വെള്ളാപ്പിള്ളി നടേശന്‍ മുഖ്യമന്ത്രി…ചാണ്ടിക്ക് മരാമത്ത്,ചെന്നിത്തലയ്ക്ക് പെരുവഴി…

ഒടുവില്‍ അതും സംഭവിച്ചു…

എസ്.എന്‍ .ഡി.പി  രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു…!

നടേശന്‍ മുതലാളി പ്രവേശിക്കുന്നു എന്ന് തിരുത്തിവായിക്കുക…എസ്.എന്‍ .ഡി.പി എന്നാല്‍ നടേശന്‍ മൊയലാളിയാണല്ലോ?

സമുദായ ഭരണം നടത്തി  അദ്ദേഹം മടുത്തു…

പണവും ഗുണ്ടകളും ഉണ്ടെങ്കില്‍ എവിടെയും ഭരണം നടത്താം എന്ന്  ടിയാന്‍ കണ്ടെത്തിയിരിക്കുന്നു…

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ മൊയലാളിക്ക് നന്നായി അറിയാം…

എസ്.എന്‍ .ഡി.പി.യെ ആധുനികവല്‍ക്കരിച്ച മഹാന്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടണമെന്നാണ് കക്ഷിയുടെ ആഗ്രഹം…

അത് നടന്നുകഴിഞ്ഞു…

നാരായണഗുരു എന്നൊരു ആളാണത്രെ സമുദായത്തെ  ഐക്യപ്പെടുത്തിയത്…അത്  നടേശന്‍ മൊയലാളിയ്ക്കറിയാം…

ചെത്തരുത്,കുടിക്കരുത് എന്നൊക്കെ പറഞ്ഞുവെന്നും കേള്‍ക്കുന്നു…

അത് നമുക്ക് പറ്റിയതല്ല…


കള്ള് കച്ചവടമില്ലാതെ സംഘടന ചലിപ്പിക്കുവാന്‍ കഴിയുമോ, ഗുരുവിന് അങ്ങനെയൊക്കെ പറയാം..

വല്യ അധ്വാനമില്ലാതെ നാലുകാശ്  കിട്ടണ പണിയാണ് …അത്  ഉപേക്ഷിക്കാന്‍ പറ്റില്ല…


ഈയിടെയായി  നടേശന്‍ മൊയലാളി ചില സ്വപ്നങ്ങളൊക്കെ കണ്ടുതുടങ്ങിട്ടുണ്ട്…

അതില്‍ ഒന്നിങ്ങനെ-

കേരളം ഒന്ന് ഭരിക്കണം…

ഞാന്‍ ഭരിച്ചാലും ഭരിയുമോ എന്ന് അറിയണമെല്ലോ…

ഉപജാപ സംഘത്തെ വിളിച്ചുകൂട്ടി …ആലോചന നടത്തി…

പാര്‍ട്ടിയുണ്ടാക്കാം…

വിലപേശാം…

യഥാര്‍ത്ഥ ഈഴവ മുഖ്യമന്ത്രി  വരാന്‍ പോകുന്നതേയുള്ളൂ…

സമുദായസ്നേഹമാണ് പ്രേരണാശക്തി!

നടേശന്‍ മൊയലാളിക്ക്  ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു…2

വാര്‍ത്ത്കേട്ട് ചെന്നിത്തല-ചാണ്ടി പ്രഭൃതികള്‍ ബോധരഹിതരായി എന്നാണ് വാര്‍ത്ത…

തങ്ങളുടെ വോട്ടുകള്‍ ….

എന്നാലും ആശ്വാസത്തിന് വകയുണ്ട്… നടേശനെ കൂടെ കൂട്ടാം…

വല്ല നക്കാപ്പിച്ചയും….

3

ചെന്നിത്തല ബ്യൂട്ടിപാര്‍ലറില്‍ പോക്ക് നിര്‍ത്തിയത്രെ…

ഇനി സുന്ദരനായിട്ട് എന്തുകാര്യം?

ഭരണം വന്നാല്‍ നടേശന്‍ മൊയലാളി തന്നെ നേതാവ്…

കാത്തുവച്ചൊരു കസ്തൂരിമാമ്പഴം എന്ന് ഗാനം  പശ്ചാത്തലത്തില്‍ കേള്‍ക്കുന്നു….


4

പാവം  വെള്ളാപ്പിള്ളി…

രാഷ്ട്രീയമെന്നാല്‍  അബ്കാരി  ഇടപാടെന്നാ ടിയാന്‍ വിചാരിച്ചിരിക്കുന്നത്..

