സ്വാശ്രയം – മെരിറ്റ് എന്ന അസംബന്ധം പുലമ്പരുത്….

സ്വാശ്രയം പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്..

വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്നം ഇതാണെന്ന് തോന്നും..

സമ്പന്നരായ കുറച്ച് രക്ഷിതാക്കാളുടെ ആക്രാന്ത പരവേശം – അതാണ് സംഭവം..!

അവന്മാർക്ക്  ചൂട്ടു പിടിക്കാൻ വിദ്യാർത്ഥി-യുവജന സംഘടനകളും..!

50-50 പറഞ്ഞ് ആന്റണിയെ പറ്റിച്ച വകകളോടാണ് കളി…സഭയിൽ കുഞ്ഞാടുകളുടെ സംഭാവന കുന്നുകൂടി കിടപ്പുണ്ട്..അതെടുത്ത് സുപ്രീം കോടതിവരെ പോകും അച്ചന്മാരും കൊച്ചിച്ചന്മാരും..

നാലും മൂന്നും ഏഴ് മെഡിക്കൽ – എൻജ്ജിനിയറിംഗ് സീറ്റാണ് പ്രശ്നം…പണമുള്ളവൻ എവിടെ ചെന്നും ഡിഗ്രി വാങ്ങും..അത് ലോക സ്വഭാവമാണ്..

യുവജന സംഘടനകൾക്ക് വഴി തെറ്റി..?

ഇവർക്ക് മാത്രമാണോ വഴിപിഴച്ചത്?

അല്ല എന്നുള്ളതാണ് സത്യം..

മെരിറ്റ് ലിസ്റ്റിൽ നിന്ന് (സർക്കാർ ലിസ്റ്റിൽ നിന്ന്) 50% പേരെ എടുത്താൽ സോഷ്യലിസം വരും എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്..

പാവപ്പെട്ടവന് സീറ്റ് നിഷേധിക്കാൻ പാടില്ല,അതിനാൽ 50%….

കേൾക്കാൻ രസമുണ്ട്….

പക്ഷെ,

മെരിറ്റിൽ മുന്നിൽ വരുന്നവരുടെ സാമ്പത്തിക-സാമൂഹ്യ സ്ഥിതി  അന്വേഷിക്കേണ്ടതാണ്…

സമ്പന്ന സന്തതികൾക്കാണ് ഉയർന്ന റാങ്കുകൾ കിട്ടിയിരിക്കുന്നത്…!!

ലക്ഷങ്ങൾ കോച്ചിഗ് സ്ഥാപനങ്ങളിൽ നൽകി പട്ടം നേടിയവരാണ്…

അവർ ഒരു കോടി ചോദിച്ചാൽ അതും കൊടുക്കാൻ കഴിയുന്നവരാണ് (തയ്യാറുള്ളവരാണ്)

തികച്ചും അരാഷ്ട്രീയ വാദികളായ…ആ കുബേര കുടുംബങ്ങൾക്കു വേണ്ടിയാണ് ഇവിടെ യുവജനങ്ങൾ…വിദ്യാർത്ഥികൾ പോലീസിന്റെ അടിയും ഇടിയും ഏറ്റുവാങ്ങുന്നത്..!

കുബേര സന്തതികൾക്ക് ലഭിക്കുന്ന സൌകര്യങ്ങൾ ലഭിച്ചാൽ പാവപ്പെട്ടവന്റെ കുട്ടിയും റാങ്ക് പട്ടികയിൽ മുന്നിലെത്തും…

പക്ഷെ…

അഞ്ചും പത്തും ലക്ഷം നൽകി (കോച്ചിംഗിന്)റാങ്കിൽ മുന്നിലെത്തിയ  സമ്പന്ന സന്തതിയ്ക്ക്  സീറ്റ് നേടിക്കൊറ്റുക്കാനാണ്,അല്ലയോ ചെറുപ്പക്കാരാ നീയും നിന്റെ സംഘടനയും സമരം നടത്തുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…നിനക്കോ നിന്റെ കൂട്ടുകാരനോ അത് ലഭിക്കില്ല…കാരണം ലക്ഷങ്ങൾ വാരിയെറിഞ്ഞ് കോച്ചിംഗ് തരികിട കളിക്കാൻ നിനക്ക് കഴിയില്ല…

സമ്പന്നന് വേണ്ടി ഇനിയെങ്കിലും തെരുവിലറങ്ങാതിരിക്കുക..

