ഹെഡ്മാസ്റ്ററുടെ ബുദ്ധി അപാരം ….SSLC യ്ക്ക് 100% വിജയം നേടാന്‍ ഇരുപത്തഞ്ചോളം കുട്ടികളെ ‘മന്ദബുദ്ധി’കളാക്കി…

നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍…
തിരുവനന്തപുരം നഗരത്തിനടുത്തുള്ള സ്കൂള്‍…
ശാന്തപ്രകൃതിയായ എച്ച്.എം ..

അടുത്തവര്‍ഷം പെന്‍ഷനാണ്…
അതിനുമുമ്പ് ചിലതൊക്കെ ചെയ്തിട്ടുതന്നെ കാര്യം …

തലമൂത്ത അധ്യാപകരുമായി കൂടിയാലോചിക്കുന്നു…
100% റിസള്‍ട്ട് ഉണ്ടാക്കാന്‍ എന്താ വഴി..?
നേരായ വഴിക്ക് സാധ്യമല്ല…

ആ തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്…

കുത്തിയിരുന്ന് ആലോചിച്ച് ഉപായം കണ്ടുപിടിച്ചു…

ശരാശരിയില്‍ താഴെയുള്ളവരെ ‘IED’ ആക്കുക! ഭിന്നതല ശേഷിയുള്ളവര്‍ എന്ന് സര്‍ക്കാര്‍ ഭാഷ്യം ! ‘മന്ദബുദ്ധികള്‍’ എന്ന് പച്ച മലയാളം …

സംഗതി കൊള്ളാം …
എസ്.എസ്.എല്‍.സി എഴുതുന്നവര്‍ 100 ല്‍ താഴെ…
25 പേരോളം ഐ.ഇ.ഡി ക്കാര്‍…

ഒന്‍പതാം ക്ലാസ്സുവരെ നേര്‍ബുദ്ധികളായിരുന്നവരെയാണ് പുതിയ എച്ച്.എം . മന്ദബുദ്ധികളായി പ്രഖ്യാപിച്ചത്!
രക്ഷിതാക്കള്‍ ആദ്യം ഒന്ന് ഞെട്ടി…
അവരെ അധ്യാപക പുംഗവന്മാര്‍ ചേര്‍ന്ന് ‘ ബോധവല്‍ക്കരിച്ച്’ ‘ അംഗീകരിപ്പിച്ചു..
അംഗീകരിക്കാത്തവരെ പരീക്ഷയ്ക്കുമിരുത്തിയില്ല!!

ക്ലാസ്സില്‍ അല്പസ്വല്പം കുറുമ്പൊക്കെ കാണിക്കുന്നവര്‍ മുഴുവന്‍ ഐ.ഇ.ഡി ലിസ്റ്റിലുണ്ട്!!

അവര്‍ രാജകീയമായാണ് പരീക്ഷ എഴുതുന്നത്..
മൂന്നുപേര്‍ക്ക് ഒരു ടീച്ചര്‍ എന്ന നിലയില്‍ ‘ഇന്റര്‍പ്രട്ടര്‍’മാരുണ്ട്…
ആ സ്കൂളിലെ എല്‍.പി,യു.പി ടീച്ചര്‍മാരാണ് ഈ റോളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്…

പാഠപുസ്തകം , നോട്ടുബുക്ക് എന്നിവ ആവശ്യാനുസരണം എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ഇന്റര്‍പ്രട്ടര്‍മാരുടെ ജോലി..!!
അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്…
മാത്രമല്ല , ഇവര്‍ക്ക് 25% മാര്‍ക്ക് സൌജന്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്യും !!

പരീക്ഷാഡ്യൂട്ടിയ്ക്കുവന്ന ഒരു ടീച്ചര്‍ പറഞ്ഞ കമന്റ് – അവര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടും എന്നാണ്..!!

എങ്ങനെയിരിക്കുന്നു സാറിന്റെ ബുദ്ധി?

ആനാവൂരും വിദ്യാഭ്യാസമന്ത്രിയും തയ്യാറായിയിരിക്കുക…അവാര്‍ഡ് കൊടുക്കാന്‍…

വിദൂഷകവാക്യം – ഈ അധ്യാപകന് കേരളത്തിന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കേണ്ടതാണ്…

Advertisements

ഉണ്ണുന്ന ചോറിനോട് കൂറില്ലാത്ത അധ്യാപകരെ സര്‍ക്കാര്‍ ശിക്ഷിക്കണം …!

