ഈ കൈക്കൂലി പാപികളുടെ കൈ വെട്ടാന്‍ ആരുണ്ടിവിടെ?

കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ ചാകരക്കാലമാണ്‌-ദീപാവലി.

ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഈ കാലയളവില്‍ കൈക്കൂലിയായി ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിച്ചേരുന്നത്‌..

പോലീസ്‌-ഫയര്‍ഫോഴ്സ്‌-കോര്‍പ്പറേഷന്‍-കളക്ടറേററ്‌ എന്നീ സ്ഥാപനങ്ങളുടെ ഇടനാഴികളിലാണ്‌ ഈ തുകകള്‍ പങ്കുവയ്ക്കപ്പെടുന്നത്‌…

തൊണ്ണൂററി ഒന്‍പതു ശതമാനം പേരും (ഇതുമായി ബന്ധപ്പെടുന്ന)തുക പറഞ്ഞാണ്‌ വാങ്ങുന്നത്‌…

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണശാലകള്‍ പലതും വേണ്ടത്ര സുരക്ഷിതമല്ല…

പണം വാങ്ങി ഉദ്യോഗസ്ഥര്‍ കാര്യം നടത്തിക്കൊടുക്കുന്നു..

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്‌..അവരേയും ദീപാവലി കാലയളവില്‍ പലതും പറഞ്ഞ്‌ പേടിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്നു…

ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ മിക്കവാറും സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്‌..
അവരെപ്പററിക്കാന്‍ എളുപ്പവുമാണ്‌..

ലക്ഷങ്ങള്‍ വാരി മുടക്കിയിട്ട്‌, ലൈസന്‍സിനുവേണ്ടിയുള്ള നെട്ടോട്ടമോടണം…
ഏമാന്മാര്‍ കനിയാന്‍ വലിയകെട്ടുകള്‍ തന്നെ വേണ്ടിവരും…

ഞാന്‍ ഒരു അന്വേഷണം നടത്തിയതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്‌, എല്ലാം നിയമപരമായി ചെയ്താലും കൈക്കൂലി നല്‍കാതെ കാര്യം നടക്കാത്ത മേഖലയാണ്‌ ഇതെന്നാണ്‌…

രേഖകളൊക്കെ ശരിയാണല്ലോ സാറേ എന്നുവല്ലതും പറഞ്ഞുപോയാല്‍ സംഗതി റിപ്പോര്‍ട്ട്‌ ‘ഗോവിന്ദ’ യാകും…
പോരാഞ്ഞ്‌ ബോംബ്‌ നിര്‍മ്മാതാവായി ചിത്രീകരിക്കുകയും ചെയ്യും!
ജാമ്യം കിട്ടാത്ത വകുപ്പുകള്‍ എഴുതിക്കയററും …

അവന്റെ കട്ടപ്പൊക….!!!


കച്ചവടം നടക്കുമ്പോള്‍ വന്ന്  ഓസ്  വാങ്ങാനും ആ നാറികള്‍ വരും!

ഈ അടുത്തകാലത്ത്‌ ഇവര്‍ക്കായി ഒരു സംഘടനയൊക്കെ നിലവില്‍ വന്നിട്ടുണ്ട്‌…
ഒരു വിശേഷവുമില്ല..

പാവം പടക്കനിര്‍മ്മാണക്കാരുടെ പോക്കററില്‍ കൈയിട്ടുവാരാന്‍ ഒരു കൂട്ടം പേര്‍കൂടി, അത്രതന്നെ!

സര്‍ക്കാരിന്റെ ശ്രദ്ധ ഈ രംഗത്ത്‌ പതിയേണ്ടീരിക്കുന്നു…

കൈമടക്കുകൊടുക്കാതെ പടക്ക നിരമ്മാണത്തിനോ, വില്‍പനയ്ക്കോ ലൈസന്‍സ്‌ കിട്ടിയ ഒരാള്‍പോലുമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും…

അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍  മുന്നോട്ടുവരിക…..

ഒരു ലക്ഷം സമ്മാനം(രൊക്കം)


ആരുണ്ടിവിടെ?

Advertisements

എം.പി.വീരന്റെ ജനതാദളിനൊരു ചരമഗീതം…

എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മണ്ണടിയാന്‍പോകുകയാണ്…

അതിന്റെ ആദ്യപടിയായി യു.ഡി.എഫില്‍ ചേക്കേറി…


കള്ളന്റേയും കൊള്ളക്കാരന്റേയും അഴിമതിക്കാരന്റേയും താവളത്തില്‍ അന്തിയുറങ്ങുന്നതുപോലെയാണത്..

വീരന്റെ വഴി പണ്ടേ ഇതായിരുന്നു…

ഇടതുപക്ഷം അതറിയാതെ കുറേക്കാലം ചുമന്നു…


തോളിലിരുന്നുകൊണ്ട്  മഹാനെന്ന്  ഉദ്ഘോഷിച്ചു..

തന്റെ പൃഷ്ടം കുലുങ്ങിയാല്‍ ലോകം കുലുങ്ങുമെന്ന്  വീരസ്യം പറഞ്ഞു…

മോനെയും രഷ്ട്രീയത്തിലെത്തിച്ചു,സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തു..

കൂടെനിന്നവരെ ചവിട്ടിമാററി മോന് വഴിയൊരുക്കിയെന്ന്  ഭാഷ്യം…


ദോഷം പറയരുതല്ലോ…നല്ല വായനയുള്ള കക്ഷിയാണ്…

വിവരത്തിലും പിന്നിലല്ല…


പക്ഷെ, എവിടെയോയോരു വശപ്പെശക്….


സര്‍ക്കാര്‍ ഭൂമി കയ്യേററമൊക്കെ ചെറിയ ഹോബി മാത്രം…

കുടുംബത്തില്‍ നാലുകാശുണ്ടാക്കിയിട്ട് മതി ……


കോഴിക്കോട്  കുടുംബ സ്വത്തുപോലെ വച്ചനുഭവിച്ചുവന്നു…

ലച്ചം ലച്ചം പിന്നാലെ എന്നാണ് പറഞ്ഞിരുന്നത്…

കള്ളിവെളിച്ചത്തായപ്പോള്‍  സി.പി.എം സീററ്  പിടിച്ചുവച്ചു…


വീരന്‍ ഇറ്റഞ്ഞു…

ഇപ്പോള്‍  ഈജിയന്‍ തൊഴുത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു…

ഇനിയൊരു ഹെര്‍ക്കുലീസിന്  ഹോപ്പില്ലാത്തതിനാല്‍ നീണാള്‍  വാഴാം…

കൂട്ടിന് വളരുംതോറും പിളരുന്ന ധാരാള ഈര്‍ക്കില്‍ പാര്‍ട്ടികളുണ്ട്…


ആടാം പാടാം….

കടിപിടി കൂടാം….


അങ്ങനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഒരു ഈര്‍ക്കില്‍ത്തുരുമ്പിനെക്കൂടി  കടലെടുക്കാന്‍പോകുന്നു…


കാലത്തിന് നമോവാകം!!

പത്രമുത്തശ്ശിമാര്‍ വാര്‍ത്തകള്‍ വാററിയെടുക്കുന്നതെങ്ങനെ?

മലയാള മനോരമ-മാതൃഭൂമി തുടങ്ങിയ ‘അമ്മൂമ്മമാര്‍’ നല്ല വാററുകാരാണ്‌…


രാഷ്ട്രീയം വാററുന്ന പണിയിലാണിപ്പോള്‍..


നിക്ഷപക്ഷരെന്ന് ഇടയ്ക്കിടയ്ക്ക്‌ വിളിച്ചുകൂവും..


