അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ തട്ടകം-സെര്‍ച്ച് ഡെസ്ക്-സത്യസന്ധമായ വിവരങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്…

ഇത്തരത്തിലുള്ള ഒരു താല്പര്യം നേരത്തെ ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

ധാരാളം അഴിമതിക്കഥകള്‍ പലപല ബ്ലോഗുകളിലൂടെ പുറത്തുവന്നിട്ടുണ്ട്..അങ്കിളിന്റെ സൈറ്റില്‍ ധാരാളമായി അവ കണ്ടിട്ടുണ്ട്..

അവ എല്ലാംകൂടി ഒരു പൊതുവേദിയില്‍ വരുന്നത് കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…

ഒരു കൂട്ടം ബ്ലോഗര്‍ക്ക് മാനേജ് ചെയ്യത്തക്കവിധത്തിലാവണം അത്.

അങ്കിളിന്റെ വിലയേറിയ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്..

അവ്യക്തമായ ഒരാശയമാണ് ഞാന്‍ അവതരിപ്പിച്ചത് എന്ന് എനിക്കറിയാം…

ബ്ലോഗര്‍മാരുടെ ഇടപെടലിലൂടെ അതിന് വ്യക്തതകൈവരും എന്ന് കരുതുന്നു..

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ മാന്യ ബ്ലൊഗര്‍മാരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു…

Advertisements