കാന്തപുരം കാമവെറിയന്റെ ഭാഷയുമായി…

മുസ്ലിം വിവാഹമോചനത്തെക്കുറിച്ച് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം സജീവ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.


മുസ്ലിം പുരുഷന് വിവാഹമോചനം നടത്താന്‍ പള്ളിയിലും കോടതിയിലും പോകേണ്ടതില്ല.എവിടെവച്ചും ആകാം..


എന്നാല്‍ ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് കോടതിവഴിക്കേ വിവാഹമോചനം സാധ്യമാകൂ..!


ബഹുഭാര്യത്വം പരിഷ്കൃത സമൂഹം അംഗീകരിക്കുന്നില്ല.


എന്നാല്‍  ചില (90%)മുസ്ലിം പണ്ഡിതന്മാര്‍ അതിനെ ശക്തമായി പിന്താങ്ങുന്നു!!


ഇന്ന് രാത്രി (23/10/2008) 9.30ന് മനോരമ വിഷനില്‍ നടന്ന ചര്‍ച്ചയില്‍ കാന്തപുരം പറഞ്ഞത് തികച്ചും അപലപനീയമായ അഭിപ്രായമാണ്…


-“മാസത്തില്‍ പത്ത് പതിനഞ്ച് ദിവസം സ്ത്രീകള്‍ അശുദ്ധകളാണ്..അപ്പോള്‍ പുരുഷന് മറ്റ് സ്ത്രീകളെ തേടേണ്ടിവരും!!“


എങ്ങനെയിരിക്കുന്നു പണ്ടിതന്റെ അഭിപ്രായം???

(മുസ്ലിം പുരുഷന്മാരെല്ലാം വയാഗ്ര കഴിച്ചുനില്‍ക്കുന്ന വിത്തുകാളകളാണോ?)


ശ്രീമതി ബി.എം.സുഹറ മുഖമടച്ച് മറുപടി നല്‍കി,കാന്തപുരത്തിന്.-“അങ്ങനെയുള്ളവര്‍ മനോരോഗികളാണ്…”
വിവേകികളായ മുസ്ലിംങ്ങള്‍ ഉണരണം..


ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം…Advertisements

രണ്‍ജിത്ത്‌ ചെമ്മാടിന്റെ കവിതകള്‍-കാമാതുരതയുടെ സങ്കീര്‍ത്തനങ്ങള്‍.. (ഒന്നാം ഭാഗം)

ഉഷ്ണമേഖലകള്‍ കാമത്തിന്റെ വിളനിലങ്ങളാണ്‌.അവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ രതിവികാരം കൂടുമെന്ന് ശാസ്ത്രം പറയുന്നു.ആ സത്യം ഒരിക്കല്‍കൂടി ചെമ്മാടിന്റെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു!

കാക്കനാടന്റെ ‘ഉഷ്ണമേഖല’ കാമവും പ്രേമവും കൂടികലരുന്ന ഒരു ലോകം നമുക്കു മുന്നില്‍ വരച്ചു കാട്ടുന്നു.അതിലെ മിക്ക കഥാപാത്രങ്ങളും മേല്‍പ്പറഞ്ഞത്‌ ശരിവയ്ക്കുന്നു.

കാവ്യരംഗത്ത്‌ തന്റേതായ വ്യത്യസ്ത ശബ്ദം ഇതിനകം തന്നെ കേള്‍പ്പിക്കാന്‍ ചെമ്മാടിന്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രേമവും കാമവും വിശപ്പും ദാരിദ്ര്യവും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും ഒക്കെ ഇവിടെ കവിതയ്ക്ക്‌ വിഷയമായിരിക്കുന്നു.

ചെമ്മാടിന്റെ 6 കവിതകളാണ്‌ ഇവിടെ ലഘു നിരൂപണത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.ഒരു ചുംബനം തരിക,ഒരു മഴയുടെ ബഹു വചനങ്ങള്‍,ചില നെടുവീര്‍പ്പുകള്‍,പേര്‍ഷ്യാപര്‍വ്വം,വേശ്യാബിംബങ്ങള്‍ -എന്നിവയാണവ.

പലപ്പോഴും സരള വ്യാഖ്യാനത്തിന്‌ വഴങ്ങാത്തവ അനവധിയാണ്‌.പക്ഷേ അവ മോഹിപ്പിച്ചുകൊണ്ട്‌,വീണ്ടും വീണ്ടും വായനക്കാരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ നില്‍ക്കുന്നു.

ഒറ്റയൊറ്റ വരികള്‍ക്ക്‌ അര്‍ത്ഥം പറയുക ചിലപ്പോഴൊക്കെ ദുഷ്കരമാവും.എങ്കിലും സമഗ്രധ്വനി എന്ന ഗുണം അവയെ വിസ്മയകരമാംവിധം അനുഗ്രഹിച്ചിരിക്കുന്നു.

‘അരച്ചുറ്റില്‍ വെയില്‍പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവസാനിക്കുന്ന
സ്വര്‍ണ്ണമണലുകളില്‍
വേതനം തിരയിന്ന ഗണികാബിംബങ്ങള്‍

വിനോദതീരങ്ങളീല്‍’-(വേശ്യാബിംബങ്ങള്‍)

-തുടങ്ങിയ വരികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌.

(തുടരും)

www.manalkinavu.blogspot.com