സർക്കാർ ആഫീസുകൾ അടച്ചുപൂട്ടുക,ചാണ്ടിമാമാങ്കം നീണാൾ വാഴട്ടെ…..

ചാണ്ടി കച്ച മുറുക്കി ഗോദയിലിറങ്ങിയിരിക്കയാണ്..

ജന സമ്പർക്ക മാമാങ്കം..!

ഓരോ ജില്ലയിലും ലക്ഷക്കണക്കിന് അപേക്ഷകർ..

ജന സഹസ്രത്തെ നിയന്ത്രിക്കാൻ പോലീസ് പെടാപാടുപെടുകയാണ്..

പത്രങ്ങളിൽ ചാണ്ടിസ്തുതികൾ ഏഴുകോളം നിറയെ..

ഷേക്കേറ്റിരിക്കുന്നത്  യഥാർത്ഥത്തിൽ ചെന്നിത്തലയ്ക്കാണ്..

ചാണ്ടിയുടെ ഭരണ പടവത്തിന്റെ  തെളിവാണോ ഈ കലാപരിപാടി..?

ആണെന്നാണ് മാധ്യമങ്ങളും നാട്ടാരും പറയുന്നത്,യു.ഡി.എഫുകാർ അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു..?

എന്നാൽ സത്യം എന്താണ്?

ഭരണം പൂർണ്ണ പരാജയം..

ഭരണം പരാജയമടയുമ്പോഴാണ് ഇത്തരം ഗിമ്മിക്കുകൾ നടത്തേണ്ടിവരുന്നത്..

സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായിരിക്കുന്നു.ജനം ആഫീസുകൾ കയറിയിറങ്ങി മടുത്തു.ഒന്നും നടക്കുന്നില്ല്.ഖദറിട്ടവരും അല്ലാത്തവന്മാരും ആണ് സർക്കാർ ആപ്പീസുകൾ ഭരിക്കുന്നത്..

ഒന്നും നേരെ നടക്കാൻ സമ്മതിക്കില്ല..

പണം കൊടുക്കാതെ ….

ഇവന്മാരെ നിയന്ത്രിക്കാൻ…സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്കു നിരത്താൻ സാധിക്കാത്തവരുടെ അവസാന തരികിടയാണ് ജനസമ്പർക്കം..

എന്തുകൊണ്ടാണ് ഇത്രയധികം പേർ അപേക്ഷകരായി എത്തുന്നത്..

ചാണ്ടിയും കൂട്ടരും ഇനിയെങ്കിലും ചിന്തിക്കണം..

അപേക്ഷകരുടെ എണ്ണം കൂടുന്നത് ,ഭരണപരാജയത്തിന്റെ സൂചനയാണ്..

സർക്കാർ ആഫീസുകൾ നന്നായി പ്രവർത്തിക്കാത്തതുകൊണ്ടല്ലേ ജനത്തിന് തള്ളിക്കയറേണ്ടി വരുന്നത്..ആഫീസുകൾ നന്നാക്കേണ്ട ചുമതലപ്രതിപക്ഷത്തിനല്ലല്ലോ..

പ്ലീസ്, ഈ കലാപരിപാടി അവസാനിപ്പിക്കുക..!!

Advertisements

‘ഗണേശോത്സവം‘ കൊടിയിറങ്ങി, വമ്പൻ ഭീഷണിയോടെ….!

തിരുവനന്തപുരത്തു നടന്ന അന്തർദ്ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു..

ഒട്ടേറെ പാകപ്പിഴകളോടെയാണ് മേള അവസാനിച്ചത്..

ഈ മേളയ്ക്ക് ഡെലിഗേറ്റുകൾ ചാർത്തി നൽകിയ വിളിപ്പേരാണ് മുകളിൽ കൊടുത്തത്…

മന്ത്രി ഗണേശൻ കൊഴുപ്പിച്ച(?)മേള..

തുടക്കം മുതൽ കൂക്കുവിളികൾ ഏറ്റുവാങ്ങിക്കൊണ്ട് പ്രിയദർശനും മന്ത്രിയും നിറഞ്ഞു നിന്നു..

കാണികളും സംഘാടകരും തമ്മിൽ പലപ്പോഴും ഉരസലുകൾ ഉണ്ടായി..

എങ്കിലും ഒരു വിധം ഭംഗിയായി കാര്യങ്ങൾ അവസാനിച്ചു..

കല്ലുകടിയായത് ഗണേശ സൂക്തങ്ങളാണ്..കാഴ്ചക്കാരെ വെല്ലുവിളിച്ചുകൊണ്ട് …

കൂകൽ ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കി…

കച്ചമുറുക്കി അങ്കത്തട്ടിലേക്ക്…

ആരോ പറഞ്ഞു-അച്ചന്റെ മകൻ തന്നെ!!

എന്തൊക്കെയാണ് പുള്ളി വിളിച്ചു കൂവിയത്…

-അടുത്ത വർഷം കൂവിയവർക്ക് പാസ്സ് നൽകില്ലാത്രെ!

എറ്റവും കൂടുതൽ സിനിമ കണ്ടവർക്ക് ആദ്യം പാസ്സ്…അതെങ്ങനെ കണ്ടുപിടിക്കും മന്ത്രിയേ…

-ഞാൻ 26 വർഷമായി സിനിമയിൽ നിൽക്കുന്നവനാണ് ,എന്നെ ആരും സിനിമ പഠിപ്പിക്കേണ്ട..

