സ്വാശ്രയം – കൊള്ളക്കൂട്ടം(കത്തോലിക്ക) പണി തുടങ്ങി,ചാട്ടവറുമായി കർത്താവെത്തുമോ?

പണത്തിന് ആക്രാന്തം മൂത്ത സഭ വീണ്ടും സ്വാശ്രയക്കൊയ്ത്തിനിറങ്ങി.

ആന്റണിയെ കരയിപ്പിച്ച സാത്താന്മാർ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്..

ഇവിടെ ഒരു ഗവണ്മെന്റുണ്ടെന്ന് ഈ കശ്മലന്മാർ ഓർമ്മിച്ചില്ലല്ലോ..

അല്ലെങ്കിൽ  ചാണ്ടിക്കൂട്ടം ഒള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ എന്ന് കരുതിക്കാണും..

സേവനം വ്രതമാക്കിയിരുന്ന പുരോഹിതർ ഇങ്ങനെ…

ഒരു കത്തോലിക്കനെയെങ്കിലും സൌജന്യമായി പഠിപ്പിക്കാൻ ഇക്കൂട്ടർ തയ്യാറാകുമോ?

സമ്പത്തിന്റെ നിയന്ത്രണവും വിനിയോഗവും പുരോഹിതരിൽ നിന്ന്‌ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്!

സാധാരണ വിശ്വാസികൾക്ക് ഇവരെക്കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

യേശു ക്രിസ്തു വീണ്ടും വന്നാൽ ആദ്യം ചാട്ടവാറടി കിട്ടുക ഈ നശൂലങ്ങൾക്കായിരിക്കും.

ഒത്തുകളിയോ ?

യു.ഡി.എഫും സഭയും തമ്മിലുള്ള ഒത്തുകളിയാണോ ഇത് എന്നും സംസയിക്കേണ്ടീരിക്കുന്നു..

തെരഞ്ഞെടുപ്പിൽ സഹായിച്ചതിന്…

ഇതൊക്കെ നടന്നിട്ടും വിദ്യാഭ്യാസ മന്ത്രിക്ക് മിണ്ടാട്ടമില്ല…

പുള്ളിക്ക് കാര്യം പിടികിട്ടിയില്ല എന്നാണ് തോന്നുന്നത്..

പാവം…!!

Advertisements

8 thoughts on “സ്വാശ്രയം – കൊള്ളക്കൂട്ടം(കത്തോലിക്ക) പണി തുടങ്ങി,ചാട്ടവറുമായി കർത്താവെത്തുമോ?

 1. മാനേജ്മെന്റ് അഡ്മിഷന്‍ നടത്തിയ 15 സീറ്റില്‍ ഒന്ന് ആരോഗ്യമന്ത്രിയുടെ മകള്‍ക്കെന്ന് വാര്‍ത്ത കണ്ടു.

 2. മെറിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും എല്ലാവര്‍ക്കും കോടതി അംഗീകരിച്ച ന്യായമായ ഫീസ് ഏര്‍പ്പെടുത്തി പഠിപ്പിക്കുകയും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി സൌജന്യമായി പഠിപ്പിക്കുകയും ചെയ്യുന്ന സഭയുടെ സ്ഥാപങ്ങളെ മാത്രം ഒറ്റപ്പെടുത്തുക എന്നത് മാത്രമേ ഈ പോസ്റ്റു ഇട്ട ആള്‍ക്ക് ഒള്ളൂ എന്നത് ഖേതകരമാണ് …

 3. Nasiyansan,

  സഭയ്ക്ക് ചാർത്തി നൽകിയിരിക്കുന്ന വിശേഷണങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ് ചേരുമായിരുന്നു..
  ഇന്ന് ചേരില്ല,നിശ്ചയമായും..

 4. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൊഉജന്യമുള്ളകാര്യം വിദൂഷകൻ അറിഞ്ഞില്ലായിരിക്കും.

  “മാനേജ്മെന്റ് അഡ്മിഷന്‍ നടത്തിയ 15 സീറ്റില്‍ ഒന്ന് ആരോഗ്യമന്ത്രിയുടെ മകള്‍ക്കെന്ന് വാര്‍ത്ത കണ്ടു.” – പരിയാരവും നടത്തുന്നത് കത്തോലിക്ക സഭയാരിയ്ക്കും. എന്നതാ ഇതു സുരേഷേ…ഇവിടെയെങ്ങുമല്ലേ ജീവിക്കുന്നത്.