സമുദായത്തെ പറ്റിക്കാന്‍ എളുപ്പമായിരിക്കും…

പക്ഷെ, നവോത്ഥാനമൂല്യങ്ങള്‍ ഇനിയും നശിച്ചിട്ടില്ലാത്ത നാട്ടില്‍ ….

കാത്തിരുന്ന് കാണുക തന്നെ…

എന്തായാലും ഒരു കാര്യത്തില്‍ തീരുമാനമായി…ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരും..!

നടേശന്‍ മൊയലാളിക്ക്  വേണ്ടി വിദൂഷകന്‍ വക പഴമൊഴി…

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ ………’

Advertisements

ജമാ അത്തെ ഇസ്ലാമിയുടെ ‘മാധ്യമം’ നമ്മുടെ സാഹിത്യ-സാംസ്കാരിക നായകരെ കെണിവച്ചു പിടിക്കുന്ന കാലം…

‘മാധ്യമം’ ഒരു ഭേദപ്പെട്ട പ്രസിദ്ധീകരണമാണ്, സംശയമില്ല…

ആദ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്  അതിന്റെ സമകാലികതയാണ്…വര്‍ത്തമാന പ്രശ്നങ്ങളോട് ആഴത്തില്‍ പ്രതികരിക്കുന്നു..

ചര്‍ച്ചയ്ക്കും മറ്റും പ്രമുഖരെ അണിനിരത്തുന്നു…


ജമാ അത്തെ ഇസ്ലാമി എന്ന പിന്തിരിപ്പന്‍ മത സംഘടനയുടെ ജിഹ്വയാണ് അതെന്ന്  പെട്ടെന്ന്  മനസ്സിലാവില്ല…

തികച്ചും പിന്തിരിപ്പനായ  നയങ്ങള്‍ പിന്തുടരുന്ന സംഘടന , മതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്…

കേരളീയ സമൂഹത്തില്‍ ഐഡന്റിറ്റി ഒളിച്ചുവച്ച്  കടന്നുവന്നവരാണ് അവര്‍ …പ്രബുദ്ധത നടിക്കുന്നു…

ആദിവാസി,സ്ത്രീ,പാരിസ്ഥിതിക പ്രശ്നങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ നിലയുറപ്പിച്ചു..


നല്ല ഇമേജ് സൃഷ്ടിച്ചുകൊണ്ട്  രാഷ്രീയത്തില്‍ പ്രവേശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു..

സ്ത്രീകള്‍ക്കായും വിദ്യാര്‍ത്ഥികള്‍ക്കായും (ആണിനും പെണ്ണിനും പ്രത്യേകിച്ച്- കൂടിച്ചേരാന്‍ പാടില്ലാത്രെ!) പ്രത്യേക സംഘടനകള്‍ രൂപിച്ചുകഴിഞ്ഞു…


നമ്മുടെ സാഹിത്യ- സാംസ്കാരിക രംഗത്തെ  പ്രമുഖര്‍ സത്യം അറിയാതെ അവരുടെ പ്രസിദ്ധീകരണങ്ങളില്‍  ചര്‍ച്ചിക്കുന്നു….

അവര്‍ പുനര്‍വിചിന്തനം നടത്തണം…


കഴിഞ്ഞ ലക്കത്തിലെ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2010 മേയ് 16-22,പുസ്തകം 88,ലക്കം-10 ‘പൊതുസമ്മതികളിലെ ചതിക്കുഴികള്‍ ‘) ശ്രീ. ഹമീദ് ചേന്നമംഗലൂര്‍ ജമാ അത്തെ ഇസ്ലാമിയുടെ  തനിനിറം തുറന്നുകാട്ടിയിട്ടുണ്ട്…

എല്ലാ കേരളീയരും അത് വായിച്ചിരിക്കേണതാണ്…

എന്‍.ഡി.എഫ് (വര്‍ഷം തോറും പേരുമാറ്റും).ആര്‍,എസ്.എസ് ആ നിലവാരത്തില്‍ ഒന്നുകൂടി  നമുക്ക് താങ്ങാന്‍ കഴിയുമോ?

‘തര്‍ജ്ജനി‘ യുടെ തരൂര്‍ സ്തുതി – മേയ് ലക്കത്തില്‍ (നീതിമാന്റെ രക്തം!)നീതിമാന്‍ സസിയോ?

പശ്ചാത്തലത്തില്‍ വിദൂഷകന്‍ …

തലതല്ലി ചിരിക്കുന്നു…

എന്താ കാര്യം?

മാലോകര്‍ക്ക്  ആകാംഷ…

മുന്നിലെ കമ്പ്യൂട്ടറില്‍ തര്‍ജ്ജനി – മേയ് ലക്കം..

സ്ക്രീനില്‍ മുഖലേഖനം- നീതിമാന്റെ രക്തം….