ഗവ-എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നു…
സ്കൂളുകളില്‍ ഡിവിഷന്‍ ഫാള്‍…
അധ്യാപകര്‍ പുറത്താകുന്നു…

അധ്യാപകരും അധ്യാപക സംഘടനകളും പൊതുജനത്തെ പഴിക്കുന്നു…
– നിങ്ങള്‍ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ അയയ്ക്കൂ…ഞങ്ങള്‍ ജീവിക്കട്ടെ…

പൊതുജനം കേട്ട മട്ടില്ല…
അധ്യാപകര്‍ അങ്കലാപ്പിലാണ്…

പൊതുജനം പൊതുവിദ്യാലയങ്ങളെ കയ്യൊഴിയുന്നതെന്തുകുണ്ട്?
അധ്യാപകര്‍ ചിന്തിക്കണം …
പാഠൃപദ്ധതി മോശമാണോ?
അല്ലേയല്ല…
അടിസ്ഥാന സൌകര്യങ്ങള്‍?
അതും മെച്ചമാണ്…

പിന്നെ?

എന്നിട്ടും പൊതുജനം പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്നുല്ല..(മാറ്റം വരുന്നുണ്ട് എന്നത് മറക്കുന്നില്ല)

ഇതിന് പ്രധാന കാരണക്കാര്‍ ആര്?
അത് മറ്റാരുമല്ല , അധ്യാപകര്‍ തന്നെ!
സംശയിക്കേണ്ട…
സത്യമാണ്…!!

ഹലോ ടീച്ചര്‍ നിങ്ങളുടെ കുട്ടി എവിടെയാണ്……
അയ്യോ അത്….പിന്നെ……

അതെ , 90 ശതമാനം അധ്യാപകരുടേയും മക്കള്‍ സ്വകാര്യ വിദ്യാലയങ്ങളിലാണ് പഠഈക്കുന്നത്..!
എന്തുകൊണ്ടിങ്ങനെ?
സ്വന്തം സ്കൂളിനെ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ?
അത് പൊതുജനം മനസ്സിലാക്കുന്നു…

ജോലിസ്ഥിരതയ്ക്ക് തങ്ങളുടെ മക്കളെ നല്‍കാല്‍ അവര്‍ തയ്യാറല്ല..അത്രതന്നെ…

ഹയര്‍ സെക്കണ്ടറിയില്‍

ഹയര്‍ സെക്കന്ററിയിലെ അധ്യാപകരുടെ ഇടയില്‍ ഒരു അന്വേഷണം നടത്തുകയുണ്ടായി..
അവിടെയുള്ള അധ്യാപകരില്‍ 98% പേരും മക്കളെ സ്വകാര്യ അണ്‍ അയിഡഡ് വിദ്യാലയങ്ങളിലാണ് അയയ്ക്കുന്നത്!

മറ്റൊരു വിശേഷം അവിടത്തെ മിക്ക അധ്യാപകരും അതി സമ്പന്നരാണ്..
സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവര്‍…ജോലി വെറും നേരമ്പോക്കായി കാണുന്നവര്‍..
ഞെട്ടിപ്പിക്കുന്ന അറിവാണിത്…

ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..

സ്കൂള്‍ അധ്യാപകര്‍ സ്വന്തം കുട്ടികളെ പൊതു വിദ്യാലയത്തിലയച്ചാല്‍ ഒരിടത്തും ഡിവിഷന്‍ ഫാള്‍ ഉണ്ടാവില്ല..
കുട്ടികള്‍ ആവശ്യത്തിലധികമാവും …
പുതിയ പോസ്റ്റുണ്ടാവും …

അധ്യാപക സംഘടനകളോട്

നിങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണം …
എല്ലാ അംഗങ്ങളുടേയും മക്കളെ പൊതുവിദ്യാലയത്തിലയ്ക്കണം എന്ന് ആവശ്യപ്പെടണം …
അതിന് തയ്യാറല്ലാത്തവര്‍ക്ക് അംഗത്വം നല്‍കരുത്…

സര്‍ക്കാര്‍ ചെയ്യേണ്ടത്..

മക്കളെ പൊതു വിദ്യാലയത്തിലയ്ക്കുന്ന അധ്യാപകര്‍ക്ക് ഒരു ചെറിയ തുകയോ ഒരു ഡി.എ യേയോ പാരിതോഷികം പ്രഖ്യാപിക്കണം …
ആനുകൂല്യങ്ങളെന്ന് കേട്ടാല്‍ ടീച്ചര്‍മാര്‍ കമിഴ്ന്ന് വീഴും ….
50 രൂപയ്ക്കുപോലും അടിയുണ്ടാക്കുന്ന കൂട്ടരാണ്…

വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരയാകുന്നത് ഇത്തരം അധ്യാപകരാണ്…
ഇവരെ നക്കാപ്പിച്ച് എറിഞ്ഞ് പിടിക്കണം …

മരമറിഞ്ഞ് തിലാപ്പ് കെട്ടണം എന്നുണ്ടല്ലോ…

വിദ്യാഭ്യാസ മേഖല നന്നാക്കാന്‍ ഇങ്ങനെയൊക്കെയേ കഴിയൂ…

പെണ്‍കുട്ടികള്‍ ‘ഓജോ ബോര്‍ഡി’ നു മുമ്പില്‍ ….കാമ്പസുകളില്‍ ആത്മാക്കള്‍ പറന്നിറങ്ങുന്നു…..!

കാമ്പസുകളില്‍  നിന്ന് പുതിയ വാര്‍ത്തകള്‍ എത്തുകയായി…

ഓജോ ബോര്‍ഡാണ്  ഇപ്പോഴത്തെ താരം!


പെണ്‍കുട്ടികളാണ്  ഈ പരിപാടികളുടെ മുഖ്യ പ്രായോജകര്‍ ….എ മുതല്‍ ഇസഡ് വരെ ഉള്ള അക്ഷരങ്ങളും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമാണ്  ആ ബോര്‍ഡിലുള്ളത്…ഇരുട്ടത്ത്, മെഴുകുതിരി വെളിച്ചത്തില്‍ അതിനടുത്തിരുന്ന്  വിളിച്ചാല്‍ ആത്മാക്കള്‍ വരുമത്രെ!

ധാരാളം പെണ്‍കുട്ടികള്‍ ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…

ഹൈസ്കൂള്‍ – പ്ലസ് ടു- കോളേജ്  കുട്ടികളാണ്  ഈ ‘ ആത്മാവ് വേട്ട’ നടത്തുന്നത്…

മന:ശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഒട്ടെറെ പേഷ്യന്‍സിനെ കിട്ടുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം…

ഹോസ്റ്റലുകളില്‍ പാതിരാത്രികളില്‍ കൂട്ട നിലവിളി ഉയരുന്നു…. കത്തിച്ചു വച്ച മെഴുകുതിരി  അണയുകയോ…കാറ്റടിക്കുകയോ ചെയ്യുമ്പോള്‍  കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതാണത്രെ!

ആത്മാക്കള്‍ ഇറങ്ങിവന്ന് നമ്മുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം തരുമത്രെ!

പരീക്ഷയ്ക്ക് ജയിക്കുമോ, കാമുകനെ കിട്ടുമോ…തുടങ്ങിയവയാണ് ഇവര്‍ക്ക് അറിയേണ്ടത്…

പരീക്ഷാക്കാലത്ത്  ചോദ്യപേപ്പര്‍ കൊണ്ടുകൊടുക്കാനും ചില ആത്മാക്കള്‍ തയ്യാറായത്രെ…

ഈ വക വിശ്വാസങ്ങള്‍ വിദ്യാലയങ്ങളുടെ താളം തെറ്റിക്കാന്‍ തുടങ്ങിയിട്ടുണ്ട്…

ഇത്  ഗൌരവനായി കാണേണ്ട കാര്യമാണ്…

തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്കൂളിലെ നാലു കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ ഒത്തുകൂടി ഓജോ കളിച്ചു…ക്ലാസ്സുകള്‍ നടത്താതെ അടച്ചിട്ടിരുന്ന മുറിയാണത്…ഇവര്‍ അതിനകത്ത് കയറി കളി തുടങ്ങി…ദൂരെ എവിടെയോ വെന്തുമരിച്ച ഒരു ബ്രാഹ്മണ സ്ത്രീവന്ന് അവരുടെ കഥ പറഞ്ഞുവത്രെ! ഒരു വലിയ നിലവിളി കേട്ട്  അധ്യാപകര്‍ ചെന്നുനോക്കുമ്പോള്‍ മുടിയൊക്കെ അഴിച്ചിട്ട്  കുട്ടികള്‍ ഒരു പ്രത്യേക ഭാവത്തില്‍ നിന്ന്  ഒരു കുട്ടിയെ ആക്രമിക്കുന്നു!!


ആ സംഭവം സ്കൂളിലെ മറ്റ് കുട്ടികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്…9-ആം ക്ലാസ്സിലെ കുട്ടികളാണ് ആ കഥാപാത്രങ്ങള്‍ …അപരിചിതന്‍ സിനിമയാണത്രെ  അവര്‍ക്ക് പ്രചോദനമായത്!

അവര്‍ ഇപ്പോഴും പഠനത്തിലേക്ക് തിരികെ വന്നിട്ടില്ല!

ഈ വക അന്ധവിശ്വാസങ്ങള്‍ ശരിയെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുമുണ്ട്…അവരെ എത്രയും വേഗം ജയിലിലടയ്ക്കണം..


നമ്മുടെ കുട്ടികള്‍ കൈവിട്ടു പോകുകയാണ്…

അധ്യാപകരും രക്ഷാകര്‍ത്താക്കളും അധികാരികളും ഉണരണം…ഈ വക വിശ്വാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണം…

സ്വാശ്രയക്കാര്‍ മന്ത്രി ബേബിയെ മലര്‍ത്തിയടിച്ചു…

ഒടുവില്‍ അതും സംഭവിച്ചു…

കത്തോലിക്കാക്കൂട്ടം നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി..!


ഇത് ഏറെ നാളായി നാം ഭയന്നിരുന്നതാണ്..


സ്വാശ്രയക്കരാറുകളൊക്കെ  റദ്ദായിരിക്കുന്നു…


50% മെരിററ് എന്നത്  വീണ്ടും കിട്ടാക്കനിയായി നില്‍ക്കും..!!

എസ്,എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു…


സ്വാശ്രയ മുതലാളിമാര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു…

എന്ത് സമരം?


നേതാവിനെ ഒതുക്കിയിരിക്കുന്നു..പിന്നെയല്ലേ…..!!


മെരിററ് സീററുകളീല്‍ മൂന്നുതരം ഫീസാണ്  മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്…വിചിത്രമായ ഫീസ് ഘടന..ലോകത്താര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്…ബേബിമന്ത്രി അതൊക്കെ സമ്മതിച്ചുകൊടുത്തു!!


ആരോടെങ്കിലും ചോദിച്ചിട്ടാണോ…ഈ….

അതൊക്കെ എന്നേ നിര്‍ത്തിയതാണ്…


മുന്നണിക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ…

വഴിമുടക്കികള്‍….പോയിത്തുലയട്ടെ…!!

നോക്കൂ, വിപ്ലവം വരുന്നത് ഇങ്ങനെയാണ്…


വിദ്യാഭ്യാസനന്ത്രിയെ മാററാന്‍ സമയമായിരിക്കുന്നു…

തൊട്ടതെല്ലാം വെടക്കാക്കിയ ചരിത്രമാണ് ബേബിക്ക്…


സ്വയം ഒഴിയുമോ?

അതീ ജന്മമില്ല..!!


എസ്.എസ്.എല്‍.സി. പരീക്ഷയെന്ന വഴിപാടുകൂടി നിര്‍ത്തിച്ചിട്ട് പോയാല്‍ മതി…

അതിന്റെ പ്രസക്തി ഇപ്പോത്തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു..


10 ല്‍ നല്ല മാര്‍ക്കൊക്കെയുണ്ട്, എഴുതാനും വായിക്കാനും അറിയില്ല. അതാണ് സ്ഥിതി…

എങ്ങനെയിരിക്കുന്നു പുരോഗമനം?

അത്യുഗ്രന്‍…


കുളിപ്പിച്ച്..കുളിപ്പിച്ച്….


