മലയാളത്തിന്റെ സൂര്യതേജസ്സിന് പ്രണാമം..

മാധവിക്കുട്ടി ഓര്‍മ്മയായി…

മലയാളത്തിന്റെ പുണ്യം…

ആ ഔന്നത്യം മററാര്‍ക്കും അവകാശപ്പെടാനാവില്ല…

അവരെ കണ്ടില്ലെന്ന് നടിക്കാന്‍ ആദ്യം നാം ശ്രമിച്ചു…

തമസ്കരിക്കാനും ശ്രമം നടന്നു…

എന്നിട്ടും,

ആ പ്രതിഭ അവയെയൊക്കെ അതിജീവിച്ചുകൊണ്ട്  നിലകൊണ്ടു…

മലയാള ഭാഷയുടെ വഴക്കങ്ങള്‍ ശക്തിയോടെ അനുഭവിപ്പിച്ചു..

ആ എഴുത്തില്‍ മലയാളിത്തം തുടിച്ചുനിന്നു…

സ്ത്രീയുടെ ലോകം മറയില്ലതെ കാണിച്ചു..

അതുവരെ കടുംവര്‍ണ്ണങ്ങളിലെ സ്ത്രീരൂപങ്ങളായിരുന്നു നമുക്ക് പരിചയം..

മജ്ജയും മാംസവുമുള്ള സ്ത്രീയെ നാം അവിടെ കണ്ടു…

തന്റേടിയെന്നും ഭ്രാന്തിയെന്നും അവര്‍ അധിക്ഷേപിക്കപ്പെട്ടു..

ചെറിയ ആകാശങ്ങള്‍ മാത്രം പരിചയിച്ച സാഹിത്യ പുംഗവന്മാരായിരുന്നു അതിന് പിന്നില്‍-

അവര്‍ തളര്‍ന്നില്ല…

മഹത്തായ പ്രതിഭകള്‍ അങ്ങനെയാണ് ..

നാം ഇപ്പോള്‍ തിരിച്ചറിയുന്നു…

മലയാളത്തില്‍ മാധവിക്കുട്ടിയോടെപ്പം നിര്‍ത്താന്‍ കഴിയുന്ന എത്രപേരുണ്ട് നമുക്ക്..?

സ്നേഹത്തിന്റെ ഒരു മഹാ തുരുത്താണ്  നമുക്ക് നഷ്ടമായത്..

മൌലികതയുടെ ഒരു ഗിരിശ്യംഗമാണ് നമ്മുടെ നഷ്ടം..

ആയിരത്താണ്ടുകളില്‍ മാത്രം സംഭവിക്കുന്ന മഹാപിറവി…മലയാളത്തിന്റെ മഹാസാഹിത്യകാരിക്ക്  ആദരാഞലികള്‍ അര്‍പ്പിക്കുന്നു…

Advertisements

മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…

നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…

ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…

അംഗീകാരമിലാത്തവയാണ്…

ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..

ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’

ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…

ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?

-വിദ്യാ‍ര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച്  പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു

– അച്ചടക്കം എന്നു പറഞ്ഞ്  വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…

-രക്ഷകര്‍ത്താക്കളെ  ഇടയ്ക്കിടെ വിളിച്ച്  കുട്ടികളെക്കുറിച്ചുള്ള പരാതി പറയല്‍…പലപേരില്‍ സംഭാവന വാങ്ങല്‍…

– യോഗ്യതയില്ലാത്ത അധ്യാപകരുടെ താവളമാണവിടം…ലേഡീസിന് മുന്‍ഗണന (?).. ശമ്പളത്തില്‍ കണക്കു പറയരുത്..പ്ലീസ്..

-കുട്ടികളില്‍ നിന്ന് കനത്ത ഫീസ് പിരിച്ചെടുക്കും..

– കുടുസു മുറികളില്‍ അധ്യയനം..

-വലിയ ഗേററും വാച്ചുമാനും നിര്‍ബന്ധമായും ഉണ്ടാവണം…ആരും അകം കാണരുത്..

സാമൂഹ്യബോധമില്ലാത്ത കുറെ പുസ്തകപ്പുഴുക്കളെയാണ് ഇവര്‍ അട വച്ചിറക്കുന്നത്!

നാടും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് ജീവിതത്തിലേക്ക് കാല് വയ്ക്കുന്നത് !!!

ഫലമോ?


ദുരന്തങ്ങള്‍…….


ആ വിദ്യാഭ്യാസ കച്ചവടക്കാര്‍ സമൂഹത്തിന് ഭീഷണിയല്ലേ?

അതുകൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം വച്ചു-‘അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറണം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കും!‘


അതിനെതിരെയാണ് ചില മുസ്ലിം മുതലാളിമാര്‍ കലിതുള്ളി നില്‍ക്കുന്നത്…

അത് ന്യൂനപക്ഷ പീഡനമാണത്രെ!…നല്ല പുളിവാറല്‍കൊണ്ട്  ചന്തിയില്‍……….!!


ഒരു പുതിയ തലമുറയെ വര്‍ത്തെടുക്കുന്ന പ്രക്രിയ ലാഭപ്പിശാചുക്കളായ തങ്ങളെ ഏല്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്!


കഷ്ടം, ഇവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കട്ടെ…!

തലതിരിഞ്ഞ മന്ത്രിപുത്രരെ കടലിലെറിയണം….!

കേരളത്തില്‍ ഉയര്‍ന്നുവരുന്ന പല പ്രമാദമായ കേസുകളിലും മന്ത്രിപുത്രരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്ത്?


പ്രതികള്‍  രക്ഷപ്പെടാന്‍ നോക്കുന്ന ഉപായമാണോ അത്?


അതോ സത്യമായിട്ടും……


മുള്ളുനിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്  മന്ത്രിപദത്തിലെത്തിയവരുടെ പട്ടിക അവസാനിച്ചിട്ടില്ല..

ഓരോ രാഷ്ട്രീയ കക്ഷിയും അങ്ങനെയുള്ളവരെ ഉയര്‍ത്തികാണിച്ചാണ്  അണികളെ തേടുന്നത്…

പക്ഷെ അവര്‍ക്ക് വഴിപിഴച്ചാല്‍…..

മക്കള്‍ അധികാരം കയ്യാളുന്ന അവസ്ഥ ആര്‍ക്കും ഭൂഷണമല്ല…


അച്ചന്‍മന്ത്രിയെ മൂലയ്ക്കിരുത്തി ദുര്‍ഭരണം നടത്തുന്ന ‘പിഴച്ച സന്തതികളെ’ സിനിമകളില്‍ ധാരാളമായി നാം കണ്ടിട്ടുണ്ടല്ലോ..

ആ സീന്‍ കേരളത്തിലും അരങ്ങറുകയാണോ?


ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം ‘റ്റോട്ടല്‍ ഫോര്‍ കേസാ’ണ്..

രമണി കോടതിയില്‍ പറഞ്ഞത്  നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്..(വാസ്തവമാണോ?)

കേസില്‍ മന്ത്രിപുത്രന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്!!


രാഷ്ട്രീയത്തിന്റെ എബിസിഡി  അറിയാത്ത ‘കുലംകുത്തികള്‍’ പാര്‍ട്ടികള്‍ക്ക് ഉണ്ടാക്കിവയ്ക്കുന്ന ചീത്തപ്പേര് എത്ര വലുതാണ്..

ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പുത്രവാത്സല്യാധിരേകത്താല്‍ ആ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ , പാര്‍ട്ടി ശക്തമായി ഇടപെടണം.മന്ത്രിയെ പുറത്താക്കണം! അവരുടെ പുത്രരുടെ ദുഷ്ചെയ്തികള്‍ ചുമക്കേണ്ടതില്ല.


മക്കളെ  നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നവര്‍ മന്ത്രിസ്ഥാനങ്ങളിലെത്തട്ടെ..

അല്ലെങ്കില്‍ അവരെ കടലിലെറിയാന്‍ തയ്യാറാവണം…


വിദൂഷകവചനം- ധൃതരാഷ്ടരേയും കെ.കരുണാകരനേയും ഓര്‍ക്കുന്നത്  നന്ന്…ചരിത്രം അവസാനിക്കുന്നില്ല.ആഴ്ചപ്പതിപ്പുകളും മാസികകളും ഓണ്‍ലൈനില്‍ സൌജന്യമായി നല്‍കണം…

പത്രങ്ങള്‍ ഓണ്‍ ലൈനില്‍ സൌജന്യമാണ്..

അവരുടെ മററ് പ്രസിദ്ധീകരണങ്ങളും സൌജന്യമാക്കേണ്ടതല്ലേ?


ഓണ്‍ ലൈലില്‍ വായിക്കുന്നതിനും പണം ആവശ്യപ്പെടുന്നത്  നെറികേടല്ലേ…


നെററ് ഉപയോഗിക്കുന്നതിനു തന്നെ സാമാന്യം മോശമല്ലാത്ത കാശ് ചിലവഴിക്കണം..അതൊടൊപ്പം ഓരോ പ്രസിദ്ധീകരണത്തിനും പണം മുടക്കേണ്ടിവരുന്നത്  ക്രൂരതയല്ലേ…


മാധ്യമം- ഇതിനൊരപവാദമാണ്..

അവര്‍ അവരുടെ ആഴ്ചപ്പതിപ്പ്  ഓണ്‍ലൈനില്‍ സൌജന്യമാകിയിരിക്കുന്നു…


മററ് പ്രസിദ്ധീകരണങ്ങളും ആ മാതൃക പിന്തുടരേണ്ടതല്ലേ ; പ്രത്യേകിച്ച് ഐ.ററി യുടെതായ ഈ കാലഘട്ടത്തില്‍.


മലയാള പ്രസിദ്ധീകരണങ്ങള്‍  ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക്  തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…


മൂപ്പിളമത്തര്‍ക്കം അഥവാ Principal- HM പോര് സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നു…(വിദ്യാഭ്യാസ മന്ത്രി അറിയാന്‍…)

+2 വന്നപ്പോള്‍‌ ആഹ്ലാദിച്ചിരുന്നവര്‍ ഇപ്പോള്‍ നിരാശയിലാണ്…

ആര്‍ക്കാണ് നിരാശ?

പൊതു സമൂഹത്തുന്!

അതെങ്ങനെ?

അതിനു വിശദീകരണമാണ്  ഈ കുറിപ്പ്.

പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക്  ഇഷ്ടമുള്ളിടത്ത് പഠിക്കാനുള്ള അസുലഭമായ അവസരം കൈവന്നിരിക്കുന്നു…

മിക്ക സ്കൂളുകളിലും +2 ഉണ്ട്..

പക്ഷെ,കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ശാപമായ ചില കാര്യങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നുണ്ട്..

നിങ്ങള്‍ ഒരു +2 സ്കൂളില്‍ ചെന്ന്നോക്കൂ..(പ്രത്യേകിച്ച് ഗവ. സ്കൂളില്‍)

അധ്യാപകരുടെ ഇടയിലും മററ് ജീവനക്കാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും ഒരു തരം കൊടിയ വിഭാഗീയത നിങ്ങള്‍ക്ക്  കാണാന്‍ കഴിയും!

ഹയര്‍ സെക്കന്ററിയെക്കുറിച്ച് എന്തെങ്കിലും അന്വേഷിച്ചാല്‍‘ സ്കൂള്‍ ചാവേറുകള്‍’ കൈമലര്‍ത്തും..അതുപോലെ തിരിച്ചും..

ചിലപ്പോള്‍ അന്വേഷകനെ വട്ടം ചുററിക്കുകയും ചെയ്യും!!

എന്താണ് ഇതിന് കാരണം?

ഒററവാക്കില്‍ പറഞ്ഞാല്‍ പണ്ടെത്തെ മൂപ്പിളത്തര്‍ക്കം തന്നെ!!!

പ്രിന്‍സിപ്പാളാണോ എച്ച്.എം. ആണോ വലുത്  എന്നതാണ് അവിടത്തെ പ്രധാന പ്രശ്നം!

സര്‍ക്കാര്‍ ചില ക്ലാരിഫിക്കേഷനൊക്കെ നടത്തിയിട്ടുണ്ട്..അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നതാണ് സത്യം!

ഒരു കാട്ടില്‍ രണ്ട് സിംഹങ്ങള്‍‌ക്ക് എങ്ങനെ വാഴാന്‍ കഴിയും?

രണ്ടു വിഭാഗങ്ങളായിതിരിഞ്ഞ്  പരസ്പരം പാര പണിയലാണ് പ്രധാന പണി..സഹ അധ്യാപകര്‍ ചാവേറുകളായി കൂടെയുണ്ട്..

പി.ററി.എ കമ്മററികള്‍ കലാപഭൂമികളാണ്-പരസ്പരമുള്ള വിഴിപ്പലക്കുകളാണ് മുഖ്യ അജണ്ട!