തലക്കെട്ട് കൊള്ളാം…ഒരു ക്രിസ്തീയ പശ്ചാത്തലമൊക്കെയുണ്ട്..

പിന്നിടല്ലേ സംഗതി പിടികിട്ടുന്നത്….


വീണ്ടും ചിരിച്ചുപോകുന്നു, മാലോകരാകെ…

ശശി തരൂരാണ് (സസി എന്ന് മലയാളം) നീതിമാന്‍  …

എന്റെ ദൈവമേ….

യേശു പൊറുക്കട്ടെ….

സസി സ്തുതിയാണ് പിന്നീടങ്ങോട്ട്…


അരാഷ്ട്രീയം തലയ്ക്കുപിടിച്ച ലേഖകന്റെ പേച്ചുകള്‍ …

രാഷ്ട്രീയക്കാരൊക്കെ  കൊഴപ്പക്കാരാണ് …

ഇവര്‍ കുറച്ച് നല്ല ആളുകളാണ് ഉള്ളത് – എന്നൊക്കെ സംഗ്രഹിക്കാം ..


സസി  ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടി ചെയ്ത  സംഭാവനകള്‍ സവിസ്തരം(?) വിവരിക്കുന്നു….


സസിയെന്ന പാവത്തിനെ എല്ലാവരും കൂടി ചതിച്ചുവെന്ന് ചുരുക്കം…!

സസി ഒരു പച്ചപ്പാവമാണത്രെ…പച്ചവെള്ളം ചവച്ചേ കുടിക്കുകയുള്ളൂ…

വലിയ നയ തന്ത്രജ്ഞനാണ് കെണിയില്‍ വീണിരിക്കുന്നത്…

ഇയാളുടെ സംഭാവനകള്‍ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല…


വിദൂഷകന്‍ വീണ്ടും ചിരിക്കുന്നു…കൂടെ മാലോകരും…


ചിരിച്ചാല്‍ മരിക്കില്ലെന്ന് ഉറപ്പുള്ളവര്‍ തര്‍ജ്ജനിയില്‍ – നീതിമാന്റെ രക്തം -വായിക്കുക…


http://chintha.com/node/74940

സി.ആര്‍ . നീലകണ്ഠന്‍ എന്ന കള്ളനാണയത്തെ ആര്‍ക്കാണ് പേടി?

നീലകണ്ഠന്‍ ഒടുവില്‍ രാഷ്ട്രീയം കളിക്കാന്‍ തീരുമാനിച്ചു..

പരിസ്ഥിതി പ്രശ്നങ്ങളിലും മറ്റും ചില നിലപാടുകള്‍ എടുത്തുകൊണ്ടാണ്  വാര്‍ത്തകളില്‍ നിന്നിരുന്നത്…

കക്ഷിരാഷ്ട്രീയത്തില്‍ നിന്ന്  അകലം പാലിച്ചിരുന്നതുപോലെ തോന്നിയിരുന്നു..

അതൊരു മുഖമ്മൂടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു…


കോണ്‍ഗ്രസ്സിന്റെ നെറികെട്ട രാഷ്ട്രിയം സി.ആറിന്  ഹരമായിത്തുടങ്ങിയിരിക്കുന്നു!

വി.എസ് സര്‍ക്കാരിന്റെ 4 വര്‍ഷത്തെ ഭരണത്തെക്കുറിച്ച്  വിലയിരുത്തന്‍ ആര്‍ക്കും അവകാശമുണ്ട്..

ഒന്നു നിക്ഷ്പക്ഷമായി വിലയിരുത്തിനോക്കൂ….

ഇത്രയും മികച്ച ഒരു കാലയളവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?

നീലകണ്ഠന്‍ ഉമ്മന്‍ ചാണ്ടിയെക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരനാകാന്‍ ശ്രമിക്കുന്നതുപോലെ തോന്നുന്നു!

മാതൃഭൂമിയില്‍ ഈ വിദ്വാന്‍ എന്തൊക്കെയാണ് എഴുതിക്കൂട്ടിക്കളഞ്ഞത്?

പാഴായ നാലുവര്‍ഷം പോലും…

ബോധമുള്ളവര്‍ പറയാന്‍ മടിക്കുന്നവ…

ഇപ്പോള്‍ പുതിയ വിവാദം ….

കക്ഷിയെ ആരോ തല്ലിയത്രെ!

എന്തിന്….

ങാ…ഹാ….ആര്‍ക്കറിയാം….

അമ്പട ഞാനേ….

വിദൂഷകവചനം

കോണ്‍ഗ്രസ്സില്‍ സീറ്റുറപ്പിക്കാന്‍  എന്തൊക്കെചെയ്യണം?