അതല്പം കടന്നുപോയല്ലോ പുള്ളേ…ഷക്കീല 30 വർഷമായി ഞാൻ സിനിമയിലുണ്ട് ,എന്നെ സിനിമ പഠിപ്പിക്കേണ്ട,ഞാൻ നിങ്ങളെ പഠിപ്പിക്കാം എന്നു പറഞ്ഞാൽ..

സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് താൻ എന്നതിന് യാതൊരു തെളിവും കാണുന്നില്ലല്ലോ മന്ത്രീ…

-ഞാനും തിരുവനന്തപുരത്തു നിന്ന് പഠിച്ചിട്ടുണ്ട്…അതുകൊണ്ട് എന്നെ വിരട്ടാൻ നോക്കണ്ട..

ഇവിടത്തുകാർ വിരട്ടലുകാരാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?നല്ലത് എവിടെയും നല്ലതെന്ന് തന്നെ പറയും,മറിച്ചും..

-പ്രിയദർശൻ എന്ന് ലോകമറിയുന്ന സംവിധായകൻ…

അത് ഏറെ കടന്നുപോയല്ലോ,കുമാരാ..കാഞ്ചീവരം എന്ന ഒരേ ഒരു ശരാശരി പടമേ ടിയാന്റെ ക്രെഡിറ്റിലുള്ളൂ..ഇത് ഇവിടത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം..അത് മന്ത്രിക്ക് അറിയില്ലെന്ന് വന്നാൽ ജനം എങ്ങനെ കൂവാതിരിക്കും?പ്രിയദർശനിൽ നിന്നും എന്ത് പ്രതീക്ഷിക്കാനാണ്?സുബാഷ് ഗായ് ആണ് അദ്ദേഹത്തിന്റെ ആശാൻ…അതിനപ്പുറം…?

അടൂരൊക്കെ ഇവിടെ ജീവിച്ചിരിക്കുകയാണ്,അത് മറക്കരുത്.വിഡ്ഡിത്തരങ്ങൾക്കും അതിരുണ്ട്..

– ബോഡി രതിനിർവ്വേദം പോലത്തെ സിനിമയാണ്…

ഒരു മികച്ച കലാസൃഷ്ടിയെയാണ് അപമാനിച്ചിരിക്കുന്നത്..വിളിച്ചുവരുത്തി…

മന്ത്രിയുടെ അവഗാഹം അപാരം…..

ഇതിന് കൂക്കിവിളിമാത്രംമതിയോ?

അക്കാദമിയിൽ സ്വന്തക്കാരെ കുത്തിനിറച്ചാൽ ഇങ്ങനെയിരിക്കും..

സന്തോഷ് എന്നൊരു വിദ്വാനെ കൊട്ടിയിറക്കിട്ടുണ്ട്..ഒരു വങ്കൻ..പൊന്നൊരുക്കുന്നിടത്ത്…..!?

വിദൂഷകവചനം – ഇത്തരം ചെടികൾക്ക്(തകര) വളക്കുറുള്ള മണ്ണുള്ളത് കൊട്ടരക്കരയിൽ തന്നെ..

ചിദംബരത്തിനെതിരെ ചൂലെടുക്കുക…

ചിദംബരം തനിനിറം കാട്ടി..

ലോട്ടറി മാഫിയ്ക്കു വേണ്ടി ഭാര്യയെ രംഗത്തിറക്കിയ വിദ്വാനാണ്..

ഡൽഹിയിലെ ഹോട്ടൽ വ്യവസായിയെ വഴിവിട്ട് സഹായിച്ചത് വേറൊന്ന്…

2 ജി സ്പെക്ട്രം മറ്റൊന്ന്….

ഇപ്പോൾ കേരളത്തിനെതിരെ പരസ്യ നിലപാടെടുത്തിരിക്കുന്നു…

ഈ പോങ്ങൻ കേന്ദ്ര മന്ത്രി തന്നെയാണോ?

കോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമത്രെ!

ആഭ്യന്തരമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചിരിക്കുന്നു…ഭരണഘടനാ ലംഘനം…

നിർഗുണപരബ്രഹ്മത്തോട് പറയുമത്രെ…നല്ല തമാശ...

കേരളത്തിലെ കാമ്പ്രസ് നേതാക്കളുടെ പ്രതികരണം ഉഗ്രനായി…

ചിദംബരത്തെക്കുറിച്ച് നിർഗുണനോട് പരാതി പറയുമത്രെ….സ്വന്തം ചന്തികഴുകാനുള്ള തീരുമാനം എടുക്കാൻപോലും കഴിവില്ലാത്ത…

കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞ മന്ത്രിസഭ…

ഓരോരുത്തരും അവർക്ക് തോന്നിയതൊക്കെ ചെയ്യുന്നു…

എന്തൊരു സുന്ദര സുരഭിലമായ ജനാധിപത്യം..!

ആന്റണി,വയലാർ പുണ്യവാളന്മാരെക്കുറിച്ച് യാതൊരു വിവരവുമില്ല…

ജീവിച്ചിരിപ്പുണ്ടോ ആവോ…

ഈ ചിദംബരത്തെ പിടിച്ച് ചങ്ങല്യ്ക്കിടാൻ ഇവിടാരുമില്ലേ…

ചാണ്ടി-ചെന്നിത്തല പ്രഭൃതികൾ ചെയ്യേണ്ടത് അതാണ്…തലപ്പാവുകാരൻ വിചാരിച്ചാൽ ഒന്നും നടക്കില്ല എന്ന് ഇനിയങ്കിലും മനസ്സിലാക്കണം!!

ആ ജോസഫ് പോലും പുലിയായിരിക്കുകയാണ്..!!

ചട്ടമ്പികളോട് വേദമോതരുത്…