മാര്‍ വര്‍ക്കിവിതയത്തില്‍ തീക്കൊള്ളികൊണ്ട്‌ തലചൊറിയുമ്പോള്‍……

സമൂഹത്തില്‍ ജാതി-മത കലഹം ഉണ്ടാക്കാന്‍ കത്തോലിക്കാ സഭ തയ്യാറെടുക്കുകയാണോ?

സമീപകാല സഭാചരിത്രം അതിന്‌ തെളിവ്‌ നല്‍കുന്നു..

മററ്‌ ഒരു വിഭാഗത്തിനും ഇല്ലാത്ത എന്തോക്കെ തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌ എന്നിവര്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി..

പൊതു പൊതുധാരയില്‍ നിന്ന് ഒരു സമുദായത്തെ ബോധപൂര്‍വ്വം അകററിക്കൊണ്ട്‌ എങ്ങോട്ടുപോകുന്നു?

വത്തിക്കാനിലേക്കാണോ ഈ യാത്ര?

അതാവും അഭികാമ്യം!

ഇന്ത്യയിലെ മററൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത അവകാശങ്ങള്‍ കേരളത്തിലെ സഭ ആവശ്യപ്പെടുന്നു..

മിക്ക സംസ്ഥാനങ്ങളിലും ഭീതിയില്‍ കഴിയുന്ന ഒരു വിഭാഗമാണ്‌ ‘വിചിത്രമായ അവകാശങ്ങള്‍’ ഇവിടെ ഉന്നയിക്കുന്നത്‌..

മററു മതങ്ങള്‍ സഹിഷ്ണുതയോടെ പെരുമാറുന്നത്‌ ഒരു ദൗര്‍ബല്യമായി കാണേണ്ടതില്ല!

സമുദായത്തിന്റെ സാമ്പത്തിക പിന്‍ബലവും മററും വച്ചുകൊണ്ട്‌ സര്‍ക്കാരിനെതിരെയൊക്കെ പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിക്കുന്നു!

ക്രിസ്ത്യന്‍ സമൂഹം മാത്രമല്ല ഇവിടെയുള്ളത്‌ എന്നോര്‍ത്താല്‍ കൊള്ളാം…

ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംഘടിക്കാനുള്ള പ്രേരണ നല്‍കുന്നവയാണ്‌ പല ഇടയ ലേഖനങ്ങളും..

വോട്ടില്‍ നോട്ടമുള്ളതിനാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ല…

ഇങ്ങനെ പോയാല്‍…..

കേരളം കുട്ടിച്ചോറാകാന്‍ പോകുന്നു…..

പൂര്‍വ്വസൂരികള്‍ പടുത്തുയര്‍ത്തിയ നന്മയും കരുണയും സഹിഷ്ണുതയും ഒക്കെ കാററില്‍പ്പറത്തിക്കൊണ്ട്‌ , സാമ്പത്തിക താല്‍പര്യം മാത്രം ലാക്കാക്കി മുന്നോട്ടുപോകുന്ന ഏതാനും പേരില്‍ സഭ തളച്ചിടപ്പെട്ടിരിക്കുന്നു…

ആരാണ്‌ ഇവിടെ നിന്നും സഭയെ മോചിപ്പിക്കുന്നത്‌?

അഭയമാര്‍ വീണ്ടും വീണ്ടും കൊലചെയ്യപ്പെടുന്നു…

സാമൂഹ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോറെ കെഴങ്ങനച്ചന്മാര്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ കച്ചകെട്ടി നില്‍ക്കുന്നു….

പുതിയ വാര്‍ത്ത- വിമോചനസമര വാര്‍ഷികം ആഘോഷിക്കാന്‍ വിതയത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നു!!!

ഇവര്‍ക്ക്‌ എന്തോ സാരമായ കുഴപ്പങ്ങളുണ്ട്‌…

ബോധമുള്ളവര്‍ തള്ളിപ്പറഞ്ഞ ആഭാസസമരമാണ്‌ വിമോചനസമരം..
അമേരിക്കന്‍ സ്പോണ്‍സേര്‍ഡ്‌ സമരമാണെന്ന് അതിന്റെ സൂത്രധാരന്മാര്‍ തന്നെ പറഞ്ഞിരിക്കുന്നു…

അപ്പോഴാണിങ്ങനെ….

