ബോംബുവച്ച് തകർക്കേണ്ട സർക്കാർ ആഫീസുകൾ ..

അതെ, ആരും ഞെട്ടണ്ട,കേരളത്തിലെ ചില സർക്കാർ ആഫീസുകൾ പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..
ഭരണമാറ്റം പെട്ടെന്ന് പ്രതിഫലിച്ചതാണോ?
അങ്ങനെയാണെന്ന് തോന്നുന്നില്ല..
ഈ ആപ്പീസുകൾ എന്നും മനുഷ്യവിരുദ്ധമായിരുന്നു എന്നതാണ് സത്യം..!
ഭരണക്കാരെയൊന്നും അവർക്ക് പേടിയില്ല..

  • SLI ആഫീസ്

കേരളത്തിൽ എത്രയും വേഗം തകർക്കേണ്ട ഒരു ആഫീസാണിത്..
ജീവനക്കാരന്റെ ഇൻഷ്വറൻസ് പണം കൈകാര്യം ചെയ്യുന്ന ആപ്പീസ്..
അവിടെയൊന്ന് ചെന്നുനോക്കൂ ; മനുഷ്യമുഖമുള്ള ഒരുപാട് ചെന്നായ്ക്കളെ കാണാം..!!!
ഒരിക്കൽ അവിടെ പോയവൻ രണ്ടാമത് പോകാൻ മടിക്കും..

സംസ്ഥാന ആപ്പീസും ജില്ലാ ആപ്പീസും ഒരുപോലെയാണ്..
നിങ്ങൾ ആവശ്യപ്പെടുന്ന വിവരം ലഭിക്കാൻ മാസങ്ങൾ നടക്കേണ്ടിവരും..
മര്യാദയ്ക്ക് പെരുമാറുന്ന ഉദ്യോഗസ്ഥർ വളരെ കുറവ്…

സംസ്ഥാന ആപ്പീസിൽ പോയ എന്റെ സുഹൃത്തിന്റെ അനുഭവം ഇങ്ങനെ:‌‌-

എസ്.എൽ.ഐ യിൽ നിന്നും ലോണെടുക്കാനാണ് പോയത്…
ലോൺ ഫോം കിട്ടുന്നിടത്ത് ചെന്നപ്പോൾ രണ്ട് അക്കന്മാരെ കണ്ടു..സംസാരത്തോട് സംസാരം..(കെട്ടിയോന്മാരെ സമ്മതിക്കണം!) അല്പം ഇളവ് കിട്ടിയപ്പോൾ കാര്യം പറഞ്ഞു..
ഫോം തരേണ്ട ആൾ പുറത്ത് പോയിരിക്കുന്നു…
ഫ്രീയായിട്ട് കിട്ടുന്ന ഫോം..
ഒന്നു നോക്കൂ.. കിട്ടിയാൽ നന്നായിരുന്നു…
രക്ഷയില്ല…

നേരെ മേലാളനെ കാണാൻ ചെന്നു..
മാഡമാണ്..
ആവശ്യം പറഞ്ഞു..
മറുപടി ഇങ്ങനെ –
ജൂനിയർ സൂപ്രണ്ട്,സീനിയർ സൂപ്രണ്ട്,ഡെപ്യൂട്ടി ഡയറക്ടർ പിന്നെയും ആരെയെക്കെയോ കണ്ടിട്ടും നടന്നില്ലെങ്കിലേ മാഡത്തിന്റെ അടുത്ത് ചെല്ലാവൂ ..
എങ്ങനെയിരിക്കുന്നു മറുപടി..
മാസാമാസം ശമ്പളത്തിൽ നിന്നും അടയ്ക്കുന്ന തുകയിൽ നിന്നു ലോണെടുക്കാൻ ചെന്നപ്പോഴത്തെ അനുഭവമാണിത്..!!!

  • ജില്ലാ ആഫീസിൽ…

ജില്ലാ ആഫീസിൽ എല്ലാവരും വെളിച്ചപ്പാടുകളാണ്..
പ്യൂണൊക്കെ ഡയറക്ടറെക്കാൾ വല്യ ആളുകളാണ്..
സെക്ഷനിൽ ചെന്നാൽ മര്യാദയ്ക്ക് ഒരു വിവരവും ലഭ്യമല്ല..
ലോൺ കൈകാര്യം ചെയ്യുന്ന അമ്മച്ചിയുടെ താണ്ഡവം കാണേണ്ടതുതന്നെ..!
ആപ്ലിക്കേഷൻ കൊടുക്കുന്ന ദിവസം തന്നെ പാസ്സാക്കാൻ കഴിയേണ്ടതാണ്..
ഒരു മൂന്നാഴ്ച കഴിയാതെ കാര്യം നടക്കില്ല തന്നെ…!

പെൻഷൻ പറ്റിയവർ അക്കൌണ്ട് ക്ലോസ്സു ചെയ്ത് പണം വാങ്ങാൻ കൊറേ നടക്കേണ്ടിവരും..!
പലരും കണ്ണീരോടെ നിൽക്കുന്നത് കാണാവുന്നതാണ്…

ഇനി പറയൂ, ജനവിരുദ്ധമായ ഇങ്ങനെയൊരു ആഫീസ് നിലനിൽക്കേണ്ടതുണ്ടോ?…

വിദൂഷകവചനം – ഈ ആപ്പീസ് ഇടിച്ചുനിരത്തി തട്ടുകട തുടങ്ങാൻ ടെണ്ടർ വിളിക്കേണ്ടതാണ്…

Advertisements

പ്ലീസ്,ഇനിയും ദ്രോഹിക്കരുത്…(എന്ന് മലയാള പത്രവായനക്കാർ)

ദേശാഭിമാനി പത്രത്തിന്റെ ഇടത്തേ പേജിൽ താഴെ മൂലയിൽ കയറിയിരുന്ന് ചിരിക്കുന്ന ഈ മാന്യദേഹത്തെ അറിയാമോ?

മഹാരാജാ കണ്ടുപിടിച്ചത്  ഈ ദേഹമാണത്രെ!

എന്നും ചില പുതിയ കത്തികളുമായി….

അമ്പട ഞാനേ…!

ടിയാന്റെ വീരകൃത്യങ്ങൾ വായിച്ചു വായിച്ചു വായനക്കാർ ഒരു വഴിക്കായിട്ടൂണ്ട്…

തിരുവതാംകൂർ മഹാരാജാവിനെ കണ്ടെത്താൻ നടത്തിയ യാത്ര,ചൈന കണ്ടെത്താൻ നടത്തിയ യാത്ര,ഫോട്ടൊഗ്രഫി പഠിക്കാനുള്ള മോഹവുമായി കയറിച്ചെന്ന സിങ്കത്തിന്റ ഗുഹ…

അങ്ങനെ…അങ്ങനെ….ഒട്ടനവധി അയനങ്ങൾ..

ചുരുക്കിപ്പറഞ്ഞാൽ രാജായനം…

ഇതിനിടയ്ക്ക് ഫോട്ടോ എടുക്കാൻ സമയം കിട്ടുമോ എന്നാണ് എന്റെ സംശയം…

എന്തായാലും പത്രത്തിന് കുശാലായി…എന്നും പരസ്യം…

അതോ മറ്റുവല്ല അഡ്ജസ്റ്റുമെന്റുമോ?

ആർക്കറിയാം…

പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ പണ്ടത്തെ പട്ടാളക്കാരന്റെ വീരസ്യങ്ങളാണ് ഓർമ്മ വരുന്നത്…

പാകമാകാത്ത കോട്ടും സ്യൂട്ടും ധരിച്ചുള്ള നിൽ‌പ്പൊക്കെ കൊള്ളാം..(.ശിക്കാരി ശംഭുവിനെ ഓർക്കാതിരിക്കാൻ ശ്രമിക്കുക)

പെറ്റ തള്ള സഹിക്കൂല, കേട്ടാ..

പടവും പൊന്നും വിൽക്കാൻ ഇത്രയൊക്കെ തറപ്പണി ആവശ്യമുണ്ടോ?

മലയാള പത്രവായനക്കാരെ ഇനിയും പരീക്ഷിക്കരുതേ…

എല്ലാത്തിനും ഒരവസാനം ഇല്ലേ…

വിദൂഷകവചനം – ആസനത്തിൽ ആലുമുളച്ചാൽ അതും ..!..മൌനം തന്നെ ഭൂഷണം..!

ഇത്തരം അധ്യാപികമാരെ തലമൊട്ടയടിച്ച് കഴുതപ്പുറത്ത് …..

സ്കൂളുകൾ തകർച്ചയുടെ വക്കത്താണ്..

മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് വിദ്യാലയങ്ങളിലാണ്..

കുട്ടികളെ സ്കൂൾ അധികൃതർ കുറ്റവാളികളായിട്ടാണ് കൈകാര്യം ചെയ്യുന്നത്…

ശത്രു ആര്..?

സ്കൂളിന്റെ ശത്രു കുട്ടികളോ രക്ഷാകർത്താക്കളോ അല്ല..

പിന്നെ…?

അധ്യാപകരാണ്…പ്രത്യേകിച്ചും അധ്യാപികമാർ…(ആത്മാർത്ഥതയും അർപ്പണ മനോഭാവവുമുള്ള അധ്യാപകർ പൊറുക്കുക..)

അവർക്ക് ആരോടും പ്രതിബദ്ധതയില്ല..

കുട്ടികൾ ഒരു വിഷയമേ അല്ല..

ദാരിദ്ര്യം കുറ്റമാണത്രെ..!

നാവിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവരാണ് 85 ശതമാനം പേരും..

പൊങ്ങച്ച സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാർ…

സ്വന്തം മക്കളെ ഇവർ പൊതുവിദ്യാലയങ്ങളിൽ അയയ്ക്കില്ല..!

HSS ൽ

ഏറെ കഷ്ടം ഹയർ സെക്കണ്ടറി കുട്ടികളുടെ കാര്യമാണ്..

എൽ.പി. സ്കൂളിൽ പ്രധമാധ്യാപകർ ആകാൻ മാത്രം യോഗ്യതയുള്ളവരാണ്  ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പാൾമാർ..(95 ശതമാനവും സ്ത്രീകൾ..!?)

അധ്യാപകരോ..?

എടുക്കാൻ വയ്യാത്ത ഡിഗ്രികളും എടുത്ത് ഇപ്പോ പുറത്തു വന്നവർ…

ടീനേജ് കുട്ടികളെ കൈകാര്യം ചെയ്യാൻ അറിയാത്തവർ…(കേരളത്തിലെ എല്ലാത്തരം വിദ്യാലയങ്ങളിലേയും സ്ഥിതി ഇതുതന്നെ..!)

കുട്ടികളുടെ ജീവിതം ഇവർ കുട്ടിച്ചോറാക്കുന്നു എന്നു പറഞ്ഞാൽ മതിയല്ലോ..

കരമന ഗേൾസ് ഒരു ഉദാഹരണം മാത്രം…

വെള്ളെഴുത്ത് ഈ സ്കൂളിലെ കുട്ടികളെ പറ്റി വിശദമായി എഴുതിയിട്ടുണ്ട്..

നഗരത്തിലെ സ്കൂളുകളിലെ കാര്യമാണ് ഏറെ പരിതാപകരം..

ഈ അധ്യാപകർക്ക് ബോധവൽക്കരണം നടത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ..

പ്രായത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ച് വിവരം ഉണ്ടാകാത്ത ഇവറ്റകളെ എന്തുചെയ്യണം..?

ഒന്നുകിൽ പിരിച്ചുവിടണം..

അല്ലെങ്കിൽ…..

വെള്ളെഴുത്തിന്റെ ഈ പോസ്റ്റൊന്ന് വായിച്ചു നോക്കൂ…

ഇവളുമാരെ എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കൂ.


http://vellezhuthth.blogspot.com/2010/12/blog-post_11.html

കുഴിവെട്ടി മൂടുക കോൺഗ്രസ്സിനെ…

 കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മുഖം പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്..

ജനീവ ഉച്ചകോടിയിലും അവർ ഒറ്റപ്പെട്ടിരിക്കുന്നു..!

ഒരു ജനതയെ മുഴുവൻ ഒറ്റുകൊടുക്കാൻ മന്മോഹനും കൂട്ടരും കച്ചമുറുക്കിയിരിക്കയാണ്…

സ്വന്തം രാജ്യത്തോടും ജനതയോടും യാതൊരു താല്പര്യവുമില്ലാത്ത ഈ ചെകുത്താൻ കൂട്ടത്തെ തല്ലിക്കൊല്ലി കുഴിച്ചുമൂടുകയല്ലേ വേണ്ടത്..?

അങ്ങനെ ചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കും…

രാജ്യത്തെ മുച്ചൂടും മുടിച്ചിട്ടേ ഇവറ്റകൾ പോകൂ…

കേരളത്തിൽ ചാണ്ടിയും കൂട്ടരും പിച്ചും പേയും പറഞ്ഞു നടക്കുകയാണ്..

