ബാബാ രാംദേവിന്റെ സത്യാഗ്രഹം അഥവാ വേശ്യയുടെ ചാരിത്യപ്രസംഗം..!

മോഹൻ ഭഗത്ത് (ആർ.എസ്.എസ് മേധാവി) രചനയും സംവിധാനവും നിർവ്വഹിച്ച്  നാഗ്പ്പൂരിലെ ആർ.എസ്.എസ് കാര്യാലയം രംഗത്തെത്തിക്കുന്ന ആക്ഷേപ ഹാസ്യ നാടകമാണ് ‘ബാബാരാംദേവിന്റെ സത്യാഗ്രഹം അഥവാ വേശ്യയുടെ ചാരിത്യ പ്രസംഗം’.

രഗത്ത് നിങ്ങളുടെ (ജനങ്ങളുടെ) ഇഷ്ട(അനിഷ്ട) താരങ്ങൾ..ഇന്ത്യയെ പണ്ട് ഭരിച്ച് വെടക്കാക്കിയ കാവിക്കാർ കോറസ്സായെത്തുന്നു..

കഥാസാരം – പ്രതിവർഷം 1000 കോടി രൂപയുടെ വരുമാനമുള്ള ദരിദ്രനാരായണനാണ് രാംദേവ്.ആശ്രമങ്ങൾ,ആയുർവേദ ശാലകൾ,യോഗപീഠം തുടങ്ങിയവ സ്ഥാപിച്ച് ജനത്തെ ഉടലോടെ സ്വർഗ്ഗത്തെത്തിക്കാൻ കരാറെടുത്ത സന്യാസിവര്യൻ(?).സ്കോട്ടുലാഡിൽ ടിയാന് ഒരു ദ്വീപ് സ്വന്തമായുണ്ട്!

യോഗാഭ്യാസമാണ് മുഖ്യ തൊഴിൽ.മുന്നിലിരുന്ന് അഭ്യസിക്കുന്നതിന് 5000 രൂപ മുടക്കണം.അതിനു പിന്നിൽ 25000,ഏറ്റവും പുറകിലെ തറ ടിക്കറ്റുകാർക്ക് 1000 രൂപ! അപ്രകാരം ശാസ്ത്രീയ സോഷ്യലിസം നടപ്പിലാക്കിയ മാന്യ ദേഹമാണ് കഥാപുരുഷൻ.

“2003ല്‍ ആചാര്യ ബാലകൃഷ്ണനുമൊത്ത് ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റ് തുടങ്ങിയതോടെ ഉയര്‍ച്ച ആരംഭിച്ചു. 2006ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗപീഠം തുടങ്ങി. ഹരിദ്വാറില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ എക്കര്‍ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് ഇത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്താണ് ഇത് ഉദ്ഘാടനംചെയ്തത്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നുകളും ഇവിടെ നല്‍കുന്നു.

രാംദേവിന് ആയുര്‍വേദത്തില്‍ പരിജ്ഞാനമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. മരുന്ന് വില്‍പനയിലൂടെ 300 കോടി രൂപയാണ് രാംദേവിന് പ്രതിവര്‍ഷം ലഭിക്കുന്നത്. ആയുര്‍വേദ മരുന്നില്‍ മൃഗങ്ങളുടെ അംശങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറാ അംഗം വൃന്ദ കാരാട്ടാണ് തെളിവുകളോടെ ആരോപണമുയര്‍ത്തിയത്. അതിന്റെ പേരില്‍ ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‍ അടക്കം ആക്രമിക്കപ്പെട്ടു. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ മൃഗങ്ങളുടെ അംശങ്ങള്‍ മരുന്നില്‍ കണ്ടെത്തി. പതഞ്ജലി യോഗപീഠം തുടങ്ങിയ ഘട്ടത്തില്‍ തന്നെ തൊഴില്‍ തര്‍ക്കങ്ങളും ആരംഭിച്ചു.

