ഒരു ബെസ്റ്റ് മിനിസ്റ്ററുടെ പതനം….അഥവാ ഒരു കരിക്ക് കുടിയും അതുണ്ടാക്കിയ പൊല്ലാപ്പും..

ശാലുമേനോൻ നൽകിയാൽ ഏത് തിരുവഞ്ചൂരും ഒരു കരിക്കൊക്കെ കുടിക്കും..

Image

സരിതോർജ്ജത്തിന്റെ വേലിയിറക്കം..

ഏഷ്യാനെറ്റുകാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാവും,ഒരവാർഡ് പാഴാക്കിയതിന്…

 

അങ്ങനെ അതും സംഭവിച്ചു….

തിരുവഞ്ചൂർ വേഷമഴിക്കുന്നു…ചെന്നിത്തലയനാണ് അടുത്ത ഊഴം…!!

Image

ബലാൽക്കാരമായി അഴിച്ചുവാങ്ങുന്നതാണ്…ഗുരുവിനെ (ചാണ്ടിത്തിരുവടികൾ) കുത്തിയതിന് കിട്ടിയ പ്രതിഫലം..

ഇനി കാഷായം ഉടുക്കാം…

എന്തൊക്കെയായിരുന്നു പുകിലുകൾ…

ശാലു-സരിത-ബിജു-ലോപ്പൻ-സലിം…അതൊരു സുവർണ്ണകാലമായിരുന്നു…

സരിതയുടെ കടമൊക്കെ ഏതാണ്ട് തീർന്നമട്ടായി..ജയിലിൽ കിടന്നാ മതി പണം ഒഴുകിയെത്തും…ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് രാധയ്ക്കു തന്നെ!!

സരിതയെ പുണ്യവതിയായി വാഴ്ത്തുന്ന ചടങ്ങുകൂടി നടത്തിയിട്ട് മതിയായിരുന്നു…

രമയെ പറഞ്ഞുപറ്റിച്ചു…

കലികാലത്തെന്ത് ടിപി എന്ന് മന്ത്രിപുംഗൻ..

ഇരുപത്തിമൂന്ന് പേജ് നാലു പേജാകുന്ന മന്ത്രം ഇദ്ദേഹത്തിന് സ്വായത്തമത്രെ!

കടമറ്റത്ത് കത്തനാർക്കുശേഷം കേരളം കണ്ട……..!

നമോവാകം പറയുക തന്നെ…

സി പി നായർ ‘അമ്മ’യുടെ ആളാകുമ്പോൾ സംഭവിക്കുന്നത്…

Image

കഷ്ടം…! ഒരു മനുഷ്യന്റെ ഇതിലേറെ പരിഹാസ്യനാകാൻ കഴിയില്ലതന്നെ…

 

 

കേരളത്തിലെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു സി.പി.നായർ..

നർമ്മത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആൾ..സർ,നിങ്ങൾ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളായിരുന്നു..ഇന്നലത്തെ ആ വീഴ്ചയോടെ നിങ്ങൾ ഞങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു..

 

ആൾ ദൈവങ്ങളുടെ പിന്നാലെ പോകാൻ എന്താണ് കാരണം?നിങ്ങളുടെ വാക്കും പ്രവർത്തിയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്..അവരെ നിങ്ങൾ നിരാശപ്പെടുത്തിയിരിക്കുന്നു…

ഈ പ്രവർത്തിയിലൂടെ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന ചില സന്ദേശങ്ങളുണ്ട്… അത്  ഏറെ മാരകമായതാണ്..

ഒരു സർക്കാർ ഉദ്യോഗസ്ഥന് എത്താൻ കഴിയുന്ന ഉന്നത പദവിയിലിരുന്ന നിങ്ങൾ കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പർഹിക്കാത്ത അപരാധമാണ് ചെയ്തിരിക്കുന്നത്..

ശിവനും വിഷ്ണുവിനും അയ്യപ്പനും മീതെ ആൾ ദൈവങ്ങളെ പ്രതിഷ്ഠിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു..

കേരളത്തിന്റെ പൊതുമണ്ഡലത്തെ മലീമസമാക്കുന്ന ഭക്തക്കച്ചവടത്തെ നിങ്ങൾ പിന്താങ്ങുകയാണ്..

മാതാ അമൃതാന്ദമയിയും സായിബാബയും മറ്റും നടത്തുന്ന തട്ടിപ്പുവ്യവസായത്തിൽ നിങ്ങളും പെട്ടുപോയല്ലോ..!!

ഞങ്ങൾ സഹതപിക്കുന്നു…

ലജ്ജിക്കുന്നു…

വിദൂഷകവചനം-വിനാശകാലേ. …..!

 

ആര്യാടൻ ‘ബാലനാ’കണം…

04-power-cut

ചാണ്ടി മന്ത്രി സഭയിലെ മോശം മന്ത്രിമാരിലൊരാളാണ് ആര്യാടൻ…

വാചകക്കസർത്തുകൊണ്ട് മാത്ര പിഴ്യ്ക്കുന്ന ഒരാൾ..

പിടിപ്പുകേടുകൊണ്ട് കേരളം ഇരുട്ടിലേക്ക് നീങ്ങുകയാണ്…ബോർഡിനെ നഷ്ടത്തിന്റെ കരകാണാക്കയത്തിലേക്ക് തള്ളിയിട്ടിരിക്കയാണ്..

power cut-2

കേരളത്തിൽ 6 മണിക്കൂറെങ്കിലും പവർകട്ട് ഏർപ്പെടുത്തണമെന്നാണ് ആര്യാടന്റെ പക്ഷം!താൻ ഭരിച്ച് ഭരിച്ച് അത്രത്തോളമെത്തിച്ചു…

എങ്ങനെയുണ്ട്.. എന്റെ പുത്തി?

ഇദ്ദേഹത്തെ കോൺഗ്രസ് സഹിക്കുന്നത് എന്തിനാണ്?..സ്ഥാനത്തും അസ്ഥാനത്തും ലീഗിനെ ചീത്തവിളിക്കുന്നു എന്നതുകൊണ്ടാണോ?

ആർക്കറിയാം…?

ഈ വേനലിൽ ജനങ്ങൾ കറണ്ട് ഉപയോഗിക്കാതെ വിശറി ഉപയോഗിക്കണം…കറണ്ട് കുറച്ച് ഉപയോഗിച്ചാൽ സമ്മാനം തരുമത്രെ!(ലാഭപ്രഭ)…തന്റെ വീട്ടിലെ ബില്ല് വാണം വിട്ടപോലെ മേലോട്ടാണ്…അത് ടിയാൻ കാണുന്നില്ല..

കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനത്തിൽ പിരിച്ചെടുക്കാനുണ്ട്..ആഫീസുകൾ,സമ്പന്നന്മാർ ഇവരൊക്കെയാണ് പുള്ളികൾ…

അത് പിരിച്ചെടുക്കാൻ നടപടിയില്ല…!!!

എന്തു നല്ല ഭരണം…!!

 

ഗവണ്മെന്റ് കണക്കിൽ ഒരു മണിക്കൂറാണ് കട്ട്…അപ്രഖ്യാപിതമായി 5 മണിക്കൂറിലേറെ…

എങ്ങനെയുണ്ട് എന്റെ……?!

കഴിഞ്ഞ മന്ത്രി സഭയിലെ എ.കെ. ബാലനെ കണ്ടുപഠിക്കാൻ തയ്യാറകണമെന്നാണ് കേരളീയർ ആഗ്രഹിക്കുന്നത്..ഒരു ദിവസം പോലും കട്ടില്ലാത്ത് 5 വർഷം!എത്ര വിദഗ്ദ്ധമായാണ് അദ്ദേഹം വകുപ്പ് കൈകാര്യം ചെയ്തത്…

ബോർഡ് സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു എന്നാണ് അറിയുന്നത്…അങ്ങനെ സംഭവിക്കില്ല,അഥവാ സംഭവിച്ചാൽ താൻ പിന്നെ മന്ത്രിസഭയിലുണ്ടാകുല്ല എന്നാണ് ആര്യാടന്റെ പുതിയ ഭീഷണി…(സംഗതി നടപ്പിലാകുമ്പോൾ പുതിയ ന്യായങ്ങളുമായി വരും…ആര്യാടന്റോടാണ് കളി…‌

അത് അങ്ങനെതന്നെ സംഭവിക്കണമേ എന്നാണ് വിദൂഷകന്റെ പ്രാർത്ഥന…ഒരു പക്ഷെ അങ്ങനെയെങ്കിലും കേരളം രക്ഷപ്പെട്ടാലോ…

രാഷ്ട്രീയ പ്രവർത്തനവും ഹൈടെക് ആകുന്നു…

Image

 

നവ മാധ്യമങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു..

പലരും ഫെയ്സ് ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് തുടങ്ങിക്കഴിഞ്ഞു.സ്വന്തമായി ബ്ലോഗുള്ള രാഷ്ട്രീയ നേതാക്കളും അനവധിയാണ്..

കേരളത്തിലെ 160 മണ്ഡലങ്ങളിൽ നവമാധ്യമങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു..

കോൺഗ്രസ്സും സി.പി.എം-ഉം ഹൈടെക് പ്രാചാരണത്തിനുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു..

Image

മലയാളികളിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് ഈ വക മാധ്യമങ്ങൾ ഉപയോഗിക്കുന്നത്.അത് മാറണം.

ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ തന്നെ ബ്ലോഗ് നിർമ്മാണത്തെയും അതിലൂടെയുള്ള പ്രസാധനത്തെയും പറ്റി പഠിപ്പിക്കുന്നു…

ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ ഇതിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ട്…

അധ്യാപകർ ഈ രംഗത്തെക്കുറിച്ച് ഏറെക്കുറെ അജ്ഞരാണ് എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.നവ മാധ്യമങ്ങളെ പാടെ തള്ളിക്കളയുന്ന സമീപനമാണ് ഭൂരിപക്ഷം അധ്യാപകരും സ്വീകരിച്ചിരിക്കുന്നത്.(വെള്ളെഴുത്തിന്റെ അനുഭവം ഇവിടെ ഓർക്കാവുന്നതാണ്)

 

ഐടി നിയമത്തിലെ ചില വകുപ്പുകൾ റദ്ദാക്കേണ്ടതുണ്ട്..ലൈക്ക് ചെയ്തനിനൊക്കെ കേസെടുക്കാൻ തുടങ്ങിയാൽ…

 

നമ്മുടെ രാഷ്ട്രീയ നേതാക്കരുടെ വാക്കും പ്രവർത്തിയും പലപ്പോഴും ജുഗുപ്സാവഹമാണ്.അതിനെതിരെ പ്രതികരിക്കാൻ ഏതൊരു പൌരനും സ്വാതന്ത്യമുണ്ടായിരിക്കണം..

 

 

 

MBBS കാർക്ക് വിവരമില്ല…ജാഗ്രതൈ…

കാര്യം പഴയതുതന്നെ..

ഡോക്ടർമാർ വലിയ പുള്ളികളാണെന്ന് മലയാളികൾ ധരിച്ചുവശായിട്ടുണ്ട്..(വിവേകികളായ ആയിരക്കണക്കിനു ഡോക്ടർമാർ ഉണ്ട്.അവർ ക്ഷമിക്കുക..‌)

കൺകണ്ട ദൈവം – അതാണ് കേരളീയന് ഡോക്ടർ..

പുതിയ അപ്പോത്തിക്കിരിമാർക്ക് സാമാന്യ വിവരം പോലുമില്ലെന്ന് പി.എസ്.സി.ചെയർമാൻ..

നമ്മുടെ ആരോഗ്യമന്ത്രി ആരെന്നുപോലും അറിയില്ലാത്രെ! കുറിപ്പ് മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്.അതുകൊണ്ട് വല്യകാര്യമൊന്നുമില്ല…എന്നാലും…

പി.എസ്.സി നടത്തിയ അഭിമുഖത്തിലാണ് ഇവറ്റകളുടെ കള്ളി വെളിച്ചത്തായത്!മെഡിക്കൽ എത്തിക്ക്സിനെക്കുറിച്ച് കേട്ടിട്ടേയില്ലത്രെ!

Image

 

ഇങ്ങനെയുള്ള മുവായിരത്തോളം പേരുടെ ലിസ്റ്റ് ആയിട്ടുണ്ടത്രെ.ഈ കെഴങ്ങന്മാർ ഉടനെ നമ്മെ ചികിത്സിക്കാനെത്തും..!!

നാടിനെയും നാട്ടാരെയും കുറിച്ച് ഒന്നുമറിയില്ല..ഏറെപ്പേരും സ്വാശ്രയ സന്താനങ്ങളാണ്!

എങ്ങനെയുണ്ട് മെഡിക്കൽ രംഗം?

സമ്പന്നന്മാർ മാത്രം…

ദരിദ്ര-ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരില്ല.എല്ലാം അതി സമ്പന്നന്മാർ…

തിരിച്ചറിവില്ലാത്ത കോമാളികൾ…

ആരോഗ്യരംഗത്ത് അവർ വരികയാണ്…

എൻട്രൻസ് എന്ന അത്ഭുത കോണി

സമ്പന്നന് കയറിപ്പോകാൻ പാകത്തിലുള്ള ആ കോണി തകർക്കേണ്ട സമയമായി..

സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത അവർ എല്ലാ നന്മകളും തകർക്കും!

 

കുട്ടികളെമാത്രം കുറ്റം പറയണ്ട…

രക്ഷാകർത്താക്കളും അധ്യാപകരും കറ്റക്കാരാണ്..

ഒരു വീണ്ടുവിചാരത്തിന് സമയമായിരിക്കുന്നു..

 

ടോം ജോസിനെ ചങ്ങലയ്ക്കിടുക…

ഭാരതത്തിന്റെ അഭിമാനമായ ഇ.ശ്രീധരനെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടോം ജോസിനെ നാടുകടത്താൻ നാം തയ്യാറാകണം..

അയാളുടെ പിന്നിൽ കമ്മീഷൻ സ്നേഹികളായ വമ്പന്മാറുണ്ട് എന്നത് രഹസ്യമായ പരസ്യമാണല്ലോ..

ഇത്തരം നശൂലങ്ങളെ തൊടാൻ ചാണ്ടിയ്ക്കും പേടിയാണത്രെ!

കലികാലം അല്ലാതെന്താ…

 

CBSC കാർക്കൊക്കെ നൂറിന് നൂറ് – അവർ ഏകജാലകം വഴി അകത്തേക്ക് ,സ്റ്റേറ്റ് സിലബസ്സുകാർ പുറത്തേക്ക്..

കേരള സിലബസ്സുകാർ പ്ലസ്-വൺ ജാലകത്തിന് പുറത്താകുമെന്ന് ഏതാണ്ടുറപ്പായി..

മറ്റ് സിലബസ്സുകാർ അകത്തായി..

ചാണ്ടിക്കും റബ്ബിനും സന്തോഷിക്കാം…

കേരളത്തിലെ സ്കൂളുകൾ അധികം വൈകാതെ അടച്ചുപൂട്ടാം..

സി.ബി.എസ്.സി യിലാണ് യഥാർത്ഥത്തിൽ പഠനം നടക്കുന്നത് എന്നാണ് കാമ്പ്രസ്സുകാർ കരുതിയിരിക്കുന്നത്..

സ്കൂൾ തല പരീക്ഷ എഴുതി 100% മാർക്കും വാങ്ങിയാണ് അവിടത്തെ മിടുക്കന്മാർ വരുന്നത്.!! ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളിൽ- പരീക്ഷ നടത്തുന്നത് അവിടത്തെ ടീച്ചർമാർ- മാർക്കിടുന്നതും അവർ തന്നെ…ആ മാർക്ക് ഡൽഹിയിലേക്ക് അയച്ചുകൊടുക്കുകയേ വേണ്ടൂ..- ആ മാർക്ക് അച്ചടിച്ച സർട്ടിഫിക്കറ്റ് മടക്കത്തപാലിൽ റെഡി..

 

എത്ര സുന്ദര സുരഭിലമായ രീതി…

എല്ലാപേർക്കും 100% മാർക്ക്..

സി.ബി.എസ്.സി കീ ജയ്…

ചാണ്ടി-റപ്പ് പ്രഭൃതികൾ കീ ജയ്…

 

ഇവടെയാണെങ്കിൽ-

വളരെ രഹസ്യമായി ചോദ്യപേപ്പർ തയ്യാറാക്കുന്നു,അത് ട്രഷറികളിൽ സൂക്ഷിക്കുന്നു..മറ്റ് സ്കൂളിലെ അധ്യാപകർ പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു..കേന്ദ്രീകൃത വാല്യൂഷൻ…

ഈ കടമ്പകൾ കടന്നുവരുന്നവൻ ഏകജാലകത്തിൽ പിന്തള്ളപ്പെടുമെന്ന് ഉറപ്പല്ലേ?

മുൻപ് മറ്റ് സിലബസ്സുകാരെ രണ്ടാം അലോട്ടുമെന്റുമുതലാണ് പരിഗണിച്ചിരുന്നത്…

റപ്പു സാർ ആ രീതി മാറ്റി തനി നിറം കാട്ടി…

എപ്പടി…

ഇതു താനെടാ മന്ത്രി…

കലികാലം …അല്ലാതെന്താ…