മതപാഠശാലകൾ നിരോധിക്കണം…

ഇന്ത്യയിൽ മത പാഠശാലകൾ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

സർക്കാരിന്റെ സഹായത്തോടെയുള്ള മത പഠനമാണ്‌ നിർത്തലാക്കേണ്ടത്‌…

അത്തരം പരിപാടികൾക്ക്‌ ഖജനാവിലെ പണം ചിലവഴിക്കാൻ പാടില്ല.
സ്വകാര്യമായി നടക്കുന്ന മത പഠന കേന്ദ്രങ്ങൾക്കുമേൽ ശക്തമായ നിരീക്ഷണം ഉണ്ടാവണം..

അവിടെ എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് ഭരണകൂടം അന്വേഷിക്കണം..

എന്തും പഠിപ്പിക്കാൻ കഴിയും എന്ന നില മാറണം..
പിഞ്ചുകുട്ടികളെ തീവ്രവാദത്തിന്റെ വഴിയിലൂടെ നടത്താൻ എളുപ്പമാണ്‌..

അത്തരം ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്ക്‌ കഴിയും?
എല്ലാ തീവ്രവദവും എതിർക്കപ്പെടേണ്ടതാണ്‌..

അമ്പലങ്ങളും പള്ളികളും അവയുടെ ഉദ്ഭവ കേന്ദ്രങ്ങക്കായിക്കൂടാ..

കേരളത്തിൽ..

—————

മത സഹിഷ്ണുതയ്ക്ക്‌ പേരുകേട്ട കേരളത്തിലും മത തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തി എന്നത്‌ ഭയപ്പെടുത്തുന്ന ഒന്നാണ്‌.

പൊതു വിദ്യാലയത്തിൽ ഇവ പഠിപ്പിക്കുന്നില്ല..

തീവ്രവാദ ആശയങ്ങൾ കുട്ടികൾക്ക്‌ എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌?

അത്‌ അനേഷിക്കേണ്ടതല്ലേ?
വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രമായി,പന്ത്രാം തരം വരെയെങ്കിലും,പരിമിതപ്പെടുത്തണം.എയിഡഡ്‌ സ്കൂളുകൾ സർക്കാർ സ്കൂളുകളായി മാറണം.അവിടെ ഒരു മാനേജുമെന്റിന്റേയും ഇടപെടൽ പാടില്ല!
സ്വകാര്യ സ്കൂളുകളും മതപാഠശാലകളും ഏറെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാട്‌ വച്ചുപുലർത്തുന്നവയാണ്‌.

ഒട്ടേറെ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു!

കേവലം കുട്ടികളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായ്യാണ്‌ അവരെ മത പാഠശാലകൾ കൈകാര്യം ചെയ്യുന്നത്‌!
ഇതൊക്കെ മാറണം..

മതേതരമായ കാഴ്ചപ്പാടിന്‌ എതിരു നിൽക്കുന്നവയെയെല്ലാം എതിർത്തു തോൽപിക്കണം..

സ്ത്രീ ശാക്തീകരണവും പ്രധാനപ്പെട്ട ഒരു അജണ്ടയാവണം…

Advertisements