ആയുര്‍വേദ മരുന്നുണ്ടാക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയിരുന്നില്ല. പത്തും പന്ത്രണ്ടും മണിക്കൂറാണ് പണിയെടുപ്പിച്ചത്. സ്ഥാപനത്തിനു മുന്നില്‍ സമരവും തുടങ്ങി. സമരം ചെയ്ത 113 പേരെ പിരിച്ചുവിട്ടു. പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യം ഈ തൊഴിലാളികള്‍ക്ക് നല്‍കിയില്ല. പണം കൊഴുത്തപ്പോള്‍ അധികാരവും വേണമെന്നായി. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അതിനുള്ള കരുക്കള്‍ നീക്കിയെങ്കിലും വിജയിച്ചില്ല. ഏതായാലും അതിനുള്ള ചവിട്ടുപടിയായാണ് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന സത്യഗ്രഹം. ഏപ്രിലില്‍ നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തുമായി ചേര്‍ന്നാണ് സത്യഗ്രഹം തീരുമാനിച്ചത്. ഗോവിന്ദാചാര്യയാണ് രാംദേവിന്റെ രാഷ്ട്രീയ ഉപദേശകന്‍ . അഴിമതിക്തെിരെയുള്ള ബിജെപി സമരത്തെ വിശ്വാസ്യത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാംദേവിന്റെ സഹായഹസ്തം.

രാംദേവ് ശനിയാഴ്ച സത്യഗ്രഹമിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമുള്ള പന്തലിലാണ്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഡല്‍ഹി രാംലീല മൈതാനത്ത് സമരപ്പന്തലിന്റെ നിര്‍മാണം. നാലു തട്ടിലായി ഇരിപ്പിട സൗകര്യം, 1000 കക്കൂസ്, വിപുലമായ മാധ്യമകേന്ദ്രം, അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുള്ള സംവിധാനം തുടങ്ങിയവയാണ് ആസ്ത ടെലിവിഷന്‍ ചാനലിന്റെ യോഗഗുരുവായ ബാബാ രാംദേവ് സമരത്തിനായി തയ്യാറാക്കുന്നത്.“

കടപ്പാട്ദേശാഭിമാനി(03/06/2011)-വി.ബി. പരമേശ്വരന്റെ ലേഖനത്തിൽ നിന്ന്

ഇനി നാടകം തുടങ്ങുകയായി…

അടുത്ത ബെല്ലിന്….

ഒരു പ്രത്യേക അറിയിപ്പ് – കല്ല്,കട്ട,ചീമുട്ട തുടങ്ങിയവ മിതമായ റേറ്റിൽ തൊട്ടടുത്ത കൌണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്…!

ചിരിച്ചുമണ്ണുകപ്പാൻ തയ്യാറായിക്കോളൂ…ഭാരതീയരെ, അല്ല പിന്നെ….

വിദൂഷക വചനം –  അമ്പലങ്ങൾ തോറും കോണകം കെട്ടാൻ ഓടി നടന്ന പിള്ളേർക്കൊടുവിൽ പറ്റിയ റോള് കിട്ടി…കർമ്മണ്യേ വാധികാരസ്തേ…….!!

Advertisements

3 thoughts on “ബാബാ രാംദേവിന്റെ സത്യാഗ്രഹം അഥവാ വേശ്യയുടെ ചാരിത്യപ്രസംഗം..!

  1. ഒരു പ്രത്യേക അറിയിപ്പ് – കല്ല്,കട്ട,ചീമുട്ട തുടങ്ങിയവ മിതമായ റേറ്റിൽ തൊട്ടടുത്ത കൌണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്…!

  2. കള്ളന്മാര്‍ നിരാഹാരം തുടങ്ങുന്നുവെന്ന് കേള്‍ക്ക്കുമ്പോള്‍ സര്‍ക്കാരെന്തിനാണ് വിരളുന്നതെന്ന് മനസ്സിലാവുന്നില്ല.

  3. കാര്യങ്ങള്‍ അവിടവും വിട്ടു പോയി.. സെന്റ്രല്‍ ഗവണ്‍മെന്റ് വേശ്യയുടെ ചാരിത്ര്യ പ്രസംഗം കേട്ടു ക്ഷുഭിതനായ ഒരു “മാമ” യെ പോലെ പെരുമാറി.. (ഒഴിവാക്കമായിരുന്നു)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w