സ്വാശ്രയം – മെരിറ്റ് എന്ന അസംബന്ധം പുലമ്പരുത്….

സ്വാശ്രയം പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്..

വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്നം ഇതാണെന്ന് തോന്നും..

സമ്പന്നരായ കുറച്ച് രക്ഷിതാക്കാളുടെ ആക്രാന്ത പരവേശം – അതാണ് സംഭവം..!

അവന്മാർക്ക്  ചൂട്ടു പിടിക്കാൻ വിദ്യാർത്ഥി-യുവജന സംഘടനകളും..!

50-50 പറഞ്ഞ് ആന്റണിയെ പറ്റിച്ച വകകളോടാണ് കളി…സഭയിൽ കുഞ്ഞാടുകളുടെ സംഭാവന കുന്നുകൂടി കിടപ്പുണ്ട്..അതെടുത്ത് സുപ്രീം കോടതിവരെ പോകും അച്ചന്മാരും കൊച്ചിച്ചന്മാരും..

നാലും മൂന്നും ഏഴ് മെഡിക്കൽ – എൻജ്ജിനിയറിംഗ് സീറ്റാണ് പ്രശ്നം…പണമുള്ളവൻ എവിടെ ചെന്നും ഡിഗ്രി വാങ്ങും..അത് ലോക സ്വഭാവമാണ്..

യുവജന സംഘടനകൾക്ക് വഴി തെറ്റി..?

ഇവർക്ക് മാത്രമാണോ വഴിപിഴച്ചത്?

അല്ല എന്നുള്ളതാണ് സത്യം..

മെരിറ്റ് ലിസ്റ്റിൽ നിന്ന് (സർക്കാർ ലിസ്റ്റിൽ നിന്ന്) 50% പേരെ എടുത്താൽ സോഷ്യലിസം വരും എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്..

പാവപ്പെട്ടവന് സീറ്റ് നിഷേധിക്കാൻ പാടില്ല,അതിനാൽ 50%….

കേൾക്കാൻ രസമുണ്ട്….

പക്ഷെ,

മെരിറ്റിൽ മുന്നിൽ വരുന്നവരുടെ സാമ്പത്തിക-സാമൂഹ്യ സ്ഥിതി  അന്വേഷിക്കേണ്ടതാണ്…

സമ്പന്ന സന്തതികൾക്കാണ് ഉയർന്ന റാങ്കുകൾ കിട്ടിയിരിക്കുന്നത്…!!

ലക്ഷങ്ങൾ കോച്ചിഗ് സ്ഥാപനങ്ങളിൽ നൽകി പട്ടം നേടിയവരാണ്…

അവർ ഒരു കോടി ചോദിച്ചാൽ അതും കൊടുക്കാൻ കഴിയുന്നവരാണ് (തയ്യാറുള്ളവരാണ്)

തികച്ചും അരാഷ്ട്രീയ വാദികളായ…ആ കുബേര കുടുംബങ്ങൾക്കു വേണ്ടിയാണ് ഇവിടെ യുവജനങ്ങൾ…വിദ്യാർത്ഥികൾ പോലീസിന്റെ അടിയും ഇടിയും ഏറ്റുവാങ്ങുന്നത്..!

കുബേര സന്തതികൾക്ക് ലഭിക്കുന്ന സൌകര്യങ്ങൾ ലഭിച്ചാൽ പാവപ്പെട്ടവന്റെ കുട്ടിയും റാങ്ക് പട്ടികയിൽ മുന്നിലെത്തും…

പക്ഷെ…

അഞ്ചും പത്തും ലക്ഷം നൽകി (കോച്ചിംഗിന്)റാങ്കിൽ മുന്നിലെത്തിയ  സമ്പന്ന സന്തതിയ്ക്ക്  സീറ്റ് നേടിക്കൊറ്റുക്കാനാണ്,അല്ലയോ ചെറുപ്പക്കാരാ നീയും നിന്റെ സംഘടനയും സമരം നടത്തുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…നിനക്കോ നിന്റെ കൂട്ടുകാരനോ അത് ലഭിക്കില്ല…കാരണം ലക്ഷങ്ങൾ വാരിയെറിഞ്ഞ് കോച്ചിംഗ് തരികിട കളിക്കാൻ നിനക്ക് കഴിയില്ല…

സമ്പന്നന് വേണ്ടി ഇനിയെങ്കിലും തെരുവിലറങ്ങാതിരിക്കുക..

