മതപാഠശാലകൾ നിരോധിക്കണം…

ഇന്ത്യയിൽ മത പാഠശാലകൾ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

സർക്കാരിന്റെ സഹായത്തോടെയുള്ള മത പഠനമാണ്‌ നിർത്തലാക്കേണ്ടത്‌…

അത്തരം പരിപാടികൾക്ക്‌ ഖജനാവിലെ പണം ചിലവഴിക്കാൻ പാടില്ല.
സ്വകാര്യമായി നടക്കുന്ന മത പഠന കേന്ദ്രങ്ങൾക്കുമേൽ ശക്തമായ നിരീക്ഷണം ഉണ്ടാവണം..

അവിടെ എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് ഭരണകൂടം അന്വേഷിക്കണം..

എന്തും പഠിപ്പിക്കാൻ കഴിയും എന്ന നില മാറണം..
പിഞ്ചുകുട്ടികളെ തീവ്രവാദത്തിന്റെ വഴിയിലൂടെ നടത്താൻ എളുപ്പമാണ്‌..

അത്തരം ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്ക്‌ കഴിയും?
എല്ലാ തീവ്രവദവും എതിർക്കപ്പെടേണ്ടതാണ്‌..

അമ്പലങ്ങളും പള്ളികളും അവയുടെ ഉദ്ഭവ കേന്ദ്രങ്ങക്കായിക്കൂടാ..

കേരളത്തിൽ..

—————

മത സഹിഷ്ണുതയ്ക്ക്‌ പേരുകേട്ട കേരളത്തിലും മത തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തി എന്നത്‌ ഭയപ്പെടുത്തുന്ന ഒന്നാണ്‌.

പൊതു വിദ്യാലയത്തിൽ ഇവ പഠിപ്പിക്കുന്നില്ല..

തീവ്രവാദ ആശയങ്ങൾ കുട്ടികൾക്ക്‌ എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌?

അത്‌ അനേഷിക്കേണ്ടതല്ലേ?
വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രമായി,പന്ത്രാം തരം വരെയെങ്കിലും,പരിമിതപ്പെടുത്തണം.എയിഡഡ്‌ സ്കൂളുകൾ സർക്കാർ സ്കൂളുകളായി മാറണം.അവിടെ ഒരു മാനേജുമെന്റിന്റേയും ഇടപെടൽ പാടില്ല!
സ്വകാര്യ സ്കൂളുകളും മതപാഠശാലകളും ഏറെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാട്‌ വച്ചുപുലർത്തുന്നവയാണ്‌.

ഒട്ടേറെ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു!

കേവലം കുട്ടികളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായ്യാണ്‌ അവരെ മത പാഠശാലകൾ കൈകാര്യം ചെയ്യുന്നത്‌!
ഇതൊക്കെ മാറണം..

മതേതരമായ കാഴ്ചപ്പാടിന്‌ എതിരു നിൽക്കുന്നവയെയെല്ലാം എതിർത്തു തോൽപിക്കണം..

സ്ത്രീ ശാക്തീകരണവും പ്രധാനപ്പെട്ട ഒരു അജണ്ടയാവണം…

Advertisements

ബ്ലോഗ് ഇംപാക്ട് – നേമം സോണല്‍ ആഫീസ് (തിരു.കോര്‍പ്പറേഷന്‍) ശുദ്ധീകരിക്കുന്നു..

മലയാളം ബ്ലോഗേഴ്സിനെ സംബന്ധിച്ച് ആശാവഹമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ദേശാഭിമാനിയില്‍ കാണാന്‍ കഴിഞ്ഞത്.

അഞ്ചാം പേജില്‍(27/04/2009) ‘കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി‘-എന്നൊരു വാര്‍ത്ത കാണാം..


ഇന്നേക്ക് കൃത്യം ഒരു മാസം മുന്‍പ്- 27-03-2009 ന് – ഞാന്‍ നേമം സോണല്‍ ആഫീസിലെ അഴിമതിയെപ്പററി ഒരു പോസ് ററ്  ഇട്ടിരുന്നു..(അത് ചുവടെ കൊടുക്കുന്നുണ്ട്)

നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്..


അത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമോ?

ഉണ്ട് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം…

കാരണം അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളത്തില്‍ നേമം ആഫീസില്‍ നിന്ന് ആരംഭിക്കാന്‍ എന്താണ് കാരണം?


ബ്ലോഗേഴ്സിനെ കുറച്ചുകാണേണ്ടതില്ല എന്ന് തോന്നുന്നു…

വിദൂഷകവചനം

അമ്പട ഞാനേ….!!————————————————————-………………….

27/03/2009 ലെ പോസ് ററ്

നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.

ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!

അത് നല്ലൊരു ആശയമാണ്.

പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…

‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് റെഡി.

അപേക്ഷയുമായി നേരിട്ടെത്തുന്നവരുടെ കാര്യം കഷ്ടം തന്നെ(എന്തിന് വന്ന്, ഇവിടെ വരക്കാരുള്ളപ്പോള്‍ എന്നാണ് ഭാവം! )…അവര്‍ക്ക് ഒണ്‍ഡെ പെര്‍മിറ്റ് കിട്ടാന്‍ സാധ്യത കുറവാണ്.

രേഖകളൊക്കെ ശരിയായിരുന്നാലും അവരുടെ അപേക്ഷ ജനറലിലേക്ക് വിടും…

അതിന്റെ ഗുട്ടന്‍സ് വേറെ..സൈറ്റ് ഇന്‍സ്പെക്ഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തേണ്ടേ…

അതിനൊരു തീയതി പറയും…അന്ന് വണ്ടിയുമായി കാത്തുനില്‍ക്കണം..ഏമാന്‍ സൗകര്യമുണ്ടെങ്കില്‍ വരും..അല്ലെങ്കില്‍ പിറ്റേന്നും വരിക…

അതങ്ങനെ ഏതാനും നാള്‍ തുടരുക…

എതിര്‍പ്പെന്തെങ്കിലും പറഞ്ഞാല്‍ സംഗതി സ്വാഹാ…

30 ദിവസത്തിനകം നല്‍കിയാല്‍ മതിയെന്നാണ് നിയമം..30 ദിവസമാകട്ടെ…എന്നായിരിക്കും മറുപടി.(പെട്ടെന്ന് പെര്‍മിറ്റ് നേടി ലൊണെടുത്ത് വീടുവയ്ക്കാന്‍ വരുന്നവരുടെ കാര്യം അവതാളത്തില്‍ തന്നെ)

-പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പെര്‍മിറ്റ് നല്‍കാനാണ് ഈ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

ഒരപേക്ഷകന്റെ അനുഭവം

എല്ലാ രേഖകളുമായി ഒണ്‍ഡെയ്ക്കെത്തി..

നല്‍കിയില്ല..

സൈറ്റ് ഇന്‍സ്പെക്ഷന്‍ വേണമത്രെ…

ഏതാനും ദിവസം നടത്തിച്ചു..

ഇന്‍സ്പെക്ഷന്‍ നടത്തി.ഉടന്‍ പെര്‍മിറ്റ് അയച്ചുതരുമെന്ന് അറിയിച്ചു..

അയാള്‍ സമാധാനത്തോടെ മടങ്ങി..

ഒരാഴ്ച കഴിഞ്ഞു…

വീണ്ടും ഓഫീസില്‍ ചെന്നന്വേഷിക്കുന്നു…

മറുപടി രസകരമണ്…

-സ്റ്റാമ്പില്ലാത്തതുകൊണ്ടാണ് അയയ്ക്കാത്തത്. സ്റ്റാമ്പിന് ഹെഡ് ആഫീസില്‍ പോയിട്ടുണ്ട്..

ഇന്നലെയും മിനിയാന്നും ഒക്കെ പോയി,കിട്ടിയില്ല.

കിട്ടുമ്പോള്‍ അയയ്ക്കുന്നതാണ്.

(പുതിയ പരിഷ്കാരങ്ങള്‍ അറിഞ്ഞില്ലേ…എന്ന് പരിഹാസം കലര്‍ന്ന കമന്റും ഒരുദ്യോഗസ്ഥന്‍ പാസ്സാക്കിയത്രെ.അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ഏമാന്മാര്‍ക്ക് അത് പിടിച്ചിട്ടില്ല.പുതിയ നയം അട്ടിമറിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു!)

ഒടുവില്‍,

അപേക്ഷകന്‍ പുറത്തുനിന്നും സ്റ്റാമ്പ് വാങ്ങി നല്‍കിയത്രെ!

