പ്ലീസ്,ഇനിയും ദ്രോഹിക്കരുത്…(എന്ന് മലയാള പത്രവായനക്കാർ)

ദേശാഭിമാനി പത്രത്തിന്റെ ഇടത്തേ പേജിൽ താഴെ മൂലയിൽ കയറിയിരുന്ന് ചിരിക്കുന്ന ഈ മാന്യദേഹത്തെ അറിയാമോ?

മഹാരാജാ കണ്ടുപിടിച്ചത്  ഈ ദേഹമാണത്രെ!

എന്നും ചില പുതിയ കത്തികളുമായി….

അമ്പട ഞാനേ…!

ടിയാന്റെ വീരകൃത്യങ്ങൾ വായിച്ചു വായിച്ചു വായനക്കാർ ഒരു വഴിക്കായിട്ടൂണ്ട്…

തിരുവതാംകൂർ മഹാരാജാവിനെ കണ്ടെത്താൻ നടത്തിയ യാത്ര,ചൈന കണ്ടെത്താൻ നടത്തിയ യാത്ര,ഫോട്ടൊഗ്രഫി പഠിക്കാനുള്ള മോഹവുമായി കയറിച്ചെന്ന സിങ്കത്തിന്റ ഗുഹ…

അങ്ങനെ…അങ്ങനെ….ഒട്ടനവധി അയനങ്ങൾ..

ചുരുക്കിപ്പറഞ്ഞാൽ രാജായനം…

ഇതിനിടയ്ക്ക് ഫോട്ടോ എടുക്കാൻ സമയം കിട്ടുമോ എന്നാണ് എന്റെ സംശയം…

എന്തായാലും പത്രത്തിന് കുശാലായി…എന്നും പരസ്യം…

അതോ മറ്റുവല്ല അഡ്ജസ്റ്റുമെന്റുമോ?

ആർക്കറിയാം…

പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ പണ്ടത്തെ പട്ടാളക്കാരന്റെ വീരസ്യങ്ങളാണ് ഓർമ്മ വരുന്നത്…

പാകമാകാത്ത കോട്ടും സ്യൂട്ടും ധരിച്ചുള്ള നിൽ‌പ്പൊക്കെ കൊള്ളാം..(.ശിക്കാരി ശംഭുവിനെ ഓർക്കാതിരിക്കാൻ ശ്രമിക്കുക)

പെറ്റ തള്ള സഹിക്കൂല, കേട്ടാ..

പടവും പൊന്നും വിൽക്കാൻ ഇത്രയൊക്കെ തറപ്പണി ആവശ്യമുണ്ടോ?

മലയാള പത്രവായനക്കാരെ ഇനിയും പരീക്ഷിക്കരുതേ…

എല്ലാത്തിനും ഒരവസാനം ഇല്ലേ…

വിദൂഷകവചനം – ആസനത്തിൽ ആലുമുളച്ചാൽ അതും ..!..മൌനം തന്നെ ഭൂഷണം..!

Advertisements

One thought on “പ്ലീസ്,ഇനിയും ദ്രോഹിക്കരുത്…(എന്ന് മലയാള പത്രവായനക്കാർ)

  1. പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ പണ്ടത്തെ പട്ടാളക്കാരന്റെ വീരസ്യങ്ങളാണ് ഓർമ്മ വരുന്നത്…
    പാകമാകാത്ത കോട്ടും സ്യൂട്ടും ധരിച്ചുള്ള നിൽ‌പ്പൊക്കെ കൊള്ളാം..(.ശിക്കാരി ശംഭുവിനെ ഓർക്കാതിരിക്കാൻ ശ്രമിക്കുക)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )