന്തകള്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

മേല്‍പ്പറഞ്ഞ ‘അരുതായ്മകള്‍’ ഉള്ളതിനാല്‍ പ്രണയത്തിന്റെ ഏദന്‍ തോട്ടത്തില്‍ നിന്നും കവി തിരസ്കൃതനാകുന്നു.
നല്ല ഒരു കവിതയാണിത്‌.

www.maunam.wordpress.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ചാരുദത്തന്റെ കഥ-‘സമയോചിതം’-നാഴിക മണികള്‍ മൊഴിയുന്നത്‌….
——————————————————————

വീടുനിറയെ നാഴികമണികളായിരുന്നു.
കഥാനായകന്റെ എല്ലാ സൗഭാഗ്യങ്ങളിലും അവ അകമ്പടിയായുണ്ട്‌.

എല്ലാ മുറികളിലും എവിടെയും കൃത്യമായി സമയമറിയിച്ചുകൊണ്ട്‌ അവ നിലകൊണ്ടു.
സമയനിഷ്ഠയുടെ ത്രില്‍ അവസാനിച്ചപ്പോള്‍ അവ നിശ്ചലമാകുന്നു.

അത്‌ ജീവിതം തന്നെയാണ്‌.
പിന്നീട്‌ അവ പലനേരങ്ങള്‍ കാണിച്ചു.

തന്റെ ചത്ത നാഴികമണികള്‍ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ജീവിച്ചിരിക്കുമെന്ന് കഥാകാരന്‍ വിശ്വസിക്കുന്നു.

സമയത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതമെന്ന സമസ്യയെ വായിച്ചെടുക്കാനുള്ള ശ്രമമുണ്ട്‌ ഈ കഥയില്‍-
ചിന്തോദ്ദീപകമാണ്‌ ഈ രചന.

www.charudathan.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അനൂപ്‌ കോതനല്ലൂരിന്റെ ‘പിള്ളേച്ച്ന്‍/ഷാപ്പ്‌ കഥകള്‍..
—————————————————–
1. നാരയണേട്ടന്റെ വിലാസിനി

————————-

മധ്യതിരുവതാംകൂറിലെ ഏലാക്കഥകളുടെ കൂട്ടത്തില്‍പെടുത്താവുന്നതാണിത്‌.

പാരഗ്രാഫ്‌ കൃത്യമായി തിരിച്ചിട്ടില്ലാത്തത്‌ വായനയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.

ഇന്നലത്തെ നാടന്‍ ചട്ടമ്പികളും കുടിയന്മാരും ഇവിടെ പുനര്‍ജനിക്കുന്നു;കൂടെ അഭിസാരികകളും.

സമയം കൊല്ലാന്‍ നല്ലത്‌.
വായിച്ചുപോകാന്‍ രസവുമുണ്ട്‌.

www.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വേണ്ട,ചെയില്‍ഡ്‌ പോണ്‍സൈറ്റുകള്‍-വി.ആര്‍.ഹരിപ്രസാദ്‌
———————————————————

കുട്ടികള്‍ ലൈംഗികാതിക്രമത്തിന്‌ ഇരയാകുന്നതിനെക്കുറിച്ചുള്ള ധാരാളമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.സന്തോഷ്‌ മാധവന്റെ അറസ്റ്റോടുകൂടി അത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ അറിയാന്‍ കഴിയുന്നു.

കൊച്ചു കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഇന്റര്‍ നെറ്റിലുണ്ട്‌.

അവ തടയാന്‍ നിയമത്തിന്‌ കഴിയുന്നില്ല.

റഷ്യയും അമേരിക്കയുമാണ്‌ ഇത്തരം സൈറ്റുകളുടെ പ്രഭവകേന്ദ്രം!
അവര്‍ കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണറിയുന്നത്‌.

നല്ല പോസ്റ്റാണിത്‌.
എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ടതാണ

www.adobehari.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ബീരാന്‍ മുസ്ലിയാര്‍(ബീരാന്‍ കുട്ടി)
————————————

വായിച്ചു പോകാന്‍ രസമുള്ള കഥ.
മുസ്ലിം സമുദായത്തിനുള്ളിലെ ‘കശപിശ’യാണ്‌ പ്രതിപാദ്യം.

