‘ഗണേശോത്സവം‘ കൊടിയിറങ്ങി, വമ്പൻ ഭീഷണിയോടെ….!

തിരുവനന്തപുരത്തു നടന്ന അന്തർദ്ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു..

ഒട്ടേറെ പാകപ്പിഴകളോടെയാണ് മേള അവസാനിച്ചത്..

ഈ മേളയ്ക്ക് ഡെലിഗേറ്റുകൾ ചാർത്തി നൽകിയ വിളിപ്പേരാണ് മുകളിൽ കൊടുത്തത്…

മന്ത്രി ഗണേശൻ കൊഴുപ്പിച്ച(?)മേള..

തുടക്കം മുതൽ കൂക്കുവിളികൾ ഏറ്റുവാങ്ങിക്കൊണ്ട് പ്രിയദർശനും മന്ത്രിയും നിറഞ്ഞു നിന്നു..

കാണികളും സംഘാടകരും തമ്മിൽ പലപ്പോഴും ഉരസലുകൾ ഉണ്ടായി..

എങ്കിലും ഒരു വിധം ഭംഗിയായി കാര്യങ്ങൾ അവസാനിച്ചു..

കല്ലുകടിയായത് ഗണേശ സൂക്തങ്ങളാണ്..കാഴ്ചക്കാരെ വെല്ലുവിളിച്ചുകൊണ്ട് …

കൂകൽ ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കി…

കച്ചമുറുക്കി അങ്കത്തട്ടിലേക്ക്…

ആരോ പറഞ്ഞു-അച്ചന്റെ മകൻ തന്നെ!!

എന്തൊക്കെയാണ് പുള്ളി വിളിച്ചു കൂവിയത്…

-അടുത്ത വർഷം കൂവിയവർക്ക് പാസ്സ് നൽകില്ലാത്രെ!

എറ്റവും കൂടുതൽ സിനിമ കണ്ടവർക്ക് ആദ്യം പാസ്സ്…അതെങ്ങനെ കണ്ടുപിടിക്കും മന്ത്രിയേ…

-ഞാൻ 26 വർഷമായി സിനിമയിൽ നിൽക്കുന്നവനാണ് ,എന്നെ ആരും സിനിമ പഠിപ്പിക്കേണ്ട..

അതല്പം കടന്നുപോയല്ലോ പുള്ളേ…ഷക്കീല 30 വർഷമായി ഞാൻ സിനിമയിലുണ്ട് ,എന്നെ സിനിമ പഠിപ്പിക്കേണ്ട,ഞാൻ നിങ്ങളെ പഠിപ്പിക്കാം എന്നു പറഞ്ഞാൽ..

സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് താൻ എന്നതിന് യാതൊരു തെളിവും കാണുന്നില്ലല്ലോ മന്ത്രീ…

-ഞാനും തിരുവനന്തപുരത്തു നിന്ന് പഠിച്ചിട്ടുണ്ട്…അതുകൊണ്ട് എന്നെ വിരട്ടാൻ നോക്കണ്ട..

ഇവിടത്തുകാർ വിരട്ടലുകാരാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?നല്ലത് എവിടെയും നല്ലതെന്ന് തന്നെ പറയും,മറിച്ചും..

-പ്രിയദർശൻ എന്ന് ലോകമറിയുന്ന സംവിധായകൻ…

അത് ഏറെ കടന്നുപോയല്ലോ,കുമാരാ..കാഞ്ചീവരം എന്ന ഒരേ ഒരു ശരാശരി പടമേ ടിയാന്റെ ക്രെഡിറ്റിലുള്ളൂ..ഇത് ഇവിടത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം..അത് മന്ത്രിക്ക് അറിയില്ലെന്ന് വന്നാൽ ജനം എങ്ങനെ കൂവാതിരിക്കും?പ്രിയദർശനിൽ നിന്നും എന്ത് പ്രതീക്ഷിക്കാനാണ്?സുബാഷ് ഗായ് ആണ് അദ്ദേഹത്തിന്റെ ആശാൻ…അതിനപ്പുറം…?

അടൂരൊക്കെ ഇവിടെ ജീവിച്ചിരിക്കുകയാണ്,അത് മറക്കരുത്.വിഡ്ഡിത്തരങ്ങൾക്കും അതിരുണ്ട്..

– ബോഡി രതിനിർവ്വേദം പോലത്തെ സിനിമയാണ്…

ഒരു മികച്ച കലാസൃഷ്ടിയെയാണ് അപമാനിച്ചിരിക്കുന്നത്..വിളിച്ചുവരുത്തി…

മന്ത്രിയുടെ അവഗാഹം അപാരം…..

ഇതിന് കൂക്കിവിളിമാത്രംമതിയോ?

അക്കാദമിയിൽ സ്വന്തക്കാരെ കുത്തിനിറച്ചാൽ ഇങ്ങനെയിരിക്കും..

സന്തോഷ് എന്നൊരു വിദ്വാനെ കൊട്ടിയിറക്കിട്ടുണ്ട്..ഒരു വങ്കൻ..പൊന്നൊരുക്കുന്നിടത്ത്…..!?

വിദൂഷകവചനം – ഇത്തരം ചെടികൾക്ക്(തകര) വളക്കുറുള്ള മണ്ണുള്ളത് കൊട്ടരക്കരയിൽ തന്നെ..

Advertisements

One thought on “‘ഗണേശോത്സവം‘ കൊടിയിറങ്ങി, വമ്പൻ ഭീഷണിയോടെ….!

  1. വിദൂഷകവചനം – ഇത്തരം ചെടികൾക്ക്(തകര) വളക്കുറുള്ള മണ്ണുള്ളത് കൊട്ടരക്കരയിൽ തന്നെ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w