  കത്തോലിയ്ക്കാ സഭയൂടെ കോളേജിൽ ഇക്കാലമത്രയും മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ തന്നെയായിരുന്നു പ്രവേശനം. അതു കമ്യൂണിസ്റ്റു പാർട്ടി ഭരിച്ചപ്പോഴും.

 5. “ഒരു കത്തോലിക്കനെയെങ്കിലും സൌജന്യമായി പഠിപ്പിക്കാൻ ഇക്കൂട്ടർ തയ്യാറാകുമോ?”….,
  എന്ന ചോദ്യത്തിനു ചിലപ്പൊ ഇവര്‍ക്ക്‌ മറുപടി കാണുംട്ടോ…..
  പക്ഷെ കത്തോലിക്കനല്ലാത്തവരുടെ കയ്യില്‍ കാശില്ലെങ്കില്‍ പുല്ലുവില !!

  “യേശു ക്രിസ്തു വീണ്ടും വന്നാൽ ആദ്യം ചാട്ടവാറടി കിട്ടുക ഈ നശൂലങ്ങൾക്കായിരിക്കും.”…,
  പിന്നെ ദേ ഈ ഡയലോഗ്‌ പെടച്ചു….പരമാര്‍ത്ഥം…..

 6. ഒരു വാര്‍ത്തകൂടി വന്നിട്ടുണ്ട്

  കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കോഴ്സിന് ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ മകള്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടി. 50 ലക്ഷം രൂപ മുടക്കിയാണ് പ്രവേശനം. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ വി.വി. രമേശന്റെ മകള്‍ എന്‍.ആര്‍ ആര്യയാണ് പ്രവേശനം നേടിയിരിക്കുന്നത്. 10 ശതമാനം കണ്‍സെഷന്‍ ഒഴിച്ചുളള 45 ലക്ഷം രൂപയും കോളജില്‍ അടച്ചതായാണ് വിവരം.

  രമേശന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. വിദേശത്തുള്ള ആര്യയുടെ അമ്മാവന്റെ സ്പോണ്‍സര്‍ഷിപ്പിലാണ് പ്രവേശനം തരപ്പെടുത്തിയിരിക്കുന്നത്.

 7. ഒരു വര്‍ഷത്തെ ഫീസായി 28 ലക്ഷം രൂപയും, ഹോസ്റ്റല്‍ ഫീസിനത്തില്‍ 1,42,000 രൂപയും അടച്ചാണ് സിപിഎം നിയന്ത്രണത്തിലുള്ള കോളേജില്‍ അടൂര്‍ പ്രകാശിന്റെ മകള്‍ അഡ്മിഷന്‍ തരപ്പെടുത്തിയത് ..വിവാദത്തെ തുടര്‍ന്ന് അഡ്മിഷന്‍ ഉപെഷിച്ചയായാണ് വാര്‍ത്ത …ഒരു സീറ്റിനു 80 ലക്ഷം എന്നൊക്കെയാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍

  പാര്‍ട്ടിക്കുവേണ്ടി കത്തോലിക്ക സഭയെ പുലഭ്യം പറയുന്നവര്‍ വല്ലപ്പോഴും സ്വന്തം മുഖം ഒന്ന് കണ്ണാടിയില്‍ നോക്കുന്നത് നല്ലതായിരിക്കും …

  ഇടതുപക്ഷ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജിലും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിലും മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ചുകൊണ്ട് ഒറ്റ സീറ്റുപോലും സര്‍ക്കാരിനു നല്‍കാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയിട്ടും അതിനെതിരേ ചെറുവിരല്‍പോലും അനക്കാത്ത മുഹമ്മദ് കമ്മിറ്റിക്കു ഒരു നല്ല നമസ്ക്കാരം …കൂടെ എസ എഫ് ഐ ,ഡിഫി തുടങ്ങിയവര്‍ക്കും …

 8. സഭകള്‍ എന്തിനാ പണം വാങ്ങുനത് ,അവര്‍ക്ക് വിധേഷത്നിന്നും ഒഴുകുന്ന കോടികളുടെ 10 ശതമാനം മാത്രം മതിയെല്ലോ 500 വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിക്കുവാന്‍,അതൊന്നും അല്ല വേണ്ടത്,ജനങ്ങളോട് അമിത ഫീസ്‌ ഈടാക്കുന്ന കൊളെജിന്റെ അംഗീകാരം രെട്ദ് ചെയ്യുക അതിന്ന്‍ ദൈര്യം ഉള്ള ഒരു gove :ഇവിടെ ഭരണത്തില്‍ വരണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w