പാവം ശുദ്ധഗതിക്കാരായ വായനക്കാര്‍ അത്‌ വിശ്വസിക്കുകയും ചെയ്യും…


ഇവററകള്‍ ആടിനെ പട്ടിയാക്കുന്നതില്‍ ഡോക്ടറേററ്‌ ഉള്ളവരാണ്‌…


ലാവലിന്‍ കേസൊക്കെ ഉത്സവമാക്കിക്കളഞ്ഞു..!


മനുഷ്യന്‌ ഉപകാരപ്രദമായ വാര്‍ത്തകള്‍ മുക്കിക്കളയും…


പണ്ടും കോണ്‍ഗ്രസ്സിനെ വലംവയ്ക്കലായിരുന്നുവല്ലോ പണി…


ഇപ്പോ അത്‌ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു…


ഇടതുപക്ഷ വിരോധം എന്ന കണ്ണടയില്‍ നോക്കിക്കൊണ്ടേയിരിക്കുന്നു…


അതിനാല്‍ ചില വാര്‍ത്തകള്‍ ആവക ‘മുത്തശ്ശി’ വായനക്കാര്‍ക്ക്‌ ലഭ്യമല്ല…


അവര്‍ തമസ്കരിച്ച ചിലത്‌ ഇവിടെ നല്‍കുന്നു…

DSC00046

യൂത്തുകോണ്‍ഗ്രസുകാര്‍ ഈയിടെ തിരുവനന്തപുരത്ത് ഒരു കലാപരിപാടി നടത്തുകയുണ്ടായി..ഡി.ജി.പി മാര്‍ച്ച് എന്നാണതിന്റെ പേര്..

സമരം നടത്തി പരിചയമില്ലാത്ത പ്രസിഡന്റ് പാവം പയ്യന്‍ എം.ലിജു എന്തോകണ്ട്  ബോധരഹിതനായി….താങ്ങിയെടുന്നത് പെരുംഗുണ്ട-ജയരാജ്

DSC00047

തട്ടിപ്പുവീരന്‍ മോസസ്സിനെ യാത്രയയ്ക്കാന്‍ (?) ചാണ്ടിയും തിരുവഞ്ചൂരും റെഡി…

ആ വിദ്വാന്‍ ഇപ്പോള്‍ വിദേശമദ്യകള്ളക്കടത്ത് നടത്തിയതിന് വിചാരണ നേരിടുന്നു…


ഈവകയൊന്നും മുത്തശ്ശിമാരില്‍ വരില്ല!


ഇവരുടെ തനിനിറം മനസ്സിലായില്ലേ?


ഇനിപ്പറയൂ നിഷ്പക്ഷത എന്നൊന്നുണ്ടോ?

ഒരു അഭ്യര്‍ത്ഥന…

മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുമോ?

ഈ -മെയില്‍ അയയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്…

എനിക്കു വരുന്ന മെയിലുകള്‍ അപ്പപ്പോള്‍ ചെക്കു ചെയ്യാനും കഴിയുന്നുണ്ട്..

മലയാളം അക്ഷരങ്ങള്‍ ചെറിയ കട്ടകളായിട്ടാണ് കാണുന്നത്…


ഇതിന് പരിഹാരമുണ്ടോ?

ബൂലോകത്തെ എക്സ്പര്‍ട്ടുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..


ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍- SonyEricsson-C510

അത്യാഗ്രഹികളായ ഡോക്ടര്‍മാരെ തിരുത്തിയ തൃശൂര്‍ യൂണിററിന് അഭിനന്ദനങ്ങള്‍…


അത്യാഗ്രഹികള്‍ എല്ലായിടത്തുമുണ്ട്‌..
എത്ര കിട്ടിയാലും തികയാത്തവര്‍…
ഏത്‌ മാര്‍ഗ്ഗത്തിലൂടെയും അവര്‍ സമ്പാദിക്കും…

ഇത്തരത്തിലുള്ളവര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തലപ്പത്ത്‌ കയറിപ്പററിയിരിക്കുന്നു..

ദിവസവും പതിനായിരങ്ങള്‍ സ്വകാര്യ പ്രാക്ടീസിലൂടെ സമ്പാദിക്കുന്നവര്‍….

മന്ത്രി ശ്രീമതി പ്രഖ്യാപിച്ച ശമ്പള പാക്കേജ്‌ അവര്‍ക്ക്‌ ദഹിച്ചിട്ടില്ല…

സ്വകാര്യ പ്രാക്ടീസ്‌ നിരോധനം അവര്‍ക്ക്‌ ചിന്തിക്കാന്‍പോലുമാവുന്നില്ല…

ചികിത്സാരംഗം കുട്ടിച്ചോറാക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി…

90% അംഗങ്ങള്‍ക്കും പാക്കേജ്‌ സ്വീകാര്യമാണ്‌…

വീട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ വാങ്ങിസ്ഥാപിച്ചിട്ടുള്ള ആര്‍ത്തിപ്പണ്ഡാരങ്ങള്‍ ഇടഞ്ഞുതന്നെ നിന്നു…

കുറച്ചുപേരുടെ താല്‍പര്യ സംരക്ഷണത്തിനായി സംഘടനയെവച്ച്‌ വിലപേശാന്‍ ആരംഭിച്ചു…

പൊതുജനങ്ങളും ചിലതൊക്കെ തീരുമാനിക്കുന്നുണ്ടായിരുന്നു…

സമൂഹത്തിന്റെ വികാരം തലപ്പത്തുള്ളവര്‍ക്ക്‌ വിഷയമല്ല…

ഒടുവില്‍,

നേതൃത്വത്തെ തിരുത്താന്‍ തൃശൂര്‍ യൂണിററ്‌ രംഗത്തെത്തിരിക്കുന്നു!

ഏതാനും അത്യാഗ്രഹികള്‍ സംഘടനയെ ഹൈജാക്ക്‌ ചെയ്യുന്നത്‌ നന്നല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു…

സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ അവര്‍ നേതൃത്വത്തിനെതിരായ നിലപാട്‌ സ്വീകരിച്ചു..

ഗത്യന്തരമില്ലാതെ നേതൃത്വം തൃശൂര്‍ യൂണിററിന്റെ അഭിപ്രായം അംഗീകരിച്ചു…

പാക്കേജിലെ അപാകതകള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രിയും സമ്മതിച്ചിട്ടുണ്ട്‌…

നേതൃത്വത്തിന്റെ തെററായ തീരുമാനങ്ങള്‍ തിരുത്താന്‍ സധൈര്യം മുന്നോട്ടുവന്ന  തൃശൂര്‍ യൂണിററ്‌ എന്തുകൊണ്ടും അഭിന്ദനമര്‍ഹിക്കുന്നു…!

ഒരു കോടീശ്വരന്‍ നമ്മുടെ ജനാധിപത്യത്തിന്‌ ബാധ്യതയകുമ്പോള്‍…..

കോണ്‍ഗ്രസ്സിപ്പോള്‍ ഒരു സ്വത്വ പ്രതിസന്ധി നേരിടുകയാണ്‌..

ഒരു പക്ഷെ,എല്ലാ രാഷ്ട്രീയ കക്ഷികളും…!

എന്നാലും കൂടുതല്‍ അപചയം സംഭവിച്ചിരിക്കുന്നത്‌ കോണ്‍ഗ്രസ്സിനാണ്‌ എന്നതില്‍ സംശയമില്ല.

ആ സംഘടന ഇപ്പോള്‍ ഭൂതകാലത്തെ മറന്ന ഒരു ആള്‍ക്കൂട്ടമായിത്തീര്‍ന്നിരിക്കുന്നു…

തലപ്പത്തിരിക്കുന്നവര്‍ അതിന്റെ സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ്‌… രാഷ്ട്രീയ ബോധമില്ലാത്തവരാണ്‌…സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരാണ്‌!

അവര്‍ ആരൊക്കെയാണ്‌?

പ്രധാനപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെ അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌…

സംശയമുണ്ടെങ്കില്‍ എണ്ണിക്കോളൂ…

1.സോണിയ ഗാന്ധി

2.മന്മോഹന്‍ സിംഗ്‌

3.ശശി തരൂര്‍


ഈ പട്ടിക ഇനിയും നീളും…


രാഹുല്‍ ഗാന്ധിയുടെ പേര്‌ മന:പൂര്‍വ്വം വിട്ടതാണ്‌..

പാവം പയ്യന്‍… അവനൊന്നുമറിയില്ല…കാരണം അവന്‍ കുട്ടിയാണ്‌…!(തമിഴ്‌ നാട്‌ കാണാന്‍ പോയതിന്‌ ചിലവ്‌ ഒരു കോടിയാണത്രെ!)


2


ശശി തരൂരെന്ന കോടീശ്വരന്‍ നമ്മുടെ ജനാധിപത്യത്തിന്‌ താങ്ങാവുന്ന ആളല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടീരിക്കുന്നു..

ജനനേതാക്കള്‍ ജനങ്ങളുടെ ദാസന്മാരാണ്‌ എന്നത്‌ പണ്ട്‌..

ഇത്‌ കാലം വേറെ…

പഞ്ചനക്ഷത്രത്തില്‍ താമസിച്ച്‌ ജനസേവനം നടത്താനാണ്‌ ടിയാന്‌ താല്‍പര്യം!

പ്രശ്നം വാര്‍ത്തയായത്‌ നന്നായി…

അല്ലെങ്കില്‍ അതുകൂടി ഖജനാവില്‍ നിന്ന് പോയേനേ…


കേരള ഹൗസിനെപ്പററി ഈ മാന്യന്‍ എന്തൊക്കെയാണ്‌ തട്ടിവിട്ടത്‌?


അവിടെ പ്രൈവസിയില്ലത്രെ! പൊതു പ്രവര്‍ത്തകന്‌ എന്തിനാണ്‌ പ്രൈവസി…?

രഷ്ട്രീയം അധോലോക പ്രവര്‍ത്തനമായി ടിയാന്‍ കരുതുന്നുണ്ടാവും…

അത്‌ മുഴുവന്‍ തെററുമല്ലല്ലോ…


മഹാന്മാരായ ധാരാളം നേതാക്കന്മാര്‍ താമസിച്ചിരിരുന്ന സ്ഥലത്തെയാണ്‌ പാവം കോടീശ്വരന്‍ തള്ളിപ്പറഞ്ഞത്‌!!


ആ പ്രശ്നം കെട്ടടങ്ങും മുന്‍പ്‌ വന്നു പുതിയ വിവാദം…

ട്വിറററിലാണ്‌ പുതിയ വിവാദം…

അടിച്ചാല്‍ ഇങ്ങനെ വേണം..

അധ്യക്ഷയുടെയും മററും തലയ്ക്കിട്ടുതന്നെക്കൊടുത്തു..


സാധാരണക്കാരനെ കന്നാലികളെന്നും വിളിച്ചു…

ആളൊരു പുലിയാണെന്ന് മനസ്സിലായില്ലേ….

കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്‌ ഇതൊന്നും അത്ര ദഹിച്ചമട്ടില്ല…


നടപടിയൊന്നും വരാന്‍ സാധ്യതയില്ല…

കോണ്‍ഗ്രസ്സ്‌ എന്നാല്‍ അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്ന് അറിയാത്തവരാണല്ലോ തലപ്പത്തിലുള്ളത്‌…


അത്‌ തരൂര്‍ മന്ത്രിക്ക്‌ നന്നായി അറിയാം…


കഷ്ടം…


ഇങ്ങനെയും കുറേ ജന്മങ്ങള്‍…


ഇശ്വരോ രക്ഷതൂ….!!!!!

നശൂലങ്ങളെ നാടുകടത്തുക….