കഥാനായകന്‍ തൊഴില്‍ തെണ്ടിനടന്നതും ചെറിയ ചെറിയ നേരമ്പോക്കുകള്‍ തരാക്കിയതും വിശദമായി പ്രതിപാദിക്കുന്നു.

ഗള്‍ഫുകാരന്റെ ഭാര്യ സഫിയാത്തയുടെ ചുറ്റിക്കളി കണ്ടുപിടിക്കുന്നതോടെ ബീരാന്‍ ബീരാന്‍ മോല്യാരായി…
പിന്നെ സുഖജീവിതം..

പുറം നാട്ടില്‍ പണിയെടുക്കുന്ന മുസ്ലിം പുരുഷന്മാരെ ഹലാക്കിലാക്കണ വെളിപ്പെടുത്തലുകളാണ്‌ ബീരാന്‍ കുട്ടി നടത്തിയിരിക്കുന്നത്‌!

പോരാത്തതിന്‌ ഇതുകൂടി—

“ഇത്‌ ഒരു കഥ മാത്രമല്ല,ഒരുപാടനുഭവങ്ങളില്‍ ഒന്നു മാത്രം.മുസ്ലിങ്ങള്‍ക്കിടയിലെ കപട സദാചാരത്തിന്റെ മുഖം മൂടി എന്നാല്‍കഴിയും വിധം വലിച്ചു കീറുക എന്നതാണ്‌ എന്റെ ലക്ഷ്യം”

ബീരാന്‍ കുട്ടിയ്ക്ക്‌ നന്നായി കഥ പറയാനറിയാം.

www.beerankutty.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ശ്രീദേവിയുടെ ‘പ്രപഞ്ചസത്യം’
——————————–

ചില പ്രപഞ്ചസത്യങ്ങള്‍ കവിതാരൂപത്തില്‍(?) അവതരിപ്പിച്ചിരിക്കുന്നു.

വായിക്കാന്‍ ഇമ്പമുണ്ട്‌.
കുട്ടികള്‍ക്ക്‌ പാടി പഠിക്കാന്‍ നന്ന്.
മറ്റൊന്നും പ്രതീക്ഷിക്കരുത്‌…..!

“ചാഞ്ചാടിയാടുന്ന പൂഞ്ചോലക്കുരുവിക്കു
ചാഞ്ചാട്ടമാടാതെ നില്‍ക്കാനിനിവയ്യ”
—ഈ ചേലിലാണ്‌ രചന.

ഒടുവില്‍ നമുക്ക്‌–

“ഈ കവയിത്രിക്കിങ്ങനെ പാടാതെ വയ്യ”-എന്ന് അവസാനിപ്പിക്കാം.

www.sreeraagam.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

കത്തോലിക്കര്‍ക്ക്‌ ഒരു സുവിശേഷം.(അന്ന ഫിലിപ്പ്‌)
—————————————————

കത്തോലിക്കക്കാരുടെ എണ്ണം ലോകവ്യാപകമായി വര്‍ദ്ധിക്കുന്നുവത്രെ.
യൂറോപ്പില്‍ എണ്ണത്തിന്‌ മാറ്റമില്ല.
ഏഷ്യയിലും ആഫ്രിക്കയിലും വച്ചടി വച്ച്ടടി കയറ്റം തന്നെ!

കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ രോമാഞ്ചം പകരുന്ന വാര്‍ത്തയാണിത്‌.

ഇതോടുകൂടി അന്ന ഫിലിപ്പിനുമേല്‍ കത്തോലിക്കാ പാതിരിമാര്‍ക്കുള്ള അസ്വാരസ്യം തീരുമെന്ന് പ്രതീക്ഷിക്കാം.

www.annamma.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ജനസേവ-ഫിലിംസ്‌ ആന്‍ഡ്‌ ശിശുഭവന്‍
—————————————–

ജനസേവ ശിശുഭവന്റെ സിനിമാ പിടിത്തമാണ്‌ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

1996 ല്‍ ആരംഭിച്ച ഈ സ്ഥാപനം ഒരു വിധം ഭംഗിയായി നടന്നു വരികയായിരുന്നു.

