മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ബ്ലോഗര്‍മാര്‍ക്ക്‌ മാര്‍ക്കിടുമ്പോള്‍ സംഭവിക്കുന്നത്‌….


ഒടുവില്‍ അതും സംഭവിച്ചു…!

ഒരു മുഖ്യധാരാ പ്രസിദ്ധീകരണം ബ്ലോഗുകളുടെ കുത്തക ഏറ്റെടുത്തിരിക്കുന്നു….!

മാതൃഭൂമി ‘ബ്ലോഗന’ എന്നൊരു പംക്തി തുടങ്ങിയിരിക്കുന്നു.ഓരോ ആഴ്ചത്തേയും മികച്ച ബ്ലോഗ്‌ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു എന്നാണ്‌ അവകാശവാദം..

ഇതൊരു നല്ല കാര്യമാണ്‌ എന്ന് കരുതുന്ന ബ്ലോഗര്‍മാര്‍ ധാരാളമുണ്ട്‌.

അത്ര നല്ല കാര്യമാണോ?

ബ്ലോഗര്‍മാര്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍ ഇവരാരാണ്‌?

സ്വന്തം ചിന്തകളും സ്വപ്നങ്ങളും ആവലാതികളും മറ്റും മറ്റും ആണ്‌ ബ്ലോഗര്‍മാര്‍ പോസ്റ്റായി ഇടുന്നത്‌.അവയോട്‌ പ്രതികരിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ വരാറുണ്ട്‌.സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും ഒക്കെ അവിടെ നിലനില്‍ക്കുന്നു.പരസ്പര ബഹുമാനം ഏറെപ്പേരും കാത്തുസൂക്ഷിക്കുന്നു.വിവാദ പരാമര്‍ശങ്ങള്‍ക്ക്‌ പോലും സമചിത്തതയോടെ പ്രതികരിക്കുന്നു.

അതൊരു പ്രത്യേക ലോകമാണ്‌…

വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ‘നിലവാര’മാനദണ്ഡങ്ങളൊന്നും ബ്ലോഗിന്‌ ബാധകമല്ല.അത്‌ പലപ്പോഴും മനസ്സില്‍ നിന്നുള്ള ഏറ്റവും തെളിമയാര്‍ന്ന കുത്തൊഴുക്കാണ്‌.

അതിന്‌ മാര്‍ക്കിടാന്‍ ആര്‍ക്കാണ്‌ അവകാശം?

ബ്ലോഗുകള്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‌ ആര്‍ അധികാരം നല്‍കി?

ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്ന ഒരു പംക്തി സ്വാഗതാര്‍ഹമാണ്‌.മികച പോസ്റ്റ്‌ തെരഞ്ഞെടുപ്പ്‌ ആശാസ്യമല്ല തന്നെ!

ചില ചട്ടകൂടുകളക്കുള്ളില്‍ നിലകൊള്ളുന്ന പ്രസിദ്ധീകരണങ്ങള്‍ അവരുടെ മഞ്ഞക്കണ്ണട വച്ച്‌ ബ്ലോഗുകള്‍ നിരീക്ഷിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല.

ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ബ്ലോഗുകള്‍ ആശ്വാസമരുളുന്നു.വടിവൊത്ത സാഹിത്യഭാഷയില്‍ എഴുതാന്‍ കഴിയാത്തതിനാല്‍ രണ്ടാംതരക്കാരാണ്‌ എന്ന് പറയുന്നത്‌ അംഗീകരിക്കാനാവില്ല.

മാതൃഭൂമി അവരുടെ തട്ടകത്തില്‍ ഇടപാടുകള്‍ നടത്തുന്നതല്ലേ നല്ലത്‌?(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഓണ്‍ലൈനില്‍ സൗജന്യമാക്കാന്‍ തയ്യാറുണ്ടോ? പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ക്ക്‌ പ്രതിഫലം നല്‍കുന്നില്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌.)

കമ്പോള ലക്ഷ്യങ്ങളാണ്‌ മാതൃഭൂമിക്കുള്ളത്‌ എന്നത്‌ വ്യക്തമാണ്‌.ബ്ലോഗര്‍മാരെ ആഴ്ചപ്പ്തിപ്പിന്റെ വായനക്കാരായി കിട്ടുക എന്നത്‌ ഒരു ലക്ഷ്യമാകാം.തങ്ങള്‍ മുന്‍പേ നടക്കുന്നവരാണ്‌ എന്ന് പറയിപ്പിക്കലാണ്‌ മറ്റൊന്ന്.അതോടൊപ്പം വേറെ ചിലതും….

സാഹിത്യകാരന്മാരുടെ തൊഴിത്തില്‍ക്കുത്തുകളും സാമൂഹ്യ-സാംസ്കാരിക വിഴുപ്പലക്കുകളും ആണ്‌ ‘എഴുത്ത്‌ ‘ എന്നൊരു ധാരണ ഉണ്ടാക്കലും ഇതിന്റെ ഭാഗമാണ്‌…

നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ തീരെ നിലവാരം കെട്ട പണിയാണ്‌ ‘ബ്ലോഗന ‘ എന്ന് പറയേണ്ടീരിക്കുന്നു.

ബൂലോകത്തില്‍ വലിപ്പച്ചെറുപ്പങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചികൂടാ….

വ്യവസ്ഥയില്ലായ്മയാണ്‌ ബ്ലോഗുകളുടെ സൗന്ദര്യം.അവിടെ വ്യവസ്ഥകള്‍ ചുമത്തി ബ്ലോഗര്‍മാരെ തരം തിരിക്കാനുള്ള ശ്രമങ്ങള്‍ എതിക്കപ്പെടേണ്ടതാണ്‌…

എല്ലാ ബ്ലോഗര്‍മാരും പ്രതികരിക്കേണ്ട വിഷയമാണ്‌ ഇതെന്ന് തോന്നുന്നു.

20 thoughts on “മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ബ്ലോഗര്‍മാര്‍ക്ക്‌ മാര്‍ക്കിടുമ്പോള്‍ സംഭവിക്കുന്നത്‌….

  1. ഞാന്‍ മറ്റൊരിടത്ത്‌ പറഞ്ഞ കമന്റുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു:
    പ്രശ്‌നങ്ങളുടെ രണ്ടുവശവും കാണുന്നതാണു ശരി.

    ഗുണം- അച്ചടി രംഗത്തുള്ളവരെ ബ്ലോഗിലേക്കാകര്‍ഷിക്കാന്‍
    അത്തരം മാധ്യമങ്ങളില്‍ ഇവ പ്രസിദ്ധീകരിക്കുന്നതിലൂടെ
    കഴിയും.
    ദോഷം- ഔപചാരികതകള്‍ ഒന്നുമില്ലാത്ത ബ്ലോഗിംഗിലേക്ക്‌
    അവ, മെല്ലെയാണെങ്കിലും കടന്നുവരുന്നത്‌.

    ഒരു തരം നിര്‍ബന്ധിതാവസ്ഥയിലാണ്‌ മാതൃഭൂമി
    ഉള്‍പ്പെടെയുള്ളവ ഇപ്പണിക്ക്‌ മുതിരുന്നത്‌.
    മാധ്യമരംഗത്തെ മത്സരം മൂലം, ഇന്നല്ലെങ്കില്‍ നാളെ,
    ഞങ്ങളല്ലെങ്കില്‍ മറ്റൊരു കൂട്ടര്‍, ഇത്തരം ദൗത്യങ്ങള്‍
    ചെയ്യുമെന്നുള്ള ഉറപ്പ്‌ അവര്‍ക്കുണ്ട്‌.
    ബ്ലോഗിന്റെ ശൈശവദശയില്‍ കൈനീട്ടി സഹായിക്കാന്‍
    ഇവരാരും മുന്നോട്ടുവന്നിട്ടില്ല.
    ഈ രംഗത്തെ വളര്‍ച്ചയെ അവഗണിക്കാനാവില്ലെന്ന്‌ അവര്‍
    തിരിച്ചറിയുകയാണ്‌.

    നമുക്ക്‌ ചെയ്യാവുന്നത്‌ ഇതാണ്‌-
    നന്മകളെ സ്വീകരിക്കുക, ദോഷങ്ങളെ അകറ്റിനിര്‍ത്തുക.
    അവര്‍ ഇതൊക്കെ അച്ചടിച്ചു പ്രചരിപ്പിച്ചോട്ടെ..
    കുത്തകമാധ്യമങ്ങളെ പ്രീണിപ്പിച്ച്‌ ശ്രദ്ധ നേടാന്‍
    ബ്ലോഗേഴ്‌സ്‌ ശ്രമിക്കരുത്‌.

  2. മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നത് ഒരു അച്ച്ടി മാധ്യമത്തിന്‍റെയും വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കാതെ ഏതൊരാള്‍ക്കും കിട്ടുന്ന ആവിഷ്കാര സ്വാതന്ത്ര്യമാണ്..