അയയ്ച്ചു കിട്ടിയോയെന്തോ…

ധാരാളംപേര്‍ കാത്തിരിക്കുന്നുണ്ടാവും…പാവങ്ങള്‍…

എന്തോക്കെ പ്രശ്നങ്ങളുണ്ട്.മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

——————————————————————————————–

ദേശാഭിമാനി വാര്‍ത്ത

കെട്ടിട നിര്‍മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി

ആര്‍ സാംബന്‍

തിരു: കെട്ടിട നിര്‍മാണരംഗത്തെ അഴിമതി തടയാന്‍ എല്ലാ നടപടിക്രമവും കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിയുടെയും കംപ്യൂട്ടര്‍വല്‍ക്കരണം ആദ്യഘട്ടത്തില്‍ അഞ്ച് കോര്‍പറേഷനിലാണ് നടപ്പാക്കുക. സെപ്തംബറില്‍ ഇതിനു തുടക്കമാകും. കെട്ടിടത്തിന്റെ പ്ളാനുകള്‍ അഞ്ച് കോര്‍പറേഷനിലും സിഡിയിലാക്കി സമര്‍പ്പിക്കുന്ന നടപടിക്കും സെപ്തംബറില്‍ തുടക്കംകുറിക്കും. പരീക്ഷണാര്‍ഥം തിരുവനന്തപുരം നഗരസഭയിലെ നേമം സര്‍ക്കിളില്‍ ഇത് ആരംഭിച്ചു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിക്കും. കോയമ്പത്തൂരില്‍ പരിക്ഷിച്ചുവിജയിച്ച സമ്പ്രദായമാണ് അഞ്ച് കോര്‍പറേഷനിലും നടപ്പാക്കുന്നത്. മുന്‍ഗണനാക്രമം തെറ്റിച്ച് പെര്‍മിറ്റും കൈവശരേഖ നല്‍കലിലും നടക്കുന്ന അഴിമതി തടയാന്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തോടെ കഴിയും. സ്ഥലപരിശോധനയുടെയും പെര്‍മിറ്റ് നല്‍കുന്നതിന്റെയും തീയതി കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാനും കഴിയും. പ്ളാനുകള്‍ സിഡിയിലാക്കുന്നതോടെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്ത പ്ളാനുകള്‍ കംപ്യൂട്ടര്‍ തന്നെ നിരസിക്കും. ഇതിനാവശ്യമായ സോഫ്റ്റ്വെയറുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിര്‍മാണ വിഭാഗം, ഇടനിലക്കാര്‍ വഴി നടത്തുന്ന അഴിമതി തടയുകയാണ് ലക്ഷ്യം. പെര്‍മിറ്റ് നല്‍കുന്നതു മുതല്‍ പണി പൂര്‍ത്തിയാക്കി കെട്ടിടനമ്പര്‍ കൊടുക്കുംവരെ വിവിധ ഘട്ടത്തിലായി വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങുന്നത്. കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക് പെര്‍മിറ്റും കൈവശരേഖയും ഉടന്‍ ലഭിക്കും. സ്ഥലപരിശോധനയ്ക്ക് എത്താനും കൈക്കൂലി നല്‍കണം. പ്ളാന്‍ വരച്ചുനല്‍കുന്ന ബില്‍ഡിങ് ഡിസൈനര്‍മാരാണ് ഇതിന്റെയെല്ലാം ഇടനിലക്കാര്‍. പെര്‍മിറ്റും കൈവശരേഖയും ബില്‍ഡിങ് ഡിസൈനര്‍മാര്‍ വഴിയാണ് മുമ്പു നല്‍കിയിരുന്നത്. ഇത് അഴിമതിക്ക് ഇടയാക്കിയപ്പോള്‍ കെട്ടിട ഉടമയുടെ പേരില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ ഇവ അയച്ചുകൊടുക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പരാജയപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അപേക്ഷ നല്‍കി ആഴ്ചകള്‍ കഴിഞ്ഞാലും രേഖകള്‍ കിട്ടില്ല. ‘പടി’ ഓഫീസിലെത്തിയ ശേഷമേ അയക്കൂ എന്നായി സ്ഥിതി. പെര്‍മിറ്റ് ഇല്ലാതെ വെറും കവര്‍മാത്രം തിരുവനന്തപുരം നഗരസഭയില്‍നിന്ന് അയച്ചുകൊടുത്തതായും മന്ത്രിക്ക് പരാതി കിട്ടി. 60 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് സ്കെച്ച് മാത്രം മതിയെന്നും കെട്ടിടത്തിന്റെ പ്ളാന്‍ ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം മറച്ചുവച്ചും ഉദ്യേഗസ്ഥര്‍ ജനങ്ങളെ ചൂഷണംചെയതു. ഏജന്റിനെ കൊണ്ട് ഇതിന്റെയൊക്കെ പ്ളാന്‍ വരപ്പിച്ച് വന്‍തുക തട്ടിയ ഉദ്യോഗസ്ഥര്‍ ഏറെയാണ്. ചട്ടങ്ങള്‍ക്കു വിരുദ്ധമായ പ്ളാന്‍ വരച്ചുനല്‍കിയ ബില്‍ഡിങ് ഡിസൈനര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആറു ലൈസന്‍സുകള്‍ ഇതിനകം റദ്ദാക്കി.

