രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കറ്റകരമായ മൌനത്തിൽ – കാരണം ബാക്ടീരിയ അല്ല….

മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലപാടില്ലാതെ രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും…

ആർക്കും ഒരഭിപ്രായവുമില്ല..

സി.പി.ഐ യുടെ യുവജന- വിദ്യാർത്ഥി സംഘടനകൾ മാത്രമാണ് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്..അവർ മഠത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.. 

ബാക്കിയുള്ളവർ മൌനത്തിന്റെ വൽമീകത്തിലാണ്…!

എന്താവാം കാരണം?

ആൾ ദൈവങ്ങൾക്കെതിരെ പ്രഖ്യാപിത നിലപാടെടുത്തിട്ടുള്ളവർ പോലും നിശബ്ദതയിലാണ്..

ആമസോണിൽ നിന്ന് പുസ്തകം വരാൻ കാത്തിരിക്കുകയാണ് ചിലർ എന്ന് കേൾക്കുന്നു..വായിച്ചതിനുശേഷം പ്രതികരിക്കാം എന്നായിരിക്കാം..

എന്നാലും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ…..

amma-2

കേരളം ലോകത്തിനു മുന്നിൽ നാണംകെട്ടു..

ലോക പ്രസിദ്ധരായ ആമസോൺ ആണ് ഗായത്രിയിടെ പുസ്തകം വിപണനം നടത്തുന്നത്.വിദേശിയായ ഒരു സ്ത്രീയ്ക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.വിശുദ്ധ നരകം എന്നാണ് അമൃതാനന്ദമയീ മഠത്തെ അവർ വിളിക്കുന്നത്.അവർക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് സവിസ്തരം വിവരിക്കുന്നു.മഠം അത് നിഷേധിച്ചിട്ടില്ല.

നമ്മുടെ ഗവണ്മെന്റ് ഇക്കാര്യം അറിഞ്ഞമട്ടേയില്ല.ആഭ്യന്തരമന്ത്രി രാഷ്ട്രീയം പറയുന്നു..പുസ്തകത്തിലെ ഉള്ളടക്കം വച്ചുകൊണ്ട് കേസെടുക്കാൻ കഴില്ലാ‍ത്രെ!അവർ നേരിട്ടു വന്ന് മൊഴി നൽകണമെന്നായിരിക്കും.നാണംകെട്ട വാദമാണത്.

മീഡിയകൾ വാർത്ത മുക്കി

നമ്മുടെ മീഡിയകൾ മഠം വാർത്തകൾ തമസ്കരിച്ചു..ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഇങ്ങനെയൊരു വാർത്ത കേട്ടതേയില്ല..എന്റൊരു ജാഗ്രത!!സോഷ്യൽ മീഡിയകൾ മാത്രമാണ് സജീവമായി പ്രതികരിച്ചത്.

ഇന്ത്യാ വിഷൻ നന്നായി വാർത്ത കവർ ചെയ്തു എന്നത് മറക്കുന്നില്ല.

amma_Gail-Tredwell_amritanandamayi

പ്രതികരിച്ചവർക്കെതിരെ നടപടി

സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികളുമായി ചെന്നിത്തലയും കൂട്ടരും ഇറങ്ങിയിരിക്കുകയാണ്..!എന്തൊരു ശുഷ്കാന്തിയാണ് കേസെടുക്കാൻ…

കഷ്ടം….?!

ഇത് ഫാസിസമാണ്..

കട്ടവനെ വണങ്ങുകയും വിളിച്ചറിയിച്ചവനെ പൂട്ടുകയും ചെയ്യുന്നു…

ഇത് ജനാധിപത്യ ധ്വംസനമാണ്…അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള കയ്യേറ്റമാണ്..ഇത് അനുവദിക്കാൻ പാടില്ല…

നമ്മൾ ഒന്നായി പ്രതികരിക്കണം..

2 thoughts on “രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കറ്റകരമായ മൌനത്തിൽ – കാരണം ബാക്ടീരിയ അല്ല….

  1. ഇത് ജനാധിപത്യ ധ്വംസനമാണ്…അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള കയ്യേറ്റമാണ്..ഇത് അനുവദിക്കാൻ പാടില്ല…

    നമ്മൾ ഒന്നായി പ്രതികരിക്കണം..

  2. ആര്‍ പ്രതികരിയ്ക്കും? എല്ലാര്‍ക്കും ഭയം!! ജയരാജനെപ്പോലെ!!! നഷ്ടപ്പെട്ടാലും ഒന്നുമില്ലാത്ത ധൈര്യശാലികളുണ്ടോ നാട്ടില്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )