നമ്മുടെ മെഗാസ്റ്റാറുകൾ അല്പന്മാരാണ്….

നമ്മുടെ നിർഭാഗ്യത്തിന് നമുക്ക് രണ്ട് മെഗാസ്റ്റാറുകൾ ഉണ്ട്..

രണ്ട് അല്പന്മാർ..

അർദ്ധരാത്രിക്കും കുടപിടിക്കും..!

നല്ല അഭിനേതാക്കളാണ്..സംശയമില്ല..

ആദർശവാന്മാരായ മനുഷ്യരല്ല..

അവരുടെ മൂന്നാംകിട സിനിമ കണ്ട്,അതിലെ നായകരുടെ ധാർമ്മിക-വീര പരിവേഷം ഇവർക്ക് സാധാരണ കാണികൾ കല്പിച്ച് നൽകിയിട്ടുണ്ട്…

അവർ സർവ്വഗുണ സമ്പന്നരായി ഇവരെ കൊണ്ടാടുന്നു..

നസീർ-സത്യൻ തുടങ്ങിയരുടെ സിമ്പ്ലിസിറ്റിയൊന്നും ഇവർക്കില്ല..

പണക്കൊതിയന്മാർ – ഷൈലോക്കുമാർ…

പണം കൂമ്പാരം കൂട്ടുന്നതിലാണ്  ഇവർക്ക് താല്പര്യം…

സർക്കാരിന് കൃത്യമായി നികുതി നൽകാറില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്..

കുത്തക മുതലാളിമാരുടെ കൂതറ ഉല്പന്നങ്ങൾ മഹത്തരമാണെന്ന് വിളിച്ചുകൂവി കോടികളാണ് ഇവറ്റകൾ പോക്കറ്റിലാക്കുന്നത്…!

ഇവർ കുറച്ചുകൂടി മൂല്യബോധമുള്ളവരാകേണ്ടതല്ലേ…

മുതലാളിമാരുടെ ശിങ്കിടികളായി ,അവർ പറഞ്ഞുപഠിപ്പിക്കുന്ന വിഡ്ഡിത്തരങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിളമ്പുന്നതിനെ അഴീക്കോടിനെപ്പോലുള്ളവർ വിമർശിച്ചിട്ടുണ്ട്..

ഫാൻസ് അസോസിയേഷനുകൾ എന്നുപറഞ്ഞു നടക്കുന്ന കെഴങ്ങന്മാർക്ക്  അതൊന്നും അത്ര സുഖിക്കുന്നില്ല…!!

ഒരുത്തൻ ചാനലിൽ കയറിയിരുന്ന് അഴീക്കോട് എക്സ്പയറി ഡേറ്റ് കഴിഞ്ഞയാളാണ് എന്നൊക്കെ പറയുന്നത് കേട്ടു…അവന് ചരിത്രം മാപ്പുനൽകട്ടെ….

അഴീക്കോടിനെ മനസ്സിലാക്കാൻ ഈ ജന്മം അവന് കഴിയില്ല…

നമ്മുടെ മെഗാസ്റ്റാറുകളെ  നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാൻ കേരളീയർ തയ്യാറാവണം…

സത്യത്തിന്റെയും ധർമ്മത്തിന്റെയും പരോപകാരത്തിന്റെയും പാഠങ്ങൾ ഇവറ്റകളെ പഠിപ്പിക്കാൻ നാം തയ്യാറാകേണ്ടീരിക്കുന്നു…!!

Advertisements

6 thoughts on “നമ്മുടെ മെഗാസ്റ്റാറുകൾ അല്പന്മാരാണ്….

  1. നമ്മുടെ മെഗാസ്റ്റാറുകളെ നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാൻ കേരളീയർ തയ്യാറാവണം…
    സത്യത്തിന്റെയും ധർമ്മത്തിന്റെയും പരോപകാരത്തിന്റെയും പാഠങ്ങൾ ഇവറ്റകളെ പഠിപ്പിക്കാൻ നാം തയ്യാറാകേണ്ടീരിക്കുന്നു…!!

  2. എങ്ങനെ ഇവരെ മാത്രം കുറ്റം പറയും? നമ്മുടെ ക്രിക്കറ്റ് രാജാക്കന്മാര്‍ എന്താണ് ചെയ്യുന്നത്? വകയ്ക്ക് കൊള്ളാത്ത പെപ്സിയും മറ്റും വിശേഷപാനീയമാണെന്നു പറഞ്ഞു നമ്മെ കുടിപ്പിക്കുന്നില്ലേ? അതിനൊക്കെ അവര്‍ക്ക് എത്രയാ കിട്ടുന്നത്? കാശുള്ളവന്‍ മാത്രം രാജാവാകുന്ന ഇക്കാലത്ത്…. സത്യത്തിനും ധര്‍മ്മത്തിനുമൊക്കെ എന്താ വില?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w