NSS ന്റെ സുകുമാരൻ നായർ പിച്ചും പേയും പറഞ്ഞുതുടങ്ങി…ആനച്ചങ്ങലയ്ക്ക് പണിയായി പണിക്കരേ…….

പഴയ പ്യൂൺ ഉറഞ്ഞുതുള്ളുകയാണ്…

പാവം നാരായണൻ നായർ എവിടെയോ ആവോ?

മുഖ്യമന്ത്രി അച്ചുതാനന്ദനെതിരെയാണ് പ്യൂൺ നായരുടെ കലി മുഴുവൻ…

കാര്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല…

വി.എസ്. വിവരംകെട്ട ഒരുത്തനാണ് എന്നൊക്കെയാണ് ടിയാൻ വിളിച്ചുകൂവിയിരിക്കുന്നത്…!

കക്ഷി അബോധാവസ്ഥയിലാണ് എന്നത് മൂന്നുതരം…

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമദൂരം ഇല്ലായിരുന്നുവത്രെ!

എന്നുവച്ചാൽ ചാണ്ടിയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും വേണ്ടി വോട്ടുപിടുത്തം നടത്തി എന്ന്..

ഇത് മാലോകർ നേരത്തെ അറിഞ്ഞതാണ് സുകുമാരാ…

താങ്കൾ എന്നും വലതുപക്ഷക്കാരനായിരുന്നല്ലോ…

നാരായണൻ നായരെ മൂലയ്ക്കിരുത്തി  എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്…

സുകുമാരൻ പറഞ്ഞാൽ കേൾക്കുന്ന എത്ര നായന്മാരുണ്ട്..?

അത് അറിഞ്ഞുകൂടാത്ത ഒരാൾ ടി നായർ മാത്രമാണ്…

വിദ്യാസമ്പന്നരും വിവേകികളുമായ നായന്മാരെ സുകൂ…ഇങ്ങനെ അവഹേളിക്കരുത്…

ഈ വിഴുപ്പുഭാണ്ഡത്തെ ചുമക്കാൻ മന്നത്തിന്റെ സംഘടന  ചെയ്ത പാപം എന്ത് ?

നായന്മാർ ഉണരണം…

ആനച്ചങ്ങലയുമായി രംഗത്തിറങ്ങുക…

കാലം നിങ്ങളോടതാവശ്യപ്പെടുന്നു…

ഈ സന്ദർഭത്തിൽ അനുയോജ്യമെന്ന് കണ്ടതിനാൽ എന്റെ ഒരു പഴയ പോസ്റ്റുകൂടി ഇവിടെ ചേർക്കുന്നു….

ഒരു പ്യൂണ്‍ NSS(നായര്‍ സര്‍വ്വീസ് സൊസൈററി) നെ ഹൈജാക്ക് ചെയ്യുമ്പോള്‍…

(21/06/2009)

മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ എന്‍.എസ്.എസിനെ നയിക്കുന്നത്..

നാരായണപ്പണിക്കരെ മൂലയ്ക്കിരുത്തി സുകുമാരന്‍ നായര്‍ എന്ന പഴയ ആഫീസ് പ്യൂണ്‍ ഭരണം തുടങ്ങിയിരിക്കുന്നു…

പുള്ളിക്ക് വിദ്യാഭ്യാസം കഷ്ടി…

വിവരം അതിലും കഷ്ടി…

കഴിഞ്ഞ ദിവസം എന്തൊരു പ്രകടനമാണ് ടിയാന്‍ വടത്തിയത്?

കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു…

എന്താ കാരണം?

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ‘നായന്മാര്‍ക്ക്’ സീററ് നല്‍കാത്തതാണ് കാരണം…

ഇടതുപക്ഷത്തെ നായന്മാരെ തങ്ങളുടെ കണക്കില്‍ കൂട്ടില്ലാ‍ത്രെ…

ശശി തരൂര്‍ തിരുവനന്തപുരം നായരല്ലാത്രെ!?

പിന്നെയും എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ്  ആ വിദ്വാന്‍ വിളിച്ചുകൂവിയത്…

പാവം പണിക്കര്‍ മൂകസാക്ഷിയായി നിലകൊണ്ടു….

ഒരു വലിയ സമുദായ സംഘടനയുടെ ഇന്നത്തെ അവസ്ഥ …ആരേയും ദു:ഖിപ്പിക്കുന്നതാണ്…

ഇത്ര നഗ്നമായ വര്‍ഗ്ഗീയവിഷം  ഇതിനു മുന്‍പ് ആരും ചീററിയിട്ടില്ല..