അപ്പോഴാണ്‌ ഒരു വെളിപാടുപോലെ ജോസ്‌ മാവേലിക്ക്‌ സിനിമാ കമ്പം ഉണ്ടാകുന്നത്‌.കലികാലം എന്നല്ലാതെ എന്തു പറയാന്‍…

ലേഖകനും അവിടത്തെ ഒരു കുട്ടിയുടെ സ്പോണ്‍സറാണ്‌ എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌.അഭിനന്ദനങ്ങള്‍..ഇത്‌ മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ…!

സിനിമയെടുക്കാന്‍ തയ്യാറായ ജോസ്‌ മാവേലിയുടെ ന്യായവാദങ്ങള്‍ ലേഖകന്‍ ചോദ്യം ചെയ്യുന്നു.

ഒരു നല്ല പോസ്റ്റാണിത്‌.

www.swartham.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

സജിയുടെ ‘അലയുന്ന ഇടയന്മാര്‍…നശിക്കുന്ന ആടുകള്‍..’
——————————————————

രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്തിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാര്‍ക്ക്‌ ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥം ലളിതമായി ലേഖകന്‍ വിശദീകരിച്ചു കൊടുക്കുന്നു.

ധനാര്‍ത്തിയില്‍ മദോന്മത്തരായ അവര്‍ക്കിത്‌ മനസ്സിലാകുമോയെന്ന് വിദൂഷകന്‌ സംശയമുണ്ട്‌.

കുഞ്ഞാടുകളെ വഴി തെറ്റിക്കുന്ന ഈ ‘ഇടയന്മാരെ’ എന്തു ചെയ്യണം?

കുഞ്ഞാടുകള്‍ ഉണരണം..അവരിത്‌ മനസ്സിലാക്കണം.

സജിയുടെ പോസ്റ്റ്‌ എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ടതാണ്‌.

പിന്മൊഴി-സജീ,പോത്തിന്റെ കാതില്‍ വേദമോതിയിട്ട്‌ എന്തു കാര്യം?

www.kapatanmar.blogspot.com

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വിദ്യാര്‍ത്ഥി വിരുദ്ധരെ കണ്ടവരുണ്ടോ?
—————————————

സി.ബി.എസ്‌,ഇ പത്താം ക്ലാസ്സില്‍ വിജയം-98.64%

കേരളത്തിലെ വിദ്യാഭ്യാസ സംരക്ഷകര്‍ എന്തു പറയുന്നു?

അറിയിപ്പ്‌
………………..

കേരളത്തിലെ വിജയ ശതമാനം ഉയര്‍ന്നപ്പോള്‍ പേ ഇളകിയ വിദ്യാഭ്യാസ സദാചാര സംരക്ഷകരെ കണ്ടവരുണ്ടോ?…

കണ്ടുകിട്ടുന്നവര്‍ വവരം പോലീസില്‍ അറിയിക്കാന്‍ നില്‍ക്കാതെ ഓടിയൊളിക്കണമെന്ന് വിദൂഷകന്‍.

വാല്‍ക്കഷണം-പൊക്കിളിനു ചുറ്റും സൂചി വയ്ക്കുന്ന ഏര്‍പ്പാട്‌ ഇപ്പോഴുമുണ്ടത്രെ!

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഓപ്പറേഷന്‍ തിയേറ്ററില്‍ പൂജ
——————————–

തിരു:കഴിഞ്ഞ പൂജവയ്പിന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ പൂട്ടി ദുര്‍ഗ്ഗാപൂജ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ എന്‍.ദിനകര്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി!
(കടപ്പാട്‌-ദേശാഭിമാനി)

–ഈ അന്ധവിശ്വാസികളെ എന്തു ചെയ്യണമെന്ന് ബ്ലോഗര്‍മാര്‍ തീരുമാനിക്കുക.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വാല്യം-3 അടുത്ത ഞായറാഴ്ച..(8/6/2008).

