മതപാഠശാലകൾ നിരോധിക്കണം…

ഇന്ത്യയിൽ മത പാഠശാലകൾ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

സർക്കാരിന്റെ സഹായത്തോടെയുള്ള മത പഠനമാണ്‌ നിർത്തലാക്കേണ്ടത്‌…

അത്തരം പരിപാടികൾക്ക്‌ ഖജനാവിലെ പണം ചിലവഴിക്കാൻ പാടില്ല.
സ്വകാര്യമായി നടക്കുന്ന മത പഠന കേന്ദ്രങ്ങൾക്കുമേൽ ശക്തമായ നിരീക്ഷണം ഉണ്ടാവണം..

അവിടെ എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് ഭരണകൂടം അന്വേഷിക്കണം..

എന്തും പഠിപ്പിക്കാൻ കഴിയും എന്ന നില മാറണം..
പിഞ്ചുകുട്ടികളെ തീവ്രവാദത്തിന്റെ വഴിയിലൂടെ നടത്താൻ എളുപ്പമാണ്‌..

അത്തരം ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്ക്‌ കഴിയും?
എല്ലാ തീവ്രവദവും എതിർക്കപ്പെടേണ്ടതാണ്‌..

അമ്പലങ്ങളും പള്ളികളും അവയുടെ ഉദ്ഭവ കേന്ദ്രങ്ങക്കായിക്കൂടാ..

കേരളത്തിൽ..

—————

മത സഹിഷ്ണുതയ്ക്ക്‌ പേരുകേട്ട കേരളത്തിലും മത തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തി എന്നത്‌ ഭയപ്പെടുത്തുന്ന ഒന്നാണ്‌.

പൊതു വിദ്യാലയത്തിൽ ഇവ പഠിപ്പിക്കുന്നില്ല..

തീവ്രവാദ ആശയങ്ങൾ കുട്ടികൾക്ക്‌ എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌?

അത്‌ അനേഷിക്കേണ്ടതല്ലേ?
വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രമായി,പന്ത്രാം തരം വരെയെങ്കിലും,പരിമിതപ്പെടുത്തണം.എയിഡഡ്‌ സ്കൂളുകൾ സർക്കാർ സ്കൂളുകളായി മാറണം.അവിടെ ഒരു മാനേജുമെന്റിന്റേയും ഇടപെടൽ പാടില്ല!
സ്വകാര്യ സ്കൂളുകളും മതപാഠശാലകളും ഏറെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാട്‌ വച്ചുപുലർത്തുന്നവയാണ്‌.

ഒട്ടേറെ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു!

കേവലം കുട്ടികളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായ്യാണ്‌ അവരെ മത പാഠശാലകൾ കൈകാര്യം ചെയ്യുന്നത്‌!
ഇതൊക്കെ മാറണം..

മതേതരമായ കാഴ്ചപ്പാടിന്‌ എതിരു നിൽക്കുന്നവയെയെല്ലാം എതിർത്തു തോൽപിക്കണം..

സ്ത്രീ ശാക്തീകരണവും പ്രധാനപ്പെട്ട ഒരു അജണ്ടയാവണം…

Advertisements

മോഡൽ സ്കൂൾ ‘ആൺകുട്ടികളെ മാത്രം’ ഇന്റർ നാഷണൽ ആക്കുമ്പോൾ…….

തിരുവനന്തപുരത്തെ ഗവ.മോഡൽ ബോയ്സ്‌ ഹയർ സെക്കണ്ടറി സ്കൂൾ (തൈക്കാട്‌) അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തപ്പെടുകയാണ്‌…

വളരെ സന്തോഷം…

ഒരു പൊതു വിദ്യാലയം ഇത്തരത്തിൽ നന്നാവുന്നത്‌ നല്ലതു തന്നെ..

ക്രിസ്‌ ഗോപാലകൃഷ്ണൻ,ചന്ദ്രഹാസൻ,മോഹൻലാൽ മുതലായവരാണത്രെ ഇതിനു പിന്നിൽ…അവർക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു…

 

എന്തുകൊണ്ട്‌ ആൺകുട്ടികൾ മാത്രം ?

അന്താരാഷ്ട്ര നിലവാരം എന്നാൽ കുട്ടികളെ ആൺ-പെൺ കള്ളികളിൽപെടുത്തി നേടാവുന്ന ഒന്നാണോ?

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥിയെ പ്രാപ്തരാക്കുകയാണ്‌ നല്ല വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്‌..

അത്‌ ലിംഗനീതി കൂടി പരിഗണിച്ചുകൊണ്ടാവണം….പുതിയ നൂറ്റാണ്ടിലെ വിദ്യാഭ്യാസം അങ്ങനെ ആയേ കഴിയൂ…

ഈ സ്കൂൾ മിക്സഡ്‌ സ്കൂൾ ആക്കുക തന്നെ വേണം..!

കുട്ടികളെ വേർതിരിച്ച്‌ പഠിപ്പിക്കുന്നത്‌  ആധുനിക വിദ്യാഭ്യാസ രീതിക്ക്‌ ചേർന്നതല്ല,അത്‌ അപരിഷ്കൃതമാണ്‌..

നമ്മുടെ നാട്ടിൽ കമ്പാർട്ടുമെന്റൽ വിദ്യാഭ്യാസം

 

രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കറ്റകരമായ മൌനത്തിൽ – കാരണം ബാക്ടീരിയ അല്ല….

മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലപാടില്ലാതെ രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും…

ആർക്കും ഒരഭിപ്രായവുമില്ല..

സി.പി.ഐ യുടെ യുവജന- വിദ്യാർത്ഥി സംഘടനകൾ മാത്രമാണ് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്..അവർ മഠത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.. 

ബാക്കിയുള്ളവർ മൌനത്തിന്റെ വൽമീകത്തിലാണ്…!

എന്താവാം കാരണം?

ആൾ ദൈവങ്ങൾക്കെതിരെ പ്രഖ്യാപിത നിലപാടെടുത്തിട്ടുള്ളവർ പോലും നിശബ്ദതയിലാണ്..

ആമസോണിൽ നിന്ന് പുസ്തകം വരാൻ കാത്തിരിക്കുകയാണ് ചിലർ എന്ന് കേൾക്കുന്നു..വായിച്ചതിനുശേഷം പ്രതികരിക്കാം എന്നായിരിക്കാം..

എന്നാലും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ…..

amma-2

കേരളം ലോകത്തിനു മുന്നിൽ നാണംകെട്ടു..

ലോക പ്രസിദ്ധരായ ആമസോൺ ആണ് ഗായത്രിയിടെ പുസ്തകം വിപണനം നടത്തുന്നത്.വിദേശിയായ ഒരു സ്ത്രീയ്ക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.വിശുദ്ധ നരകം എന്നാണ് അമൃതാനന്ദമയീ മഠത്തെ അവർ വിളിക്കുന്നത്.അവർക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് സവിസ്തരം വിവരിക്കുന്നു.മഠം അത് നിഷേധിച്ചിട്ടില്ല.

നമ്മുടെ ഗവണ്മെന്റ് ഇക്കാര്യം അറിഞ്ഞമട്ടേയില്ല.ആഭ്യന്തരമന്ത്രി രാഷ്ട്രീയം പറയുന്നു..പുസ്തകത്തിലെ ഉള്ളടക്കം വച്ചുകൊണ്ട് കേസെടുക്കാൻ കഴില്ലാ‍ത്രെ!അവർ നേരിട്ടു വന്ന് മൊഴി നൽകണമെന്നായിരിക്കും.നാണംകെട്ട വാദമാണത്.

മീഡിയകൾ വാർത്ത മുക്കി

നമ്മുടെ മീഡിയകൾ മഠം വാർത്തകൾ തമസ്കരിച്ചു..ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഇങ്ങനെയൊരു വാർത്ത കേട്ടതേയില്ല..എന്റൊരു ജാഗ്രത!!സോഷ്യൽ മീഡിയകൾ മാത്രമാണ് സജീവമായി പ്രതികരിച്ചത്.

ഇന്ത്യാ വിഷൻ നന്നായി വാർത്ത കവർ ചെയ്തു എന്നത് മറക്കുന്നില്ല.

amma_Gail-Tredwell_amritanandamayi

പ്രതികരിച്ചവർക്കെതിരെ നടപടി

സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികളുമായി ചെന്നിത്തലയും കൂട്ടരും ഇറങ്ങിയിരിക്കുകയാണ്..!എന്തൊരു ശുഷ്കാന്തിയാണ് കേസെടുക്കാൻ…

കഷ്ടം….?!

ഇത് ഫാസിസമാണ്..

കട്ടവനെ വണങ്ങുകയും വിളിച്ചറിയിച്ചവനെ പൂട്ടുകയും ചെയ്യുന്നു…

ഇത് ജനാധിപത്യ ധ്വംസനമാണ്…അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള കയ്യേറ്റമാണ്..ഇത് അനുവദിക്കാൻ പാടില്ല…

നമ്മൾ ഒന്നായി പ്രതികരിക്കണം..

സരിതയെ പുറത്തിറക്കി നാടകം ശുഭമാക്കി…

സരിത പുറത്തിറങ്ങി..എല്ലാം കേസുകളിലും ജാമ്യം കിട്ടി..

