ഉണ്ണുന്ന ചോറിനോട് കൂറില്ലാത്ത അധ്യാപകരെ സര്‍ക്കാര്‍ ശിക്ഷിക്കണം …!

ഗവ-എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നു…
സ്കൂളുകളില്‍ ഡിവിഷന്‍ ഫാള്‍…
അധ്യാപകര്‍ പുറത്താകുന്നു…

അധ്യാപകരും അധ്യാപക സംഘടനകളും പൊതുജനത്തെ പഴിക്കുന്നു…
– നിങ്ങള്‍ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ അയയ്ക്കൂ…ഞങ്ങള്‍ ജീവിക്കട്ടെ…

പൊതുജനം കേട്ട മട്ടില്ല…
അധ്യാപകര്‍ അങ്കലാപ്പിലാണ്…

പൊതുജനം പൊതുവിദ്യാലയങ്ങളെ കയ്യൊഴിയുന്നതെന്തുകുണ്ട്?
അധ്യാപകര്‍ ചിന്തിക്കണം …
പാഠൃപദ്ധതി മോശമാണോ?
അല്ലേയല്ല…
അടിസ്ഥാന സൌകര്യങ്ങള്‍?
അതും മെച്ചമാണ്…

പിന്നെ?

എന്നിട്ടും പൊതുജനം പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്നുല്ല..(മാറ്റം വരുന്നുണ്ട് എന്നത് മറക്കുന്നില്ല)

ഇതിന് പ്രധാന കാരണക്കാര്‍ ആര്?
അത് മറ്റാരുമല്ല , അധ്യാപകര്‍ തന്നെ!
സംശയിക്കേണ്ട…
സത്യമാണ്…!!

ഹലോ ടീച്ചര്‍ നിങ്ങളുടെ കുട്ടി എവിടെയാണ്……
അയ്യോ അത്….പിന്നെ……

അതെ , 90 ശതമാനം അധ്യാപകരുടേയും മക്കള്‍ സ്വകാര്യ വിദ്യാലയങ്ങളിലാണ് പഠഈക്കുന്നത്..!
എന്തുകൊണ്ടിങ്ങനെ?
സ്വന്തം സ്കൂളിനെ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ?
അത് പൊതുജനം മനസ്സിലാക്കുന്നു…

ജോലിസ്ഥിരതയ്ക്ക് തങ്ങളുടെ മക്കളെ നല്‍കാല്‍ അവര്‍ തയ്യാറല്ല..അത്രതന്നെ…

ഹയര്‍ സെക്കണ്ടറിയില്‍

ഹയര്‍ സെക്കന്ററിയിലെ അധ്യാപകരുടെ ഇടയില്‍ ഒരു അന്വേഷണം നടത്തുകയുണ്ടായി..
അവിടെയുള്ള അധ്യാപകരില്‍ 98% പേരും മക്കളെ സ്വകാര്യ അണ്‍ അയിഡഡ് വിദ്യാലയങ്ങളിലാണ് അയയ്ക്കുന്നത്!

മറ്റൊരു വിശേഷം അവിടത്തെ മിക്ക അധ്യാപകരും അതി സമ്പന്നരാണ്..
സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവര്‍…ജോലി വെറും നേരമ്പോക്കായി കാണുന്നവര്‍..
ഞെട്ടിപ്പിക്കുന്ന അറിവാണിത്…

ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..

സ്കൂള്‍ അധ്യാപകര്‍ സ്വന്തം കുട്ടികളെ പൊതു വിദ്യാലയത്തിലയച്ചാല്‍ ഒരിടത്തും ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..
കുട്ടികള്‍ ആവശ്യത്തിലധികമാവും …
പുതിയ പോസ്റ്റുണ്ടാവും …

അധ്യാപക സംഘടനകളോട്

നിങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണം …
എല്ലാ അംഗങ്ങളുടേയും മക്കളെ പൊതുവിദ്യാലയത്തിലയ്ക്കണം എന്ന് ആവശ്യപ്പെടണം …
അതിന് തയ്യാറല്ലാത്തവര്‍ക്ക് അംഗത്വം നല്‍കരുത്…

സര്‍ക്കാര്‍ ചെയ്യേണ്ടത്..

മക്കളെ പൊതു വിദ്യാലയത്തിലയ്ക്കുന്ന അധ്യാപകര്‍ക്ക് ഒരു ചെറിയ തുകയോ ഒരു ഡി.എ യേയോ പാരിതോഷികം പ്രഖ്യാപിക്കണം …
ആനുകൂല്യങ്ങളെന്ന് കേട്ടാല്‍ ടീച്ചര്‍മാര്‍ കമിഴ്ന്ന് വീഴും ….
50 രൂപയ്ക്കുപോലും അടിയുണ്ടാക്കുന്ന കൂട്ടരാണ്…

വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരയാകുന്നത് ഇത്തരം അധ്യാപകരാണ്…
ഇവരെ നക്കാപ്പിച്ച് എറിഞ്ഞ് പിടിക്കണം …

മരമറിഞ്ഞ് തിലാപ്പ് കെട്ടണം എന്നുണ്ടല്ലോ…

വിദ്യാഭ്യാസ മേഖല നന്നാക്കാന്‍ ഇങ്ങനെയൊക്കെയേ കഴിയൂ…

പെണ്‍കുട്ടികള്‍ ‘ഓജോ ബോര്‍ഡി’ നു മുമ്പില്‍ ….കാമ്പസുകളില്‍ ആത്മാക്കള്‍ പറന്നിറങ്ങുന്നു…..!

കാമ്പസുകളില്‍  നിന്ന് പുതിയ വാര്‍ത്തകള്‍ എത്തുകയായി…

ഓജോ ബോര്‍ഡാണ്  ഇപ്പോഴത്തെ താരം!


പെണ്‍കുട്ടികളാണ്  ഈ പരിപാടികളുടെ മുഖ്യ പ്രായോജകര്‍ ….എ മുതല്‍ ഇസഡ് വരെ ഉള്ള അക്ഷരങ്ങളും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമാണ്  ആ ബോര്‍ഡിലുള്ളത്…ഇരുട്ടത്ത്, മെഴുകുതിരി വെളിച്ചത്തില്‍ അതിനടുത്തിരുന്ന്  വിളിച്ചാല്‍ ആത്മാക്കള്‍ വരുമത്രെ!

ധാരാളം പെണ്‍കുട്ടികള്‍ ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…

ഹൈസ്കൂള്‍ – പ്ലസ് ടു- കോളേജ്  കുട്ടികളാണ്  ഈ ‘ ആത്മാവ് വേട്ട’ നടത്തുന്നത്…

മന:ശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഒട്ടെറെ പേഷ്യന്‍സിനെ കിട്ടുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം…

ഹോസ്റ്റലുകളില്‍ പാതിരാത്രികളില്‍ കൂട്ട നിലവിളി ഉയരുന്നു…. കത്തിച്ചു വച്ച മെഴുകുതിരി  അണയുകയോ…കാറ്റടിക്കുകയോ ചെയ്യുമ്പോള്‍  കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതാണത്രെ!

ആത്മാക്കള്‍ ഇറങ്ങിവന്ന് നമ്മുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം തരുമത്രെ!

പരീക്ഷയ്ക്ക് ജയിക്കുമോ, കാമുകനെ കിട്ടുമോ…തുടങ്ങിയവയാണ് ഇവര്‍ക്ക് അറിയേണ്ടത്…

പരീക്ഷാക്കാലത്ത്  ചോദ്യപേപ്പര്‍ കൊണ്ടുകൊടുക്കാനും ചില ആത്മാക്കള്‍ തയ്യാറായത്രെ…

ഈ വക വിശ്വാസങ്ങള്‍ വിദ്യാലയങ്ങളുടെ താളം തെറ്റിക്കാന്‍ തുടങ്ങിയിട്ടുണ്ട്…

ഇത്  ഗൌരവനായി കാണേണ്ട കാര്യമാണ്…

തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്കൂളിലെ നാലു കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ ഒത്തുകൂടി ഓജോ കളിച്ചു…ക്ലാസ്സുകള്‍ നടത്താതെ അടച്ചിട്ടിരുന്ന മുറിയാണത്…ഇവര്‍ അതിനകത്ത് കയറി കളി തുടങ്ങി…ദൂരെ എവിടെയോ വെന്തുമരിച്ച ഒരു ബ്രാഹ്മണ സ്ത്രീവന്ന് അവരുടെ കഥ പറഞ്ഞുവത്രെ! ഒരു വലിയ നിലവിളി കേട്ട്  അധ്യാപകര്‍ ചെന്നുനോക്കുമ്പോള്‍ മുടിയൊക്കെ അഴിച്ചിട്ട്  കുട്ടികള്‍ ഒരു പ്രത്യേക ഭാവത്തില്‍ നിന്ന്  ഒരു കുട്ടിയെ ആക്രമിക്കുന്നു!!