കുഞ്ഞാടുകളെ ആട്ടിത്തെളിയിച്ച്‌ മരുഭൂമിയില്‍ കൊണ്ടുചെന്ന് ഉപേക്ഷിച്ചിട്ട്‌ കടന്നുകളയുന്നവരുടെ മുഖമാണ്‌ പല പിതാക്കന്മാര്‍ക്കും!

അതിന്റെ കാരണമെന്ത്‌?

സത്യക്രിസ്ത്യാനികള്‍ തന്നെ മറുപടി കണ്ടെത്തട്ടെ……

ഒരു സമൂഹം എന്ന നിലയില്‍ മുഖ്യധാരയില്‍ നിന്നും നിങ്ങള്‍ ഒററപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ എന്ന സത്യം മറക്കാതിരിക്കുക..

Advertisements

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു…

അച്ചന്മാരിലും അപകടകാരികള്‍…

സഭകള്‍ ജാഗ്രത പുലര്‍ത്തുക‌!

വല്യ പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ കുളംകലക്കി മീന്‍ പിടിക്കാന്‍ ഒരച്ചന് മോഹം.

ആ അച്ചന്‍ -മാര്‍ ജോര്‍ജ് വകിയമറ്റമാണ്..

പവ്വത്തിലും മറ്റും വാര്‍ത്തകളീല്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് അസൂയമൂത്ത ഈ പിതാവ്  ഒരു ‘ഗമണ്ടന്‍’ കണ്ടുപിടുത്ത്വുമായി വന്നിരിക്കുന്നു-

-“പിണറായിയുടെ നവകേരള മാര്‍ച്ചിനോടനുബന്ധിച്ച് നടത്തുന്ന തെരുവ് നാടകത്തില്‍ കൈസ്തവ വിരുദ്ധതയുണ്ട്!”

‘ക്ലാരക്കുഞ്ഞമ്മ’-നാടകത്തിലാണ് ഈ കണ്ടെത്തല്‍.

എങ്ങനെയുണ്ട് അച്ചന്റെ കണ്ടുപിടുത്തം?

ഇനി കലാരൂപങ്ങളെല്ലാം എഡിറ്റുചെയ്യാന്‍ ഈ അച്ചനെ ഏല്പിക്കണമെന്ന് വിദൂഷകന്‍ ശുപാര്‍ശചെയ്യുന്നു…


പ്രതിപക്ഷത്തിന്റെ നാവോ?


പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം അഭിപ്രയപ്രകടനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയം കളിക്കാന്‍ മിടുക്കന്മാരായ ധാരാളം കൊച്ചിച്ചന്മാരം ബിഷപ്പുമാരും സജ്ജരായിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍..


ഗുജറാത്തോ ഒറീസയോ ഇവര്‍ക്ക് പ്രശ്നമല്ല..

ക്രിസ്ത്യന്‍ പീഠനം നടക്കുന്നത്  കേരളത്തിലാണെന്നാണ് പ്രചാരണം. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ എന്ന വിശേഷണം ഇവര്‍ക്കുള്ളതാണ്.


അച്ചന്മാര്‍ വോട്ടുപിടിക്കാന്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് വിട്ടേക്ക്.


നാടകത്തിലും സിനിമയിലും മറ്റുമൊക്കെ മതവൈരം കാണുന്നത് രോഗാതുരമായ മനസ്സിനെ കാണിക്കുന്നു.


ഇവര്‍ക്കിതെന്തു പറ്റി?


ളോഹ അഴിച്ചുവച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിദൂഷകോപദേശം‌!


പ്രതികരികാനുള്ള ഒരു വിഷയം ഇതാ-സഭാ സ്വത്തുക്കള്‍ ഒരു ട്രസ്റ്റിന്‍ കീഴിലാക്കണം എന്ന നിയമ പരിഷ്കരണ കമ്മറ്റിയുടെ ശുപാര്‍ശയെപ്പറ്റി  എന്തു പറയുന്ന?


മറുപടി ഇങ്ങനെയാവാം-ഞാന്‍ ഈ നാട്ടുകാരനേയല്ല..


വിദൂഷകവചനം-

കുഞ്ഞാടുകള്‍ക്ക്  അച്ചന്മാരെക്കാള്‍ ബുദ്ധിയും വിവേകവുമുണ്ടെന്ന പരമാര്‍ത്ഥം മറക്കാതിരിക്കുക!

മതം കേരളത്തിലെ യുവാക്കളെ പിടികൂടുമ്പോള്‍…

വിദ്യാസമ്പന്നരുടെ നാടാണ് കേരളം..

മതനിരപേക്ഷത ഒരു വലിയ പരിധിവരെ ഇവിടെ നിലനിന്നുവരുന്നു;മതാധിഷ്ടിത കക്ഷികള്‍ പലപല അടവുകള്‍ പ്രയോഗിച്ചിട്ടും.

അത് മലയാളിയുടെ വിശാലവീക്ഷണത്തെക്കുറിക്കുന്നു.

മതഭ്രാന്ത് ഇവിടെ ഉത്തരേന്ത്യയിലേതുപോലെ ദൃശ്യമല്ല.(ഇപ്പോള്‍ മാംഗ്ളൂരിലെ സ്ഥിതി ഭയാനകമാണ്)


പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ്  കേരളത്തെ മതേതരമായി നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചത്.അത് ചരിത്രമാണ്.


സീന്‍-1


രാഷ്ട്രീയ സംഘട്ടനങ്ങള്‍ ചിലയിടത്തുണ്ടായപ്പോള്‍ നാം രാഷ്രീയത്തെ മൊത്തത്തില്‍ തള്ളിപ്പറഞ്ഞു.

രാഷ്ട്രീയം കൊഴപ്പമുള്ളതാണ് എന്ന് നിരീക്ഷിക്കപ്പെട്ടു.മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാദത്തെ ഊട്ടിവളര്‍ത്തി.

രാഷ്ട്രീയമില്ലെന്ന് പറയുന്നത് ഫാഷനായി…


കോളേജുകളീല്‍ ചില അടിപിടികള്‍ ഉണ്ടായപ്പോള്‍ ,അത് രാഷ്ട്രീയത്തിന്റെ കുഴപ്പംകൊണ്ടാണ് എന്ന് ചിലരൊക്കെ പ്രചരിപ്പിച്ചു.ബൂര്‍ഷ്വാമാധ്യമങ്ങള്‍ അതേറ്റുപിടിച്ചു.


സീന്‍-2

കോടതികള്‍ സജീവമായി..

കലാലയങ്ങില്‍ നിന്ന് രാഷ്ട്രീയത്തെ അടിച്ചിറക്കി.

അരാഷ്ട്രീയവാദികള്‍  വിജയം നേടി..


പിന്നെന്തു സംഭവിച്ചു?


അതാണിവിടത്തെ പരിഗണനാവിഷയം!


(കലാലയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രഷ്ട്രീയം പടിയിറങ്ങിയില്ല എന്നത് ഒരു വസ്തുതയാണ്)


വിദ്യാര്‍ത്ഥി സംഘടനയ്ക്കു ഒരു ജാതിയേയും ഒരു മതത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല.

അവിടെ കഴിവുള്ളവര്‍ അംഗീകരിക്കപ്പെടുന്നു.

മത-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.


ഇന്നത്തെ അവസ്ഥ ഭീതിയുണര്‍ത്തുന്നതാണ്.

കലാലയങ്ങളില്‍ ജാതിമത സംഘടനകള്‍ സജീവമായിരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ മതത്തിന്റേയോ ജാതിയുടേയോ പേരില്‍ അറിയപ്പെടുന്നു!


ഹോസ്റ്റലുകളീല്‍ ഒരേ മതത്തില്‍പെട്ടവര്‍ ഒരു സംഘമാകുന്നു.ആചാരാനുഷഠാനങ്ങള്‍ക്കായി ഒരുമിച്ച് കൂടുന്നു.മത കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.അന്യമതസ്ഥരെ ശത്രുക്കളായികാണാന്‍ പഠിക്കുന്നു‌!!


രാഷ്ട്രീയം പടിയിരങ്ങിയിടത്ത് മതം ആവാസമുറപ്പിച്ചിരിക്കുന്നു!!


ഇത് നാം തിരിച്ചറിയണം..


കലാലയങ്ങളില്‍ നിന്ന് മതമൗലികവാദികള്‍ പുറത്തിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.


ഒരു അനുഭവക്കുറിപ്പ്

തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പ്രദേശമാണ് പേയാട്.പേയാടും ചുറ്റുവട്ടവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്(മതനിരപേക്ഷ)ഏറെ വേരോട്ടമുള്ള സ്ഥലമാണ്.