    ഒരു കഥയും കവിതയും എഴുതി അയച്ച് സര്‍ഗശൂന്യരായ എഡിറ്റര്‍മാരുടെ ദയ കാത്തു കിടക്കുന്ന കാലം പോയല്ലോ….ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണു നമ്മുടെ ആവിഷ്കാരം..

    താമസിയാതെ വിക്കിപിഡിയയുടെ ഒക്കെ മാത്രുകയില്‍ എഡിറ്റബിള്‍ വെര്‍ച്വല്‍ ന്യൂസ്പേപ്പര്‍ പ്രചാരത്തിലാകും…അപ്പോള്‍ ബ്ലോഗുഹൈജാക്കുകാരും ജാഡക്കാരുമൊക്കെ ഒന്നു വിരളാതെ എന്തു ചെയ്യും..

    ഗൂഗിളീനും, അഗ്രിഗേറ്ററുകള്‍ക്കും,ഇപത്രം,തനിമലയാളം,ചിന്ത,മൊഴികീമാന്‍,മലയാളം ബ്ലോഗ് യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്നിച്ച് അനേക നല്ല മനുഷ്യര്‍ക്കും നന്ദി..

    നമ്മുടെ ഈ ആവിഷ്കാരവിസ്ഫോടനം നാം പക്വതയോടെ ക്രിയാത്മകമായി ഉപയോഗിക്കുക….

    സാദാ സാഹിത്യകാരന്മാരുടെ ചന്ത പയറ്റ് നാം അനുകരിക്കേണ്ട, കാരണം ബ്ലോഗില്‍ തോണ്ണൂറു ശതമാനവും ഉള്ളില്‍ത്തട്ടിയുള്ള എഴുതതാണ്, സാങ്കേതികതയോ, അക്രുത്രിമമോ ഇപ്പോഴില്ല…

    എല്ലാവരും ഒരുമിച്ചു നില്‍ക്കണം…അഭിപ്രായമുണ്ടാകണം, പക്ഷേ എന്തുവിലകൊടുത്തും ചേരിതിരിവു നിര്‍ത്തണം..

  3. “വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ‘നിലവാര’മാനദണ്ഡങ്ങളൊന്നും ബ്ലോഗിന്‌ ബാധകമല്ല.അത്‌ പലപ്പോഴും മനസ്സില്‍ നിന്നുള്ള ഏറ്റവും തെളിമയാര്‍ന്ന കുത്തൊഴുക്കാണ്‌.

    അതിന്‌ മാര്‍ക്കിടാന്‍ ആര്‍ക്കാണ്‌ അവകാശം?”
    താങ്കളുടെ ആശയത്തോട് പൂറ്ണ്ണമായും യോജിക്കുന്നു.

  4. ഓണ്‍ലൈന്‍ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഇതൊരു അംഗീകാരമാണ്‌. അതു തകര്‍ക്കണ്ടാ സഹോദരാ…
    മാതൃഭൂമിയ്ക്ക്‌ മാത്രമല്ലേ ബ്ലോഗുകളെയെങ്കിലും അംഗീകരിക്കുവാന്‍ ഇടം കിട്ടിയത്‌..അതില്‍ എന്തും വരട്ടെ..വിമര്‍ശിക്കേണ്ട കാര്യമില്ല.

  5. ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ബ്ലോഗുകള്‍ ആശ്വാസമരുളുന്നു.വടിവൊത്ത സാഹിത്യഭാഷയില്‍ എഴുതാന്‍ കഴിയാത്തതിനാല്‍ രണ്ടാംതരക്കാരാണ്‌ എന്ന് പറയുന്നത്‌ അംഗീകരിക്കാനാവില്ല.
    ഇതൊരു അതിവായനയല്ലേ വിദൂഷകാ, കൊള്ളാവുന്നത് എന്നും പറഞ്ഞ് അവര്‍ ഒരെണ്ണം മാത്രമാണോ തെരെഞ്ഞെടുത്തത്? അതു തുടരുകയല്ലേ അപ്പോള്‍ ബ്ലോഗിലെ വൈവിദ്ധ്യങ്ങളും സ്വഭാവവും കൂടുതല്‍ ചിന്തയ്ക്കു വിഷയമാവില്ലേ? ബ്ലോഗില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നത് മുഖ്യധാരാമാധ്യമത്തിലൂടെ പൊതുവായനാസമൂഹത്തിന്റെ കയ്യില്‍ എത്തിപ്പെടരുത് എന്ന ചിന്താഗതി ഒരു തരത്തില്‍ സങ്കുചിതമാണ്. സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് ഒരു തരം അപകര്‍ഷ ബോധം. പിന്നെ ഗള്‍്‍ഫുകാരെല്ലാം ദുഃഖിച്ചിരിക്കുന്നവരും ബ്ലോഗിലൂടെ ആത്മസംതൃപ്തി അനുഭവിക്കുന്നവരും രണ്ടാം തരം ഭാഷയെഴുതുന്നവരും ആണെന്നൊക്കെയുള്ളത് ആരെ സമാധാനിപ്പിക്കാനാണ്..?
    താങ്കള്‍ ബ്ലോഗ് നിരൂപണം എഴുതുന്ന ആളല്ലേ, അതിന്റെ തെരെഞ്ഞെടുപ്പിനു പിന്നിലും ചില മുന്‍‌വിധികളൊക്കെയില്ലേ? അത്രയൊക്കെ കണ്ടാല്‍ പോരേ മാതൃഭൂമിയുടെ ബ്ലോഗന പംക്തിയിലും? .

  6. ഡിലീറ്റ് ചെയ്തിട്ടില്ല വഴി,

    താങ്കളുടെ വഴി തെറ്റിയതാണ്.

    ഈ ബ്ലോഗില്‍ ഇടുന്ന പോസ്റ്റ് പിന്നീട് എന്റെ മറ്റൊരു ബ്ലോഗായ ‘മൂന്നാംകണ്ണി‘ല്‍
    പ്രസിദ്ധീകരിക്കും.

    താങ്കള്‍ നേരത്തെ വന്നത് അവിടെയാണ്.

    ഒന്നുകൂടി പോയിനോക്കൂ…

    http://www.munnamkannu.wordpress.com

  7. പിങ്ബാക്ക് Gurukulam | ഗുരുകുലം :: ബ്ലോഗ് ബ്ലോഗനയായപ്പോള്‍

  8. മാത്രുഭൂമിയുടെ ഉദ്ദേശമെന്തെങ്കിലുമാവട്ടെ. അതിലൂടെ ബ്ലോഗര്‍ക്ക് ഒരു നഷ്ടവും സംഭവിക്കില്ല. ബ്ലോഗിന്റെ നിയന്ത്രണം പ്രധാനമായും ഗൂഗിളിന്റെയും വേര്‍ഡ് പ്രസ്സിന്റെയും കൈകളിലാണ്. അവരുള്ള കാലമത്രയും നമുക്ക് മേയാം. 🙂

    http://greatzero.blogspot.com

  9. മാതൃഭൂമി ഒരു ബ്ലോഗിനും മാര്‍ക്കും ഇട്ടിട്ടില്ല.പിന്നെ കുറച്ചു ബ്ലോഗില്‍ നിന്ന് നല്ലതൊന്നു പ്രസിദ്ധീകരിച്ചു എന്ന് മാത്രം.അതൊരിക്കലും ഒരു കുറ്റവുമല്ല.

  10. ഇ-വായനയും ഇ-എഴുത്തും ന്യൂനപക്ഷത്തിന്റേതു മാത്രമായി നിലനിൽക്കുന്ന കാ‍ലത്തോളമേ മാതൃഭൂമിയുടെ ബ്ലോഗന പ്രസക്തമാകൂ.ബ്ലോഗുകൾ ജനകീയമാകുമ്പോൾ ബ്ലോഗനകൾ അപ്രത്യക്ഷമാകും.ബ്ലോഗുകൾക്കു മാർക്കിടലും മാനദണ്ഡം നിശ്ചയിക്കലും തിർച്ചയായും തിരയെഴുത്തിന്റെ സംസ്കാരത്തിനു യോജിച്ചതല്ല.

  11. ഇ ലോകം കാണാത്തോരും കുറച്ച് ബ്ലോഗ് കാണും.
    പിന്നെ അവരിടുന്ന മാര്‍ക്ക്(ഇടുന്നുണ്ടെങ്കില്‍)അര്‌ നോക്കുന്നു.
    ഒപ്പം. മികച്ച ബ്ലോഗ് എന്നതിനെ വെറും പരസ്യവാചകമായി കണ്ടാല്‍ മതിയാകും.
    ചന്ത അതാവശ്യപ്പെടുന്നുണ്ട്

  12. നന്നായിട്ടുണ്ട്. കുറച്ചു കാലം മുനൌ തോന്നിയ ചില കാര്യങ്ങളാണ് താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത്.

ഒരു അഭിപ്രായം ഇടൂ