ശക്തനെതിരെ ചൂലെടുക്കാൻ കോൺഗ്രസ്സുകാരില്ലേ…

അഴിമതിവീരൻ ശക്തന്റെ ദുര അവസാനിക്കുന്നില്ല..
മന്ത്രിക്കസേരയിൽ ഇരുന്ന് രണ്ടുതലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്..
ബിനാമികളുടെ പേരിൽ പലയിടത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്..
കാട്ടാക്കട മണ്ഡലത്തിലുള്ളവർക്ക് അതറിയാം..

ഇപ്പോൾ ലോകായുക്തയിൽ കേസ് നടക്കുകയാണ്..കെ.എസ്.ആർ.റ്റി.സിയിൽ പല തിരിമറികളും നടത്തിയതായി കേൾക്കുന്നു..

നാടാർ മക്കൾ രാജിവയ്ക്കുവാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ ദുർബലന്റെ പുതിയ വെളിപ്പെടുത്തൽ..
മന്ത്രിസ്ഥാനം കിട്ടാത്തതിൽ നാടാന്മാർ കലിപ്പിലാണത്രെ!
എവിടത്തെ നാടാന്മാർ…
സ്വന്തം കുടുംബത്തിലെ…..!

വി.എസ്.ഡി.പി എന്ന ഒരു തലതിരിഞ്ഞ സമുദായ സംഘടനയുണ്ട്..ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കുന്ന സാധനം എന്ന് നിർവചിക്കാം…
കുറേ പാവങ്ങൾ(സ്ഥാനമോഹികൾ ഉൾപ്പെടെ) അതിൽ അംഗങ്ങളായിട്ടുണ്ട്..
അവർ ശക്തനുവേണ്ടി രംഗത്തെയിരിക്കുന്നു..

വിദൂഷകന്റെ സംശയം ഇതാണ് – ശക്തനെ സ്ഥാനാർത്ഥിയാക്കിയത് ആരാണ്?
വി.എസ്.ഡി.പി യോ,
കോൺഗ്രസ്സോ…?

ജാതിമത സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി…യു.ഡി.എഫ് അവയുടെ കൂടാരമാണല്ലോ..
നാട് നാശത്തിലേക്കാണ് പോകുന്നത്..
കഴിഞ്ഞ വർഷം പത്തിതാഴ്ത്തി ഒതുങ്ങിക്കഴിഞ്ഞ ജാതി-മത സർപ്പങ്ങൾ വിഷം ചീറ്റി രംഗത്തെത്തി..

രമേശ് ചെന്നിത്തലയെ സ്പോൺസർ ചെയ്യുന്നത് – NSS
അടൂർപ്രകാശ് – SNDP
ശക്തൻ – VSDP
ഉമ്മൻ ചാണ്ടി – ക്രിസ്തീയ സഭ
വി.എസ്.ശിവകുമാർ – NSS

ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്…
സർ, അപ്പോൾ കോൺഗ്രസ്സുകാർ….
ഇപ്പോ കാമ്പ്രസ്സ് ഇല്ലേടേയ്…
കഷ്ടം…!!!!

    വിദൂഷകവചനം – മലയാളീ..ഈ വിഴുപ്പികൾ നീ ചുമക്കണം..ഇത് നിന്റെ പ്രവർത്തിയുടെ ഫലമാണ്..!!!

Advertisements

One thought on “ശക്തനെതിരെ ചൂലെടുക്കാൻ കോൺഗ്രസ്സുകാരില്ലേ…

  1. മൂട് താങ്ങാന്‍ എല്ലാവര്ക്കും ഓരോ ജാതിയുണ്ട്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w