ഒരു അഭ്യര്‍ത്ഥന…

മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുമോ?

ഈ -മെയില്‍ അയയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്…

എനിക്കു വരുന്ന മെയിലുകള്‍ അപ്പപ്പോള്‍ ചെക്കു ചെയ്യാനും കഴിയുന്നുണ്ട്..

മലയാളം അക്ഷരങ്ങള്‍ ചെറിയ കട്ടകളായിട്ടാണ് കാണുന്നത്…


ഇതിന് പരിഹാരമുണ്ടോ?

ബൂലോകത്തെ എക്സ്പര്‍ട്ടുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..


ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍- SonyEricsson-C510

Advertisements

എന്നെ മറയ്ക്കുന്നത് ആരാണ്?

എന്റെ ചില പോസ് ററുകള്‍ മറയ്ക്കപ്പെടുന്നത്  എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല…


കഴിഞ്ഞ പോസ് ററ് വായിക്കാന്‍ ശ്രമിച്ചവര്‍ക്ക്  ഇങ്ങനെയൊരു  ജാലകമാണ്  കാണാന്‍ കഴിഞ്ഞത്-

400 Bad Request


nginxഇതിന്റെ അര്‍ത്ഥമെന്താണ്?


ആരെങ്കിലും മന:പൂര്‍വ്വം മറയ്ക്കുന്നതാണോ?


എങ്കില്‍ അതാര്?

എന്തിനുവേണ്ടി?


ഒന്നും മനസ്സിലാകുന്നില്ല..

ചാരന്മാര്‍ ഇറങ്ങിയതാണോ?


വേഡ് പ്രസ്സിലെ ബ്ലോഗ്  മറയ്ക്കപ്പെടുന്നതിനാല്‍ ഇപ്പോള്‍ ബ്ലോഗറില്‍  ഈ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..

രണ്ടിലും ഒരേ പോസ് ററിടുന്നു…

ഇതൊരു പരിഹാരമല്ലല്ലോ…
സാങ്കേതിക പരിചയമുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു…

ആഴ്ചപ്പതിപ്പുകളും മാസികകളും ഓണ്‍ലൈനില്‍ സൌജന്യമായി നല്‍കണം…

പത്രങ്ങള്‍ ഓണ്‍ ലൈനില്‍ സൌജന്യമാണ്..

അവരുടെ മററ് പ്രസിദ്ധീകരണങ്ങളും സൌജന്യമാക്കേണ്ടതല്ലേ?


ഓണ്‍ ലൈലില്‍ വായിക്കുന്നതിനും പണം ആവശ്യപ്പെടുന്നത്  നെറികേടല്ലേ…


നെററ് ഉപയോഗിക്കുന്നതിനു തന്നെ സാമാന്യം മോശമല്ലാത്ത കാശ് ചിലവഴിക്കണം..അതൊടൊപ്പം ഓരോ പ്രസിദ്ധീകരണത്തിനും പണം മുടക്കേണ്ടിവരുന്നത്  ക്രൂരതയല്ലേ…


മാധ്യമം- ഇതിനൊരപവാദമാണ്..

അവര്‍ അവരുടെ ആഴ്ചപ്പതിപ്പ്  ഓണ്‍ലൈനില്‍ സൌജന്യമാകിയിരിക്കുന്നു…


മററ് പ്രസിദ്ധീകരണങ്ങളും ആ മാതൃക പിന്തുടരേണ്ടതല്ലേ ; പ്രത്യേകിച്ച് ഐ.ററി യുടെതായ ഈ കാലഘട്ടത്തില്‍.


മലയാള പ്രസിദ്ധീകരണങ്ങള്‍  ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക്  തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…


വേണം അത്തരത്തിലൊരു വെബ്സൈറ്റ്-അതില്‍ സഹകരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

പ്രിയപ്പെട്ട ബൂലോകനിവാസികളെ,

കഴിഞ്ഞ എന്റെ പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു..

പോസ്റ്റ്-നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് -(മുഖ്യമന്ത്രി അറിയാന്‍‌)

(ആ  പോസ്റ്റ് വായിച്ചതിനുശേഷം ഇത് വായിക്കാനപേക്ഷ)


ആ പോസ്റ്റിന്‍ കിട്ടിയ ഒരു പ്രതികരണം ഇങ്ങനെയാണ്‍..


ingane ulla karyangal publish cheyyaan oru website venam.. Something like wikileaks.

ഇത് ഒരു നല്ല ആശയമായി എനിക്കും തോന്നുന്നു..

നാടുനന്നാവാന്‍ ഒരു വഴികൂടിയാണിത്..

ബൂലോകത്തിന്റെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ട്.

അത്തരത്തിലൊരു സംരംഭം ഏറ്റെടുക്കാന്‍ ചങ്കൂറ്റമുള്ളവര്‍ ആരുണ്ട്?

പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെല്ലോ.

ദയവായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

സ്നേഹത്തോടെ,

വിദൂഷകന്‍‌

നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു

എന്റെ ഒരു അപരനെ കണ്ടെത്തി ഒരു ‘സൂപ്പര്‍ പരട്ട’…കരുതിയിരിക്കുവിന്‍ !!!!

സൂപ്പര്‍ പരട്ട(http://superparatta.blogspot.com)

എന്നൊരു ബ്ലോഗര്‍ ബൂലോകത്ത് സ്വൈരവിഹാരം നടത്തുന്നു;എന്റെ പേരില്‍-
ആളൊരു പുലിയാണ് കേട്ടോ.

നവംബര്‍ 2008 ലാണ് ടി പരട്ട ബൂലോകത്ത് കുടിയേറിയത് എന്ന് കാണുന്നു..
മേയ് മാസം മുതല്‍ ഞാനിവിടെയുണ്ട്..

വിദൂഷകന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണമെന്തെന്ന് അറിയില്ല.
‘പരട്ട’ എന്ന പേര് തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് സേതുലക്ഷ്മി ഉപദേശിച്ചിട്ടുണ്ട്

ആ ഉപദേശം മുഖവിലയ്ക്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

വ്യവഹാര പ്രിയരായ ചില കറുത്ത കോട്ടുകാരെ (വക്കീല്‍)ഞാന്‍ സമീപിച്ചിട്ടുണ്ട്..
എന്റെ ട്രേഡ് നെയിം സംരക്ഷിച്ചുകിട്ടാന്‍..
(വായനക്കാരോട്-ചുമ്മാ വെറുതെയൊന്ന് വെരട്ടാനാണ്.ചെലപ്പോ പേടിച്ച് ഇട്ടിട്ടോടിയാലോ..)

ബൂലോകരണ്യത്തില്‍ രണ്ട് സിംഹങ്ങള്‍ക്ക് സ്കോപ്പില്ല…
അതുകൊണ്ട് എത്രയും വേഗം…………!!!???