ഈ കൈക്കൂലി പാപികളുടെ കൈ വെട്ടാന്‍ ആരുണ്ടിവിടെ?

കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ ചാകരക്കാലമാണ്‌-ദീപാവലി.

ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഈ കാലയളവില്‍ കൈക്കൂലിയായി ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിച്ചേരുന്നത്‌..

പോലീസ്‌-ഫയര്‍ഫോഴ്സ്‌-കോര്‍പ്പറേഷന്‍-കളക്ടറേററ്‌ എന്നീ സ്ഥാപനങ്ങളുടെ ഇടനാഴികളിലാണ്‌ ഈ തുകകള്‍ പങ്കുവയ്ക്കപ്പെടുന്നത്‌…

തൊണ്ണൂററി ഒന്‍പതു ശതമാനം പേരും (ഇതുമായി ബന്ധപ്പെടുന്ന)തുക പറഞ്ഞാണ്‌ വാങ്ങുന്നത്‌…

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണശാലകള്‍ പലതും വേണ്ടത്ര സുരക്ഷിതമല്ല…

പണം വാങ്ങി ഉദ്യോഗസ്ഥര്‍ കാര്യം നടത്തിക്കൊടുക്കുന്നു..

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്‌..അവരേയും ദീപാവലി കാലയളവില്‍ പലതും പറഞ്ഞ്‌ പേടിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്നു…

ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ മിക്കവാറും സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്‌..
അവരെപ്പററിക്കാന്‍ എളുപ്പവുമാണ്‌..

ലക്ഷങ്ങള്‍ വാരി മുടക്കിയിട്ട്‌, ലൈസന്‍സിനുവേണ്ടിയുള്ള നെട്ടോട്ടമോടണം…
ഏമാന്മാര്‍ കനിയാന്‍ വലിയകെട്ടുകള്‍ തന്നെ വേണ്ടിവരും…

ഞാന്‍ ഒരു അന്വേഷണം നടത്തിയതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്‌, എല്ലാം നിയമപരമായി ചെയ്താലും കൈക്കൂലി നല്‍കാതെ കാര്യം നടക്കാത്ത മേഖലയാണ്‌ ഇതെന്നാണ്‌…

രേഖകളൊക്കെ ശരിയാണല്ലോ സാറേ എന്നുവല്ലതും പറഞ്ഞുപോയാല്‍ സംഗതി റിപ്പോര്‍ട്ട്‌ ‘ഗോവിന്ദ’ യാകും…
പോരാഞ്ഞ്‌ ബോംബ്‌ നിര്‍മ്മാതാവായി ചിത്രീകരിക്കുകയും ചെയ്യും!
ജാമ്യം കിട്ടാത്ത വകുപ്പുകള്‍ എഴുതിക്കയററും …

അവന്റെ കട്ടപ്പൊക….!!!


കച്ചവടം നടക്കുമ്പോള്‍ വന്ന്  ഓസ്  വാങ്ങാനും ആ നാറികള്‍ വരും!

ഈ അടുത്തകാലത്ത്‌ ഇവര്‍ക്കായി ഒരു സംഘടനയൊക്കെ നിലവില്‍ വന്നിട്ടുണ്ട്‌…
ഒരു വിശേഷവുമില്ല..

പാവം പടക്കനിര്‍മ്മാണക്കാരുടെ പോക്കററില്‍ കൈയിട്ടുവാരാന്‍ ഒരു കൂട്ടം പേര്‍കൂടി, അത്രതന്നെ!

സര്‍ക്കാരിന്റെ ശ്രദ്ധ ഈ രംഗത്ത്‌ പതിയേണ്ടീരിക്കുന്നു…

കൈമടക്കുകൊടുക്കാതെ പടക്ക നിരമ്മാണത്തിനോ, വില്‍പനയ്ക്കോ ലൈസന്‍സ്‌ കിട്ടിയ ഒരാള്‍പോലുമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും…

അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍  മുന്നോട്ടുവരിക…..

ഒരു ലക്ഷം സമ്മാനം(രൊക്കം)


ആരുണ്ടിവിടെ?

Advertisements

പോലീസ് സേനയ്ക്ക് അപമാനമായി ഒരു പോലീസ് സ് റേറഷന്‍ -അതാണ് നേമം…(ആഭ്യന്തരമന്ത്രി അറിയാന്‍..)

നേമം പോലീസിന്റെ നടപടിയില്‍ മനംനൊന്ത്  ഒരു കുടുംബം ആത്മഹത്യ ചെയ്തിരിക്കുന്നു….!

കേരളം കാടത്തത്തിലേക്ക് നീങ്ങുകയാണോ?

വെള്ളായണി ഊക്കോട് ,പുതുവല്‍ റോഡ് ശിവലക്ഷ്മി ഭവനില്‍ ശിവന്‍കുട്ടി നായര്‍(54),ഭാര്യ സരോജം(45) എന്നിവരാണ്  നേമം പോലീസിന്റെ ക്രൂരതയ്ക്ക്  ബലിയാടായിരിക്കുന്നത്..!!


ഒരു ചെറിയ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ്  ശിവന്‍കുട്ടിനായരെ, കൊടും ഭീകരനെ പിടിക്കുന്ന രീതിയില്‍ പാതിരാത്രിയില്‍ അറസ് ററു ചെയ്തത്..!!

കോടതി നല്‍കിയ സമന്‍സുകള്‍ കൈപ്പററാതിരുന്നതിനാണത്രെ വീട് വളഞ്ഞുപിടിച്ചത്!

ഒരു പോലീസുകാരനെവിട്ടു വിളിപ്പിച്ചാല്‍ എത്തുന്ന ആളാണ്  ശിവന്‍കുട്ടിനായര്‍ എന്നാണറിയുന്നത്…

പിന്നെന്തിനായിരുന്നു  ഈ നാടകം?


കോടതിയില്‍ നിന്നുള്ള സമന്‍സ് പോലീസ്  ശിവന്‍കുട്ടി നായര്‍ക്ക് നല്‍കിയിരുന്നില്ലെന്നും അറിയുന്നു..!!

എങ്ങനെയിരിക്കുന്നു…?


ഇതു താന്‍ടാ പോലീസ്…..

നേമം പോലീസിനെക്കുറിച്ച്  നാട്ടുകാര്‍ക്ക്  ഏറെ പരാതികളുണ്ട്…

അവിടത്തെ ഇപ്പോഴത്തെ എസ്.ഐ യും  സി.ഐ യും  പക്വതയില്ലാത്തവരാണ്…

സുരേഷ് ഗോപിയുടെ പോലീസ്  കഥാപാത്രങ്ങളാവാനാണ് രണ്ടുപേരും ശ്രമിക്കുന്നത്!!

ഒരു സംഭവം

വെടിക്കെട്ട്  നടത്തുന്നതില്‍ കേമനായ, കേരളത്തിനകത്തും പുറത്തും പ്രസിദ്ധിയുള്ള   പൂഴിക്കുന്ന് മണിയനാശാന്റെ വീട്ടില്‍ ഈ എസ്.ഐ  അനാവശ്യമായി റെയ്ഡ് നടത്തി  വീട്ടുകാരെ വിഷമിപ്പിച്ചു…

അസുഖബാധിതനായി കിടപ്പിലയിരുന്ന ആശാനെ അറസ് ററു ചെയ്തുകൊണ്ടു പോകാനും ശ്രമിച്ചു…

വലിയ പ്രകടനങ്ങളാണ് ആ അഭിനവ സുരേഷ് ഗോപി അവിടെ കാഴ്ചവച്ചത്! കരിനിറച്ചുവച്ചിരുന്ന രണ്ടുമൂന്ന് ചാക്കുകള്‍ ‘തൊണ്ടി സാധനം’ എന്ന നിലയില്‍ എടുത്തുകൊണ്ട് പോയത്രെ!

പാവം സ്ഫോടകവസ്തുവെന്ന് കരുതിയിട്ടുണ്ടാവും!

കഴുഞ്ഞില്ല…

അല്പനിമിഷങ്ങള്‍ക്കകം ഡിജിററല്‍ ക്യാമറയുമായി തിരികെ വരുന്നു… അവിടെയൊക്കെ ഷൂട്ടു ചെയ്യുന്നു… പടം പിടിക്കുന്നു…

കഷ്ടം………


ഇതിന്റെ ആഘാതം കൂടികൊണ്ടാവാം എതാനും ദിവസങ്ങള്‍ക്കകം  ആശാന്‍ മരിക്കുകയും ചെയ്തു…


മററൊരു സംഭവം…

ഒരു വഴിപ്രശ്നവുമായി ബന്ധപ്പെട്ടത്….

അവിടെ ഈ എസ്.ഐ ഏകപക്ഷീയമായാണ് പെരുമാറിയത്…

ഒരു ജോലിക്കാരനെ പിടിച്ചുകൊണ്ടുപോയി..

ആളുകള്‍ കൂടിയപ്പോള്‍..വിട്ടയച്ചു…

സി.ഐ  ഏമാന്‍ അവന്റെ ചെകിട്ടില്‍ ഒന്ന് പൊട്ടിക്കുകയും ചെയ്തു,വെറുതെ…

ജനം അതിനെതിരെ പ്രതികരിക്കും എന്നായപ്പോള്‍…ചില നേതാക്കള്‍ വിവരം തിരക്കിയപ്പോള്‍  ക്ഷമ പറഞ്ഞ്  തടിയൂരി….


അവിടംകൊണ്ടും തീര്‍ന്നില്ല…

എതിര്‍ കക്ഷിക്കാരെ നിര്‍ബന്ധിപ്പിച്ച്  ആശുപത്രിയില്‍ അഡ്മിററ് ചെയ്യിപ്പിച്ച്  കേസെടുത്തു…വീട് കയറി ആക്രമിച്ചു…വൃദ്ധയും കുടുംബവും ചികിത്സയില്‍…

തീര്‍ന്നില്ല..

മനോരമക്കാരെ വിളിച്ച്  വലിയ വാര്‍ത്തയും നല്‍കി….

അങ്ങനെ കള്ളക്കേസ് ഉണ്ടാക്കി പ്രതികളെ സൃഷ്ടിക്കാന്‍ വിരുതന്മാരാണ്  ഈ ഏമാന്മാ‍ര്‍…..

സാധാരണക്കാരെ വിറപ്പിച്ചുകളയും ഇവര്‍…

ആരും അങ്ങോട്ട് ഒന്നും പറയരുത്…ഇവര്‍ പറയുന്നത്  കേട്ടുകൊണ്ട് നില്‍ക്കണം…

പഴയ നാടുവാഴിത്തം തന്നെ….


ഇതു താന്‍ടാ പോലീസ്….

സര്‍ക്കാരിന്  ദുഷ്പേരുണ്ടാക്കിയേ അടങ്ങൂ എന്ന് ശപഥം ചെയ്തിരിക്കുകയാണിവര്‍…ഇവര്‍ക്ക് മന:ശാസ്ത്ര  ചികിത്സ നല്‍കണം!  കേരളത്തിന് പുറത്തേക്ക് നാടുകടത്തണം…

നാടുനന്നാവാന്‍ ഇതേയുള്ളൂ വഴി…


ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….

വീണ്ടും ഒരു സന്തോഷവാര്‍ത്ത….

നിയയമത്തെ വെല്ലുവിളിച്ചുകൊണ്ട്  പാറശ്ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന  സ്കൂളിനെതിരെ അധികൃതര്‍ നടപടി തുടങ്ങിക്കഴിഞ്ഞു…!

ആ സ്കൂളിനെക്കുറിച്ച്   കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാനൊരു പോസ് ററ്  പ്രസിദ്ധീകരിച്ചിരുന്നു….

ഏതാനും ബാച്ച് കോഴ്സ് മാത്രം നടത്താന്‍ അനുമതി ഉണ്ടായിരുന്ന അവര്‍ (ഹയര്‍ സെക്കന്ററി) ഒട്ടനവധി ബാച്ചുകള്‍ അനധികൃതമായി നടത്തിയിരുന്നു!

ഇപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കിയിരികയാണ്..ഇത് എന്റെ ബ്ലോഗിന്റെ ശക്തികൊണ്ട്കൂടിയാണെന്ന്  കരുതുന്നതില്‍ എന്താണ് തെററ്?

അങ്ങനെ കരുതാനാണ്‍` എനിക്കിഷ്ടം…

അമ്പട ഞാനേ………….!!!

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

പഴയപോസ് ററ് പു:നപ്രസിദ്ധികരിക്കുന്നു…

നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
(22/02/2009)

ബ്ലോഗ് ഇംപാക്ട് – നേമം സോണല്‍ ആഫീസ് (തിരു.കോര്‍പ്പറേഷന്‍) ശുദ്ധീകരിക്കുന്നു..

മലയാളം ബ്ലോഗേഴ്സിനെ സംബന്ധിച്ച് ആശാവഹമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ദേശാഭിമാനിയില്‍ കാണാന്‍ കഴിഞ്ഞത്.

അഞ്ചാം പേജില്‍(27/04/2009) ‘കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി‘-എന്നൊരു വാര്‍ത്ത കാണാം..


ഇന്നേക്ക് കൃത്യം ഒരു മാസം മുന്‍പ്- 27-03-2009 ന് – ഞാന്‍ നേമം സോണല്‍ ആഫീസിലെ അഴിമതിയെപ്പററി ഒരു പോസ് ററ്  ഇട്ടിരുന്നു..(അത് ചുവടെ കൊടുക്കുന്നുണ്ട്)

നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്..


അത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമോ?

ഉണ്ട് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം…

കാരണം അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളത്തില്‍ നേമം ആഫീസില്‍ നിന്ന് ആരംഭിക്കാന്‍ എന്താണ് കാരണം?


ബ്ലോഗേഴ്സിനെ കുറച്ചുകാണേണ്ടതില്ല എന്ന് തോന്നുന്നു…

വിദൂഷകവചനം

അമ്പട ഞാനേ….!!————————————————————-………………….

27/03/2009 ലെ പോസ് ററ്

നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.

ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!

അത് നല്ലൊരു ആശയമാണ്.

പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…

‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് റെഡി.

അപേക്ഷയുമായി നേരിട്ടെത്തുന്നവരുടെ കാര്യം കഷ്ടം തന്നെ(എന്തിന് വന്ന്, ഇവിടെ വരക്കാരുള്ളപ്പോള്‍ എന്നാണ് ഭാവം! )…അവര്‍ക്ക് ഒണ്‍ഡെ പെര്‍മിറ്റ് കിട്ടാന്‍ സാധ്യത കുറവാണ്.

രേഖകളൊക്കെ ശരിയായിരുന്നാലും അവരുടെ അപേക്ഷ ജനറലിലേക്ക് വിടും…

അതിന്റെ ഗുട്ടന്‍സ് വേറെ..സൈറ്റ് ഇന്‍സ്പെക്ഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തേണ്ടേ…

അതിനൊരു തീയതി പറയും…അന്ന് വണ്ടിയുമായി കാത്തുനില്‍ക്കണം..ഏമാന്‍ സൗകര്യമുണ്ടെങ്കില്‍ വരും..അല്ലെങ്കില്‍ പിറ്റേന്നും വരിക…

അതങ്ങനെ ഏതാനും നാള്‍ തുടരുക…

എതിര്‍പ്പെന്തെങ്കിലും പറഞ്ഞാല്‍ സംഗതി സ്വാഹാ…

30 ദിവസത്തിനകം നല്‍കിയാല്‍ മതിയെന്നാണ് നിയമം..30 ദിവസമാകട്ടെ…എന്നായിരിക്കും മറുപടി.(പെട്ടെന്ന് പെര്‍മിറ്റ് നേടി ലൊണെടുത്ത് വീടുവയ്ക്കാന്‍ വരുന്നവരുടെ കാര്യം അവതാളത്തില്‍ തന്നെ)

-പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പെര്‍മിറ്റ് നല്‍കാനാണ് ഈ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

ഒരപേക്ഷകന്റെ അനുഭവം

എല്ലാ രേഖകളുമായി ഒണ്‍ഡെയ്ക്കെത്തി..

നല്‍കിയില്ല..

സൈറ്റ് ഇന്‍സ്പെക്ഷന്‍ വേണമത്രെ…

ഏതാനും ദിവസം നടത്തിച്ചു..

ഇന്‍സ്പെക്ഷന്‍ നടത്തി.ഉടന്‍ പെര്‍മിറ്റ് അയച്ചുതരുമെന്ന് അറിയിച്ചു..

അയാള്‍ സമാധാനത്തോടെ മടങ്ങി..

ഒരാഴ്ച കഴിഞ്ഞു…

വീണ്ടും ഓഫീസില്‍ ചെന്നന്വേഷിക്കുന്നു…

മറുപടി രസകരമണ്…

-സ്റ്റാമ്പില്ലാത്തതുകൊണ്ടാണ് അയയ്ക്കാത്തത്. സ്റ്റാമ്പിന് ഹെഡ് ആഫീസില്‍ പോയിട്ടുണ്ട്..

ഇന്നലെയും മിനിയാന്നും ഒക്കെ പോയി,കിട്ടിയില്ല.

കിട്ടുമ്പോള്‍ അയയ്ക്കുന്നതാണ്.

(പുതിയ പരിഷ്കാരങ്ങള്‍ അറിഞ്ഞില്ലേ…എന്ന് പരിഹാസം കലര്‍ന്ന കമന്റും ഒരുദ്യോഗസ്ഥന്‍ പാസ്സാക്കിയത്രെ.അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ഏമാന്മാര്‍ക്ക് അത് പിടിച്ചിട്ടില്ല.പുതിയ നയം അട്ടിമറിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു!)

ഒടുവില്‍,

അപേക്ഷകന്‍ പുറത്തുനിന്നും സ്റ്റാമ്പ് വാങ്ങി നല്‍കിയത്രെ!

അയയ്ച്ചു കിട്ടിയോയെന്തോ…

ധാരാളംപേര്‍ കാത്തിരിക്കുന്നുണ്ടാവും…പാവങ്ങള്‍…

എന്തോക്കെ പ്രശ്നങ്ങളുണ്ട്.മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

——————————————————————————————–

ദേശാഭിമാനി വാര്‍ത്ത

കെട്ടിട നിര്‍മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി

ആര്‍ സാംബന്‍

തിരു: കെട്ടിട നിര്‍മാണരംഗത്തെ അഴിമതി തടയാന്‍ എല്ലാ നടപടിക്രമവും കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിയുടെയും കംപ്യൂട്ടര്‍വല്‍ക്കരണം ആദ്യഘട്ടത്തില്‍ അഞ്ച് കോര്‍പറേഷനിലാണ് നടപ്പാക്കുക. സെപ്തംബറില്‍ ഇതിനു തുടക്കമാകും. കെട്ടിടത്തിന്റെ പ്ളാനുകള്‍ അഞ്ച് കോര്‍പറേഷനിലും സിഡിയിലാക്കി സമര്‍പ്പിക്കുന്ന നടപടിക്കും സെപ്തംബറില്‍ തുടക്കംകുറിക്കും. പരീക്ഷണാര്‍ഥം തിരുവനന്തപുരം നഗരസഭയിലെ നേമം സര്‍ക്കിളില്‍ ഇത് ആരംഭിച്ചു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിക്കും. കോയമ്പത്തൂരില്‍ പരിക്ഷിച്ചുവിജയിച്ച സമ്പ്രദായമാണ് അഞ്ച് കോര്‍പറേഷനിലും നടപ്പാക്കുന്നത്. മുന്‍ഗണനാക്രമം തെറ്റിച്ച് പെര്‍മിറ്റും കൈവശരേഖ നല്‍കലിലും നടക്കുന്ന അഴിമതി തടയാന്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തോടെ കഴിയും. സ്ഥലപരിശോധനയുടെയും പെര്‍മിറ്റ് നല്‍കുന്നതിന്റെയും തീയതി കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാനും കഴിയും. പ്ളാനുകള്‍ സിഡിയിലാക്കുന്നതോടെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്ത പ്ളാനുകള്‍ കംപ്യൂട്ടര്‍ തന്നെ നിരസിക്കും. ഇതിനാവശ്യമായ സോഫ്റ്റ്വെയറുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിര്‍മാണ വിഭാഗം, ഇടനിലക്കാര്‍ വഴി നടത്തുന്ന അഴിമതി തടയുകയാണ് ലക്ഷ്യം. പെര്‍മിറ്റ് നല്‍കുന്നതു മുതല്‍ പണി പൂര്‍ത്തിയാക്കി കെട്ടിടനമ്പര്‍ കൊടുക്കുംവരെ വിവിധ ഘട്ടത്തിലായി വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങുന്നത്. കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക് പെര്‍മിറ്റും കൈവശരേഖയും ഉടന്‍ ലഭിക്കും. സ്ഥലപരിശോധനയ്ക്ക് എത്താനും കൈക്കൂലി നല്‍കണം. പ്ളാന്‍ വരച്ചുനല്‍കുന്ന ബില്‍ഡിങ് ഡിസൈനര്‍മാരാണ് ഇതിന്റെയെല്ലാം ഇടനിലക്കാര്‍. പെര്‍മിറ്റും കൈവശരേഖയും ബില്‍ഡിങ് ഡിസൈനര്‍മാര്‍ വഴിയാണ് മുമ്പു നല്‍കിയിരുന്നത്. ഇത് അഴിമതിക്ക് ഇടയാക്കിയപ്പോള്‍ കെട്ടിട ഉടമയുടെ പേരില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ ഇവ അയച്ചുകൊടുക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പരാജയപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അപേക്ഷ നല്‍കി ആഴ്ചകള്‍ കഴിഞ്ഞാലും രേഖകള്‍ കിട്ടില്ല. ‘പടി’ ഓഫീസിലെത്തിയ ശേഷമേ അയക്കൂ എന്നായി സ്ഥിതി. പെര്‍മിറ്റ് ഇല്ലാതെ വെറും കവര്‍മാത്രം തിരുവനന്തപുരം നഗരസഭയില്‍നിന്ന് അയച്ചുകൊടുത്തതായും മന്ത്രിക്ക് പരാതി കിട്ടി. 60 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് സ്കെച്ച് മാത്രം മതിയെന്നും കെട്ടിടത്തിന്റെ പ്ളാന്‍ ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം മറച്ചുവച്ചും ഉദ്യേഗസ്ഥര്‍ ജനങ്ങളെ ചൂഷണംചെയതു. ഏജന്റിനെ കൊണ്ട് ഇതിന്റെയൊക്കെ പ്ളാന്‍ വരപ്പിച്ച് വന്‍തുക തട്ടിയ ഉദ്യോഗസ്ഥര്‍ ഏറെയാണ്. ചട്ടങ്ങള്‍ക്കു വിരുദ്ധമായ പ്ളാന്‍ വരച്ചുനല്‍കിയ ബില്‍ഡിങ് ഡിസൈനര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആറു ലൈസന്‍സുകള്‍ ഇതിനകം റദ്ദാക്കി.

(കടപ്പാട്-ദേശാഭിമാനി-27/04/2009)


നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.

ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!

അത് നല്ലൊരു ആശയമാണ്.

പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…

‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് റെഡി.

അപേക്ഷയുമായി നേരിട്ടെത്തുന്നവരുടെ കാര്യം കഷ്ടം തന്നെ(എന്തിന് വന്ന്, ഇവിടെ വരക്കാരുള്ളപ്പോള്‍ എന്നാണ് ഭാവം! )…അവര്‍ക്ക് ഒണ്‍ഡെ പെര്‍മിറ്റ് കിട്ടാന്‍ സാധ്യത കുറവാണ്.

രേഖകളൊക്കെ ശരിയായിരുന്നാലും അവരുടെ അപേക്ഷ ജനറലിലേക്ക് വിടും…

അതിന്റെ ഗുട്ടന്‍സ് വേറെ..സൈറ്റ് ഇന്‍സ്പെക്ഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തേണ്ടേ…

അതിനൊരു തീയതി പറയും…അന്ന് വണ്ടിയുമായി കാത്തുനില്‍ക്കണം..ഏമാന്‍ സൗകര്യമുണ്ടെങ്കില്‍ വരും..അല്ലെങ്കില്‍ പിറ്റേന്നും വരിക…

അതങ്ങനെ ഏതാനും നാള്‍ തുടരുക…

എതിര്‍പ്പെന്തെങ്കിലും പറഞ്ഞാല്‍ സംഗതി സ്വാഹാ…

30 ദിവസത്തിനകം നല്‍കിയാല്‍ മതിയെന്നാണ് നിയമം..30 ദിവസമാകട്ടെ…എന്നായിരിക്കും മറുപടി.(പെട്ടെന്ന് പെര്‍മിറ്റ് നേടി ലൊണെടുത്ത് വീടുവയ്ക്കാന്‍ വരുന്നവരുടെ കാര്യം അവതാളത്തില്‍ തന്നെ)

-പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പെര്‍മിറ്റ് നല്‍കാനാണ് ഈ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

ഒരപേക്ഷകന്റെ അനുഭവം

എല്ലാ രേഖകളുമായി ഒണ്‍ഡെയ്ക്കെത്തി..

നല്‍കിയില്ല..

സൈറ്റ് ഇന്‍സ്പെക്ഷന്‍ വേണമത്രെ…

ഏതാനും ദിവസം നടത്തിച്ചു..

ഇന്‍സ്പെക്ഷന്‍ നടത്തി.ഉടന്‍ പെര്‍മിറ്റ് അയച്ചുതരുമെന്ന് അറിയിച്ചു..

അയാള്‍ സമാധാനത്തോടെ മടങ്ങി..

ഒരാഴ്ച കഴിഞ്ഞു…

വീണ്ടും ഓഫീസില്‍ ചെന്നന്വേഷിക്കുന്നു…

മറുപടി രസകരമണ്…

-സ്റ്റാമ്പില്ലാത്തതുകൊണ്ടാണ് അയയ്ക്കാത്തത്. സ്റ്റാമ്പിന് ഹെഡ് ആഫീസില്‍ പോയിട്ടുണ്ട്..

ഇന്നലെയും മിനിയാന്നും ഒക്കെ പോയി,കിട്ടിയില്ല.

കിട്ടുമ്പോള്‍ അയയ്ക്കുന്നതാണ്.

(പുതിയ പരിഷ്കാരങ്ങള്‍ അറിഞ്ഞില്ലേ…എന്ന് പരിഹാസം കലര്‍ന്ന കമന്റും ഒരുദ്യോഗസ്ഥന്‍ പാസ്സാക്കിയത്രെ.അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ഏമാന്മാര്‍ക്ക് അത് പിടിച്ചിട്ടില്ല.പുതിയ നയം അട്ടിമറിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു!)

ഒടുവില്‍,

അപേക്ഷകന്‍ പുറത്തുനിന്നും സ്റ്റാമ്പ് വാങ്ങി നല്‍കിയത്രെ!

അയയ്ച്ചു കിട്ടിയോയെന്തോ…

ധാരാളംപേര്‍ കാത്തിരിക്കുന്നുണ്ടാവും…പാവങ്ങള്‍…

എന്തോക്കെ പ്രശ്നങ്ങളുണ്ട്.മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.