അവൻ അവന്റെ പാട് നോക്കട്ടെ…

മെരിറ്റ് എന്ന അസംബന്ധം  പുലമ്പരുത്,പ്ലീസ്…

Advertisements

സ്വാശ്രയം – കൊള്ളക്കൂട്ടം(കത്തോലിക്ക) പണി തുടങ്ങി,ചാട്ടവറുമായി കർത്താവെത്തുമോ?

പണത്തിന് ആക്രാന്തം മൂത്ത സഭ വീണ്ടും സ്വാശ്രയക്കൊയ്ത്തിനിറങ്ങി.

ആന്റണിയെ കരയിപ്പിച്ച സാത്താന്മാർ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്..

ഇവിടെ ഒരു ഗവണ്മെന്റുണ്ടെന്ന് ഈ കശ്മലന്മാർ ഓർമ്മിച്ചില്ലല്ലോ..

അല്ലെങ്കിൽ  ചാണ്ടിക്കൂട്ടം ഒള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ എന്ന് കരുതിക്കാണും..

സേവനം വ്രതമാക്കിയിരുന്ന പുരോഹിതർ ഇങ്ങനെ…

ഒരു കത്തോലിക്കനെയെങ്കിലും സൌജന്യമായി പഠിപ്പിക്കാൻ ഇക്കൂട്ടർ തയ്യാറാകുമോ?

സമ്പത്തിന്റെ നിയന്ത്രണവും വിനിയോഗവും പുരോഹിതരിൽ നിന്ന്‌ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്!

സാധാരണ വിശ്വാസികൾക്ക് ഇവരെക്കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

യേശു ക്രിസ്തു വീണ്ടും വന്നാൽ ആദ്യം ചാട്ടവാറടി കിട്ടുക ഈ നശൂലങ്ങൾക്കായിരിക്കും.

ഒത്തുകളിയോ ?

യു.ഡി.എഫും സഭയും തമ്മിലുള്ള ഒത്തുകളിയാണോ ഇത് എന്നും സംസയിക്കേണ്ടീരിക്കുന്നു..

തെരഞ്ഞെടുപ്പിൽ സഹായിച്ചതിന്…

ഇതൊക്കെ നടന്നിട്ടും വിദ്യാഭ്യാസ മന്ത്രിക്ക് മിണ്ടാട്ടമില്ല…

പുള്ളിക്ക് കാര്യം പിടികിട്ടിയില്ല എന്നാണ് തോന്നുന്നത്..

പാവം…!!

ബാബാ രാംദേവിന്റെ സത്യാഗ്രഹം അഥവാ വേശ്യയുടെ ചാരിത്യപ്രസംഗം..!

മോഹൻ ഭഗത്ത് (ആർ.എസ്.എസ് മേധാവി) രചനയും സംവിധാനവും നിർവ്വഹിച്ച്  നാഗ്പ്പൂരിലെ ആർ.എസ്.എസ് കാര്യാലയം രംഗത്തെത്തിക്കുന്ന ആക്ഷേപ ഹാസ്യ നാടകമാണ് ‘ബാബാരാംദേവിന്റെ സത്യാഗ്രഹം അഥവാ വേശ്യയുടെ ചാരിത്യ പ്രസംഗം’.

രഗത്ത് നിങ്ങളുടെ (ജനങ്ങളുടെ) ഇഷ്ട(അനിഷ്ട) താരങ്ങൾ..ഇന്ത്യയെ പണ്ട് ഭരിച്ച് വെടക്കാക്കിയ കാവിക്കാർ കോറസ്സായെത്തുന്നു..

കഥാസാരം – പ്രതിവർഷം 1000 കോടി രൂപയുടെ വരുമാനമുള്ള ദരിദ്രനാരായണനാണ് രാംദേവ്.ആശ്രമങ്ങൾ,ആയുർവേദ ശാലകൾ,യോഗപീഠം തുടങ്ങിയവ സ്ഥാപിച്ച് ജനത്തെ ഉടലോടെ സ്വർഗ്ഗത്തെത്തിക്കാൻ കരാറെടുത്ത സന്യാസിവര്യൻ(?).സ്കോട്ടുലാഡിൽ ടിയാന് ഒരു ദ്വീപ് സ്വന്തമായുണ്ട്!

യോഗാഭ്യാസമാണ് മുഖ്യ തൊഴിൽ.മുന്നിലിരുന്ന് അഭ്യസിക്കുന്നതിന് 5000 രൂപ മുടക്കണം.അതിനു പിന്നിൽ 25000,ഏറ്റവും പുറകിലെ തറ ടിക്കറ്റുകാർക്ക് 1000 രൂപ! അപ്രകാരം ശാസ്ത്രീയ സോഷ്യലിസം നടപ്പിലാക്കിയ മാന്യ ദേഹമാണ് കഥാപുരുഷൻ.

“2003ല്‍ ആചാര്യ ബാലകൃഷ്ണനുമൊത്ത് ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റ് തുടങ്ങിയതോടെ ഉയര്‍ച്ച ആരംഭിച്ചു. 2006ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗപീഠം തുടങ്ങി. ഹരിദ്വാറില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ എക്കര്‍ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് ഇത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്താണ് ഇത് ഉദ്ഘാടനംചെയ്തത്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നുകളും ഇവിടെ നല്‍കുന്നു.

രാംദേവിന് ആയുര്‍വേദത്തില്‍ പരിജ്ഞാനമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. മരുന്ന് വില്‍പനയിലൂടെ 300 കോടി രൂപയാണ് രാംദേവിന് പ്രതിവര്‍ഷം ലഭിക്കുന്നത്. ആയുര്‍വേദ മരുന്നില്‍ മൃഗങ്ങളുടെ അംശങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറാ അംഗം വൃന്ദ കാരാട്ടാണ് തെളിവുകളോടെ ആരോപണമുയര്‍ത്തിയത്. അതിന്റെ പേരില്‍ ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‍ അടക്കം ആക്രമിക്കപ്പെട്ടു. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ മൃഗങ്ങളുടെ അംശങ്ങള്‍ മരുന്നില്‍ കണ്ടെത്തി. പതഞ്ജലി യോഗപീഠം തുടങ്ങിയ ഘട്ടത്തില്‍ തന്നെ തൊഴില്‍ തര്‍ക്കങ്ങളും ആരംഭിച്ചു.

ആയുര്‍വേദ മരുന്നുണ്ടാക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയിരുന്നില്ല. പത്തും പന്ത്രണ്ടും മണിക്കൂറാണ് പണിയെടുപ്പിച്ചത്. സ്ഥാപനത്തിനു മുന്നില്‍ സമരവും തുടങ്ങി. സമരം ചെയ്ത 113 പേരെ പിരിച്ചുവിട്ടു. പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യം ഈ തൊഴിലാളികള്‍ക്ക് നല്‍കിയില്ല. പണം കൊഴുത്തപ്പോള്‍ അധികാരവും വേണമെന്നായി. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അതിനുള്ള കരുക്കള്‍ നീക്കിയെങ്കിലും വിജയിച്ചില്ല. ഏതായാലും അതിനുള്ള ചവിട്ടുപടിയായാണ് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന സത്യഗ്രഹം. ഏപ്രിലില്‍ നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തുമായി ചേര്‍ന്നാണ് സത്യഗ്രഹം തീരുമാനിച്ചത്. ഗോവിന്ദാചാര്യയാണ് രാംദേവിന്റെ രാഷ്ട്രീയ ഉപദേശകന്‍ . അഴിമതിക്തെിരെയുള്ള ബിജെപി സമരത്തെ വിശ്വാസ്യത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാംദേവിന്റെ സഹായഹസ്തം.