ആ സംഭവം സ്കൂളിലെ മറ്റ് കുട്ടികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്…9-ആം ക്ലാസ്സിലെ കുട്ടികളാണ് ആ കഥാപാത്രങ്ങള്‍ …അപരിചിതന്‍ സിനിമയാണത്രെ  അവര്‍ക്ക് പ്രചോദനമായത്!

അവര്‍ ഇപ്പോഴും പഠനത്തിലേക്ക് തിരികെ വന്നിട്ടില്ല!

ഈ വക അന്ധവിശ്വാസങ്ങള്‍ ശരിയെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുമുണ്ട്…അവരെ എത്രയും വേഗം ജയിലിലടയ്ക്കണം..


നമ്മുടെ കുട്ടികള്‍ കൈവിട്ടു പോകുകയാണ്…

അധ്യാപകരും രക്ഷാകര്‍ത്താക്കളും അധികാരികളും ഉണരണം…ഈ വക വിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണം…

സ്വാശ്രയക്കാര്‍ മന്ത്രി ബേബിയെ മലര്‍ത്തിയടിച്ചു…

ഒടുവില്‍ അതും സംഭവിച്ചു…

കത്തോലിക്കാക്കൂട്ടം നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി..!


ഇത് ഏറെ നാളായി നാം ഭയന്നിരുന്നതാണ്..


സ്വാശ്രയക്കരാറുകളൊക്കെ  റദ്ദായിരിക്കുന്നു…


50% മെരിററ് എന്നത്  വീണ്ടും കിട്ടാക്കനിയായി നില്‍ക്കും..!!

എസ്,എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു…


സ്വാശ്രയ മുതലാളിമാര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു…

എന്ത് സമരം?


നേതാവിനെ ഒതുക്കിയിരിക്കുന്നു..പിന്നെയല്ലേ…..!!


മെരിററ് സീററുകളീല്‍ മൂന്നുതരം ഫീസാണ്  മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്…വിചിത്രമായ ഫീസ് ഘടന..ലോകത്താര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്…ബേബിമന്ത്രി അതൊക്കെ സമ്മതിച്ചുകൊടുത്തു!!


ആരോടെങ്കിലും ചോദിച്ചിട്ടാണോ…ഈ….

അതൊക്കെ എന്നേ നിര്‍ത്തിയതാണ്…


മുന്നണിക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ…

വഴിമുടക്കികള്‍….പോയിത്തുലയട്ടെ…!!

നോക്കൂ, വിപ്ലവം വരുന്നത് ഇങ്ങനെയാണ്…


വിദ്യാഭ്യാസനന്ത്രിയെ മാററാന്‍ സമയമായിരിക്കുന്നു…

തൊട്ടതെല്ലാം വെടക്കാക്കിയ ചരിത്രമാണ് ബേബിക്ക്…


സ്വയം ഒഴിയുമോ?

അതീ ജന്മമില്ല..!!


എസ്.എസ്.എല്‍.സി. പരീക്ഷയെന്ന വഴിപാടുകൂടി നിര്‍ത്തിച്ചിട്ട് പോയാല്‍ മതി…

അതിന്റെ പ്രസക്തി ഇപ്പോത്തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു..


10 ല്‍ നല്ല മാര്‍ക്കൊക്കെയുണ്ട്, എഴുതാനും വായിക്കാനും അറിയില്ല. അതാണ് സ്ഥിതി…

എങ്ങനെയിരിക്കുന്നു പുരോഗമനം?

അത്യുഗ്രന്‍…


കുളിപ്പിച്ച്..കുളിപ്പിച്ച്….


കഴിഞ്ഞ ജന്മത്തില്‍ ബേബി സാറിന്  ശാപം ഏററിട്ടുണ്ട്…എന്നാണിപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്…

മുന്‍ ജന്മ ശാപം – അത്  ഫലിക്കുക തന്നെ ച്ചെയ്യും…

ദശരഥന്റെ കഥ ഓര്‍മ്മയില്ലേ…


ബൂലോകത്തിന് ഒരു പണി..


കഴിഞ്ഞ ജന്മത്തില്‍  മന്ത്രി ബേബിക്കേററ ശാപം എന്താണ്? ആരാണ് ശപിച്ചത്? ശാപ മോക്ഷത്തിനുള്ള ഉപായം എന്ത്?

ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന അഞ്ചുപേര്‍ക്ക്  അഞ്ച്  A+ വീതം നല്‍കുന്നതാണ് !!


വിദ്യാഭ്യാസ വകുപ്പ് വേലിയിലിരുന്നതിനെയെടുത്ത് വേണ്ടാത്തിടത്തു വയ്ക്കുമ്പോള്‍…..

വിദ്യാഭ്യാസ വകുപ്പ് വീണ്ടും പുലിവാലു പിടിച്ചു….

മന്ത്രി ബേബി ഈ വകുപ്പിന് ചേര്‍ന്ന ആളല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു!

ഭരണം തുടങ്ങിയകാലം മുതല്‍ പരാജയങ്ങള്‍  ഒന്നിനു പിറകെ ഒന്നായി………….

സ്വാശ്രയത്തില്‍ തുടങ്ങിയ കസര്‍ത്തുകള്‍ ഇപ്പോള്‍ അനംഗീകൃത സ്കൂളുകള്‍ക്കെതിരായ നടപടി -എന്ന ഉമ്മാക്കിയില്‍ എത്തിനില്‍ക്കുന്നു!!


എപ്പോഴും ഉയര്‍ത്തിയത്  ജനന്മ ലാക്കാക്കിയ പ്രശ്നങ്ങളാണ്…


പക്ഷെ, നിര്‍വഹണത്തില്‍ പരാജയപ്പെട്ടുപോകുന്നു…

എന്താ കാരണം?


ജാതകദോഷമാണോ?


അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ സമൂഹത്തിന് ഭീഷണിയാണ്…

സംശയമില്ല…

പൊതുവിദ്യാലയങ്ങളുടെ നിലനില്പിനും അവ ഭീഷണിയുണര്‍ത്തുന്നു…

അതിനാല്‍ അവയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ രണ്ടുപക്ഷം വരേണ്ടതില്ല…

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനപോലും ഈ നടപടിയെ സ്വാഗതം ചെയ്തു…


എന്നാല്‍ വിദ്യാഭ്യാസ മുതലാളിമാര്‍ ന്യൂനപക്ഷം എന്നൊക്കെപ്പറഞ്ഞ്  കലാപത്തിനിറങ്ങി…

വേറെ പണിയൊന്നുമില്ലാത്ത കോണ്‍ഗസ്-ലീഗു നേതാക്കള്‍ അവര്‍ക്ക് പിന്തുണയുമായി എത്തി…


പ്രശ്നം കോടതിയില്‍ പോയി…

സര്‍ക്കാര്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞു…(പാവം കോടതികള്‍…മറെറന്തു ചെയ്യും?)


ഉടന്‍ സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കുന്നു-മന്ത്രി അവിടെ പ്രഖ്യാപിക്കുന്നു…നടപടിയൊന്നുമില്ല…കോടതിയിലും പോകുന്നില്ല…

നിങ്ങള്‍ ഒരപേക്ഷ എഴുതി തന്നാല്‍ അംഗീകാരം നല്‍കുന്നത് ആലോചിക്കാം…

എങ്ങനെയിരിക്കുന്നു പരിഹാരനിര്‍ദ്ദേശം????


ഈ മന്ത്രി നീണാള്‍………………………….വാഴട്ടെ…….


വിദൂഷകവചനം- അറിയാത്തപിള്ള ചൊറിയുമ്പോളറിയും!


മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…

നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…

ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…

അംഗീകാരമിലാത്തവയാണ്…

ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..

ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’

ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…

ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?

-വിദ്യാ‍ര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച്  പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു

– അച്ചടക്കം എന്നു പറഞ്ഞ്  വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…

-രക്ഷകര്‍ത്താക്കളെ  ഇടയ്ക്കിടെ വിളിച്ച്  കുട്ടികളെക്കുറിച്ചുള്ള പരാതി പറയല്‍…പലപേരില്‍ സംഭാവന വാങ്ങല്‍…

– യോഗ്യതയില്ലാത്ത അധ്യാപകരുടെ താവളമാണവിടം…ലേഡീസിന് മുന്‍ഗണന (?).. ശമ്പളത്തില്‍ കണക്കു പറയരുത്..പ്ലീസ്..