യുവാക്കള്‍ ജാതിമത സംഘടനകളെ അവജ്ഞയോടെയാണ്  നോക്കിക്കണ്ടിരുന്നത്.അവയോട് സഹകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ അവര്‍ക്ക് കഴിയില്ലായിരുന്നു.


എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന NSS,SNDP മുതലായവയുടെ പ്രകടങ്ങളിലും മറ്റും ഇവര്‍ പങ്കെടുക്കുന്ന കാഴ്ച വളരെ വിഷമത്തോടെ നോക്കിനില്‍ക്കേണ്ടിവന്നു!

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പഴയ സുഹൃത്തുക്കളെ കാണാനെത്തിയ ഞാന്‍ കേട്ട വാര്‍ത്തകള്‍  അവിശ്വസനീയമാണ്.അന്ന് അത്തരത്തിള്ള ഒരു പരിപാടിയുണ്ടായിരുന്നതിനാല്‍ കുറേപ്പേരെ കാണാന്‍ സാധിക്കാതെയാണ് മടങ്ങിയത്.


ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണത്രെ!!


നമ്മുടെ നാട് സത്യത്തില്‍ എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്??

‘വര്‍ത്തമാന’ത്തിന്റെ പുതിയ പോസ്റ്റ് ബ്ലോഗര്‍മാര്‍ക്ക് പുതിയൊരു മേച്ചില്‍പ്പുറം കാട്ടിത്തരുന്നു..

വര്‍ത്തമാനത്തിന്റെ പോസ്റ്റ് ‘ഇത് കളവല്ല,പണം കിട്ടിക്കഴിഞ്ഞു’ എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട ഒന്നാണ്.

ബ്ലോഗുന്നതോടൊപ്പം അല്പം പണം കൂടി കിട്ടിയാലോ…
നല്ല ആശയമാണ്..

എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന് വളരെ സരളമായി വര്‍ത്തമാനം വിവരിച്ചിരിക്കുന്നു..

എല്ലാപേരും ഒന്ന് ശ്രമിച്ചുനോക്കുക…
കിട്ടിയാല്‍….

വര്‍ത്തമാനത്തിന് നന്ദി പറയുക…

www.varthamaanom.blogspot.com

സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍

മാതാ അമൃതാനന്ദമയീ മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വികാരവിവശനായി ആത്മഗതങ്ങള്‍ കോറിയിട്ടത്‌ കാണണമെങ്കില്‍ 28/5/2008 ലെ മാതൃഭൂമി പത്രത്തിന്റെ നാലാം പേജ്‌ കാണുക.

സന്തോഷ്‌ മാധവനും ഭദ്രാനന്ദനും മറ്റും കള്ളന്മാര്‍,ഞങ്ങള്‍ കുറെപ്പേര്‍ യോഗ്യന്മാര്‍ എന്ന് മാലോകരെ അറിയിക്കുകയാണ്‌ ഇപ്പോഴത്തെ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം!

“കണ്ണുണ്ടായാല്‍ പോരാ,കാണണം”-എന്നാണ്‌ സ്വാമി സന്ദേശത്തിന്റെ പേര്‌.

എന്താ കാണേണ്ടത്‌?

ഞങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

അമ്മ ലോകമെമ്പാടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

എല്ലാം കാണുന്നുണ്ട്‌,കേള്‍ക്കുന്നുമുണ്ട്‌!

നല്ല കാര്യങ്ങള്‍…

തങ്ങളെ ന്യായീകരിക്കാന്‍ ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ശ്രീശങ്കരനേയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും കൂട്ടുപിടിക്കേണ്ടിയിരുന്നില്ല!!

കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെക്കുറിച്ചോ ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചോ സ്വാമിക്ക്‌ ഒന്നും അറിയില്ല.

കേരള ചരിത്രം സ്വാമി രേഖപ്പെടുത്തുന്നു-

‘നമ്മുടെ കൊച്ചുകേരളത്തിനെ അന്യസംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ആദരപൂര്‍വ്വം സ്മരിക്കുന്നെങ്കില്‍, അതിവിടെ ശ്രീശങ്കരനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഉണ്ടായതുകൊണ്ടാണ്‌.ഇന്നു മലയാള നാടിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നെങ്കില്‍ അത്‌ ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ,ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി അമ്മ നിലകൊള്ളുന്നതുകൊണ്ടാണ്‌.ഐക്യരാഷ്ട്രസഭയുടെ അകത്തളം വരെ മലയാള ഭാഷയെ അമ്മ എത്തിച്ചില്ലേ?’