യുവത്വം വഴിതെററി നടക്കുന്നു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്‌ എന്ന് തോന്നിപ്പോകുന്നു…

നാടിനോടും ഭാഷയോടും കൂറില്ലാത്ത ഒരാള്‍ക്കൂട്ടം- യുവതയെ ഇങ്ങനെ വ്യവഹരിക്കുന്നതില്‍ പിശകുണ്ടാകില്ല…

ഏതോ അന്യനാട്ടില്‍ നിന്ന് വന്ന് മറേറതോ വന്‍ കരയില്‍ കുടിയേറാന്‍ തയ്യാറാകുന്നതുപോലെ ഇവിടെ ജീവിക്കുന്നു…

ഇവിടെയുള്ളതിനോടെല്ലാം പുച്ഛ്മമാണവര്‍ക്ക്‌…

ഗുണ്ടായിസവും അനാശാസ്യങ്ങളും അവരെ ലഹരി പിടിപ്പിക്കുന്നു…

മൂല്യബോധമില്ലാത്ത ഇവര്‍ നരകത്തിന്റെ പടവുകളിലാണെന്ന് തിരിച്ചറിയുന്നതെന്നാണ്‌?

എന്തുകൊണ്ട്‌ ഇവര്‍ ഇങ്ങനെയായി?

സരളമായ ഒരു ഉത്തരം തോന്നുന്നില്ല…

2


യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു..

ഓണത്തിന്‌ മലയാളി കുടിച്ച മദ്യത്തിന്റെ അളവ്‌ ആരേയും അമ്പരപ്പിക്കുന്നതാണ്‌!

അതില്‍ ഭൂരിഭാഗവും അകത്താക്കിയത്‌ യുവജനങ്ങളാണ്‌ എന്നും ഓര്‍ക്കാവുന്നതാണ്‌…

കൊട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായി നശിക്കുന്നു..മറ്റൊരു വിഭാഗം!!

ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര്‌ മിക്ക കുറ്റകൃത്യങ്ങളിലും ഉയര്‍ന്നുവരുന്നു…

സീരിയല്‍-സിനിമ നടികള്‍ വ്യഭിചാരിണികളായി തകര്‍ത്താടുന്നു…

ഓം പ്രകാശിന്റെ കൂട്ടുകാരികള്‍ സിനിമ – പരസ്യ നടികളാണത്രെ!

പണത്തനുവേണ്ടി ഇവര്‍ എന്തിനും തയ്യാറാകുന്നു…

3


നമ്മുടെ സ്വീകരണമുറികളില്‍ ശീലാവതികളായി നിറഞ്ഞാടുന്ന ശാലീന(?) സുന്ദരികളുടെ യഥാര്‍ത്ഥ ജീവിതം അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്‌…

തന്റേടികളായി ജീവിക്കുന്ന ഇവരാണത്രെ നമ്മുടെ പുതിയ തലമുറയുടെ വഴികാട്ടികള്‍…

– സംഗീത മോഹന്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ പോലീസ്‌ പിടിയിലായതും മറ്റും നാം ഈയിടെ വായിച്ച്‌ തള്ളിയതാണ്‌…

ഇങ്ങനെയുള്ള നശൂലങ്ങളെ ബഹിഷ്കരിക്കാനുള്ള ചങ്കൂറ്റം നമുക്കുണ്ടാകുമോ?

4


മൂടും മുലയും കാണിച്ച്‌ പട്ടം നേടിയ മറ്റൊരു വക നശൂലങ്ങള്‍ സാംസ്കാരിക രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്നതാണ്‌ പുതിയ അത്യാഹിതം!!

അവരെ പൊക്കിക്കൊണ്ടു നടക്കാന്‍ നമ്മുടെ സാംസ്കാരിക നായകന്മാര്‍ മത്സരിക്കുന്നു….

വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ…

4


ചുരുക്കത്തില്‍, കേരളീയ യുവത്വം ഇരുട്ടിലേക്കാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌…

ഇവരെ രക്ഷിക്കാന്‍ ആരാണവതരിക്കുക?

5

വിദൂഷകവചനം

വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം!!!