ആസ്ഥാന താർക്കികൻ വി.ഡി.സതീശനെ കാണാനേയില്ല…!!

പാവം…എവിടെ ഒളിച്ചോ ആവോ…

കോൺഗ്രസ്സുകാരെന്നു പറഞ്ഞ് പുറത്തി നടക്കരുതേ എന്നാണ് വിദൂഷകന്റെ അഭ്യർത്ഥന..!

ആളുകൾ തല്ലിക്കൊല്ലാൻ സാധ്യതയുണ്ട്…

കേരളീയർ എപ്പൊഴും എല്ലാം ക്ഷമിച്ചുവെന്ന് വരില്ല…!!(സുരേഷ് കൽമ്മാഡിക്കും കിട്ടി ചെരിപ്പേറ്..

ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ സന്ദർഭത്തിൽ എന്ത് തീരുമാനം എടുക്കുമായിരുന്നു..?

സംശയമില്ല,അദ്ദേഹം ഈ അഭിനവ ഹിറ്റ്ലർമാർക്കെതിരെ മറ്റൊരു ‘ക്വിറ്റ് ഇന്ത്യ’ നടത്തുമായിരുന്നു…!!!! 

പത്രമുത്തശ്ശിമാര്‍ വാര്‍ത്തകള്‍ വാററിയെടുക്കുന്നതെങ്ങനെ?

മലയാള മനോരമ-മാതൃഭൂമി തുടങ്ങിയ ‘അമ്മൂമ്മമാര്‍’ നല്ല വാററുകാരാണ്‌…


രാഷ്ട്രീയം വാററുന്ന പണിയിലാണിപ്പോള്‍..


നിക്ഷപക്ഷരെന്ന് ഇടയ്ക്കിടയ്ക്ക്‌ വിളിച്ചുകൂവും..


പാവം ശുദ്ധഗതിക്കാരായ വായനക്കാര്‍ അത്‌ വിശ്വസിക്കുകയും ചെയ്യും…


ഇവററകള്‍ ആടിനെ പട്ടിയാക്കുന്നതില്‍ ഡോക്ടറേററ്‌ ഉള്ളവരാണ്‌…


ലാവലിന്‍ കേസൊക്കെ ഉത്സവമാക്കിക്കളഞ്ഞു..!


മനുഷ്യന്‌ ഉപകാരപ്രദമായ വാര്‍ത്തകള്‍ മുക്കിക്കളയും…


പണ്ടും കോണ്‍ഗ്രസ്സിനെ വലംവയ്ക്കലായിരുന്നുവല്ലോ പണി…


ഇപ്പോ അത്‌ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു…


ഇടതുപക്ഷ വിരോധം എന്ന കണ്ണടയില്‍ നോക്കിക്കൊണ്ടേയിരിക്കുന്നു…


അതിനാല്‍ ചില വാര്‍ത്തകള്‍ ആവക ‘മുത്തശ്ശി’ വായനക്കാര്‍ക്ക്‌ ലഭ്യമല്ല…


അവര്‍ തമസ്കരിച്ച ചിലത്‌ ഇവിടെ നല്‍കുന്നു…

DSC00046

യൂത്തുകോണ്‍ഗ്രസുകാര്‍ ഈയിടെ തിരുവനന്തപുരത്ത് ഒരു കലാപരിപാടി നടത്തുകയുണ്ടായി..ഡി.ജി.പി മാര്‍ച്ച് എന്നാണതിന്റെ പേര്..

സമരം നടത്തി പരിചയമില്ലാത്ത പ്രസിഡന്റ് പാവം പയ്യന്‍ എം.ലിജു എന്തോകണ്ട്  ബോധരഹിതനായി….താങ്ങിയെടുന്നത് പെരുംഗുണ്ട-ജയരാജ്

DSC00047

തട്ടിപ്പുവീരന്‍ മോസസ്സിനെ യാത്രയയ്ക്കാന്‍ (?) ചാണ്ടിയും തിരുവഞ്ചൂരും റെഡി…

ആ വിദ്വാന്‍ ഇപ്പോള്‍ വിദേശമദ്യകള്ളക്കടത്ത് നടത്തിയതിന് വിചാരണ നേരിടുന്നു…


ഈവകയൊന്നും മുത്തശ്ശിമാരില്‍ വരില്ല!


ഇവരുടെ തനിനിറം മനസ്സിലായില്ലേ?


ഇനിപ്പറയൂ നിഷ്പക്ഷത എന്നൊന്നുണ്ടോ?

