എന്റെ ഒരു അപരനെ കണ്ടെത്തി ഒരു ‘സൂപ്പര്‍ പരട്ട’…കരുതിയിരിക്കുവിന്‍ !!!!

സൂപ്പര്‍ പരട്ട(http://superparatta.blogspot.com)

എന്നൊരു ബ്ലോഗര്‍ ബൂലോകത്ത് സ്വൈരവിഹാരം നടത്തുന്നു;എന്റെ പേരില്‍-
ആളൊരു പുലിയാണ് കേട്ടോ.

നവംബര്‍ 2008 ലാണ് ടി പരട്ട ബൂലോകത്ത് കുടിയേറിയത് എന്ന് കാണുന്നു..
മേയ് മാസം മുതല്‍ ഞാനിവിടെയുണ്ട്..

വിദൂഷകന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണമെന്തെന്ന് അറിയില്ല.
‘പരട്ട’ എന്ന പേര് തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് സേതുലക്ഷ്മി ഉപദേശിച്ചിട്ടുണ്ട്

ആ ഉപദേശം മുഖവിലയ്ക്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

വ്യവഹാര പ്രിയരായ ചില കറുത്ത കോട്ടുകാരെ (വക്കീല്‍)ഞാന്‍ സമീപിച്ചിട്ടുണ്ട്..
എന്റെ ട്രേഡ് നെയിം സംരക്ഷിച്ചുകിട്ടാന്‍..
(വായനക്കാരോട്-ചുമ്മാ വെറുതെയൊന്ന് വെരട്ടാനാണ്.ചെലപ്പോ പേടിച്ച് ഇട്ടിട്ടോടിയാലോ..)

ബൂലോകരണ്യത്തില്‍ രണ്ട് സിംഹങ്ങള്‍ക്ക് സ്കോപ്പില്ല…
അതുകൊണ്ട് എത്രയും വേഗം…………!!!???

4 thoughts on “എന്റെ ഒരു അപരനെ കണ്ടെത്തി ഒരു ‘സൂപ്പര്‍ പരട്ട’…കരുതിയിരിക്കുവിന്‍ !!!!

  1. ശോ!

    ഒരു വിദുഷ്കനെ സഹിക്കുന്ന കാര്യം തന്നെ വലിയ പ്രയാസമാണു്. ഇനി ഇപ്പോ രണ്ടു വിദുഷ്ട.. അല്ല വിദുഷ്കന്മാരെ എങ്ങനെ സഹിക്കും? 🙂 (തമാശയാണേ, ചിരിക്കണം.)

  2. വേര്‍ഡ്പ്രസ് വിദൂഷക താങ്കള്‍ സിംഹം തന്നെ.. ഞാന്‍ ഒരു പാവം മനുഷ്യനാണ്. മൃഗമാകാന്‍ കഴിയില്ല.. അതുകൊണ്ട് രണ്ടു സിംഹം എന്ന ഭയത്തിനാധാരം ഇല്ല..
    പിന്നെ ഈ പോസ്റ്റിട്ടതിനു നന്ദി.. ഓസിനൊരു പരസ്യം ആയല്ലോ.. ചുരുങ്ങിയത് ഓരോ മാസവും ഈ പോസ്റ്റ് റീ പോസ്റ്റ് ചെയ്‌താല്‍ വളരെ ഉപകാരം..

    മഹാനായ സിംഹ വിദൂഷകന്‍റെ മുമ്പിലെ വെറും മനുഷ്യനായ സാദാവിദൂഷകന്‍.
    സമാധാനം കിട്ടിയില്ലേ..
    സ്വാഹാ….

    NB.: പിന്നെ കൂട്ടത്തില്‍ (www.koottam.com)ചെന്നാലും നിങ്ങള്‍ സിംഹ വിദൂഷകനെ അല്ലെ ഈ സാദാ മനുഷ്യ വിദൂഷകനെയാണ് ആളുകള്‍ക്ക് പരിചയം ..

  3. പ്രിയ അപരന്‍,
    കലികാലം തന്നെ.
    വിനാശകാലേ വിപരീതബുദ്ധി..

    എല്ലാം ഭാവുകങ്ങളും നേരുന്നു…

ഒരു അഭിപ്രായം ഇടൂ