പഠിപ്പിപ്പും മററ് പ്രവര്‍ത്തനങ്ങളും ഒരു സൈഡ് ബിസിനസ്സായി മാറി..

പി. ററി.എ യുടെ കണ്‍‌വീനര്‍ പ്രിന്‍സിപ്പാളായത്  എച്ച്. എം ന്  വല്യ ക്ഷീണമുണ്ടാക്കിയിരിക്കയാണ്…പതിററാണ്ടുകളായി തങ്ങള്‍‌ കൈയടക്കി വച്ചിരുന്ന അവകാശങ്ങള്‍…

മിനിററ്സ് ബുക്കിന്റേയും വരവുചെലവ് കണക്കിന്റേയും പാസ്സ് ബുക്കുകളുടേയും ചെക്കുകളുടെയും കസ് ററ്ഓഡിയന്‍ പ്രിന്‍സിപ്പാളാണ്!

അതെങ്ങനെ സഹിക്കും?

സ്കൂള്‍ കത്തുകള്‍ മുഴുവന്‍ പ്രിന്‍സിപ്പലിന്റെ പേരില്വരുന്നു…

സ്കൂള്‍ കെട്ടിടങ്ങളുടെ അവകാശം എച്ച്.എമ്മിനാണ്…

ഭാഗ്യം!


അതുകൊണ്ട് മുറികള്‍ വേണ്ടത്ര ഉണ്ടെങ്കിലും +2 ക്കാര്‍  വരാന്തായിലിരുന്നാണ് പഠിക്കുന്നത്!

ആരുണ്ട് ചോദിക്കാന്‍….

പി.ററി.എ യില്‍ ഭൂരിപക്ഷം എച്ക്.എമ്മിനെ അനുകൂലിക്കുന്നവരായിരിക്കുമെല്ലോ…!


-2 മുതല്‍ +2 വരെ  ഒരു കുടക്കീഴില്‍ -നല്ല ആശയമാണ്..

അത് നടപ്പില്‍ വരുത്തുന്നതിനു മുമ്പ് ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.


സ്കൂളിന്റെ തലവന്‍ ആരെന്ന് തീരുമാനിക്കണം..

മൊത്തം ജീവനക്കാരുടെയും(ഗസററഡ് ഒഴിച്ച്) ഡ്രോയിംഗ് ആന്റ് ഡിസ്പേഴ്സ്മെന്റ്  പവര്‍ ഒരാള്‍ക്കായിരിക്കണം..

എന്നാലേ സ്കൂള്‍‌ നന്നാവൂ…

അല്ലാതെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല…


ഒരു നിര്‍ദ്ദേശങ്ങള്‍‌ കൂടി…


1. 5 വര്‍ഷത്തില്‍ കൂടുതല്‍ ഒരു അധ്യാപകനേയും ഒരു സ്കൂളില്‍ നിലനിര്‍ത്തരുത്..3 വര്‍ഷം കഴിയുമ്പോള്‍ത്തന്നെ സ്കൂളിന് ഉപദ്രവകാരിയായിത്തൂടങ്ങും എന്നതാണ് വസ്തവം!


BSNL ബ്രോഡ് ബാന്റിന്റെ പരസ്യത്തിലെ നടി തുണിയുരിയുന്നതിന്റെ പൊരുളെന്ത്?

പരസ്യങ്ങള്‍‌ ആധുനിക ലോകത്ത് മാററി നിര്‍ത്താന്‍ പററാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു..

അവയുടെ പ്രസക്തി കൂടിക്കൂടി വരുന്നു..സംശയമില്ല..

പരസ്യരംഗം പ്രധാനപ്പെട്ട ഒരു തൊഴില്‍ മേഖലയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എന്നുതന്നെ പറയാം.

നല്ല ധാരാളം പരസ്യങ്ങള്‍‌ ഉണ്ട്.

മോശമായതും കുറവല്ല.


പരസ്യങ്ങള്‍ മനുഷ്യമനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നത്  ഒരു വസ്തുതയാണ്, പ്രത്യേകിച്ച് സ്ത്രീകളേയും കുട്ടികളേയും.


ചില പരസ്യങ്ങള്‍ അനഭിലഷണീയമായ പ്രതികരണങ്ങള്‍‌  സൃഷ്ടിക്കുന്നവയാണ്!

ഉല്പന്നവുമായി അതിന് പുലബന്ധം പോലും കാണില്ല..

ആ വശ്യമില്ലാത്ത മേനിപ്രദര്‍ശനം  മിക്ക പരസ്യങ്ങളിലും കാണുന്നു..


പ്രേക്ഷക മനസ്സില്‍ കാമവും മററും സൃഷ്ടിച്ച്  ഉല്പന്നം വില്‍ക്കാമെന്നാണോ ഇവര്‍ കരുതുന്നത്..?

കഷ്ടം…..!


ഒരു ഭേദപ്പെട്ട പരസ്യമാണ്  BSNL ന്റേത്..

ബ്രോഡ് ബാന്റിന്റെ പരസ്യം തുടക്കം നന്നായി…

ഒരു കുഗ്രാമത്തില്‍ നടി വന്ന്  ഓണ്‍ ലൈനില്‍ ഗൈനക്കോളജിസ് ററുമായി സംസാരിച്ച്  പ്രസവം എടുക്കുന്നു…


പരസ്യത്തിന്റെ സന്ദേശം വ്യക്തമാണ്..

ഇന്റര്‍നെററിന്റെ സാധ്യത അനന്തമാണ്..


നടി പിന്നീട് വള്ളത്തില്‍ കയറിനിന്ന്  തുണിയുരിഞ്ഞ് ഡയലോഗ് കാച്ചുന്നതിന്റെ പൊരുള്‍‌ എനിക്ക് പിടികിട്ടിയിട്ടില്ല..

അതിന്റെ പിന്നില്‍ എന്തെങ്കിലും ഗുട്ടന്‍സ് ഉണ്ടോ ആവോ…

SBT യുടെ ചെറ്റത്തരം…(തലപ്പത്തിരിക്കുന്ന കുഞ്ഞന്മാരറിയാന്‍..)

കേരളത്തിന്റെ അഭിമാനമാണ്  എസ്.ബി.റ്റി..

ഒരു വിധം നല്ല സര്‍വ്വീസാണ്…

പുതുമകള്‍ പെട്ടെന്ന് സ്വായത്തമാക്കുന്നതിലും മുമ്പിലാണ്..

പക്ഷെ ഇപ്പോള്‍ അതിന്റെ തലപ്പത്ത് ചില കെഴങ്ങന്മാര്‍ കയറിപ്പറ്റിയതായി അറിയുന്നു..

ഏത് ബ്രാഞ്ചില്‍ നിന്നും നമുക്ക് നമ്മുടെ അക്കൗണ്ടിലേക്ക് പണമടയ്ക്കാവുന്ന സേവനത്തിന് ഇപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നുവത്രെ!

അതും ചെറിയ തുകയൊന്നുമല്ല.

അതായത് നാം അക്കൗണ്ടുള്ള ബ്രാഞ്ചില്‍ മാത്രം പണമിടണമത്രെ! പാപ്പനംകോട്  അക്കൗണ്ടുള്ള ഒരാള്‍ മറ്റൊരു ബ്രാഞ്ചില്‍ നിന്നും പണമടയ്ക്കാന്‍ (SB അക്കൗണ്ട്) ശ്രമിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമത്രെ!

എന്തൊരു തലതിരിഞ്ഞ നയമാണ് ….

കരമനയ്ക്കടുത്തുള്ള ബ്രാഞ്ചില്‍ 20,000 രൂപ അടക്കാന്‍ ശ്രമിച്ച ഞാന്‍ സര്‍വ്വീസ് ചാര്‍ജിന്റെ വലിപ്പം കണ്ട് ഞെട്ടി, ആ ശ്രമം ഉപേക്ഷിച്ചു…

( മിക്ക ബ്രാഞ്ചുകളിലേയും കൊച്ചമ്മമാരുടെ പവറ് കണ്ടാല്‍ രണ്ടാമതൊരുവട്ടം കടന്നു ചെല്ലാന്‍ മടിക്കും…കൈക്കൂലി വാങ്ങി വായ്പ തരപ്പെടുത്തിക്കൊടുക്കുന്ന ഏമാന്മാരുമുണ്ടെന്നാണ് കേള്‍ക്കുന്നത്!)

മഹത്തായ ഒരു സ്ഥാപനം നശിക്കുന്നത് ഇങ്ങനെയൊക്കെയാണ്…