എത്ര സുന്ദര സുരഭിലമായ ലോകം…

ഇനി വിശുദ്ധയായി പ്രഖ്യാപിക്കാം..

പാവം ബിജു കുറേ ഉണ്ട തിന്നതു  തന്നെ..(ഞങ്ങളുടെ പവറ്‌ കണ്ടോ എന്ന് സ്വപ്നത്തിൽ ശാലുവും സരിതയും..!)

saritha & chandi

ആളുകളെ പറ്റിച്ച് പണം തട്ടിയതിനാണല്ലോ സരിതയും മറ്റും അകത്തായത്.മുഖ്യമന്ത്രിയുടെ ആഫീസ് ആയിരുന്നു വ്യവഹാരകേന്ദ്രം..

പണം നഷ്ടപ്പെട്ടവർ പരാതിപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ചാണ്ടി പ്രഭൃതികൾ അറസ്റ്റ് ചെയ്യുകയായിരുന്നല്ലോ..

അതിന്റെ ഗുട്ടൻസ് കേരളീയർക്ക് മനസ്സിലായിട്ടുണ്ട്..

ഇപ്പോൾ

ജയിലിൽ കിടന്നുകൊണ്ട് സരിത എല്ലാ കടങ്ങളും വീട്ടിയത്രെ!

എന്തു നല്ല ജയിൽ..

കേരളീയർക്കൊക്കെ ജയിലിൽ കിടക്കാൻ തോന്നുന്നില്ലേ..

അവിടെ എന്ത് ജോലി ചെയ്തിട്ടാണ് ഇക്കണ്ട ലക്ഷങ്ങളൊക്കെ ഉണ്ടാക്കിയത്…

ആ ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു…

ഉത്തരം ഒരു പക്ഷെ തിരുവഞ്ചൂരിനും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും അറിയാമായിരിക്കാം..

ഇതിൽ നിന്നുള്ള ഗുണപാഠം – കോൺഗ്രസ്സിന്റെ കാലത്ത് ജയിലിൽ കിടന്നാൽ……!!!

saritha

 

സുധീരൻ വന്നതുകൊണ്ട് വല്ല മാറ്റവും ഉണ്ടാവുമോ?

കണ്ടുതന്നെ അറിയണം..

മാതാ അമൃതാന്ദമയി – ആത്മീയ നരകത്തിന്റെ അപ്പോസ്തലയാകുമ്പോൾ….

ഒടുവിൽ അതുതന്നെ സംഭവിച്ചു…

ഒരു ആൾ ദൈവത്തിന്റെ മുഖം മൂടി കൂടി അഴിഞ്ഞുവീഴുന്നു..

ആത്മീയത വൻ കച്ചവടമായി മാറിയിരിക്കുന്നു.അമൃതാന്ദാമയി  ആരുടേയോ ചട്ടുകമാണ്..

ഒരു വലിയ മാഫിയാസംഘമാണ് അവരെ നിയന്ത്രിക്കുന്നത്.ഭക്തിയാണ് കച്ചവടച്ചരക്ക്…

amma_Gail-Tredwell_amritanandamayi

ആശ്രമത്തിലെ  കാമ ക്രോധ- മാഫിയ ലീലകൾ ഒരു മുൻ ശിഷ്യ തുറന്നു പറയുന്നു.ആശ്രമത്തിൽ വച്ച് അമ്മയുടെ അറിവോടെ പീഡിപ്പിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിക്കുന്നു..!

‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ‘ എന്ന സിനിമയ്ക്ക് പ്രസക്തിയേറുന്നു..

കേരളത്തിൽ ഭക്തി വ്യവസായത്തിന്റെ  മുഖ്യകേന്ദ്രമാണ് അമൃതാനന്ദമയീ മഠം..പ്രശസ്തരും പ്രമുഖരുമായ ഒട്ടേറെപ്പേരെ സ്വാധീനിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്..

ഒട്ടേറെ അസ്വാഭാവിക മരണങ്ങൾ…അവയൊന്നും അന്വേഷിക്കപ്പെട്ടതേയില്ല..

c.p.nair

 

ഹിന്ദു സഘടനകൾ പലതും ഇവർക്ക് കൊടിപിടിക്കുന്നവരാണ്…തട്ടിപ്പുകാർക്ക് എല്ലാ സംരക്ഷണവും നൽകാൻ ചാണ്ടിയുടെ ദുർഭരണവുമുണ്ടല്ലോ..

ആനന്ദലബ്ധിക്കിനിയെന്തു വേണം..?

അനധികൃതമായി ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി വിശുദ്ധരാകുന്നു..!

ഗെയിൽ ട്രെഡ്വൽ

 

ഗായത്രി എന്ന പേരിൽ അമ്മയുടെ അന്തേവാസിയായിരുന്നു..അവരുടെ ആശ്രമാ‍നുഭങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം..

കപട സന്യാസികൾ നടിനെ കാർന്നുതിന്നുന്ന ക്യാൻസറാണ്..

അമ്മയ്ക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് നമ്മുടെ വാചകപ്പുപ്പുലികളൊന്നും പ്രതികരിച്ചു കണ്ടില്ല..

മിക്ക മലയാള പത്രങ്ങളും വാർത്ത വിഴുങ്ങി(ഓൺലൈൻ എഡീഷൻ)….

മടിയിൽ കനമുള്ളവന് പേടിക്കേണ്ടതുണ്ടല്ലോ…

സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും മറ്റും ഗൌരവമായ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്..

തട്ടിപ്പുകാരെ രക്ഷപ്പെടാൻ അനുവദിച്ചുകൂടാ…

 

നസ്രിയ നസീം അരങ്ങൊഴിയുമ്പോൾ…അഥവാ ഫാസിൽ സാദാ മുസ്ലീമാകുമ്പോൾ….

നസ്രിയയുടെ ഓം ശാന്തി ഓശാന മോശമല്ലാത്ത അഭിപ്രായം ഉണ്ടാക്കിയ സിനിമയാണ്..

ഇപ്പോഴും തിയേറ്ററിൽ തിരക്കുണ്ട്..

നസ്രിയ എന്ന നടിയുടെ അനായാസമായ അഭിനയരീതി എടുത്തുപറയേണ്ടതാണ്…ആ നടിയിൽ നിന്നും കൂടുതൽ നല്ല പ്രകടനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

അങ്ങനെയിരിക്കെയാണ്…ഫാസിൽ എന്ന സംവിധായകന്റെ അറിയിപ്പ് വരുന്നത്…നസ്രിയയെ മകനെക്കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചിരിക്കുന്നു!!

മലയാളികൾക്ക് എന്നെന്നും ഓർക്കാവുന്ന ചില ചിത്രങ്ങൾ (മഹത്തരങ്ങൾ അല്ല) നൽകിയ ഫാസിലിന്റെ പ്രഖ്യാപനം ചിലരെയെങ്കിലും ഞെട്ടിക്കുകതന്നെ ചെയ്തു.!

അവശകാമുകന്മാരെ അല്ല ഉദ്ദേശിച്ചത് കേട്ടോ…

ഫഹദ് നസ്രിയയെ കെട്ടുന്നതതിൽ ആർക്കും എതിർപ്പുണ്ടാകില്ല…എതിർക്കാനും കഴിയില്ല…

ഫഹദ് മോശമല്ലാത്ത നടനുമാണല്ലോ…

നസ്രിയ എന്ന കുട്ടിയെ(19 വയസ് എന്ന് നടി) കുറച്ചുകാലം കൂടി അഭിനയ രംഗത്ത് തുടരാൻ അനുവദിക്കാമായിരുന്നു…

വിവാഹശേഷമുള്ള അഭിനയമൊക്കെ വീട്ടിനകത്തുതന്നെ!! അതാണ് സാധാരണ കണ്ടുവരുന്നത്…

മിസ്ലീം സമുദായ അംഗമല്ലായിരുന്നുവെങ്കിൽ ഒരല്പകാലം കൂടി ഈ രംഗത്ത് നിൽക്കാൻ കഴിയുമായിരുന്നു….

അവർ പതിനാലിലും പതിനഞ്ചിലും കെട്ടിച്ചയയ്ക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരാണല്ലോ….(ഇപ്പോ അല്പം മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു…മത പണ്ഡിതന്മാർക്ക്  എതിർക്കുന്നുണ്ടെങ്കിലും..)

നിയമമനുസരിച്ച് നസ്രിയയ്ക്ക് കല്യാണ പ്രായമായി,സമ്മതിക്കുന്നു…എങ്കിലും ഒരു പരിഷ്കൃത സമൂഹത്തിൽ ….ഒരു മികച്ച കലാകാരിയായി മാറാൻ സാധ്യതകൾ ഉള്ളപ്പോൾ…

ഫാസിൽ അല്പം കൂടി മാറി ചിന്തിക്കണമായിരുന്നു എന്നാണ് വിദൂഷകപക്ഷം…വിവാഹം ഏതാനും വർഷം നീട്ടിവയ്ക്കാമായിരുന്നു….

അഭിപ്രായങ്ങൾ സോദ്ദേശ്യപരമാണ്…സ്ത്രീ ശാക്തീകരണത്തിന് അവസരം നൽകണമെന്ന ചിന്തയാണ് പിന്നിൽ….