പ്രതികരണങ്ങള്‍ രേഖപ്പെടുത്തുവാന്‍ മറക്കില്ലല്ലോ?

################################################################

വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുകയാണിവിടെ..

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌.—വാല്യം-1

===============================

മൂര്‍ത്തിയുടെ പോസ്റ്റ്‌-വിദേശ പണം ലഭിക്കുന്ന സംഘടനകള്‍..
———————————————————–

ആത്മീയ സംഘടനകള്‍ക്ക്‌ ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഈ ബ്ലോഗില്‍ നിന്ന് വായിക്കാം.

ആത്മീയ വ്യവസായത്തിന്‌ ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത്‌ അമേരിക്കയാണ്‌.തങ്ങള്‍ക്ക്‌ നേട്ടമില്ലാത്ത ഒരു കാര്യത്തിനും അമേരിക്ക ഇന്നുവരെ ഡോളര്‍ ചെലവാക്കിയിട്ടില്ല എന്നത്‌ ചരിത്രം!

ഈ പണം കൊണ്ട്‌ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നത്‌?
ആര്‍ക്കും അതിന്‌ ഉത്തരമില്ല.

1984 ല്‍ സന്നദ്ധ സംഘടനകളെക്കുറിചും ഫണ്ടിംഗിനെക്കുറിച്ചും ശ്രീ.പ്രകാശ്‌ കാരാട്ട്‌ എഴുതിയ പഠനവും ഇവിടെ നിന്നും വായിക്കാം.

വളരെ വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ മൂര്‍ത്തിയുടെ ശീലമാണ്‌.

www.moorthyblog.blogspot.com

******************************************************************

+2 മാര്‍ക്കിനും എണ്ട്ര്ന്‍സിനും തുല്യ പരിഗണന
——————————————-

എന്‍ട്രന്‍സ് പരിഷ്കരണ കമ്മറ്റിയുടെ ഈ തീരുമാനം ഏറ്റവും സ്വാഗതാര്‍ഹമാണ്‌.

-ചോദ്യങ്ങള്‍ മലയാളത്തിലും ഉണ്ടാകും.

-ഓരോ വര്‍ഷവും പുതിക്കിക്കൊണ്ടിരിക്കുന്ന ക്വസ്റ്റ്യന്‍ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങളാകും ഉപയോഗിക്കുക

-വിവിധ സിലബസുകളിലെ മാര്‍ക്ക്‌ ഏകീകരിക്കും

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഗുണകരമാണ്‌ ഈ നിര്‍ദ്ദേശം.

(ഈ വര്‍ഷത്തെ മെഡിക്കല്‍ എണ്ട്രന്‍സിലെ ആദ്യത്തെ 1000 റാങ്കുകാരില്‍ സി.ബി.എസ്‌.ഇ. സി ക്കാരോപ്പം കേരള സിലബസുകാരുമുണ്ട്‌!)
******************************************************************

ഒരു അറുബോറന്‍ പൈങ്കിളി….
—————————–

സേതുലക്ഷ്മിയുടെ ‘അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്‌‘ എന്ന കഥ വായിക്കൂ-നിങ്ങള്‍ക്ക്‌ കഥകളോട്‌ വൈരാഗ്യം തോന്നും!

കാക്കത്തൊള്ളായിരം പ്രാവിശ്യം ആവിഷ്കരിക്കപ്പെട്ട പ്രമേയം യാതൊരു പുതുമയുമില്ലാതെ വീണ്ടും..

നായികയും നായകനും കോളേജില്‍ വച്ച്‌ അവിചാരിതമായി കണ്ടുമുട്ടുന്നു.ദരിദ്രനായ നായകനെ അവള്‍ സഹായിക്കുന്നു…പിന്നെ അനിവാര്യമായ പ്രണയം…

ഒടുവില്‍ നായികയുടെയും കുടുംബത്തിന്റേയും ആത്മഹത്യ….ശുഭം!

സേതുലക്ഷ്മി കൂടുതല്‍ നല്ല കഥകള്‍ വായിക്കാന്‍ ശ്രമിക്കേണ്ടീരിക്കുന്നു -എന്ന് വിദൂഷകന്‍.
www.sethulakshmi.wordpress.com

********************************************************************

അപ്രതീക്ഷിതമായി ഒരു നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്‌ ഞാന്‍.കഥയുടെ പേര് “ടിഫിന്‍ കാരിയര്‍.“

ടിഫിന്‍ കാരിയര്‍
———————–

പുതുമയാര്‍ന്ന പ്രമേയവും അവതരണവും ഈ കഥയെ മികച്ചതാക്കുന്നു.

വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ചിട്ടുള്ള കുറെപ്പേര്‍ ഒരാഴ്ചത്തെ വാസത്തിന്‌ ഒരു വെളുത്ത വീട്ടില്‍ എത്തിച്ചേരുന്നു.കുശലാന്വേഷണത്തിനും കുളിയ്ക്കും ശേഷം അവര്‍ തങ്ങള്‍ക്കുള്ള ടിഫിന്‍ കാരിയറുമെടുത്ത്‌ അനുവദിച്ചിട്ടുള്ള മുറികളിലേക്ക്‌ പോയി.

പത്തുതട്ടുള്ള ടിഫിന്‍ കാരിയര്‍-ഒടുവിലത്തെ തട്ടില്‍ ഒരു കൈത്തോക്കും കുറിപ്പും!അതിഥികളില്‍ ആരോ ഒരാള്‍ തോക്ക്‌ ആവിശ്യപ്പെട്ടിരുന്നു -എന്നായിരുന്നു ആതിഥേയന്റെ ആ കുറുപ്പില്‍.

അതോടുകൂടി അവരുടെ മന:സമാധാനം തകരുന്നു.ഭയത്തിന്റെ കാര്‍മേഘം അവരെ പൊതിഞ്ഞു.

മനുഷ്യപ്രകൃതത്തെയും ഭയം എന്ന വികാരത്തെയും നന്നായി അപഗ്രഥിക്കുന്നു ഈ കഥ.
ആധുനിക ഇന്ത്യന്‍ അവസ്ഥയൊക്കെ ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്‌.ഒന്നിലേറെ മാനങ്ങളുണ്ട്‌ ഈ കഥയ്ക്ക്‌.

എല്ലാ ബ്ലോഗര്‍മാരും ഈ കഥ വായിച്ചിരിക്കേണ്ടതാണ്‌.

www.chinthukal.blogspot.com

***********************************************************

എം.ഇ.എസ്സിന്റെ നിലപാട്‌ പ്രശംസനീയം.
————————————

+1 പ്രവേശനത്തിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ ന്യൂനപക്ഷ മാനേജുമെന്റുകളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് എം.ഇ.എസ്‌ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.വിദ്യാര്‍ത്ഥിപ്രവെശനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മെരിറ്റ്‌ സീറ്റ്‌ പ്രവേശനത്തിനുള്ള പട്ടിക മാത്രമാണ്‌ സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും എം.ഇ.എസ്‌ വിശദീകരിച്ചു.ഇത്‌ പ്രവേശനനടപടി സുതാര്യമാക്കുകയേയുള്ളു.
(കടപ്പാട്‌.ദേശാഭിമാനി,24/05/2008)

*******അവരും കൂടെയില്ല.ഡീക്കന്‍ സായ്പും സ്വന്തം ചാവേര്‍ ജോര്‍ജുകുട്ടിയും മറ്റും ഇനി എന്തു ചെയ്യും?
****************************************************************

ഇട്ടിയും കോലും(കണ്ണൂരാന്‍)
—————————

തിരുവനന്തപുരത്ത്‌ ‘കുട്ടിയും കോലും’ എന്നറിയപ്പെടുന്ന നാടന്‍ കളിയെക്കുറിച്ചാണ്‌ കണ്ണൂരാന്റെ ഇത്തവണത്തെ പോസ്റ്റ്‌.

പഴയകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌ ഈ പോസ്റ്റ്‌ സാധ്യമാക്കുന്നു.ക്രിക്കറ്റും മറ്റും അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത്‌ പഴയ കളികളെക്കുറിച്ച്‌ ആരോര്‍ക്കാന്‍?

ഇത്തരം വിനോദങ്ങളെക്കുറിച്ച്‌ പുതിയ തലമുറയ്ക്കറിയില്ല.അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ പറഞ്ഞുകൊടുക്കുകയുമില്ല;പഴയതിനൊന്നും സ്റ്റാറ്റസില്ലത്രെ!

നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണിത്‌.മറ്റ്‌ എന്തുമാകുന്നതിന്‌ മുന്‍പ്‌ മലയാളിയാകണം…കേരളീയനാകണം!

കളിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.കണ്ണൂരാന്‌ നന്ദി.

www.kannuran.blogspot.com

*************************************************************

ഭക്ഷ്യക്ഷാമം നേരിടുന്ന സന്ദര്‍ഭമാണല്ലോ?

മലയാളികള്‍ പണ്ടെന്നോ തള്ളിക്കളഞ്ഞ മരിച്ചീനി,ചക്ക മുതലായവ വീണ്ടും ചര്‍ച്ചയാകുന്നു.

ചക്ക-‘നല്ലത് നായ്ക്കും വേണ്ട’
————————-

ചക്കയെക്കുറിച്ചുള്ള പോസ്റ്റുമായി കേരള ഫാര്‍മര്‍ എത്തിയിട്ടുണ്ട്‌.

ചക്കയില്‍ ധാരാളം വൈറ്റമിനുകളുണ്ട്‌.അത്‌ പലര്‍ക്കും അറിയില്ല എന്നതാണ്‌ സത്യം.

ദിവസങ്ങളോളം ചക്കചുള കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
ഇക്കാര്യങ്ങളൊക്കെ വളരെ വിശദമായി കേരള ഫാര്‍മര്‍ വിവരിച്ചിരിക്കുന്നു.

‘നാടു മറന്നാലും മൂട്‌ ‘-മറക്കാത്തവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റാണിത്‌.

www.agrinews.wordpress.com

ചക്ക കൊണ്ട്‌ ധാരാളം സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാന്‍ കഴിയും.പാചകം ചെയ്യേണ്ട വിധം ലളിതമായി വവരിക്കുന്ന ഒരു പുസ്തകം വായിച്ചതോര്‍ക്കുന്നു.
ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പുമന്റ്‌,തിരുവനന്തപുരമാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍ എന്ന് തോന്നുന്നു.
**********************************************************

മനോജിന്റെ വ്യഥകള്‍-സ്കൂള്‍ അധ്യാപകര്‍ക്ക്‌ യോഗ്യതാപരീക്ഷ ആവശ്യമോ?
—————————————————————–

ദീപിക പത്രം എഴുതിയ മുഖപ്രസംഗമാണ്‌ മനോജിന്‌ ഇപ്പോള്‍ വ്യഥ ഉണ്ടാക്കിയിരിക്കുന്നത്‌.

വിദ്യാഭ്യാസ രംഗത്തെ കോഴയെക്കുറിച്ച്‌ അദ്ദേഹം വിശദീകരിക്കുന്നു.
ന്യൂനപക്ഷത്തിന്റെ പേരും പറഞ്ഞ്‌ സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നവരെ നിലയ്ക്ക്‌ നിര്‍ത്തേണ്ടതാണ്‌.

നല്ല പോസ്റ്റ്‌ ആണ്‌.വായിച്ചു കഴിയുമ്പോള്‍ മനോജിന്റെ വ്യഥ നമ്മുടേതുമായിത്തീരുന്നു.

www.vyathakal.blogspot.com

*************************************************

മഴ (സ്വപ്നലോകം)

——————–

അനുവിന്റെ ‘മഴ’ -നമ്മെ സ്പര്‍ശിക്കുന്നേയില്ല.

സ്കൂളുകളില്‍ നടത്തുന്ന കവിതാരചന മത്സരത്തിലെ കവിത ഉയിര്‍ത്തെഴുന്നേറ്റ അനുഭവം…

‘ഇടിയും മിന്നലുമ്മെന്നില്‍ ഭീതി നിറച്ചു’-എന്നാണ് ആദ്യ വരി.

