മാണിയെത്തി,ഖജനാവ് കട്ടുമുടിക്കാൻ..

മാണിയെന്ന ഈർക്കിൽ പാർട്ടി നേതാവ് തലസ്ഥാനത്തെത്തിയിട്ടുണ്ട്..
ചാണ്ടി-ചെന്നിത്തല പ്രഭൃതികളെ വെരട്ടി ധനവകുപ്പ് കൈക്കലാക്കിക്കഴിഞ്ഞു..
ഇനിയാണ് രസം…

സ്വന്തം നിഴലിനോളം പോലും ദൂരക്കാഴ്ചയില്ലാത്ത മാണി ധനവകുപ്പിൽ എന്തെടുക്കാൻ…?
മാണിക്ക് പഴയകാല കണക്കേ നിശ്ചയമുള്ളൂ..
തോമസ് ഐസക് എന്ന് പ്രഗത്ഭനായ കസേരയിലാണ് തരികിടകൾ കളിച്ച് രാഷ്ട്രീയത്തിൽ നിൽക്കുന്ന മാണി കയറിയിരിക്കുന്നത് എന്ന് കുറഞ്ഞപക്ഷം ചാണ്ടിയെങ്കിലും ഓർക്കേണ്ടതായിരുന്നില്ലേ?

കയറിയുടനെ ഖജനാവിലൊന്ന് കൈയിട്ടിട്ട് മാണി പ്രഖ്യാപിച്ചു – ഖജനാവിൽ ഒന്നുമില്ല..!ധവളപത്രം ഇറക്കാൻ പോകുന്നു..!
എങ്ങനെയിരിക്കുന്നു…?

2000 കോടിയിലേറെ അവിടെയുണ്ടെന്ന് പഴയ ധനമന്ത്രി..
ആരെയാണ് വിശ്വസിക്കേണ്ടത്?

ഉത്തരം വ്യക്തം–തോമസ് ഐസക്കിനെ തന്നെ..
മാണിയുടെ വാക്കുകൾക്കർത്ഥം ഇതാണ് – ഇപ്പോഴെ വീതിച്ചെടുക്കാൻ മതിയായ തുകയില്ല..!

ക്ഷേമ പെൻഷൻ കുടിശ്ശിക ഇല്ല,പണ്ട് ചാണ്ടി ഇറങ്ങുമ്പോൾ രണ്ടു വർഷത്തെ തക കുടിശ്ശിക ആയിരുന്നു..!

ധനവകുപ്പ് കോൺഗസ്സ് തന്നെ ഏറ്റെടുക്കേണ്ടീരുന്നു..(വല്യ കാര്യമുണ്ടായിട്ടല്ല,എന്നാലും…..)
മാണിയുടെ കണ്ണുരുട്ടൽ കാര്യമാക്കേണ്ടതില്ലായിരുന്നു..
മാണി പോയാൽ ഏതുവരെപ്പോകും?
ഇടതുപക്ഷം അടുപ്പിക്കില്ല..
പിന്നെ..?
പെരുവഴിതന്നെ..!
കേരളീയന്റെ നെഞ്ചിടിപ്പ് അറിഞ്ഞുകൂടാത്ത ഈർക്കിൽ പാർട്ടിക്ക് പ്രധാന വകുപ്പുകൾ ഒന്നും കൊടുക്കാൻ പാടില്ല..
അവർ അത് കുളമാക്കും ..അവർക്ക് ആരോടാണ് പ്രതിബദ്ധത?
സ്വന്തം കീശ വീർക്കണം ,അത്രതന്നെ!

    വിദൂഷകവചനം – മകനെ കേന്ദ്രമന്ത്രിയാക്കാൻ നടന്നു നടന്ന് ആർ.ബാലകൃഷ്ണപിള്ളയുടെ അടുത്ത് ചെന്നെത്തില്ലെന്ന് ആരുകണ്ടു..?

Advertisements

5 thoughts on “മാണിയെത്തി,ഖജനാവ് കട്ടുമുടിക്കാൻ..

  1. വിദൂഷകവചനം – മകനെ കേന്ദ്രമന്ത്രിയാക്കാൻ നടന്നു നടന്ന് ആർ.ബാലകൃഷ്ണപിള്ളയുടെ അടുത്ത് ചെന്നെത്തില്ലെന്ന് ആരുകണ്ടു..?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w