കഴിഞ്ഞ ജന്മത്തില്‍ ബേബി സാറിന്  ശാപം ഏററിട്ടുണ്ട്…എന്നാണിപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്…

മുന്‍ ജന്മ ശാപം – അത്  ഫലിക്കുക തന്നെ ച്ചെയ്യും…

ദശരഥന്റെ കഥ ഓര്‍മ്മയില്ലേ…


ബൂലോകത്തിന് ഒരു പണി..


കഴിഞ്ഞ ജന്മത്തില്‍  മന്ത്രി ബേബിക്കേററ ശാപം എന്താണ്? ആരാണ് ശപിച്ചത്? ശാപ മോക്ഷത്തിനുള്ള ഉപായം എന്ത്?

ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന അഞ്ചുപേര്‍ക്ക്  അഞ്ച്  A+ വീതം നല്‍കുന്നതാണ് !!


വിദ്യാഭ്യാസ വകുപ്പ് വേലിയിലിരുന്നതിനെയെടുത്ത് വേണ്ടാത്തിടത്തു വയ്ക്കുമ്പോള്‍…..

വിദ്യാഭ്യാസ വകുപ്പ് വീണ്ടും പുലിവാലു പിടിച്ചു….

മന്ത്രി ബേബി ഈ വകുപ്പിന് ചേര്‍ന്ന ആളല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു!

ഭരണം തുടങ്ങിയകാലം മുതല്‍ പരാജയങ്ങള്‍  ഒന്നിനു പിറകെ ഒന്നായി………….

സ്വാശ്രയത്തില്‍ തുടങ്ങിയ കസര്‍ത്തുകള്‍ ഇപ്പോള്‍ അനംഗീകൃത സ്കൂളുകള്‍ക്കെതിരായ നടപടി -എന്ന ഉമ്മാക്കിയില്‍ എത്തിനില്‍ക്കുന്നു!!


എപ്പോഴും ഉയര്‍ത്തിയത്  ജനന്മ ലാക്കാക്കിയ പ്രശ്നങ്ങളാണ്…


പക്ഷെ, നിര്‍വഹണത്തില്‍ പരാജയപ്പെട്ടുപോകുന്നു…

എന്താ കാരണം?


ജാതകദോഷമാണോ?


അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ സമൂഹത്തിന് ഭീഷണിയാണ്…

സംശയമില്ല…

പൊതുവിദ്യാലയങ്ങളുടെ നിലനില്പിനും അവ ഭീഷണിയുണര്‍ത്തുന്നു…

അതിനാല്‍ അവയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ രണ്ടുപക്ഷം വരേണ്ടതില്ല…

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനപോലും ഈ നടപടിയെ സ്വാഗതം ചെയ്തു…


എന്നാല്‍ വിദ്യാഭ്യാസ മുതലാളിമാര്‍ ന്യൂനപക്ഷം എന്നൊക്കെപ്പറഞ്ഞ്  കലാപത്തിനിറങ്ങി…

വേറെ പണിയൊന്നുമില്ലാത്ത കോണ്‍ഗസ്-ലീഗു നേതാക്കള്‍ അവര്‍ക്ക് പിന്തുണയുമായി എത്തി…


പ്രശ്നം കോടതിയില്‍ പോയി…

സര്‍ക്കാര്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞു…(പാവം കോടതികള്‍…മറെറന്തു ചെയ്യും?)


ഉടന്‍ സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കുന്നു-മന്ത്രി അവിടെ പ്രഖ്യാപിക്കുന്നു…നടപടിയൊന്നുമില്ല…കോടതിയിലും പോകുന്നില്ല…

നിങ്ങള്‍ ഒരപേക്ഷ എഴുതി തന്നാല്‍ അംഗീകാരം നല്‍കുന്നത് ആലോചിക്കാം…

എങ്ങനെയിരിക്കുന്നു പരിഹാരനിര്‍ദ്ദേശം????


ഈ മന്ത്രി നീണാള്‍………………………….വാഴട്ടെ…….


വിദൂഷകവചനം- അറിയാത്തപിള്ള ചൊറിയുമ്പോളറിയും!


മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…

നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…

ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…

അംഗീകാരമിലാത്തവയാണ്…

ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..

ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’

ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…

ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?

