ചാണ്ടിയ്ക്ക് കുഞ്ഞാലിപ്പനി….(യു.ഡി.എഫില്‍ നിന്നുള്ള വാര്‍ത്തകള്‍ ..വെള്ളംചേര്‍ക്കാതെ…)

കേരളത്തിലെ പ്രതിപക്ഷത്തിന്  ശനിദശ…

പണ്ട് ചെയ്ത ചെറ്റത്തരങ്ങളെല്ലാം വെളിച്ചപ്പെടുന്നു….

ഇവരാണ്  നമ്മളെ മോചിപ്പിക്കാന്‍ പോകുന്നത് ….

എങ്ങോട്ടേയ്ക്കാ‍……

ദോഷം പറയരുതല്ലോ ..എല്ലാ വൃത്തികെട്ടവന്മാരും ആ വഞ്ചിയിലുണ്ട് …

കേന്ദ്രത്തിലും സ്ഥിതി ഇതു തന്നെ … അതാനൊരു സമാധാനം …

കുഞ്ഞാലിപ്പനി

മുസ്ലിം ലീഗില്‍ നിന്ന് പടരുന്ന ഒരു തരം പനിയാണിത്..സംഗതി വളരെ മാരകമാണ്…

മരണം വരെ സംഭവിക്കാവുന്നതണ് …

കേരളീയരെപ്പടിക്കാന്‍ മോചനയാത്രയെന്ന് പറഞ്ഞ് തെക്കുവടക്ക്  നടന്ന വിദ്വാന്‍ ഇപ്പോള്‍ ഈ പനിയുടെ പിടിയിലാണ് ….

ചെന്നിത്തലയനേയും പിടികൂടിയെന്നാണ്  റിപ്പോര്‍ട്ട് …

കോണ്‍ഗ്രസ്സുകാരും ലീഗുകാരും കരുതിയിരിക്കുക…

പ്രതിവിധി – വി.എസ് , വീ.എസ് എന്ന് കൂടക്കൂടെ ഉരുവിടുകയും പുരപ്പുറത്തു കയറിനിന്ന് യു.ഡി.എഫി ന് മൂര്‍ദ്ദാബാദ്  വിളിക്കുകയും ചെയ്യുക!!

മുത്തപ്പപ്പിത്തം

തലയില്‍ ഇടിവെട്ട്  വീണവന്റെ കാലില്‍ പാമ്പ് കടിച്ചു എന്ന ചൊല്ല്  ചാണ്ടിയ്ക്ക് നന്നായി ചേരും…

പാമോയില്‍ കുടിച്ച വകയില്‍ മേടിക്കേണ്ടത് മേടിച്ചുതരും എന്നാണ് മുത്തപ്പ വ്യക്തമാക്കിയിരിക്കുന്നത്…!!

മുഖ്യമന്ത്രിക്കസേര മരീചികയായി എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു…!!

ചാണ്ടിയ്ക്കിനി വിശ്രമിക്കാം…

പിള്ളേച്ചന്‍ ജയിലിലേക്ക് …

കട്ടുതിന്നതിന്റെ പേരില്‍ പിള്ളേച്ചന്‍ ജയിലിലേക്ക് യാത്രയാകുന്നു…

കള്ളനെ ചുമക്കുന്നവനും നാറും എന്ന്  കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും…

ഗണേശന്‍ എന്ന ഗൊണേശന്‍ വലിയവായില്‍ വിവരക്കേട് പറഞ്ഞുതുടഞ്ഞിയിരിക്കുന്നു …തന്ത മൂലയ്ക്കാവുമ്പൊ പാര്‍ട്ടിയെ നയിക്കാന്‍ ആള് പുറത്തു വേണ്ടേ…(അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സ്വാധീനിച്ച്  വിധി വാങ്ങിയത്രെ! കോടതിയലക്ഷ്യമാ…ജയിലിലാവും  …!)

ജേക്കബ്ബും കുടുങ്ങും…

ജേക്കബ്ബും അഴിയെണ്ണുമെന്നാണ് തൊന്നുന്നത് …

കെ.സുധാകരന്‍

കെ.സുധാകരന്റെ കാര്യത്തില്‍ തീരുമാനമാവുമെന്നാണ് കേള്‍ക്കുന്നത്…

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്  കൈക്കൂലി കൊടുക്കുന്നതിന്  താന്‍ സാക്ഷിയായിരുന്നുവത്രെ!

ഒരു എം.പി യാണ് പറയുന്നത്…

ഇത്രയുമ നാള്‍ എന്തേ പറഞ്ഞില്ല…അതൊന്നും ചോദിക്കരുത്…ഇപ്പൊഴാണ് വെളിപാടുണ്ടായത്…!

ആകാശവാണിഭക്കാരനും …

പി.ജെ.ജോസഫും ക്യാമ്പിലെത്തിയിട്ടുണ്ടല്ലോ….

ആനന്ദലബ്ധിക്കിനിയെന്തു വേണും….

മാണിക്കാരനും അഴിമതിക്കുരുക്കില്‍ …

മാണികോണ്‍ഗ്രസ്സ് സംസ്ഥാനക്കമ്മറ്റി അംഗവും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു…

തങ്ങളും  മോശമല്ലെന്ന് മാണിക്കൂട്ടം….

മുന്നറിയിപ്പ്..

കേരളീയരാരുംതന്നെ ഈ തെമ്മാടിക്കൂട്ടത്തിന്റെ മുന്നില്‍ചെന്ന്  ചാടരുത്…

Advertisements