സ്വന്തം കഴിവുകൊണ്ട് വളര്‍ന്നുവരുന്ന ജനനേതാക്കളെ  ജാതി പറഞ്ഞ്  അനുകൂലിക്കുന്നതുകൊണ്ട്  സമുദായത്തിന്  എന്തു ഗുണമാണുള്ളത്?

നായന്മാര്‍ ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്…

വകയ്ക്കുകൊള്ളാത്ത നേതാക്കന്മാരെ കൈകാര്യം ചെയ്യാന്‍ ആ സമുദായത്തിലെ ആളുകള്‍ തന്നെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു…

Advertisements

9 thoughts on “NSS ന്റെ സുകുമാരൻ നായർ പിച്ചും പേയും പറഞ്ഞുതുടങ്ങി…ആനച്ചങ്ങലയ്ക്ക് പണിയായി പണിക്കരേ…….

 1. ഈ വിഴുപ്പുഭാണ്ഡത്തെ ചുമക്കാൻ മന്നത്തിന്റെ സംഘടന ചെയ്ത പാപം എന്ത് ?
  നായന്മാർ ഉണരണം…
  ആനച്ചങ്ങലയുമായി രംഗത്തിറങ്ങുക…
  കാലം നിങ്ങളോടതാവശ്യപ്പെടുന്നു…

 2. കേരള സാംസ്കാരിക-പുരോഗമന ചരിത്രത്തില്‍ ഈ സുകുമാരന്റെ സ്ഥാനം എന്താണ് ..?
  മുന്‍ NSS നേതാവ് കൂടിയായ , അഴിമതി നടത്തിയ ,ബാലകൃഷ്ണ പിള്ള ജയിലില്‍ പോകാന്‍ കാരണം വി എസ് ആണ് എന്നതാകാം ഈ സുകുമാര കലിപ്പിന് കാരണം … കുഞ്ഞാലി കുട്ടി ജയിലില്‍ പോയാല്‍ ലീഗുകാര്‍ക്ക് വി എസിനോട് തീര്‍ത്താല്‍ തീരാത്ത വിരോധം വരും ..

  സത്യത്തില്‍ അഴിമതി -മാഫിയ വിരുദ്ധ പോരാട്ടത്തില്‍ വി എസ് ഉറച്ചു നില്‍ക്കുന്നതാണ് ഇവര്‍ക്കൊക്കെ അദ്ദേഹം കൊടും ശത്രുവാകുന്നതു ..അതെ സമയം ഈ നിലപാടുകള്‍ കാരണം ജനങ്ങള്‍ അതിനേക്കാള്‍ ശക്തമായി വി എസിനെ നെഞ്ചിലേറ്റുന്നു എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല ..ഇടതു പക്ഷ ആശയങ്ങള്‍ മുറുകെ പിടിച്ചു പോരാടുന്ന ഒരു ശീര നേതാവാണ്‌ വി എസ്

 3. കേരള സാംസ്കാരിക-പുരോഗമന ചരിത്രത്തില്‍ ഈ സുകുമാരന്റെ സ്ഥാനം എന്താണ് ..?
  മുന്‍ NSS നേതാവ് കൂടിയായ , അഴിമതി നടത്തിയ ,ബാലകൃഷ്ണ പിള്ള ജയിലില്‍ പോകാന്‍ കാരണം വി എസ് ആണ് എന്നതാകാം ഈ സുകുമാര കലിപ്പിന് കാരണം … കുഞ്ഞാലി കുട്ടി ജയിലില്‍ പോയാല്‍ ലീഗുകാര്‍ക്ക് വി എസിനോട് തീര്‍ത്താല്‍ തീരാത്ത വിരോധം വരും ..