-കുട്ടികളില്‍ നിന്ന് കനത്ത ഫീസ് പിരിച്ചെടുക്കും..

– കുടുസു മുറികളില്‍ അധ്യയനം..

-വലിയ ഗേററും വാച്ചുമാനും നിര്‍ബന്ധമായും ഉണ്ടാവണം…ആരും അകം കാണരുത്..

സാമൂഹ്യബോധമില്ലാത്ത കുറെ പുസ്തകപ്പുഴുക്കളെയാണ് ഇവര്‍ അട വച്ചിറക്കുന്നത്!

നാടും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് ജീവിതത്തിലേക്ക് കാല് വയ്ക്കുന്നത് !!!

ഫലമോ?


ദുരന്തങ്ങള്‍…….


ആ വിദ്യാഭ്യാസ കച്ചവടക്കാര്‍ സമൂഹത്തിന് ഭീഷണിയല്ലേ?

അതുകൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം വച്ചു-‘അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറണം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കും!‘


അതിനെതിരെയാണ് ചില മുസ്ലിം മുതലാളിമാര്‍ കലിതുള്ളി നില്‍ക്കുന്നത്…

അത് ന്യൂനപക്ഷ പീഡനമാണത്രെ!…നല്ല പുളിവാറല്‍കൊണ്ട്  ചന്തിയില്‍……….!!


ഒരു പുതിയ തലമുറയെ വര്‍ത്തെടുക്കുന്ന പ്രക്രിയ ലാഭപ്പിശാചുക്കളായ തങ്ങളെ ഏല്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്!


കഷ്ടം, ഇവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കട്ടെ…!

+1 കുട്ടികളെ ദ്രോഹിക്കുന്ന പാതിരിമാരെ എങ്ങനെ കൈകാര്യം ചെയ്യാം…കേരളത്തിലെ ക്രിസ്ത്യാനികള്‍ ചിന്തിച്ചു തുടങ്ങി…

+1 ന്‌ ഏകജാലക സംവിധാനം നടപ്പിലാക്കാന്‍ കേരള ഹൈക്കോടതി അനുവാദം നല്‍കിയിരിക്കുകയാണ്‌.

സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ +1 ന്‌ ക്ലാസ്സ്‌ തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരിനെതിരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ചില ‘ളോഹ’ക്കാര്‍ കോടതിയില്‍ പോയി!

ന്യൂനപക്ഷ വിരുദ്ധമെന്നൊക്കെയാണ്‌ വിളിച്ചുകൂവിയത്‌.

അങ്ങനെയല്ലയെന്ന് അവര്‍ക്കുതന്നെ അറിയമായിരുന്നു.

പിന്നെന്തിന്‌?

അക്കാര്യത്തില്‍ ദുരൂഹതയുണ്ട്‌!

മുസ്ലിം സമൂഹത്തിന്‌ ആശങ്കയില്ല,ഈഴവര്‍ക്ക്‌ ആശങ്കയില്ല,കേരളത്തിലെ 98% ജനങ്ങള്‍ക്കും ആശങ്കയില്ല.

കാരണം ഏറെ ജനോപകാരപ്രദമാണ്‌ ഏകജാലക സംവിധാനം.

ആരാ എതിര്‍ത്തത്‌?

ഒരു പിടി പാതിരിമാര്‍..

ആരോട്‌ ആലോചിച്ചിട്ട്‌?

സ്വന്തം നിലയ്ക്ക്‌!

അവരുടെ ഈ തീരുമാനം ക്രിസ്ത്യന്‍ സമൂഹം അംഗീകരിക്കുന്നില്ല.വേണമെങ്കില്‍ സര്‍വ്വെ നടത്തിനോക്കൂ..

രഹസ്യ അജണ്ടകള്‍ വച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ ‘സമുദായ വിരുദ്ധരെ ‘ കുഞ്ഞാടുകള്‍ തന്നെ കൈകാര്യം ചെയ്യണം!

ഇന്ന് വീണ്ടും പ്രഖ്യാപനം–

ഹൈക്കോടതി വിധിക്കെതിരെ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ അപ്പീല്‍ പോകുമത്രെ!

