ജാതിപ്പാമ്പുകള്‍ വിഷം ചീറ്റുന്ന ഗ്രാമങ്ങളേറെ…..(ഭാരതമേ ലജ്ജിക്കുക…)

click here ജാതിപ്പാമ്പുകള്‍ വിഷം ചീറ്റുന്ന ഗ്രാമങ്ങളേറെ

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള  ഞെട്ടിക്കുന്ന വിവരങ്ങളാണ്  ഈ ലേഖനത്തില്‍ ….

ലോകത്തിനു മുന്നില്‍ നാം വീണ്ടും നാണംകെടുന്നു….

ജാതിപ്പിശാചുക്കളുടെ  താണ്ഡവം….

അതും മായാവതി ഭരിക്കുന്ന കാലത്ത്…..!

വിവേകാനന്ദന്‍ വീണ്ടും വന്നാല്‍ ….

സോണിയയും മന്മോഹനും മറ്റും മറ്റും  ഇതൊക്കെ അറിയുന്നുണ്ടോ….

മത-ജാതി കോമരങ്ങളെ  ഉച്ചാടനം ചെയ്യാന്‍ ഒരു രക്ഷകന്‍ അവതരിക്കുമോ..?

Advertisements

മെഗാസീരിയലിന്റെ ‘ക്ലൈമാക്‌സ്’ മോഷണം പോയി…(ഹാവൂ…അത്രയും ആശ്വാസം…!)

വാര്‍ത്ത ഇവിടെ ...മെഗാസീരിയലിന്റെ ‘ക്ലൈമാക്‌സ്’ മോഷണം പോയി….

ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്…..

അത് ഒരിക്കലും കിട്ടാതെ പോകട്ടെ…..

ഇനി അത്  മറ്റൊരു രൂപത്തില്‍ അവതരിക്കുമോ?…


ആര്‍ക്കറിയാം…

ഈ സീരിയലുകാര്‍ കേരളം കുട്ടിച്ചോറാക്കും…

എന്നും ഒരു കഥ തന്നെ….മാറ്റിയും മറിച്ചും…

സെന്‍സര്‍ ബോര്‍ഡിന്റെ കത്തി ഇവിടെയും വേണം..കൂതറ പരമ്പരകള്‍ നിരോധിക്കണം….!!

ഇവര്‍ നടത്തുന്ന സാംസ്കാരിക മലിനീകരണം വളരെ വലുതാണ്…

സ്ത്രീകളെ വീണ്ടും വീണ്ടും ഒന്നിനുംകൊള്ളാത്തവരാക്കുന്നതില്‍ ഇവര്‍ മത്സരിക്കുന്നു…

അവര്‍ക്ക് എന്നാണ് ബോധമുണ്ടാവുക…

സ്കൂള്‍ – ആഫീസ് സ്റ്റാഫ് റൂമുകളില്‍ സീരിയല്‍ ചര്‍ച്ച അരങ്ങുതകര്‍ക്കുന്നു….

നിയമസഭയില്‍ 50% സ്ത്രീസംവരണം  വരുന്നു…

ആകെക്കൂടി പേടിയാകുന്നു…

സ്ത്രീ സാമാജികര്‍ എല്ലാംകൂടി ചേര്‍ന്നുകൊണ്ട്  പരമ്പരകള്‍ ദേശസാല്‍ക്കരിക്കുമോ…?(പുരുഷന്മാരും പിന്നിലല്ല…)

കാത്തിരിക്കാം, അല്പം ഭീതിയോടെ…..!!

തരൂരും സുനന്ദയും ആന്ധ്രയില്‍ ക്ഷേത്രദര്‍ശനം നടത്തി

CLICK HERE തരൂരും സുനന്ദയും ആന്ധ്രയില്‍ ക്ഷേത്രദര്‍ശനം നടത്തി

ഓ…ഈ സസിയണ്ണന്റെ ഒരു കാര്യം…

അണ്ണന്‍ അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു…

കോണ്‍ഗ്രസ്സുകാരേ കണ്ടു പഠിക്കുവിന്‍ ….ഇതാണ്  രാഷ്ട്രീയ കാമപര്‍വ്വം ബാലെ…(രചന സ്വന്തം സസി..)

അണ്ണന്‍ കിട്ടിയ അവസരം മൊതലാക്കാന്‍ തന്നെ തീരുമാനിച്ചു…

പെണ്ണൊരുമ്പെട്ടാല്‍ …..

സനന്ദ അമ്മായി  രണ്ടുംകല്പിച്ച് ഇറങ്ങിയിരിക്കുകയാണ്…

അമ്മായിയെ ഹൈക്കമാന്റ്  തിരുവനന്തപുരത്തേയ്ക്ക്  കെട്ടിയിറക്കുമോ?

അതും പ്രതീക്ഷിപ്പിന്‍ ….

കാമ്പ്രസ്സുകാരെ കരുതിയിരിക്കുവിന്‍ …നിങ്ങളുടെ രാവുകള്‍ നിദ്രാവിഹീനങ്ങളാവാന്‍ പോകുന്നു..!!


ഈ അണ്ണനാണ് ഇന്ത്യയുടെ ഒരണ്ണന്‍ …ഇന്ത്യയ്ക്കാരുടെ മാര്‍ഗ്ഗദര്‍ശ്ശി…

കുടുംബമെന്ന കൂദാശയുടെ കൂട് പൊട്ടിച്ച്  പുറത്തുവരുവിന്‍ …അര്‍മാദിപ്പിന്‍ ….അര്‍മാദിപ്പിന്‍ …

വിയര്‍പ്പ് ഓഹരി ഫ്രീ…

നമ്മുടെ ലീഡര്‍ കൂടി  അത്ഭുതം കൂറിയിരിക്കയാണ്…

ടേയ് ….ശവികളെ…ലവനാണ്  പുലി….

എന്റെ പ്രായം വഴങ്ങുന്നില്ല…അല്ലായിരുന്നെങ്കില്‍ …..!!!

അബ്ദുള്ളക്കുട്ടിയുടെ യാത്ര വിവാദമാക്കാന്‍ സി.പി.എം ശ്രമം – മാതൃഭൂമിയുടെ പത്രധര്‍മ്മം കെങ്കേമം…

CLICK HERE അബ്ദുള്ളക്കുട്ടിയുടെ യാത്ര വിവാദമാക്കാന്‍ സി.പി.എം ശ്രമം

നിയമസഭയില്‍ ഒപ്പിട്ടിട്ടാണ്  ഈ വിദ്വാന്‍ ആനന്ദ സവാരിയ്ക്കിറങ്ങിയത്..!

ഊണ് കഴിക്കാന്‍ പോയ പോക്കാണ് …

ഇങ്ങനെയെങ്കില്‍ ഇഷ്ടന്‍ കൊറേ ഉണ്ടതുതന്നെ..!!

അയാളെ വെള്ളപൂശാന്‍ മാതൃഭൂമി  കച്ചകെട്ടിയിറങ്ങിയിരിക്കയാണ്….

ഒരു വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്നെങ്കില്‍ …….ക്ലീന്‍ ചീട്ട് സംഘടിപ്പിക്കാമായിരുന്നൂ………..(ജയനോട് കടപ്പാട് )

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം…മതഭ്രാന്തന്മാരെ തുറുങ്കലടയ്ക്കണം…

ആരാ ഈ പോപ്പുലര്‍ ഫ്രണ്ട്….

ലൂഗിന്റെ ഗുണ്ടാപ്പടയാണോ….


ആര്‍ക്കറിയാം….(കടപ്പാട്- സക്കറിയ)

തെറ്റുചെയ്തവനെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും കോടതിയും മറ്റുമുണ്ട്…

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല…

ഒരു ഫ്രണ്ടുകാരനും അവകാശമില്ല തന്നെ…


കൈ വെട്ടാനും കാലുവെട്ടാനും പഠിപ്പിക്കുന്ന  നേതാക്കന്മാരെ ചങ്ങലയ്ക്കിടണം..

മതാ പിതാ ഗുരു – ഇതൊന്നും ഈ കശ്മലന്മാര്‍ കേട്ടിട്ടില്ല…


അധ്യാപകന്റെ കൈവെട്ടാന്‍ തുനിഞ്ഞ ഇവന്മാര്‍ മറ്റെന്തിന് തുനിയില്ല…!!


രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്…അവന്മാരെ കണ്ടാലേ ഫ്രോഡ് ലുക്കാണ്…

വിദ്യാഭ്യാസവും കഷ്ടിയാവാനാണ് സാധ്യത..

വിവരം…?

എന്ത് വിവരം….

താടിവച്ച ഏതോ മതഭ്രാന്തന്റെ ഉത്തരവ് ഇവര്‍ നടപ്പിലാക്കി ..അത്ര തന്നെ…

ഇനിയും കുറേപ്പേരെ കൂടി പിടികൂടാനുണ്ടത്രെ…

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ മോന്മാരെയും പിടികൂടണം…

തൂക്കിലിടുകയാണ്  വേണ്ടത്…


ഇങ്ങനെ കുറേ നരാധന്മാരെ നമുക്കാവശ്യമുണ്ടോ..?


ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ്  ഉണ്ടായ ഒരേ ഒരു നേട്ടം…!!

മുസ്ലിംങ്ങള്‍ തീവ്രവാദികളാണ് എന്നൊരു ധാരണ പരത്താന്‍  പോപ്പുലര്‍ ഫ്രണ്ടുപോലുള്ള  സംഘടനകളുടെ  ചെയ്തികള്‍മാത്രം മതിയാകും…

അത് മാറ്റിയെടുക്കണം…

വിദ്യാസമ്പന്നരും വിവേകികളുമായ  മുസ്ലിം യുവാക്കള്‍ രംഗത്തിറങ്ങണം…

മതത്തെ ശരിയായി പഠിപ്പിക്കണം…

തീവ്രവാദം പഠിപ്പിക്കുന്ന താടിക്കാരെ  നന്നായി കൈകാര്യം ചെയ്യണം…