(കടപ്പാട്-ദേശാഭിമാനി-27/04/2009)


മൗലവിമാര്‍ ഇസ്ലാം മതത്തെ മനുഷ്യവിരുദ്ധമാക്കുന്നതെങ്ങനെയൊക്കെ..?

(2)

തിരുവനന്തപുരത്തു നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏതാനും മികച്ച സിനിമകള്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മുകളില്‍ തലക്കുറിയായി കൊടുത്തിരിക്കുന്നത്..


നാം കാണാത്ത നാടുകളില്‍ നടക്കുന്ന വിചിത്രവും സ്തോഭജനകവുമായ ആചാരങ്ങള്‍..

മനുഷ്യത്വത്തിന് മീതെ അന്ധവിശ്വാസങ്ങള്‍ നടത്തുന്ന രഥയാത്ര..

മതം മനുഷ്യനുവേണ്ടിയാണോ …മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു..


സുന്ദരവും ആധുനികവുമായ ഒരു മതം എങ്ങനെയെല്ലാം മനുഷ്യവിരുദ്ധമാകാം എന്ന് ചില ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്ലാമില്‍ ഒരു നവീകരണം ആവശ്യമാണെന്ന് അവ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു..


(എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും നവീകരണം വേണ്ടതാണ്..ഇസ്ലാമില്‍ അടിമുടി വേണമെന്ന് തോന്നുന്നു..)


ചില നേര്‍ക്കാഴ്ചകള്‍ ഇങ്ങനെ…


1.Hafes


Abolfazal Jalili സംവിധാനം ചെയ്ത ചിത്രമാണ് ‘ഹാഫെസ്’.

കര്‍ക്കശമായ പാരമ്പര്യ നിയമങ്ങള്‍ ഒരു വിശുദ്ധ പ്രണയത്തെ എങ്ങനെയൊക്കെ തകര്‍ക്കുന്നുനെന്ന് വിശദീകരിക്കപ്പെടുന്നു.

ചെറുപ്രായത്തില്‍ ഖുര്‍ ആന്‍ മന:പാഠമാകിയ ഷാംസ് അല്‍ ദിന്‍ ‘ഹാഫിസ്’ എന്ന പദവി നേടുന്നു.(എഴുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവിയുടെ പേരിലുള്ള ഹാഫിസ് പദവി)പ്രധാന മുഫ്തിയുടെ മകളായ നബാതിനെ പഠിപ്പിക്കന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു.ഗുരുവും ശിഷ്യയും തമ്മില്‍ കാണാന്‍ പാടില്ലെന്നാണ് നിയമം!


പഠനം തുടരവേ അയാള്‍ ആ ശബ്ദത്തിനുടമയായ നബാതുമായി പ്രണയത്തിലാകുന്നു.ഒരിക്കല്‍ അവളെ കാണാന്‍ ശ്രമിച്ചു.അത് അയാളുടെ ജീവിതത്തെ ദുരന്തമയമാക്കി തീര്‍ത്തു!


പ്രാകൃതമായ ശിക്ഷാവിധികള്‍ക്ക് അയാള്‍ വിധേയനാകുന്നു..ഒരു പരിഷ്കൃത സമൂഹത്തിന് ദഹിക്കാത്ത ഒട്ടേറെ ആചാരങ്ങള്‍..എല്ലാം മനുഷ്യത്വ രഹിതവും ക്രൂരവുമാണ്..


(തുടരും)
പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലൂടെ(കേരള)-ഭാഗം-1

തിരുവനന്തപുരത്തു നടന്ന പതിമൂന്നാമത് ഫിലിംഫെസററിവല്‍ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ധാരളം നല്ല സിനിമകള്‍ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ഞാന്‍..