സര്‍ക്കാര്‍ ,എയിഡഡ്‌ സ്കൂളുകളില്‍ +1 പ്രവേശനം ഉടനെ നടക്കില്ലന്ന് പ്രചരിപ്പിച്ച്‌ അണ്‍ എയിഡഡില്‍ പ്രവേശനം തകൃതിയായി നടക്കുന്നു.ചില എയിഡഡിലും മാനേജുമന്റ്‌ ക്വാട്ട എന്നൊക്കെ പറഞ്ഞ്‌ താല്‍ക്കാകിക അഡ്മിഷന്‍ നല്‍കി തുടങ്ങി.പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ അച്ചന്മാര്‍ പാരയും വച്ചു..!(പാറശ്ശാല ഒരു സ്കൂളില്‍ ക്ലാസ്‌ തുടങ്ങിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌!)

+1 പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടുപോയി ,സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ്‌ ഈ ‘വിശുദ്ധന്മാര്‍’ നോക്കുന്നത്‌!

കഷ്ടം………..!!!!!!

കാലം മാറിയത്‌ ഇവര്‍ അറിയുന്നില്ല.

കേരളീയരുടെ ക്ഷമയ്ക്കും ഒരതിരുണ്ടെന്ന് ഇവരറിയണം.

നല്ലവരായ ക്രിസ്ത്യന്‍ സമൂഹം ഉറക്കെ ശബ്ദിക്കണം;ഇവര്‍ക്കെതിരെ!

‘കോടതി മാനിയ’ പിടിപെട്ട ഇവരെ കേരളത്തിന്‌ ആവശ്യമുണ്ടോ?

വ്യവഹാരം നടത്തി മുടിഞ്ഞുപോയ തറവാടുകളുള്ള നാടാണിത്‌.പാവം വിശ്വാസിയുടെ പണമെടുത്ത്‌ ധൂര്‍ത്തടിക്കാന്‍ ഇവര്‍ക്കെന്തവകാശം???

എസ്‌.എസ്‌.എല്‍.സി/+2 റിസള്‍ട്ട്‌ ഊതിവീര്‍പ്പിച്ചത്‌ എന്ന് അധിക്ഷേപിക്കുന്നവരുടെ പോസ്റ്റുമോര്‍ട്ടം അഥവാ മനോവിശകലനം.

        2008 ലെ എസ്‌.എസ്‌.എല്‍.സി/+2 വിജയശതമാനം സര്‍വ്വകാല റെക്കോഡാണ്‌.92% ഉം 81% ഉം.
വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

എതിര്‍പ്പിന്റെ മുനകള്‍ ഇവയാണ്‌.
                 

1.സി.ഇ(നിരന്തര മൂല്യനിര്‍ണ്ണയം)യ്ക്ക്‌ മാര്‍ക്ക്‌ നല്‍കിയത്‌ അനര്‍ഹമായാണ്‌.
                 

 2.എഴുത്തുപരീക്ഷയ്ക്ക്‌ പ്രാധാന്യം കുറച്ചു.ചോദ്യങ്ങള്‍ ലളിതമാക്കി.
               

  3.രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നു.

ഇവ വിശകലനത്തിന്‌ വിധേയമാക്കേണ്ടതാണ്‌.

 ——————————        

  അസ്പൃശ്യത
—————————-       ————-
               

  തൊട്ടുകൂടായ്മ നാം കേരളത്തില്‍ നിന്ന് ആട്ടിയോടിച്ചതാണ്‌.പക്ഷേ അത്‌ പുതിയ രൂപത്തില്‍ നിലനില്‍ക്കുകയാണ്‌;പ്രത്യേകിച്ച്‌ വിദ്യാഭ്യാസ രംഗത്ത്‌!
 

സി.ബി.എസ്‌.ഇ സ്കൂളില്‍ വിജയശതമാനം 95 ഉം 98 ഉം ആകാം!സ്റ്റേറ്റ്‌ സിലബസില്‍ 50ല്‍ കൂടാന്‍ പാടില്ലത്രെ!!

എന്താ കാരണം?

കാരണങ്ങളുണ്ട്‌.

 

നമ്മുടെ നാട്ടില്‍ 100% വിജയം വിരിയിക്കുന്ന അണ്‍-എയ്ഡഡ്‌ സ്കൂളുകള്‍ ധാരാളമുണ്ട്‌.100 വിരിയിക്കാന്‍ എന്ത്‌ ത്യാഗത്തിനും അവര്‍ തയ്യാറാകും!പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പുറത്താക്കുന്നത്‌ അതില്‍ ഒന്നു മാത്രം..