വിതച്ചത് കൊയ്യുക തന്നെ വേണം..2000 അധ്യാപകര്‍ പുറത്തുപോകട്ടെ…!ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ പട നയിക്കണം….

തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ രണ്ടര മൂന്ന് ലക്ഷം കുട്ടികളുടെ കുറവ്  പൊതു വിദ്യാലയങ്ങളില്‍ കാണുന്നുവത്രെ!

ജനന നിരക്കിലെ കുറവ് മുതലായ ഒട്ടേറെ കാരണങ്ങള്‍ അതിന് പിന്നിലുണ്ട് എന്നത് സത്യം തന്നെ…

എന്നാലും പ്രധാന കാരണം അതല്ല എന്ന് തോന്നുന്നു..

കുട്ടികള്‍ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകള്‍ വിട്ട് മററ് സിലബസ്സുകളില്‍ ചേക്കേറുന്നത്  ഒരു പ്രധാന കാരണമാണ്!

അവിടെ വല്യ പഠനം നടക്കുന്നു എന്ന് തെററിദ്ധരിച്ചിട്ടാണ് പോകുന്നത്…

അത് സത്യമല്ല എന്നത് പകല്‍പോലെ സത്യമാണ്..

പലപ്പോഴും കുട്ടികളുടെ മനശ്ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ഹീനമായ രീതിയിലുള്ള കാണാപാഠം പഠിക്കലാണ് അവിടെ നടക്കുന്നത്..

ഒരു പക്ഷെ സമരങ്ങള്‍ അവിടങ്ങളില്‍ ഇല്ലായിരിക്കാം..

ഒരു ജനാധിപത്യ സമൂഹത്തില്‍ അത് ഒഴിവാക്കാന്‍ പററാത്തതാണ് എന്ന് ആര്‍ക്കാണറിയാത്തത്?

നാളെ ആ കുട്ടി ഈ സമൂഹത്തിലാണ് ജീവിക്കേണ്ടത്..

ഇനി സിലബസ്സിന്റെ കാര്യം എടുത്താലോ-

സ് റേറററ് സിലബസ് മോശമാണോ?

അത് പലപ്പോഴും മററുള്ളവയെക്കാള്‍ മുന്നിലാണ്…

ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്ന ഒരു വലിയ വിഭാഗം നമ്മുടെ മുന്നിലുണ്ട്, അത് ഇവിടത്തെ അധ്യാപകരാണ്!!

കാര്യങ്ങള്‍ നന്നായി അറിയാവുന്നവരാണ്…

എന്നാലും തെററിപ്പോകും .. അതാണവസ്ഥ..

നമ്മുടെ കുട്ടികളെ മററ് സിലബസുകളിലും അണ്‍-എയിഡഡുകളിലും ആട്ടിയോടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത്  അവരാണ്!!

എന്താ അവര്‍ സ്വന്തം കഞ്ഞിയില്‍ പാററയിടുകയാണോ?

സംശയിക്കേണ്ട…

അതാണ് സത്യം..!!!

തങ്ങളുടെ മക്കള്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നത് അവര്‍ക്കിഷ്ടമല്ല!

എന്താ കാരണം?

പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഓര്‍മ്മകള്‍ തന്നെ!

താഴ്ന്ന ജാതിക്കാരനും ദരിദ്രവാസിയും എന്റെ കുട്ടിയുടെ അടുത്തിരിന്ന് പഠിക്കേണ്ട!!!

ഇതാണ് പുത്തന്‍ ജാതി വ്യവസ്ഥ!

ഞെട്ടണ്ട, ഇത്  ഒരു വലിയ സത്യമാണ്!!

മററുള്ളവര്‍ തങ്ങളേക്കാള്‍ മിടുക്കരാണ് എന്ന് ഇവര്‍ അംഗീകരിച്ചുകൊടുക്കുമോ?

അതില്ല..

ഞങ്ങള്‍ തന്നെയാണ് കേമന്മാര്‍…

എന്നാലും മക്കളെ അവര്‍ പഠിപ്പിച്ചാല്‍ മതിയത്രെ!


അപ്പോള്‍ ജോലി സ്ഥിരതയ്ക്ക്  പാവപ്പെട്ടവന്റെ മക്കള്‍ വേണം..

തങ്ങള്‍ സ്വന്തം മക്കളെ അണ്‍-എയിഡഡില്‍ പഠിപ്പിക്കും..(നാഴികയ്ക്ക് നാല്‍പ്പതു വട്ടം അവരെ കുററം പറയുകയും ചെയ്യും!?)