രാംദേവ് ശനിയാഴ്ച സത്യഗ്രഹമിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമുള്ള പന്തലിലാണ്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഡല്‍ഹി രാംലീല മൈതാനത്ത് സമരപ്പന്തലിന്റെ നിര്‍മാണം. നാലു തട്ടിലായി ഇരിപ്പിട സൗകര്യം, 1000 കക്കൂസ്, വിപുലമായ മാധ്യമകേന്ദ്രം, അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുള്ള സംവിധാനം തുടങ്ങിയവയാണ് ആസ്ത ടെലിവിഷന്‍ ചാനലിന്റെ യോഗഗുരുവായ ബാബാ രാംദേവ് സമരത്തിനായി തയ്യാറാക്കുന്നത്.“

കടപ്പാട്ദേശാഭിമാനി(03/06/2011)-വി.ബി. പരമേശ്വരന്റെ ലേഖനത്തിൽ നിന്ന്

ഇനി നാടകം തുടങ്ങുകയായി…

അടുത്ത ബെല്ലിന്….

ഒരു പ്രത്യേക അറിയിപ്പ് – കല്ല്,കട്ട,ചീമുട്ട തുടങ്ങിയവ മിതമായ റേറ്റിൽ തൊട്ടടുത്ത കൌണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്…!

ചിരിച്ചുമണ്ണുകപ്പാൻ തയ്യാറായിക്കോളൂ…ഭാരതീയരെ, അല്ല പിന്നെ….

വിദൂഷക വചനം –  അമ്പലങ്ങൾ തോറും കോണകം കെട്ടാൻ ഓടി നടന്ന പിള്ളേർക്കൊടുവിൽ പറ്റിയ റോള് കിട്ടി…കർമ്മണ്യേ വാധികാരസ്തേ…….!!

പുതിയ സ്പീക്കർ A.K.ബാലൻ..(പി.സി.ജോർജ്ജ്,മുരളി,സതീശൻ,പ്രതാപൻ,ശക്തൻ, എന്നിവർ ബാലന് വോട്ടുചെയ്തു.!)

ഇന്ന് ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചുകൂടേ..

സംഭവിക്കാം..

ചെന്നിത്തല വോട്ട് അസാധുവാക്കിയെന്നും വരാം..കൂടെ മുനീറും ഉണ്ടാകുമോ?

കസേരമോഹികളുടെ കൂടാരമായി യു.ഡി.എഫ് മാറിയിരിക്കുന്നു..

വിവേകമതികളായ കേരളീയർ ഇങ്ങനെ ഒരു വാർത്ത കേൾക്കാനാണ് കാത്തിരിക്കുന്നത്,നിശ്ചയമായും!

വിവരംകെട്ട ലീഗുകാർ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കും…

കേരള ചരിത്രത്തിലെ  ഏറ്റവും വഷളൻ മുഖ്യമന്ത്രി എന്ന പദവി ഉമ്മൻ ചാണ്ടി മറ്റാർക്കും വിട്ടുകൊടുക്കാൻ സാധ്യതയില്ല..(കടപ്പാട് -അഡ്വ.ജയശങ്കർ)

മോൻ ചത്താലുംവേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാമതി എന്നാണ് ടിയാന്റെ നിലപാട്..