 

ഗ്രേഡിംഗും പുതിയ പഠനരീതിയും വന്നതോടെ അവര്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി.സര്‍ക്കാര്‍-എയ്ഡഡ്‌ സ്കിൂളുകള്‍ 80 ഉം 90ഉം ശതമാനം വിജയം കരസ്ഥമാക്കാന്‍ തുടങ്ങി.

അതെങ്ങനെ?

പ്രവര്‍ത്തനാധിഷ്ഠിത പഠനം കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.അവര്‍ കൂട്ടായ്മയുടെ കരുത്തും പ്രാധാന്യവും തിരിച്ചറിഞ്ഞു.പഠനം രസകരമായിത്തീര്‍ന്നു.

 

അണ്‍-എയ്ഡഡില്‍ ഇപ്പോഴും ‘കാണാപ്പാഠം’ പഠിക്കല്‍ തന്നെ!!
സര്‍ക്കാര്‍-എയ്ഡഡ്‌ മേഖലയെക്കുറ്റം പറഞ്ഞാണ്‌ അവര്‍ വളര്‍ന്നത്‌.ഇനി അത്‌ സാധ്യമല്ല.
വെള്ളം കയറാത്ത അറകളിലിരുന്ന് പഠിക്കുന്നവര്‍ വിഷാദരോഗികളും സമൂഹത്തെക്കുറിച്ച്‌ അറിവില്ലാത്തവരും ആയിരിക്കും.(അവര്‍ ഈ സമൂഹത്തില്‍ ജീവിക്കേണ്ടവരല്ലേ?)

 

ദരിദ്രരും പിന്നാക്കകാരില്‍ വലിയൊരു വിഭാഗവുമാണ്‌ പൊതു വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്‌.(ഇപ്പോള്‍ അതിന്‌ മാറ്റം വന്നിട്ടുണ്ട്‌)അവര്‍ വലിയ ഗ്രേഡുകള്‍ നേടുന്നതില്‍ ചിലരൊക്കെ അസ്വസ്ഥരാണ്‌.

അവര്‍ ആരൊക്കെയാണ്‌?

1.അണ്‍-എയ്ഡഡ്‌ ലോബികള്‍

2.വരേണ്യവര്‍ഗ്ഗ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍(ഇനി എങ്ങനെ മേനിനടിക്കും?)

3.പുതിയ രീതികളെക്കുറിച്ച്‌ അറിവില്ലാത്തവര്‍

4.പ്രതിപക്ഷക്കാര്‍(സംഘടനകള്‍)-(രാഷ്ട്രീയനേട്ടത്തിന്‌ വേണ്ടി..)

5.മാറ്റത്തെ അംഗീകരിക്കാത്ത,പഴയ തലമുറയിലെ വിദഗ്ദ്ധന്മാര്‍

—————————————-

വിജയം പെട്ടെന്ന് പൊട്ടിമുളച്ചതോ?
——————————
 

ഒരിക്കലുമല്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിദ്യാഭ്യാസ രംഗത്ത്‌ ധാരാളം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു.

-പി.റ്റി.എ കള്‍ ശക്തിപ്പെടുത്തി.അവര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നു.

-അധ്യാപകര്‍ക്കിടയില്‍ ഒരു ഉണര്‍വ്‌ ദൃശ്യമായി.പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ക്ക്‌ ബോധ്യപ്പെട്ടു.

-നിരന്തരമായി പരിശീലന പരിപാടികള്‍ സംഘടിക്കപ്പെട്ടു.

-ഉച്ചഭക്ഷണ പദ്ധതി സെക്കണ്ടറി തലത്തിലേക്ക്‌ വ്യാപിപ്പിച്ചു.

-വിജയശതമാനം കുറഞ്ഞ സ്കൂളുകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ വിജയശതമാനം ഉയര്‍ന്നത്‌!!

—————————————-

സി.ഇ.യ്ക്ക്‌ മാര്‍ക്ക്‌ വാരിക്കോരി ദാനം ചെയ്തോ?
————————–
നിരന്തരമൂല്യനിര്‍ണ്ണയത്തെക്കുറിച്ച്‌ അറിവില്ലാത്തവരാണ്‌ ഇപ്രകാരം അഭിപ്രായപ്പെടുന്നത്‌.10ന്‌ 10,9,8 എന്നിങ്ങനെ നല്‍കിയെന്നാണ്‌ പരാതി.

അവ നല്‍കേണ്ടതല്ലേ?

ക്ലാസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും മറ്റും വിലയിരുത്തിയാണ്‌ സി.ഇ നല്‍കുന്നത്‌.അഭിലഷണീയമായ തലത്തില്‍ എത്താത്തവര്‍ക്ക്‌ വീണ്ടും വീണ്ടും അവസരം നല്‍കുന്നു.

 

അറിവ്‌ വിളമ്പുന്ന പ്രവര്‍ത്തനമല്ല, അറിവ്‌ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ്‌ ക്ലാസ്‌ മുറികളില്‍ നടക്കുന്നത്‌.

സാധാരണക്കാര്‍ക്ക്‌ പെട്ടെന്ന് മനസ്സിലാകാത്ത രീതികളാണിവ.പാഠപുസ്തകത്തിലെ യൂണിറ്റുകളെ എങ്ങനെ സമീപിക്കണമെന്ന് അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കുന്നു.അതിന്‌ വളരെ പ്രാധാന്യമുണ്ട്‌.പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ക്ക്‌ അവ വിനിമയം ചെയ്യാന്‍ സാധ്യമല്ല തന്നെ.

 

പരിശീലനം ലഭിക്കാത്ത അണ്‍-എയ്ഡഡുകാരും മറ്റും (ഇപ്പോള്‍ പരിശീലന പരിപാടികളില്‍ അവരെയും ഉള്‍പ്പെടുത്തുന്നുണ്ട്‌)കുരുടന്‍ ആനയെ കണ്ടതുപോലെയാണ്‌ പാഠങ്ങളെ സമീപിക്കുന്നത്‌.പാഠം വായിച്ച്‌ ചോദ്യോത്തരങ്ങള്‍ നല്‍കുന്ന രീതിയാണ്‌ അവരുടേത്‌!ഗ്രൂപ്പ്‌ ചര്‍ച്ചയും മറ്റും അച്ചടക്കത്തെ തകര്‍ക്കുമത്രെ!

ഒരു വര്‍ഷക്കാലം നടത്തിയ പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുട്ടികല്‍ക്ക്‌ 10ന്‌ 8ഉം9ഉം,20ന്‌ 18ഉം19ഉം നല്‍കുന്നതില്‍ തെറ്റ്‌ കണ്ടുപിടിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്‌!

 

സി.ഇ.50% വരെയാക്കണമെന്നാണ്‌ ആധുനിക വിദ്യാഭ്യാസം ശാസ്ത്രം അനുശാസിക്കുന്നത്‌.

—————————-

പഴയ രീതി
—————

50ന്‌ 10ഉം ഗ്രൂപ്പ്‌ മിനിമവും ജയിക്കാന്‍ വേണ്ടിയിരുന്ന കാലത്തെ പുനരാനയിക്കാന്‍ ചിലര്‍ മുറവിളി കൂട്ടുന്നു.ഓര്‍മ്മശക്തിയെമാത്രം പരിപോഷിപ്പിക്കുന്ന അത്തരം രീതികള്‍ പഴഞ്ചനാണെന്ന് ഇനിയെങ്കിലും അറിയുക.

 

ബഹുമുഖമായ കഴിവുകള്‍ വികസിപ്പിക്കുന്ന തരത്തിലായിരിക്കണം പഠനം നടക്കേണ്ടത്‌.എന്ത്‌ അറിഞ്ഞുകൂടാ  എന്ന് പരിശോധിക്കലല്ല പരീക്ഷയുടെ ലക്ഷ്യം.

 

എഴുത്തു പരീക്ഷയുടെ പ്രാധാന്യം കുറയ്ക്കുക തന്നെ വേണം.പാശ്ചാത്യ്‌ രാജ്യങ്ങള്‍ ആ പാതയില്‍ മുന്നേറുന്നു.

 

 

ജഢമായ അറിവ്‌ കുത്തിനിറയ്ക്കലല്ല ,അറിവ്‌ നിര്‍മ്മിച്ച്‌ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തലാണ്‌ പഠനം എന്ന പ്രക്രിയയില്‍ നടക്കേണ്ടത്‌ എന്ന് വിദൂഷകന്‍..
—————————————————————————–

വിദൂഷകന്റെ നിയമപരമായ മുന്നറിയിപ്പ്‌:-ഇവിടെ വരുന്നവര്‍ പ്രതികരണം രേഖപ്പെടുത്തേണ്ടതാണ്‌!!!
Blog-vidushakan.wordpress.com