അതാണ് കേരളത്തിലെ അധ്യാപകര്‍…(ചെറിയൊരു വിഭാഗം പേര്‍ ഇതില്‍പ്പെടാതെയുണ്ട്..അവര്‍ പൊറുക്കുക..)


85% സ്ത്രീകള്‍…?


കേരളത്തിലെ അധ്യാപകരില്‍  85% പേര്‍ സ്ത്രീകളാണ്!

അത് ഒരു നല്ല കാര്യമാണ്..

അതത്ര നല്ല കാര്യമാണോ?

അല്ലെന്നതാണ്  അനുഭവം!


പ്രഗത്ഭരായ കുറെ അധ്യാപികമാരുണ്ട്..

ഭൂരിഭാഗം പേരും ഈ തൊഴിലിന് കൊള്ളാത്തവരാണ്!!

ഞെട്ടണ്ട…സത്യമാണ്…


മിക്സഡ് സ്കൂളുകള്‍ നോക്കൂ…

ഡിസിപ്ലിന്‍ മുതല്‍ എല്ലാകാര്യത്തിനും പുരുഷന്‍ വേണം!

കൃത്യസമയത്ത് (?) വന്ന് പഠിപ്പിക്കും , പോകും…

ഇതുമാത്രമാണ് ടീച്ചറിന്റെ പണിയെന്നാണ് പല മഹിളാമണികളും ധരിച്ചുവച്ചിരിക്കുന്നത്…

സ്കൂള്‍ യുവജനോത്സവം അവസാനിക്കാന്‍ അല്പം (സ്കൂള്‍സമയം)താമസിച്ചുപോയാല്‍ മിച്ചം വരുന്നത്  വിരലിലെണ്ണാവുന്ന സാറന്മാ‍രാണ്..

അല്പംനേരം കൂടി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുനോക്കൂ…

അവകാശബോധവും മററും ഉണരുന്നതു കാണാം..


പല പൊതു വിദ്യാലയങ്ങളും അച്ചടക്കത്തിന്റെ കാര്യത്തിലും പഠനത്തിന്റെ കാര്യത്തിലും പിന്നാക്കം പോകുന്നതിന് ഒരു കാരണം  ടീച്ചര്‍ ബാഹുല്യമാണെന്ന് കാണാവുന്നതാണ്..

തെററിദ്ധരിക്കേണ്ട…

ഞാന്‍ ടീച്ചര്‍മാര്‍ക്ക് എതിരൊന്നുമല്ല…


ആരെങ്കിലും ഇതൊക്കെയൊന്ന് പറയണല്ലോ എന്ന് വിചാരിച്ചാണ്….(പുരുഷന്മാരെല്ലാം ശരി എന്ന്  തെററിദ്ധരിക്കല്ലേ…)


അതിനാല്‍ വിദ്യാഭ്യാസ രംഗത്ത്  പുരുഷന്മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്…!!


ഇനി 2000 പേരുടെ കാര്യം….

അവരെ എന്തിന് സംരക്ഷിക്കണം?

ചോറിങ്ങും കൂറങ്ങും- ഇത്  അംഗീകരിക്കേണ്ടതുണ്ടോ?

രണ്ടര ലക്ഷത്തോളം അധ്യാപകരില്‍  ഒന്നര ലക്ഷം പേരുടെ മക്കളെങ്കിലും സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ളവരായിരിക്കും!

അവര്‍ എവിടെ പഠിക്കുന്നു?

അധ്യാപക സംഘടനകള്‍ കണക്കെടുക്കണം..

ആ കുട്ടികള്‍ തിരുച്ചുവന്നാല്‍ 2000 പേര്‍ക്കും പുറത്തുപോകേണ്ടി വരില്ല!


അതിനവര്‍ തയ്യാറാകുമോ?

ഇല്ലെങ്കില്‍ വര്‍ഷംതോറും കുറേപ്പേര്‍ പുറത്തുപോകട്ടെ…

മക്കള്‍ പഠിക്കുന്നിടത്ത്  ജോലിക്ക് ശ്രമിക്കട്ടെ…

അതല്ലേ നല്ല വഴി…


അതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം…കൂടുതല്‍  കൂടുതല്‍ പേര്‍ പുറത്തുപോകാന്‍ ഇടവരട്ടെ…!!!