ബോംബുവച്ച് തകർക്കേണ്ട സർക്കാർ ആഫീസുകൾ ..

അതെ, ആരും ഞെട്ടണ്ട,കേരളത്തിലെ ചില സർക്കാർ ആഫീസുകൾ പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..
ഭരണമാറ്റം പെട്ടെന്ന് പ്രതിഫലിച്ചതാണോ?
അങ്ങനെയാണെന്ന് തോന്നുന്നില്ല..
ഈ ആപ്പീസുകൾ എന്നും മനുഷ്യവിരുദ്ധമായിരുന്നു എന്നതാണ് സത്യം..!
ഭരണക്കാരെയൊന്നും അവർക്ക് പേടിയില്ല..

  • SLI ആഫീസ്

കേരളത്തിൽ എത്രയും വേഗം തകർക്കേണ്ട ഒരു ആഫീസാണിത്..
ജീവനക്കാരന്റെ ഇൻഷ്വറൻസ് പണം കൈകാര്യം ചെയ്യുന്ന ആപ്പീസ്..
അവിടെയൊന്ന് ചെന്നുനോക്കൂ ; മനുഷ്യമുഖമുള്ള ഒരുപാട് ചെന്നായ്ക്കളെ കാണാം..!!!
ഒരിക്കൽ അവിടെ പോയവൻ രണ്ടാമത് പോകാൻ മടിക്കും..

സംസ്ഥാന ആപ്പീസും ജില്ലാ ആപ്പീസും ഒരുപോലെയാണ്..
നിങ്ങൾ ആവശ്യപ്പെടുന്ന വിവരം ലഭിക്കാൻ മാസങ്ങൾ നടക്കേണ്ടിവരും..
മര്യാദയ്ക്ക് പെരുമാറുന്ന ഉദ്യോഗസ്ഥർ വളരെ കുറവ്…

സംസ്ഥാന ആപ്പീസിൽ പോയ എന്റെ സുഹൃത്തിന്റെ അനുഭവം ഇങ്ങനെ:‌‌-

എസ്.എൽ.ഐ യിൽ നിന്നും ലോണെടുക്കാനാണ് പോയത്…
ലോൺ ഫോം കിട്ടുന്നിടത്ത് ചെന്നപ്പോൾ രണ്ട് അക്കന്മാരെ കണ്ടു..സംസാരത്തോട് സംസാരം..(കെട്ടിയോന്മാരെ സമ്മതിക്കണം!) അല്പം ഇളവ് കിട്ടിയപ്പോൾ കാര്യം പറഞ്ഞു..
ഫോം തരേണ്ട ആൾ പുറത്ത് പോയിരിക്കുന്നു…
ഫ്രീയായിട്ട് കിട്ടുന്ന ഫോം..
ഒന്നു നോക്കൂ.. കിട്ടിയാൽ നന്നായിരുന്നു…
രക്ഷയില്ല…

നേരെ മേലാളനെ കാണാൻ ചെന്നു..
മാഡമാണ്..
ആവശ്യം പറഞ്ഞു..
മറുപടി ഇങ്ങനെ –
ജൂനിയർ സൂപ്രണ്ട്,സീനിയർ സൂപ്രണ്ട്,ഡെപ്യൂട്ടി ഡയറക്ടർ പിന്നെയും ആരെയെക്കെയോ കണ്ടിട്ടും നടന്നില്ലെങ്കിലേ മാഡത്തിന്റെ അടുത്ത് ചെല്ലാവൂ ..
എങ്ങനെയിരിക്കുന്നു മറുപടി..
മാസാമാസം ശമ്പളത്തിൽ നിന്നും അടയ്ക്കുന്ന തുകയിൽ നിന്നു ലോണെടുക്കാൻ ചെന്നപ്പോഴത്തെ അനുഭവമാണിത്..!!!

  • ജില്ലാ ആഫീസിൽ…

ജില്ലാ ആഫീസിൽ എല്ലാവരും വെളിച്ചപ്പാടുകളാണ്..
പ്യൂണൊക്കെ ഡയറക്ടറെക്കാൾ വല്യ ആളുകളാണ്..
സെക്ഷനിൽ ചെന്നാൽ മര്യാദയ്ക്ക് ഒരു വിവരവും ലഭ്യമല്ല..
ലോൺ കൈകാര്യം ചെയ്യുന്ന അമ്മച്ചിയുടെ താണ്ഡവം കാണേണ്ടതുതന്നെ..!
ആപ്ലിക്കേഷൻ കൊടുക്കുന്ന ദിവസം തന്നെ പാസ്സാക്കാൻ കഴിയേണ്ടതാണ്..
ഒരു മൂന്നാഴ്ച കഴിയാതെ കാര്യം നടക്കില്ല തന്നെ…!

പെൻഷൻ പറ്റിയവർ അക്കൌണ്ട് ക്ലോസ്സു ചെയ്ത് പണം വാങ്ങാൻ കൊറേ നടക്കേണ്ടിവരും..!
പലരും കണ്ണീരോടെ നിൽക്കുന്നത് കാണാവുന്നതാണ്…

ഇനി പറയൂ, ജനവിരുദ്ധമായ ഇങ്ങനെയൊരു ആഫീസ് നിലനിൽക്കേണ്ടതുണ്ടോ?…

വിദൂഷകവചനം – ഈ ആപ്പീസ് ഇടിച്ചുനിരത്തി തട്ടുകട തുടങ്ങാൻ ടെണ്ടർ വിളിക്കേണ്ടതാണ്…

Advertisements

One thought on “ബോംബുവച്ച് തകർക്കേണ്ട സർക്കാർ ആഫീസുകൾ ..

  1. ഈ ആപ്പീസ് ഇടിച്ചുനിരത്തി തട്ടുകട തുടങ്ങാൻ ടെണ്ടർ വിളിക്കേണ്ടതാണ്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w