സർക്കാർ ആഫീസുകൾ അടച്ചുപൂട്ടുക,ചാണ്ടിമാമാങ്കം നീണാൾ വാഴട്ടെ…..

ചാണ്ടി കച്ച മുറുക്കി ഗോദയിലിറങ്ങിയിരിക്കയാണ്..

ജന സമ്പർക്ക മാമാങ്കം..!

ഓരോ ജില്ലയിലും ലക്ഷക്കണക്കിന് അപേക്ഷകർ..

ജന സഹസ്രത്തെ നിയന്ത്രിക്കാൻ പോലീസ് പെടാപാടുപെടുകയാണ്..

പത്രങ്ങളിൽ ചാണ്ടിസ്തുതികൾ ഏഴുകോളം നിറയെ..

ഷേക്കേറ്റിരിക്കുന്നത്  യഥാർത്ഥത്തിൽ ചെന്നിത്തലയ്ക്കാണ്..

ചാണ്ടിയുടെ ഭരണ പടവത്തിന്റെ  തെളിവാണോ ഈ കലാപരിപാടി..?

ആണെന്നാണ് മാധ്യമങ്ങളും നാട്ടാരും പറയുന്നത്,യു.ഡി.എഫുകാർ അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു..?

എന്നാൽ സത്യം എന്താണ്?

ഭരണം പൂർണ്ണ പരാജയം..

ഭരണം പരാജയമടയുമ്പോഴാണ് ഇത്തരം ഗിമ്മിക്കുകൾ നടത്തേണ്ടിവരുന്നത്..

സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായിരിക്കുന്നു.ജനം ആഫീസുകൾ കയറിയിറങ്ങി മടുത്തു.ഒന്നും നടക്കുന്നില്ല്.ഖദറിട്ടവരും അല്ലാത്തവന്മാരും ആണ് സർക്കാർ ആപ്പീസുകൾ ഭരിക്കുന്നത്..

ഒന്നും നേരെ നടക്കാൻ സമ്മതിക്കില്ല..

പണം കൊടുക്കാതെ ….

ഇവന്മാരെ നിയന്ത്രിക്കാൻ…സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്കു നിരത്താൻ സാധിക്കാത്തവരുടെ അവസാന തരികിടയാണ് ജനസമ്പർക്കം..

എന്തുകൊണ്ടാണ് ഇത്രയധികം പേർ അപേക്ഷകരായി എത്തുന്നത്..

ചാണ്ടിയും കൂട്ടരും ഇനിയെങ്കിലും ചിന്തിക്കണം..

അപേക്ഷകരുടെ എണ്ണം കൂടുന്നത് ,ഭരണപരാജയത്തിന്റെ സൂചനയാണ്..

സർക്കാർ ആഫീസുകൾ നന്നായി പ്രവർത്തിക്കാത്തതുകൊണ്ടല്ലേ ജനത്തിന് തള്ളിക്കയറേണ്ടി വരുന്നത്..ആഫീസുകൾ നന്നാക്കേണ്ട ചുമതലപ്രതിപക്ഷത്തിനല്ലല്ലോ..

പ്ലീസ്, ഈ കലാപരിപാടി അവസാനിപ്പിക്കുക..!!

Advertisements

5 thoughts on “സർക്കാർ ആഫീസുകൾ അടച്ചുപൂട്ടുക,ചാണ്ടിമാമാങ്കം നീണാൾ വാഴട്ടെ…..

  1. സർക്കാർ ആഫീസുകൾ നന്നായി പ്രവർത്തിക്കാത്തതുകൊണ്ടല്ലേ ജനത്തിന് തള്ളിക്കയറേണ്ടി വരുന്നത്..ആഫീസുകൾ നന്നാക്കേണ്ട ചുമതലപ്രതിപക്ഷത്തിനല്ലല്ലോ..

  2. ..ആഫീസുകൾ നന്നാക്കേണ്ട ചുമതലപ്രതിപക്ഷത്തിനല്ലല്ലോ..??? wow it was working past 70 years , right?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w