  സത്യത്തില്‍ അഴിമതി -മാഫിയ വിരുദ്ധ പോരാട്ടത്തില്‍ വി എസ് ഉറച്ചു നില്‍ക്കുന്നതാണ് ഇവര്‍ക്കൊക്കെ അദ്ദേഹം കൊടും ശത്രുവാകുന്നതു ..അതെ സമയം ഈ നിലപാടുകള്‍ കാരണം ജനങ്ങള്‍ അതിനേക്കാള്‍ ശക്തമായി വി എസിനെ നെഞ്ചിലേറ്റുന്നു എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല ..ഇടതു പക്ഷ ആശയങ്ങള്‍ മുറുകെ പിടിച്ചു പോരാടുന്ന ഒരു ധീര നേതാവാണ്‌ വി എസ്

 4. ഒരു പീറ സുകുമാരൻ കുരച്ചുചാടിയാൽ വി.എസ്സിന് എന്തു സംഭവിക്കാനാണ്…

 5. അരിയും തിന്ന് ആശാരിച്ചിയേം കടിച്ച് ,പിന്നേം നായ(റ്)ക്ക് മുറുമുറുപ്പ്.പ്ന്ത്രണ്ടു ശതമാനം നായർക്ക് നാല്പെത്തെട്ട് എം.എൽ.എ മാർ.ഏതാണ്ട് അതിനടുത്ത ജനസംഖ്യയുള്ള ആശാരിക്ക് ഒരേഒരാൾ.
  ജനാധിപത്യം കൊഴുക്കുകയാണല്ലോ..?ഏത്.

 6. ഈ നായര് മന്നത്തിന്റെ സംഘടനയെ തകർക്കും..
  അല്ലെങ്കിൽ തന്നെ നലനിന്നിട്ടും വലിയ വിശേഷമില്ല…

 7. വി എസ് എന്ന കൊമ്പന്‍ നടന്നു പോകുമ്പോള്‍ വഴിയരികില്‍ നിന്നു പല കൊടിച്ചിപ്പട്ടികളും കുരച്ചെന്നിരിക്കും …കൊമ്പന് നേരെ കുരച്ചെന്നു കരുതി ആളുകളുടെ മുന്നില്‍ കൊടിച്ചിപ്പട്ടി കൊടിച്ചിപ്പട്ടി അല്ലാതെയാകുമോ ?….ഹഹഹ … അര്‍ഹിക്കുന്ന അവജ്ഞയോടു കൂടി കാണേണ്ട കാര്യമേയുള്ളൂ .

 8. കൂടെ കൊരയ്ക്കാൻ കുറേ കുഞ്ഞന്മാരുമുണ്ട്..
  ചില പേരുകൾ …
  ജി.രാമൻ നായർ
  ഉമ്മൻ ചാണ്ടി
  രമേശ് ചെന്നിത്തല
  ……………

 9. വി സിനെ അന്ധമായി വിശ്വസിക്കുന്ന ഒരുകൂട്ടം ആള്‍ക്കരുടെ ജല്പനങ്ങള്‍ മാത്രമാണിത്.ഞാനും ഇടതുപക്ഷ ചിന്തഗതിക്കാരനാണു.പാര്‍ടിക്കു വേണ്ടി തല്ലും ജയിള്‍വാസവും അനുഭവിച്ചിട്ടുണ്ട്,എപ്പൊഴും അതെല്ലാം ശരിയായി തന്നെ കാണുന്നു.ജനാധിപത്യത്തില്‍ വിശ്വസിച്ച് എല്ലവരും ഒരെ തരത്തില്‍ കാണാന്‍ പാര്‍ട്ടി പടിപ്പിച്ച കാര്യത്തില്‍ ഇന്നും എന്നും വിശ്വസിക്കും, പക്ഷെ സഖവെ പാര്‍ട്ടിക്കു തെറ്റ് പറ്റിയാല്‍ നമ്മളാണു തിരു ത്തെണ്ടാതു .നമ്മളാണു പാര്‍ടി.കഴിഞ്ഞ 5 വര്‍ഷത്തേ നമ്മുടെ ഭരണത്തില്‍ ഒരുപാട് നല്ലകര്യങ്ങള്‍ നമ്മൂടേ സര്‍ക്കാര്‍ നടപ്പിലാക്കി . നല്ല ഒരുകൂട്ടം മന്ത്രിമാര്‍ നമ്മളെ നയിച്ചു.നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പൊല്‍ 30നു അദുത്തയിരുന്നു പെട്രോള്‍ വില .5 വര്‍ഷം കഴിഞ്ഞപ്പൊള്‍ 62 നു അടുത്തു വരെ എത്തി എണ്ണകമ്പനികള്ടെ നഷ്ട്ത്തിന്റെ കണക്ക് പറഞ്ഞ് കേന്ദ്രം ഭരിക്കുന്ന ലവന്മാര്‍ വില കൂട്ടിയപ്പൊള്‍ ഉപഭൊത്ര് സംസ്താനമായ കേരളാം പിടിച്ച് നിന്നതിനു നമ്മുടേ മന്ത്രിമാരില്‍, ഒരു സഖാവ് എന്ന നിലയില്‍ അഭിമാനം കൊള്ളുന്ന്. മാവേലി സ്റ്റോറില്‍ ക്യൂ നില്‍ക്കാത്ത ഒരൊറ്റ സാധരണക്കാരായ അമ്മമാരും കേരളത്തില്‍ കണീല്ല’. യു ഡി എഫ് സര്‍ക്കരിന്റെ കാലത്ത് കൊടിച്ചി പട്ടിപൊലും കയറാത്ത് മാവെലി സ്റ്റൊറീല്‍ എല്ലാ ആഴ്ചയിലും വിലനിലവാരം ക്ര്യത്യ് മായി പത്രങ്ങളില്‍ നല്‍കി കരിചന്തക്കാര്‍ക്കും പൂഴ് തി വയ്പ്പുകാര്‍ക്കും തക്കമരുപദി കൊടൂത്ത സര്‍ക്കാര്‍ ആണ് നമ്മുടേതു. പക്ഷെ പറയാതെ നിര്‍വാഹമില്ല സഖാവെ കഴിഞ്ഞ 5 വര്‍ഷം വി സ് നമുക്ക് വേണ്ടി എന്തു ചെയ്തു.സഖാവ് അധികാരത്തില്‍ ഏറുന്നതിനു മുന്‍പു പറഞ്ഞ ഏതെങ്കിലും കാര്യം നടപ്പിലാക്കിയൊ? നമ്മ്മ്മൂടേ പാറ്ടി യെ പൊലും വി സ് പത്രമാധ്യമങ്ങളുടേ മുന്‍പില്‍ താറടിച്ചു സ്വന്തം മുഖ ഛായ നാന്നാക്കിയ വിസ് കമ്യ്ണിസ്റ്റ് കാറ്ക്ക് നാണക്കേടു തന്നയാ‍ണ് എന്ന് നമ്മള്‍ രഹ്സ്യമായി സമ്മതി ക്കെണ്ട അവസ്തയിലാണു. തിരഞെടൂപ്പില്‍ വിസ് നെ ഉയത്തിക്കട്ടണം എന്ന് പാര്‍ടിയിലെ മേലാളന്മാര്‍ പറഞ്ഞപ്പൊല്‍ മുരുമുരിപ്പ് തെരഞ്ഞെടൂപ്പു ആയതുക്കോണ്ടൂ പലരും അടക്കിയാതാണ് എന്നു നമ്മുക്കറീയ്യാം .ബാലക്രിഷ്ന പിള്ള ഇല്ലയിരുന്ന് എങ്കില്‍ വിസ് നു സീറ്റ് പൊലും പാര്‍ട്ടി നല്‍കില്ലായിരുന്നു. കഴിഞ്ഞ 5 വര്‍ഷം നല്ല മന്ത്രിമാരുടെ ഭരണ ത്തെ പ്പൊലും കുറ്റം പറഞ്ഞ വിസ് വെരും 3 മാസം കൊണ്ട് പാര്‍ട്ടിയിലെ പുണ്യാളനായ ചരിത്രം എല്ലാപാറ്ട്ടികാര്‍ക്കും ആറീയാം. നയനാരുടേ ചിരിക്കുമുന്‍പില്‍, നിഷ്കളങ്കതയ്കു മുന്‍പില്‍ ആദരവൊടെ കമ്മ്യുണീസ്റ്റ് പ്രസ്താനം നിന്നപ്പൊള്‍ നയനാര്‍ക്കു പാര വച്ച് വിസ് കപടതുടേ ആള്‍ രുപമാണേന്ന് കമ്മുണിസ്റ്റ് പ്രസ്താനത്തിനു വേണ്ടി എന്നും നിലനില്‍ക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്,ഞാന്‍ തന്നെ ഉറക്കെ പറയുന്നു.സുകുമരന്‍ നായര്‍ എന്തു ഉദ്ദെശ്ശിച്ചാണോ പറഞ്ഞതു എന്നു നൊക്കുന്നില്ല ,പക്ഷെ സത്യമായ ഒരു കാര്യം ആ പൊട്ട ബുദ്ധിയില്‍ ഉദിച്ചതില്‍ മനസ്സില്‍ സന്തൊഷിക്കുന്നു. ലാല്‍ സലാം സഖാക്കളെ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w