-വിദ്യാ‍ര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച്  പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു

– അച്ചടക്കം എന്നു പറഞ്ഞ്  വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…

-രക്ഷകര്‍ത്താക്കളെ  ഇടയ്ക്കിടെ വിളിച്ച്  കുട്ടികളെക്കുറിച്ചുള്ള പരാതി പറയല്‍…പലപേരില്‍ സംഭാവന വാങ്ങല്‍…

– യോഗ്യതയില്ലാത്ത അധ്യാപകരുടെ താവളമാണവിടം…ലേഡീസിന് മുന്‍ഗണന (?).. ശമ്പളത്തില്‍ കണക്കു പറയരുത്..പ്ലീസ്..

-കുട്ടികളില്‍ നിന്ന് കനത്ത ഫീസ് പിരിച്ചെടുക്കും..

– കുടുസു മുറികളില്‍ അധ്യയനം..

-വലിയ ഗേററും വാച്ചുമാനും നിര്‍ബന്ധമായും ഉണ്ടാവണം…ആരും അകം കാണരുത്..

സാമൂഹ്യബോധമില്ലാത്ത കുറെ പുസ്തകപ്പുഴുക്കളെയാണ് ഇവര്‍ അട വച്ചിറക്കുന്നത്!

നാടും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് ജീവിതത്തിലേക്ക് കാല് വയ്ക്കുന്നത് !!!

ഫലമോ?


ദുരന്തങ്ങള്‍…….


ആ വിദ്യാഭ്യാസ കച്ചവടക്കാര്‍ സമൂഹത്തിന് ഭീഷണിയല്ലേ?

അതുകൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം വച്ചു-‘അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറണം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കും!‘


അതിനെതിരെയാണ് ചില മുസ്ലിം മുതലാളിമാര്‍ കലിതുള്ളി നില്‍ക്കുന്നത്…

അത് ന്യൂനപക്ഷ പീഡനമാണത്രെ!…നല്ല പുളിവാറല്‍കൊണ്ട്  ചന്തിയില്‍……….!!


ഒരു പുതിയ തലമുറയെ വര്‍ത്തെടുക്കുന്ന പ്രക്രിയ ലാഭപ്പിശാചുക്കളായ തങ്ങളെ ഏല്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്!


കഷ്ടം, ഇവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കട്ടെ…!

മൂപ്പിളമത്തര്‍ക്കം അഥവാ Principal- HM പോര് സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നു…(വിദ്യാഭ്യാസ മന്ത്രി അറിയാന്‍…)

+2 വന്നപ്പോള്‍‌ ആഹ്ലാദിച്ചിരുന്നവര്‍ ഇപ്പോള്‍ നിരാശയിലാണ്…

ആര്‍ക്കാണ് നിരാശ?

പൊതു സമൂഹത്തുന്!

അതെങ്ങനെ?

അതിനു വിശദീകരണമാണ്  ഈ കുറിപ്പ്.

പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക്  ഇഷ്ടമുള്ളിടത്ത് പഠിക്കാനുള്ള അസുലഭമായ അവസരം കൈവന്നിരിക്കുന്നു…

മിക്ക സ്കൂളുകളിലും +2 ഉണ്ട്..

പക്ഷെ,കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ശാപമായ ചില കാര്യങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നുണ്ട്..

നിങ്ങള്‍ ഒരു +2 സ്കൂളില്‍ ചെന്ന്നോക്കൂ..(പ്രത്യേകിച്ച് ഗവ. സ്കൂളില്‍)

അധ്യാപകരുടെ ഇടയിലും മററ് ജീവനക്കാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും ഒരു തരം കൊടിയ വിഭാഗീയത നിങ്ങള്‍ക്ക്  കാണാന്‍ കഴിയും!

ഹയര്‍ സെക്കന്ററിയെക്കുറിച്ച് എന്തെങ്കിലും അന്വേഷിച്ചാല്‍‘ സ്കൂള്‍ ചാവേറുകള്‍’ കൈമലര്‍ത്തും..അതുപോലെ തിരിച്ചും..

ചിലപ്പോള്‍ അന്വേഷകനെ വട്ടം ചുററിക്കുകയും ചെയ്യും!!

എന്താണ് ഇതിന് കാരണം?

ഒററവാക്കില്‍ പറഞ്ഞാല്‍ പണ്ടെത്തെ മൂപ്പിളത്തര്‍ക്കം തന്നെ!!!

പ്രിന്‍സിപ്പാളാണോ എച്ച്.എം. ആണോ വലുത്  എന്നതാണ് അവിടത്തെ പ്രധാന പ്രശ്നം!

സര്‍ക്കാര്‍ ചില ക്ലാരിഫിക്കേഷനൊക്കെ നടത്തിയിട്ടുണ്ട്..അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നതാണ് സത്യം!

ഒരു കാട്ടില്‍ രണ്ട് സിംഹങ്ങള്‍‌ക്ക് എങ്ങനെ വാഴാന്‍ കഴിയും?

രണ്ടു വിഭാഗങ്ങളായിതിരിഞ്ഞ്  പരസ്പരം പാര പണിയലാണ് പ്രധാന പണി..സഹ അധ്യാപകര്‍ ചാവേറുകളായി കൂടെയുണ്ട്..

പി.ററി.എ കമ്മററികള്‍ കലാപഭൂമികളാണ്-പരസ്പരമുള്ള വിഴിപ്പലക്കുകളാണ് മുഖ്യ അജണ്ട!

പഠിപ്പിപ്പും മററ് പ്രവര്‍ത്തനങ്ങളും ഒരു സൈഡ് ബിസിനസ്സായി മാറി..

പി. ററി.എ യുടെ കണ്‍‌വീനര്‍ പ്രിന്‍സിപ്പാളായത്  എച്ച്. എം ന്  വല്യ ക്ഷീണമുണ്ടാക്കിയിരിക്കയാണ്…പതിററാണ്ടുകളായി തങ്ങള്‍‌ കൈയടക്കി വച്ചിരുന്ന അവകാശങ്ങള്‍…

മിനിററ്സ് ബുക്കിന്റേയും വരവുചെലവ് കണക്കിന്റേയും പാസ്സ് ബുക്കുകളുടേയും ചെക്കുകളുടെയും കസ് ററ്ഓഡിയന്‍ പ്രിന്‍സിപ്പാളാണ്!

അതെങ്ങനെ സഹിക്കും?

സ്കൂള്‍ കത്തുകള്‍ മുഴുവന്‍ പ്രിന്‍സിപ്പലിന്റെ പേരില്വരുന്നു…

സ്കൂള്‍ കെട്ടിടങ്ങളുടെ അവകാശം എച്ച്.എമ്മിനാണ്…

ഭാഗ്യം!


അതുകൊണ്ട് മുറികള്‍ വേണ്ടത്ര ഉണ്ടെങ്കിലും +2 ക്കാര്‍  വരാന്തായിലിരുന്നാണ് പഠിക്കുന്നത്!

ആരുണ്ട് ചോദിക്കാന്‍….

പി.ററി.എ യില്‍ ഭൂരിപക്ഷം എച്ക്.എമ്മിനെ അനുകൂലിക്കുന്നവരായിരിക്കുമെല്ലോ…!


-2 മുതല്‍ +2 വരെ  ഒരു കുടക്കീഴില്‍ -നല്ല ആശയമാണ്..

അത് നടപ്പില്‍ വരുത്തുന്നതിനു മുമ്പ് ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.


സ്കൂളിന്റെ തലവന്‍ ആരെന്ന് തീരുമാനിക്കണം..

മൊത്തം ജീവനക്കാരുടെയും(ഗസററഡ് ഒഴിച്ച്) ഡ്രോയിംഗ് ആന്റ് ഡിസ്പേഴ്സ്മെന്റ്  പവര്‍ ഒരാള്‍ക്കായിരിക്കണം..

എന്നാലേ സ്കൂള്‍‌ നന്നാവൂ…

അല്ലാതെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല…


ഒരു നിര്‍ദ്ദേശങ്ങള്‍‌ കൂടി…


1. 5 വര്‍ഷത്തില്‍ കൂടുതല്‍ ഒരു അധ്യാപകനേയും ഒരു സ്കൂളില്‍ നിലനിര്‍ത്തരുത്..3 വര്‍ഷം കഴിയുമ്പോള്‍ത്തന്നെ സ്കൂളിന് ഉപദ്രവകാരിയായിത്തൂടങ്ങും എന്നതാണ് വസ്തവം!