ആരൊക്കെ എന്തൊക്കെ ചെയ്താലും വേണ്ടില്ല തനിക്ക്  മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണം..! അത്രെയുള്ളൂ..

മാണിയും ലീഗും കേരളത്തെ കുട്ടിച്ചോറാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടൂണ്ട്..

വിദ്യാഭാസ മന്ത്രി?

നമുക്ക് ഒരു വിദ്യാഭ്യാസ മന്ത്രിയെ കുട്ടി..ഒരു റപ്പ് !

ആരാണ് കക്ഷി…

ആർക്കാറിയാം…

വിദ്യാഭ്യാസവുമായി…

ഏയ്, അങ്ങനത്തെ ദു:ശ്ശീലങ്ങളൊന്നുമില്ല..!

സ്ഥലജല വിഭ്രാന്തി പിടിപെട്ടതുപ്പൊലെയാണ് പുള്ളി ഓരോന്ന് വിളിച്ചുപറയുന്നത്…വെളിവ് ഇല്ലാത്തപോലെ..

ആ ഇ.ടി.മുഹമ്മദ് ബഷീർ ഭേദമായിരുന്നു..

അദ്ദേഹത്തെ വെട്ടി..

കാരണം?

കുഞ്ഞാലിക്കുട്ടിക്ക്  വിശ്വാസമില്ല , അത്രതന്നെ!-അതാണ് ലീഗ്

വിദ്യാഭാസരഗത്ത്  സ്വകാര്യസംരംഭം ആവശ്യമാണെന്ന് പുള്ളിയുടെ ഒന്നാമത്തെ  വിളംബരം!

മലയാളം നിർബന്ധമാക്കാൻ കഴിയില്ല(ഇപ്പോൾ) രണ്ടാം തീട്ടൂരം..

ഇങ്ങനെ  ഓരോരോ.നൊസ്സുകൾ പറഞ്ഞുംകൊണ്ട്….

വിദ്യാഭ്യാസം വ്യവസായമാണെന്ന്  കുഞ്ഞാലി ചൊല്ലിക്കൊടുത്തുവത്രെ…

കേരളീയർ ഈ വിഴുപ്പിനെ എത്രകാലം ചുമക്കേണ്ടിവരും?

എന്തായാലും ഒരു കാര്യത്തിൽ  തീരുമാനമായി..

അനേകം സ്കൂളുകൾ അടച്ചുപൂട്ടും..

അൺ-എയിഡഡ് സ്കൂളുകൾക്ക് വ്യാപകമായി  അംഗീകാരം നൽകും..

അടച്ചുപൂട്ടിയ സ്കൂളുകളിൽ ചാരായഷാപ്പുകൾ തുടങ്ങും..(ബിവറേജ് ബ്രാഞ്ച് തുടങ്ങേണ്ട, പകരം സ്വാകാര്യവ്യക്തികൾക്ക്  ലൈസൻസ് നൽകാമത്രെ)

ലീഗ് എന്ന മത സംഘടനയ്ക്ക് വിദ്യാഭ്യാസവകുപ്പ് കൊടുക്കാൻ ചാണ്ടിപ്രഭൃതികൾക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലാത്രെ..

ഐസ്ക്രീമിൽ മുങ്ങിയ ഐപ്പിനെ അഡീഷണൽ അഡ്വക്കെറ്റ് ജനറലാക്കാണും ഇവർക്ക് …

ആകാശ പീഡനക്കാരൻ ജോസപ്പ് മുട്ടനാടിന്റെ വീറോടെ മേഞ്ഞുതൂടങ്ങി..

വിദൂഷകവചനം – മലപ്പുറത്തെ മുസ്ലിങ്ങൾക്ക് വിവരമുണ്ടാകാൻ പടച്ചോനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു…(കുഞ്ഞാലിക്കുട്ടിയാണ് അവരുടെ ഹീറോ…,കഷ്ടം…?!)