എങ്ങനെയിരിക്കുന്നു ചരിത്രം?

സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഭാവനയോ?
ഹേയ്‌ അതെന്തോന്നു സാധനമാാാ……..

ചരിത്രത്തെ ആത്മീയതകൊണ്ട്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌ ഇങ്ങനെയാണ്‌!

അമ്മയില്ലായിരുന്നുവെങ്കില്‍ കേരളം നിലനില്‍ക്കുമായിരുന്നോ?

പരമശിവനും മഹാവിഷ്ണുവും ശ്രീകൃഷ്ണനും അയ്യപ്പനും ദുര്‍ഗ്ഗയും മറ്റും മറ്റും അമ്മയോളം വരുമോ?
അതാണ്‌ സ്വാമിയുടെ ചോദ്യത്തിന്റെ പൊരുള്‍..

മേല്‍പ്പറഞ്ഞ ദൈവങ്ങള്‍ ആശുപത്രി നടത്തിയിട്ടുണ്ടോ?
സ്വാശ്രയ കോളേജുകള്‍ നടത്തിയിട്ടുണ്ടോ?

ഇല്ലേയില്ല…..

സ്വാമി തുടരുന്നു–

‘ഇവരുടെ ശ്രദ്ധയും ആത്മാര്‍ത്ഥതയുമൊക്കെ ഉരുള്‍പൊട്ടലും ഭൂകമ്പവും സുനാമിയും വെള്ളപ്പൊക്കവും താണ്ഡവമാടിയപ്പോള്‍ എവിടെയായിരുന്നു?
അന്ന് ചങ്കുപൊട്ടികരഞ്ഞവരുടെ ‘—

സ്വാമിയുടെ സെന്റിമെന്‍സിന്‌ നമോവാകം!

ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടായപ്പോള്‍ എല്ലാം മറന്ന് എല്ലാവരും രംഗത്തുണ്ടായിരുന്നു.ആരാണ്‌ മാറിനിന്നത്‌?ആടിനെ പട്ടിയാക്കരുത്‌ സാമി….

അമ്മ നല്‍കിയ വന്‍ സാമ്പത്തിക സഹായമായിരിക്കും സ്വാമിയുടെ മനസ്സില്‍-

തുക നല്‍കിയത്‌ നല്ല കാര്യം.

പക്ഷെ അത്‌ എവിടെ നിന്ന് ലഭിച്ചു എന്നതിന്‌ ഇന്നും ഉത്തരമില്ല.

ദാനം തരുന്നവന്റെ കൈയും മനസ്സും ശുദ്ധമായിരിക്കണമെന്നുള്ളത്‌ പഴയൊരു പ്രമാണമാണ്‌.

കോടികള്‍ വെറുതെ വന്നു വീഴുന്ന എന്തു ബിസിനസാണ്‌ അമൃതാനന്ദമയീ മഠം നടത്തുന്നത്‌?

‘വരവു ചെലവു കണക്കുകള്‍ ഗവണ്മെന്റിനെ അറിയിക്കുന്നു എന്ന് സ്വാമി-
ഇല്ലെന്ന് സര്‍ക്കാര്‍!

സാധാരണക്കാരന്‍ സംശയാലുവാകുന്നത്‌ ഇവിടെയാണ്‌.

എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങള്‍ ജനക്ഷേമത്തിന്‌ ഇവ കൂടിചെയ്യണം.

1.പ്രകൃതി ദുരന്തങ്ങളെ തടയണം.ചുരുങ്ങിയ പക്ഷം ഒരു മാസത്തിന്‌ മുന്‍പ്‌ വിവരം നല്‍കണം.

2.ആശുപത്രികള്‍ എന്തിന്‌?മന്ത്രം പറഞ്ഞ്‌ രോഗം മാറ്റണം
3.ഇന്ത്യയെ വികസിത രാജ്യമാക്കണം

കഴിയുമോ?

സാധാരണക്കാരന്റെ ചോദ്യമിതാണ്‌.

