ഫെയ്സ്‌ ബുക്ക്‌ തനിനിറം കാട്ടിത്തുടങ്ങി…

ഫെയ്സ്‌ ബുക്ക്‌ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒന്നല്ല..

ഇത്‌ അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാവുന്നതാണ്‌..

ഭൂലോകത്തെ സജീവ സാന്നിധ്യമായിരുന്ന ഇഞ്ചിപ്പെണ്ണ്‌,പ്രീത ജി പി തുടങ്ങിയവർക്കെതിരെയുള്ള നടപടികൾ ന്യായീകരിക്കത്തക്കതല്ല തന്നെ…

കൂടുതൽ വിവരങ്ങൾ ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ…

image

Advertisements

മോഡൽ സ്കൂൾ ‘ആൺകുട്ടികളെ മാത്രം’ ഇന്റർ നാഷണൽ ആക്കുമ്പോൾ…….

തിരുവനന്തപുരത്തെ ഗവ.മോഡൽ ബോയ്സ്‌ ഹയർ സെക്കണ്ടറി സ്കൂൾ (തൈക്കാട്‌) അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തപ്പെടുകയാണ്‌…

വളരെ സന്തോഷം…

ഒരു പൊതു വിദ്യാലയം ഇത്തരത്തിൽ നന്നാവുന്നത്‌ നല്ലതു തന്നെ..

ക്രിസ്‌ ഗോപാലകൃഷ്ണൻ,ചന്ദ്രഹാസൻ,മോഹൻലാൽ മുതലായവരാണത്രെ ഇതിനു പിന്നിൽ…അവർക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു…

 

എന്തുകൊണ്ട്‌ ആൺകുട്ടികൾ മാത്രം ?

അന്താരാഷ്ട്ര നിലവാരം എന്നാൽ കുട്ടികളെ ആൺ-പെൺ കള്ളികളിൽപെടുത്തി നേടാവുന്ന ഒന്നാണോ?

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥിയെ പ്രാപ്തരാക്കുകയാണ്‌ നല്ല വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്‌..

അത്‌ ലിംഗനീതി കൂടി പരിഗണിച്ചുകൊണ്ടാവണം….പുതിയ നൂറ്റാണ്ടിലെ വിദ്യാഭ്യാസം അങ്ങനെ ആയേ കഴിയൂ…

ഈ സ്കൂൾ മിക്സഡ്‌ സ്കൂൾ ആക്കുക തന്നെ വേണം..!

കുട്ടികളെ വേർതിരിച്ച്‌ പഠിപ്പിക്കുന്നത്‌  ആധുനിക വിദ്യാഭ്യാസ രീതിക്ക്‌ ചേർന്നതല്ല,അത്‌ അപരിഷ്കൃതമാണ്‌..

നമ്മുടെ നാട്ടിൽ കമ്പാർട്ടുമെന്റൽ വിദ്യാഭ്യാസം

 

സി പി എം നടന്നടുക്കുന്നു മറ്റൊരു വാരിക്കുഴിയിലേക്ക്‌….

ചരിത്രം വീണ്ടും ആവർത്തിക്കുമെല്ലോ…

പാഠം പഠിക്കാത്തവർ വാരിക്കുഴികളിൽ വീണുകൊണ്ടേയിരിക്കും..

മാണിയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്‌,മാണി വിഷയത്തിൽ മൗനം പാലിച്ചത്‌….പ്രതികരിക്കാൻ വൈകിയത്‌…ഒക്കെ തെറ്റായ നടപടികൾ ആയിരുന്നു…

മാണിയുടെ ചുമലിലേറി ഭരണം പിടിക്കാമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടിരുന്നുവെന്നുവേണം അനുമാനിക്കാൻ…

കഷ്ടം…..

ഇത്രയും രാഷ്ട്രീയ പാപ്പരത്തം…???

മദനിയെ പൊക്കിനടന്ന് മുൻപ്‌ പുലിവാല്‌ പിടിച്ചതാണ്‌….

മറവി എത്രവേഗമാണ്‌ സഖാക്കളെ ആവേശിക്കുന്നത്‌….

പിള്ളയെ ചുമക്കുമോ..?

————————–

ബാലകൃഷ്ണപിള്ളയെ ഇടതു ക്യാമ്പിലെത്തിക്കാൻ നീക്കം തുടങ്ങിയതായി തോന്നുന്നു…

അഴിമതി കേസിൽ ജയിലിൽ കിടന്ന അതേ പിള്ളയെത്തന്നെ …..

പിള്ളയെ ജയിലിലാക്കിയവർ തന്നെ…..?

ഇപ്പോ പിള്ള നന്നായിയത്രെ…..

അവസരങ്ങൾ തുലക്കാൻ മിടുക്കരായ സി പി എം വീണ്ടും….

എന്തായാലും സാധാരണ പാർട്ടി അണികൾ ഇത്‌ സഹിക്കുകയില്ലതന്നെ….

അവർ പ്രതിക്ഷേധിക്കുക തന്നെച്ചെയ്യും….ബാലറ്റിലൂടെ….

 

സുരേഷ്‌ മോഡിയുടെ വെളിപാടുകൾ…

അങ്ങനെ നമ്മുടെ സുരേഷ്ഗോപി സുരേഷ് മോഡിയായി…
ഇനി മോഡിയുടെ മൊഴിമുത്തുകൾ ലോക്കലായി കേൾക്കാം…
നല്ലകാലം വന്നു അണ്ണാ…
Continue reading

സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍

2008 ജൂൺ 15 ന് പ്രസിദ്ധീകരിച്ച പോസ്റ്റ് വീണ്ടും …

Vidushakan's Weblog-(വിദൂഷകന്‍ )

മാതാ അമൃതാനന്ദമയീ മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വികാരവിവശനായി ആത്മഗതങ്ങള്‍ കോറിയിട്ടത്‌ കാണണമെങ്കില്‍ 28/5/2008 ലെ മാതൃഭൂമി പത്രത്തിന്റെ നാലാം പേജ്‌ കാണുക.

സന്തോഷ്‌ മാധവനും ഭദ്രാനന്ദനും മറ്റും കള്ളന്മാര്‍,ഞങ്ങള്‍ കുറെപ്പേര്‍ യോഗ്യന്മാര്‍ എന്ന് മാലോകരെ അറിയിക്കുകയാണ്‌ ഇപ്പോഴത്തെ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം!

“കണ്ണുണ്ടായാല്‍ പോരാ,കാണണം”-എന്നാണ്‌ സ്വാമി സന്ദേശത്തിന്റെ പേര്‌.

എന്താ കാണേണ്ടത്‌?

ഞങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

അമ്മ ലോകമെമ്പാടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

എല്ലാം കാണുന്നുണ്ട്‌,കേള്‍ക്കുന്നുമുണ്ട്‌!നല്ല കാര്യങ്ങള്‍…

തങ്ങളെ ന്യായീകരിക്കാന്‍ ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ശ്രീശങ്കരനേയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും കൂട്ടുപിടിക്കേണ്ടിയിരുന്നില്ല!!

കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെക്കുറിച്ചോ ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചോ സ്വാമിക്ക്‌ ഒന്നും അറിയില്ല.

കേരള ചരിത്രം സ്വാമി രേഖപ്പെടുത്തുന്നു-‘നമ്മുടെ കൊച്ചുകേരളത്തിനെ അന്യസംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ആദരപൂര്‍വ്വം സ്മരിക്കുന്നെങ്കില്‍, അതിവിടെ ശ്രീശങ്കരനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഉണ്ടായതുകൊണ്ടാണ്‌.ഇന്നു മലയാള നാടിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നെങ്കില്‍ അത്‌ ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ,ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി അമ്മ നിലകൊള്ളുന്നതുകൊണ്ടാണ്‌.ഐക്യരാഷ്ട്രസഭയുടെ അകത്തളം വരെ മലയാള ഭാഷയെ അമ്മ എത്തിച്ചില്ലേ?’

എങ്ങനെയിരിക്കുന്നു ചരിത്രം?സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഭാവനയോ?ഹേയ്‌ അതെന്തോന്നു സാധനമാാാ……..

ചരിത്രത്തെ ആത്മീയതകൊണ്ട്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌ ഇങ്ങനെയാണ്‌!

അമ്മയില്ലായിരുന്നുവെങ്കില്‍ കേരളം നിലനില്‍ക്കുമായിരുന്നോ?

പരമശിവനും മഹാവിഷ്ണുവും ശ്രീകൃഷ്ണനും അയ്യപ്പനും ദുര്‍ഗ്ഗയും മറ്റും മറ്റും അമ്മയോളം വരുമോ?അതാണ്‌ സ്വാമിയുടെ ചോദ്യത്തിന്റെ പൊരുള്‍..

മേല്‍പ്പറഞ്ഞ ദൈവങ്ങള്‍ ആശുപത്രി നടത്തിയിട്ടുണ്ടോ?

സ്വാശ്രയ കോളേജുകള്‍ നടത്തിയിട്ടുണ്ടോ?

ഇല്ലേയില്ല….

.സ്വാമി തുടരുന്നു–‘ഇവരുടെ ശ്രദ്ധയും ആത്മാര്‍ത്ഥതയുമൊക്കെ ഉരുള്‍പൊട്ടലും ഭൂകമ്പവും സുനാമിയും വെള്ളപ്പൊക്കവും താണ്ഡവമാടിയപ്പോള്‍ എവിടെയായിരുന്നു?അന്ന് ചങ്കുപൊട്ടികരഞ്ഞവരുടെ…

View original post 97 more words

2013 in review

The WordPress.com stats helper monkeys prepared a 2013 annual report for this blog.

Here’s an excerpt:

A New York City subway train holds 1,200 people. This blog was viewed about 5,600 times in 2013. If it were a NYC subway train, it would take about 5 trips to carry that many people.

Click here to see the complete report.