വെള്ളെഴുത്തിനെതിരെ നടപടി…..ഈ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക….

നമ്മുടെ വെള്ളെഴുത്തിനെതിരെ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് കൈക്കൊണ്ട നടപടി ഏറ്റവും ഹീനമായ ഒന്നാണ്..

തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന അദ്ദേഹത്തെ(കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ)എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നു!അച്ചടക്ക നടപടിയുടെ ഭാഗമാണത്രെ!?

എന്ത് അച്ചടക്കക്കേടാണ് അദ്ദേഹം കാട്ടിയത്..??

Image

എറ്റവും മാന്യനായ അധ്യാപകനാണദ്ദേഹം..വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവൻ..അദ്ദേഹത്തെ സ്ഥലം മാറ്റിയതറിഞ്ഞ ദിവസം പരീക്ഷ എഴുതാൻ കൂട്ടാക്കാതെ കുട്ടികൾ പ്രതിഷേധിച്ചു!!

ഇത് ഒരു പെൺപള്ളിക്കൂടത്തിലാണ് നടന്നതെന്നോർക്കുക…ഇത് ചരിത്രമല്ലേ…ഒരധ്യാപകന് ഇതിൽക്കൂടുതൽ എന്ത് ബഹുമതിയാണ് ലഭിക്കേണ്ടത്?

അതി സമ്പന്നരായ ഒരുകൂട്ടം അധ്യാപകർ-സാമൂഹ്യബോധമോ പ്രതിബദ്ധതയോ തൊട്ടുതീണ്ടിയിട്ടില്ലാത്തവർ ഹയർ സെക്കണ്ടറി മേഖലയിൽ കയറിപ്പറ്റിയിട്ടുണ്ട്.പാഠപുസ്തകത്തിനപ്പുറത്തേക്ക് ഒന്നുമില്ലെന്ന് കരുതുന്നവർ..(അധികവും സ്ത്രീകളാണ്..!!)..അവർ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കുകയില്ല…

അത്തരത്തിൽ‌പ്പെട്ട ഒരുകൂട്ടം വിവരദോഷികളുടെ താവളമാണ് കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ(ഹയർ സെക്കണ്ടറി വിഭാഗം) ഇന്റർനെറ്റ്,ബ്ലോഗ്,ചാറ്റ്,മൊബൈൽ എന്നൊക്കെ കേട്ടാൽ തുള്ളിയാടുന്നവർ..

അവിടെ ഇ-അധിഷ്ഠിത പഠനം നടത്താൻ ശ്രമിച്ചതാണ് വെള്ളെഴുത്ത് ചെയ്ത കുറ്റം..(പഠനം അത്തരത്തിൽ തന്നെ ആവണം എന്ന് ഡിപ്പാർട്ടുമെന്റ്) കുട്ടികളെ മനുഷ്യജീവികളായി പരിഗണിച്ചു..

അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചു…

ഇതൊക്കെ വലിയ പാതകങ്ങളായാണ് ചില ടീച്ചർമാർ കണ്ടത്..ബ്ലോഗിംങ് എന്തോ അശ്ലീലമാണെന്ന് പ്രചരിപ്പിച്ചു…ചില രക്ഷാകർത്താക്കളെക്കൊണ്ട് പരാതി കൊടുപ്പിക്കുന്നു…

അദ്ദേഹത്തിനെതിരെ പരാതി പറയാൻ ഒരു കുട്ടിയും തയ്യാറായില്ല എന്നത് എടുത്തുപറയേണ്ടതാണ്…

പണം പിരിക്കാൻ തയ്യാറായിരിക്കുന്ന മന്ത്രി ആപ്പീസ് നടപടിയെടുക്കാൻ എപ്പഴേ തയ്യാർ…ട്രാൻസ്ഫറിന് ലക്ഷങ്ങൾ വരെ വാങ്ങുന്നു എന്നാണ് കേൾക്കുന്നത്!

ബൂലോകം ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ വേണം..

 

മലയാളം വാരികയിൽ….

ഈ വിഷയം മലയാളം വാരികയിൽ വന്നിട്ടുണ്ട് .അത് ചുവടെ ചേർക്കുന്നു…

Vellezhuthu-Report-page-001 Vellezhuthu-Report-page-002 Vellezhuthu-Report-page-003 Vellezhuthu-Report-page-004 Vellezhuthu-Report-page-005 Vellezhuthu-Report-page-006 Vellezhuthu-Report-page-007 Vellezhuthu-Report-page-008 Vellezhuthu-Report-page-009 Vellezhuthu-Report-page-010

കടപ്പാട്- ഉമ്മർ ടി കെ

                 മലയാളം വാരിക

Advertisements

2 thoughts on “വെള്ളെഴുത്തിനെതിരെ നടപടി…..ഈ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക….

  1. ബൂലോകം ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ വേണം..
    അത് എങ്ങനെ വേണമെന്ന് ആലോചിക്കേണ്ടതാണ്…
    പ്രതികരണങ്ങൾ ക്ഷണിക്കുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w