ഫെസററിവലിനെക്കുറിച്ച് ബൂലോകത്തില്‍ ചില വാര്‍ത്തകളൊക്കെ കണ്ടു..

ചിലത് ഉഗ്രന്‍ പരിഹാസച്ചുവയുള്ളതാണ്..

ബുദ്ധിജീവികളുടെ ഒത്തുചേരലാണ് മേള എന്നൊക്കെ എഴുതിക്കണ്ടു..

അത് ശരിയാണോയെന്ന് അറിയില്ല..

എന്തായാലും ഞാന്‍ ബുദ്ധിജീവി ഗണത്തിലുള്ള ജീവിയല്ല ..

ഒരാഴ്ച അവധിയെടുത്ത് കണ്ട ചില നല്ല ചിത്രത്തെക്കുറിച്ച് പറയാനുള്ള എന്റെ ഒരു ശ്രമമാണിത്..

മത്സര വിഭാഗത്തിലെ 12 സിനിമകള്‍ കാണുകയുണ്ടായി..(ആകെ-14)

ഉദ്ഘാടനചിത്രം-‘ലൈലയുടെ പിറന്നാള്‍’

റഷീദ് മഷ് റാവിയാണ് ആ ചിത്രത്തിന്റെ സംവിധായകന്‍.

പാലസ്തീന്റെ ദു:ഖകരമായ അവസ്ഥ ഈ ചിത്രത്തില്‍ കാണാം..

സരളമായി കഥ പറഞ്ഞിരിക്കുന്നു.വളച്ചുകൊട്ടില്ലാത്ത ശൈലി..

വലിയ ആശയങ്ങളൊന്നും വച്ചുകെട്ടിയിട്ടില്ല..പക്ഷെ സജീവമായ വര്‍ത്തമാനകാലം അതിവിദഗ്ദമായി അവതരിപ്പിക്കുന്നു..

അബുലൈല സമര്‍ത്ഥനായ ജഡ്ജായിരുന്നു…ഭരണകൂടത്തിന് ശമ്പളം നല്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സി ഡ്രൈവറായി ജോലി നോക്കേണ്ടിവരുന്നു..

നമുടെ നാട്ടില്‍ ചിന്തിക്കാന്‍ കഴിയാത്തതാണ്!

അയാളുടെ ഒരു ദിവസമാണ് ചിത്രത്തനാധാരം..മകള്‍ ലൈലയുടെ ജന്മദിനം കൂടിയാണന്ന്.

അവള്‍ക്ക് കേക്കുമായി നേരത്തെ വരാമെന്ന് പറഞ്ഞ് രാവിലെ യാത്ര തിരിക്കുന്നു..

വിവിധ തരക്കാരായ യാത്രാക്കാരെ അയാള്‍ക്ക് ലഭിക്കുന്നു..

എപ്പോഴും ചില പ്രിന്‍സിപ്പിള്‍സ് അയാള്‍ പിന്‍തുടരുന്നുണ്ട്..(ആയുധധാരിയായ യുവാവിനെ വണ്ടിയില്‍ നിന്ന് ഇറക്കിവിടുന്നു.)


പല പല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു..

കാര്‍ ബോംബ് സ്ഫോടനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നു.

കേക്ക് വാങ്ങാന്‍ കടയില്‍ കയറിയെങ്കിലും വാങ്ങുവാന്‍ കഴിഞ്ഞില്ല.

ഒടുവില്‍,

മനസ്സുമടുത്ത്  വീട്ടിലെത്തുമ്പോള്‍ …

കാറിന്റെ പിന്‍ സീറ്റില്‍ ആരോ മറന്നു വച്ച കേക്ക് കാണുന്നു;

കാറിന്റെ പുറത്ത് പൂക്കുലയും..

അവ ലൈലയ്ക്ക് സമ്മാനിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു..

വലിയ തത്വങ്ങളൊന്നും സിനിമ പറയുന്നില്ല.

പക്ഷെ തീവ്രവും അപകടകരവുമായ രാഷ്ട്രീയ-സാമൂഹിക പരിസരം നമ്മെ അലോസരപ്പെടുത്തുന്നു..

നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ കണ്ടു പഠിക്കേണ്ട ധാരാളം കാര്യങ്ങള്‍ ഈ സിനിമയിലുണ്ട്.

പതിമൂന്നാം ഫിലിം ഫെസ്ററിവലിലൂടെ…

തിരുവനന്തപുരത്തു നടന്ന പതിമൂന്നാമത് ഫിലിംഫെസററിവല്‍ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ധാരളം നല്ല സിനിമകള്‍ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ഞാന്‍..

ഫെസററിവലിനെക്കുറിച്ച് ബൂലോകത്തില്‍ ചില വാര്‍ത്തകളൊക്കെ കണ്ടു..

ചിലത് ഉഗ്രന്‍ പരിഹാസച്ചുവയുള്ളതാണ്..

ബുദ്ധിജീവികളുടെ ഒത്തുചേരലാണ് മേള എന്നൊക്കെ എഴുതിക്കണ്ടു..

അത് ശരിയാണോയെന്ന് അറിയില്ല..

എന്തായാലും ഞാന്‍ ബുദ്ധിജീവി ഗണത്തിലുള്ള ജീവിയല്ല ..

ഒരാഴ്ച അവധിയെടുത്ത് കണ്ട ചില നല്ല ചിത്രത്തെക്കുറിച്ച് പറയാനുള്ള എന്റെ ഒരു ശ്രമമാണിത്..

മത്സര വിഭാഗത്തിലെ 12 സിനിമകള്‍ കാണുകയുണ്ടായി..(ആകെ-14)

ഉദ്ഘാടനചിത്രം-‘ലൈലയുടെ പിറന്നാള്‍’

റഷീദ് മഷ് റാവിയാണ് ആ ചിത്രത്തിന്റെ സംവിധായകന്‍.

പാലസ്തീന്റെ ദു:ഖകരമായ അവസ്ഥ ഈ ചിത്രത്തില്‍ കാണാം..

സരളമായി കഥ പറഞ്ഞിരിക്കുന്നു.വളച്ചുകൊട്ടില്ലാത്ത ശൈലി..

വലിയ ആശയങ്ങളൊന്നും വച്ചുകെട്ടിയിട്ടില്ല..പക്ഷെ സജീവമായ വര്‍ത്തമാനകാലം അതിവിദഗ്ദമായി അവതരിപ്പിക്കുന്നു..

അബുലൈല സമര്‍ത്ഥനായ ജഡ്ജായിരുന്നു…ഭരണകൂടത്തിന് ശമ്പളം നല്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സി ഡ്രൈവറായി ജോലി നോക്കേണ്ടിവരുന്നു..

നമുടെ നാട്ടില്‍ ചിന്തിക്കാന്‍ കഴിയാത്തതാണ്!

അയാളുടെ ഒരു ദിവസമാണ് ചിത്രത്തനാധാരം..മകള്‍ ലൈലയുടെ ജന്മദിനം കൂടിയാണന്ന്.

അവള്‍ക്ക് കേക്കുമായി നേരത്തെ വരാമെന്ന് പറഞ്ഞ് രാവിലെ യാത്ര തിരിക്കുന്നു..

വിവിധ തരക്കാരായ യാത്രാക്കാരെ അയാള്‍ക്ക് ലഭിക്കുന്നു..

എപ്പോഴും ചില പ്രിന്‍സിപ്പിള്‍സ് അയാള്‍ പിന്‍തുടരുന്നുണ്ട്..(ആയുധധാരിയായ യുവാവിനെ വണ്ടിയില്‍ നിന്ന് ഇറക്കിവിടുന്നു.)

(തുടരും)

‘വര്‍ത്തമാന’ത്തിന്റെ പുതിയ പോസ്റ്റ് ബ്ലോഗര്‍മാര്‍ക്ക് പുതിയൊരു മേച്ചില്‍പ്പുറം കാട്ടിത്തരുന്നു..

വര്‍ത്തമാനത്തിന്റെ പോസ്റ്റ് ‘ഇത് കളവല്ല,പണം കിട്ടിക്കഴിഞ്ഞു’ എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട ഒന്നാണ്.

ബ്ലോഗുന്നതോടൊപ്പം അല്പം പണം കൂടി കിട്ടിയാലോ…
നല്ല ആശയമാണ്..

എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന് വളരെ സരളമായി വര്‍ത്തമാനം വിവരിച്ചിരിക്കുന്നു..

എല്ലാപേരും ഒന്ന് ശ്രമിച്ചുനോക്കുക…
കിട്ടിയാല്‍….

വര്‍ത്തമാനത്തിന് നന്ദി പറയുക…

www.varthamaanom.blogspot.com