അവൻ അവന്റെ പാട് നോക്കട്ടെ…

മെരിറ്റ് എന്ന അസംബന്ധം  പുലമ്പരുത്,പ്ലീസ്…

Advertisements

3 thoughts on “സ്വാശ്രയം – മെരിറ്റ് എന്ന അസംബന്ധം പുലമ്പരുത്….

 1. തികച്ചും അരാഷ്ട്രീയ വാദികളായ…ആ കുബേര കുടുംബങ്ങൾക്കു വേണ്ടിയാണ് ഇവിടെ യുവജനങ്ങൾ…വിദ്യാർത്ഥികൾ പോലീസിന്റെ അടിയും ഇടിയും ഏറ്റുവാങ്ങുന്നത്.. well said.. currently SFI need some strike to get its name back.. but VV rameshan made bit shameful. 🙂

 2. “50-50 പറഞ്ഞ് ആന്റണിയെ പറ്റിച്ച വകകളോടാണ് കളി…സഭയിൽ കുഞ്ഞാടുകളുടെ സംഭാവന കുന്നുകൂടി കിടപ്പുണ്ട്..അതെടുത്ത് സുപ്രീം കോടതിവരെ പോകും അച്ചന്മാരും കൊച്ചിച്ചന്മാരും.”

  “മെരിറ്റിൽ മുന്നിൽ വരുന്നവരുടെ സാമ്പത്തിക-സാമൂഹ്യ സ്ഥിതി അന്വേഷിക്കേണ്ടതാണ്…
  സമ്പന്ന സന്തതികൾക്കാണ് ഉയർന്ന റാങ്കുകൾ കിട്ടിയിരിക്കുന്നത്…!!ലക്ഷങ്ങൾ കോച്ചിഗ് സ്ഥാപനങ്ങളിൽ നൽകി പട്ടം നേടിയവരാണ്…അവർ ഒരു കോടി ചോദിച്ചാൽ അതും കൊടുക്കാൻ കഴിയുന്നവരാണ് ”

  ഇക്കാലമത്രയും ഇന്റർ ചർച്ച കൊൺസിൽ പറഞ്ഞുകൊൻടിരുന്ന വിഷയത്തിലേക്കാണ് വിദൂഷകന്റെ മുൻ കമ്യൂണിസ്റ്റുപാർട്ടിയുടെ കുഴലൂത്തുകൾക്ക് വിരുദ്ധമായി അപ്രതീക്ഷിതമായി എത്തിച്ചേർന്നിരിക്കുന്നത്. ഫിഫ്ടി ഫിഫ്ടി ഒരു സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നില്ല എന്നും ഫിഫ്ടി ഫിഫ്ടീ യാതൊരുവിധ സാമൂഹിക നീതിയും കൊൻടൂ വരുന്നില്ല എന്നുമാണ് ഇന്റർ ചർച്ച കൊൺസിലിന്റെ എന്നത്തേയും നിലപാട്. എന്റെ ബ്ലോഗിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഉണ്ട്. താത്പര്യമുണ്ടെങ്കിൽ വായിക്കാം.

  50% വരുന്ന എൻട്രൻസ് റാങ്ക് ലിസ്റ്റിൽ മുന്നിലുള്ളവരെ അതൊനു തൊട്ടുതാഴെവരുന്ന 50% പഠിക്കിക്കണം എന്നതാണ് യുഡിഎഫ് ഉം കമ്യൂണിസ്റ്റു പാർട്ടിയും പുകഴ്ത്തിക്കൊണ്ടിരുന്ന സാമൂഹിക നീതിയുടെ മാനദണ്ഡം.

  ഇതിനെതിരെയായിരുന്നു ഇന്റർ ചർച്ച കൊൺസിലിന്റെ നിലപാട്. നിർദ്ധനരായ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും മാനേജുമെന്റും സർക്കാരും സഹകരിച്ച് നിർദ്ധനരെ സഹായിക്കുവാൻ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെന്നുമാണ് ഇന്റർ ചർച്ച കൊൺസിൽ മുന്നോട്ടൂ വച്ച നിർദ്ദേശം.

  സർക്കാരിനു കയ്യടികിട്ടുവാൻ ഇതിൽ കാര്യമായ ഒന്നും ഇല്ലാത്തതിനാലും സ്കോളർഷിപ്പു നൽകാനുള്ള സാമ്പത്തിക ബാധ്യത സർകാരിന്റെ തലയിൽ കൂടി വരുന്നതിനാലും സർക്കാരിനു (പ്രത്യേകിച്ചു കമ്യൂണിസ്റ്റു പാർട്ടി ഭരിച്ചപ്പോൾ) അതിൽ അശേഷം താത്പര്യമുണ്ടായിരുന്നില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w