———

കവിത വായിച്ചു തീരുമ്പോഴും ആ ഭീതി വിട്ടകലുകയില്ല!

കവിത എഴുതണമെന്ന മോഹം മാത്രം പോര എന്ന് വിദൂഷകന്‍.

www.aathmanombarangal.blogspot.com

*************************************************************

ഭൂമി-നജി

———

മാത്സര്യത്തിന്റെയും അഹന്തയുടെയും അന്ത്യമിങ്ങനെ-

“കിളച്ചു കിളച്ചൊടുവില്‍

ഒരു കണ്ണീര്‍ തടം

മാത്രം കാണുന്നു.”

തിരക്കുപിടിച്ച് എങ്ങോട്ടോ പായുകയാണ് നാം.നേട്ടങ്ങള്‍ തേടിയാണ് ഓടുന്നത്.

നിധി തേടിയായിരുന്നുവല്ലോ

താഴ്ചയിലേക്ക്

ഞങ്ങള്‍ കുഴിച്ചിറങ്ങിയത്.”

ജന്മം മുഴുവനുള്ള കര്‍മ്മമായിരുന്നു അത്.പലരും തളര്‍ന്നു മറഞ്ഞു.

ഒടുവില്‍ ആഴങ്ങളിലെത്തിയവര്‍ക്ക് ലഭിച്ചതോ-‘ഒരു കണ്ണീര്‍ തടം”

നല്ല വായനാനുഭവം പ്രദാനം ചെയ്യുന്ന കവിത.നന്ദി നജി.

www.nattuvazhiyil.blogspot.com

*****************************************************

അറിയിപ്പ്-അടുത്ത ഞായറാഴ്ച കൂടുതല്‍ നിരൂപണങ്ങളുമായി എത്തും.

പ്രതികരണങ്ങള്‍ അറിയിക്കാന്‍ മറക്കില്ലല്ലോ…

*****************************************************************

വിദ്യാഭ്യാസ കച്ചവടക്കാര്‍ മുറ്റത്ത്‌-ചാട്ടവാറുമായി ക്രിസ്തുവെത്തുമോ?

+1 പ്രവേശനം ഏകജാലാകം വഴി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്‌ ഏതാനും പേര്‍ ഹൈക്കോടതിയില്‍ എത്തിയിടുണ്ട്‌.

കഴിഞ്ഞ വര്‍ഷം ഈ രീതിയിലാണ്‌ തിരുവനന്തപുരം ജില്ലയില്‍ +1 പ്രവേശനം പൂര്‍ത്തിയായത്‌.ഒരു പുതിയ സംവിധാനം വരുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത്‌ സത്യമാണ്‌.പക്ഷേ,പ്രവേശനം കൃത്യമായി സംവരണവും മെരിറ്റും അടിസ്ഥാനമാക്കിയായിരുന്നു.രക്ഷാകര്‍ത്തക്കളും കുട്ടികളും വളരെ ആവേശത്തോടെയാണ്‌ പുതിയ രീതിയെ സ്വീകരിച്ചത്‌.

അന്നും ചെറിയ ചില മുറുമുറുക്കലുകള്‍ ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ അതത്ര കാര്യമാക്കിയില്ല.

ഈ വര്‍ഷം സംസ്ഥാനമൊട്ടുക്ക്‌ ഏകജാലകം വരുന്നു എന്നറിഞ്ഞപ്പോള്‍ ചിലര്‍ വെറളി പിടിച്ച്‌ പിച്ചും പേയും പറഞ്ഞു നടന്നു.ജനങ്ങള്‍ അതൊന്നും ശ്രദ്ധിച്ചില്ല.സമരാഹ്വാനവും പദയാത്രയും നടത്തി നോക്കി.രക്ഷയില്ല.

പശ്ചാത്തല സംഗീതവുമായി മാണിയും പണിക്കരും കുഞ്ഞാലിയും വന്നു!ജനം മിണ്ടിയില്ല.ഇളിഭ്യരായി സ്വന്തം മാളങ്ങളിലൊളിച്ചു.

ഒടുവില്‍ ചിലര്‍ കോടതില്‍ എത്തിയിരിക്കുകയാണ്‌.അവര്‍ ആരൊക്കെയാണ്‌?–

1.ചങ്ങനാശ്ശേരി അതിരൂപത

2.ഇടുക്കി രൂപത കോര്‍പ്പറേറ്റ്‌ എജ്യൂക്കേഷന്‍ ഏജന്‍സി ഡയറക്ടര്‍മാര്‍

3.കോട്ടയം മൗണ്ട്‌ കാര്‍മല്‍ ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ്‌ ശ്രീ.സെബാസ്റ്റ്യന്‍ കുര്യന്‍

4.+1 വിദ്യാര്‍ത്ഥി എബി.കെ.എബ്രഹാം

കൊച്ചച്ചന്മാരും പിണിയാളന്മാരും കൂടെകൂട്ടിയിരിക്കുന്ന്ത് പാലുകുടി മാറാത്ത ‘ +1 വിദ്യാര്‍ത്ഥിയേയാണ്!!!

മേല്‍ക്കോടതികളില്‍ കേസ്‌ നടത്താനുള്ള പണം പി.റ്റി.എ പ്രസിഡന്റിനും +1 വിദ്യാര്‍ത്ഥിക്കും എവിടെ നിന്നും ലഭിച്ചു?അവരുടെ കുടുംബ പശ്ചാത്തലവും മറ്റും വിശദമായി അന്വേഷിക്കാന്‍ കോടതി ഉത്തരവിടേണ്ടീരിക്കുന്നു!
(കഴിഞ്ഞവര്‍ഷം +2 പാഠപുസ്തകങ്ങല്‍ക്കെതിരെ ലക്ഷങ്ങള്‍ മുടക്കി മേല്‍ കോടതികളില്‍ പോയി സ്റ്റേ വാങ്ങിയത്‌ രണ്ട്‌ +2 വിദ്യാര്‍ത്ഥികളാണ്‌!നമ്മുടെ നാടിന്റെ ഒരു പുരോഗതിയേ !)

—————————-

കോടതി കയറിയത്‌ എന്തിന്‌?
——————————

കമ്മ്യൂണിറ്റി ക്വാട്ട,മാനേജുമന്റ്‌ ക്വാട്ട എന്നിവ ഒഴിവാക്കിയാണ്‌ ഏകജാലക പ്രവേശനം.പിന്നെയെന്തിന്‌ ഇവര്‍ ആശങ്കപ്പെടുന്നു?മറ്റ്‌ സീറ്റുകളിലെ കോഴ തന്നെ പ്രശനം! അതായത്‌ കാര്യം രൂപ ത തന്നെ!(രൂപ…..താ =രൂപത എന്ന് വിദ്യാഭ്യാസ മന്ത്രി.)

വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക്‌ കോടതികളെ നല്ല വിശ്വാസമാണ്‌.

തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാണ്‌ അഭികാമ്യം.
ചില ജഡ്ജിമാരെക്കുറിച്ച്‌ നല്ലതല്ല പറഞ്ഞുകേള്‍ക്കുന്നത്‌!

ന്യൂനപക്ഷ കമ്മീഷന്‍ എന്നു പറഞ്ഞ്‌ ചിലരൊക്കെ കറങ്ങി നടക്കുന്നതും വിദൂഷകന്‍ കാണുന്നു.അതില്‍ ‘തമ്പു വിദ്വാന്‍’ വ്യാജ ബിരുദധാരിയാണത്രെ!

ആകപ്പാടെപറഞ്ഞാല്‍ ജനനന്മ എങ്ങനെയെക്കെയോ അട്ടിമറിക്കപ്പെടുന്നു എന്ന് സാരം.അതില്‍ വിദൂഷകന്‍ നിര്‍വ്യാജം ഖേദിക്കുന്നു.

ഹലോ നിങ്ങള്‍ക്കൊന്നും പറയാനില്ലേ?