ശുഭം.

ചില പാതിരിമാര്‍ കേരളീയര്‍ക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുമ്പോള്‍….

    കത്തോലിക്കാ ന്യൂനപക്ഷത്തിനെതിരെ എന്ന പേരില്‍ ഒരു വര്‍ഗ്ഗീയ ബ്ലോഗ്‌ കാണാനിടയായി!

ആരാണ്‌ ഇവര്‍ക്കെതിരായിട്ടുള്ളത്‌ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
മറ്റ്‌ മതവിഭാഗങ്ങളാണോ?ഒരു പക്ഷേ ആവാം..

ഇവരുടെ ഏറ്റവും പുതിയ പരിപാടി വിദ്യാഭ്യാസമന്ത്രി ശ്രീ.എം.എ.ബേബിയെ പുലഭ്യം പറയലാണ്‌!+1 പ്രവേശനത്തിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയതാണ്‌ ഇവരെ വിറളി പിടിപ്പിച്ചിരിക്കുന്നത്‌…

ഏകജാലകം ന്യൂനപക്ഷാവകാശത്തെ ധ്വംസിക്കുമത്രെ?!എങ്ങനെയെന്ന് വ്യക്തമല്ല.മാനേജ്‌മന്റ്‌ ക്വാട്ട,കമ്മ്യൂണിറ്റി ക്വാട്ട എന്നിവ ഒഴിച്ചുള്ള സീറ്റിലേക്കാണ്‌ ഏകജാലകം വഴി പ്രവേശനം നടത്തുന്നത്‌.അത്‌ 100% മെരിറ്റിന്റെ അടിസ്ഥാനത്തില്‍.ക്യത്യമായി സംവരണം പാലിക്കപ്പെടുന്നു…

ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്‌.

     1.വിദ്യാര്‍ത്ഥി ഒരു അപേക്ഷ വാങ്ങിയാല്‍ മതി.ഏത്‌ സ്കൂളില്‍ വേണമെങ്കിലും പൂരിപ്പിച്ചിടാം.60 ഓപ്ഷന്‍ വരെ നല്‍കാം.
    2.പ്രവേശനം കാത്ത്‌ സ്കൂളുകള്‍ കയറിയിറങ്ങേണ്ട.
    3.വെബ്‌ സൈറ്റില്‍ നിന്നും നേരിട്ട്‌ പ്രവേശനവിവരങ്ങള്‍ അരിയാം
 

ഇങ്ങനെ എണ്ണിയെണ്ണി ധാരാളം ഗുണങ്ങള്‍ പറയാന്‍ കഴിയും.

ഇതില്‍ ന്യൂനപക്ഷ ധ്വംസനം എവിടെയാണ്‌ പതിയിരിക്കുന്നത്‌?മറ്റ്‌ വിഭാഗങ്ങള്‍ക്കില്ലാത്ത എന്ത്‌ അവകാശമാണ്‌ ഇവര്‍ക്ക്‌ അധികമായിട്ടുള്ളത്‌?
വിദൂഷകന്‌ മനസ്സിലാകുന്നില്ല….

എയിഡഡ്‌ സ്കൂളുകള്‍ അഡ്മിഷന്‍ ഇനത്തില്‍ 5000 മുതല്‍ 50000 വരെ കോഴ വാങ്ങിയിരുന്നു!!പുതിയ രീതി വന്നാല്‍ അത്‌ സാധ്യമല്ല.പി,റ്റി.എ നിരക്ക്‌ നിശ്ചയിച്ച്‌ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌.

മുസ്ലിംങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഇവയൊക്കെ അംഗീകരിക്കുന്നു.ഒരു വിഭാഗം ക്രിസ്ത്യാനികള്‍ക്ക്‌ മാത്രമെന്താണ്‌ ഇത്ര മുറുമുറുപ്പ്‌??

അതിനും ഒരു മറുപടി ആ ബ്ലോഗില്‍ കാണാനിടയായി-മറ്റ്‌ സമുദായങ്ങളെ അപേക്ഷിച്ച്‌ അവകാശങ്ങളെക്കുറിച്ചും മറ്റും ഇവര്‍ ഏറെ ബോധവാന്മാരാണത്രെ!!!!മറ്റുള്ളവരൊക്കെ വിവരദോഷികള്‍ എന്ന് വ്യംഗ്യം!

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ ഇവര്‍ വെല്ലുവിളിക്കുകയാണ്‌.കമ്മ്യൂണിസ്റ്റ്‌ കാരെയും മന്ത്രിമാരെയും എന്തും പറയാന്‍ മടിയില്ല.തൊഴിലാളിവര്‍ഗ്ഗം,പാര്‍ട്ടി എന്നൊക്കെ കേട്ടാല്‍ കലിയാണത്രെ!

ഇത്‌ ഞാന്‍ വെറുതെ പറയുന്നതല്ല.

ആ സൈറ്റില്‍ ഒരു സര്‍വ്വെ ചോദ്യമുണ്ട്‌.

                     ചോദ്യം ഇതാണ്‌-കേരളത്തിലെ മന്ത്രിമാരെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

                  വോട്ട്‌ ചെയ്യേണ്ട ഉത്തരങ്ങള്‍ ഇപ്രകാരമാണ്‌-

                         1.കോമാളികള്‍
                         2.മണ്ടന്മാര്‍
                         3………..
 
 

 

കൊറെ അച്ചന്മാരും കൊച്ചച്ചന്മാരും വായില്‍ തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന രീതിയില്‍ വേണ്ടാതീനങ്ങള്‍ വിളിച്ചുകൂവുകയാണ്‌!

ജനാധിപത്യത്തെയും ഭരണകൂടത്തെയും ഇവര്‍ വെല്ലുവിളിക്കുകയാണ്‌.
സാധാരണ വിശ്വാസികള്‍ ഇവരുടെകൂടെയില്ല എന്ന് വ്യക്തമാണ്‌.ളോഹക്കുള്ളില്‍ കയറിക്കൂടി പഞ്ചനക്ഷത്രസൗകര്യങ്ങള്‍ (എല്ലാവരുമല്ല)അനുഭവിക്കുന്ന ഇവര്‍ക്ക്‌ പട്ടിണിപ്പാവങ്ങളോട്‌ പുച്ഛമാണ്‌!
ഇടവകയിലെ സാമ്പത്തികാധികാരം ഇവരില്‍ നിന്നും എടുത്ത്‌ മാറ്റിയാല്‍ കാര്യങ്ങള്‍ നേരെയാകും.അല്ല്ലെങ്കില്‍ ഇവര്‍ കേരളം കുട്ടിച്ചോറാക്കും.

–ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ തന്നെ പഠിക്കണം എന്ന് ഒരു ഇടയന്റെ പ്രഖ്യാപനം.(സ്കൂളുകളെ വര്‍ഗ്ഗീയത്തില്‍ മുക്കിയതിന്റെ ക്രെഡിറ്റ്‌ ഇദ്ദേഹത്തിനു തന്നെ)

രാജസ്ഥാനിലോ,ഒറീസയിലോ,ബീഹാറിലോ ആയിരുന്നെങ്കി ഇപ്രകാരം പറയാന്‍ ധൈര്യപ്പെടുമോ?
കമ്മ്യൂണിസ്റ്റ്‌ കാരന്റെയും മറ്റും സംരക്ഷണത്തില്‍ കഴിഞ്ഞുകൂടി ഇരിക്കുന്നിടം കുഴിക്കുന്ന ഇവരുടെ പോക്ക്‌ ദുരന്തത്തിലേക്കാണ്‌ എന്ന് വിദൂഷകന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു!!!
 
 

 

വാല്‍ക്കഷണം–പിതാവേ,ഇവര്‍ ചെയ്യുന്നത്‌ എന്താണെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട്‌ പൊറുക്കേണമേ….!

.

…………………………………………………………………………………………………………………

ഒരു പഴയ പോസ്റ്റ് കൂടി ഇവിടെ ചേര്‍ക്കുന്നു

  • ഹിറ്റ്‌ലറുടെ പ്രേതം വീണ്ടും…..

    കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ വീണ്ടും ഒരുമിക്കുന്നു.കെ.ഇ.ആര്‍ പരിഷ്കരണമാണ്‌ അവരെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകം.

കെ.ഇ.ആര്‍ പരിഷ്കരണം കാലത്തിന്റെ ആവശ്യമാണ്‌.കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആ കടമ നിറവേറ്റുകയാണ്‌.

എയിഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി.എസ്സ്‌.സി യ്ക്ക്‌ വിടണമെന്നുള്ളത്‌ മഹാഭൂരിപക്ഷത്തിന്റെയും ചിരകാലാഭിലാഷമാണ്‌.അക്കാര്യം കെ.ഇ.ആര്‍ പരിഷ്കരണ സമിതി പരിഗണിക്കുന്നു എന്നറിഞ്ഞപ്പോഴാണ്‌ വര്‍ഗ്ഗീയവിഷം വമിക്കുന്ന പ്രസ്താവനകളുമായി പുരോഹിതന്മാരും മറ്റ്‌ മതമേലധ്യക്ഷന്മാരും രംഗത്തെത്തിയിരിക്കുന്നത്‌.

പവ്വത്തില്‍ തിരുമേനിയുടെയും മറ്റും നേതൃത്വത്തില്‍ പള്ളികളില്‍ ഇടയലേഖനമത്സരം നടക്കുകയാണ്‌.ചിലയിടത്ത്‌ കുഞ്ഞാടുകള്‍ പ്രധിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നു എന്നത്‌ പ്രതീക്ഷനല്‍കുന്നു.

സര്‍ക്കാര്‍ സഭാസ്ഥാപനങ്ങളും മറ്റും പിടിച്ചെടുക്കാന്‍ പോകുന്നു,ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു…ഇങ്ങനെ പോകുന്നു പ്രചാരണം.പാവം കുറെ കുഞ്ഞാടുകള്‍ ഇതൊക്കെ വിശ്വസിക്കുന്നു!

എയിഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്‌ മാനേജുമെന്റുകള്‍ക്ക്‌ പ്രതിവര്‍ഷം കോഴയായി പതിനായിരം കോടി രൂപയാണ്‌ ലഭിക്കുന്നത്‌.പരിപാവനമായ വിദ്യാഭ്യാസരംഗത്താണ്‌ ഇത്‌ എന്നത്‌ ഓര്‍ക്കുക.മാനേജ്‌ മെന്റ്‌ നിയമിക്കുക..സര്‍ക്കാര്‍ ശംബളം നല്‍കുക..ഇതില്‍ എന്ത്‌ നീതിയാണുള്ളത്‌?

ഭൂരിപക്ഷത്തിനില്ലാത്ത എന്ത്‌ അവകാശമാണ്‌ ന്യൂനപക്ഷത്തിന്‌ വേണ്ടത്‌?
ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാണ്‌.അവിടെ സംബത്തിന്റെ എണ്‍പതു ശതമാനം കൈയടക്കി വച്ചിരിക്കുന്നത്‌ അവരാണ്‌.

അതാണോ ഇവരുടെയും ലക്ഷ്യം?

2

രണ്ടാം ഘട്ടത്തില്‍ പവ്വത്തില്‍ തിരുമേനി അല്‍പം കൂടി കടത്തിപ്പറഞ്ഞിരിക്കുന്നു-സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണം!

ഇവരൊക്കെ ഏത്‌ ലോകത്താണ്‌ ജീവിക്കുന്നത്‌?മതേതരത്വത്തിന്റെ അര്‍ത്ഥമറിഞ്ഞുകൂടാത്തവരാണോ ഇവര്‍?

ഇത്‌ ഹിറ്റ്‌ലറുടെ ഭാഷയല്ലേ?
ഇത്‌ മോഡിയുടെ ഭാഷയല്ലേ?
ഓരോ മതക്കാരും ഇങ്ങനെയൊക്കെ തീരുമാനിച്ചാല്‍……..!

സംവരണതത്വങ്ങള്‍ അട്ടിമറിച്ച്‌ ഇവര്‍ നടത്തുന്ന നിയമനങ്ങളില്‍ പാവപ്പെട്ട..സാധാരണക്കാരനായ വിശ്വാസിക്ക്‌ ഇടമുണ്ടോ…?
ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

നാം ഉണര്‍ന്നെണീക്കേണ്ട സമയമായിരിക്കുന്നു..നമ്മുടെ അഭിപ്രായം ആവുന്നത്ര ഉച്ചത്തില്‍ പറയണം
ഇത്‌ കേരളമാണ്‌…

രണ്ടാം വിമോചന സമരം നടത്തുമത്രെ?

സാധാരണ വിശ്വാസികള്‍